Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Visita il sito del podcast e sostieni chi lo crea: www.madhyamam.com
Dove ascoltare?
I podcast nell'app Replaio Radio In arrivoI podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast
Episodi
Editorial | പ്രഖ്യാപിക്കാൻ പോവുന്ന മദ്യ(വ്യാപന) നയം 02.03.2022 4:40
സംസ്ഥാന സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. നാളിതുവരെയുള്ള അനുഭവങ്ങളുെട വെളിച്ചത്തിൽ, സർക്കാറിന്റെ മദ്യനയത്തിലെ പ്രതിലോമ ഘടകങ്ങൾ വിലയിരുത്തുന്നു
Editorial | യുദ്ധം ആപത്താണ് 24.02.2022 5:10
സാമ്രാജ്യത്വ മോഹങ്ങൾ ഭൂമിയിൽ വീണ്ടും മനുഷ്യ രക്തം വീഴ്ത്തിയിരിക്കുന്നു. റഷ്യ യുക്രൈയിനിൽ ആരംഭിച്ച സൈനിക നീക്കത്തിന് മുന്നിൽ ഞെട്ടിത്തരിച്ചിരിക്കാൻ മാത്രമാണ് ലോകത്തിന് കഴിയുന്നത്. മനുഷ്യരാശിയെ കൂടുതൽ അപകടത്തിലേക്ക് ചാടിക്കുന്ന സാഹസങ്ങളിൽനിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്ന് ആഹ്വാനം ചെയ്യുന്നു
അഹിന്ദുക്കളില്ലാത്ത ഇന്ത്യ 24.02.2022 5:43
രാജ്യത്തെ എല്ലാ പൗരന്മാരും ഹിന്ദുക്കളാണെന്നും മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഇനി മുതൽ അഹിന്ദുക്കൾ എന്ന് അഭിസംബോധന ചെയ്യില്ലെന്നുമുള്ള ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗതിന്‍റെ പ്രസ്താവന ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial | എന്നവസാനിക്കും, ഈ അറുകൊലകൾ? 22.02.2022 5:56
സമാധാനത്തെക്കുറിച്ചുള്ള വായ്ത്താരികൾക്കിടയിലും കൃത്യമായ ഇടവേളകളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നാട്ടിൽ ആവർത്തിക്കുകയാണ്. രക്തവും കാലുഷ്യവും നിറയുന്ന അന്തരീക്ഷത്തിൽ നിന്ന് മുതലെടുപ്പ് നടത്താൻ കരുതിയിരിക്കുന്നവരെ തിരിച്ചറിഞ്ഞുകൊണ്ട് ഇതിനൊരറുതി വരുത്തണം
Editorial | അടിയന്തര വിഷയങ്ങൾ; അനക്കമറ്റ നീതി 21.02.2022 5:19
ഭരണഘടനാ മൂല്യങ്ങൾ രാജ്യത്ത് പുലരുന്നുവെന്ന് ഉറപ്പുവരുത്തേണ്ട നീതിന്യായ സംവിധാനത്തിൽ നിന്ന് ആശ്വാസത്തിന് വകയുള്ള ഇടപെടലുകൾ ചിലപ്പോഴൊക്കെ ഉണ്ടാകുന്നുണ്ടെങ്കിലും ആ ഉത്തരവാദിത്വത്തോട് നീതിപുലർത്തുന്നതിൽ കോടതികളിൽ നിന്നുണ്ടാകുന്ന വീഴ്ച സാമൂഹ്യ ശരീരത്തിൽ ഏൽപിക്കുന്ന ആഘാതങ്ങൾ വലുതാണ്..
Editorial | കെ.എസ്.ഇ.ബിയെ തീപിടിപ്പിക്കുന്ന ഷോർട്ട് സർക്യൂട്ടുകൾ 17.02.2022 4:34
വൈദ്യുതി ബോർഡിൽ പതിറ്റാണ്ടുകളായി തുടരുന്ന അഴിമതിയും സ്വജനപക്ഷപാതവും കൊള്ളയും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
ഗവർണർ ചുവപ്പുരേഖകൾ ലംഘിക്കരുത് 17.02.2022 5:04
ഹിജാബ് വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഭിപ്രായപ്രകടനങ്ങൾ ചുവപ്പ് രേഖകൾ ലംഘിക്കുന്നതാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Madhyamam Editorial | തല തകർത്ത കല്യാണം | 16 February, 2022 16.02.2022 5:15
വിവാഹാഘോഷങ്ങളുടെ പേരിൽ നടക്കുന്ന ആഭാസങ്ങൾ അതിരുവിടുന്നതിന്റെ അവസാന ഉദാഹരണമായിരുന്ന കണ്ണൂരിൽ ഒരാളുടെ മരണത്തിൽ കലാശിച്ച സംഭവം. സമൂഹത്തിന്റെ ഇടപെടൽ ആവശ്യമായ ഗുരുതര പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു
Editorial | മറുപടി കൊടുക്കാം, പ്രവൃത്തിയിലൂടെ 13.02.2022 5:22
ഇന്ത്യയിലെ വിദ്വേഷ പ്രവർത്തനങ്ങൾ സംബന്ധിച്ച് രാജ്യാന്തര ഏജൻസികളും വിദേശ പ്രതിനിധികളും നിലപാടുകളെടുക്കുമ്പോൾ വസ്തുതകൾ നിരത്തി പ്രതിരോധിക്കാനാകുന്ന തരത്തിൽ നാം ഉയരുകയാണ് വേണ്ടതെന്നും അല്ലാതെ മുഖം മോശമായതിന് കണ്ണാടി ഉടച്ചിട്ട് കാര്യമില്ലെന്നും ഒാർമപ്പെടുത്തുന്നു
കേരളത്തെച്ചൂണ്ടി യോഗി ഭയപ്പെടുത്തുന്നതെന്താണ് 12.02.2022 5:42
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെയടക്കം കരുവാക്കി നടത്തിയ അപകടകരമായ പ്രസ്താവനയുടെ പിറകിലെ സൃഗാല ബുദ്ധി പരിശോധിക്കുന്നു...
ലോകായുക്ത വെറുമൊരു ഓംബുഡ്സ്മാൻ 09.02.2022 6:07
ലോകായുക്ത നിയമഭേദഗതിയിൽ കഴിഞ്ഞ ദിവസം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചതോടെ ഇനിയങ്ങോട്ട് ലോകായുക്ത എന്ന അർധ ജുഡീഷ്യൽ സ്ഥാപനത്തിന് വെറും ഓംബുഡ്സ്മാന്റെ ദൗത്യമേയുള്ളൂവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial | ഭരണഘടനയെ ഭരണകൂടം തോൽപിക്കുകയാണോ? 08.02.2022 6:41
ഇന്ത്യയിൽ തങ്ങളുടെ ഏകശില സംസ്കാരമേ വിലപ്പോവൂ എന്ന ഫാഷിസ്റ്റു സന്ദേശം സ്ഥാപിച്ചെടുക്കാനാണ് സംഘ്പരിവാർ ശക്തികൾ ശ്രമിക്കുന്നത്. അതിൽ അവർ വിജയിക്കുന്നുവെന്ന് തെളിയിക്കുന്നു കർണാടകയിലെ വലതു ബി.ജെ.പി സർക്കാറിന്റെയും കേരളത്തിലെ ഇടതുസർക്കാറിന്റെയുമൊക്കെ നിലപാടുകൾ...
Editorial | ഇനിയൊരു ലത ഇല്ല... 07.02.2022 5:45
നേർത്തൊരു നാദം കൊണ്ട് കോടിക്കണക്കിന് ഹൃദയങ്ങളിൽ നിലക്കാത്ത നിലാമഴ പെയ്യിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ വിടവാങ്ങിയിരിക്കുന്നു. കാതുകളിലൂടെ മനുഷ്യ ഹൃദയങ്ങളിലേക്ക് പൂമരങ്ങൾ നിറഞ്ഞ ഒരു വഴിയുണ്ടെന്ന് കാണിച്ചുതന്ന ആ നാദവിസ്മയത്തിന് അന്ത്യാഞജലി...
Story | എന്ന് സന്തപ്ത ഭാര്യ മാർത്ത -കഥ 06.02.2022 8:11
ഹംസബീവി കൂട്ടിക്കലിന്റെ കഥ
Editorial | അവർ നമ്മുടെ മക്കളാണ് 03.02.2022 4:43
പല കാരണങ്ങളാൽ വീടുകളുടെ സുരക്ഷിത്വം നഷ്ടപ്പെട്ടവരാണ് നമ്മുടെ സർക്കാർ ബാലികാ മന്ദിരങ്ങളിലുള്ളത്. വെള്ളിമാട്കുന്നിലെ സർക്കാർ ബാലികാമന്ദിരത്തിൽനിന്ന് ആറ് കുട്ടികൾക്ക് രക്ഷപ്പെട്ടോടേണ്ട സാഹചര്യമുണ്ടായത് ഒരു സമൂഹമെന്ന നിലയിൽ അതിഗൗരവത്തോടെ പരിഗണിച്ച് പരിഹാരമുണ്ടാക്കേണ്ട പ്രശ്നങ്ങൾ അവിടെ നിലനിൽക്കുന്നുവെന്നതിന്റെ പ്രത്യക്ഷ തെളിവാണ്..
Editorial | യാഥാർഥ്യബോധത്തിന് എത്ര വിഹിതം? 01.02.2022 5:44
ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റ് അടിസ്ഥാന വിഭാഗങ്ങളെയോ യഥാർഥ പ്രശ്നങ്ങളെയോ തൊടുക പോലും ചെയ്തില്ലെന്ന വിമർശനമുയർത്തുകയാണ് എഡിറ്റോറിയൽ
Editorial | പെഗസസ്: രാജ്യസുരക്ഷ തന്നെയാണ് വിഷയം 30.01.2022 6:04
അടിമുടി ദുരൂഹത നിറച്ച പെഗസസ് ചാരസോഫ്റ്റുവെയർ ഇടപാട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇന്ത്യൻ ഭരണകൂടം തന്നെ രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിൽ ഇടപാട് നടത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ അവശേഷിക്കുന്ന പ്രതീക്ഷ കോടതിയിൽ മാത്രമാണെമന്ന് ചൂണ്ടികാട്ടുന്നു
Editorial | റെയിൽവേ ട്രാക്കിലെ യുവരോഷം 28.01.2022 5:52
കേന്ദ്ര റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിനെതിരെ ബിഹാറിൽ തുടങ്ങിയ പ്രക്ഷോഭം യുവാക്കളിൽ നിന്ന് യുവാക്കളിലേക്കെന്നവണ്ണം പടർന്നു കയറുകയാണ്. രാജ്യത്തെ അസംതൃപ്തരായ യുവസമൂഹമാണ് ഈ പ്രക്ഷോഭത്തിന്റെ അടിക്കനൽ..
Editorial | ജാതീയതയുടെ റിപ്പബ്ലിക് 26.01.2022 5:06
സെക്കുലർ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് രാജ്യം എന്ന് ഭരണഘടനയിൽ എഴുതിവെച്ച ഇന്ത്യ ആ പേരിന് അർഹമായ പാതയിലൂടെയാണോ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന ചോദ്യം മുമ്പെന്നത്തേക്കാളും പ്രസക്തമായിത്തീർന്നിരിക്കുന്നു
Editorial | ഇസ്രായേൽ കടന്നുകയറ്റത്തിന്‍റെ ഓൺലൈൻ പരീക്ഷണങ്ങൾ 25.01.2022 5:23
സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാനുള്ള പുതിയ നീക്കത്തിലാണ് ഇസ്രയേൽ. ഭരണകൂടത്തിനും സ്ഥാപിത താൽപര്യക്കാർക്കും അഹിതകരമായതൊന്നും മറ്റാരും കാണുകയും കേൾക്കുകയും ചെയ്യേണ്ടെന്ന തീർപ്പിന്‍റെ അപകടങ്ങൾ ഒാർമപ്പെടുത്തുന്നു
Editorial | തല്ലിയും തലോടിയും ഒരു സംവരണ വിധി 21.01.2022 5:31
സംവരണം സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ വിധിന്യായത്തിലെ ഗുണദോഷങ്ങൾ വിശകലനം ചെയ്യുന്നു
Editorial | ഫെഡറൽ അട്ടിമറി തുടരുന്ന മോദി സർക്കാർ 20.01.2022 4:58
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്രത്തിന് വഴങ്ങാൻ നിർബന്ധിതരാക്കിയും, അവരുടെ സ്ഥലംമാറ്റവും ചുമതലമാറ്റങ്ങളും കേന്ദ്രത്തിന് വിധേയമാക്കിയും സംസ്ഥാനങ്ങളുടെ മേലുള്ള ഉദ്യോഗസ്ഥ പിടിമുറുക്കൽ ശക്തമാക്കാനാകുമെന്ന മോദി സർക്കാറിന്‍റെ കണക്കുകൂട്ടൽ തുറന്നു കാണിക്കുന്നു
Editorial | വർഗീയത വിളമ്പാൻ എന്തിനാണ് ഒരു ഇടതുപക്ഷ പാർട്ടി? 19.01.2022 5:58
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കാൻ ഒരു ഇടതുപക്ഷ പാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കാനാകാത്ത വർഗീയ കാർഡുകളാണ് കേരളത്തിൽ സി.പി.എം പലപ്പോഴും പുറത്തെടുക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് പാർട്ടി പുറത്തെടുക്കുന്ന ഇത്തരം കാർഡുകൾ കേരളീയ സമൂഹത്തിലുണ്ടാക്കുന്ന അപരിഹാര്യമായ വിടവുകളെ കുറിച്ചുള്ള ആശങ്ക പങ്കുവെക്കുകയാണ് എഡിറ്റോറിയൽ
Editorial | ഈ തീ ആളിപ്പടരാതിരിക്കട്ടെ 18.01.2022 5:55
ആഭ്യന്തര പ്രശ്നങ്ങളിൽപ്പെട്ടുയറുന്ന യമനിലെ അസ്വസ്ഥതകൾ മറ്റു രാജ്യങ്ങളിലേക്ക് കൂടി പടരുന്നതിെൻറ അപകടകരമായ സൂചനയായിരുന്ന തിങ്കളാഴ്ച അബൂദബിയിലുണ്ടായ സ്ഫോടനം. ഇൗ സാഹചര്യത്തിൽ സമാധാനം നിലനിർത്താൻ ലോകരാജ്യങ്ങളുടെയാകെ ഇടപെടലിന് ആഹ്വാനം ചെയ്യുന്നു....
Editorial | ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ ആശയപാപ്പരത്തം 17.01.2022 5:42
ജാതിപ്രശ്നത്തെ അയോധ്യ, മഥുര പോലുള്ള മതവർഗീയ കാർഡുകൊണ്ടു മറച്ചുകളയാനാണ് ബി.ജെ.പി ശ്രമിച്ചത്. അത് അത്ര എളുപ്പമല്ല എന്നാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നതെന്ന് പറയുകയാണ് എഡിേറ്റാറിയൽ
Podcast simili
Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici