MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

News ML ↓ 409 bölüm

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

Podcast'in sitesini ziyaret etmeyi ve yapımcısını desteklemeyi unutma: mediaoneonline.com

Yazar

MediaOne Podcasts

Kategori

News

Podcast web sitesi

mediaoneonline.com

Son bölüm

27 Nis 2025

Nereden dinlenir?

Uygulamada podcast'ler Replaio Radio Çok yakında

Podcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol

Google Play'den indir Ücretsiz yükle Android 5 Mn+ indirme · 4,8 puan iOS yakında

Bölümler

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast 10.09.2024

മണിപ്പൂർ കലാപം മറ്റെല്ലാ വാർത്തകളും പിന്തളളി ഒന്നാംപേജിലെ ഒന്നാംസ്ഥാനത്തേക്ക് വരികയാണ്. ഇംഫാലിൽ വിദ്യാർഥികൾ തെരുവിൽ ഇറങ്ങിയിരിക്കുന്നു. കുക്കികൾ വംശഹത്യയെ ഭയക്കുന്നു എന്ന വിധത്തിലൊക്കെ വിവരങ്ങൾ പുറത്തുവരുന്നു. കേരളത്തിലെ ആഭ്യന്തരവകുപ്പ് കലാപം കൂടുതൽ ദുരൂഹമാവുകയാണ്. എഡിജിപിയോടൊപ്പം ആർഎസ്എസ് നേതാവ് രാംമാധവിനെ കാണാൻ പോയവരുടെ പേരുകൾ പുറത്തുവിട്ടാൽ കേരളം ഞെട്ടുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast 09.09.2024

എഡിജിപി എം.ആർ അജിത്കുമാറിന്റെ ആർഎസ്എസ് ബന്ധം സിപിഎമ്മിനുളൡ ഉണ്ടാക്കിയ അലോസരം വലുതായി വരുന്നതാണ് ഇന്നത്തെ പ്രധാന വർത്തമാനം. അതൃപ്തി പുറത്ത് എന്ന് മലയാള മനോരമ. സിപിഎം കൈകഴുകുന്നു, പാർട്ടിയിൽ മുഖ്യമന്ത്രി ഒറ്റപ്പെട്ടു എന്നാണ് മാതൃഭൂമിയുടെ വായന. ഗ്രാമപഞ്ചായത്ത് വാർഡുകൾ വർധിപ്പിച്ചതാണ് മാധ്യമത്തിന് പ്രധാനവാർത്ത | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം -...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 08.09.2024

പി.വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകളെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ വ്യക്തമായും രണ്ടായി തിരിഞ്ഞിരിക്കുന്നു. രാഷ്ട്രീയവും ഭരണപരവും. രാഷ്ട്രീയ പ്രത്യാഘാതം എഡിജിപി അജിത്കുമാറിന്റെ ആർഎസ്എസ് ബന്ധത്തിന്റെ അകംപൊരുൾ തേടുന്നു. ഭരണപരമായ നടപടികൾ സുജിത്ദാസിന്റെ കാലത്ത് മലപ്പുറത്ത് നടന്ന പൊലീസ് അതിക്രമങ്ങളുടെ ഉളള് ചികയുന്നു. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവത...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 07.09.2024

അൻവർ എംഎൽഎയും അജിത്കുമാർ എഡിജിപിയും നടിക്കുന്ന ഉദ്വേഗജനകമായ അടിപ്പടം തന്നെയാണിന്നും ഹരം പകരുന്നത്. അജിത്കുമാറും ഒരു ആർഎസ്എസ് നേതാവും ഒരേദിവസം ഒരേ ഹോട്ടലിൽ ഉണ്ടായിരുന്നതായും ആർഎസ്എസിന്റെ ഒരു പോഷക സംഘടനാ ഭാരവാഹി ഓടിച്ച കാറിലാണ് എഡിജിപി അവിടെ എത്തിയതെന്നും മലയാള മനോരമ പറയുന്നു. സിപിഎം നവമാധ്യമ ഇടപെടൽ അടിമുടി പ്രൊഫഷനലാക്കുമെന്ന് മാതൃഭൂമി പറയുന്നു. രാജ്യത്തെ 85 ശതമാനം ജില്ലകളും കാലാവസ്ഥാ വ്യതിയാനത്തിന...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 06.09.2024

ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ തുടർചലനങ്ങളും അൻവർ കലാപത്തിന്റെ അനുരണനങ്ങളും തന്നെയാണ് ഇന്നും പത്രങ്ങളുടെ പ്രധാനവിഭവങ്ങൾ. ഹേമകമ്മിറ്റിക്കുശേഷം വന്ന പരാതികളെല്ലാം ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ച് പരിഗണിക്കും. അൻവറിന്റെ ആരോപണങ്ങൾ സിപിഎമ്മിനകത്ത് ചലനങ്ങൾ ഉണ്ടാക്കിത്തുടങ്ങി. അതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആർഎസ്എസ്-എഡിജിപി ചർച്ചയും കത്തിത്തുടങ്ങി. അങ്ങനെ ആ രണ്ട് വിവാദങ്ങളും പടരുകതന്നെയാണ്. കേൾക്കാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 05.09.2024

പി.വി അൻവർ എംഎൽഎ തുടങ്ങിവച്ച കലാപത്തിന്റെ അലയൊലികൾ തന്നെയാണിന്നും പത്രങ്ങളിൽ മുഴങ്ങിക്കേൾക്കുന്നത്. ഇനി പാർട്ടിയുടെ കോർട്ടിൽ എന്ന് മലയാള മനോരമ. ഉന്നം മുഖ്യമന്ത്രിയാണോ എന്നൊരു ചോദ്യചിഹ്നത്തോടെ മാതൃഭൂമി. മുഖ്യമന്ത്രിയാക്കിയത് പാർട്ടിയാണ് എന്ന അൻവറിന്റെ മധുരം പുരട്ടിയ മുന്നറിയിപ്പായി കാണുന്നു മാധ്യമം. അൻവർ ചാവേറാണോ എന്ന് ദീപിക. പി. ശശിക്കെതിരെ പാർട്ടിക്ക് പരാതിയെന്ന് മം​ഗളവും അടങ്ങാതെ അൻവർ, ഏറ്റെടു...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 04.09.2024

അൻവർ കലാപം അടങ്ങിയെന്ന മട്ടിലുളള തലക്കെട്ടുകളാണ് ഇന്ന് പത്രങ്ങൾ നിരത്തുന്നത്. അൻവറിന്റെ നീക്കം അടങ്ങിയെന്നും എ.ഡി.ജി.പിക്കെതിരായ നീക്കം ഒതുക്കിയെന്നും മനോരമ. എല്ലാം രാജിയായി എന്ന് മാതൃഭൂമി. മുഖ്യമന്ത്രി വിലക്കി അൻവർ വഴങ്ങി എന്ന് മാധ്യമം. ആ കലാപത്തിന്റെ പരിണിതികൾ സംബന്ധിച്ച് അങ്ങനെ പല പല വിലയിരുത്തലുകൾ. വേറെയുമുണ്ട് വാർത്തകൾ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 03.09.2024

നിലമ്പൂർ എംഎൽഎ പി.വി അൻവർ തുടങ്ങിവെച്ച ആഭ്യന്തരയുദ്ധം ഇഴഞ്ഞുനീങ്ങുകയാണ്. മറുപക്ഷത്തുനിന്ന് കാര്യമായി വെടിയൊച്ചയൊന്നും കേൾക്കുന്നില്ല. ആഭ്യന്തരവകുപ്പിന്റെ പാളയത്തിലെ നീക്കങ്ങളെല്ലാം രഹസ്യമാണ്. എഡിജിപിക്ക് അനക്കമില്ല. പത്തനംതിട്ട എസ്പി സുജിത്ദാസിന് സ്ഥലം മാറ്റമേയുള്ളൂ. അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം ഒറ്റ മറുപടി മാത്രം. അന്വേഷിക്കട്ടെ, അതാണ് മനോരമയുടെ തലക്കെട്ട്. അന്വേഷിക്കട്ടെ! ഒരു മാറ്റവുമില്ല എ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 02.09.2024

പി.വി അൻവർ എംഎൽഎ ജില്ലാപൊലീസ് സൂപ്രണ്ടുമാരെ ചാരി ആഭ്യന്തരവകുപ്പിനിട്ട് തല്ലുന്നതാണ് പത്രങ്ങളുടെ ഒന്നാം പേജിലെ ഇടിമിന്നലായത്. പൊലീസ് തലപ്പത്ത് അധോലോകം എന്ന എംഎൽഎയുടെ വാക്കുകൾ എടുത്താണ് മനോരമ തലക്കെട്ടാക്കിയത്. ആഭ്യന്തരയുദ്ധം എന്ന് മാതൃഭൂമി. എംഎൽഎയുടെ അമ്യൂസ്‌മെന്റ് പാർക്കിനെ ഓർമ്മിപ്പിക്കണ കാർട്ടൂണും. പി.ശശി പരാജയം, എഡിജിപി കൊല്ലിക്കുന്നു തുടങ്ങി എംഎൽഎയുടെ ആരോപണങ്ങൾ തലക്കെട്ടാക്കിയാണ് മാധ്യമം വരുന്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 01.09.2024

സിനിമാരംഗത്തു നിന്നുള്ള സംഭ്രമജനകമായ വാർത്തകൾ വന്നുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും അതിനേയും വെല്ലുന്ന ട്വിസ്റ്റുകളോടുകൂടി രാഷ്ട്രീയ വാർത്തകൾ കളം പിടിച്ച ദിവസമാണിന്ന്. ഓർക്കാപ്പുറത്ത് സി.പി.എം ഇ.പി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നൊഴിവാക്കിയതും പകരം ടി.പി രാമകൃഷ്ണനെ പ്രതിഷ്ഠിച്ചതുമാണൊരു കഥ. നിലമ്പൂരിലെ സി.പി.എം സ്വതന്ത്ര എം.എൽ.എ അൻവറും മലപ്പുറത്തെ മുൻ എസ്.പിയും തമ്മിലുള്ള പോര് എം.എൽ.എയും ആഭ്യന...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 31.08.2024

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ പുനരധിവാസ കാര്യത്തിൽ ഹൈക്കോടതിയുടെ കർശനമായ മേൽനോട്ടമുണ്ട്. അത് ഇന്നത്തെ പ്രധാനവാർത്തകളിലൊന്നാണ്. മറ്റൊന്ന് സിനിമാപീഡനത്തിലെ അന്വേഷണമാണ്. ആ കാര്യത്തിൽ അന്വേഷണ സംഘം തന്നെ കർശനമായാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ആ വാർത്തയും തുല്യപ്രാധാന്യത്തോടെ തന്നെ വിന്യസിച്ചിട്ടുണ്ട് പത്രങ്ങൾ. അതിനപ്പുറത്തുമുണ്ട് പ്രധാനവാർത്തകൾ. ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് നിരക്ക് കുറയാൻ സാധ്യതയുണ്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 30.08.2024

സിനിമാപീഡനത്തിന്റെ വാർത്തകൾ സിപിഎം എംഎൽഎ മുകേഷിനെ വട്ടമിട്ട് കറങ്ങുകയാണ്. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് മുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐ ആവശ്യപ്പെടുമ്പോഴും നാണംകെട്ടാലും എംഎൽഎ സ്ഥാനം നിലനിർത്തണമെന്ന നിലപാടിലാണ് സിപിഎം. അതേസമയം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ദയനീയമായതിനാൽ പദ്ധതികൾ പാതിയും വെട്ടിയിട്ടുണ്ട്. എങ്കിലും വയനാടിനും വിലങ്ങാടിനും പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്തകൾക്ക...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 29.08.2024

പാലക്കാട് 3806 കോടി രൂപ മുതൽമുടക്കിൽ വ്യവസായനഗരം നിർമ്മിക്കുമെന്ന കേന്ദ്ര പ്രഖ്യാപനമാണ് ഇന്നത്തെ പ്രധാനവാർത്ത. സിനിമാരംഗത്തെ ലൈംഗികചൂഷണം ഗുരുതരമായ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. നായകന്മാരും വില്ലന്മാരും തമ്മിൽ വ്യത്യാസമില്ല. പരക്കെ ബലാത്സംഗക്കേസുകൾ വരുന്നു. ഇതിനെല്ലാമിടയിലും മുണ്ടക്കൈ-ചൂരൽമല ദുരന്തഭൂമിയിൽ നിന്ന് ഉളളുലക്കുന്ന വാർത്തകൾ പുറത്തേക്ക് വരുന്നുണ്ട്. നഷ്ടപരിഹാരം വാങ്ങാൻപോലും ആളില്ലാത്തവി...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 28.08.2024

സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലുള്ള ആഭ്യന്തരക്കുഴപ്പം തന്നെയാണ് പത്രങ്ങളുടെ മുഖ്യവിഭവം. പ്രസിഡന്റ് മോഹൻലാലും സഹഭാരവാഹികളും രാജിവെച്ചുകൊണ്ട് ആ സംഘടനയുടെ ചലനശേഷി നഷ്ടപ്പെടുത്തിയതാണ് പുതിയ ട്വിസ്റ്റ്. ക്ലൈമാക്സായിട്ടില്ല, കഥ തുടരും. കേരളത്തിന് സഹായം അഭ്യർഥിച്ച്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതുണ്ട്, ഡൽഹി മദ്യനയക്കേസിൽപെട്ട് അഞ്ചുമാസത്തോളമായി തടവി...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 27.08.2024

മലയാള സിനിമാക്കൊട്ടകയിലെ തീ കെട്ടിട്ടില്ല. അത് ആളിപ്പടരുകയാണ്. അതങ്ങനെ ഗ്രാഫിക്കലായി ദൃശ്യചാരുതയോടെ അവതരിപ്പിക്കുകയാണ് മാതൃഭൂമി. ആളിക്കത്തുന്ന ഒരു മുഖംമൂടി. വെളളിത്തിരയിൽ തീയാളുന്നു എന്ന് തലക്കെട്ടും. മുഖമില്ലാത്ത അനവധി മുഖങ്ങൾ ചേർന്നൊരു വനിതാമുഖമാണ് മലയാള മനോരമയുടെ ചിത്രാവിഷ്‌കാരം. സിനിമാപീഡനം, വെളിപ്പെടുത്തലുകളിൽ നടപടി തുടങ്ങിയെന്ന് വിവരണം. സിനിമാപീഡനം എന്നൊരു വാക്ക് മനോരമ കൊണ്ടുവന്നിരിക്കുന്നു....

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 26.08.2024

സിനിമാമേഖലയിൽ നിന്നുളള വെളിപ്പെടുത്തലുകളും ഒഴിഞ്ഞുമാറലുകളും തന്നെയാണിന്നും പ്രധാന പത്രവിഭവം. വെളളിത്തിര വിപ്ലവം എന്ന് മലയാള മനോരമ, മാനം കാക്കാൻ എന്ന് മാതൃഭൂമി, തലകൾ ഉരുളുമെന്ന് മാധ്യമം. നേരറിയാൻ ഉന്നത പൊലീസ് സംഘമെന്ന് കേരളകൗമുദി. നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ ഉദ്വേഗജനകമായൊരു തിരക്കഥപോലെ വായിച്ചുപോകാവുന്ന പത്രങ്ങൾ. മറ്റുവാർത്തകളുമുണ്ട്. ഹിസ്ബുല്ല-ഇസ്രായേൽ പോലെ, ടെലഗ്രാം സി.ഇ.ഒ പവേൽ ദുറോവിന്റെ അറസ്റ്റ്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 25.08.2024

യു.പി.എസ്.സി, സാലറി ചലഞ്ച് തുടങ്ങിയ ചില വാർത്തകളൊക്കെ പരസ്യത്തിനിടയിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും പത്രങ്ങളുടെ ഇന്നത്തെയും പ്രധാനവിഭവം, ഹേമ കമ്മിറ്റിയുടെ തുടർചലനങ്ങൾ തന്നെയാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഇന്ന് രാജിവെച്ചേക്കുമെന്ന് വാർത്തയുണ്ട്. അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖ് പീഡിപ്പിച്ചെന്ന് ഒരു യുവനടിയുടെ വെളിപ്പെടുത്തലുമുണ്ട്. അതിന്റെ അനുരണനങ്ങളോടെയാണ് ഇന്നത്തെ ദിവസം തുടങ്ങുന്നത്. |കാതി...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 24.08.2024

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ തുടർചലനങ്ങൾ ഉണ്ടെങ്കിലും മറ്റ് വാർത്തകളുമുണ്ട്. വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ സഹായത്തിൽ നിന്ന് വായ്പാ കുടിശ്ശിക പിടിക്കരുത് എന്ന ഹൈക്കോടതി നിർദ്ദേശമാണ് മാതൃഭൂമിയുടെ മുഖ്യവാർത്ത. പ്രധാനമന്ത്രിയുടെ യുക്രെയിൻ സന്ദർശനമാണ് മനോരമയുടെ ലീഡ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിന് മുൻപ് സർക്കാർ വക വെട്ടിമുറി നടന്നെന്നാണ് മാധ്യമം പറയുന്നത് | കാതിലെത്തും പത്രങ്ങൾ | Spoti...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 23.08.2024

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ തുടർനടപടി തേടി ഹെെക്കോടതിയിലെത്തിയ ഹരജിയും കൊൽക്കത്തയിലെ ഡോക്ടറുടെ മരണത്തിൽ സുപ്രിംകോടതി നടത്തിയ ഇടപെടലുമാണ് ഇന്ന് പത്രങ്ങൾ പ്രധാനമായി കെെകാര്യം ചെയ്യുന്ന വാർത്തകൾ... | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 22.08.2024

പ്രധാനവാര്‍ത്തകള്‍ ഇന്ന് പലതാണ്. ഓണ്‍ലൈന്‍ ഭാഗ്യക്കുറിത്തട്ടിപ്പ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നുവെന്നതാണ് മാതൃഭൂമിക്ക് ലീഡ്. ഒരു വര്‍ഷം കഴിഞ്ഞിട്ടാണെങ്കിലും അധ്യാപകനിര്‍ണയം പൂര്‍ത്തിയാക്കി തസ്തികകള്‍ അനുവദിച്ചുവെന്നതാണ് മാധ്യമവും ദീപികയും ലീഡ് വാര്‍ത്തയാക്കിയത്. എല്ലാവരും പ്രധാന്യത്തോടെ നല്‍കിയ രണ്ട് വാര്‍ത്തകള്‍ എല്ലാ പത്രങ്ങളിലുമുണ്ട്. വീടുവിട്ടിറങ്ങി തീവണ്ടിയില്‍ കയറിയ അസമീസ് പ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 21.08.2024

ഹേമാക്കമിറ്റി റിപ്പോർട്ടിന്റെ അനുരണനങ്ങൾ തന്നെയാണ് ഇന്നും പത്രങ്ങളുടെ ഒരു പ്രധാന വിഭവം. നാലുവർഷമായി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചുവെന്ന് ആരോപണമുയരുന്നു. അത് തളളിക്കളയുന്ന സർക്കാർ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ അറച്ചുനിൽക്കുകയും ചെയ്യുന്നു. കൊൽക്കത്ത മെഡിക്കൽ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതി കാര്യമായി ഇടപെട്ടതും കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്താൻ തുനിഞ്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 20.08.2024

മലയാളസിനിമയുടെ പിന്നാമ്പുറകഥകൾ പൂമഖത്തെത്തിക്കുന്ന ഹേമക്കമ്മിറ്റി റിപ്പോർട്ടുകൊണ്ടാണ് ഇന്ന് പത്രങ്ങൾ നിറച്ചിട്ടുള്ളത്. അടിമുടി ചൂഷണം എന്നാണ് മലയാള മനോരമയുടെ തലക്കെട്ട്. തിരക്കഥ ചതിക്കഥ എന്ന് മാതൃഭൂമി. വെള്ളിത്തര മാഫിയ എന്ന് മാധ്യമം. വീണുടഞ്ഞു ഗ്ലാമർ മുഖം എന്ന് കേരള കൗമുദി. മലയാള സിനിമയിൽ മാഫിയ വാഴ്ചയെന്ന് ദീപിക. തിരശ്ശീലക്ക് പിന്നിൽ കൊടിയ അനീതിയെന്ന് ചന്ദ്രിക. വിവേചനം, ലൈംഗിക ചൂഷണം എന്ന് ദേശാഭിമാന...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 17.08.2024

ദേശീയ-സംസ്ഥാന സിനിമാ അവാർഡുകളാണ് ഇന്നത്തെ പത്രങ്ങളെ അലങ്കരിക്കാൻ ഉപയോഗിച്ച പ്രധാന തോരണങ്ങൾ. ആടും ആട്ടവുമൊക്കെ ആറാടുകയാണ് പത്രങ്ങളിൽ. തഴഞ്ഞവരെത്തളളി ആട്ടപ്പെരുമ, പെരുമയോട് ആട് എന്നെല്ലാം മലയാള മനോരമ. ആട്ടം നേട്ടം എന്ന് മാതൃഭൂമി. തിരശ്ശീലക്കപ്പുറം തെരഞ്ഞെടുപ്പിന്റെ തിരനോട്ടമുണ്ട്. കശ്മീരിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.സ്വന്തം ബാങ്കിൽ നിന്ന് 26 കിലോ സ്വർണവുമായി മുങ്ങിയ മാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 15.08.2024

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് സഹായധനവും മറ്റ് പുനരധിവാസ സൗകര്യങ്ങളും പ്രഖ്യാപിച്ചതാണ് പ്രധാനവാർത്തകളിലൊന്ന്. വടകരയിലെ രാഷ്ട്രീയകാഫിർ ഉയർത്തിവിട്ട വിവാദമുണ്ട്. തീരദേശപരിപാലന നിയമത്തിന്റെ നടത്തിപ്പ് വിവരങ്ങളുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് കിട്ടാനുളള കാശിന് ജപ്തി നടപടിക്ക് വാട്ടർ അതോറിറ്റി ഒരുങ്ങുന്നുവെന്ന കൗതുകമുണർത്തുന്ന വലിയ വാർത്തയുണ്ട്. വീണ്ടും മഴ മുന്നറിയിപ്പുമുണ്ട്. | കാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 14.08.2024

പലതുണ്ട് ഇന്ന് പ്രധാനവാർത്തകൾ. വടകരയിലെ കാഫിർ വിവാദത്തിന്റെ തുടക്കം ഇടത് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയതാണ് മലയാള മനോരമയുടെ ലീഡ്. ഉരുൾപൊട്ടൽ മേഖലയിലെ പുനരധിവാസത്തിന് സർക്കാർ ഭൂമി തേടുന്നുവെന്ന് മാതൃഭൂമി. യു.എ.പി.എ കേസുകളിലും ജാമ്യം നൽകണമെന്ന് സുപ്രീംകോടതി പറഞ്ഞതാണ് മാധ്യമത്തിന് പ്രധാനം. ഇറാൻ ഉടൻ ആക്രമിക്കുമെന്ന് ഇസ്രായേലിന് യു.എസ് മുന്നറിയിപ്പ് നൽകിയെന്ന് ദീപിക. കൊൽക്കത്തയ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne podcast'ini Replaio'da dinle

Radyo ve podcast'ler tek uygulamada - ücretsiz, kayıt gerektirmez. Bugün yükle ve lansmanı kaçırma

Google Play'den indir

Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır