Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Visita il sito del podcast e sostieni chi lo crea: www.madhyamam.com
Dove ascoltare?
I podcast nell'app Replaio Radio In arrivoI podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast
Episodi
ഇനിയെങ്കിലും ലോകസമാധാനം 06.11.2026 5:39
ഇടക്കാല തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം യുദ്ധമാണെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പിൻഗാമിയായേക്കുമെന്ന് കരുതപ്പെടുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തന്നെ തുറന്നു സമ്മതിച്ചു. ആ ജനവിധിയുടെ ചൂട് ട്രംപിന്റെ കൊട്ടാരച്ചുവരുകളും തുളച്ചെത്തിയിരിക്കുന്നു
ലുലയുടെ ബ്രസീൽ: പ്രതീക്ഷകളും വെല്ലുവിളികളും 05.11.2026 5:19
ലുല ക്യാമ്പ് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിൽവരുത്തിയാൽ 2030 നകം ആമസോണിൽ വനനശീകരണം പൂജ്യത്തിലെത്തിക്കാം; ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗത്തിലും കുറവു വരുത്താം. ഇതിലെല്ലാം വെല്ലുവിളികൾ ഏറെയുണ്ട് സിൽവക്കു മുന്നിൽ.
പ്രവാസികളോട് ഇത്ര നിർദയമാവരുത് സർക്കാർ 03.11.2026 5:04
മറുനാട്ടിൽ പണിയെടുത്ത് ആരോഗ്യം ക്ഷയിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നവരാണ് പ്രവാസി ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളിൽ ഭൂരിഭാഗവും. വരുമാനമാർഗങ്ങൾ അടഞ്ഞുപോയ ഈ മനുഷ്യരോട് ഭീമൻതുക പ്രീമിയം ആവശ്യപ്പെടുന്നത് ചികിത്സാനിഷേധത്തിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇന്ത്യ വീണ്ടുമുണരുന്നു 02.11.2026 4:32
ഒമ്പതു പതിറ്റാണ്ടുമുമ്പ് ജർമനിയിൽ പാസാക്കിയ പൗരത്വ നിയമത്തിലെന്നപോലെ ഇന്ത്യയിൽ വംശീയ വിഭജനവും വിവേചനവും നടപ്പാക്കാൻ ഗ്യാനേഷ് കുമാറിനെ ഉപകരണമാക്കുകയാണ് ഇവിടത്തെ നാസികൾ ചെയ്തിരിക്കുന്നത്. രാജ്യം ഇത് മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു
അട്ടപ്പാടിയിലെ തൊട്ടിലുകൾ അഥവാ, ശവമഞ്ചങ്ങൾ 31.10.2026 5:45
ആഗോളതലത്തിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുംവിധം ശിശുമരണ നിരക്ക് പിടിച്ചുനിർത്തിയ കേരളത്തിൽ, പക്ഷേ ആദിവാസിമേഖലകളിലേക്ക് എത്തുമ്പോൾ ദേശീയ ശരാശരിയിലും കൂടിയ തോതിലുള്ള മരണങ്ങളാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.
ഉറപ്പാക്കണം മുതിർന്ന പൗരരുടെ സുരക്ഷ 28.10.2026 5:12
യുവതലമുറ ഉയർന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട വേതനവും ജീവിതസൗകര്യങ്ങളും തേടി നാടിന് പുറത്തേക്ക് സ്വയം പറിച്ചുനടുന്ന പ്രവണത ശക്തിപ്പെട്ടിരിക്കെ പ്രായമായ മാതാപിതാക്കൾക്ക് ലഭിക്കേണ്ട സ്നേഹപൂർവമായ പരിചരണമോ പരിഗണന പോലുമോ ലഭിക്കാതെ പോവുകയാണ്
ഭരണഘടനാ സ്ഥാപനങ്ങൾ അന്തസ്സ് കളയരുത് 27.10.2026 4:44
ഭരണഘടനാ പദവിയുള്ള സ്ഥാപനങ്ങൾ കൊണ്ടുനടത്തുന്നവർക്കെല്ലാം അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ ബാധ്യതയുണ്ട്. അതു കളങ്കപ്പെടുത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം
മരുന്നുവില: സർക്കാറിന് ഇടപെടാൻ കഴിയണം 26.10.2026 4:05
ജീവൻ രക്ഷാ മരുന്നുകൾ ആവശ്യമുള്ള രോഗാവസ്ഥകളിലെല്ലാം, വിപണി ഭരിക്കുന്നവരുടെ ചൂഷകമനസ്സ് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. പൊതുജനാരോഗ്യരംഗത്ത് വ്യാപകമായ ഈ പിടിച്ചുപറിയിൽനിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ചുമതല സർക്കാറിനുതന്നെയാണ്
ബീഫിന്റെ പേരിൽ ഒരു ജാതിക്കൊലപാതകം 24.10.2026 4:45
സ്കൂളുകളിലായാലും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലായാലും രണ്ടാംകിട പൗരന്മാരായി വേണം ദലിത് വിദ്യാർഥികൾ കഴിഞ്ഞുകൂടേണ്ടതെന്നും അതിനു സാധിക്കാത്തവർ സ്ഥാപനത്തിൽനിന്നു കൊഴിഞ്ഞുപോവുകയോ ഭൂമിയിൽനിന്ന് ഒഴിഞ്ഞുപോവുകയോ മാത്രമേ മാർഗമുള്ളൂ എന്നും ഇത്തരം ഓരോ മരണവും അടിവരയിടുന്നു
വഖഫ് ബോർഡിലെ തിരുത്ത് ആസൂത്രണ ബോർഡിലും ഉണ്ടാകുമോ? 23.10.2026 4:44
പ്രാതിനിധ്യം എന്നത് അനുഭാവപൂർവ്വമായ ആനുകൂല്യമല്ല, മറിച്ച് സാമൂഹിക നീതിയുടെ ഭാഗമായുള്ള അവകാശമാണെന്ന് ഓർമപ്പെടുത്തുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
മോഹൻ ഭാഗവത് പറഞ്ഞതും മറച്ചുവെക്കുന്നതും 22.10.2026 5:46
അനുയായികളുടെ ഭാഗത്തുനിന്ന് ആക്രമണങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടാകുമ്പോഴൊന്നും ഭാഗവതിന്റെയോ സംഘടനാ തലത്തിലുള്ളവരുടെയോ ഒരു ശബ്ദം പോലും ഉയരാത്തത് എന്തുകൊണ്ടാവും?
ഫ്രാൻസും വിദ്യാർഥി യുവജന രോഷത്തിൽ 20.10.2026 5:32
ഇമ്മാനുവൽ മാക്രോണിന്റെ ഒരു ദശകക്കാലത്തെ മാക്രോണിസ ഉദാരീകരണ ഭരണമാണ് രാജ്യത്തെ ഇന്നത്തെ ദുസ്സഹമായ പരുവത്തിലെത്തിച്ചതെന്നാണ് പൊതുവികാരം
പ്രകടനത്തിന് ഇടം കാണേണ്ടത് ആളില്ലാ സ്ഥലങ്ങളിലല്ല 19.10.2026 4:23
പ്രതിഷേധിക്കാൻ പൊലീസിന്റെ സമ്മതം വേണമെന്ന് വരുന്നതുതന്നെ വിരോധാഭാസമാണ്. ഏത് സ്ഥലത്ത് എത്രതവണ സമയം എങ്ങനെ പ്രതിഷേധിക്കണമെന്ന് അവരാണോ തീരുമാനിക്കേണ്ടത്?
കിഫ്ബി വെളിപ്പെടുന്നു 17.10.2026 5:27
കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക ഉപരോധമുൾപ്പെടെയുള്ള പ്രതികാരനടപടികൾക്കെതിരായ പ്രതിരോധമെന്ന നിലയിൽ നടപ്പാക്കിയ കിഫ്ബി പദ്ധതി വൻ സാമ്പത്തിക ദുരന്തമായി കലാശിച്ചുവെന്നതാണ് വിദഗ്ധസമിതി റിപ്പോർട്ടിന്റെ രത്നച്ചുരുക്കം
അടിച്ചുകൊല ആചാരമാക്കുന്ന മലയാളി 16.10.2026 5:28
ആദിവാസിയോ ദലിതനോ ആയി ജനിക്കുന്നത്, വിശക്കുന്നത്, തലചായ്ക്കാൻ ഇടമില്ലാത്തത്-ഇതെല്ലാം കൊല്ലപ്പെടാൻ കാരണമാവുന്ന പാതകമാണെന്നാണോ കേരളം പറഞ്ഞുവെക്കുന്നത്?
ജനരോഷം അടിച്ചമർത്താൻ നോക്കരുത് 15.10.2026 5:22
13 കോടിയിൽപരം വോട്ടർമാരെ പൗരത്വ നിഷേധത്തിനു തുല്യമായി പട്ടികയിൽനിന്ന് നീക്കം ചെയ്ത പ്രക്രിയക്കും അതിന്റെ പ്രാഥമിക ഉത്തരവാദിക്കുമെതിരായ പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രക്രിയയെ തന്നെ തകിടം മറിക്കുന്ന നടപടികളെ തിരുത്താനുള്ള ജനകീയ പ്രതിരോധത്തിന്റെ ഭാഗമാണ്
മദ്യവ്യാപനം തടയുമോ യു.ഡി.എഫ് സർക്കാർ? 14.10.2026 4:58
നൈതികമായും ധാർമികമായും സർവോപരി മാനുഷികമായും സമൂഹത്തോടുള്ള കടപ്പാടുകളെക്കുറിച്ച് ബോധമുള്ള തലമുറകളെ വാർത്തെടുക്കുന്നതിൽ നാം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു
പശ്ചിമേഷ്യയെ പാതാളത്തിലേക്ക് തള്ളുന്ന ഹൂതികൾ 13.10.2026 4:55
ഹുർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾക്കൊപ്പം ബാബുൽ മൻദബ് കൂടി ഉപരോധിക്കപ്പെട്ടാൽ പശ്ചിമേഷ്യയിലെ രാഷ്ട്രീയ, സാമ്പത്തികരംഗത്ത് അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതാവില്ല.
നവി പിള്ള അർഹിച്ച ആദരം 12.10.2026 4:02
എട്ട് യുദ്ധങ്ങൾ നിർത്തിയതിന് തനിക്ക് വേണം നൊബേൽ എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന യു.എസ് പ്രസിഡന്റ് ചെയ്തികൊണ്ട് തെളിയിച്ചിട്ടുള്ളത് മറിച്ചാണ്.
ഇന്ത്യ ഒന്നടങ്കം ജന്തർമന്തറിലേക്ക് 10.10.2026 5:01
പരിഷ്കരിച്ച ഫോറം ആറിന് കോടതി ഒരിക്കലും അംഗീകാരം നൽകിയിട്ടില്ലെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. അപ്പോൾ ആരുടെ ഒത്താശയോടെയാണ്, ആർക്കുവേണ്ടിയാണ് ഈ മാറ്റമെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു
ഭരണകൂടം ലക്ഷദ്വീപിനെ വരിഞ്ഞുമുറുക്കുന്നു 09.10.2026 5:34
ഉദ്യോഗസ്ഥ വൃന്ദത്തിന് എക്കാലത്തും, ആ കൊച്ചുദ്വീപുകളിലെ മനുഷ്യരും അവിടത്തെ ദുർബലമായ ആവാസവ്യവസ്ഥയും കേവലം റിയൽ എസ്റ്റേറ്റ് ചരക്കുകൾ മാത്രമാണ്. കേന്ദ്രം വമിപ്പിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധതകൂടി ചേർന്നതോടെ ദ്വീപിലെ അവകാശഹത്യകൾ പൂർണമാവുകയാണ്
മോദിയുടെ കാൽനൂറ്റാണ്ട് ഭരണഗാഥ 08.10.2026 5:53
വിദേശരാജ്യങ്ങളിലും ലോകവേദികളിലും ഇന്ത്യ കൂടുതൽ സദ്കീർത്തി നേടി എന്ന് പ്രധാനമന്ത്രിയും ആരാധകരും മേനിപറയുമ്പോൾതന്നെ രാജ്യത്തിനകത്തെ ജനതയുടെ അശാന്തിയും അസ്വസ്ഥതയും വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളും പഠനങ്ങളും സർവത്ര ലഭ്യമാണ്
പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ ഒരേയൊരു വഴി 07.10.2026 5:42
സ്വന്തം നാടുകളിലെ തെരഞ്ഞെടുപ്പ് വിജയമാണ്, മനുഷ്യരാശിയുടെ സമാധാനപൂർണമായ നിലനിൽപിനേക്കാൾ ട്രംപ്, നെതന്യാഹു പോലുള്ളവരുടെ മുഖ്യ അജണ്ട എന്ന സ്ഥിതിവിശേഷം ലജ്ജാകരമാണെന്നേ പറയാനാവൂ
ഇന്നുതൊട്ടൊരുങ്ങാം ദോഹയിലേക്ക് 06.10.2026 5:41
കായിക താരങ്ങളല്ല, രാജ്യത്തിന്റെ കായിക നയങ്ങളാണ് പരാജയപ്പെട്ടത് എന്ന് സമ്മതിക്കലാണ് ഗെയിംസിലെ കോട്ടങ്ങൾ വിലയിരുത്തുമ്പോൾ ആദ്യമായി ചെയ്യാനുള്ളത്.
ഫ്ലൈദുബൈ സംഭവത്തിൽ വിശദ അന്വേഷണം ആവശ്യം 05.10.2026 5:19
‘ഭീകരവിരുദ്ധത’ അവകാശപ്പെട്ട് സത്യത്തിനുപരിയായി സ്വാർഥ താൽപര്യങ്ങളെ പ്രതിഷ്ഠിച്ച രാജ്യങ്ങൾ ഇപ്പോഴും അതേ താൽപര്യങ്ങളോടെ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ യു.എന്നിന്റെ ഏകോപനത്തിൽ ഐ.സി.എ.ഒ പോലുള്ള ഏജൻസിയുടെ അന്വേഷണമാണ് കരണീയം
Podcast simili
Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici