S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Auteur

S Gopalakrishnan

Categorie

Society

Website van de podcast

www.dillidalipodcast.com

Nieuwste aflevering

8 jul. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

ബാലേട്ടൻ എന്ന നേർരേഖ 18.02.2021

പ്രിയ സുഹൃത്തേ , ചരിത്രം തുറന്ന വാഹനത്തിൽ കൈകൂപ്പി കടന്നുപോകുമ്പോൾ വഴിവക്കിൽ മിഴിനട്ടുനിന്നുകളഞ്ഞ ബാലനായിരുന്നു പുതുക്കുടി ബാലേട്ടൻ. അനശ്വരനായ ഒരു കാണി. ഊരിയ കത്തിയുമായി നിൽക്കുന്ന വൈക്കം മുഹമ്മദ് ബഷീറിനെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴും ബാലേട്ടന് അതേ മാനസികാവസ്ഥയായിരുന്നു. 1940 കളിൽ  എൻ വി കൃഷ്ണവാര്യർ എഡിറ്റ് ചെയ്തിരുന്ന സ്വന്തന്ത്രഭാരതം പത്രം   കല്ലായിയിലെ തന്റെ മേൽനോട്ടത്തിലുള്ള &nb...

മിയാൻമാർ മരീചിക Dilli Dali 19/2021 15.02.2021

മിയാൻമാർ മരീചിക ജനാധിപത്യം പട്ടാളം സമൂഹം The Hindu ദിനപ്പത്രത്തിൽ International Affairs Editor സ്റ്റാൻലി ജോണി , മിയാൻമാറിൽ ജീവിച്ച , ഇപ്പോൾ ചെന്നൈയിൽ ശിവ് നാടാർ കോളേജിൽ അധ്യാപകരായ ഡോ . ചെറി മാത്യു ഫിലിപ്പോസ്  , ഡോ .ദീപേഷ് ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കുന്ന ആഴമുള്ള ചർച്ച എന്തുകൊണ്ട് മിയാൻമാറിൽ ജനാധിപത്യഭരണം അട്ടിമറിക്കപ്പെട്ടു ? ഭരണഘടനാപ്രകാരം തന്നെ എങ്ങനെ ആ രാജ്യത്തിൽ പട്ടാളത്തിന് മേൽക്കൈ വരു...

സംഗീതചരിത്രത്തിലെ ഏറ്റവും വലിയ പ്രണയപ്രാർത്ഥന 18/2021 14.02.2021

സംഗീതചരിത്രത്തിലെ ഏറ്റവും വലിയ  പ്രണയപ്രാർത്ഥന 2021 പ്രണയദിന പോഡ്കാസ്റ്റ് മൊസാർട് സി -മൈനറിൽ മഹാപ്രാർത്ഥന ചെയ്തത് കാമുകിയെ  ദൈവം നൽകിയതിനുള്ള നന്ദിസൂചകമായിട്ടായിരുന്നു . അച്ഛൻ എതിരു നിന്ന പ്രണയം . അച്ഛനെ മെരുക്കാൻ മഹാനായ മൊസാർട് സംഗീതത്തിൽ ചെയ്ത ശ്രമങ്ങൾ , പരാജയങ്ങൾ . മരിയ കോൺസ്റ്റാൻസ് എന്ന ഗായിക മോസർട്ടിന്റെ ജീവിതത്തിലേക്ക് വന്ന കഥയും ആ മനോഹര സംഗീതശിൽപവുമാണ് ഈ പോഡ്കാസ്റ്റ് . സ്നേഹപൂർവ്വ...

ഒരു ധൈഷണിക ജീവിതം 17/2021 Dilli Dali 11.02.2021

പ്രിയസുഹൃത്തേ , 1971 ഫെബ്രുവരി പതിനൊന്നാം തീയതിയാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള അന്തരിച്ചത് .  അതായത് ഇന്നേക്ക് അൻപതുകൊല്ലങ്ങൾക്കു മുൻപ് . അദ്ദേഹത്തെ അടുത്തറിഞ്ഞ , അദ്ദേഹവുമായി കത്തിടപാടുകൾ ഉണ്ടായിരുന്ന , കൗമാരത്തിൽ സഹോദരൻ അയ്യപ്പനേയും MC ജോസഫിനെയും കുറ്റിപ്പുഴയേയും ഒരുമിച്ചു കാണാൻ കഴിഞ്ഞ ആഹ്ലാദം ഇപ്പോഴും കൊണ്ടു നടക്കുന്ന ഡോക്ടർ ബി ഇക്‌ബാൽ കുറ്റിപ്പുഴയെ അനുസ്മരിക്കുന്നു . ലോകത്തിലെ യുക്തിവാദ ചരിത്...

വിശുദ്ധപശു എന്ന മിത്ത് 16/2021 09.02.2021

ഫെബ്രുവരി ആദ്യവാരം അന്തരിച്ച ചരിത്രകാരൻ പ്രൊഫസ്സർ DN Jha യ്ക്കുള്ള ആദരപോഡ്കാസ്റ്റ് ആണിത് . വിശുദ്ധപശു എന്ന മിത്ത്എന്ന പുസ്തകത്തിലെ  ' മാംസം ഭക്ഷണമാണ് , യാജ്ഞവൽക്യന് ഇഷ്ടം ബീഫ് ആയിരുന്നു' എന്ന അദ്ധ്യായത്തിന്റെ പ്രസക്തഭാഗങ്ങൾ ആണിത് . ഋഗ് വേദത്തിന്റെ പത്താം അദ്ധ്യായത്തിൽ അതിഥികൾക്കായി ഭക്ഷണമാകാൻ അർഹമായ പശുക്കളെ കുറിച്ച് പറയുന്നത് , ശതപഥബ്രാഹ്മണത്തിൽ മാംസമാണ് ഏറ്റവും നല്ല ഭക്ഷണം എന്ന് പറയുന്നത് ,...

ആറളത്തെ കബീർ ശലഭം 15/2021 06.02.2021

നിലാവു വിരിച്ച വെളുത്ത കമ്പളം പോലെ പുഴയ്ക്കു മേലെ പതിനായിരം ചിത്രശലഭങ്ങൾ ...അവയിലൊന്ന് ആറളത്തെ കാട്ടുചെത്തികളിൽ ഒന്നിന്റെ ഇതളിൽ ഇരുന്നപ്പോൾ ഞാൻ ശ്രദ്ധിച്ചു നോക്കി ...കബീർ എന്റെ ചെവിയിൽ പാടി 'എത്ര നേർമ്മയാണ് നിന്റെ വസ്ത്രത്തിന് ! ആരാണ് ശലഭമേ നിന്റെ ഉടയാട നെയ്തത് ? ശലഭത്തിലെ ഏത് മതം? ഏത് ജാതി നീ ?" ഈ പോഡ്കാസ്റ്റ് ഞാനും ഒരു ചിത്രശലഭവും ഒരുമിച്ച് കുമാർ ഗന്ധർവയുടെ കബീറിനെ കേട്ടതിന്റെ ഓർമ്മയാണ്. ശലഭമേ ,...

ഇന്നലെ രാത്രി ഞാൻ കഴിച്ച ചപ്പാത്തി 14/2021 04.02.2021

.ഇന്നലെ  രാത്രി ഞാൻ കഴിച്ച ചപ്പാത്തി  വടക്കേ ഇന്ത്യയിലെ ഏതോ ഗോതമ്പുപാടത്തു നിന്നും എന്റെ അത്താഴമേശയിലെത്തിയതായിരുന്നു ആ  ചപ്പാത്തികൾ . ഇന്നലെ എന്റെ പകലോ ? പകൽ ഞാൻ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുടെ അടുത്തായിരുന്നു. ഡൽഹി -ഉത്തർ പ്രദേശ് അതിർത്തി അടച്ചുകെട്ടിയിരുന്നു. ഇന്ത്യാ -പാകിസ്താൻ അതിർത്തിയോ ? അതോ ഏതോ നാസി തടങ്കൽ പാളയത്തിന്റെ ചുറ്റുമതിലോ ?  വലിയ മുള്ളുവേലികളാൽ അടച്ചു ക...

നഗ്നരും നരഭോജികളും 13/2021 Dilli Dali 03.02.2021

പ്രിയ സുഹൃത്തേ , 'നഗ്നരും നരഭോജികളും' സിനിമാറ്റോഗ്രാഫർ വേണു എഴുതിയ പുതിയ യാത്രാവിവരണ പുസ്തകമാണ്. അസാധാരണമായ ഒരു വായനാനുഭവമാണ് ഈ പുസ്തകം നൽകുന്നത് .  ഈ ലക്കം പോഡ്കാസ്റ്റ് ഒരു book talk ആണ് . പുസ്തകം വായിച്ചതിന്റെ അടിസ്ഥാനത്തിൽ വേണുവുമായി ഒരു സംഭാഷണം . ഇന്ത്യയുടെ red corridor എന്നറിയപ്പെടുന്ന ഛത്തിസ്ഗഢിലെ വനമേഖലയിലൂടെയുള്ള ഒറ്റയാൻ യാത്ര.  അരവിന്ദൻ കാഞ്ചനസീത ചിത്രീകരിച്ച ദണ്ഡകാരണ്യത്തിലൂടെ...

തപ്പു താളങ്ങൾ Dilli Dali 12/2021 01.02.2021

രജനികാന്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഒരു പോഡ്കാസ്റ്റ് ഇന്ത്യൻ എക്സ്പ്രസ്സ് തമിഴ്നാട് ലേഖകൻ അരുൺ ജനാർദ്ദനനുമായി അഭിമുഖ സംഭാഷണം MGR -കരുണാനിധി -ജയലളിത കാലത്തിനു ശേഷമുള്ള  തമിഴ് രാഷ്ട്രീയം മനസ്സിലാക്കുന്നതിൽ രജനികാന്തും കമലഹാസനും പരാജയപ്പെടുന്നോ ? രജനികാന്ത് അപ്രസക്തനോ ? രജനി മഠഭൂമിയിൽ വളർന്ന അരാഷ്ട്രീയജീവിയോ ? എല്ലാവരും MGR ന്റെ ബിംബബാക്കിയാകാൻ ശ്രമിക്കുന്നതെന്തുകൊണ്ട് ? തമിഴ് നാട്ടിൽ MGR പൈതൃ...

അഭിമുഖങ്ങളുടെ രാജാവിന് വിട Dilli Dali 10/2021 24.01.2021

പ്രീയ സുഹൃത്തേ , റേഡിയോ , ടീവി അഭിമുഖങ്ങളിലൂടെ മാധ്യമരംഗത്ത് ചിരപ്രതിഷ്ഠനായ ഇതിഹാസപ്രക്ഷേപകൻ ലാറി കിങ്ങ് ശനിയാഴ്ച അന്തരിച്ചു . കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നു. അറുപതിനായിരത്തോളം അഭിമുഖങ്ങൾ ....താരങ്ങൾ , നേതാക്കൾ , വിപ്ലവകാരികൾ , കായികതാരങ്ങൾ , എഴുത്തുകാർ ,അധോലോകനായകർ , പരാജിതർ..... ദില്ലി -ദാലിയുടെ ആദര പോഡ്കാസ്റ്റ് ആണിത്. ടൈംസ് അദ്ദേഹവുമായി നടത്തിയ അഭിമുഖവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിര...

കവ്വാലിയും ഒരു പോക്കറ്റടിക്കാരനും Dilli Dali 9/2021 23.01.2021

പ്രിയ സുഹൃത്തേ , നീത്‌ഷെയുടേതു പോലെയുള്ള മീശ വിരലാൽ വകഞ്ഞു മാറ്റി, ഒരു കവിൾ ചായ മോന്തിയിട്ട്  അയാൾ എന്നോടു പറഞ്ഞു , ആത്മഹത്യ ചെയ്യാൻ പോകുന്നയാളിന് ഒരു സൂചിയിൽ നൂൽ നൂൽക്കാൻ കൊടുത്താൽ മതി അയാൾ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് . ഡൽഹിയിലെ നിസ്സാമുദ്ദീൻ ദർഗ്ഗയിലെ ഒരു കവ്വാലി സംഗീത സായാഹ്നത്തിൽ ഞാൻ പരിചയപ്പെട്ട അസാധാരണനായ ഒരു പോക്കറ്റടിക്കാരനെ കുറിച്ചാണ് ഈ പോഡ്കാസ്റ്റ് . അയാൾ എന്നോട് പറഞ്ഞു 'നിങ...

അമേരിക്കയിലെ സ്ഥാനാരോഹണവും ലോകവും നമ്മളും Dilli Dali 8/21 20.01.2021

പ്രിയ സുഹൃത്തേ , പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . അമേരിക്കയിൽ പുതിയ സ്ഥാനാരോഹണം നടക്കുമ്പോൾ ബൈഡനും കമല ഹാരിസും നേരിടുന്ന വെല്ലുവിളികളും , അമേരിക്കൻ തെരഞ്ഞെടുപ്പും അതിനുശേഷവും നടന്ന കാര്യങ്ങളും ലോകത്തിലെ ജനാധിപത്യങ്ങളോട് പറയുന്ന കാര്യങ്ങളും ഈ പോഡ്കാസ്റ്റ് വിശദമായി അന്വേഷിക്കുന്നു . The Week മാഗസീനിന്റെ ഡൽഹി ചീഫ് ഓഫ് ബ്യുറോ ആർ . പ്രസന്നനും , അമേരിക്കൻ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ സൂക്ഷ്മമായി...

ജീനിബാബയുടെ പൂച്ചകൾ Dilli Dali 7/2021 20.01.2021

പ്രിയ സുഹൃത്തേ , പൂച്ചകളാണ് ഇന്നത്ത പോഡ്‌കാസ്റ്റിൽ നിറയേ . ഫിറോസ് ഷാ തുഗ്ലക്കിന്റെ നഗരവും കോട്ടകൊത്തളവും ഡൽഹി എന്നേ മറന്നു . അദൃശ്യനായ ജീനി ബാബയും ജിന്നിന്റെ പൂച്ചകളും മാത്രം ഇപ്പോൾ . അവർ ചരിത്രാതീതർ....ദൈവം കറുത്ത മണ്ണാൽ മനുഷ്യനെ സൃഷ്ടിച്ചു . അതിനും മുൻപേ തീയിന്റെ പുകയില്ലാത്ത നാളത്തിൽ നിന്നും അദൃശ്യനായ ജിന്നുകളെ സൃഷ്ടിച്ചു. നാം കാണാത്തതു കാണുന്ന പൂച്ചകൾ ജീനിബാബയെ കാണുന്നു.  നിങ്ങളുടെ ജീവിതത...

വീട് എന്ന Social Status കേരള വിപ്ലവങ്ങളും പരാജയങ്ങളും Dilli Dali 6/2021 18.01.2021

പ്രിയ സുഹൃത്തേ , സെൻസസ്സിൽ വീടില്ലാത്തവർ എത്ര ? യഥാർഥത്തിൽ വീടില്ലാത്തവർ എത്ര ? എവിടെയാണ് നമ്മുടെ കണക്കുകൾ പിശകുന്നത് ? ഓരോ വർഷവും ശരാശരി രണ്ടു ലക്ഷം വീടുകൾ മലയാളികൾ ഉണ്ടാക്കിയിട്ടും എന്തേ ഇത്രയും വീടില്ലാത്തവർ ? കേരളത്തിൽ ഓല മേഞ്ഞ വീടുകൾ എത്ര ? 1970 കൾ പാർപ്പിടരംഗത്ത് കേരളം വിപ്ലവം തീർത്തതെങ്ങനെ ? എം എൻ ഗോവിന്ദൻ നായർ എന്ന ഇന്ത്യൻ വീരനായകൻ ഓർമ്മിക്കപ്പെടുന്നു . അക്കാലത്തിനും  ലൈഫ് മിഷനും ഇടയി...

നാം കൈമാറുന്ന സന്ദേശങ്ങളും നമ്മുടെ സ്വാത്രന്ത്യങ്ങളും 5/2021 14.01.2021

പ്രിയ സുഹൃത്തേ , Whatsapp മായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് Public Interest Technologist ആയ അനിവർ അരവിന്ദ് ദില്ലി ദാലിയോട് വിശദമായി സംസാരിക്കുകയാണ് ഈ സംഭാഷണത്തിൽ  ഒന്ന് : Facebook ന്റെ എന്ത് ബിസിനസ് താൽപര്യങ്ങളാണ് ഈ പുതിയ നീക്കം വഴി നടക്കുന്നത് ? രണ്ട് : ഈ വിശ്വാസനഷ്ടത്തിന്റെ അനന്തരഫലങ്ങൾ എന്തൊക്കെ ? മൂന്ന് : Whatsapp ൽ ഒരാളുടെ social graph എങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു ? നാല്...

ചിന്താപരീക്ഷകനായ സനിൽ Dilli Dali 4/2021 12.01.2021

'കൊല്ലാനറിയാവുന്നവനേ അഹിംസ പാലിക്കാൻ കഴിയൂ' എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട് ...'കൊലയുടെ കൊറിയോഗ്രഫി' എന്ന ലേഖനസമാഹാരത്തിന് സനിൽ വി നൽകിയിരിക്കുന്ന സമർപ്പണവാക്യമിതാണ് . ഈ ലേഖനസമാഹാരം മൗലികചിന്തയാൽ അനന്യമാണ്‌ .  കഴിഞ്ഞ ഇരുപതുവർഷങ്ങളിൽ സനിൽ എഴുതിയ ലേഖനങ്ങളാണ് പുസ്തകരൂപത്തിൽ ഇറങ്ങിയിരിക്കുന്നത് . പുസ്തകത്തെക്കുറിച്ച് പ്രൊഫസ്സർ ഉദയ കുമാറുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി . കൊല , അതുമായി ബന്ധ...

സമരഭൂമിയുടെ ആരോഗ്യം Dilli Dali 2/2021 08.01.2021

പ്രിയ സുഹൃത്തേ , ചാരുകസേരയിൽ കിടന്നു കേൾക്കാവുന്ന ഒരു പോഡ്കാസ്റ്റ് അല്ല ഇത് . നിങ്ങൾ ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ സമരം ചെയ്യുന്ന കർഷകർ കടന്നുപോകുന്ന ദുരിതം നിങ്ങളുടെ മന:സ്സാക്ഷിയെ ഉലയ്ക്കാതെ നിവൃത്തിയില്ല . പതിനെട്ടുകിലോമീറ്റർ നീളത്തിലാണ് ഡൽഹി -ഹരിയാന അതിർത്തിയിലെ സമരരംഗം . ഈ കടും ശൈത്യത്തിൽ , മഴയിൽ , സമരം ചെയ്യുന്ന പതിനായിരങ്ങളിൽ 40 ശതമാനം സ്ത്രീകളാണ്. ഉറങ്ങാൻ , ടോയ്‌ലെറ്റിൽ പോകാൻ , സൗകര്യങ്ങളിലല്...

തമിഴ് തിരൈപ്പട നിനൈവുകൾ Dilli Dali 1/2021 07.01.2021

പ്രിയ സുഹൃത്തേ , എഴുപത്തെട്ടുകാരിയായ , കോട്ടയംകാരിയായ , മലയാളി , ശാന്ത രണ്ടായിരത്തോളം തമിഴ് സിനിമകൾ കണ്ടയാളാണ് . അവരുടെ ജീവിതത്തിലെ സന്തോഷവേളകളിലും സന്താപവേളകളിലും അവരുടെ കൂട്ടിനെത്തുന്നത് ഒരു ശിവാജിഗണേശൻ സംഭാഷണമോ  നാഗേശ്വര റാവു സംഭാഷണമോ , 1950 -1960 കാലങ്ങളിലെ തമിഴ് ഗാനസാഹിത്യമോ ആണ്. ഞാൻ  ആകസ്മികമായിട്ടാണ് ശാന്തയെ കണ്ടത് . അമ്പരന്നുപോയി അവർ ജീവിതത്തെ തമിഴ് സിനിമയുമായി ഇടകലർത്തുന്ന രീതിയ...

18 കനലുകൾ 18 കനവുകൾ 27.12.2020

പ്രീയ സുഹൃത്തേ, ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ 'പതിനെട്ടു കവിതകൾ' പ്രസിദ്ധീകൃതമായിട്ട് 2020ൽ നാൽപതാണ്ടുകൾ തികഞ്ഞു.  ആ കവിതകൾ തൻ്റെ കൗമാര- യൗവ്വനങ്ങളിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് മലയാളത്തിലെ പ്രമുഖ എഴുത്തുകാരി കെ ആർ മീര സംസാരിക്കുന്നു. ഒന്ന്: മീരയുടെ ആമുഖം രണ്ട്: മീരയുമായി സുദീർഘമായ അഭിമുഖ സംഭാഷണം സ്നേഹത്തോടെ എസ്. ഗോപാലകൃഷ്ണൻ 27 ഡിസമ്പർ 2020

ലോകാനുരാഗിയ്ക്ക് വിട 23.12.2020

ദില്ലി -ദാലിയുടെ പ്രിയ ശ്രോതാവേ , മരണമില്ലാത്ത കവിതകൾ ഭാഷയ്ക്കു നൽകി സുഗതകുമാരി യാത്രയായി . ദില്ലി -ദാലി നൽകുന്ന അശ്രുപൂജ മൂന്നു കവികൾ സുഗതകുമാരിയുടെ കവിതകളെ കുറിച്ചെഴുതിയ മൂന്ന് മഹത്തായ ഗദ്യങ്ങളാണ്. മൂന്ന് അവതാരികകളും ഒരു കവിതയും 1 . ബാലാമണിയമ്മ -1961 (നിരാശാകലുഷമല്ല സുഗതകുമാരിയുടെ വിഷാദം . ജീവിതത്തിന് ഒഴിച്ചുകൂടാത്തൊരു തളിർകൊള്ളലാണല്ലോ ദുഃഖം ) 2 . ജി . ശങ്കരക്കുറുപ്പ്‌ -1965  (പ്രീയപ്പെട്ട...

മരണം നൃത്തം നർത്തകി 21.12.2020

പക്ഷിയാണ് ഗുരുത്വാകർഷണത്തിൻ്റെ ആജന്മശത്രു, പ്രാചീനശത്രു. ഒരു ശരീരത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും, പ്രത്യേകിച്ച് മരിക്കും എന്നുറപ്പായ ഒരു നിമിഷത്തിൽ? വൈലോപ്പിള്ളി 1939 ൽ എഴുതിയ കവിതയിൽ പറയാൻ ശ്രമിക്കുന്നത് മരിക്കുമെന്നുറപ്പായ നിമിഷം നർത്തകി എല്ലാം മറന്ന് നൃത്തം ചെയ്യുമെന്നാണ്. ഗുരുത്വാകർഷണബലത്തിനെതിരേ  പക്ഷി നടത്തുന്ന കലാപം പോലൊന്ന് വൈലോപ്പിള്ളിയുടെ നർത്തകി അന്ത്യനർത്തനം  കൊണ്ട് ചെയ്യു...

ആൾക്കൂട്ടത്തിനു നടുവിലും ഏകാന്തതാദ്വീപ്  18.12.2020

സി എൻ ശ്രീകണ്ഠൻ നായരെ മകൻ സി എൻ ഉണ്ണിക്കൃഷ്ണൻ അനുസ്മരിക്കുന്നു 1976 ഡിസമ്പർ പതിനേഴാം തീയതിയാണ് നാൽപ്പത്തിയെട്ടാം വയസ്സിൽ സി എൻ അന്തരിച്ചത് . വാത്മീകിയുടെ ഒരു വാക്യത്തിന് , സീതയുടെ ഒരു വാക്കിനു വേണ്ടി എത്രയോ യാമങ്ങൾ അലഞ്ഞു, നാടകത്രയം എഴുതിയ കാലത്തെക്കുറിച്ച് സി എൻ ശ്രീകണ്ഠൻ നായർ പറഞ്ഞതിനെ കുറിച്ച് മകൻ പറയുന്നു ...ഇരുളിൽ തപ്പിത്തടഞ്ഞ അനുഭവങ്ങൾ ... മുപ്പതാമത്തെ വയസ്സിൽ കാഞ്ചനസീത എഴുതിയ പ്രതിഭ ! കൗമാര...

Love and Music in the Time of Chaos : Dilli Dali English Episode 1/1 17.12.2020

Dear friends, Dilli Dali is a podcast initiative from Delhi, India on our life and times. This episode is looking at certain recent developments in India from a music lover's sociological point of view. With warm regards, S. Gopalakrishnan Delhi, 17 December 2020

നമ്മുടെ സ്വന്തം ലേഖകൻ 15.12.2020

ഡി വിജയമോഹന് ആദരാഞ്ജലി അകൃത്രിമം എന്ന് ഒറ്റ വാക്കിൽ പറയാമായിരുന്നു ആ ജീവചരിത്രം . ഉടുത്തുകെട്ടുകളില്ലാത്ത മനുഷ്യന്റെ പച്ചയായിരുന്നു അദ്ദേഹം . പത്രധർമ്മവും ജീവിതധർമ്മവും എന്തെന്നറിഞ്ഞു ജീവിച്ച ഒരാളിനോട് സാമാന്യധർമ്മബോധം കാട്ടാൻ മരണം മറന്നു പോയ ഒരു വേളയായി മാറി ഇത് . വിജയമോഹന് ആദരം അർപ്പിച്ച് ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നത് ഒന്ന് : എഴുത്തുകാരനായ സക്കറിയ രണ്ട് : പ്രമുഖ പത്രപ്രവർത്തകനും മലയാള മനോരമയു...

സൂക്ഷ്മാംശങ്ങളുടെ കഥാകാരൻ 14.12.2020

നന്മ -തിന്മകളിൽ പകച്ചുപോയ മനുഷ്യാവസ്ഥകൾ  John le Carré ന് ആദരം : അമൃത് ലാൽ സംസാരിക്കുന്നു  പ്രിയ സുഹൃത്തേ , ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച കഥാകാരൻ John le Carré നുള്ള ആദരമാണ് ഈ ലക്കം ദില്ലി -ദാലി . ശീതയുദ്ധകാലത്തെ മനുഷ്യാവസ്ഥകളെയും രണ്ടുധ്രുവങ്ങളിലേയും  അധികാരകേന്ദ്രങ്ങളുടെ രഹസ്യലോകത്തേയും അന്വേഷിച്ചിറങ്ങിയ എഴുത്തുകാരൻ . ജെയിംസ് ബോണ്ടിന് വിപരീതനായ രഹസ്യാന്വേഷകനെ le Carré എങ്ങനെ വാർത്...

Luister naar de podcast Dilli Dali in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds