Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Besuch unbedingt die Website des Podcasts und unterstütze die Macher: truecopythink.media

Autor

Truecopythink

Kategorie

Society

Podcast-Website

truecopythink.media

Neueste Folge

11. Okt 2026

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android fast 10 Mio. Downloads · Bewertung 4,8 iOS bald

Folgen

അന്ന് എ.കെ.ജി സെന്റര്‍ ഒരു പാര്‍ടി ഓഫീസായിരുന്നില്ല | M. Kunhaman 20.05.2024

"അന്ന്​ എ.കെ.ജി സെൻററിൽ നടന്നിരുന്ന അക്കാദമിക ചർച്ചകളിൽ പാർട്ടി കാര്യങ്ങൾ പ്രതിഫലിച്ചിരുന്നില്ല. അസഹിഷ്ണുത ഉണ്ടായിരുന്നില്ല. ആശയത്തെ ആശയം കൊണ്ടുതന്നെ നേരിടണം എന്നൊരു സന്ദേശം എനിക്ക് അവിടെനിന്നാണ് കിട്ടിയത്."

ഇടപെടാൻ പൊലീസോ കോടതിയോ കമ്മിഷനോ മാധ്യമങ്ങളോ പോലുമില്ലാത്ത വിദ്വേഷ പ്രചാരണം 19.05.2024

ഔറംഗസേബ് തകർത്ത ക്ഷേത്രങ്ങളെക്കുറിച്ച് രാഹുൽഗാന്ധി മൗനം പാലിക്കുന്നു, ഹിന്ദു രാജാന്മാരെ പ്രകീർത്തിക്കുന്നില്ല എന്നിങ്ങനെയാണ് മോദി കർണ്ണാടകയിൽ പ്രസംഗിച്ചത്. രാഹുൽഗാന്ധി വന്നാൽ പശു മാംസം കഴിക്കാൻ അവകാശം കൊടുക്കുമെന്ന് അമിത് ഷാ ഇതിനെ പിന്തുടരുന്നു. സംവരണം നൽകി മുസ്‍ലിംകൾക്ക് പൊതുസ്വത്ത് നൽകുമെന്ന് യോഗി വീണ്ടും കുളം കലക്കുന്നു. 2019- ലും സമാനമായ ചിലത് പറഞ്ഞിട്ടുള്ളവരാണ് ഇവരൊക്കെ. ജയ് ശ്രീറാമും സ്വാമിയ...

ഗാര്‍ഹിക പീഡന നിരോധന നിയമത്തെക്കുറിച്ച് വിശദമായി അറിയാം 18.05.2024

അതിക്രമങ്ങളേറ്റ് ജീവിക്കുന്ന സ്ത്രീകൾക്ക് ഗാർഹികാതിക്രമ നിയമം നൽകുന്ന സംരക്ഷണ സാധ്യതളെക്കുറിച്ച് അഡ്വ. പി.എം. ആതിരയും ഡോ. പി.എം. ആരതിയും സംസാരിക്കുന്നു... രണ്ടാം ഭാഗം.

ഗാര്‍ഹിക പീഡനം ഒട്ടും സഹിക്കേണ്ടതില്ല | Protection of Women from Domestic Violence Act, 2005 17.05.2024

അതിക്രമങ്ങളേറ്റ് ജീവിക്കുന്ന സ്ത്രീകള്‍ക്ക് ഗാര്‍ഹികാതിക്രമ നിയമം നല്‍കുന്ന സംരക്ഷണ സാധ്യതളെക്കുറിച്ച് അഡ്വ. പി.എം. ആതിരയും ഡോ. പി.എം. ആരതിയും സംസാരിക്കുന്നു...

ബാബറി പൊളിച്ച കർസേവകനെപ്പോലും മാനസാന്തരപ്പെടുത്തിയ പട് വർധൻ | Nandalal. R | Babari Masjid 16.05.2024

‘‘ബാബറി മസ്ജിദ് പൊളിക്കാനുള്ള ആർ.എസ്.എസ് കർസേവകരുടെ സംഘാംഗങ്ങളിൽ ഒരാൾ പിൽക്കാലത്ത് ആനന്ദ് പട് വർധന്റെ സിനിമകൾ കണ്ടശേഷം പറഞ്ഞത്, ‘രാജ്യതാൽപര്യത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചതിൽ വീണുപോയി, പള്ളിപൊളിക്കാൻ മുന്നിട്ടിറങ്ങിയ ഞാൻ ചെയ്തത് ഇത്ര വലിയ അപകടമാണെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത്’ എന്നാണ്’’- നന്ദലാൽ ആർ എഴുതുന്നു.

ഒരു മതേതര റിപ്പബ്ലിക്ക് എന്ന സ്വപ്നം നമ്മള്‍ ഉപേക്ഷിച്ചിട്ടില്ല | Arundhati Roy | K Ramachandran 15.05.2024

‘ആളുകൾ വോട്ട് ചെയ്യുന്നത് സ്വന്തം അധികാരം നഷ്ടപ്പെടുത്താനാണ് എന്നതാണ് അമ്പരപ്പിക്കുന്ന ഒരു സംഗതി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുന്നത്. പക്ഷെ ഈ വിവരങ്ങളാണ് വിഷക്കോപ്പകൾ. ടെക്നോളജി നിയന്ത്രിക്കുന്നവർ ലോകത്തെ നിയന്ത്രിക്കും. പുതിയ തലമുറ പ്രതിഷേധമുയർത്തും’. വിപ്ലവങ്ങളുണ്ടാവും എന്ന് അരുന്ധതി റോയ് കരുതുന്നു. അമേരിക്കയായാലും ഇന്ത്യയായാലും ‘ദേശവിരുദ്ധ’യായി മുദ്ര കുത്തുന്ന എഴുത്തുകാരിയാണ്...

സംഘ് പരിവാറിന് വിലക്കെടുക്കാനാവാത്ത രവീഷ് കുമാർ ഒഫീഷ്യൽ | Manila C. Mohan 14.05.2024

ചാക്കു നിറയെയും ബാങ്ക് എക്കൗണ്ട് നിറയെയും പണം കൊണ്ട് വന്ന് ന്യൂസ് റൂമിൽ വിതറുകയും കൂട്ടിയിടുകയും തൂക്കിയിടുകയും ചെയ്താലും അവിടെ ജേണലിസം ചെയ്യാൻ പറ്റില്ല എന്ന് രവീഷ് കുമാറിന് മനസ്സിലായിരുന്നു. പണം കൊടുത്ത്, ചോദിപ്പിക്കുന്ന ചോദ്യങ്ങളെയും വേണമെങ്കിൽ സാങ്കേതികമായി ജേണലിസം എന്ന് വിളിക്കാം. പക്ഷേ പണം കൊടുത്ത് ചോദിപ്പിക്കാതിരിക്കുന്ന ചോദ്യങ്ങളാണ് ജേണലിസം.

കേരളം നടപ്പാക്കിയ താങ്ങുവില വാഗ്ദാനം നല്കാൻ പോലും മോദിക്കാവുന്നില്ല | P. Krishnaprasad Interview 13.05.2024

കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നല്‍കുന്നത് സംബന്ധിച്ച് മോദി നല്‍കുന്ന വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങളെക്കുറിച്ചും തൊഴില്‍ കാര്‍ഷിക മേഖലയില്‍ ബി.ജെ.പി. സര്‍ക്കാര്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കുകയാണ് കര്‍ഷക നേതാവും ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ ഫിനാന്‍സ് സെക്രട്ടറിയുമായ പി. കൃഷ്ണപ്രസാദ്. അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

കാര്‍ഷിക പ്രശ്നം കൗ ബെല്‍റ്റിലെ ഇലക്ഷനെ എങ്ങനെ സ്വാധീനിക്കും? | P. Krishnaprasad | Manila C. Mohan 12.05.2024

വടക്കന്‍ ഗ്രാമീണ ഇന്ത്യ ഈ തെരഞ്ഞെടുപ്പില്‍ എങ്ങനെ ചിന്തിക്കുന്നു. കര്‍ഷക സമരം എങ്ങനെയാണ് ഇപ്പോള്‍ നടക്കുന്നതും വരാനിരിക്കുന്നതുമായ ജനകീയ സമരങ്ങളെ പോസിറ്റീവ് ആയി സ്വാധീനിക്കുക. തുടങ്ങിയ വിഷയങ്ങള്‍ സംസാരിക്കുകയാണ് കര്‍ഷക നേതാവും ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ ഫിനാന്‍സ് സെക്രട്ടറിയുമായ പി. കൃഷ്ണപ്രസാദ്‌.

മലയാള സിനിമയിലെ ഹരികുമാർ കാലം | Director Harikumar | Malayalam Cinema 11.05.2024

"മലയാള സിനിമയിൽ സാഹിത്യം ഇടപെട്ടിരുന്ന കാലത്തിന്റെ ക്രിയാത്മകതയെ പുതിയ കാല സിനിമകളിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ച സംവിധായകനായിരുന്നു ഹരികുമാര്‍. എം. ടി. വാസുദേവൻ നായർ, എം. മുകുന്ദൻ, പെരുമ്പടവം ശ്രീധരൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരുടെയെല്ലാം കഥകളും തിരക്കഥകളും ഹരികുമാർ സിനിമയാക്കി."- അന്തരിച്ച സംവിധായകന്‍ ഹരികുമാറിനെക്കുറിച്ച്

വീണ്ടും മോദി വന്നാലും ഇല്ലെങ്കിലും ഇന്ത്യയ്ക്ക് സംഭവിക്കുന്നത് | Lok Sabha Election 2024 10.05.2024

‘‘നരേന്ദ്ര മോദിയുടെ വാഴ്ച അവസാനിച്ചാലും ഇല്ലെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭയാനകമായ ഇരുണ്ട ദശകമായിരുന്നു ഇതെന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കില്ല. താരതമ്യേന ഹ്രസ്വമായ ഇന്ദിരയുടെ അടിയന്തരാവസ്​ഥക്കാലം പോലും, ഭയവും ആപത്തും നിറഞ്ഞ ഇരുണ്ട കാലമായി ഓർക്കുന്ന എന്നെപ്പോലുള്ള ലക്ഷക്കണക്കിന് മനുഷ്യർ ഈ നീണ്ട രാത്രിയും അവസാനിക്കാതിരിക്കില്ലെന്ന് കരുതുവാനാണ് ഇഷ്ടപ്പെടുന്നത്’’- ഒ.കെ. ജോണി എഴുതിയ ലേഖനത്...

നമ്മുടെ ശരീരങ്ങളെയും അളക്കുന്ന ​കിം കർഡാഷിയൻ സ്​കെയിലുകൾ | Aleena 09.05.2024

"മനുഷ്യന് നിയന്ത്രിക്കാനാവാത്ത വിധത്തിലാണ് ഇപ്പോൾ അവരുടെ ശരീരങ്ങൾ. ഒരു പ്രത്യേക ശരീരത്തിന്റെ കാലവധി കൂടിയാൽ പത്തു വർഷമാണ്. അപ്പോഴേക്കും അടുത്ത ട്രെൻഡ് വരും. ഈ വ്യവസ്ഥകളെക്കൊക്കെ അവരവരുടെ ജീവിതത്തിൽ വ്യക്തികൾ എന്ന നിലയിലെങ്കിലും തകർക്കുന്നതു മാത്രമാണ് ഏക പോംവഴി." - അലീന എഴുതുന്നു.

ഇന്ത്യയില്‍ വില്‍ക്കുമ്പോള്‍ ബേബി ഫുഡുകളില്‍ ഈ ചേരുവകള്‍ അധികം ചേര്‍ക്കുന്നതെന്തിന്? 08.05.2024

നെസ് ലേ ഇന്ത്യയിൽ വിതരണം ചെയ്യുന്ന സെറിലാക് എന്ന ബേബി ഫുഡിൽ കൂടിയ അളവിൽ പഞ്ചസാരയുടെ അംശമുണ്ടെന്ന റിപ്പോർട്ടിനെതുടർന്ന് ഫുഡ് സേഫ്റ്റി ആൻറ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ സാമ്പിൾ പരിശോധന നടത്തിവരികയാണ്. ഇന്ത്യയിൽ ഒരു അളവ് നെസ് ലേ ബേബി ഫുഡിൽ മൂന്നു ഗ്രാമോളം അധിക പഞ്ചസാര ചേർക്കപ്പെട്ടതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. അതുവഴി ഒരു ദിവസം 30 ഗ്രാം അധിക പഞ്ചസാര കുട്ടികളുടെ ശരീരത്തിലെത്താം.

RSS-ന്‍റെ വിദ്യാഭാരതി സൈനിക സ്കൂളുകളെ നിയന്ത്രിക്കുമ്പോള്‍‌ | Vidyabharati and Sainik Schools 07.05.2024

സ്വകാര്യ പങ്കാളിത്തത്തില്‍ രാജ്യത്ത് 100 സൈനിക സ്‌കൂളുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇതില്‍ 62 ശതമാനം സ്‌കൂളുകളും ആര്‍.എസ്.എസ് അനുഭാവ സംഘടനകള്‍ക്കും ബി.ജെ.പി- സഖ്യകക്ഷി നേതാക്കള്‍ക്കുമാണ് അനുവദിച്ചിരിക്കുന്നത്. ഇതുവരെ ഔദ്യോഗിക വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായിരുന്ന സൈനിക സ്‌കൂളുകള്‍ അങ്ങനെ അനൗദ്യോഗിക ഹിന്ദുത്വ വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറുകയാണ്. നരേന്ദ്രമോദി സര്‍...

Arya Dhayal Interview P3 | ട്രെന്‍ഡിനനുസരിച്ച് പാടാന്‍ ഇഷ്ടമല്ല 06.05.2024

കണ്ടതും കേട്ടതുമായ ശീലങ്ങളെ തിരുത്തി, പാട്ടില്‍ സ്വന്തമായ വഴി കണ്ടെത്തി, അതിലൂടെ തന്റേടത്തോടെ സഞ്ചരിക്കുന്ന ഗായിക ആര്യ ദയാലുമായി സനിത മനോഹര്‍ സംസാരിക്കുന്നു. മൂന്നാം ഭാഗം.

Loudspeaker Usage in Temples and Mosques | Shefeek Musthafa 05.05.2024

"രാത്രിയെന്നില്ല പകലെന്നില്ല, എട്ടു ദിക്കും ശബ്ദമുഖരിതമാക്കുംവിധം കോളാമ്പി മൈക്കുകൾ വച്ച് ​പള്ളികളിൽനിന്നും അമ്പലങ്ങളിൽനിന്നുമൊക്കെ നടത്തുന്ന അസഹ്യമായ ശബ്ദങ്ങൾ തന്റെ ‘വർക്ക് ഫ്രം ഹോം’ ജോലി അസാധ്യമാക്കിത്തീർക്കുന്നതിനെക്കുറിച്ച് ഒരു മലയാളി, മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന പൊതുതാൽപര്യ ഹർജി. "

Arya Dhayal Interview P2 | ആ പാട്ടുകളൊന്നും തീരുമാനിച്ചു ചെയ്യുന്നതല്ല 04.05.2024

കണ്ടതും കേട്ടതുമായ ശീലങ്ങളെ തിരുത്തി, പാട്ടില്‍ സ്വന്തമായ വഴി കണ്ടെത്തി, അതിലൂടെ തന്റേടത്തോടെ സഞ്ചരിക്കുന്ന ഗായിക ആര്യ ദയാലുമായി പാട്ടുകളെക്കുറിച്ച് സംസാരിക്കുന്നു. അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

ആമയും മുയലും ഒരേ പരീക്ഷ എന്തിന് വീണ്ടുമെഴുതണം? | Where do we fail in our education system? 03.05.2024

ആമയെ വിജയിയായും മുയലിനെ തോറ്റതായും പ്രഖ്യാപിക്കുന്ന ഈസോപ്പ് വേർഷന് ചാൾസ് ബെന്നറ്റ് തന്റെ ഇല്ലസ്ട്രേഷനിലൂടെ നൽകിയ പുനരാഖ്യാനം കഥയുടെ ഒരു പോസ്റ്റ് മോഡേൺ രാഷ്ട്രീയവായനയാണ്. ആമയെ ഒരു ആഗോള മുതലാളിയായും മുയലിനെ ഒരു സ്കിൽഡ് വർക്കറായുമാണ് കഥയിൽ അവതരിപ്പിച്ചിട്ടുള്ളത്. ആമയുടെ വിജയത്തേക്കാൾ മുയലിന്റെ വേഗതയ്ക്കാണ് പൊതുബോധ സ്വീകാര്യത.

ആ നാല് ലേബര്‍ കോഡുകള്‍ ചോര്‍ത്തുന്ന തൊഴില്‍ അവകാശങ്ങള്‍ | Four Labour Codes Explained 02.05.2024

ഉയർന്നുവരേണ്ടതും എന്നാൽ വരാത്തതുമായ ചോദ്യം; നമുക്ക് ആവശ്യം വാണിജ്യത്തിനുള്ള അനായാസതയോ ജീവിതത്തിനുള്ള അനായാസതയോ എന്നതാണ്. ജി.എസ്.ടിയും തൊഴിൽ നിയമവും മുതൽ മുതൽ ഫാം ബിൽ വരെ സമീപ കാലത്തുണ്ടായ എല്ലാ നിയമ, നയ പരിഷ്‌കാരങ്ങളും ഒറ്റ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. അത് കാണാതെ തൊഴിലാളികൾ തൊഴിൽ നിയമവും പരിസ്ഥിതിവാദികൾ പരിസ്ഥിതി വിജ്ഞാപനവും വിദ്യാഭ്യാസ പ്രവർത്തകർ അവരുടെ മേഖലയും കർഷകർ കർഷകരുടെ ബില്ലും മാത്രം പ്ര...

വോട്ടു ശതമാനം കുറച്ചത് ആരാണ്? | Why Vote percent went down in Kerala? 01.05.2024

വിദ്യാർഥികൾ, തൊഴിൽ തേടി അടുത്ത കാലത്ത് മാത്രം കേരളം വിട്ടവർ, വോട്ടർ പട്ടികയിലുണ്ട്. അവരിൽ എത്ര ശതമാനം വോട്ട് ചെയ്തു?– ഇതന്വേഷിക്കുമ്പോൾ വോട്ടിംഗ് പാറ്റേണിനെക്കുറിച്ചുമാത്രമല്ല, മാറിവരുന്ന കേരളീയ സാമൂഹിക ഘടനയെക്കുറിച്ചും പഠിക്കാനും മനസ്സിലാക്കാനും പറ്റിയേക്കും– അങ്ങനെയല്ലേ പൊളിറ്റിക്കൽ സയൻസ്​ പഠിക്കേണ്ടത്?- ലോക്സഭാ തെരഞ്ഞെടുപ്പിൽ​ വോട്ടിംഗ് ശതമാനം കുറഞ്ഞതിന്റെ കാരണത്തെക്കുറിച്ച് എഴുതുന്നു, വ...

ഞാനാണ് ആദ്യം സന്തോഷിക്കുന്നത് ആ എനര്‍ജിയാണ് പ്രസരിക്കുന്നത് | Arya Dayal | 01 30.04.2024

ഞാനാണ് ആദ്യം സന്തോഷിക്കുന്നത് ആ എനര്‍ജിയാണ് പ്രസരിക്കുന്നത് | Arya Dayal | 01 by THINK

ആ ഓ.എന്‍.വി. കവിത മലയാളിയുടെ നൊസ്റ്റാള്‍ജിയപ്പാട്ടായത് എങ്ങനെ? | Paattukatha 29.04.2024

സ്കൂള്‍ക്കാലം എല്ലാ മലയാളിയുടെയും നൊസ്റ്റാള്‍ജിയയാണ്. ജൂണിലെ മഴ തോര്‍ന്ന ഒരു സ്കൂള്‍ മുറ്റവും മുറ്റത്ത് അപ്പോഴും പെയ്തൊഴിഞ്ഞിട്ടില്ലാത്ത ഒരു മരവും എല്ലാവരുടെയും ഓര്‍മയിലുണ്ടാവും. അതുകൊണ്ടൊക്കെയാവും ഒ.എന്‍.വി. എഴുതിയ 'ഒരുവട്ടം കൂടിയെന്‍' എന്ന് പാട്ടും മലയാളിയുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമായത്. ആ ഹിറ്റ് പാട്ട് ഉണ്ടായ കഥയാണ് ഇത്തവണ പാട്ടുകഥയില്‍

മൈക്രോസോഫ്റ്റിന് സോയാബീൻ കൃഷിയിലെന്തു കാര്യം? | Digital Agriculture 28.04.2024

മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ തുടങ്ങിയ ബിഗ് ടെക് കോർപറേറ്റുകളെല്ലാം ഡിജിറ്റൽ അഗ്രിക്കൾച്ചർ മേഖലയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ട്. പ്രത്യക്ഷത്തിൽ കാർഷികമേഖലയുടെ ആധുനികവത്കരണത്തിന് ഗുണപരമാകുമെന്ന തോന്നലുണ്ടാക്കുമെങ്കിലും മുതലാളിത്ത ചൂഷണത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങളാണിവ എന്ന് വിശദീകരിക്കുകയാണ് ശ്രീഹരി തറയിൽ.

Cancer; മരുന്നിനൊപ്പം ഹൃദയം കൊണ്ടും ചികിത്സിക്കേണ്ട രോഗമാണ് 27.04.2024

കാന്‍സര്‍ ചികിത്സയുടെയും രോഗികളുമായുള്ള ബന്ധങ്ങളുടെയും അപൂര്‍വാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പ്രമുഖ കാന്‍സര്‍ രോഗ ചികിത്സകനായ ഡോ. നാരായണന്‍കുട്ടി വാര്യര്‍. കാന്‍സര്‍ ചികിത്സയില്‍ സംഭവിക്കുന്ന നവീകരണങ്ങള്‍, സാങ്കേതിക വിദ്യകളുടെ പ്രയോഗം മൂലമുള്ള സൗകര്യങ്ങള്‍, കാന്‍സറിനോടുള്ള ജനങ്ങളുടെ മനോഭാവം, രോഗനിര്‍ണയത്തിന്റെയും ചികിത്സയുടെയും കാര്യത്തിലുള്ള കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ച...

Love Jihad and Other Fiction; വിദ്വേഷ പ്രചാരണത്തിനെതിരെ ഒരു പുസ്തകം 26.04.2024

ഈ തെരഞ്ഞെടുപ്പ് കാലത്ത് മതേതര ജനാധിപത്യ മുന്നേറ്റത്തിന് പരിശ്രമിക്കുന്ന ജനകീയ രാഷ്ട്രീയ പ്രവർത്തകർക്ക് വസ്തുതയുടെ പിൻബലത്തിൽ സംഘപരിവാറിന്റെ വ്യാജപ്രചാരണങ്ങളെ നേരിടാൻ ഉപകരിക്കുന്ന പുസ്തകമാണ് 'Love Jihad and Other Fictions: Simple Facts to Counter Viral Falsehoods'.

Höre den Podcast Truecopy THINK - Malayalam Podcasts in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet