SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Podcast'in sitesini ziyaret etmeyi ve yapımcısını desteklemeyi unutma: www.sbs.com.au
Nereden dinlenir?
Uygulamada podcast'ler Replaio Radio Çok yakındaPodcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol
Bölümler
ഇന്നത്തെ വാർത്ത: വിക്ടോറിയയിൽ യുവാക്കളുടെ കൂട്ട അറസ്റ്റ്; വൺ നേഷനുള്ള പിന്തുണ കുറഞ്ഞു 20.04.2026 4:25
2026 ഏപ്രിൽ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
'മരുന്ന് ഉപയോഗത്തിൽ പിശുക്ക്'; ഉയർന്ന വില താങ്ങാനാവാതെ ഓസ്ട്രേലിയക്കാർ 20.04.2026 4:26
ഓസ്‌ട്രേലിയയിൽ സാമ്പത്തിക പ്രതിസന്ധി മൂലം അഞ്ചിലൊരാൾ മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടുന്നുവെന്ന് 'മക്കെൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ' (McKell Institute) റിപ്പോർട്ട്. വില കൂടിയ മരുന്നുകൾ വാങ്ങാൻ കഴിയാതെ വരുമ്പോൾ, ചിലർ കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും....
ഓസ്‌ട്രേലിയ പോയവാരം: ഇന്ധനപ്രതിസന്ധിയിൽ ബിസിനസ്സ് മേഖലയ്ക്ക് തിരിച്ചടി; തൊഴിൽ വിപണിയിൽ ഉണർവ് 18.04.2026 9:50
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
ഉദര സംബന്ധമായ ക്യാൻസറുകൾ കൂടുന്നുവെന്ന് റിപ്പോർട്ട്; ഈ ലക്ഷണങ്ങൾ അവഗണിക്കരുത് 18.04.2026 13:48
ഓസ്ട്രേലിയയിൽ കാൻസർ മരണങ്ങളിൽ അധികവും അപ്പർ ജിഐ (Upper GI) കാൻസറുകൾ അഥവാ ദഹനവ്യൂഹസംബന്ധിയായ കാൻസറുകൾ മൂലമാണെന്ന് പുതിയ പഠനം പുറത്തുവന്നിരിക്കുന്നു. ശ്വാസകോശഅർബുദത്തെക്കാൾ മരണനിരക്കാണ് ഈ കാൻസറുകൾക്ക് ഉള്ളത്. പാൻക്രിയാസ്, കരൾ, ആമാശയം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന ഈ അർബുദങ്ങളെന്താണെന്നും അവയുടെ ലക്ഷണങ്ങളും വിശദീകരിക്കുകയാണ് ടാസ്മേനിയയിലെ ലോൺസെസ്റ്റണിൽ ഓങ്കോളജിസ്റ്റ് ആയ ഡോക്ടർ ഷംസുദ്ദീൻ പടിഞ്ഞാറകം .....
ഇന്നത്തെ വാർത്ത: തീപിടുത്തം ഇന്ധനവിതരണത്തെ ബാധിക്കില്ലെന്ന് സർക്കാർ; പ്രധാനമന്ത്രിയുടേത് പ്രഹസനമെന്ന് പ്രതിപക്ഷം 17.04.2026 4:08
2026 ഏപ്രിൽ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Think before you pack: Australia’s customs and biosecurity rules explained - ഇതൊന്നും ഇവിടേയ്ക്ക് കൊണ്ടുവരാൻ പറ്റില്ല; ഓസ്ട്രേലിയൻ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ അറിയേണ്ടതെല്ലാം... 17.04.2026 11:49
Customs is generally the first point of contact for people entering Australia. Our Border Force Officers are there waiting. They ensure that we don’t bring in prohibited goods that could threaten Australia’s unique environment, economy and communities. Before you zip up your suitcase, here’s what you need to know about what can—and can’t—cross the border, and what’s at stake if biosecurity rules a...
ഇന്നത്തെ വാർത്ത: കൂടുതൽ ഡീസൽ ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി; എണ്ണ ശുദ്ധീകരണ ശാലയിലെ അഗ്നിബാധ നിയന്ത്രണ വിധേയം 16.04.2026 4:25
2026 ഏപ്രിൽ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
'ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം കുറയ്ക്കും, വിസ കഴിഞ്ഞവരെ തിരിച്ചയയ്ക്കും'; ഓസ്‌ട്രേലിയൻ വാല്യൂസ് മൈഗ്രേഷൻ പ്ലാനുമായി ലിബറൽ പാർട്ടി 16.04.2026 8:21
പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലറാണ് പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ചത്. കുടിയേറ്റം ഗണ്യമായി കുറയ്ക്കുക, വിസ അപേക്ഷകളിൽ കർശന പരിശോധന ഉറപ്പു വരുത്തുക തുടങ്ങിയവയാണ് ലിബറൽ പാർട്ടി ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയൻ വാല്യൂസ് മൈഗ്രേഷൻ പ്ലാനിൻറെ വിശദാംശങ്ങൾ കേൾക്കാം...
ഇന്നത്തെ വാർത്ത: പണപ്പെരുപ്പം കൂടുമെന്ന് ട്രഷറർ; ആഗോള മാന്ദ്യം ഓസ്ട്രേലിയയേയും ബാധിക്കും 15.04.2026 3:56
2026 ഏപ്രിൽ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
വീട് വിലയിൽ കുതിച്ച് ഈ രണ്ട് നഗരങ്ങൾ; സിഡ്നിയിലും മെൽബണിലും വിപണിക്ക് കിതപ്പെന്ന് റിപ്പോർട്ട് 15.04.2026 4:44
മാർച്ച് പാദത്തിൽ സിഡ്നി, മെൽബൺ നഗരങ്ങളിലെ മൂല്യത്തിൽ കുറവാണ് രേഖപ്പെടുത്തിയത്. 2026 അവസാനത്തോടെ ഈ രണ്ട് വിപണികളിലും ഭവന വിലയിൽ ഇനിയും കുറവുണ്ടാകും. എന്നാൽ രാജ്യത്തെ രണ്ട് തലസ്ഥാന നഗരങ്ങളിലെ ഭവന മൂല്യത്തിൽ അമ്പതിനായിരം ഡോളറിലധികം വർദ്ധനവുണ്ടാകുമെന്ന് കൊട്ടാലിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
നോൺ വെജ് സദ്യയും, പക്ഷി മൃഗാദികൾക്ക് കണിയും; കേരളത്തിലെ വിവിധ ജില്ലകളിലെ വിഷു ആഘോഷങ്ങളെ കുറിച്ച് കേൾക്കാം... 15.04.2026 11:30
മലയാളികൾ ആണെങ്കിലും കേരളത്തിൻറെ വിവിധ ഇടങ്ങളിൽ വിഷു ആഘോഷങ്ങളും ആചാരങ്ങളും വ്യത്യസ്തമാണ്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ വിഷു ആഘോഷങ്ങളും, വിഷു വിശേഷങ്ങളും ചില ഓസ്‌ട്രേലിയൻ മലയാളികൾ പങ്കുവെയ്ക്കുന്നത് കേൾക്കാം...
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ കുടിയേറ്റത്തിന് സോഷ്യൽ മീഡിയ പരിശോധന; ‘ട്രംപ് മോഡൽ’ നയം ആവശ്യമെന്ന് പ്രതിപക്ഷം 14.04.2026 4:24
2026 ഏപ്രിൽ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
റോബ്ലോക്സിൽ കുട്ടികൾക്കായി ഇനി രണ്ട് അക്കൗണ്ടുകൾ; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട പുതിയ മാറ്റങ്ങൾ... 14.04.2026 3:53
ഓൺലൈൻ ഗെയിമിംഗ് ലോകത്തെ പ്രമുഖ പ്ലാറ്റ്‌ഫോമായ റോബ്ലോക്സ്, ഘടനയിൽ ചില മാറ്റങ്ങൾ വരുത്തുകയാണ്. കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ചതിക്കുഴികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ സർക്കാരിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഈ മാറ്റം.കുട്ടികൾക്ക് സുരക്ഷിതമായ ഒരു ഡിജിറ്റൽ ഇടം ഒരുക്കാനാണ് ഈ പരിഷ്കാരണത്തിലൂടെ റോബ്ലോക്സ് ലക്ഷ്യമിടുന്നത്. വിശദമായി അറിയാം മുകളിലെ പ്ലേയറിൽ നിന്നും....
കണിവെള്ളരിയും കൊന്നപ്പൂവും കിട്ടിയോ? ഓസ്‌ട്രേലിയൻ മലയാളിയുടെ വിഷുവിശേഷങ്ങൾ അറിയാം... 13.04.2026 7:56
ഓസ്‌ട്രേലിയൻ മണ്ണിലും ഐശ്വര്യത്തിൻ്റെ പൊൻകണിയൊരുക്കി മലയാളി സമൂഹം വിഷു ആഘോഷിക്കാനൊരുങ്ങുകയാണ്. കേരളത്തിൽ കിട്ടുന്ന വിഭവങ്ങളുടെ അഭാവത്തിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പാരമ്പര്യ തനിമ ചോരാതെ വിഷുവിനെ വരവേൽക്കുകയാണ് അവർ. ഓസ്‌ട്രേലിയയിലെ തിരക്കേറിയ ജീവിതത്തിനിടയിലും ഐശ്വര്യത്തിൻ്റെ കണി കണ്ടുണരാൻ മലയാളികൾ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ചും, പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ച് അവർ ഒരുക്കുന്ന ക...
ഇന്നത്തെ വാർത്ത: പുതിയ പ്രതിരോധ സേന മേധാവിയെ പ്രഖ്യാപിച്ചു; ചരിത്രത്തിൽ ആദ്യമായി കരസേനയ്ക്ക് വനിതാ നേതൃത്വം 13.04.2026 3:38
2026 ഏപ്രിൽ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
വേനൽക്കാലത്ത് നിങ്ങളുടെ വയർ അസ്വസ്ഥമാകാറുണ്ടോ? കാരണങ്ങളിതാകാം.. 12.04.2026 3:03
കുടലിനെ ബാധിക്കുന്ന ഡൈവർട്ടിക്യുലൈറ്റിസ് എന്ന ആരോഗ്യപ്രശ്നം വേനൽക്കാലത്തും ശരത്കാലത്തും വർധിക്കുന്നതായി പഠനത്തിൽ പറയുന്നു. ശൈത്യകാലത്തെ അപേക്ഷിച്ച് ഈ സീസണുകളിൽ രോഗസാധ്യത 27 ശതമാനം വരെ കൂടുതലാണ്. സിഡ്നി സർവകലാശാല നടത്തിയ പുതിയ പഠനത്തിൻറെ വിശദാംശങ്ങളറിയാം.. മുകളിലെ പ്ലേയറിൽ നിന്ന്....
ഓസ്ട്രേലിയ പോയവാരം: പെട്രോളിന് പകരം സിംഗപ്പൂരിന് LNG; മുൻ സൈനികനെ അറസ്റ്റ് ചെയ്തത് അപമാനിക്കാനെന്ന് പ്രതിപക്ഷം 11.04.2026 10:03
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
ഇന്നത്തെ വാർത്ത: NDIS ആനുകൂല്യങ്ങൾ വെട്ടികുറച്ചേക്കും; വരുമാന പരിധി നിശ്ചയിക്കുമെന്ന് സൂചന 10.04.2026 4:47
2026 ഏപ്രിൽ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
വാടകയിലും മെച്ചം സ്വന്തമായി വാങ്ങുന്നത്; റെൻറിനേക്കാൾ കുറഞ്ഞ തിരിച്ചടവിൽ യൂണിറ്റ് ലഭ്യമായ പ്രദേശങ്ങളറിയാം.. 10.04.2026 6:03
ഓസ്‌ട്രേലിയയിലെ ചില നഗരങ്ങളിൽ, വാടകയ്ക്ക് താമസിക്കുന്നതിനേക്കാൾ ലാഭകരം, സ്വന്തമായി ഒരു അപ്പാർട്മെൻറോ, യൂണിറ്റോ സ്വന്തമാക്കുന്നതാണെന്ന് പഠന റിപ്പോർട്ട്. മാർക്കറ്റ് റിസെർച്ച് സ്ഥാപനമായ കൊട്ടാലിറ്റിയാണ് ഈ റിപ്പോർട്ട് പുറത്തിറക്കിയത്. പഠന റിപ്പോർട്ടിൻറെ വിശദാംശങ്ങൾ കേൾക്കാം...
ഇന്നത്തെ വാർത്ത: ഇന്ധന വില ഉടൻ കുറയില്ലെന്ന് സർക്കാർ; എണ്ണ ഉറപ്പാക്കാൻ പ്രധാനമന്ത്രി സിംഗപ്പൂരിലേക്ക് 09.04.2026 3:32
2026 ഏപ്രിൽ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
നാട്യ വിസ്മയവുമായി ശോഭന; കലാവിരുന്നുമായി ആദിമ വർഗ വിഭാഗവും 09.04.2026 4:53
സിഡ്നിയിലെ പാരമറ്റയിലാണ് ഓസ്ട്രേലിയൻ ആദിമ വർഗ വിഭാഗ കലാകാരൻമാരും പത്മഭൂഷൺ ശോഭനയും അരങ്ങിലെത്തുന്നത്. ഇന്ത്യൻ ക്ലാസിക്കൽ നൃത്തവും ആദിമ വർഗ്ഗ സമൂഹ കാലപരിപാടികളുമാണ് ചടങ്ങിലുണ്ടാകുക. സിഡ്നിയിലെ പാരമറ്റയിൽ നടക്കുന്ന ചടങ്ങിൻറെ വിശേഷങ്ങൾ സംഘാടകരായ തനുജ രവീന്ദ്രനും സത്യജിത്ത് കല്യാടനും പങ്കുവയ്ക്കുന്നത് കേൾക്കാം
ഇന്നത്തെ വാർത്ത: ട്രംപിനെ കുറ്റപ്പെടുത്തി ഓസ്ട്രേലിയൻ പ്രധാനമന്ത്രി; പ്രസ്താവനകൾ ഒരു പ്രസിഡൻറിന് ചേർന്നതല്ല 08.04.2026 4:03
2026 ഏപ്രിൽ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഉൾനാടൻ സിറ്റികൾക്ക് പ്രിയമേറുന്നു; കുടിയേറ്റം കൂടുതലും ഈ ഓസ്ട്രേലിയൻ സിറ്റികളിലേക്ക്... 08.04.2026 4:41
തലസ്ഥാന നഗരങ്ങളിൽ നിന്നും ചെലവ് കുറഞ്ഞ റീജിയണൽ പ്രദേശങ്ങളിലേക്ക് മാറുന്ന പ്രവണത ശക്തമാകുകയാണെന്ന് റിപ്പോർട്ട്. കോമണ്‍വെല്‍ത്ത് ബാങ്കും, റീജിയണൽ ഓസ്ട്രേലിയ ഇൻസ്റ്റിട്യൂട്ടും ചേർന്നാണ് റീജിയണൽ മൂവേഴ്‌സ് ഇൻഡക്സ് റിപ്പോർട്ട് പുറത്തിറക്കിയത്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലത്തെ പ്ലെയറിൽ നിന്നും...
പ്രകടന പത്രികകളിലെ വാഗ്ദാനങ്ങൾ പ്രശ്നങ്ങളുണ്ടാക്കും; ക്രോസ് വോട്ടിംഗ് ബിജെപിക്ക് തിരിച്ചടി; അവസാന ലാപ്പിലെ പ്രതീക്ഷകളുമായി പി.പി ശശീന്ദ്രൻ 08.04.2026 24:44
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിവിധ മുന്നണികളുടെ സാധ്യതകളും മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായ പി പി ശശീന്ദ്രൻ വിലയിരുത്തുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്ട്രേലിയക്കാർക്ക് എന്താ നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യം? വിജയപ്രതീക്ഷകൾ കേൾക്കാം 07.04.2026 13:55
കേരളം പോളിങ് ബൂത്തിലേക്ക് എത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കേ,ഓസ്ട്രേലിയയിൽ ജീവിക്കുന്ന മലയാളികളിൽ ചിലർ തങ്ങളുടെ വിജയപ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.. ആര് നേടുമെന്നും ആര് തോൽക്കുമെന്നും പറയുന്നതിനൊപ്പം, രസകരമായ വോട്ടോർമകളെ കുറിച്ചും അവർ സംസാരിക്കുന്നു. വോട്ടർ പട്ടികയിൽ പേര് പുതുക്കിയും വോട്ട് ചെയ്യാൻ നാട്ടിലേക്ക് യാത്ര തിരിച്ചവരുമുണ്ട് ഇക്കൂട്ടത്തിൽ.. കേൾക്കാം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഓസ്ട്രേലിയൻ മ...
Benzer podcast'ler
Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır