Mathrubhumi
കാതോരം രവി മേനോന് | Ravi Menon
പാട്ടുകളുടെ പിന്നണിയിലുണ്ട് അങ്ങാടിപ്പാട്ടാവാത്ത കുറേ കഥകള്. പോയകാലത്തിന്റെ നാട്ടുവഴിയിലുണ്ട് പാട്ടിനേക്കാള് ഇമ്പമുള്ള വേറെയും കഥകള്. കാതോരം കേള്ക്കാം പാട്ടെഴുത്തുകാരന് രവി മേനോന് പറയുന്ന ഈ കഥകള്
Μην παραλείψεις να επισκεφτείς τη σελίδα του podcast και να στηρίξεις τον δημιουργό: www.spreaker.com
Δημιουργός
Mathrubhumi
Κατηγορία
Ιστοσελίδα του podcast
Τελευταίο επεισόδιο
6 Οκτ 2026
Πού να ακούσεις;
Podcast στην εφαρμογή Replaio Radio Έρχεται σύντομαΤα podcast έρχονται σύντομα στην εφαρμογή. Εγκατάστησέ την τώρα και δες πρώτος μια εντελώς νέα προσέγγιση στα podcast
Επεισόδια
എ.എം. രാജയുടെ സംഗീത ജീവിതവും ദാരുണമായ അന്ത്യവും | കാതോരം | Podcast 06.10.2026 5:28
ഒരു കാലത്തെ തെന്നിന്ത്യൻ സംഗീതലോകത്ത് തന്റേതായ ശബ്ദംകൊണ്ട് ഇടം നേടിയ എ.എം. രാജ. മിതഭാഷിയായ, സംഗീതത്തെ മാത്രം ശ്വസിച്ച് ജീവിച്ച ആ കലാകാരന്റെ ജീവിതത്തിനും വിടവാങ്ങലിനും പിന്നിൽ നൊമ്പരപ്പെടുത്തുന്ന നിരവധി ഓർമകളുണ്ട്.ഉദയഭാനുവുമായുള്ള സൗഹൃദം മുതൽ അവസാന യാത്രവരെ... എ.എം. രാജയുടെ സംഗീതജീവിതത്തിലേക്ക് ‘കാതോരം വിത്ത് രവി മേനോൻ’ സഞ്ചരിക്കുന്നു. ശബ്ദമിശ്രണം : പ്രണവ് പി എസ് നിർമ്മാണം : ആർ ജെ അച്ചൂ
ദേവരാജൻമാസ്റ്റർ ഒറ്റ രാത്രികൊണ്ട് സൃഷ്ടിച്ചത് പത്ത് ഈണങ്ങൾ | Kaathoram Ravi Menon | Music Podcast | 22.09.2026 4:40
ഒരു കാസറ്റ് മറന്നുപോയി… 😮അടുത്ത ദിവസം റെക്കോർഡിങ് തുടങ്ങേണ്ടതാണ്. പാടാനുള്ളത് ശ്രീനാരായണ ഗുരുദേവന്റെ കൃതികൾ. നേരത്തെ ചിട്ടപ്പെടുത്തിയ ഈണങ്ങളുള്ള കാസറ്റ് കൈയിലില്ല.റെക്കോർഡിങ് മാറ്റിവെക്കാമെന്ന് കരുതിയപ്പോൾ ദേവരാജൻ മാസ്റ്റർ ചോദിച്ചത് മറ്റൊരു കാര്യമാണ്—“ഗുരുദേവന്റെ സമ്പൂർണ്ണ കൃതികൾ കിട്ടുമോ?”പിന്നെ നടന്നത് സംഗീതത്തിന്റെ മറ്റൊരു അത്ഭുതം.ഒരു പുസ്തകം മുന്നിൽ വെച്ച് മാസ്റ്റർ രാത്രി മുഴുവൻ കൃതികളിലേക്ക്...
വെറുമൊരു ഹമ്മിങ്ങിൽ ജോൺസൺ മാസ്റ്റർ ഒളിച്ചു വച്ച മാജിക് | കാതോരം | Podcast 08.09.2026 5:00
ചില പാട്ടുകൾ നമ്മൾ കേൾക്കുകയല്ല… അവ നമ്മളെ ഒരു കാലത്തേക്ക് തിരികെ കൊണ്ടുപോകുകയാണ്. 🎶❤️ ‘ഏതോ ജന്മ കൽപ്പനയിൽ’ എന്ന പാട്ടിലെ ആ ഹമ്മിങ് ഓർമ്മയുണ്ടോ? വാക്കുകളൊന്നുമില്ലാതെ തന്നെ പ്രണയവും വിരഹവും സ്വപ്നങ്ങളും നിറയ്ക്കുന്ന ആ ഈണത്തിന് പിന്നിലെ കഥ എന്താണ്? സറീന വഹാബിന്റെ സ്ക്രീൻ ഇമേജിനൊപ്പം മനസ്സിൽ പതിഞ്ഞ ആ ഹമ്മിങ്ങും, ജോൺസൺ മാസ്റ്ററുടെ സംഗീതചിന്തകളും ഉണ്ണി മേനോന്റെ ഓർമകളും ചേർന്നപ്പോൾ തുറക്കുന്നത് മലയാ...
കുട്ടനാടൻ പുഞ്ചയിലെ പാട്ടിൽ തിത്തിത്താരാ തിത്തിത്തൈ വന്ന വഴി | കാതോരം രവി മേനോൻ | പോഡ്കാസ്റ്റ് 25.08.2026 6:21
അമരത്ത് സാക്ഷാൽ ദേവരാജൻ മാസ്റ്റർ. താളത്തിൽ തൊഴിയെറിഞ്ഞ് പാടാൻ യേശുദാസും കൂട്ടരും. ഈറൻ കാറ്റിൽ ഒരു വള്ളപ്പാട്ടിന്റെ മറക്കാനാവാത്ത ഈണം. കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളേ കൊട്ടു വേണം കുഴൽ വേണം കുരവ വേണം. കാവാലം ചുണ്ടൻ എന്ന ശശികുമാർ ചിത്രത്തിനു വേണ്ടി വയലാർ ദേവരാജൻ ടീം ഒരുക്കിയ ആ സൂപ്പർ ഹിറ്റ് ഗാനം പിറന്നു വീണിട്ട് ആറു പതിറ്റാണ്ട് ആകുന്നു. മലയാളത്തിലെ വഞ്ചിപ്പാട്ടുകളുടെ ചക്രവർത്തി നാടൻ കള്ളു...
മഹാനടൻ കെ.പി. ഉമ്മറുമായുള്ള ഓർമ്മകൾ പങ്കുവെച്ച് രവി മേനോൻ | കാതോരം | Podcast 11.08.2026 3:38
അവസാനമായി കോഴിക്കോട്ടെ ഞങ്ങളുടെ വീട്ടിൽ അതിഥിയായിട്ട് വന്നപ്പോൾ വിഭവ സമൃദ്ധമായ പ്രാതലുമായി കാത്തിരുന്ന ഭാര്യ ലതയോട് ഉമുക്ക പറഞ്ഞു വേണ്ട മോളെ ,ഒരു ഇഡ്ഡലി മതി.ഏറി വന്നാൽ രണ്ട് അത്രയേ പാടൂ എന്നാണ് വൈദ്യന്മാരുടെ കൽപ്പന. പല അസുഖങ്ങളുണ്ട്. പഞ്ചാര ഉൾപ്പെടെ ഞങ്ങളുടെ കൊച്ചു ഡൈനിങ് ടേബിളിന്റെ ഒരറ്റത്തിരുന്ന് വളരെ സൂക്ഷ്മതയോടെ സാവധാനം ഇഡ്ഡലി കഴിക്കുന്ന ഉമ്മുക്കയെ അത്ഭുതത്തോടെ നോക്കി ഇരുന്നപ്പോൾ മനസ്സിൽ തെളിഞ...
എസ്. ജാനകിയുടെ മുംബൈ യാത്രയും 'മൂടൽ മഞ്ഞ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളും | കാതോരം | Podcast 28.07.2026 6:52
ഓരോ പാട്ടിനും ഓരോ തലക്കുറി. കാലത്തിനു പോലും തിരുത്തിക്കുറിക്കാൻ പറ്റാത്ത ഒന്ന്.. "ചില ഗാനങ്ങൾ നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നും" - എസ് ജാനകിയുടെ വാക്കുകൾ . " എന്തെല്ലാം പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഉണ്ടായാലും ആ പാട്ടുകൾ നമ്മെ തന്നെ തേടി വരും ഈശ്വര നിയോഗം പോലെ.. എൻറെ ജീവിതത്തിൽ അത്തരം അനുഭവങ്ങൾ നിരവധിയുണ്ട്". 1970 ലാണ്. ഒരു ഗാനമേളയ്ക്ക് മുംബൈയിൽ എത്തിയതായിരുന്നു ജാനകിയും ഭർത്താവ്...
പ്രണയത്തിന്റെ നേർത്ത അംശം ഉള്ളിലുള്ളവർക്ക് സ്നേഹിക്കാതിരിക്കാൻ കഴിയുമോ ആ പാട്ട്?|കാതോരം| Podcast 29.05.2026 5:08
രാജകീയ പ്രൗഢിയോടെയാണ് കൃഷ്ണേട്ടന്റെ വരവ് ഒരു കയ്യില് തൂക്കിപ്പിടിച്ച റേഡിയോ മറുകയ്യില് എരിയുന്ന സിഗരറ്റ് അകമ്പടിക്ക് ഒരു കുട്ടിക്കൂട്ടവും കുപ്പായം ഇടാത്തവരും ഇട്ടവരും ഉണ്ട് ആ കുസൃതി കൂട്ടത്തില് ചുണ്ടേല് അങ്ങാടിയില് നിന്ന് വീട്ടിലേക്കുള്ള വഴിയില് എവിടെയോ വെച്ച് ഒപ്പം കൂടിയതാവണം ട്രാന്സിസ്റ്റര് റേഡിയോ... ഓര്മകള് പങ്കിടുന്നു കാതോരത്തില് രവിമേനോന്.
'അമൃതം ഗമയ'യില് നായകനായി എം.ടി. കണ്ടത് മമ്മൂട്ടിയെ | കാതോരം | Podcast 07.03.2026 7:09
സ്ക്രിപ്റ്റ് ഗംഭീരം. സംഭാഷണം അതിലും കേമം. എന്നാലും എവിടെയോ ഒരു പൊരുത്തക്കേട്. ഇടക്ക് കയറിവരുന്ന പ്രണയം കഥയുടെ ഭാവതീവ്രതക്ക് പോറലേൽപ്പിച്ചുവോ?
ആദ്യ ശമ്പളവും അമ്മയുടെ വാക്കും | കാതോരം| Podcast 19.02.2026 4:36
വീട്ടിൽ നിന്ന് നയാ പൈസ ധനസഹായം ചോദിച്ചു വാങ്ങില്ലെന്ന് ഉള്ളിലെ ദുരഭിമാനം നേരത്തെ തീരുമാനിച്ചു ഉറച്ചിരുന്നതുകൊണ്ട് പ്രത്യേകിച്ചും ആദ്യ ശമ്പളത്തിൽ നിന്ന് നൂറു രൂപയെങ്കിലും അമ്മയ്ക്ക് കൊടുക്കണം കൊടുത്തേ പറ്റൂ. പുതിയ ജോലിയിൽ ചേരാൻ പുറപ്പെടുമ്പോൾ കുട്ടിമാമ അതായത് അമ്മയുടെ അനുജൻ തന്ന ഉപദേശമാണ് അമ്മ ചോദിക്കാൻ ഒന്നും പോണില്ല എന്നാലും കൊടുക്കണം... ആദ്യ ശമ്പളത്തിന്റെ ഉള്ളിൽ കോറുന്ന ഓർമ പങ്കിടുകയാണ് കാതോരത...
പൊള്ളുന്ന ചുംബനത്തിൻ്റെ നനവിപ്പോഴുമുണ്ട് നെറ്റിയിൽ | Kathoram | Podcast 06.01.2026 6:52
ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾ ഒന്നോ രണ്ടോ മാസം കൂടുമ്പോൾ വന്നെത്താറുള്ള പോസ്റ്റ് കാർഡുകളിലൂടെയാണ് അദ്ദേഹത്തെ പരിചയം. വടിവത്ത കൈപ്പടയിൽ ലളിത സുന്ദരമായ ഭാഷയിൽ എഴുതിയ ആ കത്തുകളിൽ ജീവിതത്തെകുറിച്ചുള്ള സുചിന്തിതമായ നിരീക്ഷണങ്ങൾ ആയിരിക്കും ഏറിയും. അവസാനകാലത്ത് അയച്ച കത്തുകളിൽ ഒന്നിൽ അദ്ദേഹം എഴുതി: "പ്രായമേറി വരുന്നു, കണ്ണൊന്ന് ചിമ്മി തുറക്കുമ്പോഴേക്കും 90 കാരനാകും. ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന എല...
ഹൃദയം തൊട്ട ആ പാട്ടും പത്തുവയസ്സുകാരന്റെ ഉത്തരവും | കാതോരം | Podcast 23.12.2025 6:27
ദൈവത്തിൻറെ അദൃശ്യ സാന്നിധ്യമുള്ള രണ്ടു വരികൾ ഇന്നും കണ്ണുകളെ ഈറൻ എണിയിക്കുന്നു. ഇന്ന് മുന്നിലിരിക്കും ഈ അന്നം നിന്റെ സമ്മാനമല്ലയോ ഇന്ന് ഞങ്ങൾ തൻ പാനപാത്രത്തിൽ നിന്റെ കാരുണ്യജീവനം 1967ൽ പുറത്തിറങ്ങിയ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിൽ പി ഭാസ്കരൻ എഴുതി ബാബുരാജ് സ്വരപ്പെടുത്തിയ പാവനനാം ആട്ടിടയ പാതകാട്ടുക നാഥ എന്ന വിശ്രുത ഭക്തിഗാനത്തിന്റെ ചരണം. വയനാട്ടിലെ ഞങ്ങളുടെ സ്കൂളിന് സമീപമുള്ള കേരളവിലാസം...
‘എന്തിനാ സാറേ സങ്കടപ്പാട്ട്, ലൈഫില് നിറയെ സങ്കടമല്ലേ’ | കാതോരം | Podcast 09.12.2025 5:06
ഓട്ടോയിൽ കയറിയിരുന്നപ്പോൾ ഡ്രൈവർ ചോദിച്ചു പാട്ടു വെക്കുന്നതിൽ വിരോധമില്ലല്ലോ പിന്നിലെ സ്പീക്കറുകളിൽ നിന്ന് കരകര ശബ്ദത്തിന്റെ അകമ്പടിയോടെ ഒഴുകിക്കൊണ്ടിരുന്ന പാട്ടിലേക്ക് ശ്രദ്ധ പോയതപ്പോഴാണ് എം ജി ശ്രീകുമാറും സുജാതയും മത്സരിച്ചു പാടുന്നു കവിളിനിയിൽ കുങ്കുമമോ പരിഭവവർണ്ണപരാഗങ്ങളോ കരിമിഴിയിൽ കവിതയുമായി വാവാ എന്റെ ഗാഥേ ഏയ് ഒരു വിരോധവുമില്ല പാടിക്കോട്ടെ കുറച്ചധികം നേരത്തെ യാത്രയുണ്ടല്ലോ എന്റെ മറുപടി ഓട്ട...
എനിക്ക് എത്രയോ ജന്മമായി പാട്ട് വെച്ചുതരണം; തടവറയിലിരുന്ന് അയാൾ ആവശ്യപ്പെട്ടു | കാതോരം | Podcast 25.11.2025 6:48
മോഷണക്കുറ്റത്തിന് പിടിയിലായി ജയിലിൽ കഴിയുന്ന ഒരാൾ, തൻ്റെ ഏകാന്തതയിൽ ആശ്വാസമായി, എത്രയോ ജന്മമായി എന്ന പ്രണയഗാനം എഫ്എം പരിപാടിയിൽ ആവശ്യപ്പെട്ടു. പാട്ടിലെ നായികയായ മഞ്ജു വാര്യരുടെ മുഖച്ഛായയുള്ള തൻ്റെ പഴയ പ്രണയിനിയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു ഈ പാട്ട് കേൾക്കുമ്പോൾ അയാളുടെ മനസിലേക്കെത്തിയത്. സിനിമയുടെ സാഹചര്യങ്ങൾക്കപ്പുറം ഒരു ഗാനം മലയാളികളുടെ ജീവിതത്തിലും പ്രണയസങ്കൽപ്പങ്ങളിലും എത്രത്തോളം ആഴത്തിൽ സ്വ...
ഏകാന്തതയുടെ തുരുത്തിൽ ഒടുങ്ങിയ സുലക്ഷണയുടെ ജീവിതം | കാതോരം | Podcast 11.11.2025 10:12
സുലക്ഷണ പണ്ഡിറ്റ് പ്രണയിച്ചത് സഞ്ജീവ്കുമാറിനെ സഞ്ജീവ് പ്രണയിച്ചത് ഹേമമാലിനിയെയും സമാന്തര രേഖകൾ പോലെ ഒഴുകിയ ഒരിക്കലും കൂട്ടിമുട്ടാതെ പോയ രണ്ട് ബോളിവുഡ് പ്രണയങ്ങൾ നഷ്ടപ്രണയത്തിന്റെ സപ്തസ്മൃതികളിൽ മുഴുകി ജീവിച്ച സഞ്ജീവ് മദ്യത്തിൽ അഭയം തേടി ജീവിതം ധൂർത്തടിച്ചതും ഒടുവിൽ ഹൃദയസ്തംഭനത്തിന് കീഴടങ്ങിയതും ചരിത്രം. ഇപ്പോഴ ഇതാ സുലക്ഷണയും യാത്രയായി. കാൽ നൂറ്റാണ്ടോളം നീണ്ട വിഷാദഭരിതമായ ഏകാന്ത ജീവിതത്തിന് വിരാമം....
ഈ ലോകത്ത് നീ ഒറ്റയ്ക്കല്ല എന്ന് കാതില് മന്ത്രിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട പാട്ടുകള് | Kathoram by Ravi Menon 28.10.2025 5:37
ഒറ്റപ്പെടലിന്റെ വ്യഥയിലേക്ക് സ്വയം ഉള്വലിഞ്ഞ കുട്ടിയ്ക്ക് ആശ്വാസം പകര്ന്ന പാട്ടുകളെക്കുറിച്ച്.. ഈ ലോകത്ത് നീ ഒറ്റയ്ക്കല്ല എന്ന് നിരന്തരം കാതില് മന്ത്രിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട ആ പാട്ടുകളെക്കുറിച്ച് കാതോരത്തില് രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്
ഏകാന്തതയില് ഒരു മനുഷ്യന് കൂട്ടായി മാറിയ പുസ്തകം; കൃതാര്ത്ഥനായി ഞാനും | Kathoram BY Ravi Menon 15.10.2025 4:07
വായനയെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന ഒരാള് ഒരു പട്ടാളക്കാരന്. പ്രായം 90 വയസ്. പ്രായാധിക്യവും അസുഖങ്ങളും കാരണം കിടക്കയില് ഒതുങ്ങിപ്പോയ ജീവിതം. എഴുന്നേറ്റിരിക്കാന് പോലും ആരുടെയെങ്കിലും സഹായം വേണം. അയാള്ക്ക് പുസ്തകങ്ങള് ആശ്വാസമാകുന്ന അനുഭവം. ഹോസ്റ്റ് രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്
"നിങ്ങള് നോക്കിക്കോളൂ രവിയേട്ടാ... ഈ മനുഷ്യനെ പിടിച്ചാൽ കിട്ടില്ല. ഓസ്കാറും വാങ്ങിയിട്ടേ മൂപ്പര് അടങ്ങൂ...." | Mohanlal 25.09.2025 4:43
'ലാലിന്റെ ചിരി നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടോ രവിയേട്ടാ?' -- ഇടക്ക് മധു ചോദിക്കും. ' അരച്ചിരിയാണ്. മുഴോന് പൊറത്തേക്ക് വരില്യ. പാതി ഉള്ളില് തന്നെ തങ്ങി നില്ക്കും.' -- മധുവിന്റെ സുചിന്തിതമായ നിരീക്ഷണം. ചിന്തിച്ചു നോക്കിയപ്പോള് ആ പറഞ്ഞതില് കുറച്ച് സത്യമില്ലേ എന്നൊരു സംശയം. പോട്ടെ, ഇനി സിനിമയില് ലാലിനെ കാണുമ്പോള് ശ്രദ്ധിക്കാം. ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്
നന്ദി സത്യൻ, ഇന്നും കാതിലുള്ള റഫിയുടെ ആ രണ്ടു വരികൾക്ക് | കാതോരം | Hridayapoorvam 02.09.2025 3:58
'ഹൃദയപൂര്വം' സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള് മോഹന്ലാലിനും മാളവികാ മോഹനും സംഗീതക്കുമൊപ്പം നിനച്ചിരിക്കാതെ ഒരാള് കൂടി കൂടെ ഇറങ്ങിപ്പോന്നു: സാക്ഷാല് മുഹമ്മദ് റഫി. അതും എന്തൊരു വരവ് ! മരിച്ചുപോയ അച്ഛന്റെ പ്രിയഗായകന് റഫി സാഹിബ് ആണെന്ന മകള് ഹരിതയുടെ (മാളവിക) വെളിപ്പെടുത്തലിന് പിറകെ ഒരു പഴയ പാട്ടിന്റെ പല്ലവി വന്നു നിറയുകയാണ് അന്തരീക്ഷത്തില്. റഫിയുടെ പാട്ട്: 'അഭീ ന ജാവോ ഛോഡ്കര് കേ ദില് അഭീ ഭ...
വിടപറഞ്ഞ ഭാര്യയുടെ ഓർമ്മയിൽ ആ വിഷാദഗാനം | Karunyam - Maranjupoyathenthe 19.08.2025 7:51
തീയേറ്ററിലെ ഇരുട്ടിലിരുന്ന് ആ പാട്ടു കേട്ട് തേങ്ങിപ്പോയിട്ടുണ്ട് ശ്രീകാന്ത്. 'കരച്ചില് കേട്ട് അമ്പരന്നുപോയ ഭാര്യ എന്റെ കൈ മുറുകെ പിടിച്ചു. ചിരിയായിരുന്നു അവള്ക്ക്. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന ജാള്യവും. 'എന്നെക്കാളും വലിയ സെന്റി ആണല്ലോ നിങ്ങള്. സിനിമ കണ്ട് ഇങ്ങനെയൊക്കെ കരഞ്ഞാലോ ? അവളുടെ ചോദ്യം. ഒപ്പം ഒരു അപേക്ഷ കൂടി: 'മനുഷ്യനെ നാണം കെടുത്തല്ലേ. പ്ലീസ്..' ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക...
കാക്കിക്കുള്ളിലെ കിഷോര് ആരാധകന് | കാതോരം | Kishore Kumar 05.08.2025 11:26
അടി മുടി കിഷോര് കുമാര് ആരാധകനായ ഒരാളെക്കുറിച്ച്, ഒരു വിഷാദ ഗാനം കേട്ടാല്, ഒരു സിനിമ കണ്ടാല് പോലും കരഞ്ഞുപോകുന്ന ഒരാളെക്കുറിച്ച്, പിന്നീടയാള് ഒരു പരുക്കന് പോലീസുകാരനായി പരുവപ്പെട്ടതിനെക്കുറിച്ച് കേള്ക്കാം കാതോരത്തില് . ഹോസ്റ്റ്; രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്.
പ്രണയിക്കാന് പഠിപ്പിച്ച പാട്ട് | കാതോരം | Malayalam Romantic Songs 22.07.2025 7:08
എല് പിയില് നിന്ന് യു പിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടേയുള്ളൂ അന്ന്. പ്രണയമെന്തെന്ന് അറിയാനുള്ള പ്രായമായിട്ടില്ല; അനുഭവിക്കാനും. അടുത്തുള്ള ഭഭരോഷന്'' ടോക്കീസില് നിന്ന് അപൂര്വമായി മാത്രം കാണാന് ഭാഗ്യം സിദ്ധിക്കുന്ന ബ്ലാക്ക് ആന്ഡ് വൈറ്റ് സിനിമകളില് പ്രേംനസീര് ഷീലയെ പുണരുമ്പോഴും കൈനീട്ടി കിടക്കമുറിയിലെ വിളക്കണയ്ക്കുമ്പോഴും എന്തോ അരുതായ്ക എന്ന് തോന്നും. വെളിച്ചത്ത് കാണിക്കാന് പാടില്ലാത്ത എ...
ഒ.എന്.വി കവിതയിലെ സംഗീതത്തില് വീണുപോയ എം.ബി.എസ്: ഒരു അപൂര്വ്വ ഗാനം പിറന്ന കഥ | O. N. V. Kurup 08.07.2025 8:11
തിരുവനന്തപുരത്തെ പഴയ ഗീത് ഹോട്ടലിലെ ശീതീകരിച്ച മുറിയിലിരുന്ന്, സിനിമയിലെ കഥാമുഹൂര്ത്തത്തിന് വേണ്ടി എഴുതിയ കാവ്യഗീതം സംഗീതസംവിധായകനേയും സംവിധായകനേയും ചൊല്ലിക്കേള്പ്പിക്കുന്നു ഒ എന് വി. അവസാന വരിയും കേട്ടുതീര്ന്നപ്പോള് രണ്ടു മഹാപ്രതിഭകളുടെ സര്ഗ്ഗ സംഗമം അരികിലിരുന്ന് ആസ്വദിച്ചുകൊണ്ടിരുന്ന സംവിധായകനോട് എംബി ശ്രീനിവാസന് പറഞ്ഞു: 'ഈ വരികള്ക്ക് ഈ ഈണം തന്നെ ഏറ്റവും അനുയോജ്യം. ഒഎന്വി പാടിയ ട്യൂണില്...
അച്ഛന് പാട്ടിനെ പുറത്താക്കി മക്കള് തിരിച്ചുവിളിച്ചു | 24.06.2025 9:10
യേശുദാസിന്റെ ശബ്ദമൊഴികെ എല്ലാമുണ്ടായിരുന്നു പ്രഥമരാത്രിയില് പ്രണയം നിറയ്ക്കാന്. പുഷ്പ ശയ്യയും കാച്ചിയ പാലും മുല്ലപ്പൂമണവും കാറ്റില് ഇളകുന്ന പിങ്ക് ജനല് കര്ട്ടനുകളുമൊഴികെ. വിവാഹ നാളിനെക്കുറിച്ച് ഓര്ക്കുമ്പോഴെല്ലാം സേതുലക്ഷ്മിയുടെ ഓര്മകളില് നിറയുന്നത് ആ ഇല്ലായ്മയാണ്. ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്; എസ്.സുന്ദര്v
ഇത് നീ എഴുതിയതല്ല, ഏതോ അജ്ഞാതശക്തി നിന്നെ കൊണ്ട് എഴുതിച്ചതാണ്-യേശുദാസ് പറഞ്ഞു | M. D. Rajendran 10.06.2025 8:09
ഗാനരചയിതാക്കള്ക്കിടയിലെ ഏകാന്തപഥികനാണ് എം.ഡി.ആര്. ആള്ക്കൂട്ടങ്ങളിലും ആഘോഷങ്ങളിലും ആത്മപ്രശംസാവേദികളിലും കാണാറില്ല അദ്ദേഹത്തെ. എന്തും നര്മ്മബോധത്തോടെ കാണുന്നതാണ് എം.ഡി.ആറിന്റെ ശൈലി. പ്രസംഗവേദികളിലും സാമൂഹ്യമാധ്യമങ്ങളിലും ആത്മപ്രഘോഷണം നാട്ടുനടപ്പായിക്കഴിഞ്ഞ കാലത്ത് തന്നിലേക്ക് തന്നെ നോക്കി ചിരിക്കാനും സ്വയം കളിയാക്കാനും മടികാണിക്കാത്ത ഒരാള്. ധാരാളം ആരാധകരുണ്ടായിരുന്ന റേഡിയോ അവതാരകന്. കൂടെ നല്...
തെന്നിന്ത്യയിലെ ഗാന കോകിലവും കളിക്കളത്തിലെ പടക്കുതിരയും തമ്മിലുള്ള അപൂര്വ സമാഗമം | കാതോരം | S. Janaki & IM Vijayan 27.05.2025 6:02
യാത്രയാക്കവേ വിജയന്റെ കൈകള് ചേര്ത്തുപിടിച്ച് ജാനകിയമ്മ പറഞ്ഞു: ''വലിയ സന്തോഷം. കളിക്കാരന് എന്ന് കേട്ടപ്പോള് വളരെ ടഫ് ആയിരിക്കും എന്നാണ് കരുതിയത്. നിങ്ങള് വളരെ സോഫ്റ്റ്. എപ്പോഴും ചിരിച്ചുകൊണ്ടേ ഇരിക്കുന്നു ... ഈ ചിരി ഒരിക്കലും മായാതിരിക്കട്ടെ.'' വികാരവായ്പ്പോടെ ആ വാക്കുകള് കേട്ടുനിന്നു വിജയന്. പിന്നെ ഒരിക്കല് കൂടി അമ്മയുടെ പാദങ്ങളില് നമസ്കരിച്ചു. പാട്ടിലെ റാണിക്ക് കളിയിലെ രാജകുമാരന്റെ ആദ...
Παρόμοια podcast
Το Replaio δεν είναι εκδότης podcast - τα ονόματα των εκπομπών, τα εξώφυλλα και ο ήχος ανήκουν στους δημιουργούς τους και διανέμονται μέσω δημόσιων ροών RSS