SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1456 episoder

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Husk at besøge podcastens hjemmeside og støtte skaberen: www.sbs.com.au

Forfatter

SBS

Kategori

News

Podcastens hjemmeside

www.sbs.com.au

Seneste episode

3. nov. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

ബൈ പറയരുത്, പിഴ കിട്ടും: ഓസ്ട്രേലിയയിലെ രസകരമായ ചില റോഡ് നിയമങ്ങൾ അറിയാം... 26.03.2025

പൊതുവിൽ റോഡ് നിയമങ്ങൾ കർശനമായ രാജ്യമാണ് ഓസ്ട്രേലിയ. എന്നാൽ എല്ലാവർക്കും അറിയാത്ത വിചിത്രമായ റോഡ് നിയമങ്ങളും ഇവിടെയുണ്ട്. അത്തരം ചില നിയമങ്ങളെക്കുറിച്ച് കേൾക്കാം...

ലൈംഗിക പീഡന പരാതി: മെൽബൺ യൂണിവേഴ്സിറ്റി പുറത്താക്കിയത് 6 ജീവനക്കാരെയും ഒരു വിദ്യാർത്ഥിയെയും 25.03.2025

2025 മാർച്ച് 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഒരു മിനിറ്റില്‍ എത്ര വിമാനത്താവള കോഡുകള്‍ തിരിച്ചറിയാം? പുതിയ ഗിന്നസ് റെക്കോര്‍ഡുമായി ഓസ്‌ട്രേലിയന്‍ മലയാളി 25.03.2025

പല കാര്യങ്ങളിലും ലോക റെക്കോര്‍ഡുകള്‍ പിറക്കാറുണ്ട്. ഒറ്റ മിനിറ്റില്‍ 95ലേറെ വിമാനത്താവളങ്ങളുടെ കോഡുകള്‍ തിരിച്ചറിഞ്ഞതിലൂടെ പുതിയ ഗിന്നസ് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് മെല്‍ബണ്‍ സ്വദേശിയായ ശ്രുതി ശശീന്ദ്രന്‍. ഗിന്നസ് ബുക്കിലേക്ക് ഈയൊരു പുതിയ ഇനം എങ്ങനെ എത്തിച്ച്, റെക്കോര്‍ഡ് സ്വന്തമാക്കി എന്ന് ശ്രുതി വിശദീകരിക്കുന്നത് കേള്‍ക്കാം.

ഓസ്ട്രേലിയ പ്രതിരോധ വിഹിതം ഉയർത്തും; ജീവിതച്ചെലവ് കുറയ്ക്കാൻ പ്രഖ്യാപനങ്ങളുമായി ബജറ്റ് നാളെ 24.03.2025

2025 മാർച്ച് 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഹോം ഇൻഷ്വറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടുന്നില്ല എന്ന് എങ്ങനെ ഉറപ്പാക്കാം: പ്രകൃതി ദുരന്തങ്ങൾക്ക് ശേഷം അറിഞ്ഞിരിക്കേണ്ടത് 24.03.2025

ഓസ്ട്രേലിയയിൽ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട ഇൻഷൂറൻസ് ക്ലെയിം ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തണമെന്നും നടപടി ക്രമങ്ങൾ എന്താണെന്നും മനസ്സിലാക്കാം. ബ്രിസ്ബെനിൽ ഇൻഷൂറൻസ് ബ്രോക്കറായ ജെയ്സൺ സെബാസ്റ്റ്യൻ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

കുടിയേറ്റവനിതകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍: ബോധവത്കരണവുമായി സിഡ്മലും പിങ്ക് സാരിയും 24.03.2025

അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സിഡ്നി മലയാളി അസോസിയേഷനും പിങ്ക് സാരിയും ചേർന്ന് സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാറിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഗാസയിലെ UN ഏജൻസിക്കുള്ള സഹായം നിർത്തലാക്കുമെന്ന് ഡറ്റൻ; അവശ്യമരുന്നുകളുടെ വില കുറയ്ക്കുമെന്ന് ലേബറും ലിബറലും: ഓസ്ട്രേലിയ പോയവാരം 22.03.2025

ഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം...

ലോകത്തിൽ ഏറ്റവും ലാഭം നേടുന്ന സൂപ്പർമാർക്കറ്റുകളിൽ കോൾസും വൂൾവർത്സും; പരസ്പരം മത്സരമില്ലെന്ന് ACCC 21.03.2025

2025 മാർച്ച് 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഹോം ഇന്‍ഷ്വറന്‍സ് എടുത്തു, ഇനിയെല്ലാം സുരക്ഷിതമോ? പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ പരിരക്ഷ എങ്ങനെ ഉറപ്പാക്കാം 21.03.2025

ഹോം ആൻഡ് കണ്ടൻറ് ഇൻഷൂറൻസിൽ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട കവറേജ് ഉൾപ്പെടുത്തുമ്പോൾ എന്തൊക്കെ അറിഞ്ഞിരിക്കണം? ബ്രിസ്ബെനിൽ ഇൻഷൂറൻസ് ബ്രോക്കറായ ജെയ്സൺ സെബാസ്റ്റ്യൻ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയയിലെ മരുന്ന് സബ്‌സിഡിക്കെതിരെ അമേരിക്കന്‍ ഫാര്‍മ കമ്പനികള്‍; താരിഫ് ചുമത്തണമെന്ന് ട്രംപിന് നിവേദനം 20.03.2025

2025 മാര്‍ച്ച് 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ജീവിതച്ചെലവ് കുറയ്ക്കുമെന്ന് സര്‍ക്കാര്‍: തെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റില്‍ എന്തു പ്രതീക്ഷിക്കാം? 20.03.2025

മാര്‍ച്ച് 25 ചൊവ്വാഴ്ച ആന്തണി അല്‍ബനീസി സര്‍ക്കാരിന്റെ നാലാമത്തെ പൊതു ബജറ്റ് അവതരിപ്പിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, ബജറ്റില്‍ എന്തെല്ലാം പ്രതീക്ഷിക്കാം? വിശദമായി കേള്‍ക്കാം...

ഓസ്‌ട്രേലിയയില്‍ നിന്ന് ആറര ബില്യണ്‍ ഡോളറിന്റെ സൈനിക റഡാര്‍ വാങ്ങുമെന്ന് കാനഡ; നടപടി അമേരിക്കയുമായുള്ള ഭിന്നതയ്ക്കിടെ 19.03.2025

2025 മാര്‍ച്ച് 19 ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

50 വര്‍ഷം മുമ്പ് എങ്ങനെയായിരുന്നു ഓസ്‌ട്രേലിയയിലെ റമദാന്‍: ഒരു ആദ്യകാല മലയാളിയുടെ ഓര്‍മ്മകള്‍ 19.03.2025

ഓസ്‌ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റം സജീവമായി തുടങ്ങിയ 1970കളില്‍ എങ്ങനെയായിരുന്നു ഇവിടത്തെ റമദാന്‍ മാസാചരണം? ആ സമയത്ത് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സിഡ്‌നി സ്വദേശി അബ്ബാസ് ചേലാട്ട് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ക്രിമിനലുകളുടെ പൗരത്വം റദ്ദാക്കുന്നതിന് റഫറണ്ടം നടത്തുമെന്ന് പീറ്റര്‍ ഡറ്റന്‍; പ്രതിപക്ഷത്തിന് നയദാരിദ്ര്യമെന്ന് പ്രധാനമന്ത്രി 18.03.2025

2025 മാര്‍ച്ച് 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Want to help shape Australia’s future? Here’s how to enrol to vote - വോട്ട് ചെയ്തില്ലെങ്കില്‍ പിഴ കിട്ടുന്ന രാജ്യം: ഓസ്‌ട്രേലിയയില്‍ വോട്ടര്‍ പട്ടികയില്‍ എങ്ങനെ പേരു ചേര്‍ക്കാം? 18.03.2025

With another federal election due this year, there are steps you will need to take before casting your vote for the first time. Plenty of resources are available to help you enrol to vote and have your say in shaping our nation. - ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. 18 വയസ് തികഞ്ഞ പൗരന്‍മാര്‍ വോട്ട് ചെയ്യുന്നത് നിര്‍ബന്ധിതമാക്കിയ രാജ്യമാണ് ഓസ്‌ട്രേ...

ആൽഫ്രഡ് പുനരധിവാസത്തിന് 1.2ബില്യൺ ഡോളർ; വരാൻ പോകുന്നത് കമ്മി ബജറ്റെന്ന് ലേബർ സർക്കാർ 17.03.2025

2025 മാർച്ച് 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

പഴമയുടെ രുചിയുമായി ഒരു മലബാർ ഇഫ്‌താർ വിഭവം; പനിനീർ പെട്ടി 17.03.2025

റമദാൻ മാസത്തിൽ നോമ്പ് തുറക്കുന്നതിനായി രുചിയൂറുന്ന കുറെ വിഭവങ്ങൾ തയ്യാറാക്കാറുണ്ട്.മധുരം ഇഷ്ടമുള്ളവർക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു നോമ്പ് തുറ പലഹാരമാണ് പനിനീർ പെട്ടി.അത് തയ്യാറാക്കുന്നതെങ്ങിനെയെന്ന് സിഡ്നിയിലുള്ള ആസിയ ഫൈസൽ വിശദീകരിക്കുന്നത് കേൾക്കാം

നഴ്സുമാർക്കും മിഡ്‌വൈഫുമാർക്കും കൂടുതൽ അധികാരങ്ങൾ നൽകണമെന്ന് ആവശ്യം; ഇസ്ലാമോഫോബിയ ആക്രമണങ്ങൾ കൂടുന്നു: ഓസ്ട്രേലിയ പോയവാരം 15.03.2025

ഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം...

അമേരിക്കയ്ക്കെതിരെ വിമർശനം കടുപ്പിച്ച് ഓസ്ട്രേലിയ; 'സുഹൃത്തിന് ചേർന്ന പണി'യല്ലെന്ന് പ്രധാനമന്ത്രി 14.03.2025

2025 മാർച്ച് 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Cultural burning: using fire to protect from fire and revive Country - തീയെ തീകൊണ്ട് തോല്‍പ്പിക്കുന്നവര്‍: അഗ്നിശമന രംഗത്തെ ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ അറിവുകള്‍... 14.03.2025

Did you know that Indigenous Australians have been using fire to care for the land for tens of thousands of years? Evidence show that cultural burning practices not only help reduces the intensity and frequency of wildfires but also plays a vital role in maintaining healthy ecosystems. Experts share insights on the latest evidence behind this ancient practice. - കാട്ടുതീയുടെ ആഘാതം കുറയ്ക്കാനും, ഭൂ...

വിവിധ സംസ്ഥാനങ്ങളില്‍ ജൂലൈ മുതല്‍ വൈദ്യുതി നിരക്ക് കൂടും; വര്‍ദ്ധനവ് 9 ശതമാനം വരെ 13.03.2025

2025 മാര്‍ച്ച് 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം

'സ്വദേശി' നയവുമായി ഓസ്‌ട്രേലിയ; നഷ്ടത്തില്‍ സൂപ്പറാന്വേഷന്‍: അമേരിക്കന്‍ താരിഫ് എങ്ങനെയൊക്കെ ബാധിക്കും? 13.03.2025

അലുമിനിയത്തിന്റെയും സ്റ്റീലിന്റെയും ഇറക്കുമതി തീരുവയില്‍ ഇളവു നല്‍കാന്‍ വിസമ്മതിച്ച അമേരിക്കയുടെ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടത്തിയത്. ഓസ്‌ട്രേലിയന്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എങ്ങനെയൊക്കെയാകും ഈ തീരുവ ഓസ്‌ട്രേലിയന്‍ സാമ്പത്തിക രംഗത്തെ ബാധിക്കുക? ഇക്കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം

ഇറക്കുമതി തീരുവയില്‍ ഓസ്‌ട്രേലിയയ്ക്ക് ഇളവില്ല: അമേരിക്കയുടെ നടപടി നീതികേടെന്ന് ആന്തണി അല്‍ബനീസി 12.03.2025

2025 മാര്‍ച്ച് 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍, എന്നാല്‍ ഇതതല്ല: എന്താണ് വെര്‍ച്വല്‍ ഓട്ടിസം എന്നറിയാം 12.03.2025

കുട്ടികളിലെ ഓട്ടിസം ലക്ഷണങ്ങള്‍ എപ്പോഴും ഓട്ടിസത്തിന്റെ മാത്രം സൂചനയാകണമെന്നില്ല. അമിതമായി സ്‌ക്രീന്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ സമാനമായ ലക്ഷണങ്ങളുള്ള വെര്‍ച്വല്‍ ഓട്ടിസം ഉണ്ടാകാം. എന്താണ് വെര്‍ച്വല്‍ ഓട്ടിസമെന്നും, അതിനെ എങ്ങനെ മറികടക്കാമെന്നുമെല്ലാം വിശദീകരിക്കുകയാണ് സിഡ്‌നിയില്‍ സൈക്കോളജിസ്റ്റായ മരിയ അൽഫോൺസ്.

അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് ആശങ്ക: ഓസ്‌ട്രേലിയന്‍ ഓഹരിവിപണി ഇടിഞ്ഞു; 50 ബില്യണ്‍ നഷ്ടം 11.03.2025

2025 മാര്‍ച്ച് 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Lyt til podcasten SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.