Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Podcast'in sitesini ziyaret etmeyi ve yapımcısını desteklemeyi unutma: www.madhyamam.com
Nereden dinlenir?
Uygulamada podcast'ler Replaio Radio Çok yakındaPodcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol
Bölümler
അമേരിക്കയിലെ രാജവിരുദ്ധ റാലികൾ 21.10.2025 5:52
രാജ്യം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോൾ അത് ശരിപ്പെടുത്തുന്നതിനു പകരം വംശീയതയിലുറച്ച സ്വേച്ഛാവാഴ്ച അരക്കിട്ടുറപ്പിക്കാനുള്ള നീക്കങ്ങളിലാണ് ട്രംപിന് താൽപര്യം
തട്ടമിട്ട തലയല്ല പ്രശ്നം; കാരുണ്യം വറ്റിയ ഹൃദയമാണ് 20.10.2025 4:22
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിനിക്ക് തട്ടമിട്ടതിന്‍റെ പേരിൽ മാനസിക പീഡനം നേരിടേണ്ടിവന്നതിലൂടെ, സ്കൂൾ അധികൃതർ സമൂഹത്തിന് നൽകിയത് ഹൃദയശൂന്യതയുടെയും സങ്കുചിത മനോഭാവത്തിന്റെയും പാഠമാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..
കണ്ണൻ ഗോപിനാഥന്റെ രാഷ്ട്രീയ പ്രവേശനം 18.10.2025 5:13
നിലപാടുകളും പ്രവർത്തനങ്ങളുംകൊണ്ട് ശ്രദ്ധേയനായ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ ദിവസമാണ് കോൺഗ്രസിലൂടെ തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ജനാധിപത്യം അട്ടിമറിക്കുന്ന സർക്കാർ നിലപാടുകളോട് നിരന്തരം കലഹിച്ചുകൊണ്ടായിരുന്നു ആറു വർഷം മുമ്പ് അദ്ദേഹം ഐ.എ.എസ് രാജിവെച്ച് ജനങ്ങൾക്കിടയിലേക്കിറങ്ങിയത്.
ആത്മാഭിമാനം കുളംതോണ്ടുന്ന കൊളീജിയം | Madhyamam Editorial 17.10.2025 5:09
മധ്യപ്രദേശ് ഹൈകോടതിയിലെ മലയാളി ജഡ്ജി ജസ്റ്റിസ് അതുൽ ശ്രീധരനെ സ്ഥാനക്കയറ്റ അവസരങ്ങൾ നഷ്ടപ്പെടും വിധം സ്ഥലംമാറ്റാനുള്ള നീക്കം, കലാപാഹ്വാനം മുഴക്കുന്നവർക്കെതിരെയും വിദ്വേഷ പ്രാസംഗികർക്കെതിരെയും ചെറുവിരലനക്കുന്നത് ന്യായാധിപന്മാരാണെങ്കിൽപ്പോലും വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് നൽകുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
മുനമ്പം: ഹൈകോടതി വിധി ഉയർത്തുന്ന പ്രശ്നങ്ങൾ 16.10.2025 6:06
മുനമ്പം കേസിൽ കേരള വഖഫ് ബോർഡിനെക്കുറിച്ച് ഹൈകോടതി നടത്തിയ പരാമർശങ്ങൾ പലതും ബോർഡ് ഭൂമി പിടിച്ചടക്കാൻ ശ്രമിച്ചു എന്നു വരുത്തിത്തീർക്കും വിധമാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
താലിബാൻ ബന്ധം വിളക്കിച്ചേർക്കുന്ന ഇന്ത്യ 14.10.2025 4:11
ശത്രുവിന്റെ ശത്രു മിത്രം എന്ന ചാണക്യസൂത്രം മുറുകെപ്പിടിച്ച്, പാകിസ്താന്റെ ശത്രുവായ അഫ്ഗാനിലെ താലിബാനെ ചേർത്തുപിടിക്കുകയാണ് ഇന്ത്യയുടെ നയതന്ത്രമെന്ന് ഏറക്കുറെ വ്യക്തമാണ്
ശബരിമലയിൽ സർക്കാർ സമാധാനം പറയണം 14.10.2025 5:03
ദേവസ്വം ബോർഡിനെ മുന്നിൽനിർത്തി അയ്യപ്പസംഗമം നടത്തിയ സർക്കാർ ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും കൂട്ടുനിന്നു നടത്തിയ വൻതട്ടിപ്പ് അന്വേഷിക്കുന്നതിൽ അത്രയൊന്നും ആവേശം കാണിക്കുന്നില്ല
വംശീയത എന്നുമുതലാണ് സമാധാന പ്രവർത്തനമായത്? | Madhyamam Editorial 13.10.2025 4:24
ട്രംപിന് നൽകിയില്ലെങ്കിലും ‘സമാധാന’ക്കാര്യത്തിൽ ട്രംപിനോട് പൂർണമായി യോജിക്കുന്ന വെനിസ്വേല പ്രതിപക്ഷ നേതാവ് മറിയ കൊറീന മച്ചാദോക്ക് സമാധാന നൊബേൽ നൽകിയതിൽ വിമർശനമുന്നയിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
അധിക്ഷേപ വാക്കുകളാൽ നിറംകെട്ട രാഷ്ട്രീയ പ്രബുദ്ധത 11.10.2025 4:33
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഒരു സാമാജികനെ പരോക്ഷമായി പരാമർശിച്ച് നടത്തിയ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. രാഷ്ട്രീയ വിമർശനങ്ങളെ മതത്തിന്റെയും ജാതിയുടേയുമെല്ലാം പിരിവുകൾചേർത്ത് തിരിച്ചധിക്ഷേപിക്കുന്ന സംഘ്പരിവാർ സമീപനത്തെ ചില സന്ദർഭങ്ങളിലെങ്കിലും ഇടതുപക്ഷം കടംകൊള്ളുന്നുവെന്നത് ഒട്ടും ശുഭകരമല്ലെന്ന് മാധ്യമം എഡിറ്റോറിയൽ ചൂണ്ടികാണിക്കുന്നു.
ഗസ്സ: നീതിയാണ് സമാധാനത്തിലേക്കുള്ള വഴി 10.10.2025 5:54
ഇസ്രായേലിന്റെ കരാർ ലംഘന ചരിത്രം ഫലസ്തീൻ പ്രശ്നം ആരംഭിച്ച 1920കൾ മുതൽ തുടങ്ങിയതാണെന്നും ഇതായിരിക്കും മധ്യസ്ഥരും ട്രംപും ഭാവിയിൽ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രതിസന്ധിയെന്നും ഓർമിപ്പിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
അഫ്‌ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുമ്പോൾ 09.10.2025 5:25
ചൈന, റഷ്യ എന്നീ ശക്തികളുമായുള്ള ബന്ധം വിളക്കിച്ചേർക്കുന്നതിനൊപ്പം അഫ്‌ഗാനുമായി ഔദ്യോഗിക ബന്ധത്തിന് ഇന്ത്യ മുതിരുന്നത് ചില രാഷ്ട്രാന്തരീയ സന്ദേശങ്ങൾ കൂടി നൽകാനാണെന്ന് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
തല്ലിക്കെടുത്തണം ഈ വിദ്വേഷാഗ്നി 08.10.2025 5:12
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കുനേരെ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ച പശ്ചാത്തലത്തിൽ മനുഷ്യസ്നേഹവും സഹാനുഭൂതിയും സഹിഷ്ണുതയും പുലരുന്ന മഹാത്മാഗാന്ധിയുടെ ഇന്ത്യ വീണ്ടെടുത്താൽ മാത്രമേ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഈ തേരോട്ടത്തെ തടയിടാനാവൂ എന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഫലസ്തീൻ: നിലവിളിയും നിസ്സംഗതയും 07.10.2025 5:05
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ രണ്ട് വർഷം പിന്നിടുമ്പോൾ, ലോകവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങൾ അക്രമികളോട് കണക്കുചോദിക്കാൻ കാലം തയാറെടുക്കുന്നു എന്നതിന്‍റെ തെളിവാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..
വംശഹത്യക്കാരുടെ കൊളോണിയൽ പദ്ധതി | Madhyamam Editorial 06.10.2025 5:10
ഒരു നിയമവും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാട് പലതവണ തെളിയിച്ച ഇസ്രായേൽ എന്ന വംശീയരാഷ്ട്രം എന്നും സമാധാനത്തിന് ഭീഷണിയാണെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഈ ‘സഹായ’ത്തേക്കാൾ വലിയ ദുരന്തം മറ്റെന്തുണ്ട്? 04.10.2025 5:32
രാജ്യം ഞെട്ടിത്തരിച്ച വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തേക്കാൾ വലിയ ദുരന്തമായി കേന്ദ്രസഹായം മാറുകയാണിപ്പോൾ. വലിയൊരു പ്രകൃതിദുരന്തം സംഭവിച്ചിട്ടും പതിവ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിനപ്പുറം ഒരു രൂപപോലും കേന്ദ്രം വയനാടിനായി നൽകിയിട്ടില്ല. അർഹമായ സഹായം തടഞ്ഞും നികുതിവിഹിതം വെട്ടിയും പലവഴികളിൽ കേരളത്തെ സാമ്പത്തികമായി ഞെരുക...
അനീതിയുടെ കടലിൽ അടിയറവ് പറയാത്ത ഫ്ലോട്ടില 02.10.2025 6:58
Madhyamam Editorial 03-10-2025
അണക്കണം ലഡാക്കിലെ തീ 01.10.2025 5:25
കേന്ദ്ര സർക്കാറിന്റെ വാഗ്ദാന ലംഘനവും പ്രതിഷേധത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാനുള്ള ശ്രമവുമാണ് ലഡാക്കിനെ സംഘർഷഭൂമിയാക്കി മാറ്റിയതെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
വംശവെറിയെങ്കിൽ പിന്നെ, നരകത്തിലേക്ക് ടിക്കറ്റെന്തിന്? 30.09.2025 4:52
മതമുദ്രകൾ തെരുവിലേക്ക് വലിച്ചിഴക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്ന ആദിത്യനാഥിനെപ്പോലുള്ളവർ നയിക്കുന്ന ബി.ജെ.പിയോളം മതമുദ്രകളെ ദുരുപയോഗം ചെയ്ത കൂട്ടർ ഇന്ത്യയിലില്ല
ഒഴിവാക്കാമായിരുന്ന മറ്റൊരു ദുരന്തം 29.09.2025 4:06
നടൻ വിജയ് യുടെ ടി.വി.കെ, തമിഴ്നാട്ടിലെ കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലുംതിരക്കിൽപെട്ട് 40 പേർ മരിക്കാനിടയായ ദാരുണ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സംഘാടകരുടെ ഭാഗത്തുണ്ടായ കുറ്റകരമായ അനാസ്ഥയും രാജ്യത്ത് സമാനരീതിയിലുണ്ടായ സംഭവങ്ങളെയും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
വിരമിച്ച ന്യായാധിപൻ വിധിന്യായം തിരുത്തുമ്പോൾ | Madhyamam Editorial 27.09.2025 6:12
ബാബരി മസ്ജിദിന്റെ നിര്‍മാണം തന്നെ ‘അസ്സൽ അപവിത്ര വൃത്തി’യായിരുന്നുവെന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വാക്കുകൾ ജുഡീഷ്യറിയുടെ നിഷ്പക്ഷ പ്രതിച്ഛായയെ തകിടം മറിക്കുന്നതാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
സ്നേഹത്തിന്റെ ഭൂപടത്തിലെ മലയാള സാമ്രാജ്യം 26.09.2025 4:42
ലോകമൊട്ടുക്കും ഹിംസയും ക്രൂരതകളും നിറഞ്ഞ വാക്കും പ്രവൃത്തികളും പടരുന്നൊരു കാലത്ത് സ്വയം മറന്ന് മറ്റുള്ളവർക്കു വേണ്ടി മുന്നിട്ടിറങ്ങുന്നതിന് അനൽപമായ ധീരത ആവശ്യമാണ്
സ്വന്തം അജണ്ടകളുമായി കേന്ദ്രം യു.ജി.സിയെ ഇറക്കുമ്പോൾ 25.09.2025 5:39
രണ്ടാം മോദി സർക്കാർ നിലവിൽ വന്നതുമുതൽ യൂനിവേഴ്സിറ്റി ഗ്രാൻറ്‌സ് കമീഷനെ കേന്ദ്ര സർക്കാർ പല അജണ്ടകളും നടപ്പിലാക്കാൻ ഉപയോഗിച്ചു വരുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ശതാബ്ദിയാഘോഷിക്കുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാവി 24.09.2025 4:55
രാജ്യത്തേറ്റവും ഭീകരമായി വേട്ടയാടപ്പെടുന്ന മതന്യൂനപക്ഷങ്ങളിലെ മത-രാഷ്ട്രീയ കൂട്ടായ്മകളെ, ഫാഷിസ്റ്റുകളെ സന്തോഷിപ്പിക്കുന്ന തന്ത്രങ്ങളിലൂടെ കടന്നാക്രമിക്കാൻ മെനക്കെട്ടാൽ അത് കലാശിക്കുക പൂർണമായ അടിയറവിലായിരിക്കുമെന്ന് കാണാൻ അപാരമായ ക്രാന്തദർശിത്വമൊന്നും വേണ്ട
ട്രംപിന്റെ പ്രഹരം 23.09.2025 5:14
ഇന്ത്യക്കുമേൽ 50 ശതമാനം തീരുവ ചുമത്തിയതിനു പിന്നാലെ എച്ച് 1ബി വിസയുടെ ഫീസ് കുത്തനെ വർധിപ്പിച്ച ട്രംപ് ഭരണകൂടത്തിന്‍റെ നടപടിയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
ഹൈടെക് വോട്ടുകൊള്ള 20.09.2025 5:45
വോട്ടുകൊള്ള സംബന്ധിച്ച പുതിയ ആരോപണവും തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയിട്ടുണ്ടെങ്കിലും രാഹുൽ ഗാന്ധി ഉന്നയിച്ച വാദങ്ങളെ അതേ ആധികാരികതയിൽ നിഷേധിക്കാൻ കമീഷന് സാധിക്കുന്നില്ലെന്ന് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Benzer podcast'ler
Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır