Mathrubhumi
Minnaminni kathakal | Mathrubhumi
കൊച്ചുകൂട്ടുകാര്ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള് കേള്ക്കാന് ഇഷ്ടമുള്ള കുട്ടികള്ക്കായി ഒരുപാട് നല്ല കഥകള് പറഞ്ഞു തരാന് മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു... Malayalam bed time stories for kids
Μην παραλείψεις να επισκεφτείς τη σελίδα του podcast και να στηρίξεις τον δημιουργό: www.spreaker.com
Δημιουργός
Mathrubhumi
Κατηγορία
Ιστοσελίδα του podcast
Τελευταίο επεισόδιο
12 Οκτ 2026
Πού να ακούσεις;
Podcast στην εφαρμογή Replaio Radio Έρχεται σύντομαΤα podcast έρχονται σύντομα στην εφαρμογή. Εγκατάστησέ την τώρα και δες πρώτος μια εντελώς νέα προσέγγιση στα podcast
Επεισόδια
ജാക്ക് ആൻഡ് ജിൽ | മിന്നാമിന്നിക്കഥകൾ | Bedtime Stories 12.10.2026 3:58
ജാക്കും ജില്ലും എന്ന രണ്ട് മേഘക്കുട്ടികളുടെ പാട്ടും കളിയും മഴയുടെ അത്ഭുതങ്ങളും ചേർന്നൊരു രസകരമായ മിന്നാമിന്നിക്കഥ. നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ ശബ്ദ മിശ്രണം : സുന്ദർ എസ്
ചേന ചേട്ടനും തക്കാളി സുന്ദരികളും | മിന്നാമിന്നിക്കഥകൾ | Bedtime Stories 05.10.2026 3:49
രൂപത്തിന്റെ പേരിൽ ആരെയും കളിയാക്കരുതെന്നും യഥാർഥ സൗന്ദര്യം മനസ്സിലാണെന്നും ഓർമിപ്പിക്കുന്ന രസകരമായ മിന്നാമിന്നി കഥ — ചേന ചേട്ടനും തക്കാളി സുന്ദരികളും. നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ ശബ്ദ മിശ്രണം : സുന്ദർ എസ്
മഴ വന്നപ്പോൾ | മിന്നാമിന്നിക്കഥകൾ | Bedtime stories 02.10.2026 3:31
മഴ കണ്ടാൽ ഓടണോ, അതോ കുറച്ചുനേരം കാത്തുനിൽക്കണോ? 🌧️പഞ്ചസാരയും പപ്പടവുമായി വീട്ടിലേക്ക് മടങ്ങിയ അപ്പുണ്ണിക്കും അമ്മിണിക്കും മുന്നിൽ പെട്ടെന്ന് പെരുമഴ! ഓടിയെത്തിയപ്പോഴേക്കും കയ്യിലുണ്ടായിരുന്ന സാധനങ്ങൾക്ക് എന്ത് സംഭവിച്ചു? 😄ചെറിയൊരു മഴക്കഥയിലൂടെ ക്ഷമയുടെ വലിയൊരു പാഠം പറയുന്ന അപ്പുണ്ണിയുടെയും അമ്മിണിയുടെയും പുതിയ മിന്നാമിന്നിക്കഥ കേൾക്കാം. 🎧✨ നിർമ്മാണം & അവതരണം : RJ Achoo Sound Design : Sundar...
മീനുകളും വാൽമാക്രികളും | മിന്നാമിന്നിക്കഥകൾ | Bedtime Stories 28.09.2026 4:08
മീനുകളോടൊപ്പം നീന്തി നടന്ന ആ കുഞ്ഞുങ്ങൾ ശരിക്കും മീനുകൾ തന്നെയാണോ? 🐟👀 ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ ശരീരത്തിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി... കൈകളും കാലുകളും വളരുന്നു! 😮 മീനമ്മ പറഞ്ഞ സത്യം അറിഞ്ഞപ്പോഴാണ് കുഞ്ഞുമീനുകൾക്കും കാര്യം പിടികിട്ടിയത്. പ്രകൃതിയുടെ അത്ഭുതകരമായ വളർച്ചയും സൗഹൃദത്തിന്റെ മനോഹരമായ കഥയും ചേർന്ന ‘മീനുകളും വാൽമാക്രികളും’. 🐸💛 മിന്നാമിന്നി കഥകളിൽ ആർ ജെ അച്ചുവിനൊപ്പം ഈ കൗതുകകഥ കേൾക്ക...
കിട്ടുവും മിട്ടുവും | മിന്നാമിന്നിക്കഥകൾ | Bedtime Stories 25.09.2026 3:27
Teaches children the importance of doing tasks on time and avoiding laziness., Features the story of two brothers, Kittu and Mittu, and pumpkin seeds given by their grandfather., Highlights how procrastination leads to missed opportunities while diligence brings rewards., Interactive storytelling format encouraging kids to share their voice messages. “പിന്നെ ചെയ്യാം…” എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ എന്...
മുത്തുവിന്റെ ഓണം | മിന്നാമിന്നിക്കഥകൾ | Bedtime Stories For Kids 21.09.2026 3:07
എല്ലാവരും ഓണാഘോഷത്തിന്റെ തിരക്കിൽ… പക്ഷേ മുത്തുക്കരടി മുത്തു മാത്രം ഗുഹയ്ക്കുള്ളിൽ ഒറ്റയ്ക്ക്. 🐻🌸കാലിന് പരുക്കേറ്റതിനാൽ പുറത്തിറങ്ങാൻ കഴിയാതെ മുത്തുവിന് കൂട്ടുകാരുടെ ഓണാഘോഷം ദൂരെ നിന്ന് നോക്കിനിൽക്കേണ്ടി വന്നു. തിരുവോണനാളിൽ തേനും തീർന്നതോടെ സങ്കടം കുറച്ചുകൂടി.പക്ഷേ അപ്പോഴാണ് ഗുഹയ്ക്ക് പുറത്ത് ഒരു ബഹളം കേൾക്കുന്നത്… 👀ആരായിരിക്കും മുത്തുവിനെ കാണാൻ വന്നത്? അവന്റെ ഓണം ഒടുവിൽ എങ്ങനെയായിരിക്കും?സ്നേഹ...
ജംബുവിന്റെ ഊഞ്ഞാലാട്ടം | മിന്നാമിന്നിക്കഥകൾ | Bedtime Stories 18.09.2026 3:38
ജില്ലുക്കുരങ്ങൻ ഊഞ്ഞാലാടുന്നത് കണ്ടപ്പോൾ ജംബുവിനും തോന്നി… എനിക്കും വേണം ഒരു ഊഞ്ഞാൽ! 🐘🌿പക്ഷേ ജംബുവിന്റെ ഭാരം താങ്ങാൻ കാട്ടിലെ വള്ളികൾക്കാകുമോ? ആദ്യം ശ്രമിച്ച വള്ളികളെല്ലാം പണി കൊടുത്തപ്പോൾ ജംബുവിന്റെ ആഗ്രഹം നടക്കുമോ എന്നായി സംശയം.ഒടുവിൽ അമ്മപ്പിടിയാനയും കൂട്ടുകാരും കണ്ടെത്തിയ വള്ളികളിൽ ജംബുവിന് കിട്ടിയത് ഒരു കിടിലൻ സർപ്രൈസ്! 😍ജംബുവിന് ഒടുവിൽ തന്റെ സ്വപ്നത്തിലെ ഊഞ്ഞാൽ കിട്ടുമോ?കുട്ടികൾക്കൊപ്പം ക...
പപ്പട പരമു | മിന്നാമിന്നിക്കഥകൾ | Bedtime Stories 14.09.2026 3:10
പപ്പടം പരമു ഉണ്ടാക്കിയ പപ്പടങ്ങൾ വെയിലത്ത് ഉണക്കാനിട്ടു. ഒന്നും രണ്ടുമല്ല, 100 പപ്പടങ്ങൾ! പായയിൽ സ്ഥലമില്ലാതായപ്പോൾ വീട്ടിന്റെ ഓട്ടിൻപുറത്തും പപ്പടങ്ങൾ നിരത്തി.നല്ല വെയിലിൽ പപ്പടങ്ങൾ ഉണങ്ങിത്തുടങ്ങിയപ്പോഴാണ് പരമുവിനെ പേടിപ്പിച്ചുകൊണ്ട് കാറ്റ് എത്തിയത്. പപ്പടങ്ങളെല്ലാം പറന്നുപോയാൽ? അതിനുപിന്നാലെ മഴ വന്നാൽ?പരമുവിന്റെ കഷ്ടപ്പാട് വെറുതെയാകുമോ? 🌧️ കാറ്റിനോട് പരമു എന്താണ് പറഞ്ഞത്? കാറ്റ് പരമുവിനെ സഹായി...
തത്തകളും മരംകൊത്തിയും | മിന്നാമിന്നിക്കഥകൾ | Malayalam Bedtime Stories For Kids 11.09.2026 3:43
ചക്ക പഴുത്തു… പക്ഷേ പൂമണിക്കും കിങ്ങിണിക്കും ഒരു കഷണം പോലും കിട്ടുന്നില്ല! 🦜🍈 മരത്തിന്റെ കൊമ്പിലെ പൊത്തിലാണ് രണ്ട് തത്തകളുടെയും വീട്. മുന്നിൽ നിറയെ ചക്കകൾ. പക്ഷേ ചക്ക പഴുത്താൽ കുരങ്ങച്ചനും മുയലച്ചനും എത്തും… പിന്നെ തത്തകൾക്ക് നോക്കിനിൽക്കാനേ കഴിയൂ.അങ്ങനെയിരിക്കെ കിങ്ങിണി സഹായം തേടി യാത്ര തിരിച്ചു. വഴിയിൽ അവൾ കണ്ടുമുട്ടിയത് ടക് ടക് ടക് എന്ന് മരത്തിൽ കൊത്തുന്ന മരംകൊത്തി അണ്ണനെ! 🐦“ചക്ക ഞങ്ങൾക്ക് ത...
കുട്ടനുറുമ്പും എട്ടുകാലിയും | മിന്നാമിന്നിക്കഥകൾ |Bedtime Stories 07.09.2026 3:55
സ്വന്തം കഴിവിൽ അമിതമായ വിശ്വാസം… മുന്നിൽ ഒരു മുന്നറിയിപ്പ്… പിന്നെ എന്ത് സംഭവിച്ചു? 🐜🕷️ ഒരു ഉറുമ്പും ചിലന്തിയും തമ്മിലുള്ള സൗഹൃദത്തിലൂടെയാണ് ഈ രസകരമായ കഥ തുടങ്ങുന്നത്. എന്നാൽ, ഒരാളുടെ അമിത ആത്മവിശ്വാസവും മറ്റൊരാളുടെ മുന്നറിയിപ്പും കഥയെ അപ്രതീക്ഷിതമായൊരു വഴിയിലേക്ക് കൊണ്ടുപോകുന്നു.മറ്റുള്ളവർ നൽകുന്ന നല്ല ഉപദേശങ്ങൾ കേൾക്കേണ്ടതെന്തിന്? അഹങ്കാരവും അമിത ആത്മവിശ്വാസവും നമ്മളെ എവിടെയെത്തിക്കും?കുട്ടികളെ...
പെൻസിലും റബ്ബറും | മിന്നാമിന്നിക്കഥകൾ | Bedtime Times 04.09.2026 3:04
വരയ്ക്കാൻ തുടങ്ങിയപ്പോൾ എല്ലാം നന്നായിരുന്നു. പക്ഷേ, അപ്രതീക്ഷിതമായി സംഭവിച്ച ഒരു കാര്യം പെൻസിലിനെ ആകെ വിഷമത്തിലാക്കി. അവൻ വരച്ച വരകൾക്ക് എന്താണ് സംഭവിച്ചത്? അപ്പോഴാണ് റബ്ബർ ഒരു സഹായവുമായി എത്തിയത്…ഒരു കൊച്ചുപെൻസിലും റബ്ബറും ചേർന്ന് പറയുന്ന സൗഹൃദത്തിന്റെ മനോഹരമായ കഥയാണ് ‘മിന്നാമിന്നിക്കഥകൾ’ ഒരുക്കുന്നത്. അവസാനം അവർ വരച്ച ചിത്രം എന്തായിരുന്നുവെന്ന് അറിയാൻ കഥ കേൾക്കാം.
അമ്മ തത്തയും കുഞ്ഞി തത്തയും | മിന്നാമിന്നിക്കഥകൾ | Bedtime Stories 31.08.2026 2:40
അമ്മ പറഞ്ഞത് കേൾക്കാതിരുന്നാൽ എന്ത് സംഭവിക്കും?പറക്കാൻ പഠിച്ചുതുടങ്ങിയ കുഞ്ഞിത്തത്ത... സ്നേഹത്തോടെ ഉപദേശിക്കുന്ന അമ്മത്തത്ത... പക്ഷേ അമ്മയുടെ വാക്കുകൾ കേൾക്കാൻ കുഞ്ഞിത്തത്ത തയ്യാറല്ല!“അത്തിമരത്തിൽ തത്തി തത്തി നടക്കരുതേ... വേടൻ മുത്തു പിടികൂടും!” എന്ന അമ്മയുടെ മുന്നറിയിപ്പ് അവൾ അവഗണിച്ചു.പിന്നെ അവിടെ സംഭവിച്ചതോ? വേടൻ മുത്തു കുഞ്ഞിത്തത്തയെ പിടിക്കാൻ പിന്നാലെ കൂടി... പക്ഷേ ഒടുവിൽ കുഞ്ഞിത്തത്ത രക്ഷ...
പഴത്തൊലി പണി തന്നേ... | മിന്നാമിന്നിക്കഥകൾ | Bedtime Stories 28.08.2026 2:43
അപ്പുണ്ണിയും അനുജത്തി അമ്മിണിയും കൂടി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു . അപ്പോഴാണ് അമ്മ അവരെ കാപ്പി കുടിക്കാൻ വിളിച്ചത്. അപ്പുണ്ണിയും അമ്മിണിയും കളി മതിയാക്കി അടുക്കളയിലേക്ക് ഒറ്റ ഓട്ടം വെച്ചു കൊടുത്തു. അമ്മ അപ്പുണ്ണിക്കും അമ്മിണിക്കും കഴിക്കാനായിട്ട് വാഴപ്പഴവും പലഹാരങ്ങളും ഒക്കെ നൽകി. പലഹാരം കഴിച്ചതോടെ വാഴപ്പഴവും എടുത്ത അപ്പുണ്ണിയും അമ്മിണിയും വീണ്ടും കളിക്കാനായി മുറ്റത്തേക്ക് ഓടി. അപ്പുണ്ണിയുട...
അപ്പുവിന്റെ പന്ത് | മിന്നാമിന്നിക്കഥകൾ | Bedtime Stories 24.08.2026 3:04
അപ്പുവും രാമുവും അയൽക്കാരായ കുട്ടികളായിരുന്നു. ഒരു ദിവസം അപ്പുവിന് അവന്റെ അമ്മാവൻ ഒരു നല്ല പന്ത് സമ്മാനമായിട്ട് നൽകി. അപ്പു ഉടനെ പന്തുമായി കളിക്കാൻ ഇറങ്ങി. രാമുവും ഒപ്പം കളിക്കാൻ കൂടി. പക്ഷേ വികൃതിയായ അപ്പു രാമുവിന് പന്ത് കളിക്കാൻ കൊടുക്കാതെ പന്തുമായി ഓടി നടന്നു. പാവം രാമു ഒന്നും പറയാതെ മരത്തിന്റെ ചുവട്ടിൽ വിശ്രമിച്ചു. അപ്പു രാമുവിന്റെ മുമ്പിലൂടെ പന്തടിച്ചു നടന്ന് രാമുവിനോട് പറഞ്ഞു - പന്തുരുട്ടി...
കുട്ടിശ്ശങ്കരനും കിട്ടൻ കട്ടുറുമ്പും | മിന്നാമിന്നിക്കഥകൾ | Bedtime Stories 21.08.2026 3:32
വികൃതി കാട്ടി നടക്കുന്ന കുട്ടിക്കൊമ്പനായിരുന്നു കുട്ടിശ്ശങ്കരൻ. കുട്ടിശ്ശങ്കരൻ നല്ല ചുണക്കുട്ടൻ ആയിരുന്നു. കുട്ടിശ്ശങ്കരൻ ആനയുടെ ഒറ്റ ചങ്ങാതി ആയിരുന്നു കിട്ടൻ കട്ടുറുമ്പ്.കുട്ടിശ്ശങ്കരനും കിട്ടൻ കട്ടുറുമ്പും ഒരുമിച്ചാണ് തീറ്റ തേടൽ ഉറക്കവും കളിയും കുളിയും എല്ലാം ഒരു ദിവസംകുട്ടിശ്ശങ്കരനോട് കിട്ടൻ കട്ടുറുമ്പ് പറഞ്ഞു കുട്ടിശ്ശങ്കരാ ചങ്ങാതി പുഴയിൽ നീന്തി നടന്നാലോ നിന്നുടെ തലയിൽ ഇരുന്നാലോ ലോകം മുഴുവൻ ക...
അത്യാഗ്രഹം നന്നല്ല | മിന്നാമിന്നി കഥകൾ | Malayalam Bedtime Stories 17.08.2026 3:25
ഒരു ദിവസം കുഞ്ഞൻ കുരങ്ങച്ചൻ പഴുത്തു തുടുത്ത മാമ്പഴം ഒത്തിരി ഉള്ള ഒരു മാവിൻ ചോട്ടിൽ എത്തി. പഴുത്ത മാമ്പഴങ്ങൾ കണ്ടപ്പോൾ കുഞ്ഞൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവൻ മാവിൻ ചില്ലകൾ തോറും കയറി ഇറങ്ങി. മാമ്പഴം പറിച്ച് കറുമുറ തിന്നാൻ തുടങ്ങി. ഈ സമയം കാക്കനാട്ടെ കീരു കാക്കച്ചി കാ കാ എന്ന് കരഞ്ഞുകൊണ്ട് വിശന്നു വലഞ്ഞ അതുവഴി വന്നു. പഴുത്ത തുടുത്ത മാമ്പഴം കണ്ടപ്പോൾ അവൾ മാവിൻ കൊമ്പിൽ ഇരുന്ന് മാമ്പഴം തിന്നുന്ന കുഞ്ഞ...
മൂന്നു പൂച്ചക്കുട്ടന്മാർ | മിന്നാമിന്നിക്കഥകൾ | Podcast 14.08.2026 3:43
മേരി അമ്മൂമ്മയുടെ വീടിൻറെ തട്ടിൻ പുറത്താണ് അമ്മ പൂച്ചയുടെയും മക്കളുടെയും താമസം. അമ്മ പൂച്ചയ്ക്ക് മൂന്ന് മക്കളാണ് . മൂന്ന് മിടുമിടുക്കൻ പൂച്ചക്കുട്ടന്മാർ. ഒന്നാമന് മഞ്ഞനിറം. രണ്ടാമന് കറുപ്പ് നിറം. മൂന്നാമനാകട്ടെ വെള്ള നിറവും. ഒരു ദിവസം മൂന്ന് പൂച്ചക്കുട്ടന്മാരും പമ്മി പതുങ്ങി മേരി അമ്മുമ്മയുടെ അടുക്കളയിൽ കയറി. മൂന്ന് പൂച്ചക്കുട്ടന്മാർ പമ്മി പമ്മി ചെന്നു. തട്ടിൽ നിന്നിറങ്ങി കട്ട് തിന്നാൻ ചെന്നു. അവ...
മധുരം മധുരം കൽക്കണ്ടം | മിന്നാമിന്നിക്കഥകൾ | Podcast 10.08.2026 3:03
മധുരം മധുരം കൽക്കണ്ടം | മിന്നാമിന്നിക്കഥകൾ | Podcast അപ്പുണ്ണിയും അനുജത്തി അമ്മിണിയും ഉമ്മറത്ത് ഇരുന്ന് കളിക്കുകയായിരുന്നു. ഇതിനിടെ അപ്പുണ്ണി വേഗം ഓടി അടുക്കളയിൽ എത്തി. കൽക്കണ്ടം നിറച്ച കുപ്പിയുമായി തിരിച്ചെത്തി.മഞ്ചാടി വാരി സഞ്ചിയിൽ നിറച്ചുകൊണ്ടിരുന്ന അമ്മിണിക്കുട്ടി മഞ്ചാടി സഞ്ചി താഴെ വെച്ചിട്ട് ചിണുങ്ങി കൊണ്ട് അപ്പുണ്ണിയേട്ടനോട് ചോദിച്ചു - അപ്പുണ്ണിയേട്ടാ ഒരു കൽക്കണ്ട കഷ്ണം തരാമോ ? കേൾക്കാം...
ചിങ്കനും ദുഷ്ടനും | മിന്നാമിന്നിക്കഥകൾ | Podcast 07.08.2026 3:10
സൂത്രശാലിയായ കുരങ്ങൻ ആയിരുന്നു ചിങ്കൻ കുരങ്ങൻ ചിങ്കൻ തന്റെ ബുദ്ധിയും കഴിവും ഉപയോഗിച്ച് തന്റെ ചങ്ങാതിമാരെ മറ്റു മൃഗങ്ങളിൽ നിന്നും രക്ഷപ്പെടുത്തും കാട്ടിലെ എല്ലാ മൃഗങ്ങൾക്കും ചിങ്കനെ വലിയ ഇഷ്ടമായിരുന്നു. പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ ശബ്ദമിശ്രണം : സുന്ദർ എസ് Content Highlights: Features the clever character Chinkan the monkey., Teaches a moral lesson about outsmarting bullies., Professi...
അമ്മാവൻ മൂങ്ങയും മുയലുണ്ണിയും | മിന്നാമിന്നിക്കഥകൾ | Podcast 03.08.2026 3:13
കാട്ടിൽ പെട്ടെന്നാണ് പെരുമഴ പെയ്തു തുടങ്ങിയത്. കാട്ടുമരക്കൂട്ടങ്ങൾക്കിടയിൽ ഓടിക്കളിച്ചു നടന്ന മുയലുണ്ണി മഴ നനയാതിരിക്കാൻ ഒരു മരച്ചോട്ടിൽ കേറി നിന്നു. പക്ഷേ, നേരം കുറെ ആയിട്ടും മഴ തോർന്നതേ ഇല്ല. പാവം മുയലുണ്ണി കുഞ്ഞല്ലേ. കുറെ നേരം അമ്മയെ കാണാതിരുന്നാൽ അവന് സങ്കടം ആവില്ലേ? ഇനി കേൾക്കൂ മിന്നാമിന്നിക്കഥകൾ പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ ശബ്ദമിശ്രണം : സുന്ദർ എസ്
പാവം കുഞ്ഞാറ്റ | മിന്നാമിന്നിക്കഥകൾ | Podcast 01.08.2026 3:42
ഇടവപ്പാതി മഴക്കാലത്ത് ഒരു ദിവസം അപ്പുണ്ണിയും അനുജത്തി അമ്മിണിയും സ്കൂൾ വിട്ട് വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ എന്താ കണ്ടത് എന്നറിയാമോ?ദാ മുറ്റത്ത് ഒരു പാവം കുഞ്ഞാറ്റക്കുരുവി കൂടുണ്ടാക്കാൻ ആയിട്ട് പണിപ്പെടുന്നു. ദൂരെ എവിടെയോ നിന്ന് നാരുകളും ചകിരിയും പഞ്ഞിയും കുഞ്ഞി ചുള്ളി കമ്പുകളും തൻറെ കുഞ്ഞി കൊക്കിൽ ഒതുക്കി പലവട്ടം പറന്നു വന്നു കൂടുണ്ടാക്കുക ആയിരുന്നു പാവം കുഞ്ഞാറ്റക്കിളി. പ്രൊഡ്യൂസർ & ഹോസ്...
അപ്പുക്കുട്ടനും തത്തക്കുഞ്ഞും | മിന്നാമിന്നിക്കഥകൾ | Podcast 27.07.2026 3:35
അപ്പുക്കുട്ടൻ ഒരു നിമിഷം പോലും വീട്ടിൽ അടങ്ങിയിരിക്കില്ല. തരം കിട്ടിയാൽ മരങ്ങളായ മരങ്ങളിൽ എല്ലാം വലിഞ്ഞു കയറും. വയലിൽ പാറി നടക്കുന്ന തുമ്പികളെ പിടിക്കാൻ ഓടും. തോട്ടിൽ കല്ലെറിഞ്ഞ് മീനുകളെ ഒക്കെ തുരത്തും. പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ ശബ്ദമിശ്രണം : സുന്ദർ എസ് A mischievous boy named Appukuttan learns the value of freedom., The story illustrates the sadness of keeping a bird in a cage.,...
മിട്ടുവിൻ്റെ പഴക്കുല | മിന്നാമിന്നിക്കഥകൾ | Podcast 24.01.2026 3:10
ഒരു പാവമായിരുന്നു മിട്ടു ആന. എല്ലാവരേയും അവൻ സഹായിക്കും. ഒരു ദിവസം മിട്ടു ആന വിശന്ന് വലഞ്ഞു നടക്കുവായിരുന്നു. അപ്പോഴാണ് അവനൊരു പഴക്കുല കിട്ടിയത്. അയ്യടാ ഉഗ്രൻ പഴക്കുല. മിട്ടു ആന തുമ്പിക്കയ്യിലെ പഴക്കുല എടുത്ത് കാട്ടിലൂടെ നടന്നു. അപ്പോ മിന്നുകാക്ക അതുവഴി വന്നു. മിട്ടുവിന്റെ കയ്യിലെ പഴക്കുല കണ്ടതും മിന്നുകാക്ക ചോദിച്ചു. മിട്ടുക്കുട്ടാ പുന്നാരെ നല്ല വിശപ്പാണയ്യോ തന്നീടാമോ നീ വേഗം തിന്നാനായി നല്ല പഴം....
ടിപ്പൻ പട്ടിയും തവളക്കുട്ടനും | മിന്നാമിന്നിക്കഥകൾ Podcast 19.01.2026 3:36
ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുവാവ ഉണ്ടായിരുന്നു. കുഞ്ഞുവാവക്ക് എത്ര എത്ര കളിപ്പാട്ടങ്ങളാണ് ഉള്ളതെന്നോ. മിഴി ചിമ്മി പാട്ടു പാടുന്ന പാവക്കുട്ടി, കീ കൊടുത്താൽ ഓടുന്ന ടോയ് കാർ കറക്കിവിട്ടാൽ പറക്കുന്ന പമ്പരം കൈ കൊട്ടിയാൽ തുള്ളി ചാടുന്ന തവളകുട്ടൻ അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി കളിപ്പാട്ടങ്ങൾ ഒരിടത്തുണ്ടൊരു കുഞ്ഞാവ ഇത്തിരിയുള്ളൊരു കുഞ്ഞാവ കുഞ്ഞാവക്ക് കളിച്ചീടാൻ ഒത്തിരിയുണ്ട് കളിപ്പാട്ടം. ഒരു ദിവസം കൈ കൊട്ടി...
Παρόμοια podcast
Το Replaio δεν είναι εκδότης podcast - τα ονόματα των εκπομπών, τα εξώφυλλα και ο ήχος ανήκουν στους δημιουργούς τους και διανέμονται μέσω δημόσιων ροών RSS