SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1452 episoder

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Husk at besøge podcastens hjemmeside og støtte skaberen: www.sbs.com.au

Forfatter

SBS

Kategori

News

Podcastens hjemmeside

www.sbs.com.au

Seneste episode

31. okt. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

ഓസ്‌ട്രേലിയയില്‍ ബാങ്കിംഗ് പലിശ നിരക്ക് കുറച്ചു; രണ്ടു വര്‍ഷത്തിനു ശേഷം ആദ്യമായി 4 ശതമാനത്തില്‍ താഴേക്ക്... 20.05.2025

2025 മേയ് 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ലിബറല്‍ - നാഷണല്‍ സഖ്യം പിളര്‍ന്നു; തല്‍ക്കാലം സഖ്യം തുടരാനില്ലെന്ന് നാഷണല്‍സ് പാര്‍ട്ടി 20.05.2025

ഫെഡറല്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ ലിബറല്‍-നാഷണല്‍സ് പ്രതിപക്ഷ സഖ്യത്തില്‍ പിളര്‍പ്പ്. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

RBA പലിശ നിരക്ക് തീരുമാനം നാളെ; 0.25% കുറയ്ക്കുമെന്ന് പ്രവചനങ്ങൾ 19.05.2025

2025 മേയ് 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

"99.7% ഓസ്‌ട്രേലിയക്കാര്‍ക്കും കവറേജ് എന്ന ടെല്‍സ്ട്രയുടെ അവകാശവാദം വ്യാജം": പരാതിയുമായി വൊഡാഫോണ്‍ 19.05.2025

നെറ്റ് വർക്ക് കവറേജുമായി ബന്ധപ്പെട്ട ടെൽസ്ട്രയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് മറ്റൊരു ടെലികോം കമ്പനിയായ വോഡഫോൺ രംഗത്തെത്തി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിൻറെ പേരിൽ ACCC അന്വേഷണം നടത്തണമെന്നും വോഡഫോൺ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ കാൻസറായി മാറുമോ? ഈ ലക്ഷണങ്ങൾ പുരുഷൻമാർ അവഗണിക്കരുത് 19.05.2025

പ്രായം അൻപതിനോടടുക്കുമ്പോൾ ഓസ്ട്രേലിയയിലെ ഭൂരിഭാഗം പുരുഷൻമാരെയും പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രൊസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം പുരുഷൻമാരിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പറ്റിയും, രോഗാവസ്ഥ എങ്ങനെ തിരിച്ചറിയാമെന്നും കാൻബറയിലെ ഒക്കർ ഹെൽത്തിൽ GPയായി പ്രവർത്തിക്കുന്ന ഡോ. എബ്രഹാം തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയയിലെ 34% വീടുകളുടെയും വില മില്യൺ കടന്നു; യുവാക്കൾക്ക് താങ്ങാനാകുന്നില്ലെന്ന് റിപ്പോർട്ട്: ഓസ്‌ട്രേലിയ പോയവാരം... 18.05.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

ഓസ്ട്രേലിയയിൽ വേതന വർദ്ധനവിന് സർക്കാർ ശുപാർശ; തീരുമാനം അടുത്ത മാസം 16.05.2025

2025 മേയ് 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയക്കാർക്കിടയിൽ ഒട്ടകപ്പാലിന് പ്രിയമേറുന്നു; അതിന്റെ ഗുണങ്ങളറിയാം... 16.05.2025

ഒട്ടകപാലിന്റെ ഔഷധഗുണങ്ങൾ അടുത്തിടെ നടന്ന ചില പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്.എന്നാൽ ആയിരകണക്കിന് വർഷങ്ങളായി ആഫിക്കൻ-പശ്ചിമേഷ്യൻ സമൂഹങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്.

ഗ്രീന്‍സ് പാര്‍ട്ടിക്കും വനിതാ നേതാവ്; സെനറ്റര്‍ ലാരിസ വോട്ടേഴ്‌സിനെ നേതാവായി തെരഞ്ഞെടുത്തു 15.05.2025

2025 മേയ് 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

How to enjoy Australia’s wilderness areas responsibly - ഓസ്‌ട്രേലിയൻ യാത്രകൾ ഇഷ്ടപ്പെടുന്നവരാണോ? അറിഞ്ഞിരിക്കാം ചില പ്രകൃതി സംരക്ഷണ വഴികൾ 15.05.2025

Australia’s beautiful landscape is home to a stunning array of native plants and wildlife, and if you’re heading out to explore, it’s important to be a careful and respectful visitor. - ഓസ്‌ട്രേലിയയുടെ മനോഹരമായ ഭൂപ്രകൃതി അതിശയിപ്പിക്കുന്ന നിരവധി തദ്ദേശീയ സസ്യങ്ങളുടെയും വന്യജീവികളുടെയും ആവാസ കേന്ദ്രമാണ്, നിങ്ങൾ യാത്രകൾ ചെയ്യാൻ പോകുകയാണെങ്കിൽ, ശ്രദ്ധയും ആദരവും ഉള്ള ഒരു സന്ദർശകനാകേണ്ടത് പ്രധാനമാണ്.

ഓസ്‌ട്രേലിയക്കാരുടെ വേതന നിരക്ക് പ്രതീക്ഷിച്ചതിനെക്കാളും ഉയര്‍ന്നതായി റിപ്പോര്‍ട്ട്; കൂടുതല്‍ വര്‍ദ്ധനവ് സര്‍ക്കാര്‍ ജോലികളില്‍ 14.05.2025

2025 മേയ് 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

നിങ്ങളുടെ മനസിലെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഒരു മെന്റലിസ്റ്റിന് കഴിയുമോ? മെന്റലിസ്റ്റ് ആദി പറയുന്നു... 14.05.2025

സിഡ്‌നിയിലെ ജീവകാരുണ്യ സംഘടനയായ ഓസിന്‍ഡ് കെയറിന്റെ 30ാം വാര്‍ഷികത്തില്‍ പരിപാടി അവതരിപ്പിക്കാനായി ഓസ്ട്രേലിയയിലേക്ക് എത്തുകയാണ് പ്രശസ്ത മെന്റലിസ്റ്റ് ആദി. മെന്റലിസം എന്താണെന്നും ആ കലാരൂപത്തെ എങ്ങനെ നോക്കി കാണണമെന്നും ആദി വിശദീകരിക്കുന്നത് നമുക്ക് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

സൂസൻ ലെ ലിബറൽ പാർട്ടി നേതാവ്; ഒരു വനിത പാർട്ടി നേതാവാകുന്നത് ആദ്യം 13.05.2025

2025 മേയ് 13ലെ ഓസ്‌ട്രേിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

കുടിയേറ്റ സ്ത്രീകളിലെ പ്രസവാനന്തര പ്രശ്‌നങ്ങള്‍: അമ്മയാകുന്നവരും, കുടുംബാംഗങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍... 13.05.2025

ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്ന സ്ത്രീകളിൽ പലർക്കും പ്രസവത്തിന് ശേഷം 'എല്ലാം ഒറ്റയ്ക്ക്' ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ട്. പ്രസവാനന്തരം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും അവർക്ക് ലഭിക്കേണ്ട പരിഗണനകളെ കുറിച്ചും സിഡ്നിയിൽ ഗൈനക്കോളജിസ്റ്റും, IVF സ്പെഷ്യലിസ്റ്റുമായ പ്രീയ ശിവദാസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

മന്ത്രിസഭാ രൂപീകരണം പൂർത്തിയായി; രണ്ടാം അൽബനീസി സർക്കാരിൻറെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച 12.05.2025

2025 മേയ് 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

നഴ്സിംഗിലെ മാതൃത്വം: അമ്മയുടെ പാത പിന്തുടര്‍ന്ന് നഴ്‌സിംഗ് തെരഞ്ഞെടുക്കുന്ന ഓസ്‌ട്രേലിയന്‍ മലയാളിയുവത്വം 10.05.2025

മാതൃദിനവും നഴ്സിംഗ് ദിനവും ആഘോഷിക്കുന്ന ഈ ആഴ്ചയിൽ നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്ന അമ്മമാരുടെ പാദ പിന്തുടരുന്ന രണ്ടാം തലമുറയിലെ ചില മലയാളികൾ സംസാരിക്കുന്നതു കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

രാജ്യത്ത് ആശങ്കാജനകമായ രീതിയിൽ ഫ്ലൂബാധ പടരുന്നുവെന്ന് റിപ്പോർട്ട്; ഓസ്‌ട്രേലിയ പോയവാരം... 10.05.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

പുതിയ സര്‍ക്കാരിന്റെ ആദ്യ അജണ്ട വിദ്യാഭ്യാസ ലോണുകളിലെ ഇളവെന്ന് പ്രധാനമന്ത്രി 09.05.2025

2025 മേയ് ഒമ്പതിലെ ഓസ്‌ട്രേിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

20 വര്‍ഷം മുമ്പ് കേരളത്തിലെത്തിയ ഫാ.റോബര്‍ട്ട് പ്രെവോസ്ത; ഇന്ന് മാര്‍പ്പാപ്പ: ഓര്‍മ്മകളുമായി ഓസ്‌ട്രേലിയയിലെ മലയാളിവൈദികന്‍ 09.05.2025

മാർപ്പാപ്പ ആകുന്നതിന് രണ്ട് പതിറ്റാണ്ട് മുൻപ് ഫാദർ ബര്‍ട്ട് പ്രെവോസ്ത കേരളം സന്ദർശിച്ചിരുന്നു. അഗസ്റ്റീനിയൻ സഭയുടെ പ്രയർ ജനറലായിരുന്ന സമയത്തായിരുന്നു സന്ദർശനം. അന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഫാദർ ജോസഫ് ആൻസൺ കളത്തിപ്പറമ്പിൽ പുതിയ മാർപ്പാപ്പക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

മന്ത്രി സ്ഥാനത്തിനായി ലേബർ പാർട്ടിയിൽ ഭിന്നത; നേതൃസ്ഥാനത്തിനായി ലിബറൽ പാർട്ടിയിലും മൽസരം 08.05.2025

2025 മേയ് എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'ഇനി പലിശ കുറയുന്ന നാളുകൾ': തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള പ്രവചനങ്ങൾ ഇങ്ങനെ 08.05.2025

ഓസ്ട്രേലിയൻ റിസർവ്വ് ബാങ്ക് ക്യാഷ് റേറ്റ് കുറച്ചേക്കുമെന്ന വിലയിരുത്തലിലാണ് പ്രമുഖ ബാങ്കുകൾ. അടുത്തയാഴ്ച നടക്കുന്ന ബോർഡ് യോഗം മുന്നിൽക്കണ്ട് കോമൺവെൽത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ വേരിയബിൾ പലിശ നിരക്കിൽ കുറവ് പ്രഖ്യാപിച്ചു.

അടുത്ത ഫെബ്രുവരിയോടെ പലിശ നിരക്ക് 2.6 ശതമാനമായി കുറയുമെന്ന് NABന്റെ പ്രവചനം 07.05.2025

2025 മേയ് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇന്ത്യാ-പാക് സംഘര്‍ഷം: ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ 07.05.2025

ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഓസ്‌ട്രേലയിന്‍ സര്‍ക്കാര്‍ കൂടുതല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങല്‍ നല്‍കി. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

കുടിയേറ്റ സമൂഹവുമായി ബന്ധമില്ലാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ലിബറൽ പാർട്ടിയിൽ വിമർശനം 06.05.2025

2025 മേയ് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'ശരീരം മാത്രമല്ല മനസ്സും പ്രധാനം'; ആരോഗ്യ ബോധവൽക്കരണം ലക്ഷ്യമിട്ട് നഴ്സ് ദമ്പതികളുടെ ഫിറ്റ്നെസ്സ് കോച്ചിംഗ് 06.05.2025

ബോഡിബിൽഡിംഗ്, ഫിറ്റ്നെസ്സ് രംഗത്ത് സജീവമായ മലയാളി ദമ്പതികൾ പുതിയൊരു ഫിറ്റ്നെസ്സ് കോച്ചിംഗിന് തുടക്കമിട്ടിരിക്കുകയാണ്. ബോഡി ഫിറ്റ്നെസ്സ് ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന ഉദ്യമത്തിൻറെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Lyt til podcasten SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.