S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Glöm inte att besöka poddens webbplats och stötta skaparen: www.dillidalipodcast.com

Skapare

S Gopalakrishnan

Kategori

Society

Poddens webbplats

www.dillidalipodcast.com

Senaste avsnittet

27 sep 2026

Var kan du lyssna?

Poddar i appen Replaio Radio Kommer snart

Poddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar

Ladda ned på Google Play Installera gratis Android nästan 10 mn nedladdningar · betyg 4,8 iOS snart

Avsnitt

സ്നേഹസ്മൃതി : സ്കറിയ സഖറിയയ്ക്ക് ആദരം In conversation with Prof G. Ushakumari by S. Gopalakrishnan 47/2022 21.10.2022

പ്രൊഫസ്സർ സ്‌കറിയ സഖറിയാ വറ്റാത്ത ജലസംഭരണിയായിരുന്നു എന്ന് ഹൃദയസ്പർശിയായ  സ്നേഹസ്മൃതിയിൽ പ്രൊഫസ്സർ ജി . ഉഷാകുമാരി പറയുന്നു . ഇതിനുമുൻപേ ആരും കടന്നുചെല്ലാത്ത മേഖലകളിലേക്ക് ജ്ഞാനദാഹവുമായി നടന്നുപോയ ഗുരുവായിരുന്നു അദ്ദേഹം .  അറിവിൻ്റെ മഹാതുടർച്ചയിലെ ഒരു കണ്ണിമാത്രമാണെന്ന വിനയബോധം ആ ധൈഷണികയാത്രയെ അനന്യമാക്കി .  കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക കോളേജിലെ മലയാളവിഭാഗത്തിന് നേതൃത്...

നമ്മുടെ സാമ്പത്തികകാലം : ഏറ്റവും മോശം സമയം വരുന്നുവോ ? Interview with T.K. Arun, Economics Journalist 45/2022 15.10.2022

അന്താരാഷ്ട്ര നാണയ നിധിയുടെ ഒക്ടോബറിൽ പുറത്തിറങ്ങിയ  അർദ്ധവാർഷിക റിപ്പോർട്ടിൽ പറയുന്നത് ലോക സാമ്പത്തികരംഗത്തിന് ഏറ്റവും മോശം കാലം വരാൻ പോകുന്നുവെന്നാണ് . ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഈ വിഷയത്തെക്കുറിച്ച് ശ്രീ ടി .കെ അരുണുമായി നടത്തിയ സംഭാഷണം കേട്ടാലും . സാമ്പത്തിക പത്രപ്രവർത്തകരിൽ ഇന്ത്യയിലെ ഏറ്റവും മുതിർന്ന ആധികാരിക ശബ്ദമാണ് അരുണിന്റേത് .   പ്രധാനമായും അരുൺ സംസാരിക്കുന്നത് ഇനി കൊടുത്ത...

ജാമിനി റോയ്, ക്രിസ്തു, ഗാന്ധി, ടാഗോർ, രണ്ടു ഗാനങ്ങളും A podcast by S.Gopalakrishnan 43/2022 26.09.2022

'സ്വന്തം രാജാവിന്റെ പേരിൽ ആരാണാവോ അവനെ കൊന്നത് , അവർ വീണ്ടും ജന്മമെടുത്ത് അവനുവേണ്ടിയുള്ള പള്ളികളുടെ താക്കോലുകൾ കൈവശപ്പെടുത്തിയിരിക്കുന്നു', ടാഗോർ എഴുതിയ ഒരു ക്രിസ്തുഗാനത്തിലെ വരികളാണിത്.  ജാമിനി റോയിയുടെ ക്രിസ്തുവിനെപ്പോലെ പൗരസ്ത്യനായിരുന്നോ ടാഗോറിൻ്റെ ക്രിസ്തുവും ? അപ്പോൾ ഗാന്ധിയുടേതോ ?   ജാമിനി റോയ് വരച്ച ക്രിസ്തു , ടാഗോറിൻ്റെ ക്രിസ്തു , ഗാന്ധി എന്നീ വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ...

നർത്തകി ഫെഡററെ കാണുമ്പോൾ Dr Rajashree Warrier in conversation with S. Gopalakrishnan 42/2022 19.09.2022

ടെന്നീസ് താരം റോജർ ഫെഡറർ കളിയിൽ നിന്നും വിരമിക്കുന്നു എന്ന പ്രഖ്യാപനം വന്നപ്പോൾ നർത്തകി രാജശ്രീ വാര്യർ ട്വീറ്റ് ചെയ്തു , നൃത്തം അപാരസംഗീതത്തിൻ്റെ ദൃശ്യസാധ്യതയെങ്കിൽ ഫെഡറർ കളിക്കളത്തിൽ തീർക്കുന്നതിലും നാദവും ലയവുമുണ്ടെന്ന് . ആ പ്രസ്താവന പ്രത്യേകതയുള്ളതാണെന്നു തോന്നിയതിനാലാണ് ഈ പോഡ്‌കാസ്റ്റ് ഉണ്ടായത്. എന്താണ് നർത്തകി ഫെഡറർ എന്ന കായികതാരത്തിൽ കാണുന്ന ലാവണ്യാനുഭൂതി ? നിയതമായ ചട്ടങ്ങളിൽ നിന്നുകൊണ്ട് &n...

യുഗാന്ത്യം: ഗൊദാർദ് ( 1930- 13 സെപ്റ്റംബർ 2022) In conversation with Dr C.S. Venkiteswaran 41/2022 14.09.2022

എന്തുകൊണ്ട് ഗൊദാർദ് ചലച്ചിത്രദർശനത്തിലെ സോക്രട്ടീസ്?   ചലച്ചിത്രചരിത്രകാരൻ ഡോ. സി. എസ്. വെങ്കിടേശ്വരനുമായി ഗൊദാർദിൻ്റെ സംഭാവനകളെക്കുറിച്ചുള്ള സംഭാഷണത്തിലേക്ക് സ്വാഗതം.   സ്നേഹപൂർവ്വം  എസ്. ഗോപാലകൃഷ്ണൻ  14 സെപ്റ്റംബർ 2022

അനുഭൂതി വിവർത്തനം ചെയ്യപ്പെടുമ്പോൾ A talk with Vinaya Chaitanya by S Gopalakrishnan 40/2022 12.09.2022

നാല്പതുമിനിട്ടുനേരം സംസാരിച്ചുകഴിഞ്ഞപ്പോൾ ഞാൻ വിനയ ചൈതന്യയോട് ചോദിച്ചു , രണ്ടുവരി ഗുരുപ്രതിഭ തരാമോ ? അദ്ദേഹം ചൊല്ലി ,  ' എനിക്കിന്നുനിൻ മൊഴി വന്നു  മൗനനിലയായി മുഴങ്ങുന്നിതാ '  ശ്രീ നാരായണഗുരുവിൻ്റെ സമ്പൂർണ്ണകൃതികൾ വിനയ ചൈതന്യ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തത്   ' A Cry in the Wilderness ' എന്ന പേരിൽ അടുത്തകാലത്ത് പുറത്തിറങ്ങി. ദില്ലി -ദാലിയുടെ ഈ ലക്കം വിനയയുമായി ഒരു സംഭാഷണമ...

മോഹനാരാമം : ടി . വി . ശങ്കരനാരായണന് ആദരാഞ്ജലി A podcast by S. Gopalakrishnan 39/2022 10.09.2022

ടി . വി . ശങ്കരനാരായണന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ 1968 ലാണ് അമ്മാവനും ഗുരുവുമായിരുന്ന മധുര മണി അയ്യർ ഒറ്റയ്ക്ക്  കച്ചേരി നടത്താൻ അദ്ദേഹത്തിന് അനുവാദം നൽകിയതുപോലും.അതും വയലിനിസ്റ്റ്  ടി . എൻ . കൃഷ്ണൻ നിർബന്ധിച്ചിട്ട്. പക്ഷേ അതിനുശേഷം ടി വി ശങ്കരനാരായണൻ എന്ന സുനാദം അൻപതുവർഷങ്ങളിലേറെ തെന്നിന്ത്യൻ ശാസ്ത്രീയസംഗീതലോകത്തെ ആധികാരിക സൗന്ദര്യങ്ങളിൽ ഒന്നായി മാറി.  ടി വി ശങ്കരനാരായണന്റെ കലയ...

അന്തരിച്ച ഗായിക നയ്യാറ നൂറിന് ആദരം A podcast by S. Gopalakrishnan 38/2022 27.08.2022

പ്രിയസുഹൃത്തേ ,   നയ്യാറ നൂർ എന്ന ഗായിക  എഴുപത്തൊന്നാം വയസ്സിൽ കറാച്ചിയിൽ  മരിക്കുമ്പോൾ ഈ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ ഭാഷയായ മലയാളത്തിൽ ഇങ്ങനെ ഒരു പോഡ്‌കാസ്റ്റ് ഉണ്ടാകുന്നതെന്തുകൊണ്ടാണ്? . സത്യത്തിൽ നാം ചെയ്യുന്നത് ബാക്കിനിൽക്കുന്ന പ്രാണനെ മുറുകെ പുണർന്നുകൊണ്ട് വിളിച്ചുപറയുകയാണ് ഈ ഉപഭൂഖണ്ഡം ബഹുസ്വരതയിൽ വിശാലമായ ഒരു ഏക മാനവികതയാണെന്ന് ...  നയ്യാറ നൂർ പാടിയ മൂന്ന് ഗസലുകളും പ...

കപിലയുടെ രാവണൻ അനിതയുടെ രാവണൻ : A podcast by S. Gopalakrishnan 37/2022 18.08.2022

ഒരു കൂടിയാട്ടവും ഒരു കവിതയും ഉളവാക്കിയ ചിന്തകളാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . ഒന്നിൽ രാവണൻ ഏകരൂപിയായി ഘനീഭവിക്കുമ്പോൾ മറ്റൊന്നിൽ രാവണൻ ദശാവതാരം കൊള്ളുന്നു . രണ്ടും നമ്മുടെ മനസ്സിനെ കീഴടക്കുന്നു . കപില വേണു അവതരിപ്പിച്ച 'കൈലാസോദ്ധാരണ'വും അനിത തമ്പി എഴുതിയ 'കർക്കടപ്പത്ത്' എന്ന കവിതയുമാണ് ഇവിടെ പരാമർശവിധേയമാകുന്നത്.  കവിതയിൽ രാവണൻ വാങ്‌മയത്തിൽ ഹൃദയശൈലങ്ങളെ കൈയ്യിലെടുക്കുമ്പോൾ കപിലയുടെ ഒ...

മാനുഷർ പരസ്പരം സ്നേഹിക്കും വിഹരിക്കും : സുനിൽ പി ഇളയിടം വൈലോപ്പിള്ളിയുടെ 'ഊഞ്ഞാലിൽ' എന്ന കവിതയെക്കുറിച്ച് സംസാരിക്കുന്നു , കവിത ചൊല്ലുന്നു Dilli Dali 36/ 2022 09.08.2022

വൈലോപ്പിള്ളിയുടെ കാലാതിശായിയായ കവിത 'ഊഞ്ഞാലിൽ' പ്രൊഫസ്സർ സുനിൽ പി ഇളയിടം അവതരിപ്പിക്കുന്നതാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .    'ഏറിയ ദുഃഖത്തിലും, ജീവിതോല്ലാസത്തിന്റെ   വേരുറപ്പിവിടേപ്പോൽ കാണുമോ വേറെങ്ങാനും ?'    എന്ന് വാർദ്ധക്യത്തിൽ ജീവിതസഖിയോട് ചോദിക്കുന്ന കവിത . കവിതയെക്കുറിച്ച് സുനിൽ പി ഇളയിടം  ഒരു മുഖവുര നൽകിയിട്ടുണ്ട് . തുടർന്ന്  അദ്ദേഹം വൈലോപ്പി...

മാർക്സിന്റെ മൂലധനം : ഒരു വിശദ വായന Interview with C.P. John by S. Gopalakrishnan 35/2022 06.08.2022

മലയാളിയ്ക്ക് ഭാഷയുടെ പിതാവ് എഴുത്തച്ഛനാണെങ്കിൽ ഭാവിയുടെ പിതാവ് കാൾ മാർക്സ് ആയിരിക്കുമെന്ന് സി . പി . ജോൺ ഈ അഭിമുഖത്തിൽ പറയുന്നു . നമ്മുടെ ഭാഷയിൽ അടുത്തകാലത്തിറങ്ങിയ മൂല്യവത്തായ ഒരു കൃതിയാണ് ജോൺ എഴുതിയ 'മാർക്സിന്റെ മൂലധനം : ഒരു വിശദവായന' എന്നത് . ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ അഭിമുഖത്തിൽ അദ്ദേഹം മാർക്സ് എന്ന വിപ്ലവകാരിയായ ധിഷണയുടെ ഏറ്റവും മൗലികമായ സംഭാവനയായ 'മൂലധന'ത്തെക്കുറിച്ച് ആധുനികാനുഭവങ്ങളുടെ സഹാ...

ഇനിയും ശിഥിലമാകാത്ത സമൂഹവും ഒരു പാട്ട് കാണിക്കുന്ന വഴിയും A Podcast by S. Gopalakrishnan 34/2022 03.08.2022

പ്രിയ സുഹൃത്തേ ,   കുറേ അയ്യപ്പഭക്തന്മാർ 'യാ ഇലാഹ ഇല്ലല്ലാഹ് ' എന്ന് താളത്തിൽ വാവർക്കും അയ്യപ്പനും സ്തുതിപാടുന്ന ഒരു പാട്ടുകേട്ടതാണ് ഈ ലക്കം ദില്ലി -ദാലിയ്ക്ക് കാരണമായത് . ആ ഗാനവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .   മതേതരത്വം എന്ന വാക്കുപറഞ്ഞാൽ ഏതോ ജനവിരുദ്ധമായ കാര്യം പറയുന്നു എന്ന മട്ടിൽ നെറ്റിചുളിക്കുന്നവർ എൻ്റെ കൂട്ടുകാരിൽ തന്നെ വർദ്ധിച്ചുവരികയാണ്. ഡൽഹിയിൽ ഇതു കുറേ നാളായ...

അപാരമായ ശാന്തി നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ ? A Podcast by S. Gopalakrishnan Dilli Dali 33/2022 30.07.2022

ഒരു സംഗീതശിൽപം നൽകിയ അനുഭൂതി  ഏതൻസിൽ വൈകുന്നേരം ഒരു ബിയർ നുണഞ്ഞിരിക്കുമ്പോഴായിരുന്നു  'അപാരമായ ശാന്തി' അനുഭവിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യത്തോടെ പീറ്റർ എന്ന അപരിചിതൻ ഞങ്ങളെ അസുലഭമായ, അവിസ്മരണീയമായിത്തീർന്ന  ഒരു ജീവിതാവസരത്തിലേക്ക് ക്ഷണിച്ചത് . ഗുസ്താവ് മെഹ്‌ലറുടെ അഞ്ചാം നമ്പർ സിംഫണി  Alexandra Trianti Hall ൽ കേൾക്കാനിടയായ സായാഹ്നം . യാതനകളുടെ ബാല്യ -കൗമാരങ്ങളിൽ നിന്നും മഹാപ്രതിഭാ...

ഉസ്താദ് ബിസ്മില്ലാ ഖാൻ സ്മാരകം : എന്തുകൊണ്ട് കേരളം മുൻകൈ എടുക്കണം ? A podcast by S. Gopalakrishnan 32/2022 22.07.2022

പ്രിയസുഹൃത്തേ ,  കർണാടക സംഗീതജ്ഞനും ഗായകനുമായ അജിത് നമ്പൂതിരിയാണ് ശ്രീജിത്ത് മുല്ലശ്ശേരിയുടെ 'വരാണസിയുടെ സങ്കടരാഗം ' എന്ന ഫേസ്ബുക് പോസ്റ്റിലേക്ക് എൻ്റെ ശ്രദ്ധയെ ക്ഷണിച്ചത് . വാരാണസിയിലെ ഉസ്താദ് ബിസ്മില്ലാ ഖാന്റെ വീട് സന്ദർശിച്ചതിനുശേഷമാണ് അദ്ദേഹം ഇതെഴുതിയിട്ടുള്ളത് . രാജ്യം അതിൻ്റെ പരമോന്നത ബഹുമതി നൽകി ആദരിച്ച സംഗീതജ്ഞന്റെ വീടിൻെറ പരിതാപകരമായ അവസ്ഥയെക്കുറിച്ചാണ് അദ്ദേഹം എഴുതിയത് .  &nbsp...

കമ്പൻ്റെ അഹല്യയും ജൈനൻ്റെ രാവണനും A podcast experience of AK Ramanujan's 300 Ramayanas 31/2022 19.07.2022

പ്രിയ സുഹൃത്തേ ,   രാമൻ സീതയോട് വനവാസത്തിന് കൂടെ വരേണ്ട എന്നു പറയുന്നു . സീത കൂടെ പോകണമെന്നു നിർബന്ധിക്കുന്നു . രാമൻ വീണ്ടും പറയുന്നു 'സീത വരേണ്ട ' അപ്പോൾ സീത ചോദിക്കുന്നു : 'ഇതിനു മുൻപ് എത്ര രാമായണങ്ങൾ ഉണ്ടായിരിക്കുന്നു , ഒരിക്കലെങ്കിലും സീത രാമൻ്റെ കൂടെ കാട്ടിൽ പോകാതിരുന്നിട്ടുണ്ടോ ? പിന്നെ നിങ്ങൾ എന്തിനാണ് ഈ രാമായണത്തിൽ മാത്രം എന്നെ നിർബന്ധിക്കുന്നത് ?'  കർക്കിടകമാസം തുടങ്ങി . ഈ ലക്കം...

അവസാനം അർബുദത്തിന് മരുന്നായോ ? Dr Vijai Joseph of Memorial Sloan Kettering Cancer Center New York talks Dilli Dali 29/2022 13.06.2022

പ്രിയ സുഹൃത്തേ ,   ന്യൂയോർക്കിലെ പ്രശസ്തമായ Memorial Sloan Kettering Cancer Center (MSKCC ) അർബുദത്തിന് ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിച്ചു എന്ന വാർത്ത ലോകത്തെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചത് . MSKCC യിൽ അസ്സോസിയേറ്റ് പ്രൊഫസറായ മലയാളി ഡോക്ടർ വിജയ് ജോസഫ് പുതിയ കണ്ടെത്തലിൻ്റെ വിശദാംശങ്ങൾ പങ്കുവെയ്ക്കുന്നു ഈ പ്രത്യേക അഭിമുഖത്തിൽ .  അദ്ദേഹം പ്രധാനമായും സംസാരിക്കുന്നത് ഇനിപ്പറയുന്ന വിഷയങ്ങളെക്...

യുദ്ധവിരുദ്ധപ്രസ്ഥാനവും ഉക്രൈനിലെ നൂറുദിവസങ്ങളും Podcast by S.Gopalakrishnan Dilli Dali 28/2022 09.06.2022

ഉക്രൈയിനിലെ റഷ്യൻ അധിനിവേശം നൂറുദിവസങ്ങൾ കഴിയുമ്പോൾ ലോകചരിത്രത്തിലെ യുദ്ധവിരുദ്ധദർശനങ്ങളുടെ വെളിച്ചത്തിൽ വിഷയത്തെ കാണാൻ ശ്രമിക്കുകയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .    സമാധാനം ഉണ്ടാക്കാനാണെങ്കിൽ യുദ്ധം ആകാമെന്ന് പറഞ്ഞ പ്ലേറ്റോ , തിന്മയെ തിന്മ കൊണ്ട് നേരിടാനാവില്ല എന്നുപറഞ്ഞ സോക്രട്ടീസ് , കീഴടങ്ങി കിട്ടുന്ന സമാധാനം സമാധാനമല്ല എന്നു പറഞ്ഞ റൂസ്സോ, ഭഗവദ് ഗീത ആരോടും യുദ്ധം ചെയ്യാൻ...

അതുലോലമതലോലം: ശ്രീ നാരായണഗുരുവിൻ്റെ ഈശാവാസ്യോപനിഷത്തിൻ്റെ വായനാനുഭവം by S. Gopalakrishnan Dilli Dali 24/2022 20.05.2022

പ്രിയ സുഹൃത്തേ ,   ഗഹനമായ ഒരു ദാർശനികകൃതി അതീവലളിതമായി മലയാളത്തിലേക്ക് മൊഴിമാറ്റി എന്നതുമാത്രമല്ല ശ്രീ നാരായണഗുരുവിൻ്റെ ഈശാവാസ്യോപനിഷത്ത്  തർജ്ജുമയുടെ മൂല്യം . നിത്യാധുനികമായ മലയാളമാണ് ഈ മൊഴിമാറിയ കൃതിയെ അലങ്കരിച്ചിരിക്കുന്നത്. എന്നാൽ ഉടുത്തൊരുങ്ങിയ അലങ്കാരമല്ല അത് . അർത്ഥമാത്രമായ കൃശഗാത്രത്തിൻ്റെ സൂക്ഷ്മാലങ്കാരമാണത്. ആത്മനിഷ്ഠയുള്ള ഒരാളുടെ സൂക്ഷ്മശരീരം പോലെ ഭംഗിയുള്ള പരിഭാഷയാണിത്. &nbsp...

മൃഗബലി: മനുഷ്യൻ ചെയ്യുന്ന യുദ്ധങ്ങളിൽ ഇരകളാകുന്ന മൃഗങ്ങൾക്കുവേണ്ടി ഒരു പോഡ്‌കാസ്റ്റ് Dilli Dali 23/2022 09.05.2022

പ്രീയപ്പെട്ട സുഹൃത്തേ ,   യുദ്ധം ആരേയും സനാഥരാക്കുന്നില്ല , എന്നാൽ നിരവധി മനുഷ്യരേയും സമൂഹങ്ങളേയും അത്  അനാഥമാക്കുന്നുണ്ടുതാനും . യുദ്ധം കഷ്ടപ്പാടിനേയും വേർപാടിനേയും ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണ് , അത് വ്യവസായം തന്നെയാണ് . എന്നാൽ ആസിയ സെർപിൻസ്ക എന്ന ഉക്രൈൻകാരി എഴുപത്തേഴാം വയസ്സിലും അനുപമഭംഗിയുള്ള ജീവിതം ജീവിക്കുന്നു. ഭൂമിയിലെ സർവ്വജീവജാലങ്ങളേയും സ്നേഹിക്കുമ്പോൾ യുദ്ധത്തിനെതിരേ അവർ നൽകുന്...

'ഇന്ത്യാരാഷ്ട്രം നേരിടുന്ന ഭീഷണി' by Shyam Saran, India's former foreign secretary Dilli Dali 22/2022 23.04.2022

പ്രിയ സുഹൃത്തേ,  'ഹിന്ദു -മുസ്‌ലീം വിഭജനം ഉണ്ടാക്കിയാൽ ഇന്ത്യൻ സമൂഹത്തിലെ വൈജാത്യങ്ങളെല്ലാം ഇല്ലാതായി വിശാല ഹിന്ദു ഐക്യത്തിന് വഴിയൊരുക്കുമെന്ന ചിന്ത തെറ്റാണ്', ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും മുതിർന്ന സ്വതന്ത്ര ചിന്തകനുമായ ശ്യാം സരൺ പറയുന്നു .  സമീപകാലത്ത് രാജ്യത്തുനടന്ന സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം എഴുതിയ ആഴമുള്ള ലേഖനത്തിൻ്റെ  മലയാള പരിഭാഷയാണിത്. ഇത് ദില്ലി -ദാലിയ...

ഉയിർപ്പിൻ്റെ സിംഫണി Dilli Dali 21/2022 18.04.2022

ഉയിർപ്പിൻ്റെ  സിംഫണി എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  1897 ൽ ഗുസ്താവ് മഹ് ലർ സംഗീത നിരൂപകനായ ആർതർ സെയ്‌ദിയ്ക്ക് എഴുതി , 'ഈ സിംഫണിയോടെ ഞാൻ വിശ്വസാഹിത്യത്തെ മുഴുവൻ കൊള്ളയടിച്ചിരിക്കുന്നു, ബൈബിൾ അടക്കം എല്ലാത്തിനെയും . ഒരു വിമോചിതലോകത്തെ അറിയാൻ മറ്റു മാർഗങ്ങൾ എനിക്കില്ലായിരുന്നു'  യേശുവേ , നീയെന്തിന് ജീവിച്ചു , എന്തിന് ഈ പീഡനങ്ങളെല്ലാം സഹിച്ചു ? ഇതൊക്കെ ഒരു വലിയ തമാശ മാത്രമോ ? കുരിശ...

എന്താണ് ശ്രീലങ്കയിൽ ? ഒരു സമഗ്രചിത്രം Interview with Prof Mathew Joseph 20/2022 29.03.2022

പ്രിയ സുഹൃത്തേ ,   ശ്രീലങ്കയെ അടിമുടി ഉലച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച്  രാഷ്ട്രാന്തരബന്ധങ്ങളിൽ വിദഗ്ദ്ധനായ പ്രൊഫസ്സർ മാത്യു ജോസഫ് . സി സംസാരിക്കുകയാണ് ഈ ലക്കം ദില്ലി -ദാലിയിൽ.  അദ്ദേഹം ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ International Relations ൽ അദ്ധ്യാപകനാണ് .  അഭൂതപൂർവ്വമായ വിദേശകടം എങ്ങനെയാണ് ഒരു ഉപഭോഗസമൂഹത്തിൻ്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്...

നിത്യനിഷേധിയുടെ വൃത്താന്തം : On EDATHATTA NARAYANAN I Interview with P. Ramkumar dILLI dALI 18/2022 20.03.2022

പ്രിയ സുഹൃത്തേ ,  എടത്തട്ട നാരായണൻ : പത്രപ്രവർത്തനവും കാലവും എന്ന പുതിയ  പുസ്തകത്തെക്കുറിച്ച് ഗ്രന്ഥകർത്താവ് സംസാരിക്കുകയാണ് ഈ ലക്കം ദില്ലി -ദാലിയിൽ .  ഇന്ത്യൻ ഇംഗ്ളീഷ് പത്രപ്രവർത്തനത്തിലെ എക്കാലത്തേയും വലിയ പേരുകളിലൊന്നായ എടത്തട്ട നാരായണൻ്റെ  ജീവിതം അദ്ദേഹമോ മറ്റുള്ളവരോ രേഖപ്പെടുത്താതെ പോയി . ഇതാ ഇപ്പോൾ മലയാളത്തിൽ ആ വലിയ മലയാളിയെക്കുറിച്ച് ഒരു പുസ്തകം വന്നിരിക്കുന്നു .  H...

മാനം തൊട്ട മണ്ണ് : Interview with Geethanjali Krishnan on her book on Laurie Baker I Dilli Dali 17/2022 18.03.2022

ലാറി ബേക്കറിനെക്കുറിച്ച് സമഗ്രമായ ഒരു ജീവചരിത്രം മലയാളത്തിൽ വന്നിരിക്കുന്നു. പുസ്തകം എഴുതിയ ഗീതാഞ്ജലി കൃഷ്ണനുമായുള്ള സുദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലിയിൽ. കേരളത്തിൽ എത്തുന്നതിനുമുൻപ് ഈ വാസ്തുശില്പിയുടെ സംഭവബഹുലമായിരുന്ന ജീവിതം നമ്മെ വിസ്മയിപ്പിക്കും ...ഇംഗ്ലണ്ടിലെ ബാല്യ-കൗമാരങ്ങളിൽ അദ്ദേഹത്തിനുമേലുണ്ടായ നീണ്ട സ്വാധീനങ്ങൾ , യൗവനത്തിൽ യുദ്ധകാലത്ത് ചൈനയിലേക്കുള്ള അപകടകരമായ കപ്പൽ യാത്ര, വഴിയിൽ ദക്...

വേപ്പിൻ്റെ വേര് : പണ്ഡിറ്റ് കുമാർ ഗന്ധർവയുടെ സംഗീതപ്രപഞ്ചം ഒരു പോഡ്‌കാസ്റ്റ് 16/2022 Dilli Dali 17.03.2022

പ്രിയ സുഹൃത്തേ ,   ഹിന്ദുസ്താനി സംഗീതത്തിലെ ഒരു ആധുനിക മുഹൂർത്തമായിരുന്നു പണ്ഡിറ്റ് കുമാർ ഗന്ധർവയുടെ സംഗീതപ്രപഞ്ചം . ഈ ലക്കം ദില്ലി -ദാലി ആ സംഗീതത്തെകുറിച്ചാണ് . ഒരിക്കൽ അദ്ദേഹം പറഞ്ഞു , ഞാനെന്തോ അതെൻ്റെ പാട്ടിൽ കേൾക്കാൻ കഴിയും .  ക്ലാസ്സിക്കൽ സംഗീതത്തിലെ ആധുനികതയെ നാം എങ്ങനെ നിർവചിക്കും ? ഈ പോഡ്‌കാസ്റ്റിൽ അദ്ദേഹം പാടി അനശ്വരമാക്കിയ കബീർ ഭജനുകളും , ശ്രീ , ശങ്കര, ഭൂപാലി , ഹമീർ , മാൽകോൺസ്...

Lyssna på podden Dilli Dali i Replaio

Radio och poddar i en och samma app - gratis och utan konto. Installera redan idag och missa inte premiären

Ladda ned på Google Play

Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden