Manorama Online
Manorama Children
ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെLets listen to stories for kids on Manorama PodcastFor more - https://specials.manoramaonline.com/News/2023/podcast/index.html
Обов'язково відвідайте сайт подкасту та підтримайте його автора: bingepods.com
Де слухати?
Подкасти в застосунку Replaio Radio Уже незабаромПодкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти
Епізоди
കുസൃതിക്കാരൻ കുഞ്ഞൻ പാമ്പ് - MKid | Snake | Moral Story | Bedtime story 14.10.2026 3:43
കാറ്റാടിക്കാട്ടിലെ അത്തിമരത്തിന്റെ താഴത്തെ പൊത്തിലായിരുന്നു കുഞ്ഞൻ പാമ്പ് താമസിച്ചിരുന്നത്. ഉണ്ടക്കണ്ണും മിന്നുന്ന മേനിയുമൊക്കെയുള്ള അവൻ ഒരു കൊച്ചു സുന്ദരൻ തന്നെയായിരുന്നു. അത്തിമരത്തിന്റെ കെട്ടുപിണഞ്ഞ വേരുകളിൽ ഊർന്നു കളിച്ചും അരുവിയിലെ വെള്ളത്തിൽ ഒഴുകി നടന്നും കൂട്ടുകാർക്കൊപ്പം ഒളിച്ചുകളിച്ചുമെല്ലാം അവനാ കാട്ടിലങ്ങനെ വിലസി നടന്നു... കഥ കേട്ടോളൂ Kunjan, the little snake, lived in a hollow at...
തിത്തിമി മീനും മേഘവും - MKid | Fish | Moral Story | Bedtime story 11.10.2026 2:35
വലിയൊരു കാടിന്റെ ഒത്തനടുവിലായി കണ്ണാടി പോലെ തെളിഞ്ഞ ജലമുള്ള മനോഹരമായ ഒരു ചെറിയ കുളമുണ്ടായിരുന്നു. ആ കുളത്തിൽ 'തിത്തിമി' എന്നു പേരുള്ള ഒരു കുഞ്ഞു മീൻഉണ്ടായിരുന്നു. അവന്റെ ലോകം അതായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ വെള്ളത്തിൽ തുള്ളിച്ചാടിയും, കുളത്തിലെ പാറക്കല്ലുകൾക്കിടയിൽ ഒളിച്ചുകളിച്ചും അവൻ സന്തോഷത്തോടെ ജീവിച്ചു പോന്നു ... കഥ കേട്ടോളൂ Deep within a vast forest, there was a beautiful littl...
പറക്കും പാലവും സുപ്രു എന്ന സ്കൂട്ടറും | Malayalam Story for Kids | MKid | Suprru Scooter Story 07.10.2026 3:31
ഇത്തവണ നമ്മുടെ താരം സുപ്രു എന്ന നീല സ്കൂട്ടറാണ്. സുപ്രുവിനു ഒരു പ്രത്യേകതയുണ്ട്, അവന് ഒരിടത്ത് അടങ്ങിയിരിക്കാൻ കഴിയില്ല, എപ്പോഴും "സൂം... സൂം..." എന്ന് പറഞ്ഞ് ഓടിക്കൊണ്ടിരിക്കും. കുറച്ചുകാലം മുൻപ് അവരുടെ നാട്ടിലെ വലിയ മലകൾക്കിടയിൽ ഒരു പുതിയ തൂക്കുപാലം വന്നിരുന്നു. ഈ പാലം വളരെ വീതി കുറഞ്ഞതും, കാറ്റത്ത് ആടുന്നതുമായിരുന്നു. അതുകൊണ്ട് തന്നെ വലിയ വണ്ടികളൊന്നും അതിൽ കയറില്ല. നമ്മുടെ സുപ്രു സ്കൂട്ടർ എന്ന...
പാട്ട് മറന്ന കുയിൽ!- MKid | Cuckoo | Bedtime story 04.10.2026 2:13
കാട്ടിനുള്ളിലെ വലിയൊരു പൂമര കൊമ്പിൽ, മനോഹരമായി പാട്ടുപാടുന്ന ഒരു കുഞ്ഞു കുയിലുണ്ടായിരുന്നു. അവളുടെ മധുരശബ്ദം കേട്ട് ഇലകൾ നൃത്തം ചെയ്യുകയും കാട്ടിലെ സകല ജീവികളും സങ്കടങ്ങൾ മറന്ന് ആനന്ദിക്കുകയും ചെയ്യുമായിരുന്നു. കാടിന്റെ പ്രിയപ്പെട്ട പാട്ടുകാരിയായിരുന്നു ആ കുയിൽ.... കഥ കേട്ടോളൂ On a large branch deep within the forest lived a little cuckoo who sang beautifully. Her sweet melodies made the l...
തമ്പുവും ആകാശത്തെ വെള്ളപ്പന്തും! - MKid | Thambu | Bedtime story 27.09.2026 3:15
കാറ്റാടി കാട്ടിലെ കുസൃതിക്കാരൻ ആനക്കുട്ടിയായിരുന്നു തമ്പു. പകല സമയം മുഴുവൻ കൂട്ടുകാരോടൊപ്പം കളിച്ചുനടക്കുന്ന തമ്പുവിന് രാത്രിയായാൽ ഉറങ്ങാൻ വലിയ മടിയായിരുന്നു.ഒരു പൂർണ്ണചന്ദ്ര ദിനത്തിൽ, കാടൊട്ടാകെ വെള്ളി വെളിച്ചം പരന്നു കിടക്കുകയായിരുന്നു. കാറ്റാടി മരങ്ങളുടെ തലപ്പുകൾക്കിടയിലൂടെ മാനത്തേക്ക് നോക്കിയ തമ്പു, വട്ടത്തിൽ തിളങ്ങിനിൽക്കുന്ന അമ്പിളിമാമനെ കണ്ടു! .. കഥ കേട്ടോളൂ Thampu was a mischievous baby el...
ചെമ്പരത്തിച്ചോട്ടിലെ പൂച്ചവീട് | Malayalam Kids Story | Jiji & Jinu | MKid 23.09.2026 4:46
അതൊരു പഴയ വീടായിരുന്നു. അവിടെ കുറേപേർ താമസിച്ചിരുന്നു. അവരിൽ ഒരാളായിരുന്നു ജിജിപ്പൂച്ച. അവളൊരു നല്ല പൂച്ചക്കുട്ടിയായിരുന്നു. ആ വീട്ടിലെ കുട്ടികൾക്ക് അവൾ ഒരു അനുജത്തിയെ പോലെയാ. രാവിലെ ഉറക്കം ഉണർന്നാൽ അവർ ആദ്യം ഓടിയെത്തുന്നത് ജിജിപൂച്ചയുടെ അടുത്തേക്കാണ്. അത്രയ്ക്കു സ്നേഹമാണ്. എന്നാലും അവൾക്ക് ഏറ്റവും സ്നേഹം ആരോടായിരുന്നെന്നോ? ജിനുപൂച്ചയോട്. അവൻ ഒരു വീട്ടിലെയും പൂച്ചയല്ല. നാട്ടിലും ഓരോ വീട്ടിലുമൊക്കെ...
മീട്ടുപ്പൂച്ചയുടെ പൂക്കിരീടം | Bedtime Story for Kids | MKID | Cat Story 13.09.2026 3:07
ആ റോഡിന് ഇരുവശത്തും കുറച്ചു വീടുകൾ ഉണ്ടായിരുന്നു. എല്ലാവർക്കും തിരക്കല്ലേ, ആരും നേരിട്ട് കാണാറുകൂടിയില്ല. വല്ലപ്പോഴും പുറത്തേക്കിറങ്ങുമ്പോൾ ആരെങ്കിലും പരസ്പരം കണ്ടാൽ കണ്ടു. മിണ്ടിയാൽ മിണ്ടി. ചിരിച്ചാൽ ചിരിച്ചു. അത്ര തന്നെ. പക്ഷെ ആ വീടുകളുടെ മതിലുകളിലുള്ള വള്ളിച്ചെടികളും പൂക്കളുമൊക്കെ നല്ല കൂട്ടായിരുന്നു. ഈ വീട്ടുകാരൊക്കെ പരസ്പരം ഒരു സ്‌നേഹവുമില്ലാതെ ജീവിക്കുന്നതിൽ അവർക്ക് ലേശം വിഷമവും ഉണ്ടായി...
നല്ല പല്ലിക്കുട്ടി | Bedtime Story for Kids | MKid 11.09.2026 4:00
ആകാശം മുട്ടുന്ന വലിയ കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലെ വീട്ടിൽ ഒരു പല്ലിക്കുട്ടിയുണ്ട്. ലേശം വികൃതിയാണ്. ബാൽക്കണിയിലെ തുളസിച്ചെടിയുടെ ഇല കടിച്ചു മുറിക്കുക, കൂട്ടുകൂടാൻ വരുന്ന പൂമ്പാറ്റപെണ്ണ് പറക്കാൻ തുടങ്ങുമ്പോൾ വാൽകൊണ്ട് അടിച്ചിടുക തുടങ്ങി വിക്രിയകളുടെ എണ്ണം നീളും. ശെടാ, എന്താ ഈ പല്ലിക്കുട്ടി ഇങ്ങനെ? എന്നിട്ടോ? കഥ കേട്ടോളൂ... In a house on the twelfth floor of a building, there lives a little liz...
തമ്പുവിനെ പേടിപ്പിച്ച കൊച്ചുപൂച്ച! - MKid | Thambu | Kochu Poocha | Bedtime story 06.09.2026 1:48
കാറ്റാടി കാട്ടിലെ കുഞ്ഞുറുമ്പുകളോട് കളിച്ച്, ആറ്റുതീരത്തെ വെള്ളമൊക്കെ തെറിപ്പിച്ച് നടക്കുകയായിരുന്നു നമ്മടെ തമ്പുക്കുട്ടൻ. വൈകുന്നേരമായിട്ടും തമ്പു കളി നിർത്തി വീട്ടിൽ പോകുന്ന ലക്ഷണമൊന്നുമില്ല... കഥ കേട്ടോളൂ Our dear Thampu was playing with little ants in the Kattadi forest and splashing water by the riverside. Even though evening was setting in, there was no sign of him stopping his play...
മിന്നുവിന്റെയും ക്രോക്കുവിന്റെയും കൂട്ടുകാരൻ - MKid | Minnu | Krokku | Bedtime story 30.08.2026 2:49
ഒരു അവധിദിവസം രാവിലെ മിന്നു ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു. പെട്ടെന്നാണ് അവളോട് കുശലം പറയാൻ ക്രോക്കു എത്തിയത്. കുഞ്ഞു ചിറകുകൾ ഇളക്കി, കുസൃതിക്കണ്ണുകളോടെ പറന്നുവന്ന ക്രോക്കു മിന്നുവിന്റെ തോളിലിരുന്നു.... കഥ കേട്ടോളൂ One holiday morning, Minu was busy watering the plants. Suddenly, Kroku appeared, eager to chat. Flapping his tiny wings, with mischief in his eyes, Kroku flew over and perc...
മിടുക്കനായ റിയോ എന്ന ഓട്ടോറിക്ഷ | Malayalam Story for Kids | MKid | Bedtime story | Rio Autorickshaw 25.08.2026 4:16
വലിയ മലകൾക്കിടയിലുള്ള അരുവിക്കര' എന്ന ഗ്രാമത്തിൽ റിയോ എന്നൊരു കുട്ടി ഓട്ടോറിക്ഷ ഉണ്ടായിരുന്നു. റിയോയുടെ നിറം നല്ല കടും മഞ്ഞയായിരുന്നു. റിയോ ഭയങ്കര പാവമായിരുന്നു. വലിയ വണ്ടികളെ കാണുമ്പോൾ അവൻ തന്റെ കണ്ണാടികൾ ആത്മവിശ്വാസം ഇല്ലതെ പതുക്കെ താഴ്ത്തി വെക്കും. റിയോയുടെ കൂടെ വലിയ ടിപ്പൻ ലോറിയും, മണ്ണുമാന്തി യന്ത്രമായ ചിങ്കു ജെ.സി.ബിയും, വേഗത്തിൽ ഓടുന്ന കുഞ്ഞിക്കാറും, മെലിഞ്ഞ സൈക്കിളും ഉണ്ടായിരുന്നു. അവർ വലി...
സിംഹംസുനിയുടെ ജിം | Bedtime Story for Kids | MKid 16.08.2026 4:14
ഇപ്പോൾ കാട്ടിൽ നല്ല തണുപ്പാണ്. രാവിലെ എഴുന്നേൽക്കാനും ഓടിച്ചാടി നടക്കാനുമൊക്കെ കാട്ടിലുള്ളവർക്ക് ലേശം മടിയുമുണ്ട്. ഇര തേടാൻ പോകുന്നവരും വെയില് കായാനിറങ്ങുന്നവരും പതുക്കെ ഉണർന്നുവരുന്നേയുള്ളു. അപ്പോൾ സൂര്യൻ ഉദിച്ച് അല്പം വെയിൽ വന്നു തുടങ്ങി. കാട്ടിലൂടെ നടക്കാൻ തീരുമാനിച്ച സിംഹംസുനി ഒരു കാര്യം ശ്രദ്ധിച്ചു. കാട്ടിലെ കുട്ടികളടക്കം ഉഷാറില്ലാത്തവരായിരിക്കുന്നു. എന്തായിരിക്കും കാരണം? കഥ കേട്ടോളൂ... It's...
മാന്ത്രിക കിണറും മുയൽക്കുഞ്ഞുങ്ങളും - MKid | Magical Well | Little Rabbits | Bedtime story 10.08.2026 2:24
പൗർണമി കാടിന്റെ അരികിൽ മിന്നുവെന്നും ചിന്നുവെന്നും പേരുള്ള രണ്ട് കുഞ്ഞ് മുയലുകൾ താമസിച്ചിരുന്നു. അവർ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവർ പൂക്കളെയും ചിത്രശലഭങ്ങളെയും നോക്കി ഓടിക്കളിച്ച് അവർ അറിയാതെ കാട്ടിനുള്ളിലേക്ക് വളരെ ദൂരം പോയി... കഥ കേട്ടോളൂ At the edge of the Paurnami Forest lived two little rabbits named Minnu and Chinnu. They were the best of friends. One day, a...
തമ്പുവും കുസൃതിയും- MKid | Thampu and His Pranks | Bedtime story 02.08.2026 2:23
കാറ്റാടി കാട്ടിൽ കാഴ്ചകൾ കണ്ട് നടക്കുകയായിരുന്നു തമ്പു ആനക്കുട്ടൻ. കണ്ണിൽ നിറയെ കുസൃതിയുമായി കാഴ്ചകൾ കണ്ട് ഇങ്ങനെ നടക്കുമ്പോൾ അതാ നിൽക്കുന്നു മിട്ടു മുയൽ... കഥ കേട്ടോളൂ Thampu, the baby elephant, was strolling through the forest, taking in the sights. With mischief sparkling in his eyes, he was enjoying the view when, lo and behold, there stood Mithu the rabbit... Let's listen to the story....
തമ്പുക്കുട്ടനും മിന്നുക്കുട്ടിയും സ്കൂളിലേക്ക്! -- MKid | Minnu | Thambu | Moral Story 26.07.2026 1:46
രാവിലെ മുതലേ ആകാശത്ത് കരിമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു. നോക്കിനിൽക്കെ 'ചറപറാ' എന്ന് മഴ പെയ്യാൻ തുടങ്ങി. സ്കൂളിൽ പോകാൻ തയ്യാറായി നിന്ന മിന്നുവിന് വിഷമമായി. പക്ഷേ, മഴ തോരുന്ന ലക്ഷണമേയില്ല!പെട്ടെന്നാണ് മിന്നുവിന് തന്റെ പുതിയ കുടയുടെ കാര്യം ഓർമ്മ വന്നത്. ഓടിച്ചെന്ന് അവൾ ആ പുത്തൻ കുട കയ്യിലെടുത്തു. കുട്ടിത്തവളകൾ നൃത്തം ചെയ്യുന്ന ഭംഗിയുള്ള ചിത്രങ്ങളുള്ള ഒരു ഒന്നാന്തരം കുട! കുടയും ചൂടി, മഴവെള്ളത്തിൽ തുള്ളി...
മുത്തശ്ശിയെ സഹായിച്ച മിന്നു! - MKid | Minnu | Moral Story 19.07.2026 2:40
ഒരു ദിവസം വൈകുന്നേരം മിന്നു സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരികയായിരുന്നു. അന്നേരം ആകാശത്ത് കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. എപ്പോ വേണമെങ്കിലും കനത്ത ഒരു മഴ പെയ്യാം എന്ന അവസ്ഥ. മിന്നു വീട്ടിലെത്താൻ വേണ്ടി അല്പം വേഗത്തിൽ നടന്നു... കഥ കേട്ടോളൂ One evening, Minu was walking home after school. Dark clouds were gathering in the sky, threatening a heavy downpour at any moment. Minu quicken...
അങ്ങനെ മഴവില്ലുണ്ടായി | Bedtime Story for Kids 12.07.2026 6:46
അതൊരു മഴക്കാലമായിരുന്നു. വഴിയിലും പാടത്തും കുഞ്ഞു തോട്ടിലും വെള്ളം. കുറേ കുറേ വെള്ളം. നല്ല കറുത്ത റോഡിൻറെ ഇരുവശത്തും കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെ ഓരോ വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ മണ്ണ് കലർന്ന ഇളം തവിട്ട് നിറത്തിലുള്ള വെള്ളം കുതിച്ച് ഉയരും. അത് കണ്ടു നിൽക്കുന്നത് പാടവരമ്പത്തെ തവളക്കുട്ടിക്ക് വലിയ ഇഷ്ടമായിരുന്നു. അതിനൊരു കാരണവുമുണ്ട്. എന്താണെന്ന് അറിയേണ്ടേ? കഥ കേട്ടോളൂ... It was a monsoon season....
കൊച്ചുപൂച്ചയെ രക്ഷിച്ച മിന്നു! - MKid | Minnu | Kochu Poocha 06.07.2026 2:01
ഒരു ദിവസം വൈകുന്നേരം മിന്നു സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുമ്പോൾ വഴിയരികിൽ നിന്ന് ഒരു പൂച്ചക്കുഞ്ഞിന്റെ ശബ്ദം കേട്ടു. അവൾ ചുറ്റും നോക്കി...ഒരു മരത്തിന്റെ ചുവട്ടിൽ തണുത്ത് വിറച്ചുകൊണ്ടിരുന്ന ഒരു പൂച്ചക്കുഞ്ഞിനെ കണ്ടു. .. കഥ കേട്ടോളൂ One evening, as Minnu was walking home from school, she heard a faint "meow... meow..." from the roadside. Looking around, she spotted a shivering kitten at the fo...
മിന്നുവും കളർ പെൻസിലും - MKid | Rabbit | Raindrops | Adventure | Forest 28.06.2026 3:39
മിന്നുവിന്റെ സ്കൂളിലിന്ന് ചിത്രരചനാ മത്സരമാണ്. അതു കൊണ്ട് തന്നെ മിന്നു വളരെ സന്തോഷത്തിലാണ് സ്കൂളിലേയ്ക്ക് പോയത്. കുട്ടികൾ എല്ലാവരും തങ്ങളുടെ കളർപ്പെൻസിലുകളും വരയ്ക്കാനുള്ള പെൻസിലും മായ്ക്കാനുള്ള റബറുമൊക്ക കൊണ്ടുവന്നിരുന്നു. മിന്നുവും തന്റെ പുതിയ കളർപ്പെൻസിൽ പെട്ടി ബാഗിൽ സൂക്ഷിച്ച് വച്ചിരുന്നു... കഥ കേട്ടോളൂ There was a drawing competition at Minnu's school today. So, Minnu went to school feeli...
ചിമ്മുവും മഴത്തുള്ളിയും! | MKid | Rabbit | Raindrops | Adventure | Forest 20.06.2026 2:10
സുന്ദരമായ പൂക്കളും പച്ചപ്പും നിറഞ്ഞ ഒരു ഗ്രാമത്തിൽ ചിമ്മു എന്നൊരു കുഞ്ഞു മുയൽ ജീവിച്ചിരുന്നു. മിന്നു വളരെ സന്തോഷവതിയും മിടുക്കിയുമായിരുന്നു. അവൾക്ക് കൂട്ടുകാരോടൊപ്പം ഓടിക്കളിക്കാനും പുതിയ സ്ഥലങ്ങൾ കണ്ടെത്താനും ഏറെ ഇഷ്ടമായിരുന്നു... കഥ കേട്ടോളൂ In a village full of beautiful flowers and greenery, there lived a little rabbit named Chimmu. Minnu was very happy and clever. She loved to run and p...
കുഞ്ഞു മുയലും ധീരൻ ആമയും| Malayalam Story for Kids | MKid | Bedtime story | Rabbit and Tortoise 14.06.2026 3:02
In a forest, lived a little rabbit named Kunju and a tortoise named Dheeran. Kunju could run very fast. He was very proud of his speed. Listen to the story... ഒരു കാട്ടിൽ കുഞ്ഞു എന്നൊരു മുയലും ധീരൻ എന്നൊരു ആമയും താമസിച്ചിരുന്നു. കുഞ്ഞു വളരെ വേഗത്തിൽ ഓടുമായിരുന്നു. തന്റെ വേഗതയിൽ അവന് വലിയ അഭിമാനവുമുണ്ടായിരുന്നു. കഥ കേട്ടോളൂ... Credits; . Narration - Jesna Nagaroor Production - Nidhi Thomas Se...
വികൃതിയായ ടിപ്പൻ എന്ന ടിപ്പർലോറി | Malayalam Story for Kids | MKid | Chinku The JCB | JCB Story 08.06.2026 5:17
ടിപ്പൻ ഒരു പടുവികൃതിയാണ്. ഈ കഥ തുടങ്ങുന്നതേ അവൻെറ വികൃതിയെക്കുറിച്ച് ഓർത്തിട്ടാണ്. വികൃതീന്നു പറഞ്ഞാൽ, ഹെന്റമ്മോ, പമ്പരവികൃതി. ങാ, ടിപ്പൻ ഒരു ടിപ്പർലോറിയാണ്. ടിപ്പന്റെ വികൃതികൾകാരണം ആർക്കും റോഡിലിറങ്ങി നടക്കാനോ ഓടാനോ കഴിയുമായിരുന്നില്ല. ഉദാഹരണത്തിന്, റോഡിലൂടെ സമാധാനമായി പോകുന്ന ഒരു സ്‌കൂട്ടർ ഉണ്ടായിരുന്നെ. ഇത് ദൂരേന്നു കണ്ട ടിപ്പന് ഒരു കുസൃതി തോന്നി. അവൻ പെട്ടെന്ന് പാഞ്ഞുവന്ന് 'പപ്പര പപ്പര പപ...
കുറുക്കന് പറ്റിയ അമളി - MKid | The Arrogant Elephant and the Colony of Ants 31.05.2026 3:20
Once upon a time, a mother goat had three children. The eldest was Chindhu, the second was Appu, and the youngest was Chinnu. One day, the mother said, "My children, haven't you grown up? Now you must learn to build your own homes and live independently."..... Let's listen to the story. Narration : Jesna Nagaroor Story and Production : Nidhi Thomas See omnystudio.com/listener for privacy informati...
ക്രോക്കു എന്ന കുട്ടിപ്പാറ്റയുടെ ഫ്രിഡ്ജിനുള്ളിലെ മഞ്ഞുലോകം | Malayalam Story for Kids | MKid | Bedtime story | Crocku Cockroach 24.05.2026 2:41
When they sat in the little light of the kitchen, Crocu and Chuttu had a desire. "Is it enough to always walk on this floor?" "Don't we need to see what's inside that big white box?" Yes. It was a refrigerator. One night, when the family members came to open the refrigerator and take milk. Crocu and Chuttu hid and waited for an opportunity. Just before closing the refrigerator, Crocu flew in sayin...
അഹങ്കാരി ആനയും ഉറുമ്പിൻ കൂട്ടവും | MKid | The Arrogant Elephant and the Colony of Ants 17.05.2026 3:03
ഒരിക്കൽ ഒരു വലിയ കാട്ടിൽ അഹങ്കാരിയായ ഒരു ആനയുണ്ടായിരുന്നു. തന്റെ വലിപ്പത്തിലും കരുത്തിലും അഹങ്കരിച്ചിരുന്ന അവൻ കാട്ടിലെ ചെറിയ മൃഗങ്ങളെയും പക്ഷികളെയും നിരന്തരം ശല്യം ചെയ്യുമായിരുന്നു. വഴിയിൽ കാണുന്ന പക്ഷിക്കൂടുകൾ തകർക്കുക, ചെറിയ മൃഗങ്ങളുടെ മേൽ ചവിട്ടുക ഇതൊക്കെയായിരുന്നു അവന്റെ വിനോദം.... കഥ കേട്ടോളൂ Once, in a large forest, there was an arrogant elephant. Proud of his size and strength, he c...
Схожі подкасти
Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали