Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Podcast'in sitesini ziyaret etmeyi ve yapımcısını desteklemeyi unutma: www.madhyamam.com
Nereden dinlenir?
Uygulamada podcast'ler Replaio Radio Çok yakındaPodcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol
Bölümler
ജസ്റ്റിസ് നരിമാന്റെ നീതിന്യായ വിചാരങ്ങൾ 19.12.2023 5:03
നിയമലംഘനങ്ങൾ ആരോപിച്ച് മാധ്യമപ്രവർത്തകരുടെ അടിസ്ഥാന തൊഴിലുപകരണങ്ങളായ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുപകരം ബലപ്രയോഗമില്ലാതെതന്നെ അന്വേഷണങ്ങൾ ആകാമെന്നിരിക്കെ, അനാവശ്യ അറസ്റ്റും പ്രഹസനങ്ങളും ഒഴിവാക്കി അന്വേഷണത്തിൽ സത്യസന്ധത ഉറപ്പുവരുത്താൻ കോടതികൾ ജാഗ്രത കാണിച്ചാൽ ഒരതിരുവരെ ഭരണകൂടത്തിന്റെ അത്യാചാരങ്ങൾക്ക് തടയിടാനാകും
നിർമിത സംഹാരവിദ്യകൾ 18.12.2023 5:13
നിർമിതബുദ്ധി രാജ്യസുരക്ഷ മുതൽ വ്യക്തി സ്വകാര്യതവരെ അപകടത്തിലാക്കുമ്പോൾ അന്താരാഷ്ട്ര ധാരണകളും സഹകരണവും അത്യാവശ്യമാണെന്ന ബോധ്യത്തിൽ നിന്നും പിറവിയെടുത്ത ഗ്ലോബൽ പാർട്ണർഷിപ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
കാലാവസ്ഥാ ഉച്ചകോടിയുടെ ബാക്കിപത്രം 16.12.2023 6:24
2050ഓടെ കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാക്കുന്നതിനായി മുഴുവൻ ഫോസിൽ ഇന്ധനങ്ങളുടെയും ഉൽപാദനവും ഉപഭോഗവും കുറക്കണമെന്ന ദുബൈയിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിലെ പ്രധാന നിർദേശത്തെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
നമ്മുടെ ഉദ്യോഗസ്ഥർ എന്തെടുക്കുകയാണ്? 14.12.2023 4:50
സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസ് വരെയുള്ള ഓഫിസുകൾ കയറിയിറങ്ങിയിട്ടും തീർപ്പാകാത്ത പരാതികളുമായാണ് സദസ്സുകളിൽ വയോധികർ ഉൾപ്പെടെയുള്ളവർ എത്തുന്നത്. ജനങ്ങളുടെ പരാതികളിൽ, ആവലാതികളിൽ പരിഹാരം കാണേണ്ട സർക്കാർ ഉദ്യോഗസ്ഥർ എന്തുചെയ്യുകയാണ് എന്നചോദ്യം ഈ ഘട്ടത്തിൽ വളരെ പ്രസക്തമാണ്
Editorial | ജമ്മു-കശ്മീർ വിധിയുടെ അനന്തര സാധ്യതകൾ 12.12.2023 5:17
പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തും ഛിദ്രതക്കും ശൈഥില്യത്തിനും ഇടനൽകാത്ത വിധവും കൈകാര്യംചെയ്യാനുള്ള വിവേകപൂർണവും വിവേചനരഹിതവുമായ ശ്രമത്തിനാണ് കേന്ദ്രം മുതിരേണ്ടത്
editorial | ‘ഇൻഡ്യ’ ദുർബലമായിക്കൂടാ; ഇന്ത്യയെന്ന ഭാരതവും 08.12.2023 5:35
കോൺഗ്രസിന് ഇപ്പോൾ വന്ന മുഖ്യവീഴ്ചകൾ അപരിഹാര്യമല്ല. അതിൽ പ്രധാനം ‘ഇൻഡ്യ’ മുന്നണി എന്ന നിലയിൽ നിലകൊള്ളാൻ കോൺഗ്രസ് മെനക്കെട്ടില്ല എന്നതാണ്. മറ്റു പാർട്ടികളെ വിശ്വാസത്തിലെടുത്ത് ഏകോപനത്തോടെ പ്രചാരണം നടത്താൻ കോൺഗ്രസും ഒപ്പം വിട്ടുവീഴ്ചകളോടെയുള്ള സമീപനം സ്വീകരിക്കാൻ സഖ്യകക്ഷികളും സന്നദ്ധമാകണം
Editorial | ആ തുറന്നുപറച്ചിലിന് ഒരു എ പ്ലസ് 07.12.2023 5:24
വിജയശതമാനം കൂടുകയാണെങ്കിലും വിദ്യാഭ്യാസ നിലവാരം അനുദിനം കുറയുകയാണെന്ന പൊള്ളുന്ന സത്യം കുറച്ചു കാലമായി വിദ്യാഭ്യാസ വിചക്ഷണരും സാംസ്കാരിക പ്രവർത്തകരുമടക്കം വലിയ ഒരു സമൂഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതു രീതിയിലും വിജയശതമാനം വർധിപ്പിക്കണമെന്നും അതു തങ്ങളുടെ യശസ്സ് ഉയർത്തുമെന്നും ചിന്തിക്കുന്ന സർക്കാറുകളുടെ...
Editorial | എന്തു ന്യായം, എന്തു നീതി? 06.12.2023 5:04
അവശേഷിച്ച ബന്ദികളെ വിട്ടുകിട്ടിയാലും ഇല്ലെങ്കിലും ഒരൊറ്റ ഫലസ്തീൻകാരനും ഇനി ഗസ്സയിൽ ബാക്കിയാവരുത്; ഹമാസിനെ നിശ്ശേഷം നിഷ്കാസനംചെയ്യണം എന്ന നെതന്യാഹുവി െ ൻ റ ആക്രോശം അക്ഷരംപ്രതി നടപ്പാക്കുന്ന ദൗത്യത്തിലാണ് അയാളുടെ പൈശാചികപ്പട ഏർപ്പെട്ടിരിക്കുന്നത...
ഫലസ്തീൻ: പാവക്കൂത്ത് പരിഹാരമാവില്ല 29.11.2023 5:26
ഹമാസിനെ ഒഴിച്ചുനിർത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ പരിഹാരം ഗസ്സയിലോ വെസ്റ്റ് ബാങ്കിലോ സാധ്യമാവില്ലെന്നും ബാഹ്യശക്തികൾ തങ്ങളുടെ താൽപര്യങ്ങൾക്കൊത്ത് അടിച്ചേൽപിക്കുന്ന ഒരു പരിഹാരവും പ്രതിസന്ധിക്ക് പ്രതിവിധിയാവില്ലെന്നും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പാഠങ്ങൾ ഇനിയും ബാക്കി 28.11.2023 5:41
തുരങ്കം ദുരന്തം നടന്ന ഉത്തരാഖണ്ഡിൽ ഈ വർഷം മാത്രം ആയിരത്തിലധികം മണ്ണിടിച്ചിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; അതിൽ അമ്പതോളം മരണങ്ങളും സംഭവിച്ചു. അഥവാ, ഒരു ദുരന്ത മുനമ്പിലാണ് സിൽക്യാര പോലുള്ള വമ്പൻ നിർമാണങ്ങൾ അഭംഗുരം നടന്നുകൊണ്ടിരിക്കുന്നത്. മറ്റൊരർഥത്തിൽ, ഏതു നിമിഷവും പ്രതീക്ഷിച്ച ഒരപകടം തന്നെയാ...
നെതർലൻഡ്സും വലതു വഴിയേ 28.11.2023 5:15
നെതർലൻഡ്സിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കടുത്ത കുടിയേറ്റവിരുദ്ധനും ഇസ്ലാം വിരുദ്ധനുമായ ഹിയർട്ട് വിൽഡേഴ്സ് നയിക്കുന്ന തീവ്ര വലതുപക്ഷ കക്ഷി പാർട്ടി ഫോർ ഫ്രീഡം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
ചികിത്സ വേണം ഈ മാനസികാവസ്ഥക്ക് 23.11.2023 5:44
മലയാളിയെ ഒന്നാകെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഹിംസാത്മക മാനസികാവസ്ഥയെക്കുറിച്ചും അതിനുള്ള പരിഹാര മാർഗങ്ങളെക്കുറിച്ചും നവകേരള സദസ്സുകളിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
Editorial | ഡേവിഡ് കാമറണിന്റെ രണ്ടാം അവതാരം 21.11.2023 5:19
ഇസ്രായേലിന് ബ്രിട്ടന്റെ വെള്ളംചേർക്കാത്ത പിന്തുണയുണ്ട്. അതേസമയം, മനുഷ്യാവകാശങ്ങൾ, യുദ്ധം, ബഹുസംസ്കൃതി എന്നിവയിൽ ബ്രിട്ടീഷ് പാരമ്പര്യമെന്ന പുറംപൂച്ചിനു കോട്ടംവരുത്തുന്നതിനെ അവർക്ക് അനുകൂലിക്കാനുമാവില്ല. ഈ വൈരുധ്യത്തിലാണ് ബ്രാവർമാനും ബ്രിട്ടീഷ് ഗവ...
ഇന്ത്യയുടെ സങ്കടത്തോൽവി 19.11.2023 5:00
20 വർഷം മുമ്പ് ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്സിൽ നടന്ന ഫൈനലിലേറ്റ തോൽവിക്ക് മധുരമായി കണക്കുതീർക്കണമെന്ന ഇന്ത്യയുടെ സ്വപ്നമാണ് ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ പൊലിഞ്ഞത്. ഒരു ടീമെന്ന നിലയിൽ ഇത്രയേറെ ഒത്തിണക്കത്തോടെ കളിച്ചവർ ലോകകപ്പ് കിരീടം അർഹിച്ചിരുന്നുവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
Editorial | മുഖ്യമന്ത്രിയും മന്ത്രിപ്പടയും ജനമധ്യത്തിലിറങ്ങുമ്പോൾ 18.11.2023 5:42
അനേകം പേരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുണ്ടെങ്കിൽ, നവകേരള സൃഷ്ടിക്കായുള്ള പുതിയ മാതൃകകളും ആലോചനകളും നവകേരള സദസ്സുകളിൽ ഉരുത്തിരിയുന്നുവെങ്കിൽ എത്ര പരിമിതികളുണ്ടെങ്കിലും ആ ജനകീയ കൂട്ടായ്മകൾ ആശ്വാസവും പ്രതീക്ഷയും തന്നെയാണ്. ആ പ്രതീക്ഷ...
പൊതുവിപണിയെ തകർക്കരുത് 10.11.2023 5:20
പൊതുവിപണിയിൽ ഒരു നിലക്കും ഇടപെടാനാവാത്ത വിധം സപ്ലൈകോയുടെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
കേരളീയം കൊടിയിറങ്ങുമ്പോൾ 09.11.2023 5:09
സാമൂഹികവും കാലികവുമായി അനിവാര്യമായിരുന്നുവെന്നിരിക്കിലും ‘കേരളസമൂഹത്തിന്റെ സൂക്ഷ്മ ഘടകങ്ങളെപ്പോലും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ബൃഹത്തായ പദ്ധതി’ എന്ന് ഉദ്ഘോഷിച്ച് തുടങ്ങിയ കേരളീയത്തിന് കേരളത്തെ എത്രകണ്ട് അടയാളപ്പെടുത്താനായി എന്നചോദ്യം ഉന്നയിക്കാതിരിക്കാനാവില്ല
കീഴ്പോട്ടോ ജനാധിപത്യത്തിന്റെ വളർച്ച? 07.11.2023 5:22
ഇന്ത്യ റിപ്പബ്ലിക്കായ ശേഷം ഇന്നേവരെ നടന്ന പാർലമെന്റ്-നിയമസഭ തെരഞ്ഞെടുപ്പുകളിൽ, സാക്ഷരതയും വിദ്യാഭ്യാസ നിലവാരവും പ്രാഥമിക ദശയിലായിരുന്ന ആദ്യ പതിറ്റാണ്ടുകളിൽ പോലും നവഭാരത ശിൽപികളുടെ നേതൃത്വവും ഫലപ്രദമായ ഇടപെടലും ഉണ്ടായിരുന്നപ്പോൾ തെരഞ്ഞെടുപ്പുകൾ ഒട്ടൊക്കെ സ്വതന്ത്രവും മൂല്യനിഷ്ഠവുമായിരുന്നെന്ന് ചൂണ...
Editorial|വൈദ്യുതി ബോർഡിന്റെ ഇരുട്ടടി 03.11.2023 5:41
കഴിഞ്ഞ എട്ടുമാസത്തിനിടെ സാധാരണക്കാർക്കുണ്ടായിട്ടുള്ള അധികച്ചെലവ് നാം ഊഹിക്കുന്നതിനും അപ്പുറമാണ്. നിർമാണ, തൊഴിൽ മേഖലകളിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഏറെ വലുതായിരിക്കും. കോവിഡും അനുബന്ധ സാഹചര്യങ്ങളും ഏൽപിച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്...
Editorial | കരുതൽ വേണം കൊടും വിഷത്തിനെതിരെ 02.11.2023 5:11
മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് ചോരകുടിക്കാൻ വെമ്പിനിൽക്കുന്നവരെപ്പോലെ മലയാളിയെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നതാരൊക്കെ എന്ന് വെളിപ്പെടുത്തിത്തന്നു കളമശ്ശേരി സ്ഫോടനത്തിനു പിന്നാലെവന്ന പ്രതികരണങ്ങളും പത്ര-മാധ്യമങ്ങളുടെ നിലപാടുകളും
Madhyamam Editorial | ഈ രക്തത്തിൽ ലോകത്തിനുണ്ട് പങ്ക് | 19 October, 2023 01.11.2023 5:39
ആ കുഞ്ഞുടലുകളുടെ കൂമ്പാരത്തിനു മുകളിൽ ഏതു മഹാസാമ്രാജ്യമാണ് ഇസ്രായേൽ പടുത്തുയർത്താൻ പോകുന്നത്? ഇത് നിസ്സംഗമായി കണ്ടുനിൽക്കുന്ന ലോകം വരുംതലമുറകൾക്കു നൽകുന്ന സന്ദേശം എന്താണ് ?
Editorial | കൊടും വിഷത്തിനെതിരെ സമാധാനത്തിന്റെ മധുരത്തേൻ 01.11.2023 5:44
മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗം ‘ഒരു സമുദായത്തെ സംശയത്തോടെ കാണുന്നവർ നാട്ടിന്റെ പൊതുശത്രുക്കൾ’ എന്ന് ഐകകണ്ഠ്യേന പ്രഖ്യാപിച്ചത് എന്തുകൊണ്ടും അവസരോചിതമായി. സമാധാനവും സമുദായ സൗഹാർദവും എല്ലാനിലക്കും ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണെന്നും സർവകക്ഷിയോഗം അസന്ദിഗ്ധമായി വ്യക്തമാക്കിയതിനെ കലവറയില്ലാതെ സ്വാഗതം ചെയ്യാം
Editorial | ഉന്മാദ ദേശീയതയുടെ ‘ഭാരത’ സിലബസ് 27.10.2023 5:42
ആൾക്കൂട്ട കൊലപാതകങ്ങളിലേക്കും ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള വംശീയാക്രമണങ്ങൾക്കും വഴിവെച്ച ഹിന്ദുത്വയുടെ ഉന്മാദ ദേശീയതയുടെ ബിംബങ്ങളും പ്രയോഗങ്ങളും വ്യവസ്ഥാപിതമായി ക്ലാസ്മുറികളിലേക്ക് കയറ്റിവിടാനുള്ള പദ്ധതിയുടെ അവസാനഘട്ട പണികളിലാണ് ഭരണകൂടം. ഈ നീക്കത്തെ അപലപിച്ചതുകൊണ്ടുമാത്രമായില്ല; ശക്തമായ രാഷ്ട്രീ...
Editorial | സ്ഥാനമോഹികളുടെ കളരി 25.10.2023 5:29
മുക്കാൽ നൂറ്റാണ്ട് കാലത്തെ അനുഭവങ്ങൾ നമ്മുടെ പാർട്ടികളെയും നേതാക്കളെയും ഒരു പാഠവും പഠിപ്പിച്ചിട്ടില്ലെന്നു വേണം പറയാൻ
Editorial | കളിക്കളത്തിലെ ‘ഗസ്സ’; ഗാലറിയിലെ ‘ജയ് ശ്രീറാം 21.10.2023 6:12
ഗസ്സയിൽ ഇസ്രായേലിന്റെ സമാനതകളില്ലാത്ത നരമേധമാണെങ്കിൽ, അതിന് ഐക്യദാർഢ്യമെന്നോണം നവ നാസികൾ യൂറോപ്പിന്റെ കളിക്കളങ്ങളിൽ വിദ്വേഷത്തിന്റെയും വംശീയതയുടെയും തീമഴ വർഷിക്കുകയാണ്. അതിന്റെ അനുരണനങ്ങൾ നമ്മുടെ രാജ്യത്തും അലയടിച്ചുകൊണ്ടിരിക്കുന്നു
Benzer podcast'ler
Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır