S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Auteur

S Gopalakrishnan

Categorie

Society

Website van de podcast

www.dillidalipodcast.com

Nieuwste aflevering

8 jul. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

അനീസയും പ്രിയംവദയും : ഒരു ബനാറസ് കഥ A podcast by S. Gopalakrishnan on Dilli Dali 102/2021 21.12.2021

പ്രിയ സുഹൃത്തേ ,   ഒരു ബനാറസ് കഥയാണ് ഈ ലക്കം ദില്ലി -ദാലി .  തീരത്തിൻ്റെ നിഴലുകൾ ഗംഗാനദിയിൽ ഇളകുമ്പോൾ അവ  ഏതിലയുടെ നിഴൽ, ഏതു ചില്ലയുടേത്  എന്ന് തിരിച്ചറിയുക പ്രയാസകരമാണ് . അതുപോലെതന്നെയാണ്  ബനാറസിലെ ജീവിതവും. ഇഴപിരിയുന്നവ അത് . ...പരസ്പരം അലിഞ്ഞവ, ഊടും പാവും പോലെ . 2002 ൽ സുഹൃത്തുക്കളുമായി സാരനാഥിൽ നിന്നും ബനാറസ്സിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഞാൻ അനീസയെക്കുറിച്ചും പ്ര...

സംഗീതമപി സാഹിത്യം Dilli Dali 100/2021 Book Talk on Murakami-Ozawa conversations 'Absolutely on Music' 09.12.2021

പ്രിയ സുഹൃത്തേ ,   2021 ലെ നൂറാമത്തെ ദില്ലി -ദാലി  പോഡ്‌കാസ്റ്റ് ആണിത് . ഈ എളിയ മാധ്യമത്തിനെ സ്നേഹിക്കുന്നവർക്ക് എൻ്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി .   അടുത്തകാലത്ത് ഏറ്റവും സശ്രദ്ധം വായിച്ച ഒരു പുസ്തകത്തിന്റെ വായനാനുഭവം നിങ്ങളോട് പറയാനുള്ള ഒരു ശ്രമമാണ് ഈ ലക്കം .  ഒരു വലിയ എഴുത്തുകാരൻ എഴുത്തിലൂടെയല്ലാതെ എന്നെ ഞെട്ടിച്ച ഒരു സംഭവത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത് . ഹരുകി മുറകാമി എന...

Episode 99/2021 നിങ്ങളുടെ മരണസമയത്ത് എന്തു സംഗീതം കേൾക്കാൻ ആഗ്രഹിക്കുന്നു ? 29.11.2021

പ്രിയ സുഹൃത്തേ ,  ഇക്കഴിഞ്ഞ നവമ്പർ ഇരുപത്തൊന്നാം തീയതി തൊണ്ണൂറ്റിനാലാം വയസ്സിൽ അന്തരിച്ച അമേരിക്കൻ കവി Robert Bly മരണസമയത്ത് Frédéric Chopinൻ്റെ സംഗീതം കേൾക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ ആഗ്രഹമായിരുന്നു അങ്ങനെ മരിക്കണമെന്ന് . ഈ ലക്കം ദില്ലി -ദാലി ആലോചിക്കുന്നത് നമ്മുടെ മരണസമയത്ത് നാം ഇഷ്ടപ്പെടുന്ന സംഗീതം ആസ്വദിക്കാനുള്ള മനഃസ്സാന്നിധ്യം നമുക്കുണ്ടാകുമോ എന്ന വിഷയത്തെക്കുറിച്ചാണ്.  .അങ്ങനെ...

Episode 98/2021 ചരിത്രം ചെരിപ്പുകളുടെ അളവെടുക്കുന്നതെങ്ങനെ ? 29.11.2021

പ്രീയപ്പെട്ട സുഹൃത്തേ ,   'നമ്മുടെയൊക്കെ ആത്മാവുകൾ ഇത്രകണ്ടു ദരിദ്രവും അന്ധവുമാണോ പാദങ്ങളാണ് പാദരക്ഷകളേക്കാൾ പ്രധാനമെന്ന് മനസ്സിലാകാതെ പോകാൻ ?' : ചിത്രകാരൻ മൈക്കെലാഞ്ചലോ   അമേരിക്കൻ പ്രസിഡണ്ട് ജോർജ്‌ ബുഷിനുനേരെ സ്വന്തം ഷൂസുകൾ വലിച്ചെറിഞ്ഞുകൊണ്ട് പത്രപ്രവർത്തകനായ മുൻതസർ അൽ -സൈദി വിളിച്ചു പറഞ്ഞു : ഇറാക്കിലെ വിധവകളും അനാഥരും കൊല്ലപ്പെട്ടവരും നിനക്കുതരുന്ന അന്ത്യചുംബനമാണിത് '. അയാൾക്കറി...

വിമതം : സച്ചിദാനന്ദൻ്റെ ഡൽഹി ജീവിതം : PODCAST BY S . GOPALAKRISHNAN 96/2021 29.10.2021

പ്രിയ സുഹൃത്തേ , പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം . 'വിമതം' ആയിരുന്നു ഡൽഹിജീവിതത്തിൽ സച്ചിദാനന്ദൻ ആശ്ലേഷിച്ച മതം . ആ മൂന്നുപതിറ്റാണ്ടുകൾ സച്ചിദാനന്ദനിലെ  വിവിധ പരിണാമങ്ങൾക്ക് സാക്ഷിയായി . അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയഡൽഹിയിലേക്കാണ് അദ്ദേഹം 1990 കളുടെ ആദ്യം എത്തിച്ചേർന്നത് . പുതിയ ഇന്ത്യയും ഡൽഹിയും സച്ചിദാനന്ദനേയും മാറ്റി. മുൻപ് ഡൽഹിയിൽ താമസിച്ച മലയാളിയെഴുത്തുകാരെ അപേക്ഷിച...

ബാലൻ മുതൽ തൊണ്ടിമുതൽ വരെ Interview with Prasanth Vijay on history of sound in Malayalam cinema Dilli Dali 95/2021 27.09.2021

മലയാളസിനിമയിലെ ശബ്ദത്തിന്റെ 83  വർഷങ്ങളിലൂടെയുള്ള  പരിണാമത്തെക്കുറിച്ച്  വിശദമായി സംസാരിക്കുകയാണ് പുതിയതലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനും ചലച്ചിത്രചരിത്രകാരനുമായ പ്രശാന്ത് വിജയ് . The Life in Sounds : Paradigm shifts in the capture of diegetic sounds in Malayalam cinema and its impact എന്ന അദ്ദേഹത്തിൻ്റെ പഠനത്തെ ആസ്‌പദമാക്കിയുള്ള സംഭാഷണമാണിത് .  ലോകസിനിമയിലെ ശബ്ദലേഖനചരി...

താണു പത്മനാഭൻ : ഭാവിയിൽ ജീവിച്ച ഒരാൾ Dilli Dali's Tributes to Thanu Padmanabhan 94/2021 27.09.2021

പ്രിയ സുഹൃത്തേ ,   മുപ്പതു വയസ്സെത്തുന്നതിനു മുൻപേ താണു പത്മനാഭനെ ശാസ്‌ത്രലോകം ശ്രദ്ധിച്ചുകഴിഞ്ഞിരുന്നു . എന്തായിരുന്നു ആ ശാസ്ത്രപ്രതിഭ ? ഊർജ്ജതന്ത്രകാരൻ ഡോക്ടർ എൻ . ഷാജി വിശദമായി സംസാരിക്കുകയാണ് ദില്ലി -ദാലിയിൽ.  ഒന്ന് . എന്താണ് Emerging Gravity ? രണ്ട് : എന്തുകൊണ്ടാണ് ഭാവിയിൽ ന്യൂട്ടണും  ഐൻസ്റ്റീനുമൊപ്പം അദ്ദേഹത്തെ ശാസ്ത്രം ബഹുമാനിച്ചേക്കാം എന്നുപറയുന്നതിന്റെ അടിസ്ഥാനം ? മൂന്ന് :...

2021 ലെ പാലാ ലഹളയും 1897 ലെ ഒരു മലയാള മതേതര രചനയും Dilli Dali 93/2021 20.09.2021

പ്രിയ സുഹൃത്തേ ,   1897 ൽ ശ്രീ നാരായണഗുരു മലയാളികളോടു പറഞ്ഞു  തമ്മിൽ പൊരുതിയാൽ  ജയിച്ചേക്കാമെന്ന് ഒരു മതവും വിചാരിക്കേണ്ടതില്ല എന്ന് .  2021 ൽ  അതൊക്കെ നവമലയാളി ഒന്നോർക്കുന്നത് നല്ലതാണ് .  പടിഞ്ഞാറൻ ജനാധിപത്യത്തിൽ ഫ്രഞ്ച് വിപ്ലവത്തിലെന്നപോലെ മതനിരപേക്ഷത എന്ന  ഉയർന്ന  ജനാധിപത്യബോധത്തിൽ നിന്നുകൊണ്ട് ഗുരു പറഞ്ഞു മതത്തിന്റെ മേന്മയിൽ വഴക്കുവേണ്ട. അനുകമ്പയാണ്ടവൻ ര...

2021 സെപ്റ്റംബർ 11 സുബ്രഹ്മണ്യ ഭാരതിയാർ നൂറാം ചരമവാർഷികദിനം : ഉദകമണ്ഡലത്തിലെ ചിന്നൻചിറുകിളി 92/2021 11.09.2021

ഉദകമണ്ഡലത്തിലെ ചിന്നൻചിറുകിളി  ഇന്ന് 2021 സെപ്റ്റംബർ 11  സുബ്രഹ്മണ്യ ഭാരതിയാർ നൂറാം ചരമവാർഷികദിനം  മഹാകവിയോടുള്ള ആദരസൂചകമായി ഈ പോഡ്‌കാസ്റ്റ്  ആണ്ടാൾ അഴകി എന്ന എൺപതുകാരിയുമായി ചെലവഴിച്ച  ഒരു വൈകുന്നേരമാണ്  ദില്ലി -ദാലി പ്രതിപാദിക്കുന്നത്. ഒരു  ഭാരതിയാർ   പാട്ടാണ് അവരുടെ ജീവിതത്തെ എന്നോട് അടുപ്പിച്ചത്. പിന്നെ  ജീവിതത്തിലെ ഭാഗ്യ -ദൗർഭാഗ്യങ്ങളും. മഹാരാ...

ദുരവസ്ഥയുടെ ദുരവസ്ഥ Interview with P.N. Gopikrishnan on Kumaran Asan and the Malabar Rebellion Dilli Dali: 91/2021 04.09.2021

1922 ലാണ് കുമാരനാശാൻ 'ദുരവസ്ഥ' എഴുതിയത് . 99 വർഷങ്ങൾക്കുശേഷം ചില മലയാളികൾ ആ കാവ്യത്തെ സമീപിക്കുന്നത് ആശാൻ എന്തിനുവേണ്ടി അതെഴുതിയോ അതിന്നു വിരുദ്ധമായ ആവശ്യങ്ങൾക്കാണ്‌ . നായർ മുതൽ താഴോട്ടുള്ള ഹിന്ദുക്കൾ മതത്തിലെ അനാചാരങ്ങളിൽ പ്രതിഷേധിച്ച് മതം മാറി സ്വതന്ത്രരായാൽ  അവരെ കുറ്റം പറയാൻ പറ്റുമോ എന്ന് ദുരവസ്ഥയിൽ ആശാൻ എഴുതിയത് സംഘപരിവാർ ഉദ്ധരിക്കുന്നില്ല. 66 വയസ്സായിരുന്ന ശ്രീനാരായണഗുരു ജീവിച്ചിരിക്കുമ...

എന്തുകൊണ്ട് കൂട്ടികൾ ഉടൻ സ്‌കൂളിൽ പോയി തുടങ്ങണം? Dilli Dali 90/2021 28.08.2021

SHOW LESS ആധുനിക മനുഷ്യന്റെ ചരിത്രത്തിൽ ഇതിനുമുൻപ് ഇത്രയും നീണ്ടകാലങ്ങളിൽ ലോകത്തിൽ സ്‌കൂളുകൾ ഇന്നത്തെപ്പോലെ അടഞ്ഞുകിടന്നിട്ടില്ല . UNESCO യുടെ ഒരു സമീപകാല report പറയുന്നത് ലോകത്തിലെ ഒരു വലിയ വിഭാഗം കുട്ടികളുടെ ഭാവിജീവിതത്തെ ഒന്നടങ്കം ബാധിക്കുന്ന ഒരു പ്രതിസന്ധിയാണിത് എന്നാണ് .  ഇന്ത്യയിൽ കഴിഞ്ഞ ഒരൊറ്റ വർഷം സ്‌കൂളിൽ നിന്നും കൊഴിഞ്ഞത് 24 കോടി വിദ്യാർത്ഥികളാണ് .  കേരളത്തിലെ ജനസംഖ്യ മൂന്നരക്ക...

കൊടുങ്കാറ്റുകൾ തപസ്സുചെയ്തയിടങ്ങൾ Dilli Dali on Gandhi Ashrams 89/2021 26.08.2021

മഹാത്മാഗാന്ധി സബർമതിക്കരയിൽ ആശ്രമമുണ്ടാക്കിയ വർഷമാണ് റഷ്യയിൽ വിപ്ലവം നടന്നത് . ഇന്ത്യയിലും മറ്റൊരുതരത്തിലുള്ള  രാഷ്ട്രീയവിപ്ലവത്തിന്റെ പരീക്ഷണശാലയായി  സബർമതി മാറുകയായിരുന്നു . 1900 നു ശേഷമുള്ള മൂന്നു പതിറ്റാണ്ടുകളിൽ ഇന്ത്യയിൽ നിരവധി പുതിയ  ആശ്രമങ്ങൾ ഉണ്ടായി, ശ്രീ നാരായണഗുരുവിന്റേതും അരബിന്ദോയുടേതുമടക്കം.  ആത്മവിദ്യാസാധനയുടെ ആശ്രമങ്ങളെ അപേക്ഷിച്ച് സബർമതിക്ക് മറ്റൊരുളടക്കം ഉണ്ടായ...

ഒളിമ്പിക് സ്റ്റേഡിയത്തിൽ കായികതാരങ്ങൾ നഗ്നരായിരുന്നെങ്കിൽ? Dilli Dali 88/2021 21.08.2021

1948 ൽ രമണ മഹർഷിയുടെ കയ്യിൽ അർബുദം ബാധിച്ച ഒരു മുഴ അറുത്തുമാറ്റുവാൻ ശസ്ത്രക്രിയ നടത്തുമ്പോൾ അദ്ദേഹം അനസ്തേഷ്യയ്ക്കു വിധേയനായില്ല എന്നു കേട്ടിട്ടുണ്ട് . ഡോക്ടർ വേദനയുണ്ടോ എന്നുചോദിച്ചപ്പോൾ അവിടെ വേദനയുണ്ട് എന്നാൽ എനിക്കു വേദനയില്ല എന്നാണത്രേ രമണ മറുപടി പറഞ്ഞത് . അപ്പോൾ എന്തായിരുന്നു  'അവിടെ ' എന്ന്  പറഞ്ഞാൽ ? അദ്ദേഹത്തിന് മനസ്സിൽ നിന്നും വേറിട്ട ഒന്നായിരുന്നോ ശരീരം ?  കായികതാരത്തിൻ്റ...

ലോകദർശനത്തെ മാറ്റിമറിച്ച ഒരു പുസ്തകത്തിന് 100 വയസ്സ് Dilli Dali 86/2021 29.07.2021

പ്രിയ സുഹൃത്തേ ,  ഈ ലക്കം ദില്ലി -ദാലി ഒരു ഫിലോസഫി ക്ലാസ്സ് മുറിയാണ് . ദർശനത്തിന്റെ ലോകത്തെ അപ്പാടെ സ്വാധീനിച്ച ഒരു പുസ്തകത്തെക്കുറിച്ചും ആ ദാർശനികനെ കുറിച്ചുമാണ് പ്രൊഫസ്സർ ബാബു തളിയത്ത് സംസാരിക്കുന്നത് . Tractatus Logico-Philosophicus എന്ന പുസ്തകം പുറത്തിറങ്ങിയത് 1921 ലാണ് . തരംഗസൃഷ്ടിയായി മാറിയ ഈ പുസ്തകത്തിന്റെ രചയിതാവായ  Ludwig Wittgenstein, അദ്ദേഹത്തിന്റെ അസാമാനമായിരുന്ന ജീവിതം , വ്യ...

മെസോപ്പൊട്ടാമിയ മുതൽ ഹൂഗ്ലി വരെ Dilli Dali 82/2021 14.07.2021

റിയാസ് കോമുവുമായുള്ള ഒരു അഭിമുഖസംഭാഷണമാണിത് . വിഷയം അദ്ദേഹത്തിൻറെ കലയിലെ  ഫുട്ബോൾ സാന്നിദ്ധ്യം. കൗമാരത്തിൽ   കാലുകളേയും ഹൃദയത്തേയും ആവേശിച്ച ഫുട്ബോൾ ! തന്റെ സർഗാത്മകജീവിതത്തിൽ , സഞ്ചാരങ്ങളിൽ വിവിധ ലോകനഗരങ്ങളിലെ സ്റ്റേഡിയങ്ങൾ എങ്ങനെ സ്വാധീനിച്ചു ? ഇറാനിലെ ടെഹ്‌റാനിൽ ചെയ്ത ഷോ  യുദ്ധം നാനാവിധമാക്കിയ ഇറാഖിൽ ഊന്നുവടികളിൽ പതാക പറത്തി കളി കാണാൻ വന്ന വൃദ്ധയോടൊപ്പം , ദക്ഷിണാഫ്രിക്കയിൽ ല...

ഫുട്ബോളിന്റെ നടുത്തളം Dilli Dali 81/2021 09.07.2021

നിയമസഭാസ്പീക്കർ എം ബി രാജേഷ് ഫുട്ബോൾ പ്രണയത്തെക്കുറിച്ച്  ഇതുവരെ നടന്ന എല്ലാ യൂറോകപ്പ് മത്സരങ്ങളും കണ്ടയാളാണ് കേരള നിയമസഭാസ്പീക്കർ എം ബി രാജേഷ് . ലോകത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികൾ രണ്ടു വലിയ മത്സരങ്ങളുടെ മാസ്മരികതയിൽ നിൽക്കുന്ന ഈ വേളയിൽ ശ്രീ രാജേഷ് കൗമാരത്തിൽ തുടങ്ങിയ കളിഭ്രാന്തിനെക്കുറിച്ച് , ഇഷ്ടപ്പെട്ട കളിക്കാരെക്കുറിച്ച് , ഇഷ്ടപ്പെട്ട ടീമുകളെക്കുറിച്ച് , ഫുട്ബാളിന്റെ രാഷ്ട്രീയത്തെക്കുറിച്...

തടവുകൾ മോചനങ്ങൾ Dilli Dali 77/2021 27.06.2021

Britney Jean Spears ആഗ്രഹിക്കുന്നതും വിസ്മയ തീരുമാനിച്ചതും. പ്രശസ്ത പോപ്പ് ഗായിക Britney Spears കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞു . I am not happy ....ഞാൻ സന്തോഷവതിയല്ല I can't sleep ...എനിക്കുറങ്ങാൻ കഴിയുന്നില്ല I am so angry ....എനിക്ക് വല്ലാതെ ദേഷ്യം വരുന്നു It 's insane ...ഇത് ഭ്രാന്താണ് I am depressed ഞാൻ മാനസിക സമ്മർദ്ദത്തിലാണ് I cry everyday ...ഞാൻ എന്നും കരയുകയാണ്. വിസ്മയയും പറഞ്ഞിരുന്ന വാചകങ്ങ...

ലോകമാധ്യമങ്ങൾ smartphone ലേക്ക് ഒതുങ്ങുമ്പോൾ Dilli Dali 75/2021 24.06.2021

റോയിട്ടേഴ്‌സ് 2021 ൽ നടത്തിയ പഠനം വാർത്താമാധ്യമരംഗത്തെ വലിയ മാറ്റങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു . ലോകത്തിൽ 74 ശതമാനം ആളുകൾ വാർത്തകൾക്കായി Smartphones നെ ആശ്രയിക്കുന്നു എന്ന് പഠനം കാണിക്കുന്നു   പുതിയ മാറ്റം വാർത്താവിശ്വാസ്യതയെ കുറിച്ച് എന്തുപറയുന്നു ? ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്തെ കോർപ്പറേറ്റ് യാഥാർഥ്യം എന്താണ് ? മുഖ്യധാരാ മാധ്യമങ്ങൾ എങ്ങനെ പ്രതികരിക്കും ? ജനാധിപത്യസ്ഥാപനങ്ങൾ ഡിജിറ്റൽ മുതല...

മഹാവിവർത്തകന്റെ എൺപതാം പിറന്നാൾ 74/2021 22.06.2021

പ്രൊഫസ്സർ പി മാധവൻപിള്ളയുടെ എൺപതാം പിറന്നാൾ ഇക്കഴിഞ്ഞ ജൂൺ ഇരുപതിനായിരുന്നു. പിറന്നാൾ ദിവസം അദ്ദേഹവുമായി നടത്തിയ സുദീർഘമായ അഭിമുഖമാണിത് . വിവർത്തനമാണ് തട്ടകമെന്ന് എങ്ങനെ തിരിച്ചറിഞ്ഞു ? എങ്ങനെ ഖാണ്ഡേക്കറുടെ  യയാതി വിവർത്തനം ചെയ്യാനിടയായി ? എം ടി വാസുദേവൻ നായർ എന്തുപങ്കാണ് നിർവഹിച്ചത് ? എ .എസ്സിന്റെ വരകൾ എങ്ങനെ സഹായിച്ചു ? യയാതിയിലെ ഇഷ്ടമുഹൂർത്തമേതാണ് ? എൺപതാം പിറന്നാളിൽ യൗവ്വനം ആരോടെങ്കിലും വാ...

കേരളസംഗീതം എന്ന ഒന്നുണ്ടോ ? Dilli Dali 73/2021 21.06.2021

ലോകസംഗീതദിനം 2021  കേരളസംഗീതം എന്ന ഒന്നുണ്ടോ ? കലാനിരീക്ഷകൻ വി . കലാധരൻ സംസാരിക്കുന്നു

നാം സോഷ്യൽ മീഡിയയിൽ ആളുകളെ തെറി പറയുമ്പോൾ ...72/2021 20.06.2021

അശ്ലീലത്തെ കുറിച്ച് മൂന്നു ചിന്തകൾ  MS സുബ്ബുലക്ഷ്മി അന്തരിച്ചപ്പോൾ MF ഹുസൈൻ വരച്ച സുബ്ബുലക്ഷ്മിയുടെ  ഒരു  ഛായാചിത്രം  കഴിഞ്ഞ ദിവസം ഞാൻ Twitter ൽ പോസ്റ്റ് ചെയ്തിരുന്നു . MF എന്ന രണ്ടക്ഷരം ഇംഗ്ളീഷിൽ പ്രതിനിധീകരിക്കുന്ന ഒരു തെറിയിലേക്ക് ആ മഹാകലാകാരനെ ചിത്രീകരിക്കുന്ന രണ്ടു comments എന്റെ tweet ന് താഴേ വന്നു . അപമാനത്താൽ ഭൂമി പിളർന്ന്‌ അപ്രത്യക്ഷനാകണമെന്ന് എനിക്ക് തോന്നി. അതാണ് ദി...

വിയോജിപ്പിലെ ജനാധിപത്യ അഴക് Dilli Dali 70/2021 17.06.2021

ദില്ലി ദാലിയിലേക്ക് സ്വാഗതം . ഓടുന്ന വണ്ടിയിൽ നിങ്ങൾക്ക് ന്യൂട്രൽ ആകാൻ കഴിയില്ല . കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതി ജയിലിൽ കിടക്കുന്ന  മൂന്നുയുവാക്കൾക്ക്  ജാമ്യം നൽകികൊണ്ട് പറഞ്ഞു , വിയോജിപ്പ് രാജ്യദ്രോഹമല്ല എന്ന് . വിയോജിപ്പിന്റെ ദാർശനികഭംഗി അന്വേഷിക്കുവാൻ ശ്രമിക്കുന്ന ഒരു പോഡ്കാസ്റ്റ് . സ്നേഹപൂർവ്വം  എസ് . ഗോപാലകൃഷ്ണൻ  16 ജൂൺ 2021  ഡൽഹി 

മലയാളി മലയാളിയെ വിറ്റ കാലങ്ങൾ Dilli Dali 68/2021 14.06.2021

പ്രിയ സുഹൃത്തേ , കേരളചരിത്രത്തിലെ ചില ഇരുണ്ട ഏടുകളെക്കുറിച്ച് ചരിത്രഗവേഷകനായ വിനിൽ പോളുമായുള്ള ഒരഭിമുഖസംഭാഷണമാണ് ഈ ലക്കം ദില്ലി ദാലി . കേരളത്തിൽ അടിമക്കച്ചവടം നിലവിൽ നിന്നിരുന്നതിന്റെ തെളിവുകൾ എന്തൊക്കെയാണ് ?, കേരളത്തിലെ മുഖ്യധാരാചരിത്രരചനകൾ കണ്ടില്ല എന്നു നടിക്കുന്ന ചരിത്രവസ്തുതകൾ ഉണ്ടോ ? എന്തുകൊണ്ട് മറ്റിന്ത്യൻ പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അടിമക്കച്ചവടം കൂടുതലായി എന്ന് വിനിൽ വിശ്വസിക്കുന്നു...

മരിച്ച കുഞ്ഞുങ്ങൾ പാതവിളക്കുകൾ ഊതിക്കെടുത്തുമ്പോൾ 65/2021 10.06.2021

മരിച്ച കുഞ്ഞുങ്ങൾ പാതവിളക്കുകൾ ഊതിക്കെടുത്തുമ്പോൾ  പ്രിയ സുഹൃത്തേ, മകനെ നഷ്ടപ്പെട്ട് നാൽപ്പതു വർഷങ്ങൾക്കു ശേഷം ഒരമ്മയോട് പോലീസ് ചോദിക്കുകയാണ്  'നിങ്ങളുടെ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കിട്ടിയിട്ടുണ്ട് ..വീട്ടിലേക്ക് കൊണ്ടുവരട്ടേ' എന്ന്.  ആയമ്മ പറഞ്ഞു ...വേണ്ട , ഇനി അവനെ ഞാൻ പരലോകത്തു വെച്ചു കണ്ടുകൊള്ളാം ...  എമ്മാനുവെൽ ഡിൽ റോസ്സോ എന്ന ഇറ്റാലിയൻ കാർട്ടൂണിസ്റ്റ് വരച്ച പുതിയ കാർട്ടൂൺ...

കോവിഡ് കാലത്ത് ഒരു പല്ലി ശാസ്ത്രം പറഞ്ഞപ്പോൾ 64/2021 04.06.2021

പ്രിയ സുഹൃത്തേ , ഒരു പല്ലി നമ്മോട് ചിലതു സൂചിപ്പിക്കുകയേയുള്ളു , സർവ്വതും പറയില്ല എന്നാണ് ഗൗളിശ്ശാസ്ത്രം പറയുന്നത് . ഡൽഹിയിൽ കഴിഞ്ഞ ദിവസം ഒരു സൂചന തന്നു , കോവിഡ് കാലത്തെക്കുറിച്ച്.  ഡൽഹിയിലെ AIIMS ലെ orthopaedics പ്രൊഫസറായ ഷാ ആലം ഖാൻ കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ഒരു ലേഖനമാണ് എന്നെ ഗൗളീശാസ്ത്രത്തിലേക്ക് കൊണ്ടുപോയത് . കാൻസർ ബാധിച്ചു ഭാര്യ  മരിച്ചതിനുശേഷം വീട്ടിൽ ഒറ്റയ്ക്കായിപ്...

Luister naar de podcast Dilli Dali in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds