uk

Dr. Chinchu C

മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

Health ML ↓ Епізодів: 40

മനസ്സിനെ പറ്റിയും മനഃശാസ്ത്രത്തെ പറ്റിയും മലയാളത്തിൽ സംസാരിക്കുന്ന ഇടം.നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ chinchu.c@gmail.com ൽ അറിയിക്കാം.

Обов'язково відвідайте сайт подкасту та підтримайте його автора: www.mhinnovation.net

Автор

Dr. Chinchu C

Категорія

Health

Сайт подкасту

www.mhinnovation.net

Останній епізод

12 сер 2026

Де слухати?

Подкасти в застосунку Replaio Radio Уже незабаром

Подкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти

Завантажити з Google Play Встановіть безкоштовно Android майже 10 млн завантажень · рейтинг 4,8 iOS незабаром

Епізоди

വെറും സംസാരം മാത്രമല്ല | Social Communication ft. Dwitheeya P 12.08.2026

Social Communication അഥവാ സാമൂഹ്യ ആശയവിനിമയം എന്താണെന്നും, അതിന് മാനസികാരോഗ്യവുമായി ഉള്ള ബന്ധവും ദ്വിതീയ പാതിരമണ്ണ വിശദീകരിക്കുന്നു.

പൗലോ കൊയ്ലോ പറ്റിച്ചോ? Manifestation and Law of Attraction 28.07.2026

Manifestation, Law of Attraction തുടങ്ങിയ വാക്കുകൾ നമുക്ക് സുപരിചിതമായി കഴിഞ്ഞു. ഒരുപാടു പേർക്ക് ഇവയൊക്കെ ഉപയോഗപ്പെടുന്നു എന്നും കേൾക്കുന്നു. മനശാസ്ത്രം എന്താണ് പറയുന്നത് എന്നു നോക്കാം.

പ്രായമായവർ ഇന്റർനെറ്റിൽ വഴിതെറ്റുന്നത് എന്തുകൊണ്ട് | Elderly and Misinformation 02.01.2026

പ്രായമായവർ പലരും ഇന്റർനെറ്റിൽ കാണുന്ന എന്തും എളുപ്പത്തിൽ വിശ്വസിക്കുന്നത് ഒരു പ്രശ്നമായി പലരും പറയാറുണ്ട്. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാനുള്ള സാധ്യത ചെറുപ്പക്കാർക്കും കുട്ടികൾക്കും ഒക്കെ ഉണ്ടെങ്കിലും പ്രായമായവർക്ക് ചില ബലഹീനതകൾ അധികമായി ഉണ്ടാവാം.  അത്തരം സാധ്യതകളെ പറ്റിയാണ് ഈ എപ്പിസോഡ്

'മോട്ടിവേഷൻ ക്ലാസുകൾ' കൊണ്ട് ഗുണമുണ്ടോ ? 24.06.2025

മോട്ടിവേഷൻ ക്ലാസുകൾ എല്ലാവർക്കും വളരെ പ്രിയമാണ്. മടി മാറ്റാൻ മുതൽ മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാൻ വരെ ഉള്ള ഒറ്റമൂലിയായി ഇവയെ കാണുന്നവരുണ്ട്, മോട്ടിവേഷണൽ പ്രസംഗങ്ങളുടെ മനശാസ്ത്രം ആണ് ഇവിടെ ചർച്ച ചെയ്യുന്നത്

സ്നേഹത്തിന് പല ഭാഷകൾ? The theory of Love Languages 31.01.2025

This episode discusses the hypothesized love languages and the status of empirical research on them.

ശോഭ ചിരിക്കുന്നില്ലേ? | Mandela Effect 31.08.2023

"ശോഭ ചിരിക്കുന്നില്ലേ?" എന്നും "എന്നോടോ ബാലാ" എന്നും ഉള്ള ഡയലോഗുകൾ ആ സിനിമകളിൽ ഇല്ല എന്നത് പലർക്കും ഒരു ഞെട്ടിക്കുന്ന തിരിച്ചറിവായിരിക്കും. ഇങ്ങനെ ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ ഒക്കെ ആളുകൾ ഒരേ തെറ്റായ ഓർമ്മകൾ കൊണ്ടുനടക്കുന്നതിനെ ആണ് Mandela Effect എന്ന് വിളിക്കുന്നത്. ഈ പ്രതിഭാസത്തെപ്പറ്റിയാണ് ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്.

കൊല്ലുന്ന ആൾക്കൂട്ടങ്ങൾ | The Psychology of Mob Violence and Lynching 02.06.2023

ആൾക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രശ്നമാണ്. എന്നാൽ ഇവയുടെ പിന്നിൽ ചില മനശ്ശാസ്ത്ര ഘടകങ്ങളും ഉണ്ട്. ആൾക്കൂട്ട അക്രമങ്ങളിൽ പങ്കെടുക്കുന്നവർ ആര്, ഇത്തരം അക്രമങ്ങളുടെ മനശ്ശാസ്‌ത്രം എന്ത് എന്നിവയൊക്കെ ആണ് ഈ എപ്പിസോഡിൽ. XnVRxWvempeI74Zy9Ml8

ഈ വർഷം നന്നാവണം| New Year Resolutions and their Psychology 31.12.2022

ഒരുപാട് പേർ പുതുവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാറുണ്ട്. പലരും അവ നടപ്പിലാക്കുന്നതിൽ പരാജയപ്പെടാറുമുണ്ട്. വിജയിക്കുന്ന കുറെ പേരും ഉണ്ട്. ഇത്തരം New Year Resolutions വിജയിക്കുന്നതിന്റെയും പരാജയപ്പെടുന്നതിന്റെയും കാരണങ്ങളും, നമുക്ക് പരീക്ഷിക്കാവുന്ന ചില കാര്യങ്ങളും ആണ് ഈ എപ്പിസോഡിൽ.

മാപ്പു പറച്ചിലുകൾ ft Dwitheeya Pathiramanna 19.12.2022

തെറ്റ് സംഭവിച്ചാൽ മാപ്പ് പറയുക എന്നത് പൊതുവേ ഒരു നല്ല ശീലമാണ്. എന്നാൽ എല്ലാ മാപ്പ് പറച്ചിലുകളും ഒരേപോലെ അല്ല മനസ്സിലാക്കേണ്ടത്. ഈ വിഷയം സൈക്കോളജിസ്റ്റ് ദ്വിതീയ പാതിരമണ്ണ വിശദമായി സംസാരിക്കുന്നു

ആർത്തവ കാല പ്രശ്നങ്ങൾ | PMS and PMDD 14.12.2022

നമ്മുടെ ഇടയിൽ വേണ്ട അളവിൽ അവബോധം എത്തിയിട്ടില്ലാത്ത വിഷയങ്ങളാണ് PreMenstrual Syndrome (PMS), PreMenstrual Dysphoric Disorder (PMDD) എന്നിവ. നമുക്ക് ചുറ്റുമുള്ള പല ആളുകളും ഇവ അനുഭവിക്കുന്നുണ്ടാവാം. PMS, PMDD എന്നിവയെപ്പറ്റി സംസാരിച്ചത്.

താക്കോല് മരുന്നു ഡപ്പിയിലാണല്ലോ|Theory of Mind ft. Dwitheeya Pathiramanna 09.08.2022

നമ്മുടെയും മറ്റുള്ളവരുടെയും മാനസികാവസ്ഥകളെ പറ്റി ചിന്തിക്കാനും തിരിച്ചറിയാനും ഉള്ള കഴിവിനെ ആണ് Theory of Mind എന്ന് വിളിക്കുന്നത്. മനുഷ്യരുടെ വളർച്ചയിലെയും പരസ്പര സഹകരണത്തിലെയും ഒരു പ്രധാനപ്പെട്ട ഘടകമാണ് ഇത്. മനശാസ്ത്രജ്ഞയായ ദ്വിതീയ പാതിരമണ്ണ ഈ വിഷയം വിശദമായി സംസാരിക്കുന്നു.

കിളി പോയി ഇരിക്കാറുണ്ടോ? | Burnout and Languishing 11.04.2022

ഈയടുത്ത് നമ്മളിൽ പലർക്കും പഴയപോലെ സന്തോഷിക്കാനും കാര്യങ്ങൾ ചെയ്യാനും ഒക്കെ ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ട്. ഇത് Burnout, Languishing എന്നീ പ്രശ്നങ്ങളുടെ ഭാഗമാവാം. ഇവയെപ്പറ്റി വിശദമായി.

ഉറക്കം അത്ര പ്രധാനമാണോ? On Sleep and Sleep Hygiene 19.02.2022

ഉറക്കത്തിന് അതർഹിക്കുന്ന പ്രാധാന്യം നമ്മൾ കൊടുക്കുന്നുണ്ടോ എന്ന് സംശയമാണ്. ആവശ്യത്തിന് ഉറങ്ങാത്തതിന് പല ഒഴിവുകഴിവുകളും നമ്മൾ കണ്ടെത്താറുണ്ട്. ഉറക്കത്തിലെ പ്രാധാന്യത്തെയും, ചില നിദ്രാ ശുചിത്വ (Sleep Hygiene) രീതികളെയും പറ്റി

പച്ചപ്പും ഹരിതാഭയും നമ്മളും 27.01.2022

പച്ചപ്പും പ്രകൃതിരമണീയമായ കാഴ്ചകളും ഒക്കെ നമ്മളെ കാര്യമായി സന്തോഷിപ്പിക്കുന്നവയാണ്. ഇത്തരം അനുഭവങ്ങൾക്ക് മാനസികാരോഗ്യം വർദ്ധിപ്പിക്കാനും, ജീവിതത്തിലെ സമ്മർദങ്ങളെ നേരിടാൻ സഹായിക്കാനും ഒക്കെ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ വിഷയം വിശദമായി സംസാരിച്ചത്.

എന്താണ് ASMR? 11.12.2021

പതിഞ്ഞ സ്വരത്തിലെ സംസാരം, നഖം കൊണ്ട് കൊട്ടുന്ന ശബ്ദം, പെയിന്റ് മിക്സ് ചെയ്യുന്നതും മേക്കപ്പ് ചെയ്യുന്നതും പോലെയുള്ള പ്രവർത്തികൾ, ആളുകൾ ഭക്ഷണം കഴിക്കുന്നത്, സ്പോഞ്ച് പോലുള്ള വസ്തുക്കൾ അമർത്തുന്നത് - ഇവയൊക്കെ കാണുമ്പോഴോ കേൾക്കുമ്പോഴോ ചില ആളുകൾക്ക് ഉണ്ടാവുന്ന സുഖകരമായ അനുഭവത്തെയാണ് ASMR എന്ന് വിളിക്കുന്നത്. ഈ പ്രതിഭാസത്തെ പറ്റി

കേശവൻ മാമൻ പ്രതിഭാസം | Conspirituality, QAnon, and Uncertainties 03.11.2021

ഇൻറർനെറ്റിന്റെയും സോഷ്യൽമീഡിയയുടെയും സഹായത്തോടെ വളരുകയും കോവിഡ് കാലത്തെ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ വ്യാപിക്കുകയും ചെയ്ത Conspirituality എന്ന പ്രതിഭാസത്തെ പറ്റി

നന്ദി വേണം, നന്ദി | Gratitude and Mental Health 16.10.2021

Gratitude അഥവാ കൃതജ്ഞത ഈയടുത്ത കാലത്ത് കാര്യമായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കൃതജ്ഞതയും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിലവിൽ ലഭ്യമായ അറിവുകൾ പങ്കു വെയ്ക്കുന്നു.

താജ് മഹലും ഈഫൽ ടവറും അംശവടിയും വിൽക്കുന്നവർ | Psychology of Frauds, Con Artists and Their Victims. 01.10.2021

താജ് മഹലും ചെങ്കോട്ടയും പലവട്ടം വിറ്റ നട്വർലാലിനെ അറിയാമോ? അല്ലെങ്കിൽ രണ്ടു തവണ ഈഫൽ ടവർ സ്ക്രാപ്പ് വിലയ്ക്ക് വിറ്റ വിക്ടർ ലസ്റ്റിഗിനെ? ലോകപ്രശസ്തരായ തട്ടിപ്പ് കലാകാരന്മാർ, Con Artists ഒരുപാട് പേരുണ്ട്. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ട്രാൻസ്ജെൻഡർ മനുഷ്യരും ഉണ്ട് ഇക്കൂട്ടത്തിൽ. അമേരിക്കൻ ഐക്യനാടുകളിൽ മാത്രം ഒരു വർഷം ഏതാണ്ട് 3,70,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ട് എന്നാണ് അനുമാന...

അത് ശരിയാണല്ലോ | Availability Heuristic in everyday life 22.09.2021

നിത്യജീവിതത്തിൽ നാം എടുക്കുന്ന പല തീരുമാനങ്ങളും, നമ്മുടെ പല ധാരണകളും എളുപ്പം ലഭ്യമായ ചില ഓർമ്മകളുടെ ബലത്തിൽ മാത്രമാകാം. എന്നാൽ അത്തരം തീരുമാനങ്ങൾ നാം നല്ലവണ്ണം ചിന്തിച്ച് എടുത്തവയാണ് എന്ന് നാം തെറ്റിദ്ധരിക്കുകയും ചെയ്യാം. അത്തരം തെറ്റിദ്ധാരണകളിലേക്ക് നയിക്കുന്ന Availability Heuristic അഥവാ Availability Bias എന്ന ചിന്താ വൈകല്യത്തെപ്പറ്റി.

യോഗയും മാനസികാരോഗ്യവും: നെല്ലും പതിരും | On Yoga and Mental Health 18.09.2021

മാനസികരോഗങ്ങളുടെ ചികിത്സയിലും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഒക്കെ യോഗയ്ക്ക് എത്രമാത്രം സംഭാവന ചെയ്യാൻ സാധിക്കും എന്നതിനെ പറ്റി നിലവിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസാരിച്ചത്.

ഓഹരി വിപണിയിലെ തലച്ചോർ | Cognitive Biases in Share Market 31.07.2021

പണം വെച്ചുള്ള കളി ആയതുകൊണ്ടുതന്നെ ഓഹരി വിപണിയിലെ നമ്മുടെ തീരുമാനങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവാം. ഓഹരി വിപണിയിലും മറ്റ് സാമ്പത്തിക ഇടപാടുകളിലും നമ്മെ സ്വാധീനിക്കാവുന്ന ചില ചിന്താ വൈകല്യങ്ങളെ പറ്റി.

ആചാരങ്ങളുടെ മനഃശാസ്ത്രം | Psychology of Rituals 03.07.2021

ആചാരങ്ങൾക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. എന്തുകൊണ്ടാണ് അവ നമുക്ക് ഇത്രയേറെ പ്രധാനമായത്? അവയുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്? ആചാരങ്ങളെ സംബന്ധിച്ച മനഃശാസ്ത്ര ഗവേഷണ ഫലങ്ങളെപ്പറ്റി

ചർച്ച: National Commission for Allied and Healthcare Professions (NCAHP) Act 2020 09.06.2021

ഫിസിയോതെറാപ്പി, ഒപ്റ്റോമെട്രി, റേഡിയോ ടെക്നോളജി തുടങ്ങിയ മേഖലകൾക്കൊപ്പം സൈക്കോളജിക്കും പരിശീലന, പ്രയോഗ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ (regulation and maintenance of standards of education and services) വേണ്ടി പാസാക്കിയിട്ടുള്ള National Commission for Allied and Healthcare Professions (NCAHP) Act, 2020 എന്ന നിയമത്തെപ്പറ്റി Association for Social Change, Evolution and Transformation (ASCENT) നടത്തിയ പാനൽ...

സന്തോഷം കണ്ടെത്താനുള്ള വഴികൾ| Happiness and Science 02.04.2021

നീണ്ടുനിൽക്കുന്ന സന്തോഷം എന്നത് നിത്യജീവിതത്തിലെ ചെറിയ പ്രവർത്തികളിലൂടെയാണ് പലപ്പോഴും കിട്ടുക. വസ്തുവകകളെക്കാൾ നല്ല അനുഭവങ്ങളാണ് കൂടുതൽ കാലം നമ്മെ സന്തോഷിപ്പിക്കുക. സയൻസിന്റെ സഹായത്തോടെ അത്തരം വഴികളെ കണ്ടെത്താനുള്ള ഒരു ശ്രമം.

ഓൺലൈൻ ക്ലാസ്സുകൾ മടുപ്പിക്കുന്നതെന്തുകൊണ്ട്? | Zoom Fatigue 11.03.2021

ഓൺലൈൻ ക്ലാസുകളും മീറ്റിങ്ങുകളും പലപ്പോഴും ഒരു അനുഗ്രഹമാണെങ്കിലും ചിലർക്കെങ്കിലും അവ വല്ലാത്ത മടുപ്പ് ഉണ്ടാക്കുന്നുണ്ട്. Zoom Fatigue എന്ന ഈ അവസ്ഥയെയും, അതിന്റെ കാരണങ്ങളെയും പറ്റി

Слухайте подкаст മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health у Replaio

Радіо та подкасти в одному застосунку - безкоштовно й без реєстрації. Встановіть уже сьогодні та не пропустіть запуск

Завантажити з Google Play

Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали