SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Husk å besøke podkastens nettsted og støtte skaperen: www.sbs.com.au
Hvor kan du lytte?
Podkaster i appen Replaio Radio Kommer snartPodkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster
Episoder
സിഡ്‌നിയിലും മെല്‍ബണിലും ഹിസ്ബുള്ള പതാകകള്‍ വീശിയതിനെക്കുറിച്ച് അന്വേഷണം; പൗരന്‍മാരല്ലെങ്കില്‍ വിസ റദ്ദാക്കും 01.10.2024 5:01
2024 ഒക്ടോബര്‍ ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ബലാത്സംഘം നേരിട്ട സ്ത്രീകൾക്ക് വൈദ്യ പരിശോധനക്കായി 9 മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്നെന്ന് റിപ്പോർട്ട് 30.09.2024 3:23
2024 സെപ്റ്റംബര്‍ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്കുള്ള Work and Holiday വിസ: രജിസ്ട്രേഷൻ നാളെ തുടങ്ങും 30.09.2024 8:16
ഇന്ത്യക്കാർക്കായുള്ള വർക്ക് ആൻഡ് ഹോളിഡേ വിസയുടെ രജിസ്ട്രേഷൻ ഒക്ടോബർ 1ന് ആരംഭിക്കുന്നു. രജിസ്ട്രേഷൻ നടപടികൾ എങ്ങനെയെന്ന് അറിയാം, മുകളിലെ പ്ലയറിൽ നിന്നും...
പോക്കറ്റ് കാലിയാകാതെ എങ്ങനെ ഷോപ്പിംഗ് നടത്താം?: സൂപ്പർമാർക്കറ്റുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിൻറെ വിശദാംശങ്ങൾ 30.09.2024 8:44
കോൾസും വൂൾവർത്സുമടക്കമുള്ള സൂപ്പർമാർക്കറ്റുകൾ ഡിസ്കൗണ്ടിൻറെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന നിരവധി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സൂപ്പർ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, സൂപ്പർമാർക്കറ്റുകൾക്കെതിരെ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകളുടെ ഉള്ളടക്കം എന്തൊണെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
നാണയപ്പെരുപ്പം കുറഞ്ഞു; എങ്കിലും പലിശ കുറയില്ല - കാരണം അറിയാം 29.09.2024 7:46
ഓസ്‌ട്രേലിയയിലെ നാണയപ്പെരുപ്പം 2.7 ശതമാനമായി കുറഞ്ഞു. എന്നാല്‍ ബാങ്കിംഗ് പലിശനിരക്ക് കുറയ്ക്കാന്‍ ഈ മാറ്റം സഹായിക്കില്ല എന്നാണ് റിസര്‍വ് ബാങ്കും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് അത് എന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
നെഗറ്റീവ് ഗിയറിംഗ് വെട്ടിക്കുറയ്ക്കൽ വീണ്ടും ചർച്ചയാകുന്നു; ജനത്തെ വിഡ്ഢികളാക്കരുതെന്ന് സൂപ്പർമാർക്കറ്റുകളോട് പ്രധാനമന്ത്രി: ഓസ്‌ട്രേലിയ പോയവാരം 28.09.2024 7:47
ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
നെഗറ്റീവ് ഗിയറിംഗിൽ പരിശോധനക്ക് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ട്രഷറർ; സാധാരണ നടപടിയെന്നും വിശദീകരണം 27.09.2024 2:25
2024 സെപ്റ്റംബര്‍ 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഓസ്‌ട്രേലിയന്‍ കാടും മേടും കയറാം: മലയാളി ഹൈക്കിംഗ് സംഘത്തിനൊപ്പം ഒരു യാത്ര... 27.09.2024 7:29
ഓസ്‌ട്രേലിയന്‍ പ്രകൃതിയെ അടുത്തറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണ് ബുഷ് വാക്കിംഗ്, അല്ലെങ്കില്‍ ഹൈക്കിംഗ്. ഒട്ടേറെ ഹൈക്കിംഗ് കൂട്ടായ്മകളാണ് ഓസ്‌ട്രേലിയയിലുള്ളത്. അത്തരത്തില്‍ സിഡ്‌നിയിലുള്ള ഒരു മലയാളി ഹൈക്കിംഗ് സംഘത്തിന്റെ യാത്രാ വിശേഷങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ വിലക്കുറവ് Aldiയിൽ; കണ്ടെത്താൻ സർക്കാർ ചെലവഴിച്ചത് 1.1 മില്യൺ 26.09.2024 4:06
2024 സെപ്റ്റംബര്‍ 26ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
നെഗറ്റീവ് ഗിയറിംഗ് മാറ്റുന്നകാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; പൂര്‍ണ്ണമായി തള്ളാതെ പ്രധാനമന്ത്രി 25.09.2024 4:19
2024 സെപ്റ്റംബര്‍ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഓസ്‌ട്രേലിയയിലെ നാണയപ്പെരുപ്പം മൂന്നുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; എങ്കിലും പലിശ കുറയില്ല - കാരണം ഇതാണ് 25.09.2024 7:46
ഓസ്‌ട്രേലിയയിലെ നാണയപ്പെരുപ്പം 2.7 ശതമാനമായി കുറഞ്ഞു. എന്നാല്‍ ബാങ്കിംഗ് പലിശനിരക്ക് കുറയ്ക്കാന്‍ ഈ മാറ്റം സഹായിക്കില്ല എന്നാണ് റിസര്‍വ് ബാങ്കും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് അത് എന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓസ്‌ട്രേലിയയിലെ പലിശ നിരക്കില്‍ മാറ്റമില്ല; അടുത്തെങ്ങും കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് RBA ഗവര്‍ണര്‍ 24.09.2024 4:51
2024 സെപ്റ്റംബര്‍ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Indigenous astronomy: How the sky informs cultural practices - ആകാശത്തിലെ 'ഇരുണ്ട എമു'വിനെ കണ്ടിട്ടുണ്ടോ? ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ജ്യോതിശാസ്ത്രത്തെക്കുറിച്ച് അറിയാം... 24.09.2024 10:37
Astronomical knowledge of celestial objects influences and informs the life and law of First Nations people. - ഇന്ത്യയിലെ പ്രാചീന ജ്യോതിശാസ്ത്രവുമായി ഏറെ സാമ്യമുള്ളവയാണ് ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ സമൂഹത്തിന്റെ ജ്യോതിശാസ്ത്ര സമ്പ്രദായം. പതിനായിരക്കണക്കിന് വര്‍ഷങ്ങളായി തുടരുന്ന ഈ ജ്യോതിശാസ്ത്ര രീതികളെക്കുറിച്ച് കേള്‍ക്കാം.
ട്രഷറർ ഇടപെട്ട് പലിശ കുറയ്ക്കണമെന്നാവശ്യം; റിസർവ്വ് ബാങ്ക് യോഗം തുടരുന്നു 23.09.2024 3:51
2024 സെപ്റ്റംബര്‍ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
‘ഡിസ്കൗണ്ട് വാഗ്ദാനം വെറും തട്ടിപ്പ്’: കോൾസിനും വൂൾവർത്സിനുമെതിരെ നിയമനടപടി 23.09.2024 3:45
കോൾസും വൂൾവർത്സും നടത്തുന്ന ഡിസ്കൗണ്ട് ക്യാമ്പെയിനുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) ആരോപിച്ചു. വില കൂട്ടിയിട്ടതിന് ശേഷം പ്രഖ്യാപിക്കുന്ന ഇത്തരം വിലക്കുറവുകൾക്കെതിരെയാണ് നിയമ നടപടി ആരംഭിച്ചത്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്‌ട്രേലിയൻ കുടിയേറ്റം കുറയ്ക്കാനുള്ള ശ്രമം ഫലം കണ്ടില്ല; 18 വയസിൽ താഴെയുള്ളവർക്ക് ഇനി ടീൻ Insta: പോയവാരത്തെ പ്രധാന ഓസ്‌ട്രേലിയൻ വാർത്തകൾ 21.09.2024 8:17
പോയവാരത്തെ പ്രധാന ഓസ്‌ട്രേലിയൻ വാർത്തകൾ കേൾക്കാം…
സെൻറർലിങ്ക് ആനുകൂല്യങ്ങൾ ഇന്ന് മുതൽ വർദ്ധിച്ചു; 50 ലക്ഷത്തോളം പേർക്ക് നേട്ടം 20.09.2024 3:25
2024 സെപ്റ്റംബര്‍ 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
അന്‍വര്‍ തൊടുത്ത അമ്പ് കൊള്ളുന്നത് പിണറായിക്ക് തന്നെ; പിണറായിക്ക് പകരംവയ്ക്കാന്‍ കേരളത്തില്‍ ആരുമില്ല: MV ഗോവിന്ദന്‍ 20.09.2024 13:59
ഇടത് സ്വതന്ത്ര എം എല്‍ എ PV അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കൊള്ളുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് CPM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ നയം മാറ്റേണ്ട ആവശ്യമില്ലെന്നും, ഇതുപോലെ മുന്നോട്ടുപോയാല്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവോദയ ഓസ്‌ട്രേലിയയുടെ പരിപാടികള്‍ക്കായി സിഡ്‌നിയിലെത്തിയ ഗോവി...
അമേരിക്ക പലിശ കുറച്ചു; നിരക്ക് കുറക്കാൻ ഓസ്ട്രേലിയൻ റിസർവ്വ് ബാങ്കിന് മേൽ സമ്മർദ്ദം 19.09.2024 4:04
2024 സെപ്റ്റംബര്‍ 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഓസ്ട്രേലിയയിൽ ഹോളിഡേയ്ക്കൊപ്പം ജോലിയും; ഇന്ത്യക്കാർക്ക് ബാക്ക് പാക്കർ വിസ എങ്ങനെ ലഭിക്കുമെന്നറിയാം 19.09.2024 8:53
ഇന്ത്യക്കാർക്കായി പ്രഖ്യാപിച്ച വർക്ക് ആൻഡ് ഹോളിഡേ വിസയുടെ അപേക്ഷ ഉടൻ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചിരിക്കുകയാണ്. ആർക്കൊക്കെ ഈ വിസക്ക് അപേക്ഷിക്കാമെന്നും, വിശദാംശങ്ങൾ എന്തൊക്കെയാണെന്നും മെൽബണിലെ ഫ്ലൈവേൾഡ് മൈഗ്രേഷൻ ലോയേഴ്സിൽ മൈഗ്രേഷൻ ലോയറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...
കുറഞ്ഞ വരുമാനക്കാര്‍ക്ക് ചൈല്‍ഡ്‌കെയര്‍ സൗജന്യമാക്കണമെന്ന് ശുപാര്‍ശ; സബ്‌സിഡി കൂട്ടണമെന്നും പ്രൊഡക്ടിവിറ്റി കമ്മീഷന്‍ 18.09.2024 4:12
2024 സെപ്റ്റംബര്‍ 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
ലഭിക്കുന്നത് മികച്ച വിദേശവരുമാനം; യുവാക്കള്‍ വിദേശത്തേക്ക് പോകുന്നതില്‍ ആശങ്കയില്ലെന്ന് M.V.ഗോവിന്ദന്‍ മാസ്റ്റര്‍ 18.09.2024 10:27
ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും കുടിയേറുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നവോദയ ഓസ്‌ട്രേലിയയുടെ പരിപാടികള്‍ക്കായി സിഡ്‌നിയിലെത്തിയ അദ്ദേഹം എസ് ബി എസ് മലയാളവുമായി സംസാരിക്കുകയായിരുന്നു. ആ സംഭാഷണം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓസ്‌ട്രേലിയയും UAEയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചു; ജീവിതച്ചെലവ് കുറയാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ 17.09.2024 3:49
2024 സെപ്റ്റംബര്‍ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
കേരളത്തില്‍ നിന്നുള്ള അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും 30% വരെ വില കൂടി: കാരണങ്ങള്‍ ഇവ... 17.09.2024 9:50
നാണയപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും വലഞ്ഞുനില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ മലയാളിക്ക്, ഓണാഘോഷത്തിനും ചിലവേറും. കേരളത്തില്‍ നിന്നുള്ള അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 30 ശതമാനം വരെ വര്‍ദ്ധനവാണ് കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ വന്നിരിക്കുന്നത്. വിലവര്‍ദ്ധനവിന്റെ കാരണങ്ങള്‍ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം
ഫേസ്ബുക്കിലിടുന്ന ഫോട്ടോകള്‍ 'ചുരണ്ടി'യെടുക്കുന്നുണ്ടെന്ന് മെറ്റ; 'NO' പറയാൻ കഴിയില്ല 17.09.2024 6:53
ഫേസ്ബുക്കിലെയും, ഇൻസ്റ്റഗ്രാമിലെയും ഫോട്ടോകളും, പോസ്റ്റുകളും അക്കൗണ്ടുടമകളുടെ അനുമതി ഇല്ലാതെ തന്നെ AI പരിശീലനത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് മെറ്റ പാർലമെൻററി സമിതിക്ക് മുൻപാകെ വെളിപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളിൽ നൽകുന്ന സ്വകാര്യതാ സംരക്ഷണം ഓസ്ട്രേലിയയിൽ ലഭ്യമല്ലെന്നും സമ്മതിച്ചു. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Lignende podkaster
Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.