Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Besuch unbedingt die Website des Podcasts und unterstütze die Macher: truecopythink.media

Autor

Truecopythink

Kategorie

Society

Podcast-Website

truecopythink.media

Neueste Folge

7. Okt 2026

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android fast 10 Mio. Downloads · Bewertung 4,8 iOS bald

Folgen

സൗദിക്കും യുഎഇക്കും ഇസ്രായേലിനും പുതിയ ലക്ഷ്യം; ഇറാനെ തീർക്കുക 03.04.2026

ഇ പ്പോൾ, ഇസ്രായേലിനും സൗദി അറേബ്യക്കും യുഎഇയ്ക്കും ലക്ഷ്യം ഒന്നായി മാറിയിരിക്കുന്നു. ഇറാനെ നിശ്ശേഷം തകർക്കുക. എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ ഈ മൂന്നു രാജ്യങ്ങളും ചേർന്ന ഒരു കൂട്ടുകെട്ട് എന്തുകൊണ്ടാണ് സാധ്യമാവുന്നത്? അമേരിക്കകത്താവട്ടെ, ജനലക്ഷങ്ങൾ പങ്കെടുക്കുന്ന യുദ്ധവിരുദ്ധ റാലികൾ നടക്കുമ്പോഴും പ്രതിപക്ഷമായ ഡെമോക്രറ്റിക് പാർട്ടിയുടെ പ്രതിഷേധ സാന്നിധ്യം എങ്ങും ദൃശ്യമല്ല.യുദ്ധത്തിൻ്റെ ഭവിഷ്യത്തുക്കൾ യൂ...

ഓ...... പൂവട്ടക തട്ടിച്ചിന്നി.... 02.04.2026

ജെ റി അമൽദേവിൻ്റെ സിനിമാപ്പാട്ടുകൾ എല്ലാവർക്കും മനസ്സിലാവുന്നതും പാടാൻ പറ്റുന്നതുമാണ്. കേൾക്കുന്നവർക്കുകൂടി അവകാശമുള്ള പാട്ടുകൾ. മിഴിയോരവും മഞ്ഞണിക്കൊമ്പിലും ധന്യേ നീയെൻ്റെയും ദേവദുന്ദുഭിയും തുടങ്ങി എത്രയോ പാട്ടുകൾ. പാട്ടുകൾ, സംഗീതം എങ്ങനെയാണ് നമ്മുടെ ഉള്ളിൽ ഓർമയായും കാലമായും വികരമായും നിലനിൽക്കുകയെന്ന് പറയാതെ പറയുന്നു ജെറി അമൽദേവ്, സംഭാഷണത്തിൻ്റെ ഈ രണ്ടാം ഭാഗത്തിൽ.

'Celebration of Pain’ മാത്രമല്ല ഗസൽ 01.04.2026

ദീ ന ദയാലോ എന്ന ഗാനത്തിലൂടെ പിന്നണിഗാന രംഗത്തെത്തിയ ഗായത്രി സിനിമക്കപ്പുറം ഹിന്ദുസ്ഥാനി സംഗീതത്തിലും ഗസലിലും മികവു തെളിയിച്ച ഗായികയാണ്. ‘എന്തെ നീ കണ്ണാ’ എന്ന ഗാനത്തിന് 2003-ലെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഗായത്രി അശോകൻ തന്റെ സംഗീത യാത്രയെ കുറിച്ചു സംസാരിക്കുന്നു.

പുതിയ തൊഴിൽ വിപണിയിലെ ഇന്ത്യൻ തൊഴിലാളിയോട് ലേബർ കോഡ് പറയുന്നത്… 01.04.2026

മാറിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ തൊഴിലുടമകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ആവശ്യമാണ്. എന്നാൽ അനൗപചാരികവും ദുർബലവുമായ ഒരു തൊഴിൽ വിപണിയിൽ തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പുതിയ ലേബർ കോഡുകളുടെ സമീപനം എന്താണ്? ഇന്ന്അന്താരാഷ്ട്ര തൊഴിലാളി ദിനം. ഡോ. അനീഷ് കെ.എ, മാധവ് മേനോൻ  എന്നിവർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

ആത്മകഥയിലെയും അടിയന്തരാവസ്ഥയിലെയും കമല 31.03.2026

യാഥാസ്ഥിതികത്വത്തിന്റെ, സദാചാരവാദികളുടെ, മദ്ധ്യവർഗ്ഗമാന്യതയുടെ, ഭരണകൂടത്തിന്റെ, മതമൗലികവാദികളുടെ കടന്നുകയറ്റങ്ങൾക്കും ഭീഷണികൾക്കും കമലയുടെ ജീവിതം നിരന്തരം വിധേയമായിക്കൊണ്ടിരുന്നുവെന്നത് കമലയുടെ ജീവിതദർശനത്തെയും സർഗാത്മകതയുടെ മാനങ്ങളെയും റിബലിനെയും കൂടി വെളിപ്പെടുത്തുന്നതാണ്.വി. വിജയകുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം. ഇന്ന് മാധവികുട്ടിയുടെ 92-ാം ജന്മദിനവാർഷികം

LAXMAN SIVARAMAKRISHNAN: നിറം പറഞ്ഞു കളിയാക്കി, എന്റെ ക്രിക്കറ്റ് ജീവിതം തകർന്നു 29.03.2026

1982 - 83 സീസണിലെ ഇന്ത്യയുടെ പാകിസ്ഥാൻ പര്യടനം. ആ ടൂറിനിടയിലാണ് ഇന്ത്യൻ ടീമിലെ പയ്യനായ ശിവരാമകൃഷ്ണൻ്റെ ജന്മദിനം. കേക്ക് മുറിക്കുന്നതിനു മുമ്പ് ഒരു ടീമംഗം പറഞ്ഞു. “നീ കറുത്ത കേക്ക് വാങ്ങിയതു നന്നായി, നിൻ്റെ നിറം തന്നെയുള്ള കേക്ക്.” ഇതൊരു ഒറ്റപ്പെട്ട അവഹേളനമായിരുന്നില്ല. ഇന്ത്യയ്ക്കു വേണ്ടി കളിച്ചപ്പോൾ പലപ്പോഴും നേരിടേണ്ടി വന്ന Abuses-നെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ലക...

ഉറപ്പാണ്, വോട്ട് ഷിഫ്റ്റ് 29.03.2026

ഭരണവിരുദ്ധവികാരം, ജാതി- മത പ്രീണനം, അധികാരക്കൊതി, കൂറുമാറ്റങ്ങൾ, പലതരം ഡീലുകൾ- നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിക്കാനിരിക്കുന്ന വോട്ട് ഷിഫ്റ്റിനുള്ള കാരണങ്ങൾ വിശകലനം ചെയ്യുന്നു, ജെ. പ്രഭാഷ്.

ചുംബനങ്ങളുടെ, വിപ്ലവത്തിന്റെ, സാഹിത്യത്തിന്റെ IRELAND 28.03.2026

പ്ല ങ്കറ്റും ഗ്രേയ്സും പ്രണയികളായിരുന്നു. അതിലേറെ അയർലണ്ടിൻ്റെ വിമോചനത്തിനായുള്ള വിപ്ലവസേനയുടെ അംഗങ്ങളും. വിവാഹം നിശ്ചയിച്ചു കഴിഞ്ഞാണ് ഈസ്റ്റർ അപ്പ്‌റൈസിങ് ഉണ്ടാവുന്നത്. നിരവധി വിപ്ലവകാരികൾക്കൊപ്പം പ്ലങ്കറ്റും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ഗ്രേയ്സിൻ്റെ പ്ലങ്കററിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ബ്രിട്ടീഷ് പട്ടാളം നടത്തിക്കൊടുത്തു. ഒരു മോതിരക്കൈമാറ്റം. അല്പസമയം കഴിഞ്ഞ് പ്ലങ്കറ്റിനെ വെടിവെച്ചു കൊന്നു....

ഇത്തവണത്തെ ഇലക്ഷൻ ഡീൽ 27.03.2026

നി യമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സാധ്യതകളും പ്രധാന വോട്ടിങ് ട്രെന്റുകളും സമഗ്രമായി പരിശോധിക്കുന്നു. ബി.ജെ.പി ഫാക്ടർ, മലബാർ മേഖലയിലെ മണ്ഡലങ്ങളിലെ രാഷ്ട്രീയ പ്രവണതകൾ, ജാതി- മത- സാമുദായിക വിലപേശലുകൾ, മുന്നണികളും മുഖ്യശത്രുക്കളും, സി.പി.എം വിട്ട നേതാക്കളും അവരെ മുൻനിർത്തിയുള്ള യു.ഡി.എഫിന്റെ ‘സ്വതന്ത്ര’ പരീക്ഷണങ്ങളും തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു: ദാമോദർ പ്രസാദ്, എം.പി. പ്രശാന്ത്, പ്രമ...

‘ഞണ്ടു കറി കഴിച്ച് മരണം’, വാർത്തയ്ക്കുപിന്നിലെ വാസ്തവം എന്താണ്? 26.03.2026

ഒ രു സാധാരണഭക്ഷണം പോലും ചിലർക്ക് അതീവഅപകടകരമാകാമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു നിമിഷം മുൻപ് എല്ലാം സാധാരണമായിരുന്ന ഒരാളുടെ ആരോഗ്യസ്ഥിതി ഒരു ചെറിയ കഷ്ണം ഭക്ഷണം കൊണ്ടുതന്നെ പെട്ടെന്ന് ഗുരുതരമാവുന്ന സംഭവങ്ങൾ നമ്മൾ കേൾക്കാറുണ്ട്. ‘ഞണ്ടു കറി കഴിച്ച് യുവാവ് മരിച്ചു’, ‘പൊറോട്ട കഴിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം’ അങ്ങനെ പലതരം വാർത്തകൾ. ഭക്ഷണഅലർജി എന്നത് ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ഒരു പ്രത്യേ...

സി.കെ. ജാനുവും സണ്ണി കപിക്കാടും പുറന്തള്ളപ്പെടുന്ന തെരഞ്ഞെടുപ്പ് 25.03.2026

“കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിൽ പലതിലും പിന്നാക്ക സമുദായങ്ങളുടെ വോട്ടുകൾ ചിതറിക്കിടക്കുന്നുണ്ട്. അതൊരു നിർണായകവോട്ട് ബാങ്കായി മാറാത്തതിൻ്റെ കാരണം, ദലിത്-ആദിവാസി രാഷ്ട്രീയത്തെ ഒരു മുന്നണി സംവിധാനത്തിലേക്ക് രൂപപ്പെടുത്താൻ ഇക്കാലമത്രയുമായിട്ടും ആ മേഖലയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ്,” ഇ.കെ. ദിനേശൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

CARABAO CUP FINAL ARSENAL Vs CITY; ഗാർഡിയോളയുടെ അതിഭയങ്കര വിജയം 24.03.2026

ക ളി തുടങ്ങും മുമ്പേ പണ്ഡിറ്റുകൾ ഒന്നടങ്കം പറഞ്ഞു: ഈ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി അണ്ടർഡോഗ്സ് ആണ്. ആഴ്സണൽ അജയ്യർ. കളി തുടങ്ങി 15 മിനിറ്റോളം ഈ വിശകലനങ്ങൾ ശരിവെക്കുന്നതായിരുന്നു അവരുടെ പ്രകടനം. ഡൊണറൂമയ്ക്ക് പകരമിറങ്ങിയ ജെയിംസ് ട്രാഫോർഡിൻ്റെ മൂന്ന് ഉജ്വല സേവുകളിലൂടെ രക്ഷപ്പെട്ട സിറ്റി പക്ഷേ, ഗാർഡിയോളയെന്ന മഹാമാനേജരുടെ സ്ട്രാറ്റജിയിലൂടെ ആഴ്സണലിനെ വെറും കാഴ്ചക്കാരാക്കുന്നതാണ് പിന്നീട് നാം കണ്ടത്. ആഴ്സണലിൻ...

വലതുപക്ഷ കേരളമേ, ഒരു ഇലക്ഷൻകാല ലാൽസലാം… 23.03.2026

കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തി​ലെ നിർണായകമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പുകാലം എന്തുകൊണ്ടാണ് ഇത്ര അരാഷ്ട്രീയമായ തർക്കവിതർക്കങ്ങളിൽ കുരുങ്ങിക്കിടക്കുന്നത്? ഐഡിയോളജിക്കൽ പ്രതിബദ്ധതകൾ നേർത്തുനേർത്തില്ലാതാകുന്ന രാഷ്ട്രീയ സമവായത്തിന്റെ അപകടങ്ങളെക്കുറിച്ച് - കെ. കണ്ണൻ.

വെയില്‍ കത്തുന്നു, സൂര്യാഘാതം മാത്രമല്ല അപകടം 22.03.2026

ചൂട് ദിനംപ്രതി കൂടിവരികയാണ്. പല ജില്ലകളിലും കനത്ത ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കടുത്ത വെയിലിനെയും ചൂടിനെയും ആരോഗ്യപരമായി എങ്ങനെ നേരിടാം? കോഴിക്കോട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഡോ. ജ്യോതി എസ് സംസാരിക്കുന്നു.

ഭരണവും ഒരു പ്രതിപക്ഷ രാഷ്ട്രീയമാണ് 21.03.2026

ജയിച്ചാലും തോറ്റാലും ശക്തമായ ഇടതുബദൽ ഉണ്ടായിരിക്കുകയെന്നത് ഇന്ത്യയിലിപ്പോൾ കേരളത്തിനുമാത്രം നൽകാൻ കഴിയുന്ന സന്ദേശമാണ്. കേരളത്തിൽ ഇടതുജനാധിപത്യരാഷ്ട്രീയം വീണ്ടും ഭരണത്തിൽ വരിക എന്നതിനെ ഒരു പാതകമായിക്കാണുന്ന തുടർഭരണ വിരുദ്ധ വ്യവഹാരത്തെ താൻ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നു എന്നത് വിശദീകരിക്കുകയാണ് ഡോ. ടി.ടി. ശ്രീകുമാർ.

സ്ത്രീകൾ നയിക്കട്ടെ, ജനാധിപത്യം വളരട്ടെ 20.03.2026

‘‘കേരളത്തിന്റെ ജനകീയവും ഇടതുപക്ഷ ആഭിമുഖ്യമുള്ളതുമായ വികസനനയങ്ങളും സംസ്കാരവും ഒരുപരിധി വരെ ഐക്യജനാധിപത്യ മുന്നണിയുടെ നയങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്ന് കാണാം. കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത് ഇതാണ്’’- ഡോ. എ.കെ. ജയശ്രീ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

AFRICAN NATIONS CUP: സെനഗലിൻ്റെ കപ്പ് ഇനി മൊറോക്കോയ്ക്ക്, ക്രൂരമാണോ തീരുമാനം? 19.03.2026

ക്രൂ രമാണെന്നു തോന്നുമെങ്കിലും നിയമം അതാണ് പറയുന്നത്. ഫൈനലിൽ കളിക്കളത്തിൽ നിന്നിറങ്ങിപ്പോയ സെനഗൽ ടീം കളി ജയിച്ചത് 1-0 എന്ന സ്കോറിൽ. മൊറോക്കോയുടെ അപ്പീലിൽ വിധി വന്നു. ഇപ്പോൾ 3-0 എന്ന സ്കോറിൽ മൊറോക്കോയാണ് ആഫ്രിക്കൻ ചാമ്പ്യന്മാർ. എന്തുകൊണ്ട്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായി സംസാരിക്കുന്നു.

Simply Classical 18.03.2026

അ ടിമുടി സംഗീതമാണ് ജെറി അമൽദേവ്. വർത്തമാനം പറയുമ്പോൾ ഓർമകൾക്ക് സ്വയം പശ്ചാത്തലസംഗീതം വായിക്കുന്നത്രയും സംഗീതമയം. ജെറി അമൽദേവുമായുള്ള ദീർഘ സംഭാഷണത്തിൻ്റെ ആദ്യഭാഗം. എറണാകുളം നഗരം ഗ്രാമമായിരുന്ന കാലത്തിൻ്റെ കാഴ്ചയും പള്ളീലച്ചനാവാൻ പോയ കഥയും വിഖ്യാത സംഗീതകാരൻ നൗഷാദിൻ്റെ അസിസ്റ്റൻ്റായ കഥയുമെല്ലാം രസകരമായി പറയുകയാണ് ജെറി അമൽദേവ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ് ജെറി അമൽദേവിൻ്റെ ആദ്യ ഹിറ്റ് സിനിമ. ആ സിനിമാക്കാല...

രാഷ്ട്രീയ സമര വേദിയാകാത്ത നമ്മു​ടെ തെരഞ്ഞെടുപ്പ് 17.03.2026

‘‘തെരഞ്ഞെടുപ്പുസമയത്ത് രാഷ്ട്രീയം പറയേണ്ടതില്ലെന്ന അപകടകരമായ പ്രവണത ഏറിവരുന്ന കാലത്ത് തെരഞ്ഞെടുപ്പിനെ കക്ഷിരാഷ്ട്രീയ സങ്കുചിത ചിന്തകൾക്കപ്പുറം രാഷ്ട്രീയസമരവേദിയാക്കുന്നതിലും രാഷ്ട്രീയ പാർട്ടികൾ പിന്നാക്കം പോയിരിക്കുന്നു’’- ഡോ. വി.എൻ. ജയചന്ദ്രൻ എഴുതുന്നു.

ആശങ്കയും ഭയവുമുണ്ട്, ആ പാട്ടുകൾ ചെയ്യുമ്പോൾ… 16.03.2026

തന്നെ സ്വാധീനിച്ച, തന്റെ ജീവിതത്തിലൂടെ കടന്നുപോയ പല കാലങ്ങളിലെ പാട്ടുകളെക്കുറിച്ചാണ് ബിജിബാൽ സംസാരിക്കുന്നത്. പഴയ പാട്ടുകൾ പുതിയ കാലത്ത് ചെയ്യുമ്പോഴുള്ള വെല്ലുവിളികൾ, സംഗീതത്തിലെ വിവേചനം, സിനിമാ സംഗീതത്തിനപ്പുറം സ്വതന്ത്ര സംഗീതത്തിന്റെ പ്രാധാന്യം, നാടക അനുഭവങ്ങൾ എന്നിവയെക്കുറിച്ചും സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗത്ത് സംസാരിക്കുന്നു, അദ്ദേഹം.

EDEN GARDENS TEST@25 ഇന്ത്യ ഞെട്ടിപ്പിച്ച ആ ടെസ്റ്റ്: വയസ്സ് 25 15.03.2026

2001 മാർച്ച് 15, ഈഡൻ ഗാർഡൻസ്, കൊൽക്കത്ത. ലോക ക്രിക്കറ്റിലെ ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും ഗ്രേറ്റസ്റ്റായ ടെസ്റ്റ് വിജയം ഇന്ത്യ കുറിച്ച ദിവസത്തിന് 25 വർഷം തികയുന്നു. അക്കാലത്തെ, ഓൾമൈറ്റി ഓസ്ട്രേലിയ ഇന്ത്യയിൽ പര്യടനത്തിൽ മുംബൈയിലെ ഒന്നാം ടെസ്റ്റിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിക്കുന്നു. രണ്ടാം ടെസ്റ്റ് ഈഡൻ ഗാർഡൻസിൽ. ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 445. (ഹർഭജൻ സിംഗിന് 7 വിക്കറ്റ്.) മറുപടി ബാറ്റിംഗിൽ ഇന്...

അയാളെ ഞാനൊരു കെട്ടിപ്പിടുത്തം പിടിച്ചു, ഞാൻ കരഞ്ഞുപോയി…സിനിമയെ വിസ്മയിപ്പിക്കുന്ന രഘുനാഥ് പലേരിയുടെ ജീവിതം 14.03.2026

സി നിമയിലേക്കുള്ള യാത്രയുടെ ഭാഗമായുള്ള സ്വന്തം ജീവിതയാത്രകളെക്കുറിച്ച് രഘുനാഥ് പലേരി സംസാരിക്കുന്നു. മദ്രാസിലെ കേബിൾ പണിക്കാരായ മനുഷ്യരടക്കമുള്ളവർ കഥാപാത്രങ്ങളായ, സിനിമയെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങൾ. സിനിമയിൽ, സുഹാസിനിയുടെയും ബാലു മഹേന്ദ്രയുടെയും കാലം. എഴുതിയ സിനിമകളിലെ പ്രിയ ഗാനങ്ങൾ. തിരക്കഥാകൃത്തും സംവിധായകനുമായ ഒരാൾ നടനായി മാറിയപ്പോൾ സംഭവിച്ചത്: രഘുനാഥ് പലേരിയുമായി സനിത മനോഹർ നടത്തുന്ന അഭിമുഖത...

ഭുവനേശ്വരൻ; ജി. സുധാകരൻ ഒറ്റയ്ക്ക് ഏറ്റെടുത്ത ഒരു കേസ് 13.03.2026

തന്റെ സഹോദരന്‍ ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചും അതിനുശേഷം ഒറ്റയ്ക്ക് നടത്തിയ നിയമപോരാട്ടങ്ങളെക്കുറിച്ചും ഏറെ വികാരഭരിതമായാണ് ഇന്നലെ ജി. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. അക്കാലത്തെ കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ചും ഭുവനേശ്വരന്റെ കൊലപാതകത്തെുടര്‍ന്നുള്ള സംഭവങ്ങളെക്കുറിച്ചും അക്കാലത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന യു. ജയചന്ദ്രന്‍ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേള്‍ക്കാ...

മാണിക്കും ഇന്ദിരാ ഗാന്ധിക്കും ഇടയിലെ കുഞ്ഞു പ്രിയ 12.03.2026

പ്രി യ ജോസഫിൻ്റെ ആദ്യ കഥാസമാഹാരമാണ് മാണീം ഇന്ദിരാഗാന്ധീം. പഠിക്കുന്ന കാലത്ത് കഥകളെഴുതിയിരുന്ന ഒരാൾ മൂന്ന് പതിറ്റാണ്ടിനു ശേഷം വീണ്ടും കഥകളെഴുതുകയും അത് സമാഹാരമായി പുറത്തിറക്കുകയും ചെയ്യുമ്പോൾ സമയവും ദേശവും കാലവും കഥാകൃത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. തൻ്റെ ജീവിതത്തിൽ പല തരത്തിൽ വന്ന മനുഷ്യരേയും സന്ദർഭങ്ങളെയും കഥകളിലൂടെ അനശ്വരമാക്കുക കൂടിയാണ് പ്രിയ ചെയ്യുന്നത്. ആ അനുഭവങ്ങളിലൂടെയും സന്ദർഭങ്ങളിലൂടെ...

ഇപ്പോൾ ഇറാൻ; ദുഃഖത്തിന്റെയും ലജ്ജയുടെയും പാഠങ്ങൾ | കരുണാകരൻ 11.03.2026

‘‘ഏകാധിപതികൾ കൊല്ലപ്പെടുകയല്ല, നീതിന്യായ കോടതികളിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്ത കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുകയുമാണ് വേണ്ടത്. ഇപ്പോൾ, ഗാസയ്‌ക്കും ശേഷം, നെതന്യാഹു തന്നെ അങ്ങനെ ഒന്നിൽനിന്ന് രക്ഷപ്പെട്ടു നിൽക്കുന്നത് ആലോചിച്ചു നോക്കൂ. അയാൾ ജനാധിപത്യ സംരക്ഷകനാവുന്നത് ആലോചിച്ചു നോക്കൂ. അത്, നമ്മെ ലജ്ജിപ്പിക്കുന്ന രാഷ്ട്രീയമാണ്’’- കരുണാകരൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

Höre den Podcast Truecopy THINK - Malayalam Podcasts in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet