Truecopythink
Truecopy THINK - Malayalam Podcasts
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
N'hésitez pas à visiter le site du podcast et à soutenir son créateur : truecopythink.media
Auteur
Truecopythink
Catégorie
Site du podcast
Dernier épisode
9 oct. 2026
Où écouter ?
Les podcasts dans l'appli Replaio Radio Bientôt disponibleLes podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts
Épisodes
ആണുങ്ങളുടെ അധിക കാൻസർ ഭാരം 15.02.2026 15:44
ആണുങ്ങളുടെ അധിക കാൻസർ ഭാരം പല കാൻസറുകളും ആണുങ്ങളിൽ കൂടുതലായി കാണുന്നുണ്ട്. മൂത്രാശയ കാൻസറും കുടൽ കാൻസറും ആണുങ്ങളിലാണ് കൂടുതൽ. ആണുങ്ങൾക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതലാണോ? ജനിതക വ്യത്യാസങ്ങൾ ഇതിനു പിന്നിലുണ്ടോ? ശാസ്ത്രത്തിലെ ഏറ്റവും പുതിയ അന്വേഷണങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണ് എതിരൻ കതിരവൻ എഴുതിയ ‘കാമേന്ദ്രിയങ്ങൾ ത്രസിക്കുമ്പോൾ’. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ഭാഗം കേൾക...
പ്രണയത്തിനുത്തരവാദി നമ്മളല്ലാതെ പിന്നെ ആര്? 14.02.2026 13:22
പ്രണയം അത്യന്തം സ്വകാര്യമായി മാത്രം മലയാളി സൂക്ഷിക്കേണ്ടതുണ്ട്. ആ സ്വകാര്യത ഒരു തരത്തിലും പുറത്തുവരാതെ പൊതിഞ്ഞു പിടിക്കുന്നതിന്റെ ഭാരവും ആശങ്കയും പേറിയാണ് ഓരോരുത്തരും പ്രണയിനികളായി കഴിയുന്നത്.
ആ ഒ .എൻ.വി. കവിത മലയാളിയുടെ നൊസ്റ്റാൾജിയപ്പാട്ടായത് എങ്ങനെ? 13.02.2026 6:30
സ് കൂൾക്കാലം എല്ലാ മലയാളിയുടെയും നൊസ്റ്റാൾജിയയാണ്. ജൂണിലെ മഴ തോർന്ന ഒരു സ്കൂൾ മുറ്റവും മുറ്റത്ത് അപ്പോഴും പെയ്തൊഴിഞ്ഞിട്ടില്ലാത്ത ഒരു മരവും എല്ലാവരുടെയും ഓർമയിലുണ്ടാവും. അതുകൊണ്ടൊക്കെയാവും ഒ.എൻ.വി. എഴുതിയ 'ഒരുവട്ടം കൂടിയെൻ' എന്ന് പാട്ടും മലയാളിയുടെ നൊസ്റ്റാൾജിയയുടെ ഭാഗമായത്. ഇന്ന് ഒ എൻ വി കുറുപ്പിന്റെ ഓർമദിനം
വിയർത്തു നനഞ്ഞ, വീണു മുറിഞ്ഞ മൈതാനങ്ങൾ 12.02.2026 15:50
കുട്ടിക്കാല അനുസരണക്കേടിലാദ്യമേതാണ്? കളിച്ചതുമതിയെന്ന അമ്മയുടെ കൽപ്പനകളുടെ ലംഘനങ്ങളാകും. വിളക്ക് കത്തിക്കും മുൻപെങ്കിലും വീട്ടിൽ കയറെടാ എന്ന ശാസനയെ നിരന്തരം വെല്ലുവിളിച്ചു. കളിക്കാൻ വാടാ എന്ന കൂട്ടുകാരന്റെ വിളിക്ക് കാതോർത്തുകാത്തിരുന്ന്, കളി മതിയാക്കെടാ എന്ന വീട്ടുകാരുടെ വിളി കേൾക്കാതെ കളിതുടർന്നുകൊണ്ടേയിരുന്ന കാലം. ആനന്ദ് ഗംഗൻ എഴുതുന്ന 90’s Nostalgia പരമ്പരയുടെ പോഡ്കാസ്റ്റ് കേൾക്കാം
മഠത്തിലെ അനീതിക്കെതിരെ പോരാട്ടം മഠത്തിനുള്ളിൽ നിന്നു തന്നെ വേണം 10.02.2026 35:48
ജ നങ്ങളെ സേവിക്കാൻ സന്യാസി സഭകളുടെ ഭാഗമാവേണ്ടതില്ലെന്നും മഠത്തിനുള്ളിലെ അനീതിക്കെതിരെ മഠത്തിനുള്ളിൽ നിന്ന് തന്നെ പോരാടേണ്ടതുണ്ടെന്നും പറയുന്നു അഡ്വ. സിസ്റ്റർ ലൂസി കളപ്പുര. സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം.
90’s Nostalgia ഓടിയോടി പകുതിയെത്തിയവരുടെ ഓർമോപനിഷത്ത് 08.02.2026 20:42
ഒരു നയൻറീസ് കിഡ്, 2025 പൂർത്തിയാക്കുമ്പോൾ എന്താണ് അതിനിത്ര പ്രത്യേകത?. ജീവിതമൊരു ടിക്കറ്റെടുത്തു കയറിയ സിനിമയായി കണ്ടാൽ അവരുടെ ആദ്യ പകുതി ഏറെക്കുറെ അവസാനിക്കുകയാണ്. എങ്ങനെയുണ്ടായിരുന്നു ആ ആദ്യപകുതിയെന്ന് ആരെങ്കിലും ചോദിച്ചാൽ, ഫസ്റ്റ് ഹാഫ് ആറാടുകയായിരുന്നു, സെക്കൻഡ് ഹാഫ് കഥയാണ് എന്ന വിശ്വവിഖ്യാത റിവ്യൂ തന്നെ ഉത്തരമാക്കാം.
മോഹിക്കുന്നവരും മോഹം തന്ന് തിരികെ പോകുന്നവരും 08.02.2026 24:05
‘‘കൂടുതലും സ്ത്രീകളാണ് ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെടുന്നത്. ശ്രമിക്കുന്ന പുരുഷന്മാരിൽ കൂടുതൽ പേരും അതിൽ വിജയിക്കുന്നതാണ് കാണുന്നത്’’- മനുഷ്യജീവിതത്തിന്റെ ഒരു വേറിട്ട കാഴ്ചയാണ് ഡോ. എ.കെ. ജയശ്രീ ‘എഴുകോൺ’ എന്ന ആത്മകഥയിലൂടെ അവതരിപ്പിക്കുന്നത്. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച എഴുകോണിൽനിന്ന് ഒരു അധ്യായം കേൾക്കാം.
‘എന്റെ പോരാട്ടം സിസ്റ്റർ റാണിറ്റിന് പ്രചോദനമായതിൽ സന്തോഷം’ 07.02.2026 25:29
സ്വ ന്തം ജീവിതപോരാട്ടങ്ങൾ സിസ്റ്റർ റാണിറ്റിന് പ്രചോദനമായി എന്നറിയുന്നതിൽ സന്തോഷമുണ്ടെന്ന് നടി ഭാവന. തന്റെ പുതിയ സിനിമയായ ‘അനോമി’യെ കുറിച്ചും ലോക സിനിമകളും ഡോക്യുമെന്ററികളും നൽകുന്ന അനുഭവങ്ങൾ തന്റെ ചിന്താഗതിയെ എങ്ങനെ സ്വാധീനിച്ചുവെന്നും പറയുന്നു അവർ, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ.
കുംഭമേള, പ്രായോജകർ സംഘപരിവാർ; നിശ്ശബ്ദ രക്ഷാധികാരി ഇടത് കേരളം 06.02.2026 32:38
ഉ ത്തരേന്ത്യയിൽ ആർ.എസ്.എസ് വിജയകരമായി നടപ്പാക്കുന്ന ‘കുംഭമേള പ്രൊജക്റ്റ്’ കേരളത്തിലുമെത്തി. വൈദിക ബ്രാഹ്മണ്യത്തിന്റെ പ്രാകൃത വിശ്വാസനിർമിതി മാത്രമല്ല, മലപ്പുറത്തെ തിരുനാവായയിൽ അരങ്ങേറിയത്. കേരളത്തിന്റെ സെക്യുലർ അടിത്തറകളെയാകെ വെല്ലുവിളിച്ച ഈ വർഗീയ സംഘാടനത്തെ നിശ്ശബ്ദത കൊണ്ട് നോർമലൈസ് ചെയ്യുകയായിരുന്നു രാഷ്ട്രീയ- സാംസ്കാരിക പൊതുമണ്ഡലം.
എന്നെ ഞെട്ടിപ്പിച്ച ഉർവ്വശിയുടെ ആ നോട്ടം, സിബിയുമായുള്ള യാത്രകൾ 05.02.2026 26:10
പ ലേരി രാജസേനൻ കൂട്ടു കെട്ടിൽ ചെയ്ത മേലേപ്പറമ്പിൽ ആൺ വീട് സിനിമയെ കുറിച്ചും സിബിമലയിലുമായുള്ള സൗഹൃദത്തെ കുറിച്ചും ഐ വി ശശിക്കൊപ്പം ചെയ്ത 'അർത്ഥന ' സിനിമയെ കുറിച്ചും രഘുനാഥ് പലേരി സംസാരിക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൻ്റെ അഞ്ചാം ഭാഗത്തിൽ.
കമലയ്ക്കുവേണ്ടി ക്ഷയരോഗത്തിനെതിരെ നെഹ്റു നടത്തിയ വൈദ്യശാസ്ത്രസമരം 04.02.2026 26:22
കമല നെഹ്റുവിന്റെ ക്ഷയരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ജവഹർലാൽ നെഹ്റുവും അച്ഛൻ മോത്തിലാൽ നെഹ്റുവും രണ്ടു പതിറ്റാണ്ടോളം നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെയും വൈദ്യശാസ്ത്ര ചരിത്രത്തിന്റെയും ഭാഗമാണ്. ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ആ അപൂർവ സന്ദർഭം
ദൽഹി എന്ന പൊതുവിടത്തിൽ മലയാളി കുടിയേറ്റക്കാരുടെ ജീവിതം 03.02.2026 18:26
കുടിയേറ്റക്കാരായ മനുഷ്യർക്ക് നഗരങ്ങളിലെ പൊതുസ്ഥലങ്ങൾ എങ്ങനെയാണ് അനുഭവവേദ്യമാകുന്നത്? ദൽഹിയിലെ മലയാളി കുടിയേറ്റക്കാരുടെ അനുഭവങ്ങളെ മുൻനിർത്തി അന്വേഷണം- ദൽഹി അംബേദ്കർ യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർത്ഥിയായ അനിൽ സേതുമാധവൻ എഴുതുന്നു.
ആരെയും തത്വചിന്തകരാക്കുന്ന മൊബൈൽ ഫോൺ 02.02.2026 5:55
എല്ലാ മനുഷ്യരും തത്വചിന്തകരാണ് എന്നത് എൺപതോ തൊണ്ണൂറോ വർഷം മുമ്പ് ഇറ്റലിയിലെ ജയിലിരുന്ന് ഒരാൾ പറഞ്ഞതല്ല, ഓരോ നിമിഷവും കയ്യിലെ മൊബൈൽ ഫോണിലിരിക്കുന്ന അനുഭവമാകുന്നു- യു. അജിത്കുമാർ എഴുതുന്നു.
എന്നെ ഇല്ലാതാക്കാൻ നടന്ന ഗൂഢാലോചനകൾ, രാഷ്ട്രീയ കാമ്പയിനുകൾ 01.02.2026 13:08
തനിക്കെതിരായ സാമ്പത്തികവും രാഷ്ട്രീയവുമായ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയുന്നു സി.കെ. ജാനു, തന്റെ ആത്മകഥയായ ‘അടിമമക്ക’യിലൂടെ. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘അടിമമക്ക’യിൽനിന്ന് ഒരു ഭാഗം കേൾക്കാം:
സഭയ്ക്കുള്ളിൽനിന്ന് സഭയുടെ അനീതികൾക്കെതിരെ, സിസ്റ്റർ ലൂസി കളപ്പുരയുടെ പോരാട്ടങ്ങൾ 31.01.2026 39:59
സ ഭയ്ക്കുള്ളിൽ പീഡനത്തിനിരയാകുന്ന സ്ത്രീകൾക്ക് എന്തു സംഭവിക്കുന്നു? ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസ് എന്താണ് നമ്മോട് പറഞ്ഞത്? സിസ്റ്റർ റാണിറ്റിനൊപ്പം നിന്നതിന്റെ പേരിൽ നേരിട്ട ആക്രമണങ്ങൾ… സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് സഭയുടെ അനീതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന അഡ്വ. സിസ്റ്റർ ലൂസി കളപ്പുരയുമായി സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ ആദ്യ ഭാഗം.
ഗാന്ധി എന്ന അന്വേഷണവും പ്രയോഗവും 30.01.2026 18:57
‘ഉമ്മാ, ഞാൻ ഗാന്ധിയെ തൊട്ട്!' - വൈക്കം മുഹമ്മദ് ബഷീർ (‘അമ്മ’). ല ക്ഷോപലക്ഷം ജനങ്ങളുടെ നടുക്ക്, ബഷീറിന്, ലോകവന്ദ്യനായ ആ മഹാത്മാവിനെ ഒന്ന് തൊടണം. ജനക്കൂട്ടത്തിനിടയിൽനിന്ന് എങ്ങനെയോ ഗാന്ധി കയറിയ കാറിന്റെ സൈഡിൽ മറ്റനേകം വിദ്യാർത്ഥികളുടെ കൂടെ തൂങ്ങി നിൽക്കുകയാണ് ബഷീർ. വലതുതോളിൽ പതുക്കെ ഒന്ന് തൊട്ടു... ഗാന്ധി ബഷീറിനെ നോക്കി മന്ദഹസിച്ചു.
ENGLISH PREMIER LEAGUE: മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ കുതിപ്പ് തുടരുമോ? 29.01.2026 5:53
മൈക്കൽ കാരിക്ക് എന്ന ഇൻററിം കോച്ചിനു കീഴിൽ സ്വപ്ന സമാനമായ തിരിച്ചുവരവാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയത്. ടേബിളിൽ മുകളിലുള്ള ഒന്നും രണ്ടും സ്ഥാനക്കാരെ, ആർസനലിനെയും മാഞ്ചസ്റ്റർ സിറ്റിയെയും അട്ടിമറിച്ചുള്ള ഈ യുണൈറ്റഡ് ഫോം സ്ഥായിയായിരിക്കുമോ? വരും നാളുകളിൽ എന്താണ് പേടിക്കാനുള്ളത്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
പാട്ടുകൾ Remix ചെയ്യുന്നത് ക്രിമിനൽ കുറ്റം 28.01.2026 25:55
ഒ രു പാട്ടിൽ ഇടപെടാൻ നിങ്ങൾക്ക് എന്താണ് അധികാരം? വൈക്കം മുഹമ്മദ് ബഷീറിന്റെ നോവൽ നിങ്ങൾ തിരുത്തുമോ? അതൊരു ബൗദ്ധിക സ്വത്തല്ലേ?- വി.ടി മുരളി ചോദിക്കുന്നു. പുതിയ തലമുറയുടെ പാട്ടുകേൾവിയെക്കുറിച്ച്, അർജുനൻ മാഷെയും വിദ്യാധരൻ മാഷെയും പോലുള്ള പ്രതിഭകളെ വേണ്ട രീതിയിൽ അംഗീകരിക്കാത്തതിനെയും കുറിച്ച്, സനിത മനോഹറുമായി വി.ടി. മുരളി സംസാരിക്കുന്നു. അഭിമുഖത്തിന്റെ അഞ്ചാം ഭാഗം.
പാട്ടിന്റെ സ്പന്ദനം കണക്കിലാണ് നിരഞ്ജന്, ജീവിതത്തിന്റെയും 27.01.2026 44:45
ഓ ട്ടിസം സ്പെക്ട്രത്തിൽ വരുന്ന ഒരു കുട്ടിയെ ഗായകനായി വളർത്തിയെടുക്കുന്നതിനു പിന്നിലെ ശ്രമം വളരെ വലുതാണ്. സ്വന്തമായി തൊഴിൽ വേണമെന്നും പാട്ടുകൾ പാടണമെന്നും വരുമാനം വേണമെന്നുമെല്ലാം നിരഞ്ജൻ പറയുന്നുണ്ട്. നിരഞ്ജനും അച്ഛൻ രാംദാസും അമ്മ പ്രജിതയുമായുള്ള സംഭാഷണത്തിൻ്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം.
പാതിവഴിയേ നാം മറന്നുപോയി, മതേതര രാഷ്ട്രത്തിലേക്കുള്ള നടത്തം... 26.01.2026 11:17
കേവലം ഭൂരിപക്ഷ വർഗീയത, ന്യൂനപക്ഷ വർഗീയത എന്നിങ്ങനെ കാണുന്നതിനുപകരം പരസ്പരം ഊർജം പകർന്ന് വളരുന്ന തീവ്രവാദികളായാണ് ഇസ്ലാമിസ്റ്റുകളെയും, ഹിന്ദുത്വവാദികളെയും കാണേണ്ടത്
മരണം കാത്തുകിടക്കുന്ന രണ്ടു പെണ്ണുങ്ങള്‍ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു... 25.01.2026 12:54
വരാനിരിക്കുന്ന ഏതോ ട്രെയിനിന്റെ പാളത്തില്‍ മരണവും കാത്തുകിടക്കുന്ന രണ്ടു പെണ്ണുങ്ങള്‍ ജീവിതത്തെക്കുറിച്ച് പരസ്പരം മിണ്ടിയും പറഞ്ഞും കിടക്കുന്ന അസാധാരണമായ ഒരു പ്രമേയം. റിഹാന്‍ റാഷിദ് എഴുതി റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച നോവലില്‍നിന്നൊരു അധ്യായം, നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം.
അന്തരീക്ഷത്തിലേക്ക് വേരുപടരുന്ന കൃഷി 24.01.2026 45:21
കൃ ഷി ചെയ്യാൻ മണ്ണോ വലിയ സ്ഥലങ്ങളോ വേണമെന്ന രീതികളെ ശാസ്ത്രീയമായും പരിസ്ഥിതി സൗഹാർദമായും പുതുക്കുന്നതാണ് ഹൈടെക് കൃഷി രീതികൾ. എന്തൊക്കെയാണ് ഹൈടെക് രീതികൾ ? ഏതൊക്കെ വിളകൾ കൃഷി ചെയ്യാം? സാധാരണ കർഷകർക്ക് ഇത് ചെയ്യാൻ പറ്റുമോ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുകയാണ് ഗ്രീൻ അഡ്വൈസറും ഫാം ടെക് കൺസൾട്ടൻസി, ടെക് ഫാമിങ്ങ് ഇൻ്റർനാഷണൽ എന്നീ കമ്പനികളുടെ എം.ഡിയുമായ മുരളി മനോഹർ എം.
പ്രസാദ് അഥവാ VOLUNTEER OF THE ERA 23.01.2026 25:03
ജ നങ്ങളുടെ ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, മാനസിക ആരോഗ്യത്തിനും പൊതുസ്ഥലങ്ങളും കളിസ്ഥലങ്ങളും നിർബന്ധമാണെന്നു ബോധവൽക്കരിക്കാൻ പഞ്ചായത്തു മുതൽ നിയമസഭ വരെ അധികാരത്തിൻ്റെ വാതിലിൽ മുട്ടുകയാണ് ഒന്നരപ്പതിറ്റാണ്ടായി പ്രസാദ് വി. ഹരിദാസൻ. മഹാഭൂരിപക്ഷവും അവഗണിച്ചിട്ടും ഒരു വൻ വിജയത്തിൻ്റെ, ‘കേളകം കഥ’ പറയാനുണ്ട് പ്രസാദിന്. ഒരു സമൂഹത്തിൻ്റെ മതേരരവും മാനസികാരോഗ്യപരവും കായികവുമായ ഫ്യൂച്ചറിനു വേണ്ടി സമർപ്പിക്കപ്പ...
ദേഷ്യപ്പെടുന്ന രാഗങ്ങൾ സന്തോഷമുള്ള രാഗങ്ങൾ 22.01.2026 56:06
നി രഞ്ജൻ ഒട്ടേറെ പ്രത്യേകതകളുള്ള പാട്ടുകാരനാണ്. ചീത്ത പറയുന്ന പോലെയുള്ള രാഗങ്ങളും സന്തോഷം കൊണ്ട് നിറയുന്ന രാഗങ്ങളുമുണ്ട് എന്നാണ് നിരഞ്ജൻ പറയുന്നത്. ഈ സംഭാഷണത്തിൽ നിരഞ്ജൻ്റെ കുറേ പാട്ടുകളുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബി.എ. മ്യൂസിക് വിദ്യാർത്ഥിയായ, 23 വയസ്സുള്ള നിരഞ്ജൻ ഓട്ടിസ്റ്റിക് സ്പെക്ട്രം ഡിസോർഡ (ASD) റുള്ള (Asperger syndrome (AS)) കുട്ടിയാണ്. അധ്യാപകരായ അച്ഛൻ രാംദാസും അമ്മ പ്രജിതയും നിരഞ്ജന...
AFCON നാല് വർഷത്തിൽ ഒരിക്കലാക്കി ആഫ്രിക്കൻ ഫുട്ബോളിനെ തകർക്കുന്ന FIFA 21.01.2026 6:47
ര ണ്ട് വർഷത്തിൽ ഒരിക്കൽ നടക്കാറുള്ള ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (AFCON) ഫിഫയുടെയും യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെയും സമ്മർദ്ദം കാരണം നാല് വർഷത്തിൽ ഒരിക്കൽ ആക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനം എങ്ങനെയാണ് ആഫ്രിക്കൻ ഫുട്ബോളിനെ മോശമായി ബാധിക്കുന്നതെന്ന് വിശദീകരിക്കുകയാണ് അന്താരാഷ്ട്ര പ്രശസ്തനായ ഫുട്ബോൾ ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ.
Podcasts similaires
Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics