Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
N'hésitez pas à visiter le site du podcast et à soutenir son créateur : www.madhyamam.com
Où écouter ?
Les podcasts dans l'appli Replaio Radio Bientôt disponibleLes podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts
Épisodes
മംദാനിയുടെ പുതുമ നിറഞ്ഞ സ്ഥാനാരോഹണം | Madhyamam Editorial 02.01.2026 4:55
ഉപയോഗത്തിലില്ലാത്ത ഒരു ഭൂഗർഭ മെട്രോ സിറ്റി ഹാൾ സ്റ്റേഷന്‍റെ ഗോവണിപ്പടികളിൽനിന്ന് കൈയിൽ ഖുർആൻ പ്രതിയുമായി ന്യൂയോർക് മേയറായി മംദാനി സ്ഥാനമേറ്റതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
വികസനക്കുഴികളിലെ ‘വ്യവസ്ഥാപിത’ കൊലപാതകങ്ങൾ ആവർത്തിക്കപ്പെടരുത് 01.01.2026 5:36
വടകര വില്യാപ്പള്ളി ഏലത്ത് മൂസ എന്ന മധ്യവയസ്കനെ കലുങ്ക് നിർമാണത്തിനായി തീർത്ത കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ റോഡ് നിർമാണ കമ്പനികൾ വേണ്ടത്ര സുരക്ഷ ഉറപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇത് കഴുത്തറപ്പൻ നിരക്കുകൊള്ള 31.12.2025 4:00
ചുരുങ്ങിയ ചെലവിൽ പൊതുഗതാഗത സംവിധാനമെന്നത് ജനങ്ങളുടെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടുകയും ദീർഘദൂര സർവിസുകളിൽ യാത്രക്കാരുടെ തിരക്കിനനുസരിച്ച് യാത്രാനിരക്ക് വർധിപ്പിക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ പരിഷ്കാരത്തെ വിലയിരുത്തുകയുമാണ് ഇന്നത്തെ എഡിറ്റോറിയൽ
യുക്രെയ്ൻ സമാധാന ചർച്ച പ്രത്യാശയിൽ മുന്നോട്ട് 30.12.2025 5:33
റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധവും അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഉപരോധവും കൂടിയായതോടെ ലോകത്തിന്റെ സമ്പദ്ഘടനയെതന്നെ യുക്രെയ്ൻ പ്രതിസന്ധി പിടിച്ചുലച്ചിരിക്കുകയാണ്. അതിൽനിന്ന് കരകയറാനുള്ള ഏതു നീക്കവും പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.
വംശവെറിക്കെതിരെ ദേശീയ നിയമ നിർമാണം 29.12.2025 5:31
രാജ്യത്ത് മതത്തിന്റെ, ജാതിയുടെ, പ്രദേശത്തിന്റെ പേരിലുള്ള വംശീയവെറി ആളുകളെ ഉന്മാദലഹരിയിലേക്കും തല്ലിക്കൊലകളിലേക്കും കൊണ്ടുചെന്നെത്തിക്കുകയാണ് എന്നതിന്റെ തെക്കും വടക്കുമുള്ള ഏറ്റവും പുതിയ തെളിവുകളാണ് പാലക്കാട്ടും ഡറാഡൂണിലും കണ്ടതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
വ്യവസ്ഥാപിത അഴിമതികൾ നിലക്കുന്നില്ല 25.12.2025 5:03
കോർപറേറ്റുകൾ രാജ്യത്തിന്‍റെ നയം തീരുമാനിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഭരണകൂട-കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെ സ്ഥാപനവത്കരിക്കുകയാണ് ഇലക്ടറൽ ട്രസ്റ്റ് സംവിധാനങ്ൾ
എന്തിനാണ് നമ്മുടെ മക്കളിങ്ങനെ മരിക്കുന്നത്? 24.12.2025 4:44
കുറച്ചുകാലമായി കുട്ടികൾക്കിടയിൽ ആത്മഹത്യ പ്രവണത വർധിക്കുകയാണ്. തിരക്കുകൾക്കിടയിൽ കേരളം ചർച്ചചെയ്യാതെ പോയ ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഒട്ടും യുക്തിസഹമല്ലാത്ത ട്രെയിൻ യാത്രാക്കൂലി വർധന 23.12.2025 5:26
യാത്രാനിരക്ക് വർധിപ്പിക്കുമ്പോഴും സാധാരണ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളോ മതിയായ സർവീകളോ ലഭ്യമാക്കാൻ റെയിൽവേക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..
പിന്തുടരണം, കർണാടകയുടെ കാൽവെപ്പ് 22.12.2025 4:41
അയൽ സംസ്ഥാനമായ കർണാടകയുടെ മാതൃക പിൻപറ്റി വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ നിയമനിർമാണത്തിന് മുന്നിട്ടിറങ്ങണമെന്ന് കേരളത്തിലെ നിയമസഭാ സാമാജികരോട് ആഹ്വാനം ചെയ്യുകയാണ് ഇന്നത്തെ ‘മാധ്യമം’ എഡിറ്റോറിയൽ.
മലയാള നാടേ, താഴട്ടെ തല പാതാളത്തോളം | Madhyamam Editorial 20.12.2025 4:48
ഛത്തിസ്ഗഢ് സ്വദേശി പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലക്കിരയായ പശ്ചാത്തലത്തിൽ, ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിളിപ്പേരും പേറി നടക്കാൻ ഒരു അർഹതയും അവശേഷിക്കുന്നില്ല എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
മറുമരുന്ന് വേണം, മൈതാനത്തെ മരുന്നടിക്ക് 19.12.2025 5:05
താരങ്ങൾ പരിക്കുകളെയും സമ്മർദങ്ങളെയും അതിജയിക്കാൻ മരുന്നടിക്കുന്ന പ്രവണത നിലവിലുണ്ടായിരുന്നു. എന്നാലിപ്പോൾ തുടക്കക്കാരായ താരങ്ങൾക്കിടയിൽ പോലും മരുന്നിന്റെ ബലത്തിൽ ജയിക്കാമെന്ന സമവാക്യം വ്യാപകമാവുന്നു
ഉന്നത വിദ്യാഭ്യാസവും കേന്ദ്ര നിയന്ത്രണത്തിലേക്ക് 18.12.2025 4:54
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഡിസംബർ 15ന് ലോക് സഭയിൽ അവതരിപ്പിച്ച വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആകെ ബാധിക്കുന്ന ഒന്നാണ്. യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി), ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്‌നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ), നാഷനൽ കൗൺസിൽ ഓഫ് ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) എന്നിവയെ ഇല്ലാതാക്കി പകരം ഇവയെയെല്ലാം ഒരൊറ്റ അധികാരകേന്ദ്രത്തിന് കീഴിൽ കൊണ...
തൊഴിലുറപ്പിന്റെ കഴുത്ത് ഞെരിക്കുമ്പോൾ 17.12.2025 4:52
യു.പി.എ സർക്കാർ ആവിഷ്‍കരിച്ച ജനകീയ പദ്ധതികളിലൊന്നായ ഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു നേരെയും നരേന്ദ്രമോദി സർക്കാർ വാളോങ്ങികഴിഞ്ഞു. പേര് മാറ്റിയും, ബാധ്യത സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെച്ചുമുള്ള നീക്കം പല ലക്ഷ്യങ്ങളോടെയാണ്. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാവുന്നതോടെ ഗ്രാമീണ ഇന്ത്യക്ക് സ്വയംപര്യാപ്തത നിഷേധിക്കപ്പെടുകയും, ജന്മിത്തവും ചൂഷണവും പഴയപടി തിരിച്ചെത്തുകയും ചെയ്യുമെന്ന് മാധ്യമം എഡിറ്...
തിരുത്താത്തവരെ ജനം തുരത്തും | Madhyamam Editorial 16.12.2025 5:39
വർഗീയതയോടുള്ള സമീപനത്തിൽ മുഖ്യധാരാ ഇടതുപാർട്ടികൾ വെള്ളംചേർത്താലും മതനിരപേക്ഷ കേരളം വിട്ടുവീഴ്ചക്കില്ല എന്ന കൃത്യമായ സന്ദേശമാണ് വോട്ടർമാർ കനത്ത തിരിച്ചടിയിലൂടെ വ്യക്തമാക്കിയതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
വിസിലിന് മുമ്പേ തുടങ്ങി ഫൗൾ 15.12.2025 4:28
ലോകകപ്പ് ഫുട്ബാൾ നറുക്കെടുപ്പ് വേദിയിലായിരുന്നു പ്രഥമ ഫിഫ സമാധാന പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടത്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിൽ ഒന്നായ അമേരിക്കയുടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫ പ്രസിഡന്റ് സമാധാന പുരസ്കാരം സമ്മാനിച്ചത് വലിയ കൗതുകത്തോടെയാണ് ലോകം കണ്ടത്. 500 കോടിയിലേറെ വരുന്ന ഫുട്ബാൾ പ്രേമികളുടെ പേരിൽ ട്രംപിനെ പോലുള്ള ഒരാൾക്ക് സമ്മാനം നൽകാൻ ഫിഫയുടെ പ്രസിഡൻറിന് എന്തധികാരമെന്ന് മാധ്യമം എഡിറ്റോറിയൽ...
തദ്ദേശ ഫലങ്ങളിൽനിന്നു പഠിക്കാനുള്ളത് 14.12.2025 5:45
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
വി.സി നിയമനവും നീതിപീഠവും 13.12.2025 4:16
സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ ഇടപെടൽ കേന്ദ്രസർക്കാറിനേറ്റ തിരിച്ചടിയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..
അമിത് ഷായുടെ ‘ത്രീ ഡി’യും എസ്.ഐ.ആറും 12.12.2025 5:11
പാർലമെന്‍റിൽ നടന്ന എസ്.ഐ.ആർ സംബന്ധിച്ച ചർച്ചയിൽ രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷാംഗങ്ങളും ഉന്നയിച്ച വിമർശനങ്ങൾക്ക് നിയമ വിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടിയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ വിശകലനം ചെയ്യുന്നത്.
അനുവദിക്കരുത് തമിഴ് മണ്ണിന് തീകൊളുത്താൻ 11.12.2025 6:42
നീതിയും നിയമവും നടപ്പാക്കാനുള്ള ചുമതലയേൽപിക്കപ്പെട്ട കോടതികളും ജഡ്ജിമാരും വർഗീയ വിദ്വേഷ ശക്തികളുടെ പകർത്തെഴുത്ത് ജോലി തുടങ്ങിയാൽ രാജ്യത്തിന്‍റെ ഭാവിയെന്താകുമെന്ന് തമിഴ്നാട്ടിലെ തിരുപ്പറകുൺറം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നിരീക്ഷിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ക്രിമിനലുകൾക്ക് ശിക്ഷ, അതിജീവിതക്ക് നീതി? 10.12.2025 5:47
അന്വേഷണവും വിചാരണയും വിവാദങ്ങളുമായി വർഷങ്ങൾ നീണ്ടുപോയ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പറഞ്ഞതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. കേസ് അപ്പീൽ കോടതിയിലേക്ക് പോകുമെന്നും ഉറപ്പായി കഴിഞ്ഞു. അതിജീവിതക്ക് നീതി ലഭ്യമാക്കാനും പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തുമാകാം എന്ന ധാരണ തിരുത്താനും വിധിക്കെതിരെ അപ്പീൽ നൽകിയേ മതിയാവൂ. അന്തസ്സും അഭിമാനവും അടിയറവെക്കാതെ വനിതകൾക്ക് ജോലി ചെ...
തിരിച്ചറിവിന്‍റെ വിധിയെഴുത്ത് | Madhyamam Editorial 09.12.2025 4:56
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഇന്ന് നടക്കുമ്പോൾ, ത്രിതല പഞ്ചായത്തുകളുടെ അധികാരാവകാശങ്ങൾ തിരിച്ചുപിടിക്കാനുള്ള വഴികളാലോചിക്കുന്നതിനു പകരം കക്ഷിരാഷ്ട്രീയ വഴക്കുകളിൽ കുരുക്കിയിടാനുള്ള ശ്രമമാണ് ഇത്തവണ പ്രചാരണത്തിൽ കണ്ടതെന്ന് പറയുകയാണ് എഡിറ്റോറിയൽ...
പൗരരെ പുറത്താക്കുന്നത് ശിക്ഷാർഹമല്ലേ? | Madhyamam Editorial 08.12.2025 4:56
ഇന്ത്യൻ ഭരണകൂടം ബംഗ്ലാദേശിലേക്ക് തള്ളിയ പശ്ചിമബംഗാൾ സ്വദേശികളെ തിരികെയെത്തിച്ച പശ്ചാത്തലത്തിൽ, ദുർബലരായ പൗരർക്കു മേൽ ഭരണാധികാരത്തിന്റെ കനത്തഭാരം എപ്രകാരം പീഡനമേൽപ്പിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കേസെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
അതിതീവ്ര കാലാവസ്ഥയും ഉന്മാദ രാഷ്ട്രീയവും 06.12.2025 5:26
മാറിയ കാലാവസ്ഥയിൽ രാജ്യവും ഭരണകൂടവും ആവിഷ്കരിക്കേണ്ട പുതിയ ശീലങ്ങളെയും നയങ്ങളെയും കുറിച്ച് ‘ക്ലൈമറ്റ് ഇന്ത്യ 2025’ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആലോചനാവിധേയമാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സദാചാര രാഷ്ട്രീയവും രാഷ്ട്രീയക്കാരുടെ സദാചാരവും 05.12.2025 5:40
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയത്തിലെ ധാർമികതയെക്കുറിച്ച് ഗൗരവമായ പുനർചിന്ത ആവശ്യമാണെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
യുക്രെയ്നെ അമേരിക്ക നയിക്കുന്നതെങ്ങോട്ട്? 04.12.2025 6:07
ശക്തന്മാർക്കിടയിൽ സമാധാനത്തിന്റെ ശക്തി തെളിയിക്കേണ്ട ഐക്യരാഷ്ട്ര സഭ പരമ നിസ്സഹായതയും നിഷ്ക്രിയത്വവും കാട്ടിയപ്പോൾ യുദ്ധത്തിൽ തന്നെ ഒരുവിധത്തിൽ കക്ഷിയായ അമേരിക്കയാണ് ഇപ്പോൾ സമാധാന പദ്ധതിയുമായി മുന്നോട്ടുവരുന്നത്.
Podcasts similaires
Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics