Mathrubhumi

Minnaminni kathakal | Mathrubhumi

Kids ML ↓ 200 episoder

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു... Malayalam bed time stories for kids 

Forfatter

Mathrubhumi

Kategori

Kids

Podcastens hjemmeside

www.spreaker.com

Seneste episode

24. jan. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

 ഉണ്ണി മിടുക്കനായി | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 03.02.2025

മഹാ വികൃതിക്കുട്ടനായിരുന്നു. ഉണ്ണിക്കുട്ടന്‍. സ്‌കൂള്‍ വിട്ടുവന്നലുടന്‍ അവന്‍ തന്റെ സ്‌കൂള്‍ ബാഗ് വലിച്ചെറിഞ്ഞ് കളിക്കാനോടും  രമേശ് ചന്ദ്രവര്‍മ്മ ആര്‍.എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

മൂങ്ങയ്ക്ക് കിട്ടിയ മുട്ട  | മിന്നാമിന്നിക്കഥകള്‍  | Bedtime stories for kids 31.01.2025

ബ്ലൂം! എന്ന ശബ്ദകേട്ടാണ് പുഴക്കരയിലെ മരക്കൊമ്പില്‍ മയക്കത്തിലായിരുന്ന പിങ്കിമൂങ്ങ കണ്ണുതുറന്ന് നോക്കിയത്. നോക്കുമ്പോഴതാ ഒരു മുട്ട വെള്ളത്തില്‍ കിടക്കുന്നു. ധനൂജിന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.

കുട്ടിക്കൊമ്പനും കുഞ്ഞിക്കിളിയും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories 29.01.2025

പൊന്നോലക്കാട്ടിലായിരുന്നു കുഞ്ഞിക്കിളിയുടെ താമസം. അവളെ അറിയാത്തവരായി ആ കാട്ടില്‍ ആരും ഉണ്ടായിരുന്നില്ല. എല്ലാവരോടും കിന്നാരം പറഞ്ഞ് മനസ്സറിഞ്ഞ് സഹായിച്ച് നടക്കുന്നവളായിരുന്നു നമ്മുടെ കുഞ്ഞിക്കിളി.  ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്

വിത്തുമുളപ്പിച്ച  ഉറുമ്പ് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtimestoris for kids 24.01.2025

നോനു ഉറുമ്പ് വലിയൊരു ചിന്തകനാണ്. ചിന്തകന്‍ എന്നു പറഞ്ഞാല്‍ എപ്പോഴും ഓരോന്ന് ചിന്തിച്ചുകൊണ്ടിരിക്കും. ഈ ഭൂമി എത്ര വലുതാണ്. മനുഷ്യരാണോ ഉറുമ്പുകളണോ ആദ്യമുണ്ടായത്. സന്ധ്യയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

ഗിപ്പിയെക്കൊണ്ട് തോറ്റേ! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 20.01.2025

ഒത്തിരിയൊത്തിരി പൂക്കളും പൂമ്പാറ്റകളും ഒക്കെയുള്ള ആ പൂന്തോട്ടത്തിന്റെ നടുവിലാണ് മാര്‍ഗരറ്റ് അമ്മായിയുടെ വീട്.  വീട്ടില്‍ മാര്‍ഗരറ്റ് അമ്മായിക്ക് കൂട്ടിന് ഒരു പൂച്ചപ്പെണണ് മാത്രമേയുള്ളു. എസ്. പ്രവീണയുടെ കഥ. ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

മുന്തിരിക്കള്ളന്‍ | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime stories Podcast 17.01.2025

നടക്കാനിറങ്ങിയതാണ് കുഞ്ഞിക്കുറുക്കന്‍. അപ്പോഴാണ് തൊട്ടടുത്തുള്ള കിട്ടുക്കരടിയുടെ ഗുഹയില്‍ ഒരു സംസാരം കേട്ടത്.  അതേ ഞാനിവിടെ മുന്തിരിക്കുല വാങ്ങിവെച്ചിട്ടുണ്ട്!. കിട്ടു ഭാര്യയോടു പറഞ്ഞ് പുറത്തേക്ക് പോയി.  സന്ധ്യയുടെ കഥ ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ  പി ജോര്‍ജ്. 

അമ്മുക്കുട്ടിയുടെ കുപ്പായം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories 13.01.2025

 അമ്മുക്കുട്ടിക്ക് അഞ്ച് കുപ്പായങ്ങളുണ്ട്. പല നിറത്തിലുള്ള അഞ്ച് കുപ്പായങ്ങള്‍. അമ്മുക്കുട്ടി ഓരോ ദിവസവും ഓരോ നിറത്തിലുള്ള കുപ്പായങ്ങളുമിട്ട് സ്‌കൂളില്‍ പോകും. ധനൂജിന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍. അല്‍ഫോന്‍സ പി ജോര്‍ജ്.

അപ്പുക്കുട്ടന്‍ കൂട്ടായി | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 10.01.2025

അപ്പുക്കുട്ടന്റെ വീട്ടുമുറ്റത്ത് മുട്ടനൊരു പ്ലാവുണ്ട്. മുറ്റത്താകെ തണല്‍ പടര്‍ത്തി കിളികളായ കിളികള്‍ക്കെല്ലാം കൂടൊരുക്കി നില്‍ക്കുന്ന വമ്പന്‍ പ്ലാവ്. ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

ജമ്പന്റെ കൂട്ടുകാര്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 06.01.2025

മഹാ അഹങ്കാരിയായിരുന്നു ജമ്പന്‍ ആന. ഒരു സര്‍ക്കസ് കൂടാരത്തിലായിരുന്നു ജമ്പന്‍ താമസിച്ചിരുന്നത്. ഫുട്‌ബോള്‍ കളിക്കാനു സൈക്കിള്‍ ചവിട്ടാനും മിടുക്കനായിരുന്നു ജമ്പന്‍. ജോസ് പി യുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

മേരിയും കൂട്ടുകാരും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast 03.01.2025

മഞ്ഞുള്ള രാത്രിയായിരുന്നു അത്. കമ്പിളിപ്പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടിക്കിടന്നിട്ടും മേരിക്ക് ഉറക്കം വന്നില്ല. അമ്മയെ ഉണര്‍ത്താതെ മേരി മെല്ലെ പുറത്തിറങ്ങി. പ്രവീണയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ  പി ജോര്‍ജ്.

ഹാപ്പി ന്യൂ ഇയര്‍ വന്നല്ലോ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtimestories Podcast 30.12.2024

കുന്നില്‍മേല്‍ കാട്ടിലെ മൃഗങ്ങളെല്ലാം ന്യൂ ഇയര്‍ ആഘോഷിക്കാന്‍  ഒത്തുചേര്‍ന്നിരിക്കുകയാണ്. സിംഹത്താന്‍, കടുവച്ചാര്‍, കരടിക്കുട്ടന്‍, മാന്‍കുട്ടി, മുയലച്ചന്‍  എല്ലാവരും ശത്രുത മറന്ന് ന്യൂ ഇയര്‍ ആഘോഷിക്കുകയാണ്. ബിമല്‍കുമാര്‍ രാമങ്കരിയുടെ കഥ. ഹോസ്റ്റ്:  ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍;  അല്‍ഫോന്‍സ പി ജോര്‍ജ്.

കുഴിമടിയനും ക്രിസ്മസ് കേക്കും | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime Stories Podcast 27.12.2024

ക്രിസ്മസ് എത്തിയതോടെ ഗാസ്പര്‍ അപ്പൂപ്പന്റെ പലഹാരക്കടയില്‍ തിരക്കോടു തിരക്കാണ്. അപ്പൂപ്പന്‍ ഉണ്ടാക്കുന്ന കേക്കിന് എന്തു രുചിയാണെന്നോ ! ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

കരടിക്കുട്ടന്റെ സഞ്ചാരം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 23.12.2024

കാട്ടില്‍ ഇലപൊഴിയും കാലമാണ്. കാട്ടുവഴികളിലെല്ലാം മെത്തവിരിച്ചതു പോലെ ഉണക്കയിലകള്‍ നിറഞ്ഞു. ഇതൊക്കെ കണ്ട് കരടിക്കുട്ടന് ബോറടിച്ചു. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

ആനയെ തോല്‍പ്പിച്ച കുഴിയാന | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories 20.12.2024

 അച്ഛനും അമ്മയ്ക്കും ഒപ്പം പൊന്മലക്കാട്ടില്‍ പുതുതായി താമസത്തിനു വന്നതാണ് പൊന്നുണ്ണിയാന. അവന്‍ ആരോടും കൂട്ടുകൂടാറില്ല.  സി. കരുണാകരന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  

ഒളിച്ചേ കണ്ടേ ! | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime Stories podcast 16.12.2024

മാച്ചുക്കുരങ്ങനും പീച്ചുമുയലും ചങ്ങാതിമാരാണ്. അവര്‍ ഒന്നിച്ചാണ് സ്‌കൂളില്‍  പോകുന്നതും വരുന്നതുമൊക്കെ. ഒരു വൈകുന്നേരം രണ്ടുപേരും കൂടി കുറിഞ്ഞിമാവിന്റെ ചോട്ടില്‍ ഒളിച്ചേ കണ്ടേ കളിക്കുകയായിരുന്നു. സി കരുണാകരന്‍ എഴുതിയ കഥ. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

ലൊട്ടു സ്റ്റാറായി | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories podcast 13.12.2024

അങ്ങ് ദൂരെ ആഴക്കടലിനടിയിലാണ് ലൊട്ടു എന്ന തിമിംഗലക്കുഞ്ഞിന്റെ താമസം. കുഞ്ഞാണെങ്കിലും ലൊട്ടു ചെറുതൊന്നുമല്ല കേട്ടോ. ആര്‍.എസ് ധനൂജിന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

വിരുതന്‍ ചിന്നന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories 09.12.2024

വടയുടെ മണമടിച്ചാണ് ചിന്നനുറുമ്പ് അവിടെ എത്തിയത്. നോക്കുമ്പോഴതാ ഒരുഗ്രന്‍ നെയ് വട മുമ്പില്‍ ആരുടെയോ കൈയ്യില്‍ നിന്ന് കളഞ്ഞ് പോയതാണ്. ചിന്നന്‍ ഉടനെ കൂട്ടുകാരെയെല്ലാം വിളിച്ചുകൊണ്ടുവന്നു. ധനൂജിന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

അമ്പിളിമാമനു പനിയായി | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories 06.12.2024

നേരം പാതിരാത്രി.നക്ഷത്രക്കുട്ടികളും സൂര്യമാമനുമെല്ലാം കൂര്‍ക്കം വലിച്ചുറക്കമാണ്. അപ്പോഴാണ് നമ്മുടെ പാവം അമ്പിളിമാമന് തുമ്മല്‍ വന്നത്. എം.സന്ധ്യയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

രാജാവ് രക്ഷപ്പെട്ടു | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories 02.12.2024

കുട്ടനാട്ടിലെ പൊട്ടക്കുളത്തില്‍ കുറേ തവളകള്‍ താമസിച്ചിരുന്നു. കുതിപ്പന്‍ തവളയായിരുന്നു അവരുടെ നേതാവ്. ഒരു ദിവസം എവിടെ നിന്നോ ഒരു വലിയ പാമ്പ് അവിടെയെത്തി.  ശ്രുതി കണ്ടച്ചിറയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

അലമേലുവിന്റെ കിങ്ങിണിക്കൊലുസ് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast 29.11.2024

ഒരു പുന്നാരക്കുഞ്ഞുവാവയാണ് അലമേലു. നടക്കാന്‍ പടിച്ചതുമുതല്‍ അലമേലു വാവയുടെ വികൃതിയും കൂടി. അമ്മയുടെ കണ്ണുതെറ്റിയാലുടന്‍ അലമേലു എവിടെയെങ്കിലും ഒളിച്ചിരിക്കും. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  

കാടുകണ്ട കുഞ്ഞമ്മിണി | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories 26.11.2024

കുഞ്ഞമ്മിണി വാ നമുക്ക് കാടുകാണാന്‍ പോകാം.. അതിരാവിലെ ഉറങ്ങിക്കിടന്ന കുഞ്ഞമ്മിണിയെ അച്ഛന്‍ തട്ടിവിളിച്ചു... അയ്യയ്യേ,കാടോ ഞാനില്ലേ.. കുഞ്ഞമ്മിണി മുഖം ചുളിച്ചു. പക്ഷേ അച്ഛന്‍ കാടുകാണാന്‍ കുഞ്ഞമ്മിണിയേയും ഒപ്പം കൂട്ടുകതന്നെ ചെയ്തു. ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

ഉണ്ണിയും വെണ്ണയും| മിന്നാമിന്നിക്കഥകള്‍|Malayalam Bedtime Stories 22.11.2024

ഒരിടത്തൊരിടത്ത് ഒരു മിടുമിടുക്കന്‍ കുട്ടിയുണ്ടായിരുന്നു. ഉണ്ണിക്കുട്ടന്‍ എന്നാണ് അവന്റെ പേര്. ഭയങ്കര വെണ്ണക്കൊതിയന്‍ ആയിരുന്നു ഉണ്ണിക്കുട്ടന്‍. ഒരു ദിവസം ഉച്ച നേരത്ത് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ ഉണ്ണിക്കുട്ടനൊരു ആഗ്രഹം. രമേശ്ചന്ദ്ര വര്‍മ്മ ആര്‍ എഴുതിയ കഥ.  ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

അക്ഷരം പഠിച്ച അമ്മൂമ്മ| മിന്നാമിന്നിക്കഥകള്‍| Malayalam Bedtime Stories 18.11.2024

കുന്നിന്‍ ചെരുവിലെ കൊച്ച് വീട്ടിലാണ് മുത്തിയമ്മൂമ്മയുടെ താമസം. കൊച്ച് കുട്ടികളെ മുത്തിയമ്മൂമ്മയക്ക് ഭയങ്കര ഇഷ്ടമാണ്. കുട്ടികളായ കുട്ടികളെല്ലാം മുത്തിയമ്മൂമ്മ ഉണ്ടാക്കുന്ന പലഹാരം കഴിക്കാന്‍ ഓടിയെത്തി. മുത്തിയമ്മൂയ്ക്ക് ഒരു സങ്കടമുണ്ടെന്ന് കുട്ടികള്‍ക്ക് തോന്നി. പ്രവീണയുടെ കഥ.  ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

കൂട്ടില്ലാ കിളി | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime stories 15.11.2024

ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞിക്കിളിയുണ്ടായിരുന്നു. ആരോടും കൂട്ടു കൂടാതെ ഒറ്റയ്ക്കിരിക്കാനായിരുന്നു അവള്‍ക്കിഷ്ടം. ആരെങ്കിലും മിണ്ടാന്‍ വന്നാല്‍ അവള്‍ ഉടനെ മുഖം വീര്‍പ്പിച്ച് തലതിരിച്ചിരിക്കും.  അജിത്രിയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

കാര്‍മേഘക്കുട്ടന്‍മാരും കാറ്റും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories 11.11.2024

 ഒരു ദിവസം സൂര്യന്‍ ഉദിക്കേണ്ട സമയമായി.പെട്ടെന്ന്  ഒരു കൂട്ടം കാര്‍മേഘക്കുട്ടന്‍മാര്‍ വന്ന് സൂര്യനെ മൂടി.കൂട്ടുകാരേ വഴിയില്‍ നിന്ന് മാറ്...സൂര്യന്‍ പറഞ്ഞു. ധനൂജിന്റെ കഥ. ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.   മിന്നാമിന്നിക്കഥകള്‍ 

Lyt til podcasten Minnaminni kathakal | Mathrubhumi i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.