Mathrubhumi

Minnaminni kathakal | Mathrubhumi

Kids ML ↓ 200 episodi

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു... Malayalam bed time stories for kids 

Autore

Mathrubhumi

Categoria

Kids

Sito del podcast

www.spreaker.com

Ultimo episodio

24 gen 2026

Dove ascoltare?

I podcast nell'app Replaio Radio In arrivo

I podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast

Scaricala su Google Play Installala gratis Android quasi 10 mln di download · valutazione 4,8 iOS in arrivo

Episodi

മിട്ടുവിൻ്റെ പഴക്കുല | മിന്നാമിന്നിക്കഥകൾ | Podcast 24.01.2026

ഒരു പാവമായിരുന്നു മിട്ടു ആന. എല്ലാവരേയും അവൻ സഹായിക്കും. ഒരു ദിവസം മിട്ടു ആന വിശന്ന് വലഞ്ഞു നടക്കുവായിരുന്നു. അപ്പോഴാണ് അവനൊരു പഴക്കുല കിട്ടിയത്. അയ്യടാ ഉഗ്രൻ പഴക്കുല. മിട്ടു ആന തുമ്പിക്കയ്യിലെ പഴക്കുല എടുത്ത് കാട്ടിലൂടെ നടന്നു. അപ്പോ മിന്നുകാക്ക അതുവഴി വന്നു. മിട്ടുവിന്റെ കയ്യിലെ പഴക്കുല കണ്ടതും മിന്നുകാക്ക ചോദിച്ചു. മിട്ടുക്കുട്ടാ പുന്നാരെ നല്ല വിശപ്പാണയ്യോ തന്നീടാമോ നീ വേഗം തിന്നാനായി നല്ല പഴം....

ടിപ്പൻ പട്ടിയും തവളക്കുട്ടനും | മിന്നാമിന്നിക്കഥകൾ Podcast 19.01.2026

ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുവാവ ഉണ്ടായിരുന്നു. കുഞ്ഞുവാവക്ക് എത്ര എത്ര കളിപ്പാട്ടങ്ങളാണ് ഉള്ളതെന്നോ. മിഴി ചിമ്മി പാട്ടു പാടുന്ന പാവക്കുട്ടി, കീ കൊടുത്താൽ ഓടുന്ന ടോയ് കാർ കറക്കിവിട്ടാൽ പറക്കുന്ന പമ്പരം കൈ കൊട്ടിയാൽ തുള്ളി ചാടുന്ന തവളകുട്ടൻ അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി കളിപ്പാട്ടങ്ങൾ ഒരിടത്തുണ്ടൊരു കുഞ്ഞാവ ഇത്തിരിയുള്ളൊരു കുഞ്ഞാവ കുഞ്ഞാവക്ക് കളിച്ചീടാൻ ഒത്തിരിയുണ്ട് കളിപ്പാട്ടം. ഒരു ദിവസം കൈ കൊട്ടി...

തണ്ണിമത്തൻ കുട്ടപ്പൻ | മിന്നാമിന്നിക്കഥകൾ | Podcast 16.01.2026

പാപ്പി ചേട്ടന് ഉഗ്രൻ ഒരു പച്ചക്കറി തോട്ടം ഉണ്ട്. അവിടെ തടിച്ചു ഉരുണ്ടൊരു തണ്ണിമത്തൻ ഉണ്ടായിരുന്നു. കുട്ടപ്പൻ എന്നായിരുന്നു അവന്റെ പേര്. മറ്റു തണ്ണിമത്തങ്ങകളെക്കാൾ തടിയുള്ള അവനെ എല്ലാവരും കളിയാക്കും. തൊട്ടടുത്ത വള്ളിയിലെ തക്കാളിക്കുട്ടന്മാരാണ് അതിന് ഏറ്റവും മുന്നിൽ. പരിഹാസം കേട്ട് കേട്ട്, എന്ന് വെച്ചാൽ പരിഹാസം എന്ന് പറഞ്ഞാൽ കളിയാക്കൽ, കളിയാക്കൽ കേട്ട് കേട്ട് തണ്ണിമത്തൻ കുട്ടപ്പന് മടുത്തു. അങ്ങനെ അവ...

ഈസ്റ്റർ ബ്രഡ് | മിന്നാമിന്നിക്കഥകൾ | Podcast 12.01.2026

അവതരണം: ആർ.ജെ. അച്ചു. ശബ്ദമിശ്രണം: സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.

കനകമലയിലെ കണിയൊരുക്കം | മിന്നാമിന്നിക്കഥകൾ | Podcast 09.01.2026

 കനകമല കാട്ടിലെ കണിക്കൊന്നകളൊക്കെ പൂത്തുലഞ്ഞു. കാട്ടിലെങ്ങും വിഷുവിന്റെ തിക്കും തിരക്കുമായി. വിഷുവിന്റെ തലേദിവസം വെളുമ്പൻ കരടി പറഞ്ഞു, "കാട്ടിൽ നമുക്കൊരു പൂക്കണി വെക്കാം, എല്ലാവർക്കും കണി കാണാം. ഓരോരുത്തരും ഓടിപ്പോയി കണി വസ്തുക്കൾ കൊണ്ടുവരൂ..."ഇത് കേൾക്കേണ്ട താമസം ഓരോ മൃഗവും ഓരോ വഴിക്ക് പാഞ്ഞുപോയി. കേൾക്കാം മിന്നാമിന്നിക്കഥകൾ. അവതരണം: ആർ.ജെ. അച്ചു.ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി...

അപ്പുവും കൂട്ടുകാരും | മിന്നാമിന്നിക്കഥകൾ | Podcast 05.01.2026

ഇന്നത്തെ നമ്മുടെ കഥ അപ്പുവിന്റെയും കൂട്ടുകാരുടെയും ആണ്. തെച്ചിക്കാട്ടിലെ കുട്ടിക്കൊമ്പനായിരുന്നു അപ്പു . കൂട്ടുകാർക്ക് എന്ത് ആവശ്യം വന്നാലും ആദ്യം ഓടിയെത്തുന്നത് അപ്പു ആണ്. അവതരണം: ആർ.ജെ. അച്ചു. ശബ്ദമിശ്രണം: സുന്ദർ.എസ്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.

പാവം കുഞ്ഞാറ്റ | മിന്നാമിന്നിക്കഥകൾ | Podcast 02.01.2026

ഇടവപ്പാതി മഴക്കാലത്ത് ഒരു ദിവസം - ഈ ഇടവപ്പാതി എന്താണെന്ന് അമ്മയുടെ അടുത്ത് ചോദിച്ചു മനസ്സിലാക്കണേ - ഇടവപ്പാതി മഴക്കാലത്ത് ഒരു ദിവസം അപ്പുണ്ണിയും അനുജത്തി അമ്മിണിയും സ്കൂൾ വിട്ട് വീട്ടിലെത്തി. അപ്പോൾ ദാ മുറ്റത്ത് ഒരു പാവം കുഞ്ഞാറ്റക്കുരുവി കൂട് ഉണ്ടാക്കാൻ പണിപ്പെടുന്നു. ദൂരെ എവിടെയോ നിന്ന് നാരുകളും ചകിരിയും പഞ്ഞിയും കുഞ്ഞി ചുള്ളിക്കമ്പുകളും തന്റെ കുഞ്ഞി കൊക്കിൽ ഒതുക്കി പലവട്ടം പറന്നുവന്ന് കൂടുണ്ടാക...

പുതുവത്സര കാർണിവൽ | മിന്നാമിന്നിക്കഥകൾ | Podcast 29.12.2025

മയിലാടും കുന്നിലെ പക്ഷികളും മൃഗങ്ങളും ഒക്കെ ചേർന്ന് പുതിയ വർഷം കൊണ്ടാടാനുള്ള ആലോചനയിൽ ആയിരുന്നു. ആനയും സിംഹവും കരടിയും കടുവയും കാട്ടുപോത്തും മയിലും കുയിലും പ്രാവും പരുന്തും തത്തയും എല്ലാം കൂട്ടത്തിൽ ഉണ്ടായിരുന്നു.നവവർഷത്തിനെ എതിരേൽക്കാൻ നല്ലൊരു കാർണിവൽ ആയാലോ എന്ന് ഡിംബൻ കരടി ചോദിച്ചു. കാർണിവൽ എന്നാൽ ഘോഷയാത്രയും സമ്മേളനവും കലോത്സവവും എല്ലാം ചേർന്ന വലിയൊരു മേളയാണെന്ന് അഴകൻ മയിൽ വിശദീകരിച്ചു കൊടുത്തു...

അമറൻ്റെ അഹങ്കാരം | മിന്നാമിന്നിക്കഥകൾ | Podcast 26.12.2025

മഹാ അഹങ്കാരിയായിരുന്നു അമറൻ സിംഹം ഉറക്കം ഉണർന്നാൽ അമറൻ നീണ്ടു നിവർന്ന് ഉറക്കെ ഗർജിക്കും. തന്റെ തലയിലെയും കഴുത്തിലെയും നീളമുള്ള രോമങ്ങളൊക്കെ വിറപ്പിച്ച് വലിയ പല്ലുകൾ കാട്ടി ഒന്ന് മുരളും. എന്നിട്ട് തന്നോട് തന്നെ പറയും ശക്തന്മാരിൽ ശക്തൻ ഞാൻ, ഞാനാണല്ലോ രാജാവും എന്നെ വെല്ലാൻ ആരാലും കഴിയില്ലല്ലോ കട്ടായം. പിന്നെ ഇരതേടിയുള്ള യാത്ര. ഒരു ദിവസം അമറൻ വഴിയിൽ ഒരു കുരങ്ങിനെ കണ്ടു.അവതരണം: ആർ.ജെ. കഥ: വഴിത്തല രവി. ...

പൊന്നനും കുഞ്ഞനും | മിന്നാമിന്നിക്കഥകൾ | Podcast 22.12.2025

കണ്ടംകുളത്തിലെ കല്ലുകൾക്കിടയിലെ പുത്തിലായിരുന്നു ട്ടോ നമ്മുടെ കുഞ്ഞൻതവളയുടെ താമസം. കുഞ്ഞൻതവളയുടെ ഉറ്റ ചങ്ങാതി ആയിരുന്നു പൊന്നനാമ, എന്ന് വെച്ചാൽ ക്ലോസ് ഫ്രണ്ട് ആയിരുന്നു, നല്ല സുഹൃത്തായിരുന്നു. അപ്പോ ഒരു ദിവസം കുഞ്ഞൻതവള പൊത്തിലിരുന്ന്, അതായത് കുഞ്ഞു വീടാണ് തവളയുടെ മണ്ണിന്റെ ഇടയിലുള്ള പൊത്തിലിരുന്ന് ഉറക്കെ കരഞ്ഞു. എങ്ങനെയാ തവള കരയുക? പൊക്റോം പൊക്രോം. കുഞ്ഞന്തവളയുടെ കരച്ചില് കേട്ട പൊന്നനാമ കുളത്തിന്റ...

ചോണനുറുമ്പിന്റെ ചങ്ങാട യാത്ര | മിന്നാമിന്നിക്കഥകൾ | Podcast 19.12.2025

ചോലമലയിലായിരുന്നു ചോണനുറുമ്പിന്റെ താമസം. ഒരു ദിവസം ചോണനുറുമ്പ് പുഴക്കരികിൽ എത്തി. പുഴയിലെ വെള്ളം കണ്ടപ്പോഴേ നമ്മുടെ ചോണനുറുമ്പിന് വലിയ സന്തോഷമായി. പുഴയിലെ നല്ല ഒഴുക്കും ഓളവും ഉണ്ട്. ഈ ഓളത്തിൽ തത്തി കളിക്കാൻ എന്ത് രസമായിരിക്കും എന്ന് ചോണനുറുമ്പ് ആലോചിച്ചു. അപ്പോഴാണ് പുഴവക്കലൂടെ ഒരു ചെറിയ തടികഷ്ണം ഒഴുകി വരുന്നത് ചോണനുറുമ്പ് കണ്ടത്. വേഗം തന്നെ ചോണനുറുമ്പ് ഒരുവിധത്തിൽ തത്തിപ്പിടിച്ച് ആ തടികഷ്ണത്തിന് മ...

പച്ചത്തുമ്പി | മിന്നാമിന്നിക്കഥകൾ | Podcast 15.12.2025

മീനുമോളുടെ വീടിന്റെ അടുത്തെ ഒരു പച്ചിലക്കാട് ഉണ്ടായിരുന്നു. പച്ചിലക്കാട്ടിൽ അതിസുന്ദരനായ ഒരു പച്ചത്തുമ്പി ഉണ്ടായിരുന്നു. എന്ത് ചന്താണെന്നോ അവനെ കാണാൻ. പച്ചവാലും നീല ചിറകുകളും ചുവന്ന തലയും ഉള്ള അവനെ എത്ര കണ്ടാലും കൊതിതീരില്ല. ഒരു ദിവസം വൈകുന്നേര മീനുമോള് പച്ചിലക്കാടിന അടുത്ത് വന്ന് പച്ചത്തുമ്പിയെ കണ്ട് രസിക്കുകയായിരുന്നു. മീനുമോള് ചോദിച്ചു പച്ചത്തുമ്പി ചങ്ങാതി എന്നുടെ കൂടെ പോരുന്നോ എന്നുടെ കൂടെ പോന...

ചന്തുക്കുട്ടന്റെ സ്വപ്നം | മിന്നാമിന്നി കഥകൾ | Podcast  13.12.2025

മിടുമിടുക്കനായ ചന്തുക്കുട്ടനെ വലിയൊരു സങ്കടം ഉണ്ടായിരുന്നു ആകാശത്ത് പൂത്തിരി പോലെ ചിതറി തെറിച്ച് കത്തി നിൽക്കുന്ന നക്ഷത്രങ്ങളെ ഒന്ന് തൊടാൻ പറ്റുന്നില്ല അതായിരുന്നു അവന്റെ സങ്കടം. മാനത്തെ മിന്നാമിനുങ്ങുകളെ മാനത്തു നിന്നൊന്നു വന്നിടാമോ? ചാരത്തു വന്നൊന്നിരുന്നിടാമോ? എന്നോടു കൂട്ടൊന്നു കൂടിടാമോ? ആകാശത്ത് ഇരുട്ടു നിറയുമ്പോൾ ചന്തു ആകാശത്തേക്ക് സങ്കടത്തോടെ നോക്കും. കേൾക്കാം മിന്നാമിന്നികഥകൾ. അവതരണം: ആർ.ജ...

കരിങ്കണ്ണനും വരയനും | മിന്നാമിന്നി കഥകൾ | Podcast 08.12.2025

പുന്നാരിക്കാട്ടിലെ പൊട്ടക്കിണറ്റിലായിരുന്നു കരിങ്കണ്ണൻ വവ്വാലും കുടുംബവും താമസിച്ചിരുന്നത്. മഹാ ദുഷ്ടനായിരുന്നു കരിങ്കണ്ണൻ വവ്വാൽ. തക്കം കിട്ടുമ്പോഴൊക്കെ മറ്റുള്ളവരെ ദ്രോഹിക്കുന്നതാണ് അവന് ഇഷ്ടം. കരിങ്കണ്ണൻ വവ്വാലിന്റെ അയൽവാസിയായിരുന്നു പാവത്താനായ വരയൻ ചിലന്തി. ഏറെ പ്രയാസപ്പെട്ട് വല നെയ്തു ഉണ്ടാക്കി അതിൽ വീഴുന്ന ചെറുപ്രാണികളെ തിന്നാണ് വരയൻ ചിലന്തി ജീവിച്ചിരുന്നത്. ഭക്ഷണം തേടി കഥളിത്തോട്ടത്തിലേക്ക്...

കൊതിമാറിയേ...| മിന്നാമിന്നി കഥകൾ | Podcast 05.12.2025

പാലാഴി കാട്ടിൽ വജ്രൻ കുറുക്കൻ, ഡിക്കു കരടി എന്നീ രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു. എന്നും രാവിലെ ഇവർ രണ്ടുപേരും ചുറ്റാനിറങ്ങും. വജ്രൻ കുറുക്കൻ വിശപ്പകറ്റാൻ ഏതെങ്കിലും മൃ​ഗങ്ങളുണ്ടോയെന്ന് ചുറ്റുമുള്ള കുറ്റിക്കാട്ടിലേക്ക് നോക്കും. ഡിക്കു കരടിയാണെങ്കിൽ തേൻ കൂട്  തേടി മുകളിൽ മരച്ചില്ലയിലേക്കും നോക്കും. ഒരു ദിവസം ഇവർ നടക്കാനിറങ്ങിയപ്പോൾ ഉ​ഗ്രനൊരു പൂവൻകോഴിയെ കണ്ടു. അതോടെ വജ്രൻ കുറുക്കൻ പൂവൻകോഴിക്ക് നേരെ...

പുള്ളിക്കുടയും കാറ്റും | മിന്നാമിന്നി കഥകൾ | Podcast 02.12.2025

വീടിൻ്റെ ഉമ്മറത്തെ നിവർത്തി വെച്ചിരിക്കുകയായിരുന്നു അമ്മിണിക്കുട്ടിയുടെ പുള്ളിക്കുട. കുടയുടെ പുറത്ത് പറ്റിപ്പിടിച്ചിരുന്ന മഴത്തുള്ളികൾ ഒന്നൊന്നായി താഴേക്ക് വീണുകൊണ്ടിരുന്നു. അതുവഴി വരി വരിയായി വീട്ടിലേക്ക് പോകുവായിരുന്ന ചോണനുറുമ്പിൻ്റെയും കൂട്ടുകാരുടെയും ദേഹത്തേക്ക് വെള്ളം തെറിച്ചു. അവർ നനയാൻ തുടങ്ങിയപ്പോ ചോണനുറുമ്പ് പുള്ളിക്കുടയോട് പറഞ്ഞു. ’ പുള്ളിക്കുടയൻ ചങ്ങാതി തെല്ലിട നീങ്ങിയിരിക്കാമോ കാറ്റെങ്...

അഹങ്കാരിപ്പൂവ് | മിന്നാമിന്നി കഥകൾ | Podcast 24.11.2025

ഒരിക്കലൊരു പൂന്തോട്ടത്തില്‍ ഒരു പൂവ് വിരിഞ്ഞു. പൂവിന്റെ പേരെന്താണെന്നറിയില്ല. പക്ഷേ നല്ല സുന്ദരിപ്പൂവായിരുന്നു അത്. അത്രയും അഴകുള്ള പൂവ് ആ പൂന്തോട്ടത്തില്‍ വേറെയില്ലായിരുന്നു. അതുകൊണ്ടു തന്നെ ആ പേരില്ലാ പൂവ് ഒരു അഹങ്കാരിയായി തീര്‍ന്നു. കേള്‍ക്കാം മിന്നാമിന്നികഥകള്‍. കഥ: കെ.എ.മജീദ്. ഹോസ്റ്റ്: ആര്‍.ജെ. അച്ചു. സൗണ്ട് മിക്‌സിങ്ങ്: സുന്ദര്‍.എസ്. പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.

സുന്ദരിയും മണിക്കുട്ടനും | മിന്നാമിന്നി കഥകൾ | Podcast 21.11.2025

ഒരു പട്ടണത്തില്‍ സുന്ദരി എന്നുപേരുള്ള ഒരു ഓട്ടോറിക്ഷയും മണിക്കുട്ടന്‍ എന്നുപേരായ ഒരു ജീപ്പുമുണ്ടായിരുന്നു. സുന്ദരി ഓട്ടോ വളരെ സാവധാനം കുടു കുടാ എന്നു ശബ്ദം കേള്‍പ്പിച്ചുകൊണ്ട് റോഡിന്റെ വശത്തുകൂടെ മെല്ലെ പോവുകയാണ് പതിവ്. എന്നാല്‍ മണിക്കുട്ടന്‍ ജീപ്പാണെങ്കിലോ ഡര്‍ ജര്‍ എന്ന് ശബ്ദം കേള്‍പ്പിച്ചും പൊടിപറത്തിയും ചീറിപ്പായും!!! രമേശ്ചന്ദ്രവര്‍മ ആര്‍ എഴുതിയ കഥ.  ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്:...

ചിന്നുതത്തയുടെ പിടിവാശി | മിന്നാമിന്നി കഥകൾ | Podcast 17.11.2025

മഹാ പിടിവാശിക്കാരിയും അഹങ്കാരിയുമായിരുന്നു ചിന്നുത്തത്ത. അതുകൊണ്ടുതന്നെ അവൾക്ക് കൂട്ടുകാരേ ഇല്ലായിരുന്നു. ഒരു ദിവസം തീറ്റ തേടാനായി ചിന്നുത്തത്ത കൂടുവിട്ടിറങ്ങി. അവൾ പറന്നു പറന്ന്  മനോഹരമായിട്ടുള്ള ഒരു കാട്ടിൽ എത്തി. ‘ഹായ് എന്തു ഭംഗിയുള്ള കാട് നിറയ പൂക്കളും ഇഷ്ടംപോലെ കായ്കനികളും അയ്യടാ’ ചിന്നുതത്ത അത്ഭുതപ്പെട്ടു. പെട്ടെന്ന് ആ വഴി ഒരു കുഞ്ഞു തേനീച്ച പാറിവന്നു എന്നിട്ട് പറഞ്ഞു. തത്തേ തത്തേകുഞ്ഞേ എന്ത...

മുള്ളും മുയൽക്കുട്ടന്മാരും | മിന്നാമിന്നി കഥകൾ | Podcast 15.11.2025

ചിക്കുവെന്നും മിക്കുവെന്നും പേരുള്ള രണ്ട് മുയല്‍ക്കുട്ടന്മാര്‍ ഓടിക്കളിക്കുകയായിരുന്നു. കളിക്കിടയില്‍ ചിക്കു ഒരു മുള്‍പ്പടര്‍പ്പിലേക്ക് വീണു. രക്ഷിക്കാനോടിയെത്തിയ മിക്കുവും വീണുപോയി. രണ്ട് പേരും അമ്മയെ വിളിച്ച് കരയാന്‍ തുടങ്ങി. ഗീത പി.എ.കല്ലട എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.

തീ സൂത്രം ! |   മിന്നാമിന്നിക്കഥകള്‍  | Malayalam BedtimeStories Podcast 10.11.2025

കുട്ടിക്കുറുക്കന്‍ വീരുവും കരടിക്കുട്ടന്‍ കീരുവും അയല്‍ക്കാരാണ്. അവര്‍ ചങ്ങാതിമാരുമാണ്.   ആനമണ്ടച്ചാരായ കീരുക്കരടി പറയുന്നതുകേട്ടാണ് കുട്ടിക്കുറുക്കന്റെ നടപ്പ്.  ബിമല്‍കുമാര്‍ രാമങ്കരി എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അനന്യലക്ഷ്മി

മത്തങ്ങയും പടവലങ്ങയും | മിന്നാമിന്നി കഥകൾ | Malayalam Bedtime Stories Podcast 07.11.2025

അപ്പുണ്ണിയുടെയും അനുജത്തി അമ്മിണിയുടെയും വീട്ടിലെ അടുക്ക ളത്തോട്ടത്തിൽ ഒരു മത്തൻവള്ളിയും പടവലവള്ളിയുമുണ്ടായിരുന്നു. മത്തൻവള്ളിയിൽ ഉരുണ്ട്, ഓറഞ്ച് നിറത്തിലുള്ള നല്ല മത്തങ്ങയുണ്ടായി. തൊട്ടടുത്തുതന്നെ നിന്നിരുന്ന പടവലവള്ളിയിലാവട്ടെ നീണ്ടുതുടുത്ത് മിനുത്ത ഒരു പടവലങ്ങയുമുണ്ടായി. അപ്പുണ്ണിയും അമ്മിണിയുംകൂടി മത്തനും പടവലത്തിനും വെള്ളമൊഴിച്ചു; വളമിട്ടുവളർത്തി. രമേശ് ചന്ദ്രവര്‍മ്മ ആര്‍. എഴുതിയ കഥ. ഹോസ്റ്റ്...

 മരം കൊത്തിയും കട്ടുറുമ്പുകളും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 03.11.2025

 ഒരു പാവത്താനായിരുന്നു ചുണ്ടന്‍ മരംകൊത്തി. ഒരു തെങ്ങിന്റെ തടിയില്‍ ചുണ്ടന്‍ തന്റെ കൂര്‍ത്ത ശക്തിയുള്ള കൊക്കുകൊണ്ടു ടക് ടക് എന്ന് കൊത്തിക്കൊത്തി നല്ല ഒരു പൊത്തുണ്ടാക്കി. ആ പൊത്തിലായിരുന്നു അവന്‍ കഴിഞ്ഞിരുന്നത്. രമേശ് ചന്ദ്രവര്‍മ്മ ആര്‍. എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

ചെമ്പകക്കുട്ടിയുടെ എഴുത്തിനിരുത്ത് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 31.10.2025

അമ്പാട്ടുവീട്ടിലെ ചെമ്പകക്കുട്ടിക്ക് അക്ഷരങ്ങളോട് വലിയ പ്രിയമായിരുന്നു. അവളുടെ മനുവേട്ടനും മന്ദാരച്ചേച്ചിയും പഠിക്കാനിരിക്കുമ്പോള്‍ ചെമ്പകക്കുട്ടി അവര്‍ക്കരികില്‍ ചെന്ന് കൗതുകത്തോടെ നോക്കിയിരിക്കും. സിപ്പി പള്ളിപ്പുറം എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

മിന്നാമിന്നി രക്ഷിച്ചു | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 27.10.2025

പൊന്നണിക്കാട്ടില്‍ നല്ലവളായ ഒരു മിന്നാമിന്നി ഉണ്ടായിരുന്നു. പൊന്നണിക്കാട്ടിലെ കൂട്ടുകാര്‍ക്കെല്ലാം അവളെ എന്തിഷ്ടമായിരുന്നെന്നോ? കാരണം എല്ലാവര്‍ക്കും അവള്‍ ഇരുട്ടില്‍ വെളിച്ചം വിതറും.  കെ.എ മജീദ് എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

Ascolta il podcast Minnaminni kathakal | Mathrubhumi su Replaio

Radio e podcast in un'unica app - gratis e senza registrazione. Installala oggi e non perderti il lancio

Scaricala su Google Play

Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici