SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Podcast'in sitesini ziyaret etmeyi ve yapımcısını desteklemeyi unutma: www.sbs.com.au

Yazar

SBS

Kategori

News

Podcast web sitesi

www.sbs.com.au

Son bölüm

8 Eki 2026

Nereden dinlenir?

Uygulamada podcast'ler Replaio Radio Çok yakında

Podcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol

Google Play'den indir Ücretsiz yükle Android 5 Mn+ indirme · 4,8 puan iOS yakında

Bölümler

SMSFലൂടെ പ്രോപ്പർട്ടി വാങ്ങുന്നതിന് നിയന്ത്രണം വന്നേക്കും; തീരുമാനം ഗ്രീൻസ് പാർട്ടിയുമായുള്ള ധാരണ പ്രകാരം 24.06.2026

2026 ജൂൺ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

മിനിമം വേതനവും പേരൻറൽ ലീവും കൂടും, സൂപ്പറാന്വേഷനിലും നേട്ടം; ജൂലൈ 1മുതൽ ഓസ്‌ട്രേലിയയില്‍ നടപ്പിലാകുന്ന നിയമ മാറ്റങ്ങള്‍ അറിയാം... 24.06.2026

പുതിയ സാമ്പത്തിക വര്‍ഷത്തിൽ നികുതി, ശമ്പളം, പേരൻറൽ ലീവ് തുടങ്ങിയ മേഖലകളിൽ ഒട്ടേറെ മാറ്റങ്ങൾ നടപ്പിലാകുകയാണ്. ജൂലൈ 1 മുതൽ നടപ്പിലാകുന്ന സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാം, മുകളിലെ പ്ലേയറിൽ നിന്നും....

ഇന്നത്തെ വാർത്ത: CGT, നെഗറ്റീവ് ഗിയറിങ്ങ് ബില്ലുകൾ പാസ്സയേക്കും; പിന്തുണക്കുമെന്ന് ഗ്രീൻസ് 23.06.2026

2026 ജൂൺ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

പാനിക് അറ്റാക്കും ഉത്കണ്ഠയും ഉണ്ടാകാറുണ്ടോ? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങൾ അറിയാം 23.06.2026

ഓസ്ട്രേലിയയിൽ മാനസിക സമ്മർദം അനുഭവിക്കുന്ന സ്ത്രീകൾക്ക് ലഭ്യമായ സഹായങ്ങൾ എന്തെല്ലാമാണ്? മെൽബണിൽ കമ്മ്യൂണിറ്റി മെന്റൽ ഹെൽത്ത് ക്ലിനിക് ടീം ലീഡർ ഡോ. ജോസി തോമസുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം കേൾക്കാം. മുകളിലെ പ്ലേയറിൽ നിന്നും....

കൊടും തണുപ്പിൽ നഗ്നരായി നീന്തി ആയിരങ്ങൾ; ഈ വർഷത്തെ 'Dark Mofo Solstice Swim' വിശേഷങ്ങൾ കേൾക്കാം 23.06.2026

വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിക്ക് ശേഷമുള്ള ആദ്യ സൂര്യോദയത്തെ വരവേൽക്കാനാണ് ഹോബാർട്ടിലെ ഡെർവെന്റ് നദീമുഖത്ത് ആയിരങ്ങൾ ഒത്തുകൂടിയത്. ഇരുട്ടിനെ അതിജീവിച്ച് പുതിയ വെളിച്ചത്തെ സ്വീകരിക്കുന്നുവെന്നാണ് ഈ നീന്തലിനെ വിശേഷിപ്പിക്കുന്നത്... വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....

ഇന്നത്തെ വാർത്ത: മാരകമായ പക്ഷിപ്പനി വകഭേദം ഓസ്ട്രേലിയയിൽ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കുവാൻ നിർദ്ദേശം 22.06.2026

2026 ജൂൺ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഒരു മണിക്കൂർ മാറ്റിവെച്ചാൽ ഒരാളുടെ ജീവൻ രക്ഷിക്കാം; ഓസ്‌ട്രേലിയയിൽ എങ്ങനെ രക്തം ദാനം ചെയ്യാമെന്നറിയാം 22.06.2026

ഓസ്‌ട്രേലിയയിൽ ഓരോ ദിവസവും ആയിരക്കണക്കിന് രോഗികൾക്കാണ് രക്തം ആവശ്യമായി വരുന്നത്. എന്നാൽ, പുതിയ രക്തദാതാക്കളെ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ രക്തദാനം ചെയ്യാൻ ആലോചിക്കുന്നുണ്ടെങ്കിൽ, എവിടെ രജിസ്റ്റർ ചെയ്യണം, ആരൊക്കെയാണ് ദാനം ചെയ്യാൻ അർഹർ, രക്തദാനത്തിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് വിശദമായി അറിയാം...

ആഗോള പട്ടികയിൽ UNSW 19-ആം സ്ഥാനത്ത്; ഓസ്ട്രേലിയയിലെ മികച്ച യൂണിവേഴ്സിറ്റികളറിയാം 22.06.2026

ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് 2027 ആണ് ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റികളുടെ പട്ടിക പുറത്തിറക്കിയത്. ആദ്യത്തെ 30 സർവകലാശാലകളിൽ ഓസ്ട്രേലിയയിലെ നാല് യൂണിവേഴ്സിറ്റികൾ ഇടം പിടിച്ചു. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....

ഓസ്ട്രേലിയ പോയവാരം:വൺ നേഷൻ 'വൈറ്റ് ഓസ്‌ട്രേലിയ പോളിസി' തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്ന് വിമർശനം; സമ്പദ് വ്യവസ്ഥ മന്ദഗതിയിലെന്ന് RBA 20.06.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....

സെൻസസ് ജോലിക്ക് ആളെത്തേടി ഓസ്ട്രേലിയ; മുൻപരിചയം ആവശ്യമില്ല, മുപ്പതിനായിരത്തിലേറെ അവസരങ്ങൾ 20.06.2026

2026ൽ നടക്കുവാൻ പോകുന്ന ദേശീയ സെൻസസിനായാണ് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. മുൻപരിചയം ആവശ്യമില്ലാത്ത പൊസിഷനുകളും ഇതിലുണ്ട്. വിശദമായി കേൾക്കാം..മുകളിലെ പ്ലേയറിൽ നിന്നും...

ഇന്നത്തെ വാർത്ത: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു; പെർത്തിൽ പീഡിയാട്രീഷ്യൻ കസ്റ്റഡിയിൽ 19.06.2026

2026 ജൂൺ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഖത്തറിൻറെ ഫൗളിന് കാനഡയുടെ ഗോൾമഴ, മെക്‌സിക്കോ നോക്കൗട്ടിൽ; കേൾക്കാം ലോകകപ്പ് വാർത്തകൾ 19.06.2026

ലോകകപ്പിലെ 32 അംഗ നോക്കൗട്ട് റൌണ്ടിൽ മെക്സിക്കോ പ്രവേശനം ഉറപ്പിച്ചു. ദക്ഷിണ കൊറിയക്കെതിരയാണ് മെക്സിക്കോ വിജയം നേടിയത്. മറ്റൊരു മൽസരത്തിൽ ഖത്തറിനെതിരെ ആറ് ഗോളുകൾക്ക് കാനഡ വിജയിച്ചു. കേൾക്കാം ലോകകപ്പ് വാർത്തകൾ...

ഇന്നത്തെ വാർത്ത: ക്യാപിറ്റൽ ഗെയ്ൻ ടാക്സിൽ ഇളവ് പ്രഖ്യാപിച്ചു; 27 ലക്ഷം ചെറുകിട ബിസിനസുകൾക്ക് നേട്ടമെന്ന് പ്രധാനമന്ത്രി 18.06.2026

2026 ജൂൺ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

കൊണ്ടും കൊടുത്തും ഇംഗ്ലണ്ടും ക്രോയേഷ്യയും, പറങ്കികളെ പൂട്ടി കോംഗോ,ഘാനയും കൊളംബിയും വിജയികൾ; ലോകകപ്പ് വിശേഷങ്ങൾ 18.06.2026

ആദ്യ റൗണ്ടിലെ അവസാന ദിനത്തിൽ ഇംഗ്ലണ്ടിൻറെയും ക്രൊയേഷ്യയുടെയും കാലാൾപടകൾ അടിച്ചും തിരിച്ചടിച്ചുമാണ് മുന്നേറിയത്. ആരാധകരെ നിരാശപ്പെടുത്തി പോർച്ചുഗൽ കോംഗോയോട് സമനില വഴങ്ങി. ഘാനയും കൊളംബിയയും മറ്റ് മൽസരങ്ങളിൽ വിജയിച്ചു. എഴാം ദിന വിശേഷങ്ങളിലേക്ക്....

ഇന്നത്തെ വാർത്ത: വംശീയ വാദികളല്ലെന്ന് പോളിൻ ഹാൻസൺ;കുടിയേറ്റം പരിമിതപ്പെടുത്തുമെന്നും പ്രഖ്യാപനം 17.06.2026

2026 ജൂൺ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഒറിജിനൽ കപ്പ് മ്യൂസിയത്തിൽ; കൊടുത്തുവിടുന്നത് ഡ്യുപ്ലിക്കേറ്റ്; FIFA ലോകകപ്പിൻറെ കൗതുകങ്ങളറിയാം 17.06.2026

മൈതാനത്തിലെ ആവേശക്കാഴ്ചകൾക്കപ്പുറം ഫുട്ബോൾ ലോകത്ത് നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് കഥകളുണ്ട്. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ സ്വപ്നകിരീടമായ 'ഫിഫ വേൾഡ് കപ്പ്' ട്രോഫിയെക്കുറിച്ചുള്ള അപൂർവ്വമായ കൗതുകങ്ങളെന്തൊക്കെയാണ്... കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും .................

ഇന്നത്തെ വാർത്ത: പലിശ 4.35%ൽ തുടരും; ആവശ്യമെങ്കിൽ ഇനിയും കൂട്ടുമെന്ന് മുന്നറിയിപ്പ് 16.06.2026

2026 ജൂൺ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'ആവേശം കൂടുതൽ കേരളത്തിൽ';പെനാൽറ്റി കിക്ക് മൽസരങ്ങളുമായി ഓസ്ട്രേലിയൻ മലയാളികൾ സജീവം 16.06.2026

ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ലോകമെമ്പാടും പടരുമ്പോൾ, ഓസ്ട്രേലിയയിലെ മലയാളി ഫുട്ബോൾ ആരാധകരും ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്.ലോകകപ്പ് ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ, കേരളത്തിലെ ഫുട്ബോൾ സംസ്കാരത്തെക്കുറിച്ചുള്ള ഓർമ്മകൾ, ടൂർണമെന്റിനോടുള്ള പ്രതീക്ഷകൾ എന്നിവ ചില ഓസ്ട്രേലിയൻ മലയാളികൾ പങ്കുവെക്കുന്നത് കേൾക്കാം...

തായ്ലാൻഡ് സന്ദർശിക്കാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ വിസ മാറ്റം 16.06.2026

ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി 2024 ജൂലൈ മുതൽ 90-ലധികം രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന 60 ദിവസത്തെ വിസ രഹിത താമസം തായ്‌ലൻഡ് വെട്ടിച്ചുരുക്കി. ഓസ്‌ട്രേലിയ, ഇന്ത്യ, യുകെ , അമേരിക്ക എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ബാധിക്കുന്ന പുതിയ വിസ മാറ്റമെന്താണ്.. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ഇന്ധന വില ഉടനടി കുറയില്ല; US- ഇറാൻ കരാറിനെ സ്വാഗതം ചെയ്ത് ഓസ്ട്രേലിയ 15.06.2026

2026 ജൂൺ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വെറുതേ കരയുകയും അകാരണമായി ദേഷ്യപ്പെടുകയും ചെയ്യാറുണ്ടോ? മാനസീക ആരോഗ്യം മോശമാകുന്നതിന്‍റെ ലക്ഷണങ്ങൾ അറിയാം 15.06.2026

ഓസ്ട്രേലിയൻ സ്ത്രീകളിൽ നാലിൽ ഒരാൾ കടുത്ത മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ എണ്ണം ഇതിലും കൂടുതലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ABS നാഷണൽ സ്റ്റഡി ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് വെൽബീയിങ്ങാണ് പഠന റിപ്പോർട്ട് പുറത്തിറക്കിയത്. പരിചിതമായ ചുറ്റുപാടുകളിൽ നിന്നും മാറി ഓസ്ട്രേലിയയില...

ഓസ്ട്രേലിയയിൽ മുപ്പതിനായിരത്തിലധികം തൊഴിലവസരങ്ങൾ; സെൻസസ് ജോലിക്ക് ആളെത്തേടി ABS 15.06.2026

2026ലെ ദേശീയ സെൻസസിൻറെ ഭാഗമായാണ് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മുൻപരിചയം ആവശ്യമില്ലാത്ത പൊസിഷനുകളും ഇതിലുണ്ട്.തൊഴിലവസരത്തെ കുറിച്ച് വിശദമായി കേൾക്കാം..മുകളിലെ പ്ലേയറിൽ നിന്നും...

'നമ്മളെ ആരും ഓസ്ട്രേലിയയിലേക്ക് പിടിച്ചുകൊണ്ട് വന്നതല്ല, കുടിയേറിയെത്തുന്നവർ ഇവിടുത്തെ രീതികൾ മനസ്സിലാക്കി ജീവിക്കണം'; OAM പുരസ്കാര ജേതാവ് തോമസ് ഉമ്മൻ സംസാരിക്കുന്നു 14.06.2026

ഓസ്ട്രേലിയൻ സർക്കാരിൻറെ ഈ വർഷത്തെ മെഡൽ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ബഹുമതി ലഭിച്ചവരിൽ ഒരാൾ മലയാളിയായ ചെത്തികാട് ഉമ്മൻ തോമസാണ്. വിക്ടോറിയയിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ സംഭാവനകളാണ് തോമസ് ഉമ്മനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഓസ്ട്രേലിയൻ ജീവിതവുമായി ബന്ധപ്പെട്ട തൻറെ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയ പോയവാരം: NDIS പരിഷ്കാരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ; തീരുമാനം പൂർണ്ണമായും റദ്ദാക്കണമെന്ന് ഗ്രീൻസ് 13.06.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....

'ചെക്ക്' ഒന്ന് വെച്ചപ്പോൾ രണ്ടടിച്ച് ദ.കൊറിയയും മെക്സിക്കോയും; ചുവപ്പ് കാർഡുകൾ മൂന്ന്; ഫിഫ ലോകകപ്പ് വിശേഷങ്ങൾ 12.06.2026

ഫിഫ ലോകകപ്പിലെ ആദ്യ ദിനം പന്ത് ഉരുണ്ടപ്പോൾ മെക്സിക്കോയ്ക്കും, ദക്ഷിണ കൊറിയക്കും വിജയം. മെക്സിക്കോയുടെ വിജയം ഏകപക്ഷീയമായിരുന്നുവെങ്കിൽ പോരാടിയാണ് ദക്ഷിണ കൊറിയ കരുത്ത് കാട്ടിയത്. മൂന്ന് റെഡ് കാർഡുകളാണ് ആദ്യ ദിനം റഫറിമാർ പുറത്തെടുത്തത്. വിശേഷങ്ങൾ അറിയാം...

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് podcast'ini Replaio'da dinle

Radyo ve podcast'ler tek uygulamada - ücretsiz, kayıt gerektirmez. Bugün yükle ve lansmanı kaçırma

Google Play'den indir

Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır