Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Podcast'in sitesini ziyaret etmeyi ve yapımcısını desteklemeyi unutma: www.madhyamam.com
Nereden dinlenir?
Uygulamada podcast'ler Replaio Radio Çok yakındaPodcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol
Bölümler
ഭരണഘടനാമൂല്യവും രാഷ്ട്രപതിയുടെ ചോദ്യങ്ങളും 17.05.2025 6:21
കേന്ദ്രത്തിന്റെ ഗവർണർ രാജിനെതിരെ സുപ്രീംകോടതി ഇടപെട്ടത് വലിയ വഴിത്തിരിവായിരുന്നു. എന്നാൽ ഇപ്പോൾ, ഈ തരത്തിൽ സുപ്രീംകോടതിക്ക് ഇടപെടാനാകുമോ എന്ന് ചോദിച്ച് രാഷ്ട്രപതി സുപ്രീംകോടതിയെ സമീപിച്ചതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
സന്മാർഗ പാഠങ്ങൾ ഇല്ലാത്തതല്ല പ്രശ്നം | Madhyamam Editorial 16.05.2025 4:12
രണ്ടാഴ്ച കുട്ടികൾക്ക് സന്മാർഗ പഠനം നൽകാൻ സർക്കാർ തീരുമാനിച്ചത്, അരക്ഷിതാവസ്ഥ നിറഞ്ഞ നിലവിലെ സാഹചര്യത്തിൽ അഭിനന്ദനമർഹിക്കുന്നതാണെന്നും എന്നാൽ, സന്മാർഗ പാഠങ്ങൾ ഇല്ലാത്തതല്ല നിലവിലെ സാഹചര്യത്തിന് കാരണമെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
ദേശീയ വിദ്യാഭ്യാസനയം: വെളിച്ചം പകരുന്ന കോടതിവിധി 15.05.2025 5:14
ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാൻ ഒരു സംസ്ഥാനത്തെയും നിർബന്ധിക്കാനാവില്ലെന്ന സുപ്രീംകോടതി വിധി വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ട്രംപിന്റെ അവകാശവാദം, മോദി സർക്കാറിന്‍റെ നിലപാട് 14.05.2025 4:26
ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യം പ്രഖ്യാപിച്ചതും വിഷയം ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിന് നേരെ കേന്ദ്ര സർക്കാർ മുഖം തിരിക്കുന്നതും ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പ്രതീക്ഷ ജനിപ്പിച്ച് ഇറാൻ-യു.എസ് ചർച്ച | Madhyamam Editorial 13.05.2025 5:36
ഇറാൻ സമ്പൂർണമായി ആണവ നിരായുധീകരണത്തിനു വിധേയമാകണമെന്ന് നിലപാടെടുക്കുന്ന ട്രംപ്, ഇറാനെ വിരട്ടിനിർത്താൻ എല്ലാ വഴിയും ആലോചിക്കുന്നുണ്ടെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഭീതി ഒഴിയട്ടെ, ശാന്തി പരക്കട്ടെ | Madhyamam Editorial 12.05.2025 5:35
കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ച് അമേരിക്ക മുന്നോട്ടുവന്നത് ഇന്ത്യയോടോ സമാധാനത്തോടോ ഉള്ള ഇഷ്ടം കൊണ്ടല്ലെന്നത് തീർച്ചയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
നീതിപീഠത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനാവുമോ? | Madhyamam Editorial 10.05.2025 4:52
ന്യായാധിപർ അവിഹിത താൽപര്യങ്ങൾക്ക് ചൂട്ടുപിടിക്കുമോ എന്ന ഭയം പൗരർക്ക് വന്നുകഴിഞ്ഞാൽ അവിടെ തീരും ജുഡീഷ്യറിയുടെ വിശ്വാസ്യതയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ആ വാതിൽ ഇപ്പോഴും തുറന്നുകിടപ്പുണ്ട് | Madhyamam Editorial 09.05.2025 5:22
മനുഷ്യരക്തം ചിന്തിയാൽ ലഭിക്കുന്ന ലാഭത്തിൽ ആർത്തിപൂണ്ടിരിക്കുന്ന അന്താരാഷ്ട്ര ആയുധവണിക്കുകളും അവർക്കായി വിടുവേല ചെയ്യുന്ന വിദ്വേഷശക്തികളും മാത്രമാണ് യുദ്ധത്തിനായി കൊതിക്കുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഇല്ല, ഭീകരതയെ ഇന്ത്യ പൊറുപ്പിക്കില്ല | Madhyamam Editorial 08.05.2025 4:52
ഭീകരതയോട് സഹിഷ്ണുതയില്ലെന്ന ഇന്ത്യയുടെ നിലപാട്, പ്രഖ്യാപനത്തിലും പ്രയോഗത്തിലും ഒന്നുതന്നെയെന്ന് ഓപറേഷൻ സിന്ദൂർ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
ദാഹജലത്തിൽ വിദ്വേഷം കലക്കുന്നവർ 07.05.2025 5:04
വേനൽക്കാലത്ത് ജനങ്ങളുടെ ക്ഷീണമകറ്റാൻ യൂനാനി വൈദ്യൻ ഹാഫിസ് അബ്ദുൽ മജീദ് ഒരുക്കിയ റൂഹ് അഫ്സക്കെതിരെ രാംദേവ് നടത്തിയ ‘സർബത്ത് ജിഹാദ്’ എന്ന വിദ്വേഷ പ്രചാരണത്തെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
മംഗളൂരുവിലെ പൈശാചികക്കൊല 03.05.2025 5:32
മംഗളൂരുവിലെ ആൾക്കൂട്ടക്കൊലയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
മതവിവേചനത്തിൽ നിന്ന് പൗരരെ രക്ഷിക്കാൻ 01.05.2025 5:04
ഇന്ത്യ പുറന്തള്ളാൻ തീരുമാനിച്ച പാക് പൗരരിൽ ഭീകരന്മാരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മുദ്ദസ്സിര്‍ അഹ്മദ് ശൈഖിന്‍റെ മാതാവ് ഉൾപ്പെട്ട സംഭവം വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
വേണ്ടത് സമാധാനം; ഭീകരതയിൽനിന്ന് മുക്തി 30.04.2025 5:24
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്ക് സാധിക്കേണ്ടത് അതിർത്തിക്കപ്പുറത്തുനിന്ന് സ്പോൺസർ ചെയ്യപ്പെടുന്നതോ ആസൂത്രണം ചെയ്യപ്പെടുന്നതോ ആയ ഭീകരകൃത്യങ്ങളുടെ വാതിലും പഴുതും എന്നെന്നേക്കുമായി അടച്ചുകളയുക എന്നതാണ് എന്ന്...
നീതിന്യായത്തിൽ ഭരണകൂടം കൈകടത്തരുത് | Madhyamam Editorial 28.04.2025 4:04
വർഗീയരോഷം ഇളക്കിവിട്ട കേസിൽ ബി.ജെ.പി നേതാവും ഡൽഹി മന്ത്രിയുമായ കപിൽ മിശ്രക്കെതിരെ കേസെടുക്കണമെന്ന് ഡൽഹി കോടതി ഉത്തരവിട്ടത് ജുഡീഷ്യറിയിലുള്ള വിശ്വാസം അൽപമെങ്കിലും വീണ്ടെടുക്കാൻ സഹായകമായെന്നും നീതി ഇല്ലാതാകുന്നിടത്ത് ജനാധിപത്യം ഇല്ലാതാവുമെന്നും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ആകാശ സ്വപ്നങ്ങളുടെ മാർഗദർശിക്ക് വിട | Madhyamam Editorial 26.04.2025 4:36
അന്തരിച്ച ഡോ.കെ. കസ്തൂരിരംഗനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
കലുഷ കാലത്തിന്റെ സുവിശേഷം 25.04.2025 4:41
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർ കശ്മീരിനെയോ കശ്മീരികളെയോ സ്നേഹിക്കുന്നവർ ആവില്ലെന്ന് ഉറപ്പാണ്. അതിനിടയിൽ, ഭീകരതക്കെതിരായ വികാരത്തിന്റെ മറവിൽ ഒരു സമൂഹത്തിനും സമുദായത്തിനുമെതിരെ കരുതിവെച്ചിരിക്കുന്ന വിരോധം ചെലവഴിക്കാനുള്ള ദുഷ്ട ലാക്ക് തിരിച്ചറിയപ്പെടുകയും തുറന്നെതിർക്കപ്പെടുകയും വേണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ജമ്മു-കശ്മീർ വീണ്ടും അശാന്തമാവുന്നോ? 24.04.2025 5:27
പഹൽഗാമിൽ അഴിഞ്ഞാടിയ ഭീകരതപോലെ അപലപിക്കപ്പെടേണ്ടതാണ് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സംശയവും സ്പർധയും പകയും വളർത്താനുള്ള ശ്രമവുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
തെറ്റ് തിരുത്താൻ ഇതാണ് ഉചിത സമയം 22.04.2025 5:35
രണ്ടാം പിണറായി സർക്കാർ പല ജനകീയ വിഷയങ്ങളിലും ഒരു വലതുപക്ഷ സർക്കാറിനെയാണ് ഓർമിപ്പിക്കുന്നതെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അതിൽ മാറ്റം വരുത്താനുള്ള ഉചിതമായ അവസരമാണ് സർക്കാറിന്‍റെ നാലാം വാർഷികാഘോഷ വേളയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
കെടാതെ സൂക്ഷിക്കാം ശാന്തിയുടെ തിരിനാളം 22.04.2025 5:35
പോപ് ഫ്രാൻസിസ് കൊളുത്തിയ പ്രത്യാശയുടെ ദീപനാളം കെടാതെ സൂക്ഷിക്കുക എന്ന ദൗത്യമാണ് അദ്ദേഹത്തിനു നൽകാവുന്ന ഉചിതമായ ആദരാഞ്ജലിയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
അയുക്തികമായ വാദം, അനുചിതമായ ശൈലി | Madhyamam Editorial 21.04.2025 5:55
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ നടത്തിയ സുപ്രീംകോടതിയെക്കുറിച്ചും ജഡ്ജിമാരെക്കുറിച്ചുമുള്ള അഭിപ്രായ പ്രകടനം അദ്ദേഹമിരിക്കുന്ന പദവിയോട് നീതിപുലർത്തുന്നതായില്ല എന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
അംബേദ്കറെ പിഴുതെറിയാൻ വ്യാമോഹിക്കുന്നവർ 18.04.2025 5:27
യു.പിയിലെ ഒരു ഗ്രാമത്തിൽ ദലിത് സമൂഹം അംബേദ്കർ പ്രതിമ സ്ഥാപിച്ചത് നിയമലംഘനമാണെന്ന് വിധിച്ച് പൊളിച്ചുമാറ്റിയിരിക്കുകയാണ് പൊലീസ്. പ്രതിമ മാത്രമല്ല, അംബേദ്കറിന്‍റെ സ്മരണകൾ പോലും ഇല്ലാതാക്കാനുള്ള പരിശ്രമത്തിലാണ് സംഘപരിവാർ. എന്നാൽ, സാമൂഹിക നീതിക്കായുള്ള ഓരോ പോരാട്ടത്തിലും അംബേദ്കറിന്‍റെ പേര് മുഴങ്ങിക്കൊണ്ടേയിരിക്കുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സക്കർബർഗ് പ്രതിക്കൂട്ടിൽ കയറുമ്പോൾ 17.04.2025 5:52
ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗിനെതിരായി അമേരിക്കൻ കുത്തക നിയന്ത്രണ സ്ഥാപനമായ ഫെഡറൽ ട്രേഡ് കമീഷൻ ഫയൽ ചെയ്ത കേസാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ചചെയ്യുന്നത്
തീവ്രവാദത്തെ തുടച്ചുനീക്കാൻ മദ്റസ നിർമാർജനം! 16.04.2025 4:33
പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യം വെച്ച് നടത്തുന്ന മതവിദ്യാലയങ്ങളെ പോലും ഇല്ലായ്മ ചെയ്തു കൊണ്ടാണോ ഉപജീവനത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ ഗതിയില്ലാതെ ഉഴലുന്ന മുസ്‌ലിം സമൂഹം വിദ്യാഭ്യാസപരമായി ഉയരുകയും വളരുകയും ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഡയർ ചെന്നായ്ക്കളുടെ വംശനാശ മുക്തി | Madhyamam Editorial 14.04.2025 5:31
ശാസ്ത്രം ഏതുതരത്തിൽ ഉപയോഗിക്കണമെന്നത് നൈതിക വിഷയമാണെന്ന് പറയുകയാണ്, വംശനാശം സംഭവിച്ച ജീവിവർഗത്തെ ശാസ്ത്രീയമായി പുനഃസൃഷ്ടിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നത്തെ എഡിറ്റോറിയൽ...
ഇറാൻ ആണവ ചർച്ച വിജയിക്കുമോ? 12.04.2025 5:35
ഒബാമയുടെ കാലത്ത് ഒപ്പുവെച്ച ആണവകരാർ 2018ൽ ഏകപക്ഷീയമായി റദ്ദ് ചെയ്ത ട്രംപ് തന്നെയാണ് ഇറാനുമായി ചർച്ചക്ക് തയാറാകുന്നതെങ്കിലും അവരെ ആണവായുധ നിർമാണ ശേഷിയുള്ള രാജ്യമാകുന്നതിൽനിന്ന് തടയാനുള്ള ശ്രമമാണിതെന്നതിൽ സംശയമില്ല
Benzer podcast'ler
Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır