Truecopythink
Truecopy THINK - Malayalam Podcasts
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
Besuch unbedingt die Website des Podcasts und unterstütze die Macher: truecopythink.media
Wo hören?
Podcasts in der App Replaio Radio Bald verfügbarPodcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts
Folgen
തമിഴ്‌നാട്ടിൽ പെരിയാർ ഒരു സുന്ദര വൈരുദ്ധ്യം 24.12.2025 12:29
പെരിയാർ ഇ.വി. രാമസ്വാമി ഇപ്പോഴും ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ സ്വാധീനശക്തിയായി തുടരുകയാണ്. ദ്രവീഡിയൻ നാഷനലിസം പെരിയാറിനെ ഒരു പ്രവാചകനാക്കി മാറ്റുന്നു- പെരിയാറിൽ തുടങ്ങി പെരിയാറിൽ അവസാനിക്കുന്ന ഒരു ‘പ്രവാചകത്വ'മായി. എന്നാൽ, തമിഴ് നാഷനലിസ്റ്റുകളാകട്ടെ, പെരിയാറിനെ വിട്ടുകളയുന്നു. അതേസമയം, യുക്തിവാദത്തോട് വിമുഖരായവർ തന്നെ പെരിയാറിനെ ഉൾക്കൊള്ളുന്നു. ഇത്തരം സുന്ദരമായ വൈരുധ്യങ്ങൾക്കിടയിലാണ് ഇന്ന്...
ഇടശ്ശേരിയുടെ സംക്രമണങ്ങൾ 23.12.2025 13:46
മലയാള കവിതയിൽ ജീവിതത്തോട് ഇത്രയും അടുത്തു നിന്ന്, പ്രാകൃതത്വത്തെ പുണർന്ന് കവിത അതിനു മുമ്പ് സംസാരിച്ചിട്ടില്ല.
ഈ ഊഞ്ഞാൽ വള്ളിക്ക് എന്തൊരു കയ്പാണ്! 22.12.2025 33:24
വൈലോപ്പിള്ളി തന്റെ കാവ്യജീവിതത്തിന്റെ തുടക്കത്തിലേ സഹ്യന്റെ മകൻ എഴുതി എങ്കിൽ അതിനെ കുറേ കൂടെ ഒളിപ്പിച്ച് മധുരമായി, രണ്ടു ജീവിതം മനുഷ്യർക്കുണ്ട് എന്ന്, അത് ഒളിഞ്ഞിരിക്കയാണ് എന്ന് താനറിയാതെ എഴുതിയതാണ് ഊഞ്ഞാലിൽ. വൈലോപ്പിള്ളി ശ്രീധരമേനോൻ വിട പറഞ്ഞിട്ട് ഇന്നേക്ക് 40 വർഷം തികയുന്നു.
സുഭാഷ് ചന്ദ്രബോസ്; സി.പി.എമ്മിന്റെ നഷ്ടം 21.12.2025 16:49
അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാ പാർട്ടിയിൽ ചേരാൻ ഉറ്റ സുഹൃത്തും ഒരു കാലത്തെ സമരസഖാവുമായിരുന്ന ഫിലിപ്പ് എം. പ്രസാദ് ക്ഷണിച്ചിട്ടു പോലും ഇളകാത്ത സുഭാഷ് ചന്ദ്രബോസിനെ ഉൾക്കൊള്ളാനുള്ള മഹാമനസ്‌കത സി.പി.എം. കാണിച്ചില്ല. എഴുപതുകളിലെ ഒരു പ്രമുഖ വിദ്യാർഥി നേതാവിന്റെ അറിയപ്പെടാത്ത ഒരു ജീവിതത്തെക്കുറിച്ച് എഴുതുന്നു, യു. ജയചന്ദ്രൻ, വെയിൽക്കാലങ്ങൾ എന്ന പുസ്തകത്തിൽ. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽനിന്ന്...
മുറിവില്ലാത്ത ഒരു ദിവസമില്ല, അത് വ്രണമാകാത്ത ഒരനുഭവവുമില്ല, എന്നിട്ടും… 20.12.2025 41:37
എ ഴുത്തിലൂടെ ട്രാൻസ്ജെൻഡർ ഐഡന്റിറ്റി രേഖപ്പെടുത്തുകയും ജീവിതത്തിലൂടെ ട്രാൻസ്ജെൻഡർ സമൂഹത്തിനുവേണ്ടി പോരാടുകയും ചെയ്യുന്ന വിജയരാജമല്ലിക, തന്റെ ജീവിതം കടന്നുപോയ അതിതീക്ഷ്ണമായ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്നു. സനിത മനോഹറുമായുള്ള സംഭാഷണം.
ദിലീപിനോട് മലയാളസിനിമയ്ക്ക് ഭയഭക്തി ബഹുമാനം - എന്തുകൊണ്ട്? 19.12.2025 15:43
ന ടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായിരുന്ന, കോടതി വെറുതെ വിട്ട നടൻ ദിലീപിൻ്റെ പുതിയ സിനിമ റിലീസ് ചെയ്യപ്പെടുമ്പോൾ എന്തു കൊണ്ട് സിനിമ ബഹിഷ്കരിക്കണം എന്ന് പറയുകയാണ് നടനും നിർമാതാവുമായ പ്രകാശ് ബാരെ. അതിജീവിതയ്ക്കൊപ്പമാണ് എന്ന് വെറുതെ പറഞ്ഞതുകൊണ്ട് മാത്രമായില്ല മറിച്ച് ഗൂഢാലോചന നടത്തിയവർക്ക് ശിക്ഷ ലഭിക്കുന്നതിനുള്ള നടപടകളാണ് വേണ്ടത് എന്നും അദ്ദേഹം പറയുന്നു. ഒപ്പം സിനിമാ ലോകത്തെ നിശ്ശബ്ദതയെക്കുറ...
തൊഴിലുറപ്പ് തകർക്കുന്ന പുതിയ നിയമത്തിന്റെ ലക്ഷ്യം കേരളം കൂടിയാണ് 18.12.2025 21:43
കോ ടിക്കണക്കിന് ഇന്ത്യൻ ഗ്രാമീണർക്ക് തൊഴിൽ ഉറപ്പുനൽകിയിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് ഗാന്ധിയെ വെട്ടിമാറ്റി VB- G RAM - G ആയി അവതരിപ്പി ക്കുമ്പോൾ, പേരിൽ മാത്രമല്ല മാറ്റം. തൊഴിലാളികളെ പുറത്താക്കിയും സംസ്ഥാനങ്ങളുടെ അധികാരം കവർന്നും യൂണിയൻ സർക്കാരിന്റെ സമ്പൂർണ ആധിപത്യം നടപ്പാക്കിയും ഈ പദ്ധതി അട്ടിമറിക്കാൻ വർഷങ്ങളായി തുടരുന്ന ഗൂഢനീക്കത്തിന്റെ പരിസമാപ്തിയാണ് ഇപ്പോൾ ലോക്സഭ...
സഭയെ തെരുവിലേയ്ക്ക് വഴിനടത്തിയവൻ 17.12.2025 4:15
കേന്ദ്രത്തെ സഭയിൽ നിന്ന് മാറ്റി ലോകത്തിലെത്തിക്കുക, ലോകത്തിൽ നിന്ന് മാറ്റി ദരിദ്രരിലെത്തിക്കുക- ഇതായിരുന്നു പോപ്പ് ഫ്രാൻസിസിന്റെ രീതി- ഫാദർ ജിജോ കുര്യൻ എഴുതുന്നു. ഇന്ന് പോപ്പ് ഫ്രാൻസിസിന്റെ 89-ാം ജന്മദിനം
മന്ദാകിനി മകൾ അജിതയ്ക്ക് അയച്ച കത്തുകൾ 16.12.2025 29:44
പുൽപ്പള്ളി ആക്ഷനെതുടർന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ അജിതയ്ക്ക് അമ്മ മന്ദാകിനി നാരായണൻ അയച്ച കത്തുകൾ. കെ. അജിത ജനറൽ എഡിറ്ററായി പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിക്കുന്ന ‘മന്ദാകിനി നാരായണൻ’ എന്ന പുസ്തകത്തിൽനിന്നുള്ള ഭാഗങ്ങൾ. വായിച്ചത് മനില സി. മോഹൻ. മന്ദാകിനി നാരായണൻ വിട പറഞ്ഞിട്ട് ഇന്നേക്ക് 19 വർഷം.
SALAH AND SLOT: ലിവർപൂളിൻ്റെ സീസൺ ദുരന്തം മുഹമ്മദ് സാല സൃഷ്ടിച്ചതോ? 15.12.2025 7:22
ക ടുത്ത ഭാഷയിലാണ് മുഹമ്മദ് സാല സംസാരിച്ചത്. “എന്നെ ഒറ്റപ്പെടുത്തി ആക്രമിച്ചു. എന്നെ ബെഞ്ചിലിരുത്തി. ഇനി ഞാൻ ലിവർപൂളിലേക്കില്ല.” സാല ഇങ്ങനെ വികാരഭരിതനാവുന്നതിൻ്റെ യാഥാർത്ഥ്യം എന്താണ്? ഇനി പ്രശ്നം കോച്ച് ആർനെ സ്ലോട്ടിൻ്റെതാണോ? അതോ ഇതൊരു സെനോഫോബിക് ഇഷ്യൂ ആണോ? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ വിദഗ്ധൻ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
ഗുരുവിന്റെ ജാതിരഹിതസംഘാടനത്തിനേറ്റ വെല്ലുവിളികൾ 14.12.2025 24:10
ജാതിയില്ലെന്ന് വിശ്വസിച്ച ഗുരുവെന്തിന് പിന്നെ സമുദായസംഘടനയുടെ ഭാഗമായി പ്രവർത്തിച്ചു? സംഘടനയായിക്കഴിഞ്ഞാൽ കാലഭേദമനുസരിച്ച് ഭരണഘടനാഭേദഗതി വരുത്തി ജാതിരഹിതസഭയായി മാറ്റാമെന്ന പ്രത്യാശ ഉണ്ടായിരുന്നിരിക്കണം എന്നാണ് ഗുരുവിന്റെ സമുദായ ഇടപെടലിന്റെ ചരിത്രം വെളിവാക്കുന്നത്. കേരളം എങ്ങനെയാണ് ശ്രീനാരായണഗുരുവിനെ ഉൾക്കൊണ്ടത് എന്ന് വിമർശനാത്മകമായി അന്വേഷിക്കുന്ന പുസ്തകമാണ് എം. ശ്രീനാഥൻ എഴുതിയ ഗുരുവിന്റെ ജാതിയും...
Kochi Muziris Biennale: ഇതെന്റെ പാഷനാണ്, അതുകൊണ്ട് കലാജീവിതവും ആണ് 13.12.2025 19:47
ബി നാലെ സംസ്കാരം അഥവാ Biennale Effect കേരളത്തിന് നൽകിയതിൽ ഇന്ത്യയിലെ കണ്ടമ്പററി ആർടിസ്റ്റുകളിൽ ഏറ്റവും ശ്രദ്ധേയനായ ബോസ് കൃഷ്ണമാചാരി എന്ന ആർടിസ്റ്റിൻ്റെ പങ്ക് ചോദിച്ചറിയേണ്ടതില്ല. അതിന് എന്തെങ്കിലും നഷ്ടമുണ്ടായോ? ഇല്ല, ഉറപ്പിച്ച് പറയുകയാണ് ബോസ്. (പക്ഷേ, ബോസിൻ്റെ ഭാര്യ എം.എ. ബേബിയോട് പരാതി പറഞ്ഞത് എന്തിനായിരുന്നു?) മുംബൈയിലെ ബോറിവെല്ലിയിൽ ഒരു കാലത്ത് ഏറ്റവും വലിയ ടാക്സ്പെയർ ആയിരുന്ന ബോസ് 2019-നുശേഷം...
സവർക്കറുടെ ഗാന്ധിവിമർശനം, ഗോഡ്സെയുമായുള്ള ആത്മബന്ധം 12.12.2025 32:50
സ്വാ മി ശ്രദ്ധാനന്ദയുടെ കൊലപാതകം നടന്നതിന് ശേഷം മഹാത്മാ ഗാന്ധി നടത്തിയ പ്രസംഗം വി.ഡി. സവർക്കറെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു പിന്നീട് സവർക്കറുടെ പ്രചാരണങ്ങൾ. നാഥുറാം വിനായക് ഗോഡ്സെയുമായുള്ള സവർക്കറുടെ ആദ്യത്തെ കൂടിക്കാഴ്ച, ഹിന്ദു മഹാസഭയുടെ തീവ്ര ഹിന്ദുത്വ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് 'സവർക്കർ എന്ന ചരിത്രദുഃസ്വപ്‌നം' പ്രഭാഷണപരമ്പരയിൽ പി.എൻ....
വടാ പാവ്; മഹാനഗരരുചി 11.12.2025 12:33
മഹാനഗരത്തിന്റെ ഐഡന്റിറ്റിയായി പരിഗണിക്കാവുന്ന വടാ - പാവിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അന്വേഷിച്ചിറങ്ങുന്നത് അത്ര പന്തിയല്ലെന്നു തോന്നുന്നു. എന്നാൽ, അതിനുപുറകിലെ ജീവിതങ്ങൾ വിസ്മയം നിറഞ്ഞ ഒന്നാണ്.
ഭാസ്കരൻ മാഷ്, രാഘവൻ മാഷ്, ബാബുരാജ്; മാപ്പിളപ്പാട്ടിന്റെ ഉച്ചസ്ഥായികൾ 10.12.2025 18:27
സി നിമയിലേക്കുള്ള മാപ്പിളപ്പാട്ടിന്റെ വരവിനെയും അതിനെ ജനകീയ സംഗീതശാഖയാക്കി മാറ്റിയെടുത്ത പി. ഭാസ്കരൻ, കെ. രാഘവൻ, ബാബുരാജ് എന്നിവരുടെ സംഭാവനകളെയും ഓർത്തെടുക്കുന്നു. ലളിതസംഗീതത്തെ ‘ലൈറ്റ്’ ആയി കാണുന്നതിലെ വിവേചനത്തെക്കുറിച്ചും രാഗഭാവങ്ങളിൽ തട്ടിനിൽക്കുന്ന കർണാടക സംഗീതത്തെക്കുറിച്ചും സംസാരിക്കുന്നു വി.ടി. മുരളി, സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ മൂന്നാം ഭാഗത്തിൽ.
പകയുടെ തിരക്കഥ അവസാനിച്ചിട്ടില്ല 09.12.2025 9:53
നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷൻ നൽകിയത് ആരാണ് എന്ന് കണ്ടുപിടിക്കാൻ പൊലീസിന് സാധിച്ചോ? കോടതിയ്ക്ക് സാധിച്ചോ? അങ്ങനെയെങ്കിൽ അതിൽ തുടരന്വേഷണം നടക്കേണ്ടതില്ലേ? അത്രയ്ക്ക് നിഷ്കളങ്കമായ ക്വട്ടേഷനാണോ അത്?അത്രയ്ക്ക് ദുരൂഹമാണോ കാര്യങ്ങൾ? അല്ല. EDITORIAL / MANILA C MOHAN
അഥവാ, ദൈവംഉണ്ടെങ്കിലോ? 08.12.2025 9:09
എന്റെ ദൈവം ശൈവമാണ്. എന്നിലെ ജനിതക കോഡിങ്ങിൽ സ്പർശിക്കാനും സംവദിക്കാനും കോടാനുകോടി വർഷങ്ങളുടെ പഴക്കമുള്ള ഓർമകളുടെ കോഡഴിച്ച് ഉണർത്താനുമുള്ള കല ശൈവത്തിലെന്ന് കരുതുന്നു.
ഗുരുഭാവനയെയും കടന്ന് വളർന്ന പുതിയ ജാതികേരളം 07.12.2025 32:28
‘ജാതി ചോദിക്കരുത് പറയരുത്’ എന്നുപദേശിച്ച ഗുരുവിനെതിരായി ‘ജാതി ചോദിക്കണം ജാതി പറയണം’ എന്ന വ്യവസ്ഥയാണ് നിലവിൽ വന്നത്. അവകാശം ലഭിക്കണമെങ്കിൽ ജാതി പറയണം. കേരളത്തിലെ ഭരണസംവിധാനം തന്നെ ഇതുറപ്പുവരുത്തുന്നു. അതായത് വിവേചന ഉപാധിയായിരുന്ന ജാതി അവകാശസ്വത്വമായി പരിണമിച്ചു’ കേരളം എങ്ങനെയാണ് ശ്രീനാരായണഗുരുവിനെ ഉൾക്കൊണ്ടത് എന്ന് വിമർശനാത്മകമായി അന്വേഷിക്കുന്ന പുസ്തകമാണ് എം. ശ്രീനാഥൻ എഴുതിയ ഗുരുവിന്റെ ജാതിയും ജാത...
ബാബറി പള്ളി പൊളിച്ചത് ഒരു സാധാരണ മലയാളിയുടെ ബോധത്തിൽ വരുത്തിയ അദൃശ്യ ആഘാതങ്ങൾ 06.12.2025 10:24
ബാബറി മസ്ജിദ് - രാമജന്മഭൂമി പ്രശ്നം ഒരു മലയാളിയുടെ കൗമാരത്തെ എങ്ങനെയാണ് സ്വാധീനിച്ചത് എന്ന് ഓർത്തെടുക്കുകയാണ് എം.എസ്. ഷൈജു. അത് രാജ്യത്തിൻ്റെ മൊത്തം പ്രശ്‌നമാകുമ്പോഴും ഒരു ഇന്ത്യൻ മുസ്‌ലിമിന്, അവരല്ലാത്ത മറ്റൊരു മതേതര ജനാധിപത്യ വിശ്വാസിക്ക് അനുഭവപ്പെടുന്നത് പോലെയായിരുന്നില്ല അത് എന്ന് അദ്ദേഹം എഴുതുന്നു.
അമ്മപ്പണി അധ്വാനമാണ്, അതിന്റെ ഭാരം കുറയ്ക്കുകയാണ് വേണ്ടത് 05.12.2025 14:22
കുഞ്ഞിനെ പ്രസവിക്കാനും മുലയൂട്ടാനും അമ്മക്കേ കഴിയൂ എന്ന് പറയുമ്പോൾ തന്നെ, കുഞ്ഞിനെ പരിപാലിക്കാനും വളർത്താനും ആർക്കും കഴിയേണ്ടതാണ് എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്. മാതൃത്വം, കുട്ടികളുടെ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട് സമൂഹം മുന്നോട്ടുവെക്കുന്ന പൊതുബോധനിർമ്മിതികളെ ചോദ്യം ചെയ്യുകയാണ് ഡോ. നിയതി ആർ. കൃഷ്ണ.
ഒട്ടും സ്മാർട്ട് അല്ലാത്തൊരു ജീവിതം 04.12.2025 19:19
‘‘സിനിമ ഒ ടി ടിയിൽ റിലീസായത്തിന്റെ മൂന്നാം ദിവസം ഞാൻ എന്റെ ഇൻസ്റ്റാ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. മൂന്നുദിവസം കൊണ്ട് മുപ്പതിനായിരത്തോളം ആൾക്കാരാണ് പേജ് ഫോളോ ചെയ്തത്. ഇതെനിക്ക് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമായിരുന്നു. മാത്രമല്ല, പുതിയതായി ഫോളോ ചെയ്ത ആൾക്കാർക്ക് ആ പേജ് എന്താണെന്നു മനസിലാക്കാനുള്ള ബോധമോ ഒന്നും ഉണ്ടായില്ല. അവർ ഒരു സെലിബ്രിറ്റിയെ തേടി വന്നതാണ്’’- ഡിജിറ്റൽ ലോകം ആവേശിച്ച ഒരു കാലത്തെ അനവധ...
അത്യന്തം മികച്ച ഒരു മനുഷ്യവിഭവത്തെ പ്രയോജനപ്പെടുത്താതെ പോയ ജനതയെക്കുറിച്ച്… 03.12.2025 26:57
മൗലികമായ നിരീക്ഷണങ്ങളും പ്രശ്നവൽക്കരണങ്ങളും ചോദ്യങ്ങളുമായി ഇന്ത്യൻ സാമൂഹികവ്യവസ്ഥയെ സംബോധന ചെയ്യുകയും, ഭാവനാത്മകമായി വിശകലനം ചെയ്യുകയും, അധികാരവ്യവസ്ഥയെ ചോദ്യം ചെയ്യുകയും, അധികാരരാഷ്ട്രീയത്തെ വിമർശിക്കുകയും ചെയ്ത പ്രൊഫ. എം. കുഞ്ഞാമൻ ആർക്കും വേണ്ടാത്തവനായി അരിക്കാക്കപ്പെട്ടുവെന്നത് ഒരു ലളിത സത്യമാണ്. എം. കുഞ്ഞാമൻ വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷം
എം.ടി എനിക്ക് ഒരു പുസ്തകമാണ് 02.12.2025 36:11
ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയുടെ സംവിധായകൻ. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി, മേലേപറമ്പിൽ ആൺവീട്, ദേവദൂതൻ, പിൻഗാമി, വാനപ്രസ്ഥം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത്. മറക്കാനാകാത്ത സിനിമകളിലൂടെ മറക്കാനാവാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി തന്റെ സിനിമാജീവിതത്തെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു. ആദ്യ കാഴ്ച്ചയിൽ തന്നെ അനുജനായ...
പിരമിഡുകൾ; അനന്തവിഹായസ്സിലേക്കുള്ള 01.12.2025 15:20
‘നമ്മൾ പിരമിഡിലേയ്ക്കു സഞ്ചരിയ്ക്കുമ്പോൾ നാം പ്രപഞ്ചത്തെ വെല്ലുവിളിയ്ക്കുന്നു’ എന്നു പിറുപിറുക്കുന്നത്രയും അത്ഭുതകരമായിരുന്നു അതിന്റെ ആ തലയെടുപ്പുള്ള കൈകൂപ്പി നിൽപ്പ്.
ജയചന്ദ്രൻ വന്നില്ല, എം.ബി.എസ് കുളത്തൂപ്പുഴ രവിയെ പാട്ടുകാരനാക്കി 30.11.2025 14:47
മലയാള സിനിമയിലെ ജനപ്രിയ നടനായിരുന്ന രവികുമാറിനുവേണ്ടി ശബ്ദം കൊടുത്തിരുന്ന കുളത്തൂപ്പുഴ രവി എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ എം.ബി. ശ്രീനിവാസന്‍ എന്ന വിശ്രുത സംഗീതജ്ഞന്‍ രവീന്ദ്രന്‍ എന്ന ഗായകനാക്കിയ ഒരപൂര്‍വ സന്ദര്‍ഭത്തെക്കുറിച്ച് യു. ജയചന്ദ്രന്‍ 'വെയില്‍ക്കാലങ്ങള്‍' എന്ന ഓര്‍മക്കുറിപ്പില്‍ എഴുതുന്നു. എം.ബി. ശ്രീനിവാസന്‍, ഗായകന്‍ പി. ജയചന്ദ്രന്‍, സി.ഒ. ആന്‍േറാ തുടങ്ങിയവരുടെ സംഗീതജീവിതത്തിലെ അപ...
Ähnliche Podcasts
Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet