Mathrubhumi
കാതോരം രവി മേനോന് | Ravi Menon
പാട്ടുകളുടെ പിന്നണിയിലുണ്ട് അങ്ങാടിപ്പാട്ടാവാത്ത കുറേ കഥകള്. പോയകാലത്തിന്റെ നാട്ടുവഴിയിലുണ്ട് പാട്ടിനേക്കാള് ഇമ്പമുള്ള വേറെയും കഥകള്. കാതോരം കേള്ക്കാം പാട്ടെഴുത്തുകാരന് രവി മേനോന് പറയുന്ന ഈ കഥകള്
Μην παραλείψεις να επισκεφτείς τη σελίδα του podcast και να στηρίξεις τον δημιουργό: www.spreaker.com
Δημιουργός
Mathrubhumi
Κατηγορία
Ιστοσελίδα του podcast
Τελευταίο επεισόδιο
6 Οκτ 2026
Πού να ακούσεις;
Podcast στην εφαρμογή Replaio Radio Έρχεται σύντομαΤα podcast έρχονται σύντομα στην εφαρμογή. Εγκατάστησέ την τώρα και δες πρώτος μια εντελώς νέα προσέγγιση στα podcast
Επεισόδια
രവി എഴുതിയ കഥയിലെ നായിക ഞാനാണ്.... അദ്ദേഹത്തിന്റെ സ്വപ്നകാമുകി...| Kathoram by Ravi Menon 13.05.2025 7:10
ഓഫീസിലേക്കാണ് വിളി വന്നത്. ഫോണ് കണക്റ്റ് ചെയ്യുമ്പോള് റിസപ്ഷനിസ്റ്റ് പറഞ്ഞു: ഏതോ വല്യമ്മയാണെന്ന് തോന്നുന്നു. സാറിന്റെ ലേഖനത്തെപറ്റി സംസാരിക്കാനാണത്രേ... ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്
വീണുടഞ്ഞ കാപ്പിക്കപ്പ്, ചരിത്രം മാറ്റിയെഴുതിയ ജീവിതം | Actress manorama 29.04.2025 9:18
ചിരിച്ചുമാത്രം കണ്ടിട്ടുള്ള മുഖത്ത് ഒരു മിഴിനീര് മുത്തിന്റെ തിളക്കം. കരയാതെ കരയുകയാണോ ആ ചിരി. ഏത് ചിരിക്ക് പിന്നിലും ഉണ്ടാകും ഒരു കണ്ണുനീര് തുള്ളി. ഹോട്ടല് മുറിയിലെ ചില്ലുജനാലയ്ക്ക് അപ്പുറത്തുള്ള കൂരിരുട്ടിനെ നോക്കി മനോരമ മന്ത്രിക്കുന്നു. ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്
എന്നെ പാട്ടിന്റെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ ജയേട്ടന് | കാതോരം | P. Jayachandran 15.04.2025 9:05
ചീറിപ്പായുന്ന പന്തിന്റെ മൂളക്കത്തിലും നിറഞ്ഞ ഗ്യാലറികളുടെ ആരവങ്ങളിലും മോഹിതനായി നടന്ന എന്നെ പാട്ടിന്റെ ലോകത്തിലൂടെ പാട്ടിന്റെ എഴുത്തിനെക്കുറിച്ചുള്ള ഏകാന്ത വഴികളിലൂടെ കൈ പിടിച്ചു നടത്തുകയായിരുന്നു ജയചന്ദ്രന്. ജന്മനാ പകല്ക്കിനാവുകാരനായ ഒരുത്തനെ കൂടുതല് വലിയ സ്വപ്ന ജീവിയും ഉന്മാദിയും ആക്കിമാറ്റിയെടുത്ത ഒരു ചേര്ത്തുപിടിക്കല്. ഹോസ്റ്റ് രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്
ഗിരീഷിന്റെ ഹൃദയത്തില് നിന്ന് കേട്ട സൂര്യകിരീടം | Gireesh Puthenchery | Podcast 01.04.2025 8:51
റേഡിയോയില് നിന്നല്ല 'സൂര്യകിരീടം' ആദ്യം കേട്ടത്. ഓഡിയോ കാസറ്റില് നിന്നുമല്ല; ഗാനരചയിതാവിന്റെ ഹൃദയത്തില് നിന്നാണ്. തുറന്നിട്ട ജനാലയ്ക്കപ്പുറത്തെ ഏതോ വിദൂരബിന്ദുവില് കണ്ണുനട്ടുകൊണ്ട്, മുല്ലശ്ശേരിയിലെ കിടപ്പുമുറിയില് രാജുവേട്ടന്റെ കട്ടിലിനരികെ തലയിണയില് ചാരിയിരുന്ന് ഗിരീഷ് പാടുന്നു: 'സൂര്യകിരീടം വീണുടഞ്ഞു രാവിന് തിരുവരങ്ങില്, പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും നിഴലുകളാടുന്നൂ...| ' ...
'ഇതെനിക്ക് യേശുദാസ് തന്ന സമ്മാനമാണെടീ' കൈവിരലിലെ പൊള്ളലിന്റെ പാട് കാണിച്ച് അഭിമാനത്തോടെ അമ്മൂമ്മ | Kathoram By Ravi Menon 25.03.2025 5:58
അമ്മയോര്മ്മകളെ അമ്മൂമ്മയുമായി ചേര്ത്തുനിര്ത്തിയ മറ്റൊരനുഭവം കൂടി പങ്കുവെച്ചു ഫോണ് വിളിച്ച യുവതി. ഗ്യാസ് അടുപ്പിനു തൊട്ടടുത്ത് റേഡിയോ വെച്ച് പാട്ട് കേള്ക്കുമ്പോള് അബദ്ധത്തില് തീയൊന്നാളി. റേഡിയോ എടുത്തുമാറ്റാനുള്ള യത്നത്തില് സ്വന്തം കൈ പൊള്ളിയത് പോലും അറിഞ്ഞില്ല അവര്. 'ഇതെനിക്ക് യേശുദാസ് തന്ന സമ്മാനമാണെടീ എന്ന് കൈവിരലിലെ പൊള്ളലിന്റെ പാട് ഉയര്ത്തിക്കാണിച്ച് അഭിമാനത്തോടെ പറയുമായിരുന്നു അമ്...
പട്ടിണി കിടന്നും പുസ്തകം വായിക്കുന്ന ഒരാള് | കാതോരം | രവി മേനോന് | Podcast 12.03.2025 8:24
രൂപമല്ല, ശബ്ദമാണ് ആദ്യം മനസ്സില് പതിഞ്ഞത്. ബുക്ക് സ്റ്റാളില് ഭംഗിയായി അടുക്കിവെച്ചിരുന്ന പുസ്തകങ്ങളെടുത്തു വെറുതെ മറിച്ചു നോക്കി നടക്കവേ, കാതില് ഒരു മൃദുമന്ത്രണം: 'മദ്രാസില് പോയാല് ജോയി സാറിനെ കാണാന് പറ്റുമോ ചേട്ടാ? 'ഞെട്ടിത്തിരിഞ്ഞുനോക്കുമ്പോള് തൊട്ടരികെ തെല്ലു ജാള്യം കലര്ന്ന ചിരിയുമായി ഒരു ചെറുപ്പക്കാരന്. കയ്യില് 'മൊഴികളില് സംഗീതമായി' എന്ന പുസ്തകത്തിന്റെ അപ്പോള് വാങ്ങിയ കോപ്പി. കാഴ്ച...
'സ്വപ്നം ദൈവം സഫലമാക്കട്ടെ'; പ്രഭാ യേശുദാസ് അത് പറഞ്ഞപ്പോൾ കണ്ണുകൾ അറിയാതെ നനഞ്ഞു | Kathoram By Ravi Menon 24.02.2025 8:26
കാത്തിരിപ്പിന്റെ ആലസ്യം അക്ഷമയക്ക് വഴിമാറുന്നു. ഒരേ സ്വരത്തില്, ഒരൊറ്റ മനസ്സോടെ ജനക്കൂട്ടം ആര്ത്തുവിളിക്കുന്നു.ദാസേട്ടാ...'' നിറഞ്ഞ സദസ്സിലെ പതിനായിരങ്ങളിലൊരാളായി കാതോര്ത്തിരിക്കുകയാണ് ഗാനഗന്ധവര്വന് വേണ്ടി. കാതോരത്തില് രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്
മരണത്തിന്റെ കൈകളില് 35 സെക്കന്ഡ്: കൂട്ടിന് അനുരാഗിണി | Kathoram by Ravi Menon 21.01.2025 7:12
എഴുപതാം വയസ്സില്, മരണവുമായി മുഖാമുഖം നിന്ന നിമിഷങ്ങള് ഓര്ത്തെടുത്തു വിവരിക്കുകയായിരുന്നു സെന്ട്രല് എക്സൈസില് നിന്ന് വിരമിച്ച ആ വയോധികന്. 'മരണത്തെ ഇത്ര അടുത്തുനിന്ന്, കയ്യെത്തും ദൂരെനിന്ന് കണ്ടറിഞ്ഞ മറ്റാരെങ്കിലും ഉണ്ടോ എന്നറിയില്ല. വിശ്വസിക്കാന് പ്രയാസമുണ്ടാകും. മരണഗന്ധത്തെ കുറിച്ച് കഥകളില് വായിച്ചിട്ടുള്ള അറിവേ ഉള്ളൂ അതുവരെ. അതെന്തെന്ന് ശരിക്കുമറിഞ്ഞു ആ രാത്രി.' അടുത്ത സുഹൃത്തിന്റെ മ...
'മനസ്സ് കൈവിടുമ്പോൾ റഫിയെ ആശ്രയിക്കും; റഫിയായിരുന്നു അമ്മയുടെ പ്രിയഗായകന്' | kaathoram by Ravi Menon 28.12.2024 8:41
അധികം പാടിക്കേള്ക്കാറുള്ള പാട്ടല്ല. ശങ്കര് ജയ്കിഷന് ചിട്ടപ്പെടുത്തിയ 'പ്യാര് ഹി പ്യാറി'ലെ ആ ഗാനത്തോട് എന്തുകൊണ്ടായിരിക്കാം ഇത്രയിഷ്ടം? ചോദിക്കേണ്ടി വന്നില്ല. അതിനു മുന്പ് ലെനിന് ഉത്തരം തന്നു: 'അമ്മയെ ഓര്മ്മവരും ഈ പാട്ട് പാടുമ്പോള്. കവിത എന്നായിരുന്നു അമ്മയുടെ പേര്...' | ഹോസ്റ്റ്: രവി മേനോന് സൗണ്ട് മിക്സിങ്: എസ്.സുന്ദര്
എന്റെ എല്ലാ വേദനകളും ആ ആശ്ലേഷത്തില് അലിഞ്ഞുപോകുമായിരുന്നു, ആ പാട്ടിലും | Kathoram By Ravi Menon 19.12.2024 8:11
ഒടുവില് 'സന്യാസിനി' എന്ന ഗാനം റേഡിയോയിലൂടെ കേള്പ്പിച്ചു തരാമോ എന്ന് കേള്വിക്കാരി ആരാഞ്ഞപ്പോള് അത്ഭുതത്തോടെ അവതാരകന് ചോദിച്ചു: 'ഇത്രയും ദുഃഖങ്ങളും തിരിച്ചടികളും നിറഞ്ഞ ജീവിതത്തിലേക്ക് ഇനിയും ഒരു ദുഃഖഗാനത്തെ ക്ഷണിക്കണോ? സന്തോഷം പകരുന്ന ഒരു പാട്ട് ആവശ്യപ്പെടുമെന്നാണ് ഞാന് കരുതിയത്..' മണ്മറഞ്ഞുപോയ അച്ഛന്റെ സാനിധ്യം ഓര്മ്മപ്പെടുത്തുന്നൊരു വിരഹഗാനം. ആ പാട്ടിന്റെ കഥയുമായി കാതോരത്തില് രവി മേനോന്...
സിഡി പ്ലെയറിന് മുന്നില് മൗനിയായി അച്ഛന്; ഒഴുകിവന്ന പാട്ട് മകന്റെ ഒരു രാത്രി കൂടി വിടവാങ്ങവേ... | Kathoram By Ravi Menon 17.12.2024 7:20
പഴയ പാട്ടുകളാണ് അച്ഛനിഷ്ടം. മകന് പുതിയ പാട്ടുകളും. ഈശ്വരചിന്തയോ മാണിക്യവീണയോ ചക്രവര്ത്തിനിയോ അച്ഛന് റേഡിയോയില് ശബ്ദം കൂട്ടി വെച്ചാല് പതുങ്ങിച്ചെന്ന് വോള്യം കുറയ്ക്കും മകന്. മകനെങ്ങാനും പ്രായം നമ്മില് മോഹം നല്കി ഉറക്കെ വെക്കുകയും കൂടെ പാടിപ്പോകുകയും ചെയ്താല് അച്ഛന്റെ കാതുപൊട്ടിക്കുന്ന ശകാരം ഉറപ്പ്. സംഗീതം സംഘര്ഷഭരിതമാകുന്ന നിമിഷങ്ങള്. പിന്നീട് ആ മകന്റെ അകാല വിയോഗത്തില് നൊന്ത് മകന് ഇഷ്ടപ്...
'എക് പ്യാര് കാ നഗ്മ' ഒരു സ്നേഹ ഗീതത്തിന്റെ ഓര്മ്മയ്ക്ക് | കാതോരം | Podcast 18.06.2022 7:32
എന്ത് കൊണ്ട് എന്നറിയില്ല ഇന്നും ആ പാട്ട് കേള്ക്കുമ്പോള് അറിയാതെ ഇടനെഞ്ചില് ഒരു ഗത്ഗദം വന്ന് തടയും ചിലപ്പോള് ഒക്കെ കണ്ണുകള് ഈറനാകും. കാതോരം രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്
കിലുകില് പാട്ടിന്റെ കൈ പിടിച്ച് ഒരു അമ്മ | കാതോരം | Podcast 04.06.2022 8:13
തലേന്ന് രാത്രി അമ്മ യാത്രയായി എന്ന് പറയാനാണ് അപ്പുവിളിച്ചത്. കര്ണാടക അതിര്ത്തിയോട് ചേര്ന്ന് നില്ക്കുന്ന വയനാടന് ഗ്രാമത്തില് നിന്ന് പ്രതീക്ഷിച്ച വാര്ത്ത തന്നെ ദീര്ഘകാലമായി രോഗശയ്യയിലായിരുന്നല്ലോ അപ്പുവിന്റെ 80കാരിയായ അമ്മ.. കാതോരം രവി മേനോന്. സൗണ്ട് മിക്സിങ്: സുന്ദര് എസ്
ശ്രീകുമാരൻ തമ്പിയുടെ സ്വർണ്ണപതംഗങ്ങൾ | Sreekumaran Thampi 13.05.2022 6:39
സ്വപ്നത്തിൽപ്പോലും കരുതിയിട്ടില്ലല്ലോ ശ്രീകുമാരൻ തമ്പി എന്ന മഹാകലാകാരനെ എന്നെങ്കിലുമൊരിക്കൽ നേരിൽ കാണാൻ ഇട വരുമെന്ന്. നന്ദി തമ്പി സാർ. വർണ്ണരഹിതമായിപ്പോകുമായിരുന്ന എന്നെപ്പോലുള്ള എത്രയോ സാധാരണക്കാരുടെ നിമിഷങ്ങളെ സ്വർണ്ണപതംഗങ്ങളാക്കി മാറ്റിയതിന്. ആ പതംഗങ്ങളെ സുഗന്ധവാഹികളാക്കിയതിന്! അവതരണം: രവി മേനോന് | സൗണ്ട് മിക്സിംഗ് : പ്രണവ് പി.എസ്
ഓരോ പെരുന്നാളും ഷാനവാസിന്റെ കൂടി ഓര്മയാണ് | കാതോരം | Podcast 30.04.2022 11:23
ഒരു ചെറിയ പെരുന്നാളിനാണ് ആദ്യ വിളി വന്നത്. 15 വര്ഷം മുമ്പ് ഫോണെടുത്തപ്പോള് മറുവശത്ത് മൗനം. മൗനത്തിനൊടുവില് പരുക്കന് ശബ്ദത്തില് ഒരു വിഷാദ ഗാനത്തിന്റെ ശീലുകള്. കാതോരം രവി മേനോന് എഡിറ്റ്: ദിലീപ് ടി.ജി
മൗനം പോലും എത്ര മധുരം | കാതോരം | Johnson master 02.04.2022 4:57
ഫ്ളാറ്റിന്റെ പാതി തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയാല് ശൂന്യത മാത്രം.മൗന മുഖരിതമായ ശൂന്യത. വിജനമായ നിരത്തുകള്, ബാല്ക്കണികള് .. കാതോരം രവി മേനോന് . എഡിറ്റ്: പ്രണവ് പി.എസ്
അറിയ്വോ യേശ്വാസിന്റെ അനിയനാ ജയേന്ദ്രന് 05.03.2022 10:08
സിനിമയിലെ പാട്ടുകളെല്ലാം പാടുന്നത് പ്രേം നസീര് ആണെന്നായിരുന്നു കുട്ടിക്കാലത്തെ ധാരണ. പിന്നീടാരോ പറഞ്ഞു യേശുദാസ് എന്നൊരാള് പാടുന്നതിനനുസരിച്ച് ചുണ്ടനക്കുന്നേയുള്ളൂ അദ്ദേഹം എന്ന്. ആരാധന അതോടെ യേുദാസിനോടായി. എല്ലാ അറിവുകളും അത്ഭുതമായിരുന്നു അന്നൊക്കെ. കാതോരം അവതരിപ്പിച്ചത് രവിമേനോന്.എഡിറ്റ് ദിലീപ് ടി.ജി
പകരം വയ്ക്കാനില്ലാത്ത പ്രണയഗാനം | കാതോരം | Podcast 14.02.2022 6:08
എഴുതിയ പാട്ട് ലതാജിയുടെ കയ്യിലേല്പ്പിക്കേ ഗുല്സാര് പറഞ്ഞു ആര്ക്കെങ്കിലും ഓട്ടോഗ്രാഫ് നല്കേണ്ടിവരുമ്പോള് ധൈര്യമായിട്ട് ഈ വരികള് കുറിച്ചുകൊടുക്കാം ''പേരും മുഖവും ഓര്മ്മയില് നിന്ന് മാഞ്ഞ് പോയാലും ശബ്ദത്തിലൂടെ നിങ്ങള്ക്കെന്നെ തിരിച്ചറിയാം. ഓര്ക്കാന് ആഗ്രഹം ഉണ്ടെങ്കില്..'' കാതോരം | രവി മേനോന് | എഡിറ്റ്: ദിലീപ്
എം.ടിയുടെ കോര്ട്ടില് ഒരു ദിവസം | കാതോരം | M. T. Vasudevan Nair 31.01.2022 10:43
എം.ടിയാണ് മുന്നില്. കുട്ടിക്കാലം മുതലെ കാണാന് കൊതിച്ച എഴുത്തുകാരന്. നിവര്ത്തിപ്പിടിച്ച പത്രത്തിലൂടെ കണ്ണോടിച്ചും കയ്യിലെ ബി.ഡിയില് നിന്ന് ഇടയ്ക്കിടെ പുകയെടുത്തും മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപ കസേരയില് ചാരി ഇരിക്കുന്നു അദ്ദേഹം. കാതോരം: രവി മേനോന്
ഗുണ്ടയിലുമുണ്ടൊരു മൈനാകം | കാതോരം | Ravi Menon 08.01.2022 6:26
മൈനാകം കടലില് നിന്ന് ഉയരുന്നുവോ എന്ന പാട്ടിനോടുള്ള ഭ്രാന്ത് മൂത്ത് പേരിനൊപ്പം മൈനാകം ചേര്ത്ത മനു എന്ന ഗുണ്ടയെക്കുറിച്ചാണ് ഇത്തവണ കാതോരത്തില് രവി മേനോന് പറയുന്നത്. എഡിറ്റ്: ദിലീപ് ടി.ജി
ഒരു മഞ്ഞപ്പിത്തത്തിന്റെ ഓര്മ്മയ്ക്ക് 25.12.2021 10:20
ഇപ്പോള് വീഴും എന്നമട്ടില് ക്ഷീണിച്ച് അവശനായ എന്നെ ബെഞ്ചില് പിടിച്ചുകിടത്തി ഡോക്ടര് ബാലചന്ദ്രന്. പള്സും ബിപിയും പരിശോധിച്ചു. കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റം അതിവേഗം പടരുന്ന മഞ്ഞനിറം തിരിച്ചറിഞ്ഞു. എല്ലാ പരിശോധനയ്ക്കും ശേഷം ഡോക്ടര് വിധിയെഴുതി മഞ്ഞപ്പിത്തമാണ് നല്ല ക്ഷീണമുണ്ടാകും.
ഉപ്പുമാവോളം വരുമോ ബിരിയാണിയും കുഴിമന്തിയും | കാതോരം | school memories 11.12.2021 5:06
മുന് ബെഞ്ചിലിരുന്ന് വാവിട്ടു കരയുന്ന കുട്ടിയെ നോക്കി ഒന്നാം ക്ലാസിലെ ചിന്ന ടീച്ചര് ചോദിച്ചു. കരഞ്ഞ് പെരപൊളിക്കാന് മാത്രം ഇവടെ ഇപ്പോ എന്താ ഉണ്ടായത്. വെശ്ക്കണുണ്ടോ നിനക്ക്. ഇല്ലെന്ന് തലയാട്ടി കുട്ടി. രവി മേനോന്റെ കോളം കാതോരം. എഡിറ്റ്: അര്ജുന്
ഒരു റേഡിയോ സ്റ്റേഷന് നടന്നുപോയിരുന്നു ഇതിലെ | 'കാതോരം' | Ravi Menon 04.12.2021 7:56
സൈനുമ്മ എന്നാണ് ഞങ്ങള് കുട്ടികള് വിളിക്കുക. അടുപ്പക്കാര് സൈനാത്ത എന്നും. യഥാര്ത്ഥ പേര് സൈനബ. വയനാട്ടിലെ ഞങ്ങളുടെ വീട്ടില് വര്ഷങ്ങളോളം അമ്മയെ വീട്ടുജോലിയില് സഹായിച്ചിരുന്ന മഞ്ചേരിക്കാരി.. ഒരു വൈകുന്നേരം സ്കൂള് വിട്ടുവന്ന് കാപ്പികുടിക്കാനിരുന്നപ്പോള് അപ്പുറത്ത് മുറിയില് നിന്ന് സൈനുമ്മ അമ്മയോട് കുശുകുശുക്കുന്നത് കേട്ടു. കാതോരം. രവി മേനോന്റെ കോളം. എഡിറ്റ് ദിലീപ് ടി.ജി
Παρόμοια podcast
Το Replaio δεν είναι εκδότης podcast - τα ονόματα των εκπομπών, τα εξώφυλλα και ο ήχος ανήκουν στους δημιουργούς τους και διανέμονται μέσω δημόσιων ροών RSS