Truecopythink
Truecopy THINK - Malayalam Podcasts
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
N'hésitez pas à visiter le site du podcast et à soutenir son créateur : truecopythink.media
Auteur
Truecopythink
Catégorie
Site du podcast
Dernier épisode
13 oct. 2026
Où écouter ?
Les podcasts dans l'appli Replaio Radio Bientôt disponibleLes podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts
Épisodes
ഒരു കോമ്പറ്റീറ്റർ ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇന്ത്യൻ റെയിൽവേ 'ഇങ്ങനെ പോവുന്നത്' 18.06.2024 26:02
റെയില്വേ ഗുഡ്സ് കാര്യേജിനെക്കുറിച്ച് ടി.ഡി. രാമകൃഷ്ണന് സ്വതന്ത്രമായി നടത്തിയ പഠത്തെക്കുറിച്ചും. ഇന്ത്യന് റെയില്വേയ്ക്ക് മുന്നില് അത് അവതരിപ്പിച്ചതിനെക്കുറിച്ചും രസകരമായി സംസാരിക്കുന്നു.
ഡൗൺസ് സിൻഡ്രോമുള്ള കുഞ്ഞിന്റെ അമ്മ | Sreekala Mullasery 17.06.2024 13:59
ഡൗൺസ് സിൻഡ്രോം എന്ന ജനിതക വൈകല്യമുള്ള കുഞ്ഞ്. സാധാരണ ജീവിതം വീണ്ടെടുക്കാനുള്ള അമ്മയുടെയും കുഞ്ഞിന്റെയും പോരാട്ടത്തിനിടെ, രണ്ടുവയസ്സായപ്പോൾ കുഞ്ഞിന് രക്താർബുദം...ഒടുവിൽ, മരണത്തിന്റെ പിടച്ചിൽ... ജീവിതം കൈവിട്ടുപോയ വഴികളിലൂടെ ഒരമ്മ പിടിച്ചുകയറിയ അനുഭവം
ആണധികാരത്തിന്റെ മുഖപടം വലിച്ചുമാറ്റുന്ന ലാപത ലേഡീസ് | Laapataa Ladies Review 16.06.2024 10:21
ആണധികാരത്തിന്റെ മുഖപടം വലിച്ചുമാറ്റുന്ന ലാപത ലേഡീസ് | Laapataa Ladies Review by THINK
ഡിപ്രഷന് എന്താണ്, ഡിപ്രഷന് ഉണ്ടായാല് ആരെ കാണണം | Dr. MANOJ KUMAR 15.06.2024 33:04
ഡിപ്രഷന് എന്താണ്, ഡിപ്രഷന് ഉണ്ടായാല് ആരെ കാണണം | Dr. MANOJ KUMAR by THINK
ഒരാളുടെ തെറ്റ് കൊണ്ട് റെയിൽവേയിൽ അപകടങ്ങളുണ്ടാവില്ല | T.D. Ramakrishnan 13.06.2024 1:05:45
''ഒരു ട്രെയിന് പാളം തെറ്റി അടുത്ത പാളത്തിലേക്ക് മറിഞ്ഞാല്, അതിലൂടെ വരുന്ന വണ്ടി ഇടിക്കാന് സാധ്യതയുണ്ട്. ഇങ്ങനെ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. മറ്റൊരു അപകട സാധ്യത, ഗുഡ്സിന്റെ കപ്ലിംഗ് വിട്ടുപോകുന്നതാണ്. ഗാര്ഡ് അടക്കമുള്ള ചില ബോഗികള് പാതിയില് നിന്നുപോകും. അപ്പോള്, മറ്റൊരു വണ്ടി അതില് വന്നിടിക്കാം. റെയില്വേയില് ഒരിക്കലും ഒരാളുടെ മാത്രം പിഴവു കൊണ്ട് അപകടമുണ്ടാകില്ല. രണ്ടോ മൂന്നോ പേരുടെ മിസ...
ബിജെപി പിടിച്ച ആ ഹിന്ദു വോട്ടുകള്ക്ക് പിന്നില് | ബിജു ഗോവിന്ദ് 12.06.2024 10:02
ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ബാലികേറാമലയെന്നും ഈച്ചകേറാകോട്ടയുമെന്നൊക്കെയുള്ളത് കേരളത്തെക്കുറിച്ചുള്ള ഇടത് വരട്ടുവാദം മാത്രമാണ്. ഹിന്ദു സമൂഹത്തിൽ ഒരു സമുദായവും ഇന്ന് പൂർണമായും ഹിന്ദുത്വ രാഷ്ട്രീയ വിരുദ്ധമല്ല എന്ന് കേരളത്തിൻ്റെ പൊളിറ്റിക്കൽ ഗ്രാഫ് സാക്ഷ്യപ്പെടുത്തുന്നു. തൃശൂർ ലോക്സഭാ സീറ്റിലെ ബി.ജെ.പിയുടെ ജയം വിശകലനം ചെയ്യുന്നു, ബിജു ഗോവിന്ദ്.
സംഗീത സംവിധാനം ഇത്ര എളുപ്പമാണോ, എന്ന് തോന്നിച്ചയാള്| Ilayaraja 12.06.2024 7:50
ആയിരത്തിലധികം സിനിമകളിലായി 8500-ലധികം പാട്ടുകള് സൃഷ്ടിച്ചിട്ടുണ്ട് ഇളയരാജ. എന്നാല് ആ എണ്ണമല്ല അദ്ദേഹത്തെ ദക്ഷിണേന്ത്യന് സിനിമാ സംഗീതത്തിലെ 'പെരിയരാജ'യാക്കുന്നത്, സൃഷ്ടിച്ച ഓരോ പാട്ടുകളിലും അദ്ദേഹം പകര്ന്ന മാന്ത്രികമായ സൗന്ദര്യം തന്നെയാണ്. ശാസ്ത്രീയ സംഗീതത്തിന്റെ അതിരുകളില് പെട്ടുപോയ ദക്ഷിണേന്ത്യന് സിനിമാ സംഗീതത്തെ നാടന് ഈണങ്ങളുടെ വൈവിധ്യത്തിലേക്കും മനോഹാരിതകളിലേക്കും കൈപിടിച്ചു കൂട്ടിയ ഇസൈ...
മനസിന്റെ മനോജ് ഡോക്ടര് | Mental Health | Podcast 11.06.2024 28:22
മാനസിക രോഗവിദഗ്ധൻ എന്ന നിലയിലെ തന്റെ ജീവിതത്തെക്കുറിച്ചും എംഹാറ്റ് എന്ന സ്ഥാപനത്തെക്കുറിച്ചും സൈക്യാട്രിസ്റ്റും കോഴിക്കോട് മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിന്റെ ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. മനോജ് കുമാർ സംസാരിക്കുന്നു.
ചെങ്കൽച്ചൂളയിലെ കനൽ; സൂസൻ രാജ് കെ.പി.എ.സി | GrandmaStories 10.06.2024 53:17
കലാനിലയം മുതൽ കെ.പി.എ.സി വരെയുള്ള നാടക സമിതികളിലും ആയിരത്തോളം അമച്വർ നാടക വേദികളിലും അഭിനയിച്ച എം.സൂസി എന്ന സൂസൻ രാജ് കെ.പി.എ.സി. തിരുവനന്തപുരം ചെങ്കൽച്ചൂളയിൽ താമസിക്കുന്ന സൂസി, പത്ത് സിനിമകളിലും ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചു. ഇപ്പോൾ അരിസ്റ്റോ ജംഗ്ഷനിൽ ലോട്ടറി ടിക്കറ്റ് വിൽക്കുന്നു. കുട്ടിക്കാലം മുതൽ കലാ രംഗത്തുള്ള ഒരു സ്ത്രീയുടെ സിനിമയിലും നാടകത്തിലും ഒതുങ്ങാത്ത ജീവിതം. ഗ്രാൻമ സ്റ്റോറ...
ഇനി ബിരുദം നാലുവർഷം, എന്താണ് മാറ്റം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Dr. Kuttikrishnan A.P. 09.06.2024 12:49
മൂന്നു വർഷ ബിരുദ പഠനം ഇനി മുതൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളാകും. ഈ വർഷം പ്ലസ് ടു കഴിഞ്ഞ്, ബിരുദം തെരഞ്ഞെടുക്കുന്നവർ നാലു വർഷ ബിരുദ പരിപാടിയിലൂടെയാണ് കടന്നുപോകേണ്ടത്. അതുകൊണ്ട്, പ്രവേശനത്തിനുമുൻപ് പുതിയ പ്രോഗ്രാമിന്റെ ഉള്ളടക്കത്തെയും അതുമായി ബന്ധപ്പെട്ട സർവ്വകലാശാലാ നിയമങ്ങളെക്കുറിച്ചുമുള്ള ധാരണ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആവശ്യമാണ്- ഡോ. കുട്ടികൃഷ്ണൻ എ.പിയുടെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്
മഞ്ഞപ്പിത്ത വ്യാപനം | ശ്രദ്ധിക്കേണ്ട കാര്യങ്ങള് 08.06.2024 20:15
1960-70 കളിൽ കേരളത്തിൽ പൊതു ജനാരോഗ്യത്തിന് വെല്ലുവിളിയായി പടർന്ന ജലജന്യ രോഗങ്ങൾ വലിയ പരിശ്രമങ്ങൾക്കൊടുവിലാണ് പിടിച്ചുകെട്ടാനായത്. സമാനനിലയിൽ ആശങ്കമാവിധം മഞ്ഞപ്പിത്തം വ്യാപിക്കുന്നു. വിവിധ ജില്ലകളിൽ ഈ വർഷം ഇതുവരെ രണ്ടായിരത്തിലധികം കേസുകളും 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗവ്യാപനത്തിന് തടയിടാൻ കൂട്ടായ പ്രവർത്തനവും ശുചിത്വശീലങ്ങളും പിന്തുടരേണ്ടത് അത്യാവശ്യമാണ്.
ചീട്ട് നോക്കി കോര ചേട്ടന് പറഞ്ഞു, 'ആ പാട്ട് ഷൂട്ട് ചെയ്യണം'; Chembaruthi Poove Chollu 07.06.2024 12:26
1986-ല് പുറത്തിറങ്ങിയ ജോഷിയുടെ ശ്യാമ എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടാണ് 'ചെമ്പരുത്തി പൂവേ ചൊല്ല്' എന്നത്. എന്നാല് ചിത്രീകരണം കഴിഞ്ഞ സിനിമയില് ഈ പാട്ടുണ്ടായിരുന്നില്ല. രസകരമായ സംഭവങ്ങളിലൂടെയാണ് പാട്ട് ചിത്രത്തിലെത്തുന്നത്. അതേക്കുറിച്ചാണ് ഇത്തവണ പാട്ടുകഥ
Actress Nidhinya Pattayil Talks | Priya VP | Perumani Movie 06.06.2024 15:56
പെരുമാനി, പേരില്ലൂര് പ്രീമിയര് ലീഗ്, 18+ തുടങ്ങി ഇരുപത്തി മൂന്നോളം സിനിമകളിലഭിനയിച്ചിട്ടുണ്ട് നിഥിന്യ പട്ടയില്. ചെറിയ വേഷങ്ങളെങ്കിലും ശ്രദ്ധിക്കപ്പെട്ടവ. 18+ സിനിമയിലെ അമ്മയുടെ കഥാപാത്രത്തെപ്പോലെ ജീവിതത്തെ വളരെ ലളിതമായും തുറന്ന മനസ്സോടെയുമാണ് നിഥിന്യയും കാണുന്നത്. നിഥിന്യയുടെ സിനിമാ ജീവിതത്തെക്കുറിച്ച്
Hindu Marriage Act: സുപ്രീംകോടതി പറഞ്ഞതും ചില ആശയക്കുഴപ്പങ്ങളും 03.06.2024 8:54
ആചാരപ്രകാരമുള്ള ചടങ്ങുകളോടെയുള്ള വിവാഹങ്ങള്ക്കുമാത്രമേ 1955-ലെ ഹിന്ദു നിയമപ്രകാരം സാധുതയുള്ളൂ എന്ന സുപ്രീംകോടതി വിധി പലതരം ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ കോടതിവിധിയെ അതിന്റെ വസ്തുനിഷ്ഠ സാഹചര്യത്തിൽ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്- പി.ബി. ജിജീഷിന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്
കനിവോടെ കൊല്ലുക | Gaza War | Arundhati Roy 02.06.2024 9:14
‘‘നമ്മുടെ രാജ്യത്തിന്റെ തെരുവുകൾ ദശലക്ഷങ്ങൾ പങ്കെടുത്ത പ്രകടനങ്ങളാൽ മുഖരിതമായിരുന്നെങ്കിൽ, ഇന്ന് ആ തെരുവുകളെല്ലാം നിശ്ശബ്ദമാണ്. ഏതാനും, ചിലരൊഴികെ, നമ്മുടെ രാജ്യത്തെ എഴുത്തുകാരും പ്രഖ്യാതരായ ബുദ്ധിജീവികളും നിതാന്ത നിശ്ശബ്ദതയിലാണ്. എത്ര ലജ്ജാകരം’’- അരുന്ധതി റോയ് എഴുതി, ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ‘കനിവോടെ കൊല്ലുക- സാമ്രാജ്യത്വത്തെക്കുറിച്ച് എങ്ങനെയൊക്കെ ചിന്തിക്കാം’ എന്ന ഏറ്റവും പുതിയ പുസ്...
Vaathil pazhuthilooden Munnil | ആ ഈണം ഇങ്ങനെയായിരുന്നില്ല | പാട്ടുകഥ 01.06.2024 7:01
മുപ്പത്തേഴ് വർഷങ്ങൾക്കിപ്പുറവും ഏതൊരു മലയാളി മനസിനും കുളിരുപകരുന്നൊരു പാട്ട്. ഓരോ തവണ കേൾക്കുമ്പോഴും ഇഷ്ടം കൂടി വരുന്ന പാട്ട്. ഓ.എൻ.വിയുടെ മനോഹരമായ വാക്കുകൾക്ക് ദക്ഷിണാമൂർത്തിയുടെ ഈണത്തിൽ പിറന്ന മലയാളിയുടെ ഇഷ്ട പ്രണയഗാനമാണ് ‘വാതിൽപ്പഴുതിലൂടെൻ’. മലയാളികളുടെ ഹൃദയം കീഴടക്കിയ ആ ഈണം പക്ഷേ ഇങ്ങനെ അല്ലായിരുന്നു. ആ കഥയാണ് ഇത്തവണ പാട്ടുകഥയിൽ.
വലിയ ഗുണ്ടകളൊക്കെ അവരുടെ വീട്ടിൽ ഡീസൻ്റാണ് | Shihabuddin Poythumkadavu 31.05.2024 9:18
എന്ത് കൊണ്ട് ഇസ്രയേലിൻ്റെ ജാരപിതാവായ അമേരിക്കയടക്കുള്ള ഭരണകൂടങ്ങൾ നിസ്സഹായരായി ഈ പ്രക്ഷോഭങ്ങളെ നോക്കി നില്ക്കുന്നു എന്ന് നമ്മളിലാർക്കെങ്കിലും സംശയം തോന്നിയിട്ടുണ്ടോ?
എന്റെ വ്യക്തിത്വത്തിന് പിന്നില് മൈത്രേയനും ജയശ്രീ ചേച്ചിയുമാണ് | Kani Kusruthi 30.05.2024 32:50
എന്റെ വ്യക്തിത്വത്തിന് പിന്നില് മൈത്രേയനും ജയശ്രീ ചേച്ചിയുമാണ് | Kani Kusruthi by THINK
അഭിനയിച്ച ചില സിനിമകളിലെ രാഷ്ട്രീയം എനിക്ക് OK ആയിരുന്നില്ല | Kani Kusruthi 29.05.2024 17:43
നാടകങ്ങളിൽനിന്നു തുടങ്ങി സിനിമയിലെത്തിനില്ക്കുന്ന ഒരു സ്ത്രീയുടെ സര്ഗാത്മകത നിറഞ്ഞ കലാജീവിതത്തിന്റെ അസാധാരണമായ സഞ്ചാരങ്ങള്, കലാജീവിതത്തെ രാഷ്ട്രീയ ഇടപെടലായി കൂടി മാറ്റിയെടുക്കാന് ജീവിതം പാകപ്പെട്ടുവന്ന വഴികള്, വ്യക്തിജീവിതത്തിലെ റിലേഷന്ഷിപ്പുകള്, സിനിമയുടെ ലോകത്തെ വിവേചനങ്ങളുടെയും അധികാരപ്രയോഗങ്ങളുടെയും അനുഭവങ്ങള് എന്നിവയെക്കുറിച്ച് കനി കുസൃതി സനിത മനോഹറുമായി സംസാരിക്കുന്നു.
ആ തണ്ണിമത്തന് ബാഗിന് പിന്നിലെ കഥ | Designer Diya Talks | Watermelon Bag 28.05.2024 9:54
മലയാളികളുടെയും ഇന്ത്യയുടെ തന്നെയും ഫലസ്തീനോടുള്ള ഐക്യദാര്ഢ്യമാണ് കാന് ഫിലിം ഫെസ്റ്റിവല് വേദിയില് ആ തണ്ണിമത്തന് ബാഗ് ഉയര്ത്തി കനി കുസൃതി പ്രദര്ശിപ്പിച്ചത്. കാനില് പ്രദര്ശിപ്പിക്കാന് ആ ബാഗ് തന്നെ തിരഞ്ഞെടുക്കാനുണ്ടായ കാരണവും രൂപകല്പ്പനയ്ക്ക് പിന്നിലെ കഥയും പറയുകയാണ് ഡിസൈനറായ ദിയ ജോണ്.
2024-ല് ബി.ജെ.പിയെ കൈവിട്ട വൈകാരിക നരേറ്റീവുകള് | Pramod Puzhankara 27.05.2024 9:45
ലോക്സഭാ തെരഞ്ഞെടുപ്പില് വോട്ടിംഗിനെ സ്വാധീനിച്ച ഗ്രൗണ്ട് റിയാലിറ്റികളെയും അത് റിസള്ട്ടിലുണ്ടാക്കാന് പോകുന്ന സ്വാധീനങ്ങളെയും കുറിച്ച് പ്രമോദ് പുഴങ്കര സംസാരിക്കുന്നു.
എന്തുകൊണ്ടാണ് അറബ് രാജ്യങ്ങള്ക്ക് ഫലസ്തീനില് ഇടപെടാനാവാത്തത്? 26.05.2024 23:03
സമകാലിക ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ പലസ്തീന്റെ ഭാവിയെക്കുറിച്ചും അധിനിവേശത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും, കമല്റാം സജീവ് എഡിറ്റ് ചെയ്ത് റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച 'ഇരകളുടെ ഇരകള്' എന്ന പുസ്തകത്തെ മുന്നിര്ത്തി, സമഗ്രമായി ചര്ച്ച ചെയ്യുന്നു: കെ.ഇ.എന്, വി. മുസഫര് അഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണന്, കമല്റാം സജീവ് എന്നിവര് പങ്കെടുക്കുന്നു. Watch the Full Video Discussion: ht...
ഭരണകൂടത്തിന്റെ ഡിജിറ്റൽ അധിനിവേശവും ‘BK 16’ പ്രതിരോധവും | Damodar Prasad 25.05.2024 30:34
ഔപചാരിക ജനാധിപത്യത്തിന്റെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്താണ് ഹിന്ദുത്വ ഫാഷിസം വളർന്നതും അധികാരത്തിലെത്തിയതും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ അപരവിദ്വേഷം പ്രചരിപ്പിക്കുന്നു. പൊതുതിരഞ്ഞെടുപ്പിലെ പ്രചാരണത്തിലത്രയും മതവിദ്വേഷജനകമായ പ്രസ്താവനകൾ നടത്തി പ്രധാനമന്ത്രി ഭരണഘടനയെയും സാമൂഹികജീവിതത്തിൽ നിശ്ചയമായും പാലിക്കേണ്ട എല്ലാ സിവിൽ മര്യാദകളെയും ലംഘിക്കുകയാണ്- ദാമോദർ പ്രസാദ്
നിങ്ങളുടെ സൗന്ദര്യത്തിൽ ഈ ഖനികളിൽ ചതഞ്ഞുപോയവരുടെ രക്തം കലർന്നിരിക്കുന്നു 24.05.2024 9:31
ജീവിതത്തിനും മരണത്തിനും ഇടയിൽ സ്വപ്നങ്ങൾ ഉപേക്ഷിച്ച ഈ ഗ്രാമങ്ങൾക്ക് മുകളിലായി മരണം കനക്കുന്നുണ്ട്. മറക്കരുത്, പുറം മോടി കൂട്ടാനുള്ള ഓരോ വസ്തുക്കളിലും മരണത്തിന്റെ ചാപ്പയുണ്ട്. മണ്ണിൽ പുതഞ്ഞു പോയ നിലവിളിയുണ്ട്. നഷ്ടമായ ബാല്യമുണ്ട്. നിസ്സഹായതയുടെ രക്തമുണ്ട്.
നരേന്ദ്രമോദി രാജ്യത്ത് വിദ്വേഷത്തിന്റെ ഭരണകൂടെ സ്ഥാപിച്ചെടുത്തതെങ്ങനെ? 23.05.2024 14:02
പത്തു വർഷം കൊണ്ട് ഇന്ത്യയിൽ എങ്ങനെയാണ് വിദ്വേഷത്തിന്റെ ഭരണകൂടം സ്ഥാപിച്ചെടുത്തത് എന്നും അത് എങ്ങനെയാണ് നമ്മുടെയൊക്കെ ജീവിതങ്ങളെ ആക്രമിക്കുന്നത് എന്നും അതിനെതിരായ പ്രതിരോധം എങ്ങനെ സാധ്യമാകും എന്നും വിശദമാക്കുകയാണ് വിജൂ കൃഷ്ണൻ.
Podcasts similaires
Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics