SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1452 episoder

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Husk at besøge podcastens hjemmeside og støtte skaberen: www.sbs.com.au

Forfatter

SBS

Kategori

News

Podcastens hjemmeside

www.sbs.com.au

Seneste episode

31. okt. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

HECS ലോൺ വെട്ടികുറയ്ക്കുന്നതിന് പ്രതിപക്ഷ പിന്തുണ; പാർലമെന്റിലെ ഒരു സഭയിൽ ബില്ല് പാസ്സായി 29.07.2025

2025 ജൂലൈ 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

വിസ നിരസിക്കൽ കൂടുന്നു; ഓസ്ട്രേലിയൻ സന്ദർശക വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 29.07.2025

ഓസ്ട്രേലിയൻ സന്ദർശക വിസയ്ക്കായുള്ള അപേക്ഷകൾ നിരസിക്കപ്പെടുന്നത് കൂടി വരികയാണ്. സന്ദർശക വിസയ്ക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കയാണെന്ന് അറിയാം. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

AI ഉപയോഗിച്ച് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സോഫ്റ്റ് വെയറുകൾ നിരോധിക്കണമെന്ന് ആവശ്യം; ബില്ല് പാർലമെന്റിൽ 28.07.2025

2025 ജൂലൈ 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

രണ്ടാം ജോലി പാഷനോ, അതോ അനിവാര്യമോ? രണ്ടു ജോലി ചെയ്യുന്ന ഓസ്ട്രേലിയൻ മലയാളികൾ പറയുന്നത് ഇതാണ് 28.07.2025

ഓസ്‌ട്രേലിയയിൽ മാറി വരുന്ന സാഹചര്യങ്ങളിൽ ഒന്നിൽ കൂടുതൽ ജോലിക്ക് പോകേണ്ടി വരുന്നത് സാധാരണമോ? ഓസ്‌ട്രേലിയൻ മലയാളികൾ അനുഭവങ്ങൾ പറയുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

പെൻറിത്ത് വള്ളം കളി ഓഗസ്റ്റ് 2ന്; ഇത്തവണ തുഴയെറിയുന്നത് വനിതകളടക്കം 11 ടീമുകൾ 28.07.2025

പെൻറിത്ത് മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന വളളം കളി മൽസരം ഓഗസ്റ്റ് 2ന് നടക്കുകയാണ്. മൽസരത്തിൻറ വിശദാശംങ്ങൾ PMK യുടെ പബ്ലിക് റിലേഷൻ ഓഫീസറായ റെക്സ് ജോസ് പുല്ലൻ പങ്കുവെയ്ക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...

പ്രതിഷേധങ്ങൾക്കിടെ പാർലമെന്റ് സമ്മേളനം തുടങ്ങി; ഇസ്രായേൽ വിരുദ്ധ ബാനർ ഉയർത്തിയ MP യ്ക്ക് വിലക്ക്: ഓസ്ട്രേലിയ പോയ വാരം... 26.07.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

ഗാസയിൽ മാനുഷിക ദുരന്തമെന്ന് ഓസ്ട്രേലിയ; ഇസ്രായേലിന്റെ നടപടികൾ അംഗീകരിക്കാനാവില്ലെന്നും അൽബനീസി 25.07.2025

2025 ജൂലൈ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

What is a Justice of the Peace? When do you need one? - ആരാണ് ജസ്റ്റിസ് ഓഫ് ദ പീസ്? ഓസ്ട്രേലിയയിൽ എപ്പോഴൊക്കെ JP സേവനങ്ങൾ തേടാം എന്നറിയാം... 25.07.2025

At some stage you will probably need help from a Justice of the Peace. It may be to prove your identity, to make an insurance claim or to certify copies of your legal documents in your language. JPs are trained volunteers who play a crucial role in the community by helping maintain the integrity of our legal system. So what exactly does a JP do and where can we find one when we need their services...

ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടിന്റെ കരുത്തിൽ നേരിയ ഇടിവ്; ഇന്ത്യൻ പാസ്‌പോര്‍ട്ടിന് കരുത്തേറി 25.07.2025

ലോകത്തെ ഏറ്റവും കരുത്തേറിയ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടിന് ഏഴാം സ്ഥാനം. 77ാം സ്ഥാനത്താണ് ഇന്ത്യയുടെ പാസ്‌പോര്‍ട്ടുള്ളത്.കേൾക്കാം വിശദാംശങ്ങൾ...

അമേരിക്കൻ ബീഫിനുള്ള നിരോധനം ഓസ്ട്രേലിയ പിൻവലിച്ചു; ട്രംപിനെ പ്രീതിപ്പെടുത്താനെന്ന് വിമർശനം 24.07.2025

2025 ജൂലൈ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

നാല് വർഷത്തിനിടയിൽ ആദ്യമായി എല്ലാ തലസ്ഥാന നഗരങ്ങളിലും വീട് വില കൂടി; മെൽബണിലും കുതിപ്പ് 24.07.2025

നാല് വർഷത്തിനിടെ ആദ്യമായി ഓസ്ട്രേലിയയിലെ എല്ലാ തലസ്ഥാന നഗരങ്ങളിലും ഒരുമിച്ച് വീട് വില ഉയർന്നു. പലിശ നിരക്ക് കുറഞ്ഞതാണ് ഭവന വിപണിക്ക് ഉർജ്ജം പകർന്നത്. വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും..

HECS ബാധ്യത വെട്ടിക്കുറയ്ക്കാനുള്ള ബിൽ പാർലമെന്റിൽ; ചൈൽഡ് കെയർ സുരക്ഷ കൂട്ടലും പരിഗണനയിൽ 23.07.2025

2025 ജൂലൈ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

നിങ്ങൾക്ക് 'ഇഡിയറ്റ് സിൻഡ്രം' ഉണ്ടോ? ഗൂഗിൾ നോക്കി രോഗ നിർണ്ണയം നടത്തുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം... 23.07.2025

ഓൺലൈനിൽ രോഗങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമൊക്കെ വിവരങ്ങൾ തേടുന്നതാണ് ഇഡിയറ്റ് സിൻഡ‍്രോം.സൈബർകോൺ‍ഡ്രിയ എന്നും ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നുണ്ട്.എന്താണ് ഇഡിയറ്റ് സിൻഡ‍്രോം എന്നും, അതിന്റെ പ്രത്യാഘാതങ്ങൾ എന്താണെന്നും കേൾക്കാം...

സിഡ്നിയിൽ ഇന്ത്യൻ വംശജ കുത്തേറ്റ് മരിച്ച സംഭവം: ഭർത്താവ് അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് പൊലീസ്; അന്വേഷണം വഴിമുട്ടി 23.07.2025

സിഡ്നിയിൽ ഇന്ത്യൻ വംശജ കുത്തേറ്റ് മരിച്ച സംഭവത്തിൽ, കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. പ്രദേശത്തു നിന്നുള്ള സി സി ടി വി ദൃശ്യങ്ങൾ കിട്ടുകയും, പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു മില്യണ ഡോളർ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിട്ടും, ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ഭർത്താവാകാം കൊലപാതകത്തിന് പിന്നിൽ എന്ന സാധ്യതകൾ ഇപ്പോഴും തള്ളിക്കളയുന്നില്ലെന്ന് കൊറോണർ കോ...

പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ നാലായി കുറയ്ക്കണം എന്നാവശ്യം; ചർച്ച ചെയ്യാമെന്ന് സർക്കാർ 22.07.2025

2025 ജൂലൈ 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

വീട്ടിലിരുന്ന് ബിസിനസ് ചെയ്യുമ്പോൾ എന്തെല്ലാം രജിസ്ട്രേഷൻ വേണം? ഓസ്ട്രേലിയൻ നിയമങ്ങൾ അറിയാം... 22.07.2025

ഓസ്ട്രേലിയയിൽ ജോലിക്കൊപ്പം വീട് കേന്ദ്രീകരിച്ചുള്ള ചെറുകിട ബിസിനസും തുടങ്ങുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇത്തരം ബിസിനസ് തുടങ്ങുമ്പോൾ നിയമപരമായി പാലിക്കേണ്ട നിരവധി മാനദണ്ഡങ്ങളുണ്ട്. അവ എന്തൊക്കെയെന്നും, കൂടുതൽ സഹായം എങ്ങനെ തേടാമെന്നും മനസിലാക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

ലെൻസിൽ പതിയുന്ന വി എസിൻ്റെ 'ബോഡി ലാംഗ്വേജ്': ഒരു ന്യൂസ് ഫോട്ടോഗ്രാഫറുടെ ഓർമ്മകൾ 22.07.2025

കേരള രാഷ്ട്രീയം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ക്രൌഡ് പുള്ളർമാരിൽ ഒരാളായിരുന്നു വി എസ് അച്യുതാനന്ദൻ. അതുകൊണ്ടു തന്നെ ചാനൽ ക്യാമറകൾക്കും ഫോട്ടോഗ്രാഫർമാർക്കും വി എസ് പങ്കെടുക്കുന്ന പരിപാടികൾ മികച്ച ചിത്രങ്ങൾക്ക് വേദിയൊരുക്കി. വി എസിൻ്റെ നിരവധി പ്രശസ്ത ചിത്രങ്ങൾ എടുത്തതിൻ്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മലയാള മനോരമയുടെ മുൻ ചീഫ് ഫോട്ടോഗ്രാഫറും, ഇപ്പോൾ മെൽബൺ മലയാളിയുമായ റോബർട്ട് വിനോദ്.

പാർലമെൻറ് സമ്മേളനം നാളെ; HECS ലോൺ ഇളവും ചൈൽഡ് കെയർ പരിഷ്കരണവും പരിഗണനയിൽ 21.07.2025

2025 ജൂലൈ 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്ട്രേലിയൻ വിസ അപേക്ഷകൾ നിരസിക്കുന്നത് കൂടി: അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിയാം... 21.07.2025

ഓസ്ട്രേലിയയിലെ സ്കിൽസ് ഇൻ ഡിമാൻഡ് വിസ, ട്രെയിനിംഗ് വിസ, റിജണൽ വിസ തുടങ്ങിയവ നിരസിക്കപ്പെടുന്നത് കൂടി വരികയാണ്. ഈ വിസകളുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം എന്താണെന്നും, വിസയ്ക്കായി അപേക്ഷിക്കുമ്പോൾ എന്തൊക്ക ശ്രദ്ധിക്കണമെന്നും അറിയാം. മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

വീട് വില കൂടിയതോടെ വിവാഹ മോചനങ്ങൾ കുറഞ്ഞു; കാരണങ്ങൾ വ്യക്തമാക്കി സിഡ്നി യൂണിവേഴ്സിറ്റിയുടെ പഠനം 21.07.2025

യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയാണ് ഭവന വിലയും വിവാഹ മോചനങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റി പഠനം നടത്തിയത്. ഭവന വിലയും ജീവിതച്ചെലവും തീരുമാനത്തെ സ്വാധീനിക്കാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സൈബർ ആക്രമണത്തിൽ നഷ്ടപരിഹാരം തേടി ക്വാണ്ടസ് യാത്രക്കാർ; ഓസ്ട്രേലിയൻ ആപ്പിൾ ചൈനയിലേക്ക്; ഓസ്‌ട്രേലിയ പോയവാരം... 20.07.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

SAയിലെ വിഷപ്പായൽ വ്യാപനം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം; ചത്തൊടുങ്ങിയത് പതിനായിരക്കണക്കിന് കടൽജീവികൾ 18.07.2025

2025 ജൂലൈ പതിനെട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

How to start your home business in Australia - വീട്ടിലിരുന്ന് ബിസിനസ് തുടങ്ങാൻ പ്ലാനുണ്ടോ? ഓസ്ട്രേലിയയിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ ഇവയാണ്... 18.07.2025

Did you know that people offering taxi services from home need to register for Goods and Services Tax (GST)—regardless of how much they earn? Or that a fitness instructor needs local council approval to see clients at home? In this episode, we unpack the basic rules you need to know when setting up a home-based business in Australia. - ഓസ്ട്രേലിയയിൽ ജോലിക്കൊപ്പം വീട് കേന്ദ്രീകരിച്ചുള്ള ചെറുകിട ബിസ...

ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് കൂടി; ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥ ബാധിച്ചെന്ന് സർക്കാർ 17.07.2025

2025 ജൂലൈ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളുടെ സർചാർജുകൾ ഒഴിവാക്കാൻ പദ്ധതി; നിങ്ങൾക്ക് ഇത് എത്രത്തോളം സഹായകരമാവാം... 17.07.2025

എഫ്‌റ്റ്‌പോസ്, മാസ്റ്റർകാർഡ്, വിസ തുടങ്ങിയ കാർഡുകൾ ഉപയോഗിക്കുമ്പോഴുള്ള സർചാർജ് നീക്കം ചെയ്യാൻ റിസർവ് ബാങ്ക് ശുപാർശ.കാർഡ് ഉപയോഗിക്കുമ്പോൾ വരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ച്‌ അറിയാം...

Lyt til podcasten SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.