fr

Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

N'hésitez pas à visiter le site du podcast et à soutenir son créateur : truecopythink.media

Auteur

Truecopythink

Catégorie

Society

Site du podcast

truecopythink.media

Dernier épisode

6 oct. 2026

Où écouter ?

Les podcasts dans l'appli Replaio Radio Bientôt disponible

Les podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts

Télécharger sur Google Play Installe-la gratuitement Android près de 10 M de téléchargements · note de 4,8 iOS bientôt

Épisodes

C-BESS : ഊർജ്ജ പ്രതിസന്ധിക്ക് കേരളത്തിൻ്റെ ബദൽ മാതൃക 06.10.2026

സമൂഹ ഉടമസ്ഥതയിലുള്ള ബാറ്ററി ഊർജ സംഭരണ സംവിധാനം (Community Battery Energy Storage System – C-BESS) എന്താണ് എന്നും എങ്ങനെയാണ് ഊർജ്ജ പ്രതിസന്ധിയെ നേരിടാനുള്ള ബദൽ മാർഗ്ഗമാവുന്നത് എന്നും വിശദമായും വിമർശനാത്മകമായും ചർച്ച ചെയ്യുന്നു.കേരളത്തിലെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള തുറന്ന സംവാദം. മൂന്നാം ഭാഗം.

KSEB-യുടെ സോളാർ പദ്ധതി അട്ടിമറിച്ചത് ആരാണ്? 05.10.2026

KSEB യുടെ സോളാർ പദ്ധതി എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്? KSEB ഇപ്പോഴും വൻകിട ജലവൈദ്യുതി പദ്ധതികൾക്ക് വേണ്ടി നിലകൊള്ളുന്നത് എന്തു കൊണ്ടാണ്? കേരളത്തിലെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള തുറന്ന സംവാദം.

ഊർജ്ജ പ്രതിസന്ധി: പരിഹാരങ്ങളിലേക്ക് ഒരു തുറന്ന സംവാദം 04.10.2026

കേരളം ഇപ്പോൾ നേരിടുന്ന വൈദ്യുതി നിയന്ത്രണത്തെ മുൻനിർത്തി, ഊർജ്ജ മേഖലയിലെ പ്രതിസന്ധിയെയും ഭാവിയിലേക്കുള്ള സ്ഥായിയായ പരിഹാരമാർഗങ്ങളെയും കുറിച്ച് സമഗ്ര സംവാദം. സോളാർ അടക്കമുള്ള ബദൽ ഊർജ്ജ സ്രോതസ്സുകൾ, ഭരണകൂടങ്ങളുടെ നയരാഹിത്യം, KSEB-യിലേതടക്കമുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ പാളിച്ചകൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യുന്നു. EDITORS ASSEMBLY: PART ONE: ഡോ. എം.ജി. സുരേഷ്കുമാർ, ഡോ. ശശി കെ. കോട്ടയിൽ, മനില സി....

നാർസിസിസം 03.10.2026

നാർസിസിസം എന്ന ആശയം വ്യക്തികളെയും ചികിത്സകരെയും എന്ത് തരത്തിലാണ് സഹായിക്കുന്നത്? മനസ്സിൻ്റെ മനോജ് ഡോക്‌ടർ - പരമ്പര തുടരുന്നു.

ബുദ്ധിക്കും ഹൃദയത്തിനും ഇടയിലെ ഗാന്ധി 02.10.2026

രണ്ട് പതിറ്റാണ്ട് ഗാന്ധിയുടെ ആശ്രമത്തിൽ, അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നാരായൺ ദേസായിയുമായി ആത്മബന്ധം പുലർത്തുകയും അദ്ദേഹം രചിച്ച ഗുജറാത്തി ഭാഷയിലെ ആദ്യത്തെ ഗാന്ധി ജീവചരിത്രം 'മാരു ജീവൻ ഏജ് മാരി വാണി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ലേഖകൻ, ഗാന്ധി നിഷേധത്തിൽനിന്ന് ഗാന്ധിയെക്കുറിച്ചുള്ള തിരിച്ചറിവിന്റെ തലത്തിലേക്ക് പരിണമിച്ച അനുഭവം രേഖപ്പെടുത്തുന്നു. ഇന്ന് ഗാന്ധി ജയന്തി.

രമേഷ് നാരായൺ: ഗന്ധർവ പ്രണയത്തിന്റെ സംഗീതം 01.10.2026

മലയാള സിനിമാ ഗാനരംഗത്ത് തന്റെതായ മുദ്ര പതിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത ശാഖയിൽ നിന്ന് തുടങ്ങി മലയാള സിനിമയിലെ മികച്ച സംഗീതസംവിധായകരിൽ ഒരാളായി മാറിയ രമേഷ് നാരായൺ ‘ഗർഷോം’ എന്ന ചിത്രത്തിലെ ജനപ്രിയ ഗാനമായ 'പറയാൻ മറന്ന പരിഭവങ്ങൾ...', 'മകൾക്ക്' എന്ന സിനിമയിലെ ഹൃദയസ്പർശിയായ 'മുകിലിൻ മകളേ...', 'മേഘമൽഹാർ' എന്ന ചിത്രത്തിലെ 'ഒരു നറുപുഷ്പമായി...', തുടങ്ങി മലയാളികളുടെ ഏതുകാ...

പ്രായം വെറുമൊരു നമ്പറല്ല ഡിപ്രഷന് പ്രായമില്ല 28.09.2026

പ്രാ യമായവരിലെ ഡിപ്രഷൻ തിരിച്ചറിയപ്പെടാതെ പോകുന്നത് സാധാരണയാണ്. ചികിത്സ സാധ്യമാവുമ്പോഴും പലപ്പോഴും പരിഗണിക്കപ്പെടുക പോലും ചെയ്യാതെ പോവുന്നു എന്നതാണ് പ്രശ്‌നം. മനസ്സിൻ്റെ മനോജ് ഡോക്ടർ പരമ്പര തുടരുന്നു.

റൊണാൾഡോ 1000 കടക്കുമോ? 26.09.2026

ക്രിക്കറ്റ്: ക്രിക്കറ്റ് റൊമാന്റിസിസത്തിന് വെസ്റ്റ് ഇൻഡീസ് എന്നല്ലാതെ മറ്റൊരു പേരില്ല. എന്നാൽ കളി കാര്യത്തോട് അടുക്കുമ്പോൾ കഥ മാറുന്നു. അടുത്ത ലോകകപ്പിലും വിൻഡീസ് കളിക്കുമെന്ന് ഒരു ഉറപ്പും ഇല്ല. എന്നാലും ലോകത്ത് എല്ലാ ക്രിക്കറ്റ് കാണികളുടെയും രണ്ടാമത്തെ ടീം ഇന്നും വെസ്റ്റ് ഇൻഡീസ് ആയിരിക്കുന്നത് എന്തുകൊണ്ടാണ്? കോഹ്ലിയും രോഹിത്തുമുള്ള ഇന്ത്യയുമായി ഇപ്പോൾ തുടങ്ങുന്ന കളിയിൽ എന്തെങ്കിലും സാധ്യത ഉണ്ടോ വ...

ക്വിസ് ഗെയിമാണോ ആർട്ടാണോ? Quiz Man of Keralam സ്‌നേഹജ് ശ്രീനിവാസൻ പറയുന്നു 25.09.2026

ക്വിസ് മത്സരങ്ങൾ ധാരാളമുണ്ടായിരുന്ന ഒരു ആഘോഷകാലമുണ്ടായിരുന്നു കേരളത്തിന്. ക്വിസ്മാൻ ഓഫ് കേരളം എന്നറിയപ്പെടുന്ന ക്വിസ് മാസ്റ്റർ സ്നേഹജ് ശ്രീനിവാസൻ ക്വിസ്സിങ്ങിൻ്റെ പലതരം അടരുകളെക്കുറിച്ച് സംസാരിക്കുകയാണ് ഈ ദീർഘാഭിമുഖത്തിൽ. ക്വിസ്സിംഗിൻ്റെ ചരിത്രവും കൗതുകങ്ങളും പങ്കുവെക്കുന്നു. ഒപ്പം അറിവും വിവരവും എങ്ങനെ ആനന്ദത്തിൻ്റെയും ഗെയിമിങ്ങിൻ്റെയും കലയുടേയും സമ്മേളനമായി മാറുന്നു എന്നും കേരളത്തിൽ ക്വിസ്സിങ്ങി...

അഗാർക്കർ പോയത് രോഹിത് ശർമ കാരണമോ? 24.09.2026

രോ ഹിത് ശർമ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വേണ്ടെന്ന ഉറച്ച വിശ്വാസക്കാരനാണ് അജിത് അഗാർക്കർ. എന്താണ് കാരണം? രോഹിത് വേണമെന്ന വാശിക്കാരും നിരവധി. എന്തായാലും ഇന്ത്യയുടെ മുഖ്യ സെലക്ടർ അഗാർക്കർ ആ പണി ഉപേക്ഷിക്കുകയാണ്. പകരം പാർത്ഥിവ് പട്ടേൽ വരുമോ? ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ തോൽവി ഗാഥ മൂന്നാം സീസണിലും നിറഞ്ഞ സദസ്സിനു മുന്നിൽ ഓടിയപ്പോൾ മാനേജ്മെൻ്റ് സ്റ്റീഫൻ ഫ്ലെമിംഗിനെ മാറ്റാൻ തീരുമാനിക്കുന്നു. ധോണി, ക...

തനിമയോടും പുതുമയോടും നൃത്തം എങ്ങനെ ഇടപെടുന്നു? 23.09.2026

“താൻ ഒരിക്കലും ഒരു ‘ട്രെഡീഷന്റെ’ പുറത്തല്ല സഞ്ചരിച്ചിട്ടുള്ളത്, മറിച്ച് നിങ്ങൾ സ്ഥിരം കാണാത്ത ചില കാര്യങ്ങൾ ചെയ്യുക മാത്രമാണ് ചെയ്തത്.” മേതിൽ ദേവികയുമായുള്ള സനിത മനോഹറിന്റെ അഭിമുഖം തുടരുന്നു. ക്രിയേഷന്റെ രസകരമായ അനുഭവങ്ങൾ, അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ലഭിച്ച ഓർമകൾ, മോഹിനിയാട്ടത്തിന്റെ തനിമ നഷ്ടപ്പെടാതെ അതിനെ പുതിയ വേദികളിലേക്ക് എത്തിക്കുന്നതിലെ വെല്ലുവിളികൾ, പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണനുമായു...

ഹൽവയിൽ നിന്ന് FULVAയിലേക്ക് 22.09.2026

കോഴിക്കോടിന്റെ രുചിസ്മൃതിയായ ഹൽവയെ പാരമ്പര്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെ ആധുനിക ഉപഭോക്തൃ ബ്രാൻഡായി പുനരാവിഷ്‌കരിച്ച *FULVA*യുടെ വേറിട്ട സംരംഭകയാത്രയാണീ സംഭാഷണം. നാല് ബാല്യകാലസുഹൃത്തുക്കളുടെ ഒരു യാത്രയിൽ പിറന്ന ആശയം എങ്ങനെ വൈവിധ്യമാർന്ന രുചികളിലേക്കും ആകർഷകമായ പാക്കേജിങ്ങിലേക്കും ആഗോള വിപണിയിലേക്കും വളർന്നു എന്ന് സ്ഥാപകർ പങ്കുവയ്ക്കുന്നു. സൗഹൃദം, നവീകരണം, ബ്രാൻഡ് നിർമാണം, നിക്ഷേപം, പരാജയങ്ങൾ,...

എഴുനിലയുള്ള ചായക്കട 21.09.2026

ചായക്കടയിലെ മലയാളി ജീവിതത്തെക്കുറിച്ച് ആവിപറക്കുന്ന ഒരു ഓർമക്കുറിപ്പ്

ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കാനുള്ള ധൈര്യം ബ്യൂറോക്രസിക്ക് വേണം 20.09.2026

ജ നങ്ങളും ജനപ്രതിനിധികളും ബ്യൂറോക്രസിയും തമ്മിൽ ഉണ്ടായിരിക്കേണ്ട ആരോഗ്യകരമായ ബന്ധത്തെക്കുറിച്ചും ഐ.എ.എസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട സത്യസന്ധതയെക്കുറിച്ചും മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസാരിക്കുന്നു. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നുള്ള തന്റെ രാജിയെക്കുറിച്ചും, മുഖ്യമന്ത്രി പിണറായി വിജയൻ 'മികച്ച ഉദ്യോഗസ്ഥ' എന്ന് വിശേഷിപ്പിച്ച സാഹചര്യത്തെക്കുറിച്ചും സനിത മനോഹറുമായുള്ള അഭിമുഖത്തിൽ അവർ വിശദീകര...

നന്‍പകല്‍ നേരത്തെ ആ പരസ്യം 19.09.2026

പ്രകാശ് വർമ ചെയ്ത ഒരു പരസ്യത്തിൽ നിന്നാണ് നൻപകൽ നേരത്ത് മയക്കം എന്ന ലിജോ ജോസ് പല്ലിശ്ശേരി സിനിമയുടെ തുടക്കം. ആ പരസ്യം രൂപപ്പെട്ട കഥ പറയുകയാണ് പ്രകാശ് വർമ. ഒപ്പം എന്തും ഏതും വിഷ്വൽ സ്റ്റോറിയായി മുന്നിലെത്തുന്ന കാലത്ത് ഒരു സ്റ്റോറി ടെല്ലർ എന്ത് ചെയ്യും എന്നും പറയുന്നു. പ്രകാശ് വർമയുടെ പരസ്യജീവിതം നാലാം ഭാഗം.

തിരുത്തില്ലാത്ത പിണറായി, ‘അപ്രസക്ത’മാകുന്ന പാർട്ടി 17.09.2026

സംഭവിച്ച തെറ്റുകൾ തിരുത്തും എന്നവകാശപ്പെട്ട് സംഘടിപ്പിച്ച സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി, സംഘടനാപരമായ ചില അഡ്ജസ്റ്റ്മെന്റുകൾ വരുത്തി, ഇതാണ് തിരുത്തൽ എന്ന് പ്രഖ്യാപിക്കുകയാണ്. ഒരു കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന നയവ്യതിയാനം എന്ന പ്രത്യയശാസ്ത്ര പ്രശ്നം മറച്ചുപിടിച്ച്, അതിന്റെ പ്രതിസ്ഥാനത്തുള്ള നേതൃത്വത്തെ അതേപടി സംരക്ഷിക്കുന്ന രാഷ്ട്രീയതന്ത്രം കൊണ്ട് സി.പി.എമ്മിന് ഭ...

ലഹരിക്കടത്ത് കുറ്റകൃത്യമാണെങ്കിൽ ആസക്തി ഒരു രോഗമാണ് 16.09.2026

ല ഹരിയെ തോൽപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവർ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മറ്റുള്ളവരെ എങ്ങനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നു എന്ന സമീപനമാണ് ആൽക്കഹോളിക്സ് അനോണിമസ് എന്ന സംഘടന മുന്നോട്ടുവെക്കുന്നത്.ലഹരിയിൽ നിന്ന് മോചനം നേടുന്ന വ്യക്തിയുടെ പേരോ വ്യക്തിത്വമോ സമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താതെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.ലഹരി അടിമത്തം ഒ...

കേരളത്തിന്റെ ആരോഗ്യച്ചെലവിന് പണമെവിടെ? അവതരിപ്പിക്കുന്നു; ഒരു ആരോഗ്യ ധനകാര്യ വീക്ഷണം 15.09.2026

സർക്കാരിന്റെ ദുർബലമായ സാമ്പത്തിക സ്ഥിതിയുടെയും കോർപ്പറേറ്റ് ആശുപത്രികളിൽ കുതിച്ചുകയറുന്ന ചികത്സാചെലവിന്റെയും മുന്നിൽ നമ്മുടെ ആരോഗ്യരംഗത്തെ ചരിത്രപരമായ നേട്ടങ്ങൾ എങ്ങനെ നിലനിർത്താം എന്നുള്ളതാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കേരളത്തിന്റെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യ ധനകാര്യ വീക്ഷണം അവതരിപ്പിക്കുന്നു, മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയുമായിരുന്ന രാജീവ...

സിനിമയിലെ ‘സഹകരണ പ്രസ്ഥാന’ങ്ങൾക്കുമുന്നിൽ കീഴടങ്ങാതെ… മധുരഗാനങ്ങൾക്കുപുറകിലെ കയ്പേറിയ അനുഭവങ്ങൾ തുറന്നുപറയുന്നു, ഗായിക രാജലക്ഷ്മി 14.09.2026

നാടകഗാനങ്ങളിലൂടെയും ലളിതഗാനങ്ങളിലൂടെയും സിനിമാപാട്ടുകളിലൂടെയും മലയാളത്തിന്റെ പ്രിയ ശബ്ദമായി മാറിയ രാജലക്ഷ്മി, പാട്ടുകാരിയായതിനുപുറകിൽ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറയുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ. ചില പെർഫോർമെൻസുകളിൽ ‘കാണാൻ അത്ര പോരാ’, ‘ഡ്രസ്സിംഗ് ശരിയല്ല’ തുടങ്ങിയ ആക്ഷേപങ്ങൾ നേരിട്ട്, അവയെ അതിജീവിച്ച അനുഭവങ്ങൾ. സ്വന്തം കലയിൽ വിശ്വസിച്ച്, ആരുടെയും മുന്നിൽ കീഴടങ്ങാതെ തലയുയർത്തി...

ഡാമുകളെ എങ്ങനെ കൈകാര്യം ചെയ്യാം? 13.09.2026

ഡാം മാനേജ്മെൻ്റിലെ അനാസ്ഥ എങ്ങനെയാണ് മനുഷ്യരുടേയും പുഴകളുടേയും ദുരന്തത്തിലേക്ക് നയിക്കുന്നത് എന്ന് പറയുകയാണ് ആൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻ്റും എഴുത്തുകാരനുമായ എസ്. പി. രവി. ലോകത്തെവിടെയാണെങ്കിലും താങ്ങാവുന്നതിലേറെ ഡാമുകൾ നദികളിൽ പണിയുന്നത് പ്രവചിക്കാനാവാത്ത ദുരന്തങ്ങൾക്ക് കാരണമാവും.

BRICS Summit: മാറുന്ന ലോകക്രമത്തിൽ ഇന്ത്യ- ചൈന ബന്ധത്തിന്റെ ഭാവി 12.09.2026

18-ാമത് BRICS ഉച്ചകോടി സപ്തംബർ 12, 13 തീയതികളിൽ ദൽഹിയിൽ നടക്കുമ്പോൾ, അത് എങ്ങനെയാണ് ഇപ്പോൾ വഴിത്തിരിവിലായിരിക്കുന്ന ഇന്ത്യ- ചൈന ബന്ധങ്ങളുടെ ഭാവി നിർണയിക്കുക എന്ന് പരിശോധിക്കുകയാണ്, മഹാത്മാഗാന്ധി സർവകലാശാല സമകാലിക ചൈന പഠനകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന അരുൺ ദ്രാവിഡ്.

ലഹരി അഡിക്ഷനിൽ നിന്ന് ഡീ അഡിക്ഷനിലേക്കുള്ള വഴി 11.09.2026

ഒരു കാലത്ത് ലഹരിക്ക് അടിമയായിരുന്ന വ്യക്തി അതിൽ നിന്ന് മുക്തമായി സാധാരണജീവിതം നയിക്കുമ്പോൾ പോലും സമൂഹം അംഗീകരിച്ചുവെന്ന് വരില്ല. അവരെ ക്രിമിനലുകളെ പോലെ കാണുന്ന സമൂഹത്തിൻെറ മനോഭാവം മാറേണ്ടതുണ്ട്. ഡീ അഡിക്ഷൻ എന്നത് വലിയ സാമ്പത്തികച്ചെലവ് കൂടി വരുന്ന ഘട്ടമാണ്. ചികിത്സക്കൊപ്പം തന്നെ ബോധവൽക്കരണവും സമൂഹത്തിൻെറ പിന്തുണയുമൊക്കെ ഈ ഘട്ടത്തിൽ നിർണായകമാണ്. ലഹരി അഡിക്ഷനിൽ നിന്ന് ഡീ അഡിക്ഷനിലേക്കുള്ള വഴികളിലെ പ...

നിശ്ശബ്‌ദതയിലെ സംഗീതം 10.09.2026

ഒരു പരസ്യ സിനിമയിൽ സൗണ്ട് സ്‌ക്രിപ്റ്റ് ചെയ്യുന്നതിനെക്കുറിച്ചാണ് പ്രകാശ് വർമ ഈ ഭാഗത്തിൽ സംസാരിക്കുന്നത്. ബോധപൂർവ്വം ഉണ്ടാക്കിയെടുക്കുന്ന സൈലൻസിനെക്കുറിച്ച്, നിറങ്ങളുടെ സംവിധാനത്തെക്കുറിച്ച്. ദാമൻ ആൻ്റ് ദിയു ടൂറിസത്തിനുവേണ്ടി ചെയ്ത പരസ്യ സിനിമയെക്കുറിച്ചുള്ള പ്രകാശ് വർമയുടെ നരേഷൻ ഒരു രസകരമായ പെർഫോമൻസാണ്. പരമ്പരയുടെ മൂന്നാം ഭാഗം.

ബാഴ്സലോണയുടെ മിന്നും തുടക്കം 09.09.2026

നാ ല് മത്സരത്തിൽ 17 ഗോളുകൾ. ടീമിൽ റോഡ്രി, പെഡ്രി, റഫീഞ്ഞ, യമാൽ, ലോപസ് തുടങ്ങിയ നക്ഷത്ര സമൂഹം. കണക്കുകൾ അട്ടിമറിച്ചൊരു കിടിലൻ തുടക്കം. ഈ തുടക്കം ബാഴ്സയെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യനാക്കുമോ? ഇംഗ്ലീഷ് പ്രീമിയർ ലീഗിലാവട്ടെ മാഞ്ചസ്റ്റർ സിറ്റിയുടെയും ആഴ്സനലിന്റെയും ടേബിളിൽ ടോപ്പായുള്ള കുതിപ്പ് തുടങ്ങി. ഇതിനർത്ഥം ഇവരിലൊരാൾ പ്രീമിയർ ലീഗ് കിരീടം നേടുമെന്നാണോ? ക്രിക്കറ്റിൽ അലിസ്റ്റർ കുക്ക് വലിയൊരു വിവാദത്തിന് ത...

പുഴ, മണൽ, വൈദ്യുതി 08.09.2026

കേരളത്തിലെ പുഴകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? പുഴകളുടെ പുനരുജ്ജീവനം എത്രത്തോളം സാധ്യമാണ്? പുഴകളിലെ മണൽ വാരൽ വെള്ളപ്പൊക്കത്തിനുള്ള ശാസ്‌ത്രീയമായ പരിഹാരമാണോ? ചെറിയ ജലവൈദ്യുതി പദ്ധതികൾ കേരളത്തിന് അഭികാമ്യമാവുന്നത് എങ്ങനെയാണ്? ആൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻ്റും എഴുത്തുകാരനുമായ എസ്.പി. രവി സംസാരിക്കുന്നു.

Écoute le podcast Truecopy THINK - Malayalam Podcasts sur Replaio

La radio et les podcasts dans une seule appli - gratuite, sans inscription. Installe-la dès aujourd'hui et ne rate pas le lancement

Télécharger sur Google Play

Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics