Truecopythink
Truecopy THINK - Malayalam Podcasts
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
N'hésitez pas à visiter le site du podcast et à soutenir son créateur : truecopythink.media
Auteur
Truecopythink
Catégorie
Site du podcast
Dernier épisode
12 oct. 2026
Où écouter ?
Les podcasts dans l'appli Replaio Radio Bientôt disponibleLes podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts
Épisodes
അത് പ്രണയമായിരുന്നെന്നും അല്ലെന്നും പ്രണയം പോലെ സുന്ദരമായ സൗഹൃദമായിരുന്നെന്നും | S. Binuraj 10.01.2025 13:07
ബംഗാളി സിനിമയിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ ഹിറ്റ് റൊമാന്റിക് ജോഡിയെന്ന് ഉത്തംകുമാര്‍ -സുചിത്ര ജോഡിയെ വിശേഷിപ്പിക്കാം. ശരിക്കും അവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നോ?
മണ്ണായിത്തീർന്ന ഒരില മനുഷ്യരോട് പറയുന്നത്... 09.01.2025 17:00
ഏറെ സ്വാധീനമുള്ള ബദൽ വികസന ചിന്തകൻ, പല തലമുറകളിൽ പെട്ട ഇക്കോ- പൊളിറ്റിക്കൽ ആക്ടിവിസ്റ്റുകൾക്ക് പ്രചോദനം
ഇപ്പോഴും വിമർശിക്കപ്പെടുന്ന ഗലീലിയോ | V. Vijayakumar 08.01.2025 25:04
ആധുനികശാസ്ത്രത്തിന്റെ വിമർശം ഹുസേലിൽ ഭൗതികശാസ്ത്രത്തിന്റേയും ഗലീലിയോയുടേയും വിമർശമായി തീരുന്നു. ആധുനികശാസ്ത്രത്തിന്റെ ലോകവീക്ഷണം അതിന്റെ ശക്തമായ രൂപത്തിൽ ഉരുവം കൊള്ളുന്നത് ഗലീലിയോയിലാണല്ലോ? അദ്ദേഹം ആധുനികശാസ്ത്രത്തിന്റെ പിതാവ് എന്നു വിളിക്കപ്പെട്ടത് അതുകൊണ്ടാണ്. എന്നാൽ, ഗലീലിയോ വിമർശിക്കപ്പെട്ടതു പോലെ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഒരു ശാസ്ത്രജ്ഞനും വിമർശിക്കപ്പെട്ടിട്ടില്ല. മതദ്രോഹവിചാരകന്മാരുടെ വിച...
എന്തുകൊണ്ടാണ് ഇർഫാൻ നമ്മളെ ഇത്രയേറെ ബാധിക്കുന്നത്? 07.01.2025 14:17
ഒരു ടെക്നിഷ്യനും നടനും തമ്മിൽ ഇങ്ങനെയൊരു ഇടപെടൽ എങ്ങനെ സാധ്യമാവും എന്ന് സ്ലംഡോഗ് മില്യനെയറിന്റെ സംവിധായകൻ ഡാനി ബോയ്ൽ റസൂൽ പൂക്കുട്ടിയോട് ചോദിച്ചിരുന്നു. ഇർഫാൻ ഖാനും റസൂലും തമ്മിൽ അത്രയും ആത്മബന്ധമുണ്ട്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തുടങ്ങിയ ബന്ധമാണ്. രക്തം കിനിയുന്ന ആ സ്നേഹത്തിന്റെ ഓർമ റസൂൽ പൂക്കുട്ടി പങ്കുവെക്കുന്നു.
തവളകളുടെ ആ ഏഴാമത്തെ സെക്സ് പൊസിഷനും ചാൾസ് ഡാർവിൻ്റെ ഫൈറ്റും 06.01.2025 41:30
ലോക പ്രശസ്ത ആംഫിബിയൻ ബയോളജിസ്റ്റായ സത്യഭാമ ദാസ് ബിജുവുമായുള്ള അഭിമുഖപരമ്പരയിലെ ആറാമത്തെയും അവസാനത്തെയും ഭാഗം. തവളകളുടെ ബിഹേവിയറൽ ഇക്കോളജിയെക്കുറിച്ച് വിശദമായി സംസാരിക്കുന്നു. സാലിത്തവള, ശ്രീനിത്തവള, മനോഹരൻ തവള തുടങ്ങിയ തവളകളെക്കുറിച്ചും തവളകളുടെ സെക്സ് പൊസിഷനുകളെക്കുറിച്ചും വിശദീകരിക്കുന്നു. പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒരു ഫോസിൽ കണ്ടെത്തലിനെക്കുറിച്ചും കേരളത്തിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ചും...
ശാന്തിപ്രിയയുടെ ബാവുൾ പാട്ടുവഴിത്താരകൾ 05.01.2025 53:50
കേരളത്തിലെ ആദ്യ ബാവുൾ ഗായികയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശാന്തിപ്രിയ പാർവതി ബാവുളിൻെറ ശിഷ്യയാണ്. ബാവുൾ സംഗീതം പഠിക്കുകയും പാടുകയും ചെയ്യുന്നവർ കേരളത്തിൽ വളരെ കുറവാണ്. ശാന്തിപ്രിയ തൻെറ പാട്ടുവഴികളെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു. സംസ്കാരിക പ്രവർത്തകനും, ആദിവാസി വിദ്യാർഥികൾക്കായി 'കനവ്' എന്ന ബദൽ വിദ്യാഭ്യാസകേന്ദ്രം സ്ഥാപിക്കുകയും ചെയ്ത അന്തരിച്ച കെ.ജെ.ബേബിയുടെയും ജീവിതപങ്കാളി ഷെർളിയുട...
വയനാട്ടില്‍ തോട്ടമുടമകളെ പേടിയാണ് സര്‍ക്കാരിനും പ്രതിപക്ഷത്തിനും| R Sunil 03.01.2025 16:21
കേരളം നേരിട്ട ഏറ്റവും ഭീകര ദുരന്തമായ മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ തോട്ടം ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള നിയമയുദ്ധം വീണ്ടും ചർച്ചയായിരിക്കുകയാണ്. തോട്ടമുടമകൾ അനധികൃതമായി കയ്യടക്കിവെച്ചിരിക്കുന്ന തോട്ടം ഭൂമിയുടെ ഉടമസ്ഥാവകാശം യഥാർത്ഥത്തിൽ ആർക്കാണ് എന്ന ഗൗരവമായ ചോദ്യം വീണ്ടും ഉയർന്നിട്ടുണ്ട്. കേരളത്തിലെ തോട്ടമുടമകളെ പേടിക്കുന്ന, അവർക്കൊപ്പം നിൽക്കുന്ന സർക്കാർ സംവിധാനത്തെയ...
എന്റെ പ്രിയപ്പെട്ട ഗീതക്ക്, ഹിരണ്യൻ... 02.01.2025 14:29
എഴുത്തുകാരിയായ ഗീതാ ഹിരണ്യനെക്കുറിച്ച് പങ്കാളിയും എഴുത്തുകാരനുമായ ഹിരണ്യന്‍ ഓര്‍ക്കുന്നു. ഹിരണ്യന്‍ എന്ന എഴുത്തുകാരന്റെയും കാമുകന്റെയും കഥകൂടിയായി അത് മാറുന്നു. ഗീത ഹിരണ്യന്‍ മരിച്ചിട്ട് ഇന്ന് 23 വര്‍ഷം തികയുന്നു.
രോഹിത് ക്യാപ്റ്റൻ സി ഒഴിയണം കോലി കളം വിടണം | Cricket | Dileep Premachandran | Kamalram Sajeev 01.01.2025 13:51
മെൽബൺ തോൽവി നിരാശാജനകമായ ടീം മാനേജ്മെൻറിൻ്റ ദുരന്തഫലമാണെന്നു വിലയിരുത്തുകയാണ് പ്രശസ്ത ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. ഇപ്പോഴത്തെ ടീമിന് ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ബാധ്യതയാവുകയാണ്. രണ്ടു പേരും ഇന്ത്യൻ ടീം വിടേണ്ട സമയമായിരിക്കുന്നു. കമൽറാം സജീവുമായി ദിലീപ് സംസാരിക്കുന്നു.
പെപ്പ് ഗാർഡിയോളയുടെ പണി പോകുമോ? 31.12.2024 9:01
ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളായ യുഹാൻ ക്രൈഫിൻ്റെ ശിഷ്യനും ശൈലീ പിന്തുടർച്ചക്കാരനുമായ പെപ്പ് ഗാർഡിയോളയുടെ ഫുട്ബോൾ ചരിത്രം മഹത്തരമാണ്. ഇന്ന് സജീവമായി രംഗത്തുള്ള ഇതിഹാസ പരിശീലകനായ ഗാർഡിയോളയുടെ സമീപകാല ചരിത്രം നോക്കൂ. 12 ലീഗ് ടൈറ്റിലുകൾ. ബാഴ്സലോണയിലും ബയേൺ മ്യൂണിക്കിലും ഉജ്വലമായ വിജയ ചരിത്രം കുറിച്ച ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായി മൂന്നു തവണ പ്രീമിയർ ലീഗ് കിരീടം നേടിക...
ബിസിനസിനും ഡ്രീംസിനുമിടയിൽ ഒരു ആർകിടെക്റ്റ് 29.12.2024 31:27
Capital കയ്യിലുള്ളത് കൊണ്ട് മാത്രം ഒരാൾക്ക് ബിസിനസ് തുടങ്ങാനാവില്ല. മനസ്സിലെ ബിസിനസ് സമൂഹത്തിൽ ചെയ്യാനുള്ള അന്തരീക്ഷമാണോ ഇപ്പോഴുള്ളത് എന്നറിയണം. നിയമമറിയാതെ ബിസിനസ് തുടങ്ങിയാലും കുടുങ്ങും. ഇവിടെയാണ് ബിസിനസിൽ ഒരു മെന്ററുടെ, അഡ്വൈസറുടെ പ്രസക്തി. പുതിയ ഇന്ത്യയിൽ സംസ്കാരത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നായി ബിസിനസ് മാറുകയാണ്. മൂലധനം മുടക്കിയുള്ള സ്വപ്നസാക്ഷാത്കാരത്തിന്റെ ബിസിനസ് ആർക്കിടെക്റ്റ് എന്നറിയപ്പെട...
നോ പറഞ്ഞ എം.ടിയില്‍ നിന്ന് സ്‌നേഹത്തോടെ യെസ് പറയുന്ന എം.ടിയിലേക്കുള്ള ദൂരം 28.12.2024 22:28
എം.ടിയുടെ വീട്ടിൽ എത്തി കോളിങ് ബെല്ലടിച്ചപ്പോൾ ഷർട്ട് ബട്ടൺസ് മുഴുവനിടാതെ സിഗരറ്റ് വലിച്ചുകൊണ്ട് അദ്ദേഹം ഇറങ്ങി വന്നു. ഒരു പക്ഷെ അപ്പോൾ എഴുതുകയായിരിക്കണം. വീട്ടിലെ നായ വല്ലാതെ കുരയ്ക്കുന്നുണ്ടായിരുന്നു. പുറത്തെത്തി എം.ടി ഞങ്ങളോട് എന്താ എന്ന് ചോദിച്ചു. അപ്പോൾ ഞങ്ങൾ വന്ന കാര്യം പറഞ്ഞു. പട്ടത്തുവിളയെല്ലാം ഒപ്പിട്ടിട്ടുണ്ട്, എന്നാ ഒപ്പിടല്ലേ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഇല്ല, പറ്റില്ല എന്ന മറുപടിയാണ് പറ...
മകൾ കണ്ട എംടിയുടെ ജീവിതം, എഴുത്ത്, സിനിമ | MT Vasudevan Nair 27.12.2024 17:42
മകൾ അശ്വതി എം.ടി. വാസുദേവൻ നായരെന്ന അച്ഛനെ ഓർക്കുന്നു. മലയാളത്തിൻെറ പ്രിയ എഴുത്തുകാരൻെറ വ്യക്തിജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും സിനിമകളെക്കുറിച്ചും അശ്വതി സംസാരിക്കുന്നു. എം.ടി എഴുതിയ 9 ചെറുകഥകളെ ആസ്പദമാക്കി മനോരഥങ്ങൾ എന്ന ആന്തോളജി ചിത്രം പുറത്തിറങ്ങിയ സമയത്ത് അശ്വതിയും സനിത മനോഹറും നടത്തിയ സംഭാഷണത്തിൽ നിന്നും.
അശ്വിന്റെ റിട്ടയർമെന്റും ഗൂഢാലോചനാ സിദ്ധാന്തങ്ങളും 26.12.2024 16:34
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 195 വിക്കറ്റുകളുള്ള റെക്കോഡുകാരനാണ് രവിചന്ദ്രൻ അശ്വിൻ. ഈ ചാമ്പ്യൻഷിപ്പിലെ നിർണായകമായ സീരീസ് നടന്നുകൊണ്ടിരിക്കവേ എന്തുകൊണ്ടാണ് പ്രതിഭാശാലിയായ സ്പിന്നർ പെട്ടെന്ന് റിട്ടയർ ചെയ്തത്? കോച്ച് ഗൗതം ഗംഭീറുമായുള്ള പ്രശ്നങ്ങൾ, ക്യാപ്റ്റൻ രോഹിതുമായുള്ള ഐക്യമില്ലായ്മ, അവഗണന. കോൺസ്പിരസി സിദ്ധാന്തങ്ങൾ നിരവധിയാണ്. അശ്വിനുമായി ക്രിക്കറ്റ് ലേഖകൻ എന്ന നിലയിൽ നേരിട്ട് ബന്ധമുള്ള ദിലീപ് പ...
കുംഭത്തിൽ കൊടിയേറുന്ന മണ്ണാർക്കാട് പൂരത്തെ ഭാസ്കരൻ മാഷ് ധനുവിൽ തന്നെ കൊടിയേറ്റിയത് എന്തിനാണ്? 25.12.2024 12:40
“ മാർകഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം...” എന്ന പാട്ടിനെ കുറിച്ച് എനിക്കുണ്ടായ ഒരു സംശയം പങ്കു വയ്ക്കട്ടെ. മാർകഴി എന്നാൽ തമിഴ് മാസമാണ്. നമ്മുടെ ധനു മാസം. അതായത് ഡിസംബർ പകുതി മുതൽ ജനുവരി പകുതി വരെ. എന്നാൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അരകുറിശ്ശിയിലുള്ള ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ മണ്ണാർക്കാട് പൂരം നടക്കുന്നത് കുംഭ മാസത്തിലാണ്. ഇവിടെയെന്നല്ല കേരളത്തിലെ ഒട്ടുമിക്ക ഭ...
മദ്യപാനം മാത്രമാണോ കാംബ്ലിയെ തകർത്തത് ? 24.12.2024 7:44
തുടർച്ചയായ ഇരട്ട സെഞ്ച്വറികൾ. അതിവേഗത്തിൽ ആയിരം റൺസ്. ടെസ്റ്റ് ശരാശരി 54.20. ലോക ക്രിക്കറ്റിൽ ഒരു അപൂർവ പ്രതിഭാസം ഉദയം ചെയ്തതായി വിനോദ് കാംബ്ലിയുടെ വരവ് വാഴ്ത്തപ്പെട്ടു. എന്നാൽ ആ നക്ഷത്രം പെട്ടെന്ന് മാഞ്ഞതെന്ത്? തുടക്കം മുതൽ കാംബ്ലിയെ അറിയാവുന്ന പ്രശസ്ത ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ ഈ സ്റ്റാർ എങ്ങനെ അസ്തമിച്ചു എന്നു വിലയിരുത്തുകയാണ് കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ.
ജാതിസെൻസസ് നടക്കട്ടെ, തകർന്നുവീഴും ഈ ‘കേരള മോഡൽ’ 23.12.2024 14:59
ഭൂപരിഷ്കരണം നടന്നുവെന്ന് അവകാശപ്പെടുന്ന സംസ്ഥാനമാണ് കേരളം. എല്ലാ സാമൂഹ്യ വിഭവങ്ങളുടെയും ഉടമസ്ഥാവകാശം എവിടെയൊക്കെയാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന യാഥാർത്ഥ്യം വെളിച്ചത്തുവരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജാതിസെൻസസ് കാലഘട്ടത്തിന്റെ അനിവാര്യതയാണ്
അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ചരിത്രം ഇതാണ് 22.12.2024 43:19
അന്താരാഷ്ട്ര നാടകോത്സവ (ITFOK- International Theatre Festival of Kerala) ത്തിൻ്റെ ആശയം രൂപപ്പെട്ടതു മുതൽ ഒപ്പമുള്ളയാളാണ് ശശികുമാർ വി. ഇറ്റ്ഫോകിൻ്റെ പതിനാലാമത് എഡിഷൻ സമാപിച്ച സമയത്ത് ശശി കുമാറുമായി നടത്തിയ സംഭാഷണമാണിത്. കേരളത്തിലെ നാടക സംസ്കാരത്തിൻ്റെ ഭാവുകത്വത്തിൽ നിർണായകമായ രാഷ്ട്രീയ സ്വാധീനമായി ഇറ്റ്ഫോക് മാറിയതെങ്ങനെ എന്നും ഇറ്റ് ഫോകിൻ്റെ നാൾ വഴികൾ എന്തായിരുന്നു എന്നും വിശദീകരിക്കുകയാണ് അദ്ദേഹം....
തമിഴ് സിനിമയിലെ ഹൈറാർക്കി എന്തായാലും മലയാളത്തിലില്ല 21.12.2024 45:41
ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നായികയാണ് ലിജോമോൾ. മലയാളത്തിന് പുറമെ തമിഴിലും സജീവമായ ലിജോമോൾ, ജയ് ഭീമിലെ സെൻഗെനി എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. തൻറെ കരിയറിലെ ഇടവേളകളെക്കുറിച്ചും പുതിയ സിനിമയായ 'ഹെർ'-നെക്കുറിച്ചും ലിജോമോൾ സംസാരിക്കുന്നു.
ദൈവത്തിന്റെ സദിരിന് ഇപ്പോൾ Zakir Hussain-നെ വേണം | വി. മുസഫർ അഹമ്മദ് 20.12.2024 20:02
സോളോയും അകമ്പടിക്കാരനായും വായിച്ച നിരവധി രാഗങ്ങൾ, നാടോടി പാരമ്പര്യത്തിൽ നിന്നുള്ള കാറ്റോട്ടങ്ങൾ, കിഴക്കും പടിഞ്ഞാറും ലയിച്ച ഫ്യൂഷനുകൾ- ആ സംഗീതാനുഭവത്തിന്റെ വിസ്തൃതി, ആഴം, സൗന്ദര്യം, കടലും കാടും മരുഭൂമിയും ആകാശവും എല്ലാം ഇവിടെ അവശേഷിക്കുക തന്നെ ചെയ്യും. അതില്ലാതാകണമെങ്കിൽ ഈ ലോകം സമ്പൂർണ്ണമായും ഇല്ലാതാകേണ്ടി വരും.- വി. മുസഫർ അഹമ്മദ് എഴുതുന്നു READ | https://truecopythink.media/obituary/v-muzafe...
തവളയുടെ ഫോട്ടോയും വരച്ച തവളയും | Frogman Of India | SD Biju / Manila C Mohan 19.12.2024 38:31
പരിണാമസിദ്ധാന്തം പഠിക്കുന്ന ഒരാൾക്ക് എങ്ങനെ ദൈവത്തിൽ വിശ്വസിക്കാൻ പറ്റും? ■ രാഷ്ട്രീയം ആവശ്യമാണ്, പക്ഷേ വിദ്യാർത്ഥികളെ സംബന്ധിച്ച് ആദ്യ പരിഗണന പഠനം തന്നെയായിരിക്കണം. ■ തവളകളെയും ജീവികളേയും ധാരാളം വരച്ചിട്ടുണ്ട്, പക്ഷേ മനുഷ്യനെ വരയ്ക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ■ ശാസ്ത്രലോകത്ത് അധികാരശ്രേണി നിലനിൽക്കുന്നുണ്ട്. ■ എസ്.ഡി ബിജുവിനെ രൂപപ്പെടുത്തിയ വി.വി ശിവരാജൻ എന്ന അധ്യാപകൻ. സത്യഭാമദാസ് ബിജു എ...
അഞ്ചു പെണ്ണുങ്ങളെക്കുറിച്ച് തീർത്തും ഫ്രീയായി എഴുതുകയും എടുക്കുകയും ചെയ്ത Her 18.12.2024 48:44
ഉർവശി, ഐശ്വര്യ രാജേഷ്, പാർവതി തിരുവോത്ത്, ലിജോ മോൾ ജോസ്, രമ്യ നമ്പീശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇറങ്ങിയ 'ഹെർ' എന്ന സിനിമയുടെ തിരക്കഥാകൃത്ത് അർച്ചന വാസുദേവും സംവിധായകൻ ലിജിൻ ജോസും, ഇത്തരമൊരു സിനിമയിലേക്ക് എത്തിയ വഴികളെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു.
രണ്ട് ദിവസത്തെ ജോലി അരമണിക്കൂര്‍കൊണ്ട് തീര്‍ത്ത കഥ 17.12.2024 25:54
പുതിയ കാലത്തെ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി സാധ്യതകള്‍ വളര്‍ത്തുന്നതില്‍ താന്‍ പിന്നിലാണെന്നും ഇന്‍സ്റ്റഗ്രാം അടക്കമുള്ള നവമാധ്യമങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും പറയുകയാണ് പ്രശസ്ത ഹാര്‍മോണിയം -കീബോര്‍ഡ് വാദകനായ പ്രകാശ് ഉള്ളിയേരി. പുതിയ സംഗീത സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്തതിന്റെ രസകരമായ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു
Podcasts similaires
Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics