Madhyamam

Madhyamam

News ML ↓ 711 episoder

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Husk å besøke podkastens nettsted og støtte skaperen: www.madhyamam.com

Forfatter

Madhyamam

Kategori

News

Podkastens nettsted

www.madhyamam.com

Siste episode

10. okt 2026

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

Editorial | നീതി പരിഹാസ്യമാകുമ്പോൾ 10.03.2022

ഒമ്പത് വോൾട്ടുള്ള രണ്ട് ബാറ്ററികൾ വാങ്ങി നൽകിയതിന്റെ പേരിൽ 32 വർഷം തടവറയിൽ കിടക്കേണ്ടി വന്ന പേരറിവാളൻ  എന്ന യാവാവിന്റെ കഠിനാനുഭവത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികളെയും നീതിന്യായ സംവിധാനത്തെയും വിമർശനാത്മകമായി വിലയിരുത്തുന്നു

Editorial | യുദ്ധത്തിൽ തോൽക്കുക ഭൂമി മുഴുവനുമാണ് 08.03.2022

അതിഭീകരമായ കലാവസ്ഥ ദുരന്തത്തി​െൻറ വക്കിലാണ് ഭൂമിയെന്ന് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇനിയും വൈകിയാൽ ഒരു തിരുത്തലിന് അവസരമുണ്ടാകില്ല...

Editorial | ഏകാധിപത്യമെന്ന മഹാമാരിയുടെ വ്യാപനം 05.03.2022

ജനാധിപത്യത്തെ വഴിതെറ്റിക്കുന്നതിനെതിരായ ജനകീയ പ്രക്ഷോഭങ്ങൾ രണ്ടുവർഷം മുമ്പുവരെ ശക്തിപ്രാപിച്ചു വന്നതായിരുന്നു. എന്നാൽ, കോവിഡ്​ മഹാമാരിയുടെ വരവിൽ അതിനു തടയിടാൻ ഏകാധിപതികൾക്ക് കഴിഞ്ഞു.

Editorial | തമിഴ്നാട്ടിലെ ദ്രാവിഡ മാതൃക 04.03.2022

വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രതിനിധാനങ്ങൾ ജനാധിപത്യത്തിന്റെ പൂർണതക്ക് അനിവാര്യമാണ്. അവസരങ്ങളിലും പ്രാതിനിധ്യത്തിലും നീതി നിലർത്തി വൈവിധ്യം നിറഞ്ഞ ഒരു സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടതെങ്ങിനെയെന്നതിന് തമിഴ്നാട്ടിൽ നിന്നും കേരളത്തിന് പകർത്താൻ മാതൃകയുണ്ട് 

യുദ്ധം വന്നിട്ടുമെന്തേ മനുഷ്യരിങ്ങനെ? 03.03.2022

യുക്രെയ്നിലെ റഷ്യൻ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോൾ യുദ്ധഭൂമിയിൽനിന്ന് കേൾക്കുന്നത് ഒരുമയുടെ വീരകഥകളും മരിച്ചവർക്കായുള്ള ഒപ്പീസുകളും മാത്രമല്ലെന്നും ആയുധങ്ങളേക്കാൾ മൂർച്ചയുള്ള വെറുപ്പിനാൽ മുറിവേറ്റ മനുഷ്യരുടെ തേങ്ങിക്കരച്ചിലുകൾകൂടിയാണെന്നും പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ  

Editorial | പ്ര​ഖ്യാ​പി​ക്കാ​ൻ​ പോ​വു​ന്ന മ​ദ്യ(വ്യാപന) ന​യം 02.03.2022

സംസ്ഥാന സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. നാളിതുവരെയുള്ള അനുഭവങ്ങളു​െട വെളിച്ചത്തിൽ, സർക്കാറിന്റെ മദ്യനയത്തിലെ പ്രതിലോമ ഘടകങ്ങൾ വിലയിരുത്തുന്നു

Editorial | യുദ്ധം ആപത്താണ് 24.02.2022

സാമ്രാജ്യത്വ മോഹങ്ങൾ ഭൂമിയിൽ വീണ്ടും മനുഷ്യ രക്​തം വീഴ്ത്തിയിരിക്കുന്നു. റഷ്യ യുക്രൈയിനിൽ ആരംഭിച്ച സൈനിക നീക്കത്തിന്​ മുന്നിൽ ഞെട്ടിത്തരിച്ചിരിക്കാൻ മാത്രമാണ്​ ലോകത്തിന്​ കഴിയുന്നത്​. മനുഷ്യരാശിയെ കൂടുതൽ അപകടത്തിലേക്ക് ചാടിക്കുന്ന സാഹസങ്ങളിൽനിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്ന്​ ആഹ്വാനം ചെയ്യുന്നു

അ​​ഹി​​ന്ദു​​ക്ക​​ളി​​ല്ലാ​​ത്ത ഇ​​ന്ത്യ 24.02.2022

രാ​​ജ്യ​​ത്തെ എ​​ല്ലാ പൗ​​ര​​ന്മാ​​രും ഹി​​ന്ദു​​ക്ക​​ളാ​​ണെ​​ന്നും മു​​സ്‍ലിം, ക്രി​​സ്ത്യ​​ൻ വി​​ഭാ​​ഗ​​ങ്ങ​​ളെ ഇ​​നി മു​​ത​​ൽ അ​​ഹി​​ന്ദു​​ക്ക​​ൾ എ​​ന്ന് അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യില്ലെന്നുമുള്ള ആർ.എസ്​.എസ്​ സർസംഘ്​ ചാലക്​ മോഹൻ ഭാഗതിന്‍റെ പ്രസ്താവന ചർച്ച ​ചെയ്യുകയാണ്​ ഇന്നത്തെ എഡിറ്റോറിയൽ

Editorial | എന്നവസാനിക്കും, ഈ അറുകൊലകൾ​? 22.02.2022

സമാധാനത്തെക്കുറിച്ചുള്ള വായ്ത്താരികൾക്കിടയിലും കൃത്യമായ ഇടവേളകളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നാട്ടിൽ ആവർത്തിക്കുകയാണ്. രക്തവും കാലുഷ്യവും നിറയുന്ന അന്തരീക്ഷത്തിൽ നിന്ന് മുതലെടുപ്പ് നടത്താൻ കരുതിയിരിക്കുന്നവരെ തിരിച്ചറിഞ്ഞുകൊണ്ട് ഇതിനൊരറുതി വരുത്തണം

Editorial | അടിയന്തര വിഷയങ്ങൾ; അനക്കമറ്റ നീതി 21.02.2022

ഭരണഘടനാ മൂല്യങ്ങൾ രാജ്യത്ത്​ പുലരുന്നുവെന്ന്​ ഉറപ്പുവരുത്തേണ്ട നീതിന്യായ സംവിധാനത്തിൽ നിന്ന്​  ആശ്വാസത്തിന്​ വകയുള്ള ഇടപെടലുകൾ ചിലപ്പോഴൊക്കെ ഉണ്ടാകുന്നുണ്ടെങ്കിലും ആ ഉത്തരവാദിത്വത്തോട് നീതിപുലർത്തുന്നതിൽ   കോടതികളിൽ നിന്നുണ്ടാകുന്ന വീഴ്ച സാമൂഹ്യ ശരീരത്തിൽ ഏൽപിക്കുന്ന ആഘാതങ്ങൾ വലുതാണ്​..

Editorial | കെ.എസ്.ഇ.ബിയെ തീപിടിപ്പിക്കുന്ന ഷോർട്ട്​ സർക്യൂട്ടുകൾ 17.02.2022

വൈദ്യുതി ബോർഡിൽ പതിറ്റാണ്ടുകളായി തുടരുന്ന അഴിമതിയും സ്വജനപക്ഷപാതവും കൊള്ളയും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..

ഗവർണർ ചുവപ്പുരേഖകൾ ലംഘിക്കരുത് 17.02.2022

ഹിജാബ് വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഭിപ്രായപ്രകടനങ്ങൾ ചുവപ്പ് രേഖകൾ ലംഘിക്കുന്നതാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Madhyamam Editorial | ത​ല ത​ക​ർ​ത്ത ക​ല്യാ​ണം | 16 February, 2022 16.02.2022

വിവാഹാഘോഷങ്ങളുടെ പേരിൽ നടക്കുന്ന ആഭാസങ്ങൾ അതിരുവിടുന്നതിന്റെ അവസാന ഉദാഹരണമായിരുന്ന കണ്ണൂരിൽ ഒരാളുടെ മരണത്തിൽ കലാശിച്ച സംഭവം. സമൂഹത്തിന്റെ ഇടപെടൽ ആവശ്യമായ ഗുരുതര പ്രശ്നത്തിലേക്ക്  ശ്രദ്ധ ക്ഷണിക്കുന്നു

Editorial | മ​റു​പ​ടി കൊ​ടു​ക്കാം, പ്ര​വൃ​ത്തി​യി​ലൂ​ടെ 13.02.2022

ഇന്ത്യയിലെ വിദ്വേഷ പ്രവർത്തനങ്ങൾ സംബന്ധിച്ച്  രാജ്യാന്തര ഏജൻസികളും വിദേശ പ്രതിനിധികളും നിലപാടുകളെടുക്കുമ്പോൾ വസ്തുതകൾ നിരത്തി പ്രതിരോധിക്കാനാകുന്ന തരത്തിൽ നാം ഉയരുകയാണ് വേണ്ടതെന്നും അല്ലാതെ മുഖം മോശമായതിന് കണ്ണാടി ഉടച്ചിട്ട് കാര്യമില്ലെന്നും ഒാർമപ്പെടുത്തുന്നു

കേരളത്തെച്ചൂണ്ടി യോഗി ഭയപ്പെടുത്തുന്നതെന്താണ്​ 12.02.2022

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെയടക്കം കരുവാക്കി നടത്തിയ അപകടകരമായ പ്രസ്താവനയുടെ പിറകിലെ സൃഗാല ബുദ്ധി പരിശോധിക്കുന്നു...

ലോകായുക്ത വെറുമൊരു ഓംബുഡ്സ്മാൻ 09.02.2022

ലോകായുക്ത നിയമഭേദഗതിയിൽ കഴിഞ്ഞ ദിവസം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചതോടെ ഇനിയങ്ങോട്ട് ലോകായുക്ത എന്ന അർധ ജുഡീഷ്യൽ സ്ഥാപനത്തിന് വെറും ഓംബുഡ്സ്മാന്റെ ദൗത്യമേയുള്ളൂവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Editorial | ഭരണഘടനയെ ഭരണകൂടം തോൽപിക്കുകയാണോ​? 08.02.2022

ഇന്ത്യയിൽ തങ്ങളുടെ ഏകശില സംസ്കാരമേ വിലപ്പോവൂ എന്ന ഫാഷിസ്റ്റു സന്ദേശം സ്ഥാപിച്ചെടുക്കാനാണ് സംഘ്പരിവാർ ശക്തികൾ ശ്രമിക്കുന്നത്. അതിൽ അവർ വിജയിക്കുന്നുവെന്ന് തെളിയിക്കുന്നു കർണാടകയിലെ വലതു ബി.ജെ.പി സർക്കാറിന്റെയും കേരളത്തിലെ ഇടതുസർക്കാറിന്റെയുമൊക്കെ നിലപാടുകൾ... 

Editorial | ഇനിയൊരു ലത ഇല്ല... 07.02.2022

നേർത്തൊരു നാദം കൊണ്ട് കോടിക്കണക്കിന് ഹൃദയങ്ങളിൽ നിലക്കാത്ത നിലാമഴ പെയ്യിച്ച ഇതിഹാസ ഗായിക ലതാ മ​​ങ്കേഷ്കർ വിടവാങ്ങിയിരിക്കുന്നു. കാതുകളിലൂടെ മനുഷ്യ ഹൃദയങ്ങളിലേക്ക്  പൂമരങ്ങൾ നിറഞ്ഞ ഒരു വഴിയുണ്ടെന്ന് കാണിച്ചുതന്ന ആ നാദവിസ്മയത്തിന് അന്ത്യാഞജലി...

Story | എന്ന് സന്തപ്ത ഭാര്യ മാർത്ത -കഥ 06.02.2022

ഹംസബീവി കൂട്ടിക്കലിന്റെ കഥ

Editorial | അവർ നമ്മുടെ മക്കളാണ്​ 03.02.2022

പല കാരണങ്ങളാൽ വീടുകളുടെ സുരക്ഷിത്വം നഷ്ടപ്പെട്ടവരാണ് നമ്മുടെ സർക്കാർ ബാലികാ മന്ദിരങ്ങളിലുള്ളത്.  വെള്ളിമാട്​കുന്നിലെ സർക്കാർ ബാലികാമന്ദിരത്തിൽനിന്ന്​ ആറ്​ കുട്ടികൾക്ക് രക്ഷപ്പെട്ടോടേണ്ട സാഹചര്യമുണ്ടായത് ഒരു സമൂഹമെന്ന നിലയിൽ അതിഗൗരവത്തോടെ പരിഗണിച്ച് പരിഹാരമുണ്ടാക്കേണ്ട പ്രശ്നങ്ങൾ അവിടെ നിലനിൽക്കുന്നുവെന്നതിന്റെ പ്രത്യക്ഷ തെളിവാണ്..

Editorial | യാഥാർഥ്യബോധത്തിന്​ എത്ര വിഹിതം? 01.02.2022

ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റ് അടിസ്ഥാന വിഭാഗങ്ങളെയോ യഥാർഥ പ്രശ്നങ്ങളെയോ തൊടുക പോലും ചെയ്തില്ലെന്ന വിമർശനമുയർത്തുകയാണ് എഡിറ്റോറിയൽ

Editorial | പെഗസസ്: രാജ്യസുരക്ഷ തന്നെയാണ് വിഷയം 30.01.2022

അടിമുടി ദുരൂഹത നിറച്ച പെഗസസ് ചാരസോഫ്റ്റുവെയർ ഇടപാട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇന്ത്യൻ ഭരണകൂടം തന്നെ രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിൽ ഇടപാട് നടത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ അവശേഷിക്കുന്ന പ്രതീക്ഷ കോടതിയിൽ മാത്രമാണെമന്ന് ചൂണ്ടികാട്ടുന്നു

Editorial | റെയിൽവേ ട്രാക്കിലെ യുവരോഷം 28.01.2022

കേ​ന്ദ്ര റെയിൽവേ റിക്രൂട്ട്​മെന്‍റ്​ ബോർഡിനെതിരെ ബിഹാറിൽ തുടങ്ങിയ പ്രക്ഷോഭം യുവാക്കളിൽ നിന്ന് യുവാക്കളിലേക്കെന്നവണ്ണം പടർന്നു കയറുകയാണ്. രാജ്യത്തെ അസംതൃപ്തരായ യുവസമൂഹമാണ് ഈ പ്രക്ഷോഭത്തിന്റെ അടിക്കനൽ..

Editorial | ജാ​തീ​യ​ത​യു​ടെ റി​പ്പ​ബ്ലി​ക് 26.01.2022

സെക്കുലർ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് രാജ്യം എന്ന് ഭരണഘടനയിൽ എഴുതിവെച്ച ഇന്ത്യ ആ പേരിന് അർഹമായ പാതയിലൂടെയാണോ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന ചോദ്യം മുമ്പെന്നത്തേക്കാളും പ്രസക്തമായിത്തീർന്നിരിക്കുന്നു

Editorial | ഇസ്രായേൽ കടന്നുകയറ്റത്തിന്‍റെ ഓൺലൈൻ പരീക്ഷണങ്ങൾ 25.01.2022

സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാനുള്ള പുതിയ നീക്കത്തിലാണ്​ ഇസ്രയേൽ. ഭരണകൂടത്തിനും സ്ഥാപിത താൽപര്യക്കാർക്കും അഹിതകരമായതൊന്നും മറ്റാരും കാണുകയും കേൾക്കുകയും ചെയ്യേ​ണ്ടെന്ന തീർപ്പിന്‍റെ അപകടങ്ങൾ ഒാർമപ്പെടുത്തുന്നു

Hør på podkasten Madhyamam i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.