S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Husk at besøge podcastens hjemmeside og støtte skaberen: www.dillidalipodcast.com

Forfatter

S Gopalakrishnan

Kategori

Society

Podcastens hjemmeside

www.dillidalipodcast.com

Seneste episode

27. sep. 2026

Hvor kan du lytte?

Podcasts i appen Replaio Radio Kommer snart

Podcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts

Hent den på Google Play Installer gratis Android næsten 10 mio. downloads · 4,8 i bedømmelse iOS snart

Episoder

രാഷ്ട്രീയം പ്രധാനമാണെന്ന് കൊറോണാ പഠിപ്പിച്ചു :  ഒബാമ 16.04.2020

രാഷ്ട്രീയം പ്രധാനമാണെന്ന്  കൊറോണാ പഠിപ്പിച്ചു :  ഒബാമ ഒരർത്ഥത്തിൽ കൊറോണ മഹാമാരി എന്താണ് യാഥാർഥ്യം എന്ന് നമ്മെ പഠിപ്പിച്ചു . നല്ല സർക്കാർ പ്രധാനമാണെന്ന് നമ്മെ പഠിപ്പിച്ചു . ശാസ്ത്രം പ്രധാനമാണെന്ന് നമ്മെ പഠിപ്പിച്ചു . നിയമവാഴ്ച പ്രധാനമാണെന്ന് നമ്മെ പഠിപ്പിച്ചു. ചുരുക്കി പറഞ്ഞാൽ തിരഞ്ഞെടുപ്പുകൾ പ്രധാനമാണെന്ന് അത് നമ്മെ പഠിപ്പിച്ചു . ബറാക് ഒബാമ കഴിഞ്ഞ ദിവസം അമേരിക്കയോട് ചെയ്ത ശക്തമായ രാഷ്ട്ര...

കൊറോണയെ നേരിടാൻ കേരളം എങ്ങനെ സജ്ജമായി 14.04.2020

കൊറോണയെ നേരിടാൻ കേരളം എങ്ങനെ സജ്ജമായി ? ഇന്ന് ദില്ലി ദാലിയിൽ അതേക്കുറിച്ച് വളരെ വിശദമായി സംസാരിക്കുന്നത് Kerala Institute of Local Administration ന്റെ Director  Dr ജോയ് ഇളമൺ ആണ് . പ്രധാനമായും   ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി പറയുന്നത് ഒന്ന് : രണ്ട് വലിയ പ്രളയങ്ങൾ നൽകിയ പാഠങ്ങൾ കേരളസമൂഹത്തെ എത്രമാത്രം സഹായിച്ചു ? രണ്ട് : കേരളത്തിലെ തദ്ദേശ സ്വയംഭരണസംവിധാനത്തിന്റെ സംഭാവനകൾ എന്തൊക്കെ ?...

ഒരു ഗാനം ചെയ്ത ജ്ഞാനസ്നാനം 13.04.2020

UNESCO ലോകപൈതൃകകേന്ദ്രമായ ഒരു ജോർജിയൻ പള്ളിയിൽ കേൾക്കാനിടയായ ഒരു ഗാനത്തെ കുറിച്ചതാണിത്. വ്യവസ്ഥാപിതമായ അർത്ഥത്തിൽ ഒൻപതാം ക്ലാസ്സു മുതൽ അവിശ്വാസിയായ, ഇന്നും അങ്ങനെ തുടരുന്ന,  എന്നെ ആ പ്രാർത്ഥന എങ്ങനെയാണ് ആകർഷിച്ചത് ? ആ ദേവാലയത്തിന്റെ അസാമാന്യമായ എടുപ്പുകൾ ? ശീതകാലത്തിന്റെ മരവിപ്പിൽ , അരണ്ട വെളിച്ചത്തിൽ , ദൈവത്തെ അന്വേഷിച്ച് അവിടെയെത്തുന്ന ജീവിതത്താൽ തളർന്നവർ ? അൾത്താരയിൽ ഒരു പഴഞ്ചൻ പിത്തള കുരി...

ഇക്കൊല്ലത്തെ ഈസ്റ്റർ ലോകത്തോട് പറയുന്നതെന്ത് ? 11.04.2020

ഇക്കൊല്ലത്തെ ഈസ്റ്റർ ലോകത്തോട് പറയുന്നതെന്ത് ? നടർന്നു തളർന്ന ഒരു മനുഷ്യൻ ഏകാകിയായ വൃക്ഷത്തോട് ദൈവത്തെ കുറിച്ച് പറയാൻ അഭ്യർത്ഥിച്ചപ്പോൾ ആ മരം പെട്ടെന്ന് പൂത്തുലഞ്ഞു ... പ്രൊഫസ്സർ സുനിൽ പി ഇളയിടം ആർദ്രമായി സംസാരിക്കുന്നു കണ്ണുകളടച്ച് സശ്രദ്ധം കേൾക്കേണ്ട ഒരു പോഡ്കാസ്റ്റ് . 2020 ലെ ഈസ്റ്റർ മനുഷ്യരാശിയോട് നൈതികതയുടെ അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ചോദിക്കുന്നു എന്ന് സുനിൽ പി ഇളയിടം പറയുന്നു. Dilli Dali Ea...

കുരിശേശുവിലേശുമോ ? 10.04.2020

ദു:ഖവെള്ളിയിലെ ദില്ലി-ദാലി കുരിശേശുവിലേശുമോ ? കുഞ്ഞുണ്ണി മാഷ് എഴുതിയ ഈ ചോദ്യം  ദു:ഖവെള്ളി ദിവസം മലയാളത്തിലെ ആറു കവികളോട് ഞാൻ ചോദിച്ചു .. കെ ജി ശങ്കരപ്പിള്ള : ഏശില്ല ...കുരിശ് യേശുവിൽ ഏശില്ല , വെടിയുണ്ട ഗാന്ധിയിലും ഏശില്ല അൻവർ അലി : ദൈവം നശ്വരത എന്ന കുരിശിൽ കൂട്ടക്കൊല ചെയ്ത ജീവകോശങ്ങളുടെ സെമിത്തേരിയിൽ ഞാൻ നിൽക്കുന്നു അനിത തമ്പി: സ്വാതന്ത്ര്യത്തിനാണ് ഏറ്റവും വലിയ നോവ് നൽകേണ്ടത് ...മരണമല്ലേ , സത...

പണ്ഡിറ്റ് രവി ശങ്കർ : സിതാറിലെ നെഹ്‌റു 09.04.2020

നെഹ്‌റുവിന്റെയും രവിശങ്കറിന്റെയും ജനപ്രിയതകൾ തുലനം ചെയ്യുമ്പോൾ അതിൽ കാണുന്ന ഏറ്റവും വലിയ ഭാവൈക്യം അവരുടെ പ്രതിഛായകളോടു ചേർന്നു നിൽക്കുന്ന ഒരു കുതിപ്പാണ്. നാം മുന്നോട്ടു പോകുന്നു എന്ന പ്രത്യാശ അവർ വ്യത്യസ്ത കർമ്മ മണ്ഡലങ്ങളിൽ നൽകി. പണ്ഡിറ്റ് രവി ശങ്കർ : സിതാറിലെ നെഹ്‌റു രവിശങ്കർ ജന്മശതാബ്ദി ചിന്തകൾ Dilli Dali, a podcast in Malayalam

വി കെ കൃഷ്ണമേനോൻ : ജയറാം രമേശ് എഴുതിയ പുസ്തകത്തെ കുറിച്ച് സുരേഷ് കുറുപ്പ് 07.04.2020

വി കെ കൃഷ്ണമേനോൻ : ജയറാം രമേശ് എഴുതിയ പുസ്തകത്തെ കുറിച്ച് സുരേഷ് കുറുപ്പ് ഇതിനോടകം ലോകശ്രദ്ധ നേടിയ പുസ്തകത്തെ മുൻനിർത്തി ശ്രീ കെ . സുരേഷ് കുറുപ്പ് സംസാരിക്കുന്നു .. ഒന്ന് : കൃഷ്ണമേനോനെ എങ്ങനെ നിർവചിക്കാം ? മലയാളിയായ വിശ്വപൗരനോ, ഭാരതീയനായ വിശ്വപൗരനോ, അതോ ദേശാതീതനായ വിശ്വപൗരനോ ? രണ്ട് : കൃഷ്ണമേനോൻ കമ്മ്യുണിസ്റ്റോ , കമ്മ്യൂണിസ്റ്റ് വിരുദ്ധനോ ? മൂന്ന് : നെഹ്‌റു -കൃഷ്ണമേനോൻ സൗഹൃദവും ഇന്ത്യയും നാല് : ലോ...

ഹെലിൻ , ജതിൻ ദാസ് എന്ന ഈ പുഷ്പചക്രം നിങ്ങൾക്കായി 06.04.2020

ഹെലിൻ , ജതിൻ ദാസ് എന്ന ഈ പുഷ്പചക്രം നിങ്ങൾക്കായി തുർക്കിയിലെ ഏകാധിപത്യത്തിനെതിരെ പാട്ടുപാടാനുള്ള അവകാശത്തിനു വേണ്ടി 288 ദിവസത്തെ നിരാഹാര സമരത്തിനുശേഷം വിട വാങ്ങിയ ഗായികയ്ക്ക് ഉള്ള പുഷ്പചക്രമാണ് ഈ പോഡ്കാസ്റ്റ് . ലാഹോർ ജയിലിൽ 66 ദിവസം നിരാഹാര സമരം നടത്തി , ജയിൽ അധികൃതരുടെ ക്രൂര മർദ്ദനവും ഏറ്റുവാങ്ങി , ഇരുപത്തിനാലാം വയസ്സിൽ രക്തസാക്ഷിയായ ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയുടെ ചരിത്രം

Corona Pandemic and Health Policies 04.04.2020

Dr KP Kannan, economist and Chairman, The Laurie Baker Centre for Habitat Studies talks about the health policies in the world vis-a-vis the Corona pandemic

1940 ലെ ഒരു തിരുവനന്തപുരം ദിവസം 03.04.2020

1940 ലെ ഒരു തിരുവനന്തപുരം ദിവസം സ്വാതന്ത്ര്യ സമരകാലത്ത് പതിമൂന്നു മാസത്തെ ജയിൽവാസത്തിനു ശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തു വന്ന ദിവസം തിരുവനന്തപുരം നഗരം  സി . നാരായണ പിള്ളയ്ക്ക് നൽകിയ കഠിനമായ ഒറ്റപ്പെടുത്തൽ ആണ് ഈ ലക്കം ദില്ലി -ദാലി. ഭയം കൊണ്ട് ഉടൽ മൂടിയ ബന്ധുക്കളും വീട്ടുകാരും മുഖം തിരിച്ചു . പകൽ മുഴുവൻ നഗരത്തിലെ വഴികൾ മുഴുവൻ നടന്ന് , രാത്രി തമ്പാനൂരിലെ സിമൻറ് ബഞ്ചിൽ ഇരുന്നുറങ്ങി. ന...

ഇന്ത്യൻ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളും നമ്മുടെ സമീപ ഭാവിയിലെ സമ്പദ് രംഗവും 02.04.2020

ഇന്ത്യൻ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളും നമ്മുടെ സമീപ ഭാവിയിലെ സമ്പദ് രംഗവും കൊറോണാ വൈറസ് വ്യാപനം തടയാൻ രാജ്യവ്യാപകമായ lock down പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയിലെ നഗരങ്ങളിൽ നിന്നും പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ പലായനം ചെയ്യുന്നത്  രാജ്യമനസ്സിനെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യൻ ഗ്രാമീണ - കാർഷിക മേഖലയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പ്രമുഖ പത്ര ലേഖകൻ ഹരീഷ് ദാമ...

പിന്നോട്ടെണ്ണുമ്പോൾ 31.03.2020

പിന്നോട്ടെണ്ണുമ്പോൾ ശസ്ത്രക്രിയ യ്ക്കു മുന്നേ മയങ്ങാനുള്ള കുത്തിവെപ്പ് ഏറ്റിട്ടുണ്ടോ ? മുപ്പതിനായിരം പേരെ മയക്കിയ ഒരു ഡോക്ടറുടെ അനുഭവപുസ്തകം ....കൂടെ രമണ മഹർഷിയുടെ ശരീര നിരാസവും. ഒരു പുസ്തകം വായിച്ചതിന്റെ ഓർമ്മയാണിത്

മണ്ടേല പെൺമക്കൾക്ക് ജയിലിൽ നിന്നയച്ച കത്ത് 30.03.2020

മണ്ടേല പെൺമക്കൾക്ക് ജയിലിൽ നിന്നയച്ച കത്ത് കൊറോണ മൂലം വീടുള്ളവരെല്ലാം വീട്ടുതടങ്കലിലായ ഈ വേളയിൽ കേൾക്കാൻ ഒരു കത്ത് . 1962 മുതൽ 27 കൊല്ലങ്ങൾ ജയിലിൽ കിടന്ന നെൽസൺ മണ്ടേല 1969 ൽ രണ്ടാം ക്‌ളാസ്സിലും മൂന്നാം ക്‌ളാസ്സിലും പഠിച്ചിരുന്ന പെൺ മക്കൾക്ക് അയച്ച ഒരു  കത്ത്. മണ്ടേല ഇങ്ങനെ കത്തുകൾ എഴുതുമ്പോൾ അവ മക്കളുടെ പക്കൽ എത്തുമോ എന്നു പോലും അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു

ദില്ലി -ദാലി : സച്ചിദാനന്ദൻ 29.03.2020

പ്രീയ സുഹൃത്തേ , ദില്ലി ദാലി എന്ന മലയാളം പോഡ്കാസ്റ് തുടങ്ങിയിട്ട് ഇത് മുപ്പതാം നാൾ . ശബ്ദമാധ്യമത്തിൽ നടത്തുന്ന ഒരു ചെറിയ പരീക്ഷണമാണ് ഇത്. പുത്തൻ സാങ്കേതികവിദ്യ വിവിധ തരത്തിലുള്ള ആശയപ്രചരണോപാധികൾ ആധുനികമനുഷ്യന് അനുവദിക്കുമ്പോൾ ശബ്ദത്തിന്റെ മനോഹര ലോകത്തിൽ നിൽക്കാൻ തീരുമാനിക്കുന്ന ഒരു മാധ്യമ ഇടപെടൽ ആണ് ദില്ലി -ദാലി . ഈ പോഡ്കാസ്റ്റിനെ ചുരുങ്ങിയ കാലത്തിൽ തന്നെ സ്നേഹിക്കാൻ തുടങ്ങിയ എല്ലാവർക്കും ഞാൻ നന്ദ...

Asterix : സ്രഷ്ടാവിന് ആദരാഞ്ജലി 28.03.2020

Asterix : സൃഷ്ടാവിന് ആദരാഞ്ജലി ഇ പി ഉണ്ണിയുമായി അഭിമുഖം മലയാളിയിൽ തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത ഒരു Asterix ഉണ്ടെന്നാണ് പ്രശസ്ത കാർട്ടൂണിസ്റ് ഉണ്ണി പറയുന്നത് . Asterix ന് രൂപകൽപന ചെയ്ത കലാകാരൻ Albert Uderzo യ്ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഉണ്ണി പറയുന്നു , തന്നിലെ രാഷ്ട്രീയ കാർട്ടൂണിസ്റ്റിനെ Asterix എങ്ങനെ സ്വാധീനിച്ചു എന്നും കൊറോണ വൈറസിനെ ലോകം ചെറുക്കുമ്പോൾ റോമാ സാമ്രാജ്യത്തെ ചോദ്യം ചെയ്ത Aster...

നമ്മുടെ ലക്ഷ്മണ രേഖകൾ നമ്മുടെ ഭൂതദയകൾ ഇന്നത്തെ ദില്ലി രാത്രി 27.03.2020

നമ്മുടെ ലക്ഷ്മണ രേഖകൾ നമ്മുടെ ഭൂതദയകൾ ഇന്നത്തെ ദില്ലി രാത്രി Dilli Dali Special Edition

ദില്ലിയിൽ കിളികളുടെ അട്ടിമറി 26.03.2020

ദില്ലിയിൽ കിളികളുടെ അട്ടിമറി മനുഷ്യർ പിൻവാങ്ങിയപ്പോൾ ദില്ലിയിൽ അധികാരം തിരിച്ചു പിടിച്ച പക്ഷികൾ ..ഒരു ശബ്ദചിത്രം ദില്ലിയിലെ ഒരു ബാൽക്കണി കാഴ്ച

കഥ പോലെ അൻസാരിയും ഒരജ്ഞാത സുഹൃത്തും : ഒരു കൊറോണ സംഭവം  25.03.2020

കഥ പോലെ അൻസാരിയും ഒരജ്ഞാത സുഹൃത്തും : ഒരു കൊറോണ സംഭവം അൻസാരി എന്ന റിക്ഷാക്കാരൻ എന്നെ കഴിഞ്ഞ ദിവസം അതിശയിപ്പിച്ചതിൻറെ അനുഭവവിവരണമാണിത്

'കൊറോണയും ലോകത്തിൻ്റെ ആരോഗ്യനയങ്ങളും' : ഡോക്ടർ കെ പി കണ്ണൻ 24.03.2020

ഒരു പനിയ്ക്കു മുൻപിൽ വമ്പൻ രാഷ്ട്രഭീമന്മാർ പകച്ചു നിൽക്കുന്നു . ചിലർ പറയുന്നു മനുഷ്യാരോഗ്യം ഒരു കച്ചവട വസ്തു ആയി മാറിയതിന് നൽകേണ്ടി വന്ന വലിയ വിലയാണെന്ന്.   പ്രമുഖ സമ്പദ് ശാസ്ത്രജ്ഞൻ ഡോക്ടർ കെ പി കണ്ണനുമായി ഒരു അഭിമുഖം. പൊതു ഉടമസ്ഥതയിലുള്ള ആരോഗ്യസ്ഥാപനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കണം ....ആരോഗ്യം ലാഭമുണ്ടാക്കാനുള്ള ചരക്കല്ല എന്ന് പഠിക്കാൻ ലോകത്തിന് ഒരു മഹാമാരി വേണ്ടി വന്നു എന്നത് എത്ര സങ്കടക...

കൊറോണ : ഇറ്റലിയും കേരളവും Dilli Dali 23.03.2020

കൊറോണ : ഇറ്റലിയും കേരളവും പത്തുകൊല്ലങ്ങൾക്കു മുൻപ് ഒരു യൂറോപ്യൻ പര്യടനത്തിനിടയിലാണ് കുര്യച്ചനേയും ജെയ്‌സിയെയും ഇറ്റലിയിൽ വെച്ചു പരിചയപ്പെട്ടത് . സ്നേഹനിധികളായ അവരുടെ വീട്ടിൽ ഞാൻ താമസിച്ചു. 22 കൊല്ലങ്ങളായി നേഴ്സ് ആയ ജെയ്‌സി കൊറോണ ബാധിച്ച ഇറ്റലിയെ കുറിച്ച് സംസാരിക്കുന്നു . ആഴ്ചകൾ കൊണ്ട് എങ്ങനെ ഇറ്റലിയിലെ ജീവിതം നിശ്ചലമായി ? വൃദ്ധരോടുള്ള സമീപനത്തിലെ പ്രശ്നങ്ങൾ . കുഞ്ഞുങ്ങൾക്ക് കൊറോണ വന്നാൽ എങ്ങനെ ? ഇ...

1918 : ഗാന്ധിയെ പിടിച്ച സ്‌പാനിഷ്‌ പനി 21.03.2020

1918 : ഗാന്ധിയെ പിടിച്ച സ്‌പാനിഷ്‌ പനി ഇത് 2020 . കൊറോണാ വൈറസ് ബാധിച്ച് ലോകം പനിക്കിടക്കയിൽ വിറങ്ങലിച്ചു കിടക്കുമ്പോൾ 1918 ൽ സ്പാനിഷ് ജ്വരം ബാധിച്ച് സബർമതിയിലെ ആശ്രമത്തിൽ കിടന്ന ഗാന്ധിയെ എന്തിന് തിരിഞ്ഞുനോക്കണം ? കാരണമുണ്ട് . സമാനതകൾ ഉണ്ട് . സ്‌പാനിഷ്‌ പനി ലോകരാഷ്ട്രീയത്തെ, സമ്പദ്ഘടനയെ മാറ്റിമറിച്ചു. 2020 ലെ പനിയും അതു തന്നെ ചെയ്തേക്കാം. ദശാബ്ദങ്ങളായി ചോദ്യം ചെയ്യപ്പെടാതെ കിടക്കുന്ന മാമൂലുകൾ പ്രാഥ...

കടലും കൊറോണയും നാവികനായ കവിയും 20.03.2020

കടലും കൊറോണയും നാവികനായ കവിയും പസഫിക് സമുദ്രത്തിൽ നിന്നും ടി ജി നിരഞ്ജൻ സംസാരിക്കുന്നു അംഗോളയിൽ നിന്നും ലോഡ് ചെയ്ത രണ്ടുലക്ഷത്തിയെൺപതിനായിരം ടൺ എണ്ണയുമായി കൊറോണയുടെ കാലത്ത് വൻകരകളിൽ അടുക്കാനാവാതെ കടലിൽ ...അതിൽ മലയാളകവി നിരഞ്ജനും. ആഗോളതയുടെ ഇക്കാലത്ത് ഒരു സൂക്ഷ്മജീവി എങ്ങനെ വിഭജിച്ചു നിന്ന രാജ്യങ്ങളെ ഒന്നിപ്പിക്കുന്നു ! നമ്മുടെ ദുരന്ത കാലത്തെ കുറിച്ച് നിരഞ്ജൻ ദില്ലി ദാലിയോട് സംസാരിച്ചത് . കേട്ടാലും...

നമ്മുടെയൊക്കെ ഉള്ളിലുള്ള ഒരു ഗൊഗോയ് 18.03.2020

നമ്മുടെയൊക്കെ ഉള്ളിലുള്ള ഒരു ഗൊഗോയ് ജസ്റ്റിസ് ഗൊഗോയ്ക്ക് 'No' എന്നു പറയാൻ കഴിയേണ്ടതായിരുന്നു. പറഞ്ഞിരുന്നുവെങ്കിൽ കുതിരപ്പുറത്ത് ആടയാഭരണങ്ങൾ അണിഞ്ഞു അടുത്തു വന്ന് ഞെളിഞ്ഞുനിന്ന ചക്രവർത്തി തല താഴ്ത്തി തിരികെ പോകുമായിരുന്നില്ലേ ? പക്ഷേ , എല്ലാവർക്കും ഡയോജിനിസ് ആകാൻ കഴിയില്ലല്ലോ . ഗാന്ധി കൊണ്ട വെയിൽ ഗൊഗോയ്‌ കൊണ്ടില്ലല്ലോ . ദില്ലി ദാലി 18 March 2020

കൊറോണ കൊണ്ടുപോയ വാസ്തുശില്പി 17.03.2020

കൊറോണാ വൈറസ് മൂലം ഇന്നലെ ഇറ്റലിയിലെ മിലാനിൽ അന്തരിച്ച വിശ്രുത വാസ്തുശില്പിയായ വിറ്റോറിയോ ഗ്രിഗൊറ്റി (Vittorio Gregotti ) യ്ക്കുള്ള ആദരാഞ്ജലിയാണ് ഇന്നത്തെ ദില്ലി ദാലിയിൽ. യൂറോപ്പിലെ ആധുനികാനന്തര വാസ്തുകലയുടെ പ്രമുഖ മുഖം. ദാർശനികരുടെ സുഹൃത്തായിരുന്ന വാസ്തുശില്പി. ബാഴ്‌സിലോണാ ഒളിമ്പിക് സ്റ്റേഡിയം രൂപകൽപന ചെയ്ത ആൾ . വെനീസ് ബിനാലെയുടെ തലവനായിരുന്നു. വലിയ പത്രാധിപരായിരുന്നു. ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാ...

"ജലാശയങ്ങളുടെ ഓരം പറ്റിക്കൊണ്ട് നടക്കുന്ന യാത്രികാ , നീ ബുദ്ധനാണോ ?" 16.03.2020

മാധവിക്കുട്ടി മഴയുള്ള ഒരു രാത്രിയിൽ അവസാനകാലത്ത് എഴുതിയ ഒരു കുറിപ്പാണ് ഇന്നത്തെ 'ദില്ലി -ദാലി' യിൽ. വേദനയുടെ മഷിയിൽ പേന മുക്കി ബുദ്ധനെ കൂട്ടുപിടിച്ച് കമല സുരയ്യ എന്ന മാധവിക്കുട്ടി എഴുതിയ കുറിപ്പ് . "ജലാശയങ്ങളുടെ ഓരം പറ്റിക്കൊണ്ട് നടക്കുന്ന യാത്രികാ , നീ ബുദ്ധനാണോ ?" 'ഇവിടെ എനിക്ക് സമപ്രായക്കാരില്ല. എല്ലാവർക്കും യൗവ്വനമാണ്...ഞാൻ കൈയ്യെത്താത്ത ഒരിടത്തേക്ക് വലിഞ്ഞു കഴിഞ്ഞു. എനിക്ക് വികാരങ്ങൾ ബാക്കിയി...

Lyt til podcasten Dilli Dali i Replaio

Radio og podcasts i én app - gratis og uden tilmelding. Installer i dag, og gå ikke glip af lanceringen

Hent den på Google Play

Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.