fr

Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

N'hésitez pas à visiter le site du podcast et à soutenir son créateur : truecopythink.media

Auteur

Truecopythink

Catégorie

Society

Site du podcast

truecopythink.media

Dernier épisode

10 oct. 2026

Où écouter ?

Les podcasts dans l'appli Replaio Radio Bientôt disponible

Les podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts

Télécharger sur Google Play Installe-la gratuitement Android près de 10 M de téléchargements · note de 4,8 iOS bientôt

Épisodes

ക്ലാസിലെ അധ്യാപിക, ക്ലാസിനുപുറത്തെ ഒരു കുട്ടി | ആർ. രാജശ്രീ 09.06.2025

അധ്യാപക ജീവിതത്തിന്​ മാർഗദർശികളായ ചില വിദ്യാർഥികളെക്കുറിച്ചാണ്​ ഈ അനുഭവം

ഒറ്റമുറി വീട്ടിലെ ഓർക്കാൻ പോലുമാകാത്ത കാലം | പ്രഭാഹരന്‍ കെ. മൂന്നാര്‍ 08.06.2025

ഫുട്ബോൾ കളിയുടെ ആവേശം നിറഞ്ഞ ആ നാളുകളാണ് ഇപ്പോഴും ഓർമയിൽ. മുതിർന്നവർ ടീമായി തിരിഞ്ഞ് ഫുട്ബോൾ കളിക്കും. പന്തുകൾ തൊട്ടടുത്തുള്ള തോട്ടങ്ങളിലോ ആറ്റിലോ വീഴാതിരിക്കാൻ ഞങ്ങൾ ആറ്റിൻകരയോരങ്ങളിൽ മതിലുപോലെ നിൽക്കും. അവ കൗതുകത്തോടെ എടുത്തുകൊണ്ടുപോയി അവരുടെ കൈയ്യിലേൽപ്പിക്കും. അവർ ഒഴിയുന്ന ദിവസങ്ങളിൽ ചേട്ടനും ചേട്ടന്റെ പ്രായമുള്ളവരും കളിക്കാനിറങ്ങും.

ലൈൻസ് ഓഫ് ലൈഫ് | ഡോണ മയൂര 07.06.2025

അനുഭവങ്ങൾ ഇല്ലാത്തതു കൊണ്ടും തിക്തമായ അനുഭവങ്ങളുടെ ചുഴിയിൽ പെട്ട് ഉഴറുന്നതും കൊണ്ടും സാഹിത്യത്തിൽ നിന്നും കലയിൽ നിന്നും മാറി നിൽക്കുന്ന ഒട്ടനവധി സ്ത്രീകൾ നമ്മുക്ക് ചുറ്റുമുണ്ട്.

ആണിക്കമ്പനി തൊഴിലാളിയിൽ നിന്ന് വൈറൽ പാട്ടുകാരിയിലേക്ക് 06.06.2025

മ ണി അയ്യംപുഴ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പാട്ടിലൂടെയാണ് ശാന്താ ബാബു എന്ന പാട്ടുകാരി പിറക്കുന്നത്. സോഷ്യൽ മീഡിയ എന്താണെന്ന് പോലും അറിയാതിരുന്ന അവർ സോഷ്യൽ മീഡിയയിലെ വൈറൽ പാട്ടുകാരിയായി മാറി. ഇന്ന് അവരുടെ പാട്ടുകൾ പുതുതലമുറയടക്കം ഏറ്റെടുക്കുകയും സിനിമയിലടക്കം പാടുകയും ചെയ്തു. ആണിക്കമ്പനിയിലെ തൊഴിലാളിയിൽ നിന്ന് വൈറൽ പാട്ടുകാരിയിലേക്കുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാന്താ ബാബു, സനിത മനോഹറു...

പരിസ്​ഥിതി വാദികളെ വികസന വിരോധികളാക്കുന്ന കാലത്ത്​ 05.06.2025

കോവിഡനന്തര കേരളത്തിനുവേണ്ടി ഒരു ഹരിത രാഷ്​ട്രീയ വിചാരം

എനിക്ക് എന്നെത്തന്നെ അവരിൽ കാണാൻ കഴിഞ്ഞു 04.06.2025

ഗ്രാമീണമായ പാശ്ചാത്തലത്തിൽനിന്നുവന്ന, സാധാരണക്കാരായ നാടക വിദ്യാർഥികളിൽനിന്ന് വേറിട്ട ഒരു അരങ്ങവതരണം സാധ്യമാക്കിയ ആവേശകരമായ ഒരനുഭവം.

ജീവിതം അതിസുന്ദരമധുരിതമായയൊരുനാലുമണി പലഹാരം മാത്രമാവുന്നു... 03.06.2025

ഇന്നുവരെ രുചിച്ച എല്ലാ സ്വാദുകളെയും നെഞ്ചോട് ചേർക്കുന്നു. അതിനോട് കൂടെയുള്ള ഓർമകൾ. ചില പൊള്ളലുകൾ, അതിലേറെ ചവർപ്പുകൾ. നാരങ്ങ പിഴിഞ്ഞ് സ്മിർണ്ഓഫിൽ ഒഴിക്കുമ്പോൾ മാത്രം നുരയുന്ന ഹൃദയം. വഴുതിപ്പോകുന്ന കൊക്കോ കായുടെ മധുരം...!

പ്രതിരോധവും സമാധാനവും വിമാനങ്ങളുടെ കഥ - ഭാഗം രണ്ട് 02.06.2025

വിമാനത്തെക്കുറിച്ചുള്ള കൗതുകങ്ങൾ തീരുന്നതേയില്ല. വിമാനങ്ങളുടെ സാങ്കേതികതയെയും അപകടങ്ങളെയും സംഘർഷകാലകങ്ങളിലെ പ്രതിരോധത്തിൻ്റെ പ്രസക്തിയെയും കുറിച്ചെല്ലാം സംസാരിക്കുകയാണ് വിമാനങ്ങളുടെ കഥ -യുടെ രണ്ടാം ഭാഗത്തിൽ വി. ഉണ്ണികൃഷ്ണമേനോൻ. DRDO യിൽ ശാസ്ത്രജ്ഞനായിരുന്ന ഉണ്ണികൃഷ്ണ മേനോൻ വിമാനങ്ങളുടെ കഥ: പറക്കൽ യന്ത്രങ്ങളുടെ ചരിത്രവും ശാസ്ത്രവും' എന്ന പുസ്തകത്തിന്റെരചയിതാവുമാണ്.

ആദിവാസി കോളനികൾ വളഞ്ഞ് പൊലീസ് നടത്തിയ നായാട്ട് | സി.കെ. ജാനു 01.06.2025

2003 ഫെബ്രുവരി 19-ന് മുത്തങ്ങയിൽ പൊലീസ് വെടിവെപ്പിനുശേഷമുള്ള രണ്ടു ദിവസങ്ങളിൽ ആദിവാസികൾക്കുനേരെ പൊലീസ് നടത്തിയ അതിഭീകര മർദ്ദനത്തെയും അറസ്റ്റിനുശേഷം താനും ഗീതാനന്ദനുമടക്കമുള്ളവർ നേരിട്ട ക്രൂരമായ പീഡനങ്ങളെയും കുറിച്ച് സംസാരിക്കുന്നു, സി.കെ. ജാനു.

എട്ട് വയസുമുതൽ തുടങ്ങിയ സംഗീതയാത്ര 31.05.2025

ചെറുപ്പം മുതൽ നിരവധി സ്റ്റേജ് ഷോകളിലും മറ്റും ഗാനമേളകൾ അവതരിപ്പിച്ച രാജലക്ഷ്മി സിനിമ സംഗീത രംഗത്ത് എത്തിയത് ഏറെ കാത്തിരിപ്പിനു ശേഷമാണ്. ആദ്യത്തെ പാട്ട് അശ്വാരൂഢൻ എന്ന സിനിമക്ക് വേണ്ടി എം ജയചന്ദ്രൻ സംഗീതസംവിധാനം ചെയ്തതാണ്. എം ജയചന്ദ്രൻ തന്നെ ചിട്ടപ്പെടുത്തിയ ജനകനിലെ പാട്ടിനു സംസ്ഥാന അവാർഡും ലഭിച്ചു. തുടരും എന്ന പുതിയ സിനിമയിലെ മയിൽ കൊണ്ടാട്ടം എന്ന പാട്ടിൽ എംജി ശ്രീകുമാറിനൊപ്പം പാടിയിരിക്കുന്നത് രാജ...

സി.കെ ജാനുവാകുന്ന ആര്യ സലീം സിനിമയും ജീവിതവും പറയുന്നു 30.05.2025

തൃശ്ശിവപേരൂർ ക്ലിപ്തം മുതൽ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന നരിവേട്ട വരെയുള്ള സിനിമകളിൽ പ്രധാന വേഷത്തിലെത്തിയ ആര്യ സലീം തന്റെ സിനിമാ ജീവിതത്തെ കുറിച്ചും സിനിമയിലേക്കെത്താൻ അവസരം ഒരുക്കി തന്ന നാടക വേദികളെ കുറിച്ചും പറയുന്നു. നരിവേട്ട എന്ന സിനിമക്കുവേണ്ടി നടിയെന്ന നിലയിലും വ്യക്തി എന്ന നിലയിലുമെടുത്ത തയാറെടുപ്പുകളും സി.കെ ജാനുവിനെ നേരിട്ട് കാണാൻ പോയ അനുഭവവും അവർ അഭിമുഖത്തിൽ പങ്കുവെച്ചു.

ചേരൻ ഭൂമിരാഷ്ട്രീയത്തിൽ പതിപ്പിച്ച ഓട്ടോഗ്രാഫ് 28.05.2025

കലയെക്കുറിച്ച്, കല ആർക്കുവേണ്ടിയാണ് എന്നതിനെക്കുറിച്ച്, അധികാരത്തെക്കുറിച്ച്, നരിവേട്ടയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ചേരൻ. നരിവേട്ടയിലെ തൻ്റെ കഥാപാത്രത്തെക്കുറിച്ചും ഭൂമിക്കുമേൽ ഗോത്ര ജനതയ്ക്കുള്ള അവകാശത്തെക്കുറിച്ചും ഓർമയെക്കുറിച്ചും തമിഴ് ഭാഷയെക്കുറിച്ചും കവിതയെയും പ്രണയത്തെയും കുറിച്ചും മലയാളത്തിൽ ഹിറ്റായ തൻ്റെ ഓട്ടോഗ്രാഫ് എന്ന സിനിമയെക്കുറിച്ചും ഈ അഭിമുഖ...

എന്താണ് നരിവേട്ടയുടെ രാഷ്ട്രീയം ? 28.05.2025

നരിവേട്ട സിനിമ പറയുന്ന കഥയും രാഷ്ട്രീയവും നോട്ടവും എന്താണ് എന്ന് പറയുകയാണ് സംവിധായകൻ അനുരാജ് മനോഹറും തിരക്കഥാകൃത്ത് അബിൻ ജോസഫും. ഒരു മെയിൻസ്ട്രീം സിനിമ ഭൂമിയുടെ രാഷ്ട്രീയം ശക്തമായി പറയുകയും അത് ചർച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോൾ കല, കാലത്തോടും സാമൂഹിക വ്യവസ്ഥിതിയോടും അധികാരത്തോടും ഓർമയിലൂടെ പോരാടുകയാണ് എന്ന് ഈ ചലച്ചിത്ര പ്രവർത്തകർ ഉറച്ച് വിശ്വസിക്കുന്നുണ്ട്.

വിമാനങ്ങളുടെ കഥ 27.05.2025

DRDO- യില്‍ ശാസ്ത്രജ്ഞനായിരുന്ന വി. ഉണ്ണികൃഷ്ണമേനോനുമായുള്ള അഭിമുഖം. ഈയടുത്തുണ്ടായ വിമാനാപകടങ്ങളുടെ പശ്ചാത്തലത്തില്‍, അവയുടെ കാരണങ്ങളെക്കുറിച്ചും വിമാനങ്ങളുടെ സാങ്കേതികതയെക്കുറിച്ചും മനില സി. മോഹനുമായി സംസാരിക്കുന്നു. 'വിമാനങ്ങളുടെ കഥ: പറക്കല്‍ യന്ത്രങ്ങളുടെ ചരിത്രവും ശാസ്ത്രവും' എന്ന പുസ്തകത്തിന്റെരചയിതാവാണ് ഉണ്ണികൃഷ്ണമേനോന്‍.

എം.എൽ.എ ആയ ശേഷം പാട്ടിൽ അവസരങ്ങൾ കുറഞ്ഞു 26.05.2025

സംഗീതവും എം.എൽ.എ യുടെ ഉത്തരവാദിത്വവും ഒരുമിച്ച് കൊണ്ടുപോവുന്നതിൽ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. പക്ഷെ ആരും വിളിക്കാറില്ല എന്ന് അരൂർ എം.എൽ.എ യും മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് മൂന്ന് തവണ നേടിയ ഗായികയുമായ ദലീമ. മഞ്ഞു മാസ പക്ഷീ എന്ന പാട്ടിനെ കുറിച്ചും നാടകത്തിൽ പാടിയ കാലത്തെ കുറിച്ചും ഇഷ്ട ഗായിക ആയ ജാനകിയമ്മയെ കുറിച്ചും പൊതു പ്രവർത്തനത്തെ കുറിച്ചും ദലീമ സനിത മനോഹറുമായി സംസാരിക്കുന്നു

കീഴടങ്ങിയില്ല, ശരീരത്തിൽ നിന്ന് കറുപ്പു ചോര ചീറ്റിയിട്ടും 25.05.2025

വെടിവെപ്പിനുശേഷം രണ്ടു ദിവസം രാത്രിയും പകലും പട്ടിണിയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇത്തിരി കഞ്ഞി തന്നു. എനിക്ക് വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. പക്ഷേ, ഭീകരമർദ്ദനത്തെതുടർന്ന്​ ചുണ്ടും വായും പൊട്ടി രക്തമൊലിച്ച് നീരുവെച്ചിരിക്കുകയായിരുന്നു. വാ തുറക്കാനോ കഞ്ഞി ചവച്ചു കഴിക്കാനോ പറ്റുന്നില്ല. കഞ്ഞിവെള്ളം മാത്രം കുടിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മില്യൺ കിലോ കനമുള്ള തോൽവി 24.05.2025

യൂറോപ്പ ലീഗ് ഫൈനലിൽ ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡിനേൽപ്പിച്ച തോൽവി ഫുട്ബോൾ ലോകത്ത് എന്തുകൊണ്ടാണ് ഇത്ര വലിയ ചർച്ചയാവുന്നത്? ഇംഗ്ലീഷ് ക്ലബ്ബ് മാനേജർമാരിൽ ഏറെ പ്രകീർത്തിക്കപ്പെട്ട റൂബെൻ അമോറിമിൻ്റെ ഭാവി ഈ തോൽവി മാറ്റിയെഴുതുമോ? എന്തു വലിയ ധനനഷ്ടമാണ് ഈ തോൽവി ക്ലബിനുണ്ടാക്കുക? അടുത്ത സീസണിലും സിംഗിൾ ലീഗ് ഫോർമാറ്റിൽ തുടരുന്ന ചാമ്പ്യൻസ് ലീഗിലേക്ക് ലിവർപൂളിനും ആർസെനലിനുമൊപ്പം ഏതൊക്കെ ഇംഗ്ലീഷ് ക്ലബ്ബുകൾ ക്വ...

തെറ്റുകൾ പറഞ്ഞോളൂ, വിമർശനം ആക്രമണമാവരുത് 23.05.2025

ക ലാകാരർക്ക് വേണ്ടത് പ്രോത്സാഹനമാണെന്ന് സംഗീത സംവിധായകൻ മോഹൻ സിത്താര. തെറ്റുകൾ ചൂണ്ടിക്കാട്ടാം, എന്നാൽ ഭാവി നശിപ്പിക്കുന്ന തരത്തിലുള്ള ആക്രമണത്തോട് യോജിക്കാനാവില്ല. യേശുദാസിന് വേണ്ടി ചെയ്ത ഗാനങ്ങൾ, ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ചുള്ള ഓർമ്മകൾ, അവാർഡുകളെക്കുറിച്ചുള്ള തൻെറ നിലപാടുകൾ, ആത്മസംതൃപ്തി തോന്നിയ പാട്ടുകൾ എന്നിവയെക്കുറിച്ചെല്ലാം മോഹൻ സിത്താര സംസാരിക്കുന്നു. സനിതാ മനോഹറുമായുള്ള അഭിമുഖത്തിൻെറ രണ്...

വേണുച്ചേട്ടൻ; സ്​നേഹസ്വാതന്ത്ര്യങ്ങളുടെ വീട് 22.05.2025

കാവ്യ സഹൃദയനായ വേണുച്ചേട്ടന് കവികളോടുള്ള നിരുപാധികമായ സ്‌നേഹാദരങ്ങളായിരുന്നു ഞങ്ങളുടെ ആദ്യസമാഗമത്തെ അത്രയേറെ സ്മരണീയവും ചിരകാല സൗഹൃദത്തിന്റെ ആരംഭ നിമിഷവുമാക്കിയതെന്ന് ഇന്നെനിക്ക് നന്നായറിയാം. നെടുമുടി വേണുവുമൊത്തുള്ള സർഗ സൗഹൃദങ്ങളെക്കുറിച്ച്​ ഒരു ഓർമക്കുറിപ്പ്​.

കാണുന്നവരെ എങ്ങനെ മോഹൻലാൽ ഇത്രമാത്രം ബാധിക്കുന്നു? 21.05.2025

ഒരു അഭിനേത്രിയായതിനുശേഷമാണ് മോഹൻലാൽ എന്ന നടൻ എത്ര ഭാവതീവ്രതയോടെയാണ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരുന്നത് എന്ന കാര്യം ഞാൻ മനസിലാക്കുന്നത്.യമ എഴുതുന്നു. ഇന്ന് മോഹൻലാലിന്റെ ജന്മദിനം.

കോരന്റെ മകൾ 20.05.2025

‘‘കോരൻ എന്നത് പാടത്തും പറമ്പിലും പണിയെടുക്കുന്ന ദലിതനുണ്ടാകുന്ന പേരല്ലേ. ആ പേര് തമ്പ്രാക്കന്മാർക്കുണ്ടാവോ... കളിയാക്കിയാലും കുഴപ്പമില്ല. ഇതിപ്പോ, ഞാൻ എന്തിനാ ഇത്ര വിഷമിക്കുന്നേ? ഓർമ വച്ച കാലം തൊട്ട് കേൾക്കുന്നതല്ലേ... നമ്മളൊക്കെ എന്ത് പഠിച്ചാലും ജോലി ചെയ്താലും ചെറുമനായ കോരന്റെയും കാളിയുടെയും മകളല്ലേ? നമുക്ക് ആ ബോധ്യം ഇല്ലെങ്കിൽ അറിയുന്നവർ അത് ഓർമിപ്പിച്ചുകൊണ്ടേയിരിക്കും...’’- അച്ഛനെക്കുറിച്ച് ഒരു...

സാമൂഹ്യ പാഠം, ഡിസൈൻ: പ്രദീപ് കുമാർ 19.05.2025

മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിപ്പോകുന്ന എ.പ്രദീപ് കുമാർ കോഴിക്കോട്ടെ മൂന്ന് ടേം എം എൽ എയും സി.പി.ഐ.എം. സംസ്ഥാന കമ്മറ്റിയംഗവും മാത്രമല്ല. ആസൂത്രണത്തിലും ആർക്കിടെക്ചറിലും ഡിസൈനിലും വിപ്ലവകരമായ മാസ്റ്റർ പ്ലാനുകൾ നടപ്പിലാക്കി വിജയിപ്പിച്ച ചരിത്രവും പ്രദീപ് കുമാറിനുണ്ട്. കേരളത്തിൻ്റെ ആസൂത്രണ-വികസന രംഗങ്ങളിൽ അത്രയൊന്നും പരിചിതമല്ലാത്ത ചില വിജയങ്ങളുടെ പിന്നിലെ കഥകളാണ് എ പ്രദീപ് കു...

ശിവരാമൻ നസീമത്തായ്ക്ക് വായിച്ച് കൊടുത്ത കത്തുകൾ 17.05.2025

അനാവശ്യമായ അലങ്കാരങ്ങളോ, കാവ്യാത്മകപ്രയോഗങ്ങളോ ഇല്ലാതെ, സാധാരണ ഭാഷയിൽ, വായനക്കാർക്ക് പുതിയൊരു കഥാലോകം തുറക്കുകയാണ് ഷഫീക് മുസ്തഫ. തീർച്ചയായും ആ കഥകളുടെ വിസ്മയലോകത്ത് നിങ്ങൾക്ക് യഥേഷ്ടം സഞ്ചരിക്കാൻ കഴിയും.

നായയുടെ കടിയേറ്റാൽ 15 മിനിറ്റ് മുറിവ് കഴുകുന്നത് നിർണായകം... 17.05.2025

ലോകത്താകമാനമുള്ള റാബിസ് മരണങ്ങളുടെ 36 ശതമാനവും നടക്കുന്നത് ഇന്ത്യയിൽ ആണെന്ന് കണക്കുകൾ പറയുന്നു. മൃഗങ്ങളിൽ നിന്ന് പ്രധാനമായും നായകളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന റാബിസ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ നിന്ന് കവർന്നത് 102 ജീവനുകളെയാണ്. വാക്‌സിനേഷൻ എടുത്തതിനു ശേഷവും ചില മരണങ്ങൾ സംഭവിക്കുന്നത് ഏറെ ആശങ്കയുള്ളവാക്കുന്ന കാര്യമാണ്. നായ, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ കടിയേറ്റൽ പ്രഥമ ശൂശ്രൂഷ നൽകേണ്ടത്...

പുതിയ പാട്ടുകാർക്ക് വേണ്ടി ഞാൻ ഒരുപാട് പൊരുതിയിട്ടുണ്ട് 16.05.2025

വ യലിനിസ്റ്റായാണ് മോഹൻ സിത്താര തൻെറ സംഗീത കരിയർ ആരംഭിക്കുന്നത്. ടി.കെ. രാജീവ് കുമാറിൻെറ 'ഒന്ന് മുതൽ പൂജ്യം വരെ' എന്ന ചിത്രത്തിൽ 'പൊന്നും തിങ്കൾ പോറ്റും മാനേ...' എന്ന് തുടങ്ങുന്ന പാട്ടിലൂടെയാണ് സിനിമയിൽ സംഗീത സംവിധായകനാവുന്നത്. വിധു പ്രതാപ്, അഫ്സൽ, ജ്യോത്സ്ന, ഫ്രാങ്കോ, അൻവർ സാദത്ത് തുടങ്ങിയ പുതുതലമുറ ഗായകർക്ക് ധാരാളം അവസരങ്ങൾ നൽകി. കൈതപ്രം, ഒ.എൻ.വി, യൂസഫലി കേച്ചേരി തുടങ്ങീ മലയാളത്തി...

Écoute le podcast Truecopy THINK - Malayalam Podcasts sur Replaio

La radio et les podcasts dans une seule appli - gratuite, sans inscription. Installe-la dès aujourd'hui et ne rate pas le lancement

Télécharger sur Google Play

Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics