S Gopalakrishnan
Dilli Dali
Dilli Dali is a podcast initiative from Delhi, India on contemporary society and culture
Husk at besøge podcastens hjemmeside og støtte skaberen: www.dillidalipodcast.com
Forfatter
S Gopalakrishnan
Kategori
Podcastens hjemmeside
Seneste episode
27. sep. 2026
Hvor kan du lytte?
Podcasts i appen Replaio Radio Kommer snartPodcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts
Episoder
കൊറോണാ എങ്ങനെ യൂറോപ്പിനെ അപകടകരമാം വിധം മാറ്റി ക്കൊണ്ടിരിക്കുന്നു ? 15.05.2020 6:03
കൊറോണാ എങ്ങനെ യൂറോപ്പിനെ അപകടകരമാം വിധം മാറ്റി ക്കൊണ്ടിരിക്കുന്നു ? Center for European Reforms തലവൻ Charles Grant എഴുതിയ പ്രസക്തമായ ലേഖനത്തിന്റെ മലയാളരൂപം സ്വയം പര്യാപ്തതാ വാദങ്ങളിലെ അപായസൂചനകൾ, രാജ്യങ്ങളിലെ ദേശീയതാവാദങ്ങൾ ശക്തിപ്പെടുന്നു , ചൈനാപ്പേടി, ഷെൻഗൻ രാജ്യങ്ങൾ പരസ്പരം അതിർത്തികളിൽ നിയന്ത്രണങ്ങൾ തുടങ്ങി ആറു നെഗറ്റിവ് പ്രവണതകൾ വിശദമാക്കുന്നു
മലയാളി പ്രതിയാണ് 14.05.2020 16:28
മലയാളിയുടെ വീട്ടിലെ കരുണയുടെ അതിർവരമ്പുകൾ തല കുമ്പിട്ടാണ് ഇന്നത്തെ ദില്ലി ദാലിയിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത് . ദേവികയുടെ കോപവും സങ്കടവും നമ്മെ ഉണർത്തേണ്ടതാണ് ..മലയാളിയുടെ ഉള്ളിലെ യാഥാസ്ഥിതികൻ / യാഥാസ്ഥിതികയോടാണ് പ്രൊഫസ്സർ ജെ . ദേവിക ഇന്ന് ആത്മഹത്യ ചെയ്ത ഒരു പെൺകുഞ്ഞിനെ മുൻനിർത്തി സംസാരിക്കുന്നത് ...ചരിത്രകാരിയായ ദേവിക ചോദിക്കുന്നു , എന്തു മണ്ണാങ്കട്ടയാണ് നിങ്ങളുടെ ചരിത്രബോധവും നൈതികതയുമെന്ന്...
സി കേശവൻ ചെയ്ത കോഴഞ്ചേരി പ്രസംഗം, 1935 മെയ് 13.05.2020 25:49
"ഞാൻ സൂചിപ്പിക്കുന്നത് സർ സി പിയെയാണ്. നമുക്ക് ആ ജന്തുവിനെ വേണ്ട " തിരുവിതാംകൂർ രാഷ്ട്രീയചരിത്രം തിരുത്തിക്കുറിച്ച ഒരു പ്രസംഗത്തിന് 85 വയസ്സ് . സി കേശവൻ ചെയ്ത കോഴഞ്ചേരി പ്രസംഗം, 1935 മെയ് പ്രസംഗശേഷം അദ്ദേഹത്തിന് രണ്ടുവർഷത്തെ കഠിന തടവ് തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരത്തിലും അവകാശസമരങ്ങളിലും മത -ജാതി വിയോജിപ്പുകൾ /യോജിപ്പുകൾ വഹിച്ച പങ്ക് വ്യക്തമാക്കുന്ന പ്രസംഗം . ദില്ലി -ദാലിയുടെ ചരിത്രശബ്ദരേഖ...
പ്രൊഫസ്സർ ഹരി വാസുദേവന് ആദരാഞ്ജലി 11.05.2020 5:17
കോവിഡ് 19 അകാലത്തിൽ ഈ ചരിത്രകാരനെ നമുക്കിടയിൽ നിന്നും കൊണ്ടുപോകുമ്പോൾ ഇന്ത്യൻ ഗവേഷണ രംഗത്തിന് വലിയ നഷ്ടമാണ് സംഭവിച്ചത് . മലയാളികളായ നമുക്ക് ദു :ഖിക്കുവാൻ കൂടുതൽ കാരണമുണ്ട് . യുറേഷ്യൻ ചരിത്രത്തിലും ലോകവ്യവസായവൽക്കരണ ചരിത്രത്തിലും മധ്യേഷ്യൻ ചരിത്രത്തിലും അഗാധ അവഗാഹമുണ്ടായിരുന്ന, വിവിധ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപക ശ്രേഷ്ഠനെ ആദരിക്കുന്ന ഒരു പോഡ്കാസ്റ...
കവിത സഹായിക്കാത്ത ജീവിതനേരങ്ങൾ ഉണ്ടോ ? 10.05.2020 12:01
ഒറ്റ ചോദ്യമാണ് കവിയോട് ചോദിച്ചത് : കവിത സഹായിക്കാത്ത ജീവിതനേരങ്ങൾ ഉണ്ടോ ? മലയാളികളുടെ പ്രിയങ്കരകവികളിൽ ഒരാളായ റഫീക് അഹമ്മദ് മനോഹരമായി പറഞ്ഞ മറുപടിയാണ് ഇന്നത്തെ ദില്ലി -ദാലിയിൽ . മനുഷ്യവംശത്തിന്റെ സാംസ്കാരിക പരിണാമത്തെ കുറിച്ചും , ആശയദൃഢതകളെ കുറിച്ചും, കവിത പ്രവർത്തിക്കുന്ന ആഴമേറിയ മേഖലകളെ കുറിച്ചും, പ്രണയനേരത്തിലെ അദൃശ്യകവിതയെ കുറിച്ചും മനുഷ്യൻ പോരാടിയ സമര...
കോവിഡ് പ്രതിരോധത്തിൽ ഡൽഹി പരാജയപ്പെടുന്നുവോ ? 09.05.2020 31:26
കോവിഡ് പ്രതിരോധത്തിൽ ഡൽഹി പരാജയപ്പെടുന്നുവോ ? ആശങ്കകൾ നിരവധി സമഗ്രമായ വിശകലനം . ഡൽഹി മലയാളികൾ , ഡൽഹിയെ സ്നേഹിക്കുന്ന മലയാളികൾ , കേരളം എന്ന് അഭിമാനിക്കുന്ന മലയാളികൾ , ചോദ്യം ചെയ്യുന്ന മലയാളികൾ , ഏതു വൻ നഗരത്തിൽ ജീവിക്കുന്ന മലയാളികൾ എല്ലാവരും കേൾക്കേണ്ട അഭിമുഖം. ജനകീയ ആരോഗ്യ -ശാസ്ത്ര പ്രവർത്തകനും Water Aid India യുടെ Head , Policy യുമായ വി ആർ രാമൻ സംസാരിക്കുന്നു . 1 . കോവിഡ് പ്രതിരോധത്തിൽ ഡൽഹി...
ഒരു ജൊരാസങ്കോ പകൽ 08.05.2020 13:10
ടാഗോർ തോണിയിൽ നിന്നുമിറങ്ങി വയൽ വരമ്പത്തുകൂടി നടക്കുകയായിരുന്നു 1900 ലെ ആഷാഢമാസത്തിൽ . ആദ്യമഴ പെയ്യാൻ തയ്യാറായി നിന്നപ്പോഴാണ് ആ പെൺകുട്ടി കുടിലിൽ നിന്നും പുറത്തു വന്നത് ...അങ്ങനെ രബീന്ദ്രസംഗീതത്തിലെ എക്കാലത്തെയും നല്ല ഒരു ഗാനം പിറന്നു . ദില്ലി-ദാലിയുടെ ഈ ലക്കം ഗുരുദേവ് ടാഗോറിനുള്ള സ്‌നേഹോപഹാരമാണ് ...ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ പിറന്നാൾ . 1997 ൽ ടാഗോർ ഭവനമായ ജൊരാസങ്കോ സന്ദർശിച്ചപ്പോൾ ഗായ...
എന്താണ് നമ്മുടെ കേരളചരിത്ര ക്ലാസ് റൂമിൽ നഷ്ടപ്പെടുന്നത് ? 07.05.2020 16:18
എന്താണ് കുട്ടികൾക്ക് നമ്മുടെ കേരളചരിത്ര ക്ലാസ് റൂമിൽ നഷ്ടപ്പെടുന്നത് ? ഈ ചോദ്യം ചോദിച്ചത് ചരിത്രകാരിയും എഴുത്തുകാരിയും സ്ത്രീപക്ഷ പ്രവർത്തകയുമായ പ്രൊഫസ്സർ ജെ . ദേവികയോടാണ്. എങ്ങനെ ഭാവനാപൂർണമാക്കാം നമ്മുടെ ചരിത്ര ക്ലാസ്സ്മുറികൾ..സൂക്ഷ്മതയോടെ , അനുഭവവെളിച്ചത്തിൽ ദേവിക സംസാരിക്കുന്നു .
ചിലർക്ക് കോവിഡ് കാലം എത്രയോ പരിചിതം 06.05.2020 4:11
ലോകത്തിന് മരണം ഇന്ന് അയൽപ്പക്കം പോലെ പരിചിതം . എന്നാൽ ഒരു പാർക്കിൻസൺസ് രോഗി പറഞ്ഞതു കേൾക്കൂ . അദ്ദേഹം പറയുന്നത് നാം ഇന്നനുഭവിക്കുന്നത് അദ്ദേഹം 12 വർഷങ്ങളായി അനുഭവിക്കുന്നതാണ് ..അനിശ്ചിതത്വം നൽകുന്ന രഹസ്യലോകങ്ങൾ ... നിങ്ങൾക്ക് സഞ്ചരിക്കണോ ? പാർക്കിൻസൺസ് അതിന് അനുവദിക്കില്ല ..വെറുതേ അനങ്ങാതെ ഒന്നിരിക്കാൻ ആഗ്രഹിച്ചാൽ അതിനും അനുവദിക്കില്ല . നിങ്ങൾക്ക് ചിന്തിക്കണോ ? അനുവദിക്കില്ല ..ഒന്നും ചിന്തിക...
കോറോണയും കലാലോകവും 05.05.2020 19:50
കൊറോണയുടെ കാലത്തെ കലാ പ്രവർത്തനത്തെ കുറിച്ച് റിയാസ് കോമുവുമായി അഭിമുഖം ഇന്ത്യൻ കലാരംഗത്തിൻ്റെ കോവിഡ് കാലാവസ്ഥ. ഇന്ത്യൻ കലാമേഖല നെഹ്റുവിയൻ കാലത്തും ശേഷവും, ഇന്ത്യൻ ഭരണഘടനയും കലയും, കമ്മ്യൂണിസ്റ്റ് നേതാവ് പി സി ജോഷിക്കും ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിന പരേഡും, കൊച്ചിയിലെ പൗരബോധം ഏറ്റെടുത്ത ബിനാലെ, കേരളത്തിൻ്റെ പൊതുബോധവും കലയുടെ അതിജീവനവും.. റിയാസ് വിവിധ വിഷയങ്ങളെ കുറിച്...
ഒരു പാട്ട് , മൂന്നു ജീവിതകാലങ്ങളിൽ 04.05.2020 14:39
അനാസക്തി എന്നു പേരുള്ള ആശ്രമത്തിലെ ഒരു ദേവദാരു മരത്തിനു കീഴിൽ സ്‌നേഹിതയുടെ മടിയിൽ തലവെച്ചു കിടന്ന് അവളുടെ മുഖത്തേക്കു നോക്കി ഒരു യുവാവ് പാടിയപ്പോഴാണ് 'മൃഗനയന രസിക മോഹിനി' എന്ന ഗാനം ഞാൻ ആദ്യം കേട്ടത് ...പിന്നീട് ആ ഗാനം ജീവിതത്തിൽ ഒരു അവിഭാജ്യ ഭാഗമായി മാറി . പണ്ഡിറ്റ് സത്യശീൽ ദേശ്പാണ്ഡേ ആ ഗാനത്തെ കുറിച്ച് ഒരിക്കൽ വിശദമായി എന്നോട് സംസാരിച്ചു . പിന്നീട് ഒരിക്കൽ ആ ഗാനം നാഗ്പൂരിൽ വെച്ച...
സത്യജിത് റേ എഴുതിയ ഇന്ത്യ 03.05.2020 11:18
സത്യജിത് റേ : ജന്മശതാബ്ദി ചിന്തകൾ " ചിലരുടെ കല അവരുടെ കാലത്തിന്റെയും സ്ഥലത്തിന്റെയും പരിധികളിൽ മാത്രമായി ഒതുങ്ങുമ്പോൾ മറ്റുചിലരുടേത് മാറുന്ന കാലത്തിനും സ്ഥലത്തിനുമൊപ്പം, വ്യക്തിപരമായി നമ്മുടെ സംവേദനക്ഷമതയ്ക്കും ജീവിതാനുഭവങ്ങൾക്കുമൊപ്പം കൂടുതൽ സങ്കീർണവും എപ്പോഴും സമകാലികവുമായി നമ്മോടൊപ്പം സഞ്ചരിക്കുന്നു, വളരുന്നു. അങ്ങിനെ നോക്കുമ്പോൾ സത്യജിത് റായ് ഇപ്പറഞ്ഞ രണ്ടാം ഗണത്തില്പെടുന്ന കലാകാരനാണ്. നമുക്കെ...
നിർമ്മിതബുദ്ധിയും നാം ജീവിക്കേണ്ട ലോകവും 02.05.2020 22:49
ദില്ലി-ദാലി യുടെ ഈ ലക്കം ഒരു അഭിമുഖ സംഭാഷണമാണ്. ഹൈദരാബാദിലെ EFLU യിൽ പ്രൊഫസറും Educational Multimedia Research Centre മേധാവിയുമായ Dr ടി ടി ?സംസാരിക്കുന്നു . Artificial Intelligence (നിർമ്മിതബുദ്ധി) മനുഷ്യസമൂഹത്തെ എങ്ങനെ മാറ്റിതീർക്കുന്നു എന്നതിനെ കുറിച്ച് . പ്രധാനമായും 5 ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി പറയുന്നത് ഒന്ന് . മനുഷ്യൻ ഒരു ജൈവപ്രതിഭാസമാണ്. നൈസർഗ്ഗികത മനുഷ്യനുള്ള മനോഹരമായ സഹജഭാവമാണ് ....
2020 ലെ മെയ് ദിനവും ഇന്ത്യയിലെ സ്ത്രീത്തൊഴിലാളികളും. 01.05.2020 14:57
തൊഴിലാളി പ്രകടനങ്ങളോ തെരുവുകളെ ചുവപ്പണിയിക്കുന്ന പതാകകളോ ഇല്ലാതെ ലോകത്ത് ഒരു മെയ് ദിനം . എന്നാലും ഈ മെയ് ദിനം കൂടുതൽ ശക്തമായി ഉന്നയിക്കുന്ന ചോദ്യങ്ങളാണ് എ ആർ സിന്ധു ഉയർത്തുന്നത് . CITU ദേശീയ സെക്രട്ടറിയും All India Coordination of Working Women കൺവീനറുമായ സിന്ധു പ്രധാനമായും ഇനി പറയുന്ന ചോദ്യങ്ങൾക്കാണ് ഉത്തരം പറയുന്നത് . ഒന്ന് : കൊറോണാ നിഴൽ വീഴ്ത്തിയ മെയ് ദിനം ഇന്ത്യയിലെ സ്ത്രീ തൊഴിലാളികളുടെ പക്ഷത്...
വ്യാധികാലത്തെ കലയും ജീവിതവുംകലാമണ്ഡലം ബാലസുബ്രഹ്മണ്യൻ 01.05.2020 12:29
കളിവിളക്ക് തെളിയാത്ത ഒരു കാലം ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ എന്ന് കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യനോട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി എന്നെ അത്ഭുതപ്പെടുത്തി ..മനുഷ്യജീവിതത്തിൽ ആനന്ദത്തിന് സ്ഥാനം താഴെയാണ്..ഇക്കാലം ജീവിതത്തിന്റെ അടിസ്ഥാനങ്ങൾ നിലനിർത്താൻ വേണ്ടിയുള്ളതാണ് ... ദില്ലി ദാലി പോഡ്‌കാസ്റ്റിൽ അതിഥിയായി വന്ന അദ്ദേഹം പറയുന്ന പ്രധാന കാര്യങ്ങൾ ഒന്ന് : കോവിഡ്...
ഗാന്ധിയ്ക്ക് ഉത്തരമില്ലാതായ ചോദ്യം 29.04.2020 6:40
യുദ്ധ -ഹിംസാ നിരാസങ്ങളുടെ ആശയഭംഗി എല്ലാ കാലങ്ങളിലും ഹൃദയാവർജ്ജകമായി തുടരുമെങ്കിലും ഗാന്ധി ഇരുളിൽ തെരഞ്ഞ അതിന്റെ അധികഭംഗികൾ കൂടുതൽ മനോഹരങ്ങൾ ആയിരുന്നു . 1947 ഡിസമ്പർ മൂന്നാം തീയതി ഇന്ത്യൻ സേനാധിപൻ ജനറൽ കരിയപ്പ ഗാന്ധിയെ കാണാൻ ചെന്നു . ചർഖയിൽ നൂൽക്കുന്നതു നിർത്തി ഗാന്ധി പട്ടാള ഓഫീസർക്ക് ചെവി കൊടുത്തു . കരിയപ്പ ഒരു ചോദ്യം ചോദിച്ചു ..ഗാന്ധിയ്ക്ക് മറുപടി ഇല്ലായിരുന്നു. മറുപടി കണ്ടെത്തും മുന്നേ അദ്ദേഹം ക...
പ്രകൃതി നിർമ്മിച്ചവർ സംസാരിക്കുന്നു 27.04.2020 14:33
ഇന്ത്യയിലെ കൊറോണാ വ്യാപനത്തെ രാജ്യത്തെ മുഴുവൻ ജില്ലകളിലും പ്രവചിക്കുവാൻ കഴിയുന്ന ഒരു dashboard ഡൽഹി IIT യിലെ ഗവേഷകർ വികസിപ്പിച്ചു . 'പ്രകൃതി' എന്ന മനോഹരമായ പേരാണ് ഇതിന് ഇട്ടിരിക്കുന്നത് ...ആധികാരികമായി കൊറോണാ വ്യാപനത്തെ മനസ്സിലാക്കാൻ കഴിയുന്ന ഈ ചുവടുവെയ്‌പിന് വലിയ ദേശീയ ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത് . പഞ്ചായത്ത് , മുനിസിപ്പൽ , ജില്ലാ , സംസ്ഥാന , കേന്ദ്ര തലങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കും ഭരണകർത്താക...
ജി വേണുഗോപാൽ മറക്കാത്ത ഒരു കടുവ 26.04.2020 9:19
ദില്ലി ദാലി Podcast ഒരു പരമ്പര തുടങ്ങുകയാണ് . നിങ്ങൾ ഒരിക്കലും മറക്കാത്ത ഒരു സ്വപ്നം . നമ്മിൽ ഓരോരുത്തർക്കുമുണ്ട് അത്തരത്തിൽ ഒരു സ്വപ്നം . ബാല്യത്തിലോ കൗമാരത്തിലോ യൗവനത്തിലോ കണ്ടത് ...ഉറക്കത്തിൽ കണ്ട ഒരു സ്വപ്നം .. നമ്മുടെ പ്രിയങ്കര ഗായകനാണ് ആദ്യമായി ഇതിൽ പങ്കെടുക്കുന്നത് .. കൂടെ രണ്ടു സ്വപ്നഗാനങ്ങളും പാടുന്നു . നിങ്ങൾക്ക് ഒരു സ്വപ്നം പറയാനുണ്ടെങ്കിൽ dillidali2020@gmail.com ലേക്ക് എഴുതൂ. രസകരമെങ്ക...
ചട്ടമ്പിസ്വാമികളും കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു മഹാവ്യാധിക്കാലവും 25.04.2020 10:39
ചട്ടമ്പിസ്വാമികളും കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു മഹാവ്യാധിക്കാലവും ഇന്ന് മലയാളം കലണ്ടർ പ്രകാരം മേടമാസത്തിലെ കാർത്തിക . ഇന്നാണ് 96 വർഷങ്ങൾക്കു മുൻപേ ചട്ടമ്പിസ്വാമികൾ സമാധി ആയത് . കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാതിയിൽ പെരുമ്പാവൂർ ഭാഗത്ത് ഒരു ദലിത് മേഖലയിൽ ഒരു പകർച്ചവ്യാധി പടർന്നപ്പോൾ അവിടെയെത്തിയ ചട്ടമ്പിസ്വാമികളെ കുറിച്ചാണ് ഇന്ന് ദില്ലി ദാലി സംസാരിക്കുന്നത് . ഹിന്ദുമതത്തിലെ ബ്രാഹ്മണ്യത്തെ ച...
രത്തൻ ടാറ്റായുടെ ചിന്തയിലെ ചേരികൾ 24.04.2020 12:41
കോവിഡ് 19 മുംബൈ നഗരത്തിലെ ചേരികളിൽ വ്യാപിക്കുന്നതിൽ ആശങ്കാകുലനായി വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു . നഗരത്തിലെ ചേരികളിലെ കൊറോണാ വ്യാപനം നമ്മുടെ നാണക്കേട് ആണെന്നും അത് അഭിമുഖീകരിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു . നമ്മുടെ നഗരാസൂത്രണത്തിലെപിഴവുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി . ദില്ലി ദാലിയിൽ പത്രപ്രവർത്തകൻ അമൃത് ലാൽ (Indian Express , Delhi ) ഇതെക്കുറിച്ച് പ്രതികരിക്കുന്നു...
ഒരു ഫിറോസ്‌പുർ യാത്രയുടെ ഓർമ്മ 23.04.2020 6:41
അകാൽപ്രീത് സിംഗ് എന്നോടു പറഞ്ഞു : " സാറിനറിയാമോ , കല്യാണം കഴിക്കണമെന്ന് അച്ഛൻ നിർബന്ധിച്ചപ്പോൾ ഭഗത് സിംഗ് പറഞ്ഞതെന്താണെന്ന് ? 'അടിമഭാരതത്തിൽ ഞാൻ വിവാഹം കഴിക്കുന്നുവെങ്കിൽ എന്റെ വധുവിന്റെ പേര് മരണം എന്നായിരിക്കും' 'മൃത്യു കൗർ ', എന്ന് കൂട്ടിച്ചേർത്തിട്ട് നാഷണൽ ഹൈവേയുടെ അന്തമറ്റ ദൂരക്കാഴ്ചയിലേക്ക് കണ്ണുകൾ ഉറപ്പിച്ച് അയാൾ ഒന്നു മുരണ്ടു . ഒരു പഞ്ചാബ് യാത്രയിലെ ഡ്രൈവർ പറഞ്ഞ ഭഗത് സിംഗ് കഥകൾ...'ഞങ്ങൾ ഫിറ...
ബാക്കിയായ ലെനിൻ : ലോകത്തിനും ഇന്ത്യയ്ക്കും 22.04.2020 28:49
ലെനിൻ : നൂറ്റിയൻപതാം ജന്മവാർഷികം ഇന്ന് 22 April 150 കൊല്ലങ്ങൾക്കു മുൻപ് ലെനിൻ ജനിച്ച ദിവസം മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ സച്ചിദാനന്ദനുമായി ലെനിനെ കുറിച്ചുള്ള അഭിമുഖം . പ്രധാനമായും നാലു ചോദ്യങ്ങൾ 1 . ആരാണ് ഇപ്പോൾ ലോകത്തിന് ലെനിൻ ? 2 . ഗാന്ധി എന്നും കൂടെയുണ്ടായിട്ടും നെഹ്‌റുവിനെ എങ്ങനെ ലെനിൻ സ്വാധീനിച്ചു? നെഹ്‌റുവിൽ എത്ര കണ്ട് ലെനിൻ ഉണ്ട് ? 3 . ഗാന്ധി ലെനിനേക്കാൾ ഒരു വയസ്സിനു മൂപ്പുള്ള...
സ്വയം വൃത്തിയാകുന്ന മഹാഗംഗ 20.04.2020 14:30
ഇന്നു രാവിലെ കണ്ട ബനാറസ് ഗംഗ കോവിഡ് കാലത്ത് സ്വയം വൃത്തിയായ ഒരു നദിയുടെ കഥ ഒരു പതിറ്റാണ്ടിലേറെയായി ബനാറസ് ഹിന്ദു സർവകലാശാലയിലെ ചിത്രകലാധ്യാപകനായ സുരേഷ് കെ നായർ 'ദില്ലി-ദാലി' യുടെ അഭ്യർത്ഥന പ്രകാരം ഇന്നു രാവിലെ ഗംഗാതീരത്തു പോയി. അദ്ദേഹം കണ്ട ഗംഗ കണ്ടുശീലിച്ച മലിനനദി അല്ല . മനുഷ്യൻ ചരിത്രനഗരത്തിൽ നിന്നും പിന്മാറിയപ്പോൾ സ്വയം കുളിച്ച് പാപപരിഹാരം ചെയ്ത് വൃത്തിയായ ഗംഗ . കേട്ടു നോക്കൂ ഈ അഭിമുഖം ... സ്വയ...
മരുഭൂ ഏകാന്തതയുടെ കോവിഡ് ഭാഷ 19.04.2020 9:09
എഴുത്തുകാരനായ വി മുസഫർ അഹമ്മദിന് കൊറോണാക്കാലത്ത് പ്രവാസലോകത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന വാട്ട്സ്ആപ് സന്ദേശങ്ങളുടെയും ഫോൺ വിളികളുടെയും പശ്ചാത്തലത്തിൽ അദ്ദേഹം ഹൃദയസ്പർശിയായി സംസാരിക്കുന്നു . ഇരുപതു വർഷമായി ഒരു മുറിയിൽ താമസിച്ചുപോരുന്ന ബഷീറിനും ദാസനും ഇടയിൽ പടർന്ന പുതിയ ഏകാന്തത ...പരിചിതമല്ലാത്ത അകൽച്ചകൾ , അസഹനീയമായ ഭയങ്ങൾ .. തിരക്കിട്ടോടേണ്ടാ ...വളവിനപ്പുറവും നിങ്ങളെ കാത്ത് ഏകാന്തത...
ഒരു രോഗവും ലോകസമ്പദ് രംഗവും 17.04.2020 22:57
ഒരു രോഗവും ലോകസമ്പദ് രംഗവും The Economic Times പത്രത്തിൽ Opinion Editor ഉം ഇന്ത്യയിലെ ഏറ്റവും മുതിർന്ന സാമ്പത്തികകാര്യ പത്രപ്രവർത്തകരിൽ ഒരാളുമായ ശ്രീ TK അരുൺ വളരെ വിശദവും സമഗ്രവുമായി സംസാരിക്കുന്നു . സമഗ്രമായ സംഭാഷണം : ദൈർഘ്യം 23 മിനിറ്റ് സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
Lignende podcasts
Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.