Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Besuch unbedingt die Website des Podcasts und unterstütze die Macher: truecopythink.media

Autor

Truecopythink

Kategorie

Society

Podcast-Website

truecopythink.media

Neueste Folge

8. Okt 2026

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android fast 10 Mio. Downloads · Bewertung 4,8 iOS bald

Folgen

ആദ്യം മനുഷ്യൻ, രണ്ടാമത് മാത്രമാണ് ആർട്ടിസ്റ്റ് 05.11.2025

ക ലാമണ്ഡലം വൈസ്ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണനുമായുള്ള അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം. കലാമണ്ഡലത്തിലെ നിലവിലെ രീതികളെക്കുറിച്ചും കോഴ്സുകൾ, കരിക്കുലം, ക്യാമ്പസ്, അധ്യാപനം, നിയമനങ്ങൾ, സംവരണം, വിദ്യാർത്ഥികൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുന്നു. ഒപ്പം രാഷ്ട്രീയമായും ആശയപരമായും പുതുകാലത്തേയും തലമുറയേയും ഒരു സ്ഥാപനം എങ്ങനെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും വിശകലനാത്മകമായി സംവദിക്കുന്നു.

കലാമണ്ഡലം ഇല്ലായിരുന്നുവെങ്കിൽ ഗോപി എന്ന നളൻ കർഷകനാകുമായിരുന്നു… 04.11.2025

മ ഹാകവി വള്ളത്തോളാണ് വടക്കേ മണാളത്ത് ഗോവിന്ദൻ എന്ന 13 വയസ്സുകാരനെ, തേപ്പിച്ചുപോലും നോക്കാതെ കലാമണ്ഡലത്തിലെടുത്തത്. വിദ്യാർത്ഥിയായും അധ്യാപകനായും പ്രിൻസിപ്പലായും വിസിറ്റിങ് പ്രൊഫസറായും നാല് പതിറ്റാണ്ടോളം ഗോപിയുടെ മറ്റൊരു അരങ്ങായിരുന്നു കലാമണ്ഡലം. അവിടേക്കൊന്നു തിരിഞ്ഞുനടക്കുകയാണ്, കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ ഗോപിയാശാൻ.

വിശ്വാസത്തിൽ നിന്ന് യുക്തിയിലേക്ക് മോചിപ്പിക്കപ്പെടേണ്ട കലയും കലാമണ്ഡലവും പാർട്ട് 1 03.11.2025

ആ ധുനിക കേരളത്തിൻ്റെ സാംസ്കാരിക ചരിത്രം കേരള കലാമണ്ഡലത്തിൻ്റെ ചരിത്രം കൂടിയാണ്. ഒരു നൂറ്റാണ്ട് പൂർത്തിയാക്കാനൊരുങ്ങുന്ന കലാമണ്ഡലത്തിൻ്റെ ഇപ്പോഴത്തെ വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ ട്രൂകോപ്പി തിങ്കിനോട് കലാപരവും അക്കാദമികവും രാഷ്ട്രീയവും സാമൂഹികവുമായ തൻ്റെ നിലപാടുകൾ പങ്കുവെക്കുന്നു. ഒരു കലാസ്ഥാപനം എങ്ങനെയൊക്കെ മാറിത്തീരേണ്ടതുണ്ട് എന്നതിൻ്റെ വിഷൻ രണ്ട് ഭാഗങ്ങളായുള്ള ദീർഘാഭിമുഖത്തിൽ അദ്ദേഹം പറയുന്...

ചെകിളപ്പൂക്കളില്‍നിന്ന് കുമിളകള്‍, കോളാമ്പിയില്‍നിന്ന് കഫക്കട്ടകള്‍ 02.11.2025

ഏറ്റവും പുതിയ കാലത്തെ ആവിഷ്‌കരിക്കുന്ന അസാധാരണ നോവലാണ് അരുണ്‍ പ്രസാദ് എഴുതിയ 3 AM. നിയതമായ എല്ലാ ശൈലികളെയും ലംഘിച്ച് കഥകളുടെയും കവിതകളുടെയും തത്വചിന്തകളുടെയും ദര്‍ശനങ്ങളുടെയും ജീവിതങ്ങളുടെയും കഥാപാത്രങ്ങളുടെയും വിചിത്ര സഞ്ചാരങ്ങള്‍. റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച നോവലിന്റെ ഒരധ്യായം കേള്‍ക്കാം, നോവലിസ്റ്റിന്റെ ശബ്ദത്തില്‍.

ഭാഷയുടെ ദേശാന്തരയാത്രകൾ / മൈന ഉമൈബാൻ 01.11.2025

‘‘ഇന്ന് ഞങ്ങളുടെ വീട് ഭാഷാഭേദങ്ങളുടെ സംഗമസ്ഥലമാണ്. എന്റെ ശൈലി വേറെ, സുനിലിന്റെ ശൈലി വേറെ. മൂത്ത മകൾ സംസാരിക്കുന്നത് അവൾ കടന്നുവന്ന വഴികളിൽ നിന്ന് പഠിച്ചെടുത്ത പല വാക്കുകളിലൂടെയാണ്. ചെറിയ മകൾ വേറൊരു ശൈലിയിൽ സംസാരിക്കുന്നു’’- പലതരം ഭാഷാശൈലികൾ ജീവിതത്തിൽ ഇടപെടുന്നതെങ്ങനെയെന്ന് എഴുതുന്നു, മൈന ഉമൈബാൻ.

മുറിവുണങ്ങിയ പാടുകൾ എന്റെ വിജയമുദ്രകളാണ് 31.10.2025

‘‘ഫേസ്ബുക്കിനെ സ്ത്രീ- സൗഹൃദ ഇടമാക്കാം എന്ന സൈബർ ഫെമിനിസ്റ്റ് പ്രത്യാശ എനിക്കിന്നില്ല. കാരണം, അതിന്റെ ലാഭമുണ്ടാക്കൽ മാതൃക തന്നെ സൈബർഗുണ്ടകളെ പ്രോത്സാഹിപ്പിക്കുംവിധമാണ്. പക്ഷേ സൈബർഗുണ്ടകളൊന്നും പോരാ, എന്നെ നിശ്ശബ്ദയാക്കാൻ എന്ന് എനിക്കു ബോധ്യമായിക്കഴിഞ്ഞു. യോദ്ധാക്കൾ മുറിവുണങ്ങിയ പാടുകളെ വിജയമുദ്രകളായി കാണുന്നതുപോലെ, ഞാൻ ഈ പേരുകളെ തലോടുന്നു. അച്ചടിമാദ്ധ്യമങ്ങളിൽ മാത്രമായിരുന്നെങ്കിൽ ഈ ഹൈ കിട്ടുമായിര...

സവർക്കർ: ഹിന്ദു വംശീയതയുടെ അപ്പോസ്തലൻ 30.10.2025

ജ യില്‍മോചിതനായശേഷം 1924 മുതല്‍ 1932 വരെയുള്ള കാലത്ത് വി.ഡി. സവര്‍ക്കറുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദുത്വ വംശീയതയുടെ പുത്തന്‍ പരീക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രമേ, ഇന്നുവരെയുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വേരുകള്‍ തിരിച്ചറിയാനാകൂ. ബ്രിട്ടീഷ് അനുകൂലിയായി മാറി ദേശീയ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഹിന്ദു- മുസ്‌ലിം വൈരം ആളിക്കത്തിക്കുകയും ദേശീയപ്രസ്ഥാനത്തില്‍നിന്ന് പുറത്താക്കപ്പെട്ട ബ്രാഹ്മണിസത്തെ പുനഃസ...

കേരളത്തിലെ ഇടതുപക്ഷത്തിന്റെ ശത്രു ഇടതുപക്ഷം തന്നെയാണ് 29.10.2025

കേ രളത്തിൻ്റെ സാമൂഹിക അന്തരീക്ഷത്തെ വളരെ മുമ്പിലേക്കു കൊണ്ടുപോയത് ഇടതുപക്ഷം തന്നെയാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ പാലമേഖലകളിലും കേരളം ലോകരാഷ്ട്രങ്ങളോട് സംസാരിക്കുന്നത് തികഞ്ഞ രാഷ്ട്രീയ ഉറപ്പുകളോടെയാണ്. എന്നാൽ, ഇടതുപക്ഷം, കേരളത്തിന് അംഗീകരിക്കാൻ പറ്റാത്ത അപഥസഞ്ചാരം ചെയ്യുകയാണിപ്പോൾ. ദേശീയ വിദ്യാഭ്യാസനയത്തിൽ എന്താണ് ഇങ്ങനെയൊരു നിലപാട് ? “ഇടതുപക്ഷമില്ലാതെ ആയാൽ ഞാൻ പിന്നെ മലയാളി എന്ന് അറിയപ്പെടാ...

റദ്ദാക്കപ്പെടുന്ന സമ്മതിദാനാവകാശം, പുറത്താക്കപ്പെടുന്ന വോട്ടർമാർ | രാധാകൃഷ്ണൻ എം.ജി 28.10.2025

‘ഇക്കണോമിക്ക് ആൻ്റ് പൊളിറ്റിക്കൽ വീക്കിലിയുടെ പഠനത്തിൽ 2018- ൽ കർണാടകത്തിലെ 12 ലക്ഷം മുസ്ലിം വോട്ടർമാർക്ക് സമ്മതിദാനാവകാശം റദ്ദാക്കിയതായി വെളിപ്പെട്ടു. പ്രണോയ് റോയ് നടത്തിയ പഠനത്തിൽ തെളിഞ്ഞത്, ഇന്ത്യയിലെ ഓരോ മണ്ഡലത്തിൽ നിന്നും നാൽപതിനായിരത്തോളം സ്ത്രീവോട്ടർമാരെ പുറത്താക്കിയിട്ടുണ്ടെന്നാണ്’’- രാജ്യം മുഴുവൻ വോട്ടർ പട്ടികയുടെ പ്രത്യേക നിശിത പരിശോധന പ്രഖ്യാപിച്ച സന്ദർഭത്തിൽ ഒരു അവലോകനം- രാധാകൃഷ്ണൻ എം....

എന്റെ ​വയലാർ 27.10.2025

മലയാളി ഏറ്റവും കൂടുതൽ ആസ്വദിച്ചത് ആ ഗാനങ്ങളാണെന്ന് ഓർക്കുമ്പോഴാണ്, സാഹിത്യത്തിലേയും സമൂഹത്തിലേയും സാമാന്യസവർണബോധങ്ങളെ ഊട്ടിയുറപ്പിക്കാൻ അറിയാതെയെങ്കിലും ചില സിനിമാഗാനങ്ങളും നിമിത്തമായില്ലേ എന്ന് ശങ്കിച്ചുപോകുന്നത്. മലയാളത്തിന്റെ വയലാർ വിടപറഞ്ഞിട്ട് ഇന്ന് 50 വർഷങ്ങൾ തികയുന്നു.

തെറ്റോ ശരിയോ, ഞാനെന്നെത്തന്നെ ​തൊട്ട് കെടന്നു… 26.10.2025

‘‘ഞാനെഴുന്നേറ്റ് ചുരിദാറിന്റെ വള്ളി കെട്ടുമ്പോൾ അയാളെ കയ്യിലെ കമ്പ് നീണ്ട് വന്നു. അത് എന്റെ നെഞ്ചിൽ മുട്ടിയപ്പോൾ വേദന അല്ലായിരുന്നു തോന്നിയത്. മുഴച്ചു നിൽക്കുന്ന മുല മുറിച്ച് അയാൾക്ക് മുന്നിലോട്ട് എറിഞ്ഞു കൊടുക്കാൻ ആയിരുന്നു തോന്നിയത്’’ രണ്ട് സ്ത്രീകളുടെ, ഈ കാലഘട്ടത്തിലെ അനവധി സ്ത്രീകളുടെ സംഘർഷഭരിതമായ ജീവിതമാണ് റിഷാൻ റാഷിദ് എഴുതിയ ‘വരാൽ മുറിവുകൾ’ എന്ന നോവൽ. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവലിൽനി...

സുലോചനയുടെ ‘മാ’; അടിയന്തരാവസ്ഥയിലെ പെൺതടവറ 25.10.2025

സി.ആർ. സുലോചന എന്ന എസ്.എസ്.എൽ.സിക്കാരിയുടെ അടിയന്തരാവസ്ഥക്കാലത്തെ തടവുജീവിതം, വയനാട്ടിലെ തൊഴിലാളി കുടുംബത്തിലെ ഒരു​പെൺകുട്ടിയുടെ സമാനതകളില്ലാത്ത ചെറുത്തുനിൽപ്പിന്റെ അനുഭവമാണ്. നക്സലൈറ്റ് മൂവ്മെന്റിലെ പ്രധാന സഖാവായ മന്ദാകിനിയോടൊപ്പം പങ്കിട്ട സംഭവബഹുലമായ തടവുജീവിതവും അടിയന്തരാവസ്ഥയിലെ അത്യപൂ​ർവമായ പോരാട്ടകഥയാണ്. സി.ആർ. സു​ലോചനയുമായി സംസാരിച്ച് എം.കെ. രാംദാസ് തയ്യാറാക്കിയത്. ഇന്ന് മന്ദാകിനി നാരായണന്‍...

മൂന്നാമത്തെ ക്രിസ്തു പോപ്പ് ഫ്രാന്‍സിസ്‌ 24.10.2025

ഈ സഹസ്രാബ്ദത്തിൽ ക്രിസ്തുവിനെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിച്ചിട്ടുള്ളത് ഫ്രാൻസിസ് മാർപ്പാപ്പയാണ് എന്നു പറയുകയാണ് പാപ്പായുടെ മലയാളത്തിലെ ജീവചരിത്രകാരനും തിയോളജിയനുമായ ഫാദർ ജേക്കബ് നാലുപറയിൽ. പാപ്പാ അവതരിപ്പിച്ച സിനഡാലിറ്റി എന്ന ആശയം എന്തായിരുന്നുവെന്നും ജീവിത ദർശനം എന്തായിരുന്നുവെന്നും വിശദീകരിക്കുകയാണ് അഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്തിൽ.

പാപ്പാ ബുക്ക, Cinema in the time of War 23.10.2025

' സ്വ യംവരം' സിനിമ ഇറങ്ങിയ വർഷം തിയേറ്ററിൽ ഹിറ്റായ സിനിമ എത്ര പേർക്ക് അറിയാം? കൂടുതൽ ആൾക്കാർ കാണുന്നു എന്നത് മാത്രം ഒരു നല്ല കലാസൃഷ്ടിയുടെ മാനദണ്ഡമാവുന്നില്ല. അടൂർ ഗോപാലകൃഷ്ണൻ പറയുന്നത് പോലെ പ്രത്യേക വിഭാഗക്കാർക്ക് മാത്രമാണോ പരീശീലനം നൽകേണ്ടത്? പപ്പുവ ന്യൂഗിനിയയുടെ ആദ്യത്തെ ഓസ്കാർ എൻട്രിയായി തിരഞ്ഞടുക്കപ്പെട്ട പാപ്പാ ബുക്കയുടെ സംവിധായകൻ ഡോ. ബിജു സംസാരിക്കുന്നു.

സവർക്കർ: ഹിന്ദു വംശീയതയുടെ അപ്പോസ്തലൻ 22.10.2025

ജ യില്‍മോചിതനായശേഷം 1924 മുതല്‍ 1932 വരെയുള്ള കാലത്ത് വി.ഡി. സവര്‍ക്കറുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദുത്വ വംശീയതയുടെ പുത്തന്‍ പരീക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രമേ, ഇന്നുവരെയുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വേരുകള്‍ തിരിച്ചറിയാനാകൂ. ബ്രിട്ടീഷ് അനുകൂലിയായി മാറി ദേശീയ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഹിന്ദു- മുസ്‌ലിം വൈരം ആളിക്കത്തിക്കുകയും ദേശീയപ്രസ്ഥാനത്തില്‍നിന്ന് പുറത്താക്കപ്പെട്ട ബ്രാഹ്മണിസത്തെ പുനഃസ...

പപ്പുവാ ന്യൂ ഗിനിയുടെ മലയാളി സിനിമ പാപ്പാ ബുക്ക 21.10.2025

നൂ റു ദിവസം തിയറ്ററിൽ ഓടുന്നതാണോ ഒരു സിനിമയെ നല്ല സിനിമയായി വിധിക്കുന്നതിൻ്റെ മാനദണ്ഡം? മീഡിയോക്രിറ്റി വൻതോതിൽ ആഘോഷിക്കപ്പെടുന്ന പുതിയ കാലത്ത് നല്ല സിനിമയുടെ നിർമാണത്തിൻ്റെ ഇക്കോണമിക്സ് എന്താണ്? ഇത്തരം സിനിമകളുടെ നിർമാതാക്കൾ അനുഭവിക്കുന്ന പ്രതിസന്ധി എന്താണ്? ഓസ്കാറിലേക്ക് ഒഫീഷ്യൽ എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. ബിജുവിൻ്റെ, പാപ്പാ ബുക്കയുടെ നിർമാതാക്കളിൽ ഒരാളും നടനുമായ പ്രകാശ് ബാരെ, കമൽറാം സജീവി...

വി.എസ് പാർട്ടി വിട്ടില്ല, പക്ഷെ അദ്ദേഹത്തിലെ പാർട്ടി സ്വയം ഇറങ്ങിപ്പോക്കു നടത്തിയിരുന്നു 20.10.2025

‘‘എസ്.എഫ്.ഐയുടെ പ്രതിഷേധ സമരം മാറ്റിവെക്കാൻ വി.എസ് എന്നോടാവശ്യപ്പെട്ടു. വി.എസിന്റെ ആവശ്യം എനിക്ക് ജാഥാംഗങ്ങളോട് പറയാൻ പറ്റില്ല. കാരണം, അത്രമേൽ ആവേശഭരിതരാണ് സഖാക്കൾ. ഈയൊരു സമരം നിർത്തിവെച്ചു എന്നു പറഞ്ഞാൽ അത് വിശദീകരിക്കാൻ കഴിയില്ല. 'സമരം നിർത്തിവെച്ചാൽസംഘടനയിൽ വലിയ പ്രശ്‌നമുണ്ടാകും' എന്ന് ഞാൻ വി.എസിനോട് പറഞ്ഞു’’- വി.എസ്. അച്യുതാന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ എസ്.എഫ്.ഐ സംസ്ഥ...

എന്റെ വിരൽത്തുമ്പിലുണ്ട്, അകലെനിന്നുള്ള ഓരോ ഇരമ്പലും… 19.10.2025

ഫേസ്ബുക്കിനെ കാവ്യവിചാരങ്ങളുടെയും പുതിയ ഭാവുതക്വചിന്തയുടെയും ഇടമാക്കി മാറ്റിയ കവി എസ്. ജോസഫ്, സ്വന്തം ജീവിതത്തിൽ ഡിജിറ്റൽ ലോകം സൃഷ്ടിച്ച സ്വാധീനങ്ങളെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

മലബാർ കലാപം, ഹിന്ദുത്വ, രാമൻ; സവർക്കറുടെ വ്യാജ ചരിത്ര നിർമാണം 18.10.2025

മ ലബാർ കലാപം വിഷയമാകുന്ന നോവലിലൂടെയും ഹിന്ദുത്വ എന്ന പുസ്തകത്തിലൂടെയും രാമൻ എന്ന കഥാപാത്രനിർമിതിയിലൂടെയും എങ്ങനെയാണ് സവർക്കർ വ്യാജമായ ചരിത്ര നിർമിതി നടത്തിയത് എന്നും അതിനെ പ്രത്യയശാസ്ത്രപരമായ അടിത്തറയാക്കി മാറ്റിയത് എന്നും വിശദീകരിക്കുകയാണ് പി.എൻ. ഗോപീകൃഷ്ണൻ. "സവർക്കർ എന്ന ചരിത്രദുഃസ്വപ്നം" പ്രഭാഷണ പരമ്പരയുടെ ഏഴാം ഭാഗം.

എല്ലാ യാത്രാവണ്ടികളും വന്ദേഭാരത് പോലെ ആക്കാവുന്നതും ആക്കേണ്ടതുമാണ് 17.10.2025

ടൈം ടേബിൾ കൺട്രോളറായിരുന്ന കാലത്തെ അനുഭവങ്ങൾ വിവരിക്കുകയാണ് ടി.ഡി. രാമകൃഷ്ണൻ. ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിൻ്റെ ഔട്ട്സ്റ്റാൻ്റിങ്ങ് പെർഫോമൻസിനുള്ള ദേശീയ അവാർഡ് ലഭിക്കുന്നത് 2003-ൽ, ഈ കാലത്താണ്. TD@train പരമ്പര തുടരുന്നു.

ഇടശ്ശേരിയുടെ സംക്രമണങ്ങൾ 16.10.2025

മലയാള കവിതയിൽ ജീവിതത്തോട് ഇത്രയും അടുത്തു നിന്ന്, പ്രാകൃതത്വത്തെ പുണർന്ന് കവിത അതിനു മുമ്പ് സംസാരിച്ചിട്ടില്ല.

കാണികളെ മറന്നാൽ എന്തു ഫുട്ബോൾ? 15.10.2025

ലാ ലിഗ, സീരീ എ കളികൾ പുറത്തേക്ക് മാറ്റുന്നതിൽ UEFA അത്ര തൃപ്തമല്ലാത്ത ഓക്കേ പറഞ്ഞിരിക്കുകയാണ്. പേടി അതല്ല, നാളെ യൂറോപ്യൻ ലീഗിലെ കളികളെല്ലാം ആരാധകരുടെ നൊസ്റ്റാൾജിയയും പ്രിയങ്ങളും വിട്ട് പുറത്തേക്ക് പോകുമോ എന്നാണ്. ഇക്കാര്യത്തിൽ FIFA-യ്ക്കാവട്ടെ ഒരു റെഗുലേറ്ററി സംവിധാനവും ഇല്ല. കളി മുതലാളിമാരുടെ ചിന്ത ഫുട്ബോൾ ഗ്ലോബലൈസേഷനിൽ ആണ്. ലീഗ് ഫുട്ബോളുകൾ ഇന്ത്യയിലോ ചൈനയിലോ ആഫ്രിക്കയിലോ അമേരിക്കയിലോ മിഡിൽ ഈസ്റ്...

ആ കടയില്‍ മേതിലിനെ ഒരു പുസ്തകം കാത്തുകിടന്നു.... 13.10.2025

ഒന്നിലും പൊടാതെ, ആരാലും ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയില്ലാത്ത സ്ഥലത്ത്, പൊടിയില്‍ കുളിച്ച് ഒരു പുസ്തകം.മേതില്‍ അത് പുറത്തെടുത്തു, അതിലെ പൊടി തട്ടി. മേതില്‍ പുസ്തകവുമായി കടക്കാരന്റെ അരികില്‍ ചെന്നു: 'ഇത് ഇങ്ങനെ ഇവിടെ കിടക്കാന്‍ പാടില്ല' എന്നു പറഞ്ഞ് അതിന്റെ വില കൊടുത്തു. 'ഖസാക്കിന്റെ ഇതിഹാസം', ഒ.വി. വിജയന്റെ നോവലായിരുന്നു...പരിചിതമല്ലാത്ത മറ്റൊരു മേതിലിനെ അനുഭവിപ്പിക്കുകയാണ് കരുണാകരന്...

ചില വ്യക്തികളെ പൊതുരംഗത്തുനിന്ന് ഒഴിവാക്കേണ്ടത് ഭരണകൂട താൽപര്യമാണ്… 12.10.2025

‘‘നിലവിലുള്ള വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന പ്രസ്ഥാനങ്ങളെയെല്ലാം അടിച്ചമർത്താൻ ലോകത്തെവിടെയും ഭരണകൂടങ്ങൾ പ്രയോഗിക്കുന്ന അതേ മാർഗമുപയോഗിച്ചാണ് ജി.എൻ. സായിബാബയെയും ജയിലിലടച്ചത്. ഇത്തരം മനുഷ്യരെയും അവരുടെ ആ​ശയങ്ങളെയും പൊതുരംഗത്തുനിന്ന് മാറ്റിനിർത്തുക എന്നത് എല്ലാ കാലത്തെയും ഭരണകൂടങ്ങളുടെ താൽപര്യമായിത്തീരുന്നു’’- ജി.എൻ. സായിബാബ വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു . പി. ടി തോമസ് എഴുതിയ ലേഖനത്തിന...

ബ്രിട്ടീഷുകാർക്കൊപ്പം യുദ്ധം ചെയ്യാൻ കൊതിച്ച സവർക്കർ 11.10.2025

ആ ൻഡമാൻ ജയിലിൽ കഴിയുമ്പോൾ സവർക്കർ നൽകിയ മാപ്പപേക്ഷകൾ എത്ര മാത്രം കാപട്യം നിറഞ്ഞതായിരുന്നു എന്ന് വിവരിക്കുകയാണ് പരമ്പരയുടെ ആറാം ഭാഗത്തിൽ പി.എൻ ഗോപീകൃഷ്ണൻ. ആൻഡമാനിൽ നിന്ന് ഇന്ത്യൻ ജയിലിലേക്ക് സവർക്കറെ മാറ്റുന്നതുവരെയുള്ള ചിരിത്രത്തിൻ്റെ വിശകലനം. സവർക്കർ എന്ന ചരിത്ര ദു:സ്വപ്നം പ്രഭാഷണ പരമ്പര തുടരുന്നു.

Höre den Podcast Truecopy THINK - Malayalam Podcasts in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet