SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1465 episodi

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Visita il sito del podcast e sostieni chi lo crea: www.sbs.com.au

Autore

SBS

Categoria

News

Sito del podcast

www.sbs.com.au

Ultimo episodio

9 nov 2026

Dove ascoltare?

I podcast nell'app Replaio Radio In arrivo

I podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast

Scaricala su Google Play Installala gratis Android quasi 10 mln di download · valutazione 4,7+ iOS in arrivo

Episodi

മരണ ശേഷം ഇനി ചെടികൾക്ക് വളമാകാം; മൃതദേഹം ജൈവവളമാക്കുന്ന ‘ഹ്യൂമൻ കമ്പോസ്റ്റിംഗിന്’ NSW-ൽ അനുമതി 26.10.2026

മൃതദേഹത്തെ ജൈവവളമാക്കാൻ അനുവദിക്കുന്ന 'ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്' രീതിക്ക് ന്യൂ സൗത്ത് വെയിൽസ്‌ സർക്കാർ രീതിക്ക് അംഗീകാരം നൽകിയിരിക്കുകയാണ്. മനുഷ്യ ശരീരത്തിൻറെ സ്വാഭാവിക വിഘടന പ്രക്രിയയെ നിയന്ത്രിത സാഹചര്യങ്ങളിൽ വേഗത്തിലാക്കുന്ന ടെറമേഷൻ പ്രക്രിയയെ കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

ഓസ്ട്രേലിയ പോയവാരം: സാമ്പത്തിക വളർച്ച കുറയുമെന്നും തൊഴിലില്ലായ്മ കൂടുമെന്നും ട്രഷറർ;സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുഞ്ഞുങ്ങൾ വേണ്ടന്ന് ചെറുപ്പക്കാർ 24.10.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഇന്നത്തെ വാർത്ത: രണ്ട് ബില്യണിന്റെ വൈദ്യുതി പദ്ധതി 25 ബില്യണിലേക്ക്; സ്നോവി ഹൈഡ്രോ പദ്ധതിയിൽ വാക്പോര് 23.10.2026

2026 ഒക്ടോബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

How laws change, and why it takes time | How Australia Works - നിയമങ്ങൾ മാറുന്നത് എങ്ങനെ? എന്തുകൊണ്ട് സമയമെടുക്കുന്നു?| How Australia Works 23.10.2026

How do laws change in Australia? Through Rodney Croome’s campaigns for human rights and marriage equality, learn how personal stories, community action, courts and parliament can help change the law, and why the process can take time. - കാലഹരണപ്പെട്ട നിയമങ്ങൾ ഓസ്‌ട്രേലിയയിൽ എങ്ങനെയാണ് മാറുന്നത്? മനുഷ്യാവകാശങ്ങൾക്കും വിവാഹ സമത്വത്തിനും വേണ്ടി റോഡ്‌നി ക്രൂം നടത്തിയ പോരാട്ടങ്ങളെ അടിസ്ഥാനമാക്കി വ്യക്ത...

സിഡ്നിയിലെ പുതിയ എയർപോർട്ട് ഞായറാഴ്ച തുറക്കും; വെസ്റ്റേൺ സിഡ്നി എയർപോർട്ടിനെ അടുത്തറിയാം... 23.10.2026

വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ട് ഒക്ടോബർ 25-ന് തുറക്കും. ആദ്യ വിമാനം രാവിലെ 11മണിക്ക് യാത്രക്കാരുമായി പറന്നുയരും. പുതിയ വിമാനത്താവളം സിഡ്നിയിൽ എവിടെയാണ്? എങ്ങനെ എത്താം? ഏതൊക്കെ വിമാനക്കമ്പനികളാണ് സർവീസ് നടത്തുന്നത്? ടിക്കറ്റ് നിരക്ക് കുറയുമോ? പുതിയ വിമാനത്താവളത്തെക്കുറിച്ച് യാത്രക്കാർ അറിയേണ്ടതെല്ലാം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast

ശവസംസ്കാര ചടങ്ങുകൾക്ക് ചെലവേറി; അന്ത്യയാത്രകൾ 'DIY' ട്രെൻഡിലേക്ക് മാറുന്നുവെന്ന് റിപ്പോർട്ട് 23.10.2026

ഓസ്‌ട്രേലിയയിൽ ശവസംസ്കാര ചടങ്ങുകളുടെ ചെലവ് കുത്തനെ വർദ്ധിച്ചതായി പഠന റിപ്പോരട്ട്. ഇതോടെ പരമ്പരാഗത മാർഗങ്ങളിൽ നിന്ന് മാറി പലരും ഡൂ ഇറ്റ് യുവർസെൽഫ് എന്ന രീതിയിലേക്ക് മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മെൽബൺ സർവകലാശാലയിലെ ഡെത്ത്‌ടെക് റിസർച്ച് ടീം നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

ഓസ്ട്രേലിയൻ ഭവനവിപണിയിൽ റെക്കോർഡ് തകർച്ച; എല്ലാ തലസ്ഥാനങ്ങളിലും വില താഴേക്ക് 22.10.2026

2026 ഒക്ടോബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഓസ്ട്രേലിയയിൽ ഓരോ വർഷവും നൂറിലേറെ ഭൂചലനങ്ങൾ; ഭൂകമ്പ സാധ്യത കൂടിയ മേഖലകൾ ഏതെല്ലാം? 22.10.2026

ഭൂചലന സാധ്യത കുറഞ്ഞ രാജ്യമായാണ് ഓസ്ട്രേലിയയെ പൊതുവെ വിലയിരുത്തുന്നത്. എന്നാൽ ഓസ്ട്രേലിയയിടെ വിവിധ ഭാഗങ്ങളിൽ ചെറുതും മിതമായതുമായ നൂറുകണക്കിന് ഭൂചലനങ്ങൾ വർഷം തോറും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഒക്ടോബർ ആദ്യവാരം വിക്ടോറിയയിലുണ്ടായ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇതിന് ഉദാഹരണമാണ്. ഈ സാഹചര്യത്തിൽ, ഭൂചലന സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കുകയാണ് ഓസ്ട്രേലിയയിലെ മലയാളികൾ. ഭൂചലന സാധ്യത കൂടുതലുള്ള...

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ ബാങ്കുകളിൽ കൂട്ടപ്പിരിച്ചുവിടൽ; NABന് പിന്നാലെ Bendigo, Adelaide ബാങ്കുകളും സ്റ്റാഫിനെ കുറയ്ക്കും 21.10.2026

2026 ഒക്ടോബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

SBS ഭാഷാ പരിപാടികളിൽ മാറ്റം വേണോ? നിങ്ങൾക്കും അഭിപ്രായം അറിയിക്കാം 21.10.2026

SBS ഭാഷാ പരിപാടികൾ പുനരവലോകനം ചെയ്യുകയാണ്. സമകാലിക ഓസ്ട്രേലിയയെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നതിനായാണ് ലാംഗ്വേജ് സർവീസസ് റിവ്യൂ നടത്തുന്നത്. ഭാഷാ പരിപാടികളുമായി ബന്ധപ്പെട്ട് നിങ്ങൾക്കും അഭിപ്രായം അറിയിക്കാം. ഇതിനായി എസ് ബി എസ് ലാംഗ്വേജ് സർവീസസ് റിവ്യൂ എന്ന വെബ്സൈറ്റ് സെർച്ച് ചെയ്ത്, നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast

ഇന്നത്തെ വാർത്ത: കാറിടിച്ച് പരിക്കേറ്റ MP ഗുരുതരാവസ്ഥയിൽ തുടരുന്നു; മനപ്പൂർവമായ ആക്രമണമെന്ന് പ്രധാനമന്ത്രി 20.10.2026

2026 ഒക്ടോബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഇന്നത്തെ വാർത്ത: വൺ നേഷൻ കാർട്ടൂണിനെതിരെ ജാക്വി ലാംബി; പിന്തുണയുമായി പ്രധാനമന്ത്രിയടക്കുള്ള നേതാക്കൾ 19.10.2026

2026 ഒക്ടോബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

Why power is split, and how that protects you | How Australia Works - അധികാര വിഭജനം എന്തിന്? അത് നിങ്ങളെ എങ്ങനെ സംരക്ഷിക്കും?| How Australia Works 19.10.2026

After receiving a fine for not wearing his motorbike helmet correctly, Hugo decides to have the matter heard in court. His story explains how Parliament, government and the courts have different roles, and how some official decisions can be questioned. - ഹെൽമറ്റ് ശരിയായി ധരിക്കാത്തതിന് പിഴ ലഭിച്ച ഹ്യൂഗോ, തുടർനടപടികൾ കോടതിയിൽ നേരിടാൻ തീരുമാനിക്കുന്നു. പാർലമെന്റ്, ഗവൺമെന്റ്, കോടതി എന്നിവയുടെ വ്യത്യസ...

ഓസ്ട്രേലിയ പോയവാരം: നാവികസേനാ കപ്പലിലെ ശുചിമുറിയിൽ ഒളിക്യാമറ; നിർമ്മാണ മേഖലയിൽ തൊഴിലാളികൾക്ക് ക്ഷാമം 17.10.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ കുടിയേറ്റക്കാർക്കെതിരായ വിദ്വേഷം കൂടി; കുടിയേറ്റ വിരുദ്ധ വംശീയത ഉയർന്ന നിലയിലെന്ന് റിപ്പോട്ട് 16.10.2026

2026 ഒക്ടോബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

14 വർഷത്തെ ഓസ്ട്രേലിയൻ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നു; കേരളത്തിലേക്കുള്ള തിരിച്ചുപോക്ക് എളുപ്പമാണോ? 16.10.2026

ഓസ്ട്രേലിയയിലേക്ക് വരുമ്പോൾ പലരും ചിന്തിക്കുന്ന ഒരു കാര്യമാണ് കുറച്ച് വർഷം കഴിഞ്ഞ് കേരളത്തിലേക്ക് തിരികെ പോകണം എന്നത്. എന്നാൽ പലവിധ കാരണങ്ങൾ മൂലം മിക്കവർക്കും ഈ ആഗ്രഹം സാധ്യമാകാറില്ല. ചുരുക്കം ചില ആളുകൾ മാത്രമാകും ഇത്തരത്തിൽ തിരികെ പോക്ക് എന്ന തീരുമാനം എടുക്കുക. അങ്ങനെ തിരികെ പോകുന്ന ഒരാളാണ് എസ്.ബി.എസ് മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന ദീജു ശിവദാസ്. പതിനാല് വർഷം നീണ്ട ഓസ്ട്രേലിയൻ ജീവിതത്തി...

SBS മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീജു ശിവദാസ് പടിയിറങ്ങി; മടക്കം കേരളത്തിലെ മാധ്യമരംഗത്തേക്ക് 16.10.2026

നീണ്ട പതിമൂന്നരവർഷത്തെ സേവനത്തിന് ശേഷം എസ്ബിഎസ് മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്ഥാനം രാജിവച്ചിരിക്കുകയാണ് ദീജു ശിവദാസ്. കേരളത്തിലേക്ക് മടങ്ങുന്നതിൻറെ ഭാഗമായാണ് രാജി.ആധികാരികതയുടേയും വിശ്വാസ്യതയുടേയും പര്യായമായി എസ്ബിഎസ് മലയാളത്തെ മാറ്റുന്നതിൽ, എസ്ബിഎസിനൊപ്പം നിന്ന ദീജു ശിവദാസിന് എല്ലാ ഭാവുകങ്ങളും നേരുന്നു.വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast

ഇന്നത്തെ വാർത്ത: തൊഴിലില്ലായ്മ നിരക്ക് കൂടി; സാമ്പത്തിക ഞെരുക്കം 2029 വരെ തുടരുമെന്ന് റിപ്പോർട്ട് 15.10.2026

2026 ഒക്ടോബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഏജ്ഡ് കെയർ, സാമൂഹ്യ സേവന മേഖലകളിൽ ശമ്പളം കൂടും; സ്ത്രീകളുടെ വേതനം മെച്ചപ്പെടുത്താനുള്ള നടപടിയെന്ന് സർക്കാർ 15.10.2026

പ്രായമായവരേയും, ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവരുടെയും, സാമൂഹ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്നവരുടെയും ശമ്പളം കൂട്ടുവാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ഈ മേഖലയിലെ ജീവനക്കാർക്ക് മെച്ചപ്പെട്ട ശമ്പളവും, തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കുന്നതിനായി ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

ഇന്നത്തെ വാർത്ത: മുസ്ലിം വനിതാ മന്ത്രിക്കെതിരെ വിവാദ പരാമർശം; ഒരാഴ്ചയ്ക്കിടെ 19 വധഭീഷണികളെന്ന് മന്ത്രി 14.10.2026

2026 ഒക്ടോബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

Breast screening: What to expect and why it matters - വെറും 20 മിനിറ്റ്! ലക്ഷണങ്ങൾക്കായി കാത്തിരിക്കരുത്; ഓസ്ട്രേലിയയിലെ സൗജന്യ ബ്രെസ്റ്റ് സ്ക്രീനിംഗിനെക്കുറിച്ച് അറിയാം 14.10.2026

Regular breast screening can help find breast cancer early, before you notice any signs or symptoms. Screening is free for eligible women or people at risk of breast cancer. It takes about 20 minutes, once every two years, and it’s an effective way to take charge of our health. Let’s take a closer look at why a breast screen is nothing to be anxious about. - ലക്ഷണങ്ങളോ സൂചനകളോ പ്രകടമാകുന്നതിന് മുൻ...

ഇന്നത്തെ വാർത്ത: വിമാനം റാഞ്ചാൻ ശ്രമിച്ചയാൾക്ക് മോസ്കുമായി ബന്ധമുണ്ടെന്ന് UAE; ആരോപണം നിഷേധിച്ച് ഓസ്ട്രേലിയൻ മോസ്ക് 13.10.2026

2026 ഒക്ടോബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

എല്ലാ ജലദോഷവും 'ജലദോഷമാകണമെന്നില്ല'; ഓസ്‌ട്രേലിയയിൽ നാലിൽ ഒരാൾക്ക് ഹേ ഫീവറെന്ന് റിപ്പോട്ട് 13.10.2026

ഹേ ഫീവർ ബാധിതരുടെ എണ്ണം വർഷംതോറും വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളെക്കാൾ മുതിർന്നവരിലാണ് രോഗബാധ അധികവും റിപ്പോട്ട് ചെയ്തിരിക്കുന്നത്. കുടിയേറിയെത്തി വർഷങ്ങൾ കഴിഞ്ഞാലും അലർജി ബാധിക്കാമെന്നാണ് വിദഗ്ദർ പറയുന്നത്. ഹേഫീവറിനെ കുറിച്ച് വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.... #sbsaudiopodcast

ആശംസാ കാർഡുകളും ക്രിസ്മസ് സമ്മാനങ്ങളും അയക്കാൻ പ്ലാനുണ്ടോ? വൈകിയാൽ സമയത്ത് എത്തില്ലെന്ന് ഓസ്ട്രേലിയ പോസ്റ്റ് 13.10.2026

ക്രിസ്മസ് കാലത്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കത്തുകളും ആശംസാ കാർഡുകളും സമ്മാനങ്ങളും അയക്കാൻ കാത്തിരിക്കുകയാണ് നിങ്ങളെങ്കിൽ, സമ്മാനങ്ങളയക്കാൻ ചില തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട് ഓസ്ട്രേലിയ പോസ്റ്റ്. എന്നൊക്കെയാണ് അയക്കേണ്ടതെന്നും എത്ര സമയം വരെ എടുക്കുമെന്നും വിശദമായി അറിയാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast

ഇന്നത്തെ വാർത്ത: 'ദോഷകരമായ ഉള്ളടക്കം തീരുമാനിക്കേണ്ടത് മന്ത്രിയല്ല'; ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ അധികാരം പാർലമെൻറിന് 12.10.2026

2026 ഒക്ടോബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

Ascolta il podcast SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് su Replaio

Radio e podcast in un'unica app - gratis e senza registrazione. Installala oggi e non perderti il lancio

Scaricala su Google Play

Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici