SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Visita il sito del podcast e sostieni chi lo crea: www.sbs.com.au
Dove ascoltare?
I podcast nell'app Replaio Radio In arrivoI podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast
Episodi
ഇന്നത്തെ വാർത്ത: വിഡോ ടാക്സ് ഒഴിവാക്കുന്നത് പരിഗണനയിൽ: പ്രതിപക്ഷവുമായി സർക്കാർ ധാരണയിലെത്തി 18.08.2026 6:02
2026 ഓഗസ്റ്റ് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
കണ്ടാൽ 'മറുക്' പോലെ; രക്തമൂറ്റുന്ന ടിക്ക് ബൈറ്റുകളെ പ്രതിരോധിക്കേണ്ടതെങ്ങനെ ? 18.08.2026 8:13
ഓസ്ട്രേലിയയിൽ സർവസാധാരണമായി കാണപ്പെടുന്ന ജീവിവർഗമാണ് ടിക്ക്. മനുഷ്യശരീരത്തിൽ പറ്റിപ്പിടിച്ചിരുന്ന് രക്തം ഊറ്റിക്കുടിക്കുന്ന ഇവയെ സാധാരണ കണ്ടെത്താൻ പ്രയാസമാണ്. എന്താണ് ടിക്ക് ബൈറ്റെന്നും എങ്ങനെ പ്രതിരോധിക്കണമെന്നും ന്യൂസൌത്ത് വെയിൽസിലെ കാസിൽ ഹിൽ മെഡിക്കൽ സെന്ററിലെ ഡോക്ടർ റെയ്‌മോൾ പള്ളത്ത് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
ആരോഗ്യ, നിർമ്മാണ, പ്രതിരോധ മേഖലകളിലെ ജോലികൾക്കും, രാജ്യത്തുള്ളവർക്കും വിസ മുൻഗണന; പ്രയോറിറ്റി ലിസ്റ്റിൽ മാറ്റം വരുത്തി ഓസ്ട്രേലിയ 18.08.2026 12:54
ഓസ്ട്രേലിയൻ സ്കിൽഡ് വിസ അപേക്ഷകളുടെ മാനദണ്ഡങ്ങളിൽ ഫെഡറൽ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലുള്ള അപേക്ഷകർക്ക് മുൻഗണന നൽകിയാകും അപേക്ഷകളിൽ തീരുമാനമെടുക്കുക. പ്രയോരിറ്റി ലിസ്റ്റിൽ വരുത്തിയ മാറ്റങ്ങളെ പറ്റി മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: സൂപ്പറിലെ പണം പിൻവലിക്കാൻ അനുവദിക്കണമെന്ന് വൺ നേഷൻ; നയം മാറ്റില്ലെന്ന് ട്രഷറർ 17.08.2026 3:37
2026 ഓഗസ്റ്റ് 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ദൃശ്യവിസ്മയമൊരുക്കാൻ 'വയനാടൻ തമ്പാൻ' അരങ്ങിലേക്ക്; അണിയറയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഫാന്റസിയും 17.08.2026 11:14
ഓണാഘോഷത്തിന്റെ ഭാഗമായി സിഡ്നിയിലെ ഒരു കൂട്ടം കലാസ്നേഹികൾ അരങ്ങിലെത്തിക്കുന്ന നാടകമാണ് വയനാടൻ തമ്പാൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻറെ സഹായത്തോടെ സിനിമാറ്റിക് നിലവാരത്തിലാണ് നാടകം അണിയിച്ചൊരുക്കുന്നത്. ലിവർപൂൾ മലയാളി അസോസിയേഷൻറെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി അരങ്ങിലെത്തുന്ന ഈ നാടകത്തിൻറെ വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്ട്രേലിയ പോയവാരം: ലൈംഗിക പീഡനക്കേസിൽ മുൻ കത്തോലിക്കാ ബിഷപ്പ് കുറ്റക്കാരൻ ; AI വളർച്ച പഠിക്കാൻ റോയൽ കമ്മീഷൻ 15.08.2026 9:39
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....
ഇന്നത്തെ വാർത്ത: അധിക താരിഫിൽ ഇളവ് നൽകണമെന്ന് ഓസ്ട്രേലിയ; ട്രംപുമായി ഫോണിൽ സംസാരിച്ച് അൽബനീസി 14.08.2026 5:40
2026 ഓഗസ്റ്റ് 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്‌ട്രേലിയയിൽ ഡെലിവറി ഡ്രൈവര്‍മാർക്ക് ഇനി മണിക്കൂറിന് 31.30 ഡോളർ; ഓഗസ്റ്റ് 17 മുതൽ പുതിയ നിരക്ക് 14.08.2026 4:04
ഓസ്ട്രേലയിയിലെ ഭക്ഷണ വിതരണ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള മിനിമം വേതനം ഓഗസ്റ്റ് 17 മുതൽ വർധിക്കുകയാണ്. മിനിമം വേതനം വർധിപ്പിക്കാനുള്ള തൊഴിലാളി യൂണിയനും, പ്രമുഖ ഭക്ഷണ ഡെലിവറി കമ്പനികളും തമ്മിലുള്ള ധാരണ ഫെയർ വർക്ക് കമ്മീഷൻ അംഗീകരിച്ചതോടെയാണ്, ഭക്ഷണ വിതരണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വരുമാന വർദ്ധനവ് നടപ്പിലാക്കുന്നത്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: പൗളിൻ ഹാൻസനെതിരെ വിദ്യാർത്ഥികളുടെ രാജ്യ വ്യാപക പ്രതിഷേധം; വൺ നേഷന്റെ നയങ്ങൾ സഹായകരമല്ലെന്ന് വിദ്യാർത്ഥികൾ 13.08.2026 5:30
2026 ഓഗസ്റ്റ് 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
കാർ ഇൻഷുറൻസ് പ്രീമിയത്തിൽ കുതിപ്പ്; കമ്പനികൾക്ക് മുന്നറിയിപ്പുമായി ASIC 13.08.2026 5:33
ഓസ്‌ട്രേലിയയിൽ കാർ ഇൻഷുറൻസ് പ്രീമിയം പണപ്പെരുപ്പത്തേക്കാൾ വേഗത്തിൽ ഉയരുന്നതായി ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രീമിയത്തിൽ എട്ട് ശതമാനം വർദ്ധനവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: സെൻസസ് പൂർത്തിയാക്കത്തവർക്ക് ദിവസേന 364 ഡോളർ വരെ പിഴ; വീണ്ടും അവസരം നൽകുമെന്ന് ABS 12.08.2026 4:23
2026 ഓഗസ്റ്റ് 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
മാസങ്ങൾക്ക് മുന്നേ ഓണക്കോടിയും മുല്ലപ്പൂവും കടൽ കടന്നെത്തി; ഓസ്ട്രേലിയൻ മലയാളികൾ ഓണം കളറാക്കുന്നതെങ്ങനെയെന്ന് കേൾക്കാം 12.08.2026 11:21
തിരുവോണത്തിന് ആഴ്ചകൾക്ക് മുന്നേ ഓസ്ട്രേലിയൻ മലയാളികൾ ഓണമൂഡിലേക്ക് മാറിയിരിക്കുകയാണ്. വാരാന്ത്യങ്ങളിൽ നടക്കുന്ന ഓണാഘോഷപരിപാടികളിൽ തിളങ്ങാൻ നേരത്തേ തന്നെ പലരും ഒരുങ്ങിത്തുടങ്ങി. ഓണം കളറാക്കാൻ ഓസ്ട്രേലിയൻ മലയാളികളിൽ ചിലരുടെ തയ്യാറെടുപ്പുകൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....
മലയാളികൾക്കൊപ്പം പിന്നിട്ട 50 വർഷങ്ങൾ; ഗോൾഡൻ ജൂബിലിയുടെ നിറവിൽ സിഡ്നി മലയാളി അസോസിയേഷൻ 12.08.2026 14:00
സിഡ്നി മലയാളി അസോസിയേഷൻറെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് ഓഗസ്റ്റ് 15ന് പരിസമാപ്തിയാകും. കഴിഞ്ഞ അൻപത് വർഷങ്ങളിൽ അസോസിയേഷൻ പിന്നിട്ട വഴികളെ പറ്റിയും ഭാവിയിലേക്കുള്ള ലക്ഷ്യങ്ങളെ പറ്റിയും അസോസിയേഷൻ സെക്രട്ടറി അവനീഷ് പണിക്കർ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: പലിശ നിരക്ക് 4.35% ൽ തുടരുമെന്ന് RBA; നവംബറിൽ കൂട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട് 11.08.2026 3:59
2026 ഓഗസ്റ്റ് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ഓസ്ട്രേലിയൻ വിസ അപേക്ഷകളിൽ മാറ്റം: രാജ്യത്തുള്ളവർക്ക് മുൻഗണന; ആരോഗ്യ, നിർമ്മാണ മേഖലകൾ പ്രയോറിറ്റി ലിസ്റ്റിൽ 11.08.2026 12:54
ഓസ്ട്രേലിയൻ സ്കിൽഡ് വിസ അപേക്ഷകളുടെ മാനദണ്ഡങ്ങളിൽ ഫെഡറൽ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലുള്ള അപേക്ഷകർക്ക് മുൻഗണന നൽകിയാകും അപേക്ഷകളിൽ തീരുമാനമെടുക്കുക. പ്രയോരിറ്റി ലിസ്റ്റിൽ വരുത്തിയ മാറ്റങ്ങളെ പറ്റി മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്ട്രേലിയൻ സെൻസസ് ഇന്ന്, പങ്കെടുക്കേണ്ടത് നിയമപരമായ ഉത്തരവാദിത്തം; വിവരങ്ങൾ സമർപ്പിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകുന്നവർക്കും പിഴ 11.08.2026 5:02
2026 ഓഗസ്റ്റ് 11നാണ് ഓസ്ട്രേലിയയിൽ സെൻസസ് നടക്കുന്നത്. ആരൊക്കെയാണ് സെൻസസിൽ പങ്കെടുക്കേണ്ടതെന്നും സെൻസസിൽ പങ്കെടുക്കുന്നവരുടെ നിയമപരമായ ഉത്തരവാദിത്തങ്ങളും അറിയാം.. മുകളിലെ പ്ലേയറിൽ നിന്നും..
ഇന്നത്തെ വാർത്ത: സിഡ്നിയിൽ തലനാരിഴയ്ക്ക് ഒഴിവായത് വിമാനങ്ങളുടെ രണ്ട് കൂട്ടിയിടികൾ; അടിയന്തര യോഗം ചേർന്ന് ഫെഡറൽ സർക്കാർ 10.08.2026 4:25
2026 ഓഗസ്റ്റ് 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
മോഹൻലാലിൻറെ ഓസ്ട്രേലിയൻ വിസയ്ക്ക് എന്താണ് സംഭവിച്ചത്? 408 വിസയുടെ മാനദണ്ഡങ്ങൾ എന്തൊക്കെയെന്നറിയാം... 10.08.2026 12:26
ചലച്ചിത്ര താരംമോഹൻലാലിന്റെ ഓസ്‌ട്രേലിയൻ ഷോ മുടങ്ങിയതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചർച്ചകളും അഭിപ്രായപ്രകടനങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലും മലയാളികൾക്കിടയിലും സജീവമാണ്. ഈ വിഷയത്തിൽ ഉയരുന്ന ചോദ്യങ്ങൾക്ക് പരിപാടിയുടെ സംഘാടകരായ കായൽ ഇവന്റ്സിന്റെ ഡയറക്ടർ വിമൽ ദാസ് മറുപടി നൽകുന്നു. കൂടാതെ മോഹൻലാൽ അടക്കമുള്ള കലാകാരന്മാർ അപേക്ഷിച്ച 408 എന്ന Temporary Activity വിസയുടെ മാനദണ്ഡങ്ങൾ എന്താണെന്ന് ACET മൈഗ്രേഷൻ സർവ്...
സെൻസസ് ലെറ്റർ ഇല്ലെങ്കിൽ എന്ത് ചെയ്യും; വിദേശത്തുള്ളവർ ABSനെ വിവരം അറിയിക്കണോ? വിശദമായി അറിയാം... 10.08.2026 5:03
ഓസ്‌ട്രേലിയൻ സെൻസസുമായി ബന്ധപ്പെട്ട് പലരും ചോദിക്കുന്നൊരു ചോദ്യമാണ് സർക്കാരിൽ നിന്ന് ലഭിച്ച സെൻസസ് ലെറ്ററോ അതിലെ നമ്പറോ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? സെൻസസ് ദിനത്തിൽ വിദേശത്താണെങ്കിൽ സെൻസസ് ഫോം പൂരിപ്പിക്കേണ്ടതുണ്ടോ? ഇക്കാര്യം ABS-നെ ഇത് മുൻകൂട്ടി അറിയിക്കണോ? ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ പോഡ്കാസ്റ്റ്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
റോഡുകൾ, ആശുപത്രികൾ സ്കൂളുകൾ... സെൻസസ് വികസനം കൊണ്ടുവരുമോ? ഓസ്‌ട്രേലിയൻ മലയാളികൾ പറയുന്നു 09.08.2026 11:41
ഓസ്ട്രേലിയയിൽ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ തീരുമാനിക്കുന്നത് സെൻസസിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. സെൻസസിനായി കൃത്യമായി വിവരങ്ങൾ നൽകേണ്ടതിൻറെ പ്രാധാന്യം എന്താണ്? സെൻസസ് വിവരങ്ങൾ കമ്മ്യൂണിറ്റി സേവനങ്ങളിൽ ചെലുത്തുന്ന സ്വാധീനം എന്താണ്? ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ചില മലയാളികൾ സെൻസസിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്ട്രേലിയ പോയവാരം: വിസാ കാലാവധി കഴിഞ്ഞവരെ നാടുകടത്തണമെന്ന് പോളിൻ ഹാൻസൻ; പെട്രോൾ പമ്പുകളിലെ വിലവർധനവ് നിരീക്ഷിക്കാൻ ACCC 08.08.2026 10:56
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....
ഇന്നത്തെ വാർത്ത: അമേരിക്കയുടെ സ്ഥിരം സൈനിക താവളത്തിന് പദ്ധതിയില്ലെന്ന് ഓസ്ട്രേലിയ; വാർത്തകൾ അടിസ്ഥാന രഹിതമെന്നും പ്രതിരോധമന്ത്രി 07.08.2026 4:44
2026 ഓഗസ്റ്റ് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
മൂന്നിലൊന്ന് വിദ്യാർത്ഥികളും സാക്ഷരതയിലും ഗണിതത്തിലും പിന്നാക്കം; ഓസ്‌ട്രേലിയൻ സ്കൂളുകൾക്ക് മുന്നറിയിപ്പായി NAPLAN റിപ്പോർട്ട് 07.08.2026 10:10
ഓസ്‌ട്രേലിയയിലെ ദേശീയ സ്കൂൾ പരീക്ഷയായ നാപ്ലാനിൽ, മിക്ക ക്ലാസുകളിലെയും വിദ്യാർത്ഥികൾ വായനയുടെയും എഴുത്തിന്റെയും കാര്യത്തിൽ പിന്നോട്ട് പോയെന്നാണ് റിപ്പോർട്ട്. മൂന്നിൽ ഒരു വിദ്യാർത്ഥി നാപ്ലാൻ നിശ്ചയിച്ച നിലവാരത്തിലെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇ വർഷത്തെ നാപ്ലാൻ റിസൾട്ടിനെ കുറിച്ചും, നാപ്ലാൻ പരീക്ഷയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
മലയാള സിനിമ മേഖലയിലെ മാറ്റങ്ങൾക്ക് പിന്നിൽ WCC; സ്ത്രീപക്ഷ ചിന്തകളുടെ 'പോഡ്‌കാസ്റ്റ് ഒപ്പേറ'യുമായി സജിത മഠത്തിൽ 07.08.2026 17:45
അറുപതു കഴിഞ്ഞ സ്ത്രീകളുടെ ജീവിതവും,ഓർമ്മകളും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഏകപാത്ര നാടകമാണ് പോഡ്‌കാസ്റ്റ് ഒപ്പേറ. അഭിനേത്രിയും എഴുത്തുകാരിയുമായ സജിത മഠത്തിലും സംവിധായകനായ എമിൽ മാധവിയുമാണ് ഈ പോഡ്‌കാസ്റ്റ് ഒപ്പേറയ്ക്ക് പിന്നിൽ. ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ ഇരുവരും അഭിനയ ജീവിതത്തെ കുറിച്ചും, പോഡ്‌കാസ്റ്റ് ഓപ്പേറ എന്ന കലാസൃഷ്ടിയെ പറ്റിയും സംസാരിക്കുന്നത് കേൾക്കാം...
ഓസ്ട്രേലിയൻ സെൻസസ് ഓഗസ്റ്റ് 11ചൊവ്വാഴ്ച; പങ്കെടുത്തില്ലെങ്കിൽ നിയമനടപടിയുണ്ടാകുമോ? 07.08.2026 5:02
2026 ഓഗസ്റ്റ് 11നാണ് ഓസ്ട്രേലിയയിൽ സെൻസസ് നടക്കുന്നത്. ആരൊക്കെയാണ് സെൻസസിൽ പങ്കെടുക്കേണ്ടതെന്നും സെൻസസിൽ പങ്കെടുക്കുന്നവരുടെ നിയമപരമായ ഉത്തരവാദിത്തങ്ങളും അറിയാം.. മുകളിലെ പ്ലേയറിൽ നിന്നും..
Podcast simili
Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici