S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Vizitează neapărat site-ul podcastului și susține-i creatorul: www.dillidalipodcast.com

Autor

S Gopalakrishnan

Categorie

Society

Site-ul podcastului

www.dillidalipodcast.com

Cel mai nou episod

8 iul. 2026

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

ഹമീർ : ഒരു നാദസ്നാനം : A podcast by S. Gopalakrishnan on a Ustad Bade Ghulam Ali Khan song 72/2023 23.12.2023

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപാതിയിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഉണ്ടായ സാമൂഹിക-രാഷ്ട്രീയമാറ്റങ്ങളുടെ പ്രതിഫലനം ഇവിടുത്തെ സംഗീതത്തിലും ഉണ്ടായി. വടക്കു-പടിഞ്ഞാറൻ ഇന്ത്യയിലെ കസൂർ പ്രദേശത്തെ ഗായകൻ ഉസ്താദ് ബഡേ ഗുലാം അലി ഖാനിൽ പട്യാല ഖരാന, ബനാറസ് ഖരാന, ഗ്യാളിയോർ ഖരാന, ഇൻഡോർ ഖരാന എന്നീ സംഗീത സമ്പ്രദായങ്ങളുടെ സ്വാധീനം മാത്രമല്ല, 1950കൾ കഴിഞ്ഞപ്പോഴേക്കും കർണാടകസംഗീതത്തിൻ്റെ പോലും സ്വാധീനമുണ്ടായി. പുതിയ ഇന്ത്യ എന്...

ഞാൻ മരിക്കുകയാണ് നിങ്ങളുടെ കഥകളിലേക്ക് ചേക്കേറുവാൻ : A podcast by S. Gopalakrishnan 71/2023 15.12.2023

രെഫാത് അലരീർ എഴുതി : ഞാൻ മരിക്കണമെന്ന് നിർബന്ധമാണെങ്കിൽ എൻ്റെ കഥപറയാനായി നിങ്ങൾ നിർബന്ധമായും ജീവിച്ചിരിക്കണം . എൻ്റെ മരണം അങ്ങനെ ഒരു കഥകൂടി കൊണ്ടുവരട്ടെ . ദില്ലി -ദാലി അതിനാൽ ആ കഥ പറയാൻ തീരുമാനിച്ചു . അതാണ് ഈ പോഡ്‌കാസ്റ്റ് ; ഡിസംബർ ആറാം തീയതി ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനിയൻ കവി രെഫാത് അലരീർക്കുള്ള ആദരമാണിത്. നാല്പത്തിനാലുകാരനായ അദ്ദേഹവും കുടുംബവും കൊല്ലപ്പെട്ടു . നമ്മു...

I.N.D.I.A bloc : ചിതറിനിന്നാൽ ചിത : Interview with Amrith Lal by S. Gopalakrishnan 70/2023 08.12.2023

പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ദേശീയരാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നത് . ഡൽഹിയിലെ ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൻ്റെ ഒപ്പീനിയൻ എഡിറ്ററായ അമൃത് ലാലുമായി ഒരു സംഭാഷണമാണിത്. ഇന്ത്യയിലെ പതിനഞ്ചുശതമാനം വരുന്ന മുസ്ലിങ്ങളെ പുറത്തുനിർത്തി ദേശീയരാഷ്ട്രീയത്തിന്റെ പുതിയ വിജയഭാഷയുണ്ടാക്കിയ ഭാരതീയജനതാപാർട്ടിയെ ഉത്തരേന്ത്യയിൽ വിമർശിക്കുവാനുള്ള ഭാഷ കോൺഗ്രസ്സിനോ അവിടുത്തെ മറ്റു പാർട്ടികൾക്കോ കൈവശമില്ല എന്നതാണ് ഏറ്...

യമുനാതീരത്താണ് എൻ്റെ ഗ്രാമം A Podcast by S. Gopalakrishnan on a Prabha Atre song 68/2023 01.12.2023

പ്രഭാ ആത്രേ പാടിയ 'जमुना किनारे मोरा गाओ' എന്ന ഗാനത്തിന്റെ ഒരു പോഡ്‌കാസ്റ്റ് അനുഭവമാണിത്. ഗാനാനുഭവം വൈയക്തികമാണെന്ന് തെളിഞ്ഞ ഒരനുഭവമാണ് ഈ പോഡ്‌കാസ്റ്റിലേക്ക് നയിച്ചത് . ഗാനത്തിലെ രാധ ശ്യാമകൃഷ്ണനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുപറയുകയാണ്, 'നിനക്കെന്നെ നന്നായറിയാം. എൻ്റെ വീടറിയാം. നിന്റെ ഓടക്കുഴൽ എൻ്റെ ശുദ്ധബോധങ്ങളെ മായ്ച്ചുകളയുന്നു'. എന്നാൽ സുഗതകുമാരിയുടെ ഗോപിക പറയുന്നു , 'കാടിന്റെ ഹ...

സ്വതന്ത്രം പക്ഷേ ഏകാന്തം, സ്വതന്ത്രം എന്നാൽ ആഹ്ലാദം : A podcast by S. Gopalakrishnan 66/2023 12.11.2023

പ്രിയ സുഹൃത്തേ, നമ്മുടെ ആഹ്ലാദവേളകളെ പ്രസന്നമാക്കുന്ന സംഗീതങ്ങൾ ഉണ്ടായത് ആഹ്ലാദത്തിൽ നിന്നാകണമെന്നില്ല. സംഗീതചരിത്രത്തിലെ ഒരു ദുരന്താദ്ധ്യായമാണ് ഈ പോഡ്‌കാസ്റ്റ്. പാശ്ചാത്യസംഗീതത്തിലെ എക്കാലത്തേയും വലിയ സംഗീതജ്ഞരിൽ ഒരാളായ Johannes Brahms , അദ്ദേഹം ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ച Robert Schumann, ഭാര്യയും വിശ്രുത പിയാനോ വാദകയും ആയിരുന്ന Clara Schumann എന്നിവരുടെ ജീവിതദുരന്തങ്ങൾ എങ്ങനെ മഹത്തായ സംഗീതത്തിന്...

കേരളത്തിലെ സങ്കീർണ്ണ സംഘീർണ്ണത : A conversation between P.N. Gopikrishnan and S. Gpalakrishnan 64/2023 01.11.2023

പ്രിയ സുഹൃത്തേ, 2023 ലെ കേരളപ്പിറവി ദിനത്തിലെ ദില്ലി-ദാലി പോഡ്കാകാസ്റ്റിൽ കവിയും സാമൂഹ്യഗവേഷകനുമായ പി. എൻ. ഗോപീകൃഷ്ണണനുമായുള്ള ഒരു സംഭാഷണമാണ്. രാഷ്ട്രീയനേട്ടങ്ങൾ ഹിന്ദുത്വശക്തികൾക്ക് കേരളത്തിൽ ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിലും കക്ഷിരാഷ്ട്രീയഭേദമന്യേ കേരളത്തിലെ വിവിധ ഹിന്ദുസമൂഹങ്ങളിൽ, വ്യക്തികളിൽ സാംസ്കാരികമായി എങ്ങനെ ഹിന്ദുത്വയുടെ ആഖ്യാനങ്ങൾ കടന്നുകയറിയിരിക്കുന്നു എന്ന വിഷയത്തെക്കുറിച്ച് ഒരാലോചന. മല...

യുദ്ധഭൂമിയിൽ പരിക്കേറ്റ അഞ്ചുവയസ്സുകാരിയ്ക്ക് എന്ത് ദേശീയത,എന്ത് മതം?63/2023 31.10.2023

ഈ പോഡ്‌കാസ്റ്റ് ഉന്നയിക്കുവാൻ ആഗ്രഹിക്കുന്ന ഒരേയൊരു ചോദ്യം യുദ്ധഭൂമിയിൽ പരിക്കേറ്റ ഒരഞ്ചുവയസ്സുള്ള കുഞ്ഞിന്റെ സ്വത്വത്തെ കുറിച്ചാണ് . ആ കുഞ്ഞിന് എന്ത് ദേശീയത? ഏത് രാഷ്ട്രം ? എന്തുമതം ? യുദ്ധത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുഞ്ഞിന്റ അനാഥത്വത്തിനുള്ള സമർപ്പണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . ഒന്നാം ലോകയുദ്ധം മുതൽ അമേരിക്ക ഇറാക്കിൽ നടത്തിയ യുദ്ധം വരെയുള്ള യുദ്ധഭൂമികളിൽ അകപ്പെട്ട കുട്ടികൾ എ...

ഗാസാ സംഘർഷത്തെക്കുറിച്ച് ഒരു സംഗീതജ്ഞൻ പറയുന്നത് : A podcast by S. Gopalakrishnan 62/2023 17.10.2023

ചിന്തകൻ Edward Said 1999 ൽ ഒരു സംഗീതസംഘത്തിന് രൂപം നൽകി. West Eastern Divan Orchestra സംഗീതജ്ഞനായ Daniel Barenboim കൂട്ടിനുണ്ടായിരുന്നു. പലസ്തീനിലെയും ഇസ്രയേലിലെയും സംഗീതജ്ഞന്മാർ അതിൽ അംഗങ്ങളാണ്. സംഗീതം ഏകമാനവികതയിലേക്കുള്ള യാത്രയിലെ ഒരു മാർഗ്ഗമാണെന്നുള്ള വിശ്വാസം ഇങ്ങനെയൊരു നീക്കത്തിന് അവരെ പ്രേരിപ്പിച്ചു. എഡ്വേർഡ് സയിദ് 2003 ൽ അന്തരിച്ചു . സംഗീതസംഘം ഇപ്പോഴും സജീവം . ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ...

ഗാന്ധിയും പലസ്തീനും : A podcast by S. Gopalakrishnan 61/2023 15.10.2023

ഗാന്ധിയും പലസ്തീനും യഹൂദരാഷ്ട്രം , ചരിത്രത്തിൽ യഹൂദർ അനുഭവിച്ച ക്രൂരതകൾ , അറബ് ജനതയും പലസ്‌തീനും തുടങ്ങിയ വിഷയങ്ങളിൽ 1938 ലും 1946 ലും ഗാന്ധി എഴുതിയ അഭിപ്രായങ്ങളെ മുൻനിർത്തിയുള്ള ഒരു പോഡ്‌കാസ്റ്റാണിത്. 2023 ൽ അതിനെന്തു പ്രസക്തി എന്ന് ഉടൻ നിഗമനത്തിലെത്താതെ ഈ പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 15 ഒക്ടോബർ https://www.dillidalipodcast.com/

ബന്ധുക്കളാൽ എന്നും ചതിപ്പെട്ട ജനത : Prof M.H. Ilias talks on the history of the Palestine conflict 60/2023 11.10.2023

സുഹൃത്തേ എങ്ങനെയാണ് സ്വന്തം ബന്ധുക്കളാൽ നിരന്തരം ചതിക്കപ്പെടുന്ന ഒരു ജനതയായി പലസ്തീൻ തുടരുന്നത് എന്നതിന്റെ പൂർണ്ണചരിത്രമാണ് ഈ പോഡ്‌കാസ്റ്റ് . മഹാത്മാഗാന്ധി സർവകലാശാലയിലെ School of Gandhian Thought and Development Studies ലെ പ്രൊഫസറായ എം .എച്ച് . ഇലിയാസുമായുള്ള സംഭാഷണമാണിത്. ഇസ്രയേലും UAE യും തമ്മിൽ മൂന്നുകൊല്ലങ്ങൾക്കുമുൻപേയുണ്ടായ കരാറിന്റെ നേരത്ത് ദില്ലി -ദാലി പ്രക്ഷേപണം ചെയ്ത ഈ ചരിത്രരേഖ ഞങ്ങളുടെ...

Book Talk with Deepak P : 'നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം'59/2023 10.10.2023

പ്രിയസുഹൃത്തേ , പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം . അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ വളരെ പ്രധാനപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ബെൽഫാസ്റ്റിലെ Queen's University യിൽ കമ്പ്യൂട്ടർ ശാസ്ത്രത്തിൽ അദ്ധ്യാപകനായ ദീപക്. പി എഴുതിയ 'നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം' എന്ന പുസ്തകത്തെക്കുറിച്ച് ഗ്രന്ഥകാരൻ തന്നെ സംസാരിക്കുകയാണ് ഈ സംഭാഷണത്തിൽ. അൽഗോരിതങ്ങൾ ചെയ്യു...

ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യവും ഒരു മൈക്കിൾ ജാക്‌സൺ പ്രതിഷേധഗാനവും 58/2023 06.10.2023

നമ്മളൊന്നും അവർക്കൊരു പ്രശ്നമല്ലന്നേ ... ഡൽഹിയിലെ മാദ്ധ്യമപ്രവർത്തകർക്കെതിരെയുള്ള നടപടി ഒരു മൈക്കിൾ ജാക്‌സൺ പ്രതിഷേധഗാനത്തെ ഓർമ്മയിലേക്ക് കൊണ്ടുവന്നു . 1996 ലെ ഈ പാട്ടിൽ മൈക്കിൾ ജാക്‌സൺ പാടി : 'എല്ലാവർക്കും ഭ്രാന്തായോ ? എല്ലാവരും കാര്യങ്ങൾ വഷളാക്കുന്നു . വാർത്തകളിൽ കോട്ടുമിട്ടുവന്ന് എല്ലാവരും ആരോപണങ്ങൾ ഉന്നയിക്കുന്നു. എനിക്കാകെ പറയാനുള്ളത് ഒരൊറ്റ കാര്യമാണ് , അവർക്ക് നമ്മളൊന്നും ഒരു പ്രശ്നമല്ലന...

സഹകരണം എന്ന ആശയവും ഗാന്ധിയും: കേരളത്തിലെ സഹകരണസംഘങ്ങൾക്ക് ഒരു ഗാന്ധിജയന്തി പോഡ്‌കാസ്റ്റ് 57/2023 02.10.2023

1946 ഒക്ടോബർ ആറാം തീയതി ഹരിജനിൽ ഗാന്ധിജി എഴുതി . ' ഏതൊരു സഹകരണപ്രസ്ഥാനത്തിന്റേയും വിജയരഹസ്യം എന്നത് അംഗങ്ങളുടെ സത്യസന്ധതയാണ്. കുറേ പണം കൈവെച്ച് അതിൽ നിന്നും കൂടുതൽ പണമുണ്ടാക്കാൻ ശ്രമിക്കുന്നത് മോശം ലക്ഷ്യമാണ്. അതുപോലെ മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു , ' സഹകരണപ്രസ്ഥാനങ്ങളിലെ അധികാരകേന്ദ്രീകരണം ഒരുനാൾ അരാജകത്വം ക്ഷണിച്ചുവരുത്തും' എന്ന് . കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെ രക്ഷിക്കുവാൻ കക്ഷിരാഷ്ട്ര...

നരസിംഹറാവുവും നിസ്സാർ ഹുസൈൻ ഖാനും ഒരു തരാനയും : Podcast in memory of a meeting with PV Narasimha Rao 56/2023 30.09.2023

ഡൽഹിയിലെ മോത്തിലാൽ നെഹ്‌റു മാർഗിലെ ഒൻപതാം നമ്പർ വീട്ടിൽ പി . വി . നരസിംഹറാവുവിനെ ഞാൻ സന്ദർശിക്കുമ്പോൾ അദ്ദേഹത്തിന് 82 വയസ്സുണ്ടായിരുന്നു . ശുഭ്രവസ്ത്രധാരിയായി ആ കൃശഗാത്രം മുന്നിൽ വന്നിരുന്നു . അദ്ദേഹം സംസാരിച്ചത് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു പ്രത്യേക ഘരാനയെക്കുറിച്ചുമാത്രമായിരുന്നു. ആ ദിവസത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ പോഡ്‌കാസ്റ്റ് . ഉസ്താദ് നിസ്സാർ ഹുസൈൻ ഖാൻ പാടിയ യമൻ രാഗതരാന അദ്ദേഹത്തിൻ്റെ ഇഷ്ട...

ഇന്ത്യാ -കാനഡ പിണക്കം : ചരിത്രവും യാഥാർഥ്യവും In conversation with R Prasannan 55/2023 25.09.2023

ആഗോളരാഷ്ട്രീയവും പ്രതിരോധരാഷ്ട്രീയവും ചരിത്രപരമായ ആഴത്തിൽ മനസ്സിലാക്കുന്ന ആർ . പ്രസന്നനുമായി സംസാരിക്കുമ്പോൾ നമ്മളും ആഗോളതലത്തിൽ നിൽക്കുന്നതുപോലെ തോന്നും. അദ്ദേഹം ഇപ്പോൾ മലയാളമനോരമയുടേയും The Week വാരികയുടേയും ഡൽഹിയിലെ റസിഡന്റ് എഡിറ്ററാണ്. ദില്ലി -ദാലിയിൽ ഇന്ത്യാ -കാനഡ പിണക്കത്തെക്കുറിച്ച് സംസാരിക്കുവാനാണ് അദ്ദേഹം എത്തിയത്. സംഭാഷണവിഷയങ്ങൾ : അപക്വമതിയും ആഗോളരാഷ്ട്രീയനേതാക്കളിലെ ആത്മരതിക്കാരിൽ ഒരാളു...

മരണം , നൃത്തം : 1939 ലെ ഒരു വൈലോപ്പിള്ളിക്കവിതയുടെ പോഡ്‌കാസ്റ്റ് അനുഭവം 54/2023 20.09.2023

പ്രിയ സുഹൃത്തേ , 'മരണം , നൃത്തം ' എന്ന പുതിയ ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് താങ്കൾക്ക് സ്വാഗതം . ദാർശനികൻ സ്പിനോസ ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയെന്നോണം വൈലോപ്പിള്ളി 1939 ൽ എഴുതിയ ഒരു കവിതയെക്കുറിച്ചുള്ള പോഡ്‌കാസ്റ്റ് അനുഭവമാണിത് . സ്പിനോസ ചോദിച്ചു , ' ഒരു ശരീരത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും ?, പ്രത്യേകിച്ച് മരിക്കും എന്നുറപ്പായ നിമിഷത്തിൽ ?' വൈലോപ്പിള്ളി ഒരു നർത്തകിയെ മുൻനിർത...

ഒരു മൂന്നുമിനിറ്റ് പാട്ട് അമേരിക്കയെ പിളർക്കുമ്പോൾ : A Podcast by S. Gopalakrishnan 53/2023 15.09.2023

പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം. അമേരിക്കൻ സമൂഹത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ പാട്ടിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ഒളിവർ അന്തോണി അത്ര പ്രശസ്തനൊന്നുമല്ല. ഒരു ഗിറ്റാറെടുത്ത് , ഒരു കാട്ടുപൊന്തയിൽ നിന്നയാൾ കഴിഞ്ഞ മാസം ഒരു പാട്ടുപാടി , അമേരിക്കയിലെ പണിയെടുക്കുന്നവർക്കുവേണ്ടി ...അവർ അധ്വാനിക്കുന്നതിന്റെ ലാഭം കൊണ്ട് സമ്പന്നജീവിതം നയിക്കുന്നവർക്കെതിരേ ഒരു പാട്ടുപാടി . ജനങ്ങൾ ആ ഗാനം...

ഒരു പ്രഭാതത്തിൻ്റെ അവശിഷ്ടത്തിൽ നിന്ന്: പുറത്തു മഴ, അകത്ത് രാഗം പൂരിയ 52/2023 11.09.2023

ദില്ലി -ദാലി യുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . മഴ കാരണം രാവിലെ പുറത്തിറങ്ങിയുള്ള പതിവുനടത്തം മുടങ്ങി . പകരം വീട്ടിനുള്ളിലാക്കാമെന്നു കരുതി ,കൂടെ പണ്ഡിറ്റ് ഭീംസെൻ ജോഷി പാടിയ അസാമാനമായ പൂരിയ രാഗവും. പാട്ടുകേണ്ടുകൊള്ളുള്ള നടത്തിലെ ചിതറിയ ചിന്തകളാണ് ഈ പോഡ്‌കാസ്റ്റിൽ . സ്വന്തം ജയിൽ മുറിയ്ക്കുള്ളിൽ എല്ലാദിവസവും ഏഴുകിലോമീറ്റർ നടന്ന വിനോബ ഭാവെ , വർഷങ്ങളോളം ഒരൊറ്റകാട്ടുപാതയിൽ നടന്ന് ചിന്തയുടെ...

നിത്യവും പാറുന്നൂ ഞാൻ മുഗ്ദ്ധതേ നിന്നെച്ചുറ്റി : P. Raman talks about the poetry of G. Kumara Pillai Dilli Dali 50/2023 28.08.2023

പ്രിയ സുഹൃത്തേ , ദില്ലി -ദാലിയുടെ ഓണപ്പതിപ്പിലേക്ക് സ്വാഗതം . കവി ജി .കുമാരപിള്ളയുടെ ജന്മശതാബ്ദിയിൽ അദ്ദേഹത്തിൻ്റെ കവിതകളെക്കുറിച്ച് കവി പി .രാമനുമായുള്ള ഒരു സംഭാഷണമാണിത്. ഏതനുഭവത്തെയും വ്യക്ത്യനുഭവമാക്കി എന്നതാണ് ജി . കുമാരപിള്ളയെ ഒരു വലിയ കവിയാക്കിയത് എന്ന് രാമൻ പറയുന്നു . 'നിത്യവും പാറുന്നൂ ഞാൻ മുഗ്ദ്ധതേ നിന്നെച്ചുറ്റി' സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

മുക്കുറ്റിയും തിരുതാളിയും : എം ജി രാധാകൃഷ്ണനോടൊത്തുണ്ടായിരുന്ന ഒരോണത്തിൻ്റെ ഓർമ്മ Dilli Dali 49/2023 24.08.2023

1999 ലെ ഒരു ഓണക്കാലസ്മൃതിയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . അക്കൊല്ലം ഓണത്തിന് ഡൽഹിയിലെ ഞങ്ങളുടെ വീട്ടിൽ അതിഥിയായി സംഗീതജ്ഞൻ എം .ജി . രാധാകൃഷ്ണനും കുടുംബവും ഉണ്ടായിരുന്നു . കുത്തബ് മിനാർ കോംപ്ലക്‌സിലൂടെ നടക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു , 'വഞ്ചീശമംഗളം' ഒന്നുപാടാമോ ? ഒരു മടിയും കൂടാതെ അദ്ദേഹം പാടി , 'വഞ്ചിഭൂമീപതേ ചിരം സഞ്ചിതാഭം ജയിക്കേണം'.....എന്നിട്ട് സുന്ദരമായ കുസൃതിച്ച...

സവർക്കർ : മിത്തും യാഥാർഥ്യവും A conversation with P.N. Gopikrishnan I Dilli Dali 48/2013 21.08.2023

ആധുനിക രാഷ്ട്രീയ ഇന്ത്യയെ വ്യത്യസ്ത രീതിയിൽ സ്വാധീനിച്ച മൂന്നുപേർ പഴയ ബോംബെ പ്രവിശ്യയിൽ നിന്നും വന്നവരാണ് , ഗാന്ധിയും അംബേദ്‌കറും സവർക്കറും. മൂന്നുപേരിൽ ഒരാളുടെ കാര്യമെടുത്താൽ ഏതാണ്ട് ഇരുപതാണ്ടുകൾക്കു മുന്നേവരെ ഇന്ത്യയിലെ ഒരു ചെറിയ ന്യൂനപക്ഷത്തിൻ്റെ, ഒരു ന്യൂനപക്ഷം സവർണ്ണ ഹിന്ദുവിഭാഗങ്ങളുടെ രാഷ്ട്രീയഗുരുമാത്രമായിരുന്നു അദ്ദേഹം. വിനായക് ദാമോദർ സവർക്കറാണ് ഇത്. എന്നാൽ ഇന്ന് അങ്ങനെയല്ല. ആരെങ്കിലും രാഷ...

അണുകുടുംബത്തിലെ കോട്ടകൾ, അതിലെ വിള്ളലുകൾ : A Podcast by S. Gopalakrishnan 47/2023 14.08.2023

ഉമേഷിന്റെ അമ്മയുടെ വാക്കുകൾ . ' സ്‌കൂളിൽ പോകുമ്പോൾ അവൻ്റെ കഴുത്ത് വേദനിക്കരുത് എന്ന് വിചാരിച്ച് എത്ര സൂക്ഷിച്ചാണ് ഞാൻ അവന് ടൈ കെട്ടിക്കൊടുത്തിരുന്നത് . എന്നാൽ പതിനാറുകാരനായ ആ മകന്റെ ജീവനറ്റ ശരീരം രാജസ്ഥാനിലെ കോട്ടയിൽ നിന്നും തിരികെ വന്നപ്പോൾ ആ കഴുത്തിൽ ഒരു കറുത്ത പാടുണ്ടായിരുന്നു' 2023 ൽ മാത്രം ആഗസ്ത് വരെ കോട്ടയിലെ അതിസമ്മർദ്ദ കോച്ചിങ് സെന്ററുകളിൽ ആത്മഹത്യ ചെയ്ത 19 Plus Two വിദ്യാർത്ഥികൾക്...

ഗാന്ധി വൈക്കം സത്യഗ്രഹത്തിന് മുൻപും പിൻപും : A podcast by S. Gopalakrishnan 46/2023 08.08.2023

ഗാന്ധി തെക്കേ ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ കൊല്ലമായ 1915 ലാണ് ഹിന്ദുമഹാസഭ ഉണ്ടായത്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോൾ ഗാന്ധി നാരായണഗുരുവിനെ കണ്ട 1925 ലാണ് രാഷ്ട്രീയ സ്വയം സേവക സംഘം ഉണ്ടായത് . 1915 ൽ ഇന്ത്യയിൽ തിരികെ എത്തിയശേഷം വൈക്കം സത്യഗ്രഹത്തിനു മുൻപ് ഗാന്ധി നേതൃത്വം കൊടുത്ത നാലു സത്യഗ്രഹങ്ങളിലും ജാതി ഒരു വിഷയമായിരുന്നില്ല. ഗാന്ധിയുടെ പിൽക്കാല രാഷ്ട്രീയ സാമൂഹിക ആത്മ...

രാഷ്ട്രീയപാർട്ടികൾക്കു കിട്ടുന്ന തെറ്റായ പണവും ഇന്ത്യയിലെ ശിങ്കിടി മുതലാളിമാരും Interview with T.K. Arun 45/2023 03.08.2023

അടുത്തകൊല്ലം ഇന്ത്യ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പോകുകയാണ് . ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും വലിയ അധാർമികമായ ഒരു വശം തെരഞ്ഞെടുപ്പിനെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾക്ക് ഇത്രമാത്രം പണം എവിടെനിന്നുകിട്ടുന്നു എന്നതാണ് . ഇന്ത്യയിലെ ഏറ്റവും പ്രമുഖ സമ്പദ്‌കാര്യ പത്രപ്രവർത്തകരിൽ ഒരാളായ ടി .കെ അരുൺ അടുത്ത കാലത്ത് ഒരു ലേഖനം എഴുതിയിരുന്നു : Corrupt political funding makes all capitalists crony. മലയാളികൾക്കായ...

ഞാൻ എൻ്റെ അമ്മയെ കാണുവാൻ പോകുന്നു: സിനിയഡ് ഒ ' കൊണറിനുള്ള ആദരം 44/2023 30.07.2023

പ്രിയ സുഹൃത്തേ , 'ഞാൻ എൻ്റെ അമ്മയെ കാണുവാൻ പോകുന്നു, കുഴപ്പം പിടിച്ച ലോകത്തോട് വിട ' എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . കഴിഞ്ഞയാഴ്ച അന്തരിച്ച പോപ്പ് ഗായിക Sinéad O'Connor നുള്ള ആദരമാണ് ഇത് . പാശ്ചാത്യ ജനപ്രിയ സംഗീതത്തിൻ്റെ പ്രകാശ -ശബ്ദ -സമ്പദ് ധാരാളിത്തത്തിനു പിന്നണിയിൽ വ്യക്തിവിഷാദത്തിൻ്റെ ഇരുട്ടുണ്ട്. ദിശാമുഖം നഷ്ടപ്പെട്ട തോണിപോലെ വിഷാദത്തിൻ്റെ നടുക്കടലിൽ അലഞ്ഞപ്പോഴും ലോ...

Ascultă podcastul Dilli Dali în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice