S Gopalakrishnan

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Vizitează neapărat site-ul podcastului și susține-i creatorul: www.dillidalipodcast.com

Autor

S Gopalakrishnan

Categorie

Society

Site-ul podcastului

www.dillidalipodcast.com

Cel mai nou episod

8 iul. 2026

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

ലോകം മാറുമ്പോൾ ക്ലാസ്സ് മുറികളും മാറും രണ്ടാം ഭാഗം 05.06.2020

കോഴിക്കോട് സർവ്വകലാശാലയിലെ Multi Media Research Center ഡയറക്ടർ ആയ ദാമോദർ പ്രസാദുമായുള്ള ദീർഘ സംഭാഷണത്തിന്റെ രണ്ടാം ഭാഗമാണിത് . ആദ്യ ഭാഗത്തിൽ അദ്ദേഹം പ്രധാനമായും പ്രതിപാദിച്ചത് സമൂഹത്തിലെ  ഡിജിറ്റൽ വിഭജനം, ഓൺലൈൻ ക്ലാസ്സ്മുറി സാമൂഹ്യഇടമാണോ , കോർപറേറ്റ് കൈകടത്തലുകളെ എങ്ങനെ പ്രതിരോധിക്കാം , എന്താണ് തുറന്ന സ്ത്രോതസ്സുകൾ തുടങ്ങിയ വിഷയങ്ങൾ ആയിരുന്നു . രണ്ടാം ഭാഗത്തിൽ പ്രതിപാദിക്കുന്ന വിഷയങ്ങൾ ഒന്ന്...

ആനയുടെ മതം മലയാളിയുടെ മദം 04.06.2020

പണ്ട് ധർമ്മപുത്രർ പറഞ്ഞ ഒരു നുണയെക്കുറിച്ചു നമുക്കറിയാം . മഹാഗുരുവായ , അജയ്യനായ , ദ്രോണരെ വീഴ്ത്താൻ ആനയെ കൊന്ന് നുണ പറഞ്ഞ കഥ. നുണ-ക്കുഴി എന്ന വാരിക്കുഴിയിലാണ് ആനയെ പണ്ടേ നാം വീഴ്ത്തിയത്. കേരളത്തിലെ അവസാനത്തെ വാരിക്കുഴിയിൽ പറഞ്ഞത്  കുഞ്ഞുവീഴാതിരിക്കുവാൻ ഒരമ്മയാന നടത്തിയ പോരാട്ടം ജി അരവിന്ദൻ ചിത്രീകരിച്ചിട്ടുണ്ട്. ആ 'അമ്മ നടത്തിയ പോരാട്ടം ഒരു ഇലിയഡിലോ ഭാരതത്തിലോ നാം കാണില്ല . എന്റെ കൗമാരത്തിൽ ഞ...

ലോകം മാറുമ്പോൾ ക്ലാസ്സ് മുറികളും മാറും 02.06.2020

മാറുന്ന നമ്മുടെ ക്ലാസ്സ് മുറികൾ എന്ന പരമ്പരയിൽ ദാമോദർ പ്രസാദ് സംസാരിക്കുന്നു : ഒന്നാം ഭാഗം Damodar Prasad is Director, Multi-Media Research Center, Calicut University  ഒന്ന് : സമൂഹത്തിലെ ഡിജിറ്റൽ വിഭജനം എന്ന വാദത്താൽ ഒരു വിദ്യാഭ്യാസവിപ്ലവത്തെ തള്ളിക്കളയാമോ? ഡിജിറ്റൽ വിഭജനത്തിന് രാഷ്ട്രീയ -ഭരണ പരിഹാരമല്ലേ വേണ്ടത് ? രണ്ട് : ഒരു പെൺകുട്ടിയുടെ ആത്മഹത്യ ഉന്നയിക്കുന്ന യഥാർത്ഥ പ്രശ്നം എന്താണ് ? മൂന്...

ഞാൻ കുമാരനാശാൻ ആകുമ്പോൾ 31.05.2020

ഞാൻ കുമാരനാശാൻ ആകുമ്പോൾ അഭിനയാനുഭവം കെ പി കുമാരൻ സംവിധാനം ചെയ്ത കുമാരൻ ആശാന്റെ ജീവചരിത്ര  ചലച്ചിത്രമായ ഗ്രാമവൃക്ഷത്തിലെ കുയിലിൽ ആശാനായി അഭിനയിച്ചത് പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോൻ ആണ് . കവിയും വന്ദ്യവയോധികനായ സംവിധായകനും തന്റെ ജീവിതത്തെ അടിമുടി സ്വാധീനിച്ചു എന്ന് നന്ദിപൂർവം ശ്രീവത്സൻ ജെ മേനോൻ പറയുന്നു. സംവിധായകൻ തന്നെ തെരഞ്ഞെടുക്കാനുണ്ടായ കാരണം ,കുമാരൻ ആശാനാകാൻ ചെയ്ത ഗൃഹപാഠങ്ങൾ...

ഹൃദയഭൂമി ദുരന്തഭൂമിയാകുമോ ? 30.05.2020

കേരളം കോവിഡിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച് അഭിമാനിക്കുകയോ അപമാനിക്കുകയോ അല്ലെങ്കിൽ ഇടനില സ്വീകരിക്കുകയോ  ചെയ്യുന്നവർ ഇന്ത്യൻ ഹൃദയഭൂമിയിൽ എന്താണ് സംഭവിക്കുന്നത് എന്നതുകൂടി സൂക്ഷ്മമായി അറിഞ്ഞിരിക്കണം . ഉത്തർ പ്രദേശ് , ബീഹാർ എന്നിവിടങ്ങളിൽ മൂന്നരപ്പതിറ്റാണ്ട് പത്രപ്രവർത്തനം നടത്തിയ വെങ്കിടേഷ് രാമകൃഷ്ണൻ സുദീർഘമായി വിലയിരുത്തുന്നു, ഹിന്ദി ഹൃദയഭൂമിയുടെ കോവിഡ് കാലം. ഇത്രയും ഗൃഹപാഠം ചെയ്ത് ഈ പോഡ്കാ...

എം പി വീരേന്ദ്രകുമാർ സ്മൃതിഭാഷണം 29.05.2020

എം പി വീരേന്ദ്രകുമാർ സ്മൃതിഭാഷണം : ഡോ . പി കെ രാജശേഖരൻ വൈവിദ്ധ്യാത്മകവും വൈരുദ്ധ്യാത്മകവുമായ ഒരു ജീവിതത്തെ മുപ്പതുകൊല്ലത്തെ മാതൃഭൂമിയിലെ പരിചയത്തിന്റെയും സ്നേഹാദരങ്ങളുടേയും വെളിച്ചത്തിൽ രാജശേഖരൻ നോക്കിക്കാണുന്നു. അസാധാരണമായ ഓർമ്മശക്തിയും വായനാവേഗവുമുള്ളയാൾ , പത്രസ്ഥാപനത്തിൽ ആരായിരുന്നു ? പത്രമുടമ  പൊതുരംഗത്ത് വന്നപ്പോൾ  എങ്ങനെ വ്യത്യസ്ഥനായി ? അടിയന്തിരാവസ്ഥക്കാലം, മതവാദത്തിന്റെ ഇക്കാലം ത...

കുടിയേറ്റത്തൊഴിലാളികൾ, നമ്മൾ , ശ്രീനാരായണഗുരുവും 28.05.2020

ഒരു തീവണ്ടിയാപ്പീസിൽ അമ്മയുടെ മൃതദേഹത്തിൽ ഒന്നുമറിയാതെ അമ്മയെ തെരയുന്ന കുഞ്ഞിന്റെ ദൃശ്യം മറ്റൊരു ടി വി സീരിയൽ കാണുന്ന ലാഘവത്തിൽ കാണാൻ കഴിയുന്ന മരവിപ്പിലേക്ക് വീണ മധ്യവർഗ്ഗമാണ് നാം. രാഷ്ട്രമീമാംസ പ്രൊഫസറായ സഞ്ജിബ് ബറുവ എഴുതിയ ഒരു ലേഖനം വായിച്ചപ്പോൾ ശ്രീ നാരായണ ഗുരു കടന്നുവന്നതാണ് ഇന്നത്തെ പോഡ്കാസ്റ്റ് . ലോകമുതലാളിത്തത്തിന്റെ മഹാപുരോഹിതൻ ആദം സ്മിത്ത് പോലും പറഞ്ഞത് സഹാനുഭൂതി ശാശ്വത പ്രകൃതി നിയമമാണെന്...

നമ്മുടെ ക്ലാസ്സ് മുറികൾ മാറുമ്പോൾ 27.05.2020

നമ്മുടെ ക്ലാസ്സ് മുറികൾ മാറുമ്പോൾ ലോകമാകമാനം നടക്കുന്ന ഒരു ചർച്ചയിലേക്കാണ് ദില്ലി -ദാലി ഇന്ന് കടക്കുന്നത്. ഈ സംവാദ പരമ്പരയിലെ ആദ്യലക്കത്തിൽ സംസാരിക്കുന്നത് പ്രൊഫസ്സർ സുമംഗല ദാമോദരനാണ് . ഡൽഹിയിലെ അംബേദ്‌കർ സർവകലാശാലയിൽ Economics and Development Studies ൽ പ്രൊഫസറായ സുമംഗല ദാമോദരൻ പ്രധാനമായും ഈ അഭിമുഖത്തിൽ ഊന്നൽ കൊടുക്കുന്നത് ഇനി പറയുന്ന പ്രശ്നങ്ങളിലാണ് പരമ്പരാഗത ക്ലാസ്സ് മുറികളുടെ ശക്തി -ദൗർബല്യങ്ങൾ...

ഞാനിട്ട വഴക്കുകൾ :  സിവിക് ചന്ദ്രൻ സംസാരിക്കുന്നു 24.05.2020

ഞാനിട്ട വഴക്കുകൾ  സിവിക് ചന്ദ്രൻ സംസാരിക്കുന്നു നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ അച്ഛനുമായി  ഇട്ട ഒരു വഴക്ക് ...പിന്നാലെ ജീവിതത്തിൽ ഇടേണ്ടി വന്ന ഒട്ടനവധി വഴക്കുകൾ സിവിക് ചന്ദ്രൻ ഓർത്തെടുക്കാൻ ശ്രമിക്കുന്നു ഈ പോഡ്‌കാസ്റ്റിൽ. അച്യുതമേനോനുമായി, കെ പി ആർ ഗോപാലനുമായി   സി ഉണ്ണിരാജയുമായി  , പുതുപ്പള്ളി രാഘവനുമായി , കെ എൻ രാമചന്ദ്രനുമായി, ഓ എൻ വി കുറുപ്പുമായി ,  എം എൻ വിജയനുമായി...

ഴ: ഒരക്ഷരവും മലയാളഭാഷയും 22.05.2020

നിഴലിഴകളുടെ അഴക് ഴ:      ഒരക്ഷരവും മലയാളഭാഷയും എഴുത്തച്ഛൻ എന്ന പേരിൽ ഉണ്ടെങ്കിലും ഹരിനാമകീർത്തനം എഴുതിയപ്പോൾ അദ്ദേഹം ഉപേക്ഷിച്ച അക്ഷരം . രണ്ടാമൂഴക്കാരൻ 'ഴ '. പക്ഷേ എഴുതണമെങ്കിലും വഴുതണമെങ്കിലും മഴ എന്നു പറയണമെങ്കിലും പരശുരാമന് മഴു എറിയണമെങ്കിലും മലയാഴത്തിന് വേണ്ട 'ഴ ' മഴയത്ത് കുട്ടി ഒഴുക്കിയ കടലാസ്സു കപ്പൽ പോലെ ഒഴുകുന്ന 'ഴ ' വടക്കേ ഇന്ത്യയിൽ വരുമ്പോൾ തകഴി പേടിച്ചിരുന്ന ഒരക...

ഒരു പാദസരത്തിന്റെ രസയാത്ര 21.05.2020

ഒരു പാദസരത്തിന്റെ രസയാത്ര ഒരു ഗാനത്തിലൂടെ ഗായകബുദ്ധനെ ഓർക്കുന്നു അദ്ദേഹം പാടുന്നതു കേൾക്കുമ്പോൾ ഒരു ചരിത്രസ്മാരകത്തിൽ നിൽക്കുന്നതുപോലെ തോന്നും നമുക്ക് . നിലനിൽക്കാതിരിക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഒരു ചരിത്രസ്മാരകം നിലനിൽക്കുന്നത് ..പാടാതിരിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് അദ്ദേഹം പാടിക്കൊണ്ടിരുന്നത് . ഭൂകമ്പങ്ങളെ പരാജയപ്പെടുത്തിയ അഹംഭാവമല്ല , ഞാൻ ഇതാ പോകാൻ തയ്യാർ എന്ന വിനീതഭാവമാണ് ചരിത്രസ്മ...

തെളിവാർന്ന ഒരു ജീവിതം വെളിവായത് 20.05.2020

തെളിവാർന്ന ഒരു ജീവിതം വെളിവായത് രാഘവൻ തിരുമുൽപാട് ജന്മശതാബ്ദി ആദരപതിപ്പ് നാം ഓരോരുത്തരും ആദരപൂർവം ഹൃദയത്തോടു ചേർക്കേണ്ട അസാധാരണ ജീവിതമായിരുന്നു പത്മഭൂഷൺ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട്. കടൽ പോലെ അപാരമായ പാണ്ഡിത്യവും കടൽ പോലെ അഗാധമായ ദർശനവും അദ്ദേഹത്തിൽ സംഗമിച്ചു . ഈ പോഡ്കാസ്റ്റ് അദ്ദേഹത്തിനുള്ള വിനീതമായ ആദരമാണ് . ചികിത്സ വ്യവസായമായ കാലത്ത് മറിച്ചു ചിന്തിച്ച ആരോഗ്യചിന്തകനെ ഇക്കാലത്ത് സ്മരിച്ചില്ലെങ്...

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഹോമർ കവിതകൾ 18.05.2020

"കാൽപ്പാന്തകാർമേഘനാഥൻ ചുഴറ്റുന്ന ഖഡ്ഗത്തിൽ നിന്നും തെറിച്ച തീഗോളമായ് കൽപ്പനയും കൊണ്ടു സ്വർഗത്തിൽ നിന്നുടൻ യുദ്ധരംഗത്തേക്കു പാഞ്ഞു മിനർവയും" കോവിഡ് അടച്ചിരുപ്പു കാലത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് ഇറങ്ങിയത് ഹോമർ എന്ന തുറസ്സിലേക്കാണ് . ഇതിഹാസ കാവ്യം 'ഇലിയഡ്' വായിച്ച പ്രശാന്തിയിൽ കവിയിൽ ഹോമർ പ്രതിധ്വനിച്ചതിന്റെ ഫലമായ മനോഹരമായ വരികൾ ദില്ലി -ദാലിയ്ക്കു വേണ്ടി പ്രൊഫസ്സർ സുനിൽ പി ഇളയിടം ഏഴുഭാഗങ്ങൾ പാരായണം ചെ...

കൊറോണാ എങ്ങനെ യൂറോപ്പിനെ അപകടകരമാം വിധം മാറ്റി ക്കൊണ്ടിരിക്കുന്നു ? 15.05.2020

കൊറോണാ എങ്ങനെ യൂറോപ്പിനെ അപകടകരമാം വിധം മാറ്റി ക്കൊണ്ടിരിക്കുന്നു ? Center for European Reforms തലവൻ Charles Grant എഴുതിയ പ്രസക്തമായ ലേഖനത്തിന്റെ മലയാളരൂപം സ്വയം പര്യാപ്തതാ വാദങ്ങളിലെ അപായസൂചനകൾ, രാജ്യങ്ങളിലെ  ദേശീയതാവാദങ്ങൾ ശക്തിപ്പെടുന്നു , ചൈനാപ്പേടി, ഷെൻഗൻ രാജ്യങ്ങൾ പരസ്പരം  അതിർത്തികളിൽ നിയന്ത്രണങ്ങൾ തുടങ്ങി ആറു നെഗറ്റിവ്  പ്രവണതകൾ വിശദമാക്കുന്നു

മലയാളി പ്രതിയാണ് 14.05.2020

മലയാളിയുടെ വീട്ടിലെ കരുണയുടെ അതിർവരമ്പുകൾ തല കുമ്പിട്ടാണ് ഇന്നത്തെ ദില്ലി ദാലിയിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത് . ദേവികയുടെ കോപവും സങ്കടവും നമ്മെ ഉണർത്തേണ്ടതാണ് ..മലയാളിയുടെ ഉള്ളിലെ യാഥാസ്ഥിതികൻ / യാഥാസ്ഥിതികയോടാണ് പ്രൊഫസ്സർ ജെ . ദേവിക ഇന്ന് ആത്മഹത്യ ചെയ്ത ഒരു പെൺകുഞ്ഞിനെ മുൻനിർത്തി സംസാരിക്കുന്നത് ...ചരിത്രകാരിയായ ദേവിക ചോദിക്കുന്നു , എന്തു മണ്ണാങ്കട്ടയാണ് നിങ്ങളുടെ ചരിത്രബോധവും നൈതികതയുമെന്ന്...

സി കേശവൻ ചെയ്ത കോഴഞ്ചേരി പ്രസംഗം, 1935 മെയ് 13.05.2020

"ഞാൻ സൂചിപ്പിക്കുന്നത് സർ സി പിയെയാണ്. നമുക്ക് ആ ജന്തുവിനെ വേണ്ട " തിരുവിതാംകൂർ രാഷ്ട്രീയചരിത്രം തിരുത്തിക്കുറിച്ച ഒരു പ്രസംഗത്തിന് 85 വയസ്സ് . സി കേശവൻ ചെയ്ത കോഴഞ്ചേരി പ്രസംഗം, 1935 മെയ് പ്രസംഗശേഷം അദ്ദേഹത്തിന് രണ്ടുവർഷത്തെ കഠിന തടവ് തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരത്തിലും അവകാശസമരങ്ങളിലും  മത -ജാതി വിയോജിപ്പുകൾ /യോജിപ്പുകൾ വഹിച്ച പങ്ക് വ്യക്തമാക്കുന്ന പ്രസംഗം . ദില്ലി -ദാലിയുടെ ചരിത്രശബ്ദരേഖ...

പ്രൊഫസ്സർ ഹരി വാസുദേവന് ആദരാഞ്ജലി 11.05.2020

കോവിഡ് 19 അകാലത്തിൽ ഈ ചരിത്രകാരനെ നമുക്കിടയിൽ നിന്നും കൊണ്ടുപോകുമ്പോൾ ഇന്ത്യൻ ഗവേഷണ രംഗത്തിന് വലിയ നഷ്ടമാണ് സംഭവിച്ചത് . മലയാളികളായ നമുക്ക് ദു :ഖിക്കുവാൻ കൂടുതൽ കാരണമുണ്ട് . യുറേഷ്യൻ ചരിത്രത്തിലും ലോകവ്യവസായവൽക്കരണ ചരിത്രത്തിലും മധ്യേഷ്യൻ ചരിത്രത്തിലും അഗാധ അവഗാഹമുണ്ടായിരുന്ന, വിവിധ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപക ശ്രേഷ്ഠനെ  ആദരിക്കുന്ന  ഒരു പോഡ്കാസ്റ...

കവിത സഹായിക്കാത്ത ജീവിതനേരങ്ങൾ ഉണ്ടോ ? 10.05.2020

ഒറ്റ  ചോദ്യമാണ് കവിയോട് ചോദിച്ചത് :  കവിത സഹായിക്കാത്ത ജീവിതനേരങ്ങൾ ഉണ്ടോ ? മലയാളികളുടെ  പ്രിയങ്കരകവികളിൽ ഒരാളായ  റഫീക് അഹമ്മദ് മനോഹരമായി പറഞ്ഞ മറുപടിയാണ് ഇന്നത്തെ ദില്ലി -ദാലിയിൽ . മനുഷ്യവംശത്തിന്റെ സാംസ്കാരിക പരിണാമത്തെ കുറിച്ചും , ആശയദൃഢതകളെ കുറിച്ചും, കവിത പ്രവർത്തിക്കുന്ന ആഴമേറിയ മേഖലകളെ കുറിച്ചും,   പ്രണയനേരത്തിലെ  അദൃശ്യകവിതയെ കുറിച്ചും മനുഷ്യൻ പോരാടിയ സമര...

കോവിഡ് പ്രതിരോധത്തിൽ ഡൽഹി പരാജയപ്പെടുന്നുവോ ? 09.05.2020

കോവിഡ് പ്രതിരോധത്തിൽ ഡൽഹി പരാജയപ്പെടുന്നുവോ ? ആശങ്കകൾ നിരവധി സമഗ്രമായ വിശകലനം . ഡൽഹി മലയാളികൾ , ഡൽഹിയെ സ്നേഹിക്കുന്ന മലയാളികൾ , കേരളം എന്ന് അഭിമാനിക്കുന്ന മലയാളികൾ , ചോദ്യം ചെയ്യുന്ന മലയാളികൾ , ഏതു വൻ നഗരത്തിൽ ജീവിക്കുന്ന മലയാളികൾ  എല്ലാവരും കേൾക്കേണ്ട അഭിമുഖം. ജനകീയ ആരോഗ്യ -ശാസ്ത്ര പ്രവർത്തകനും Water Aid India യുടെ Head , Policy യുമായ വി ആർ രാമൻ സംസാരിക്കുന്നു . 1 . കോവിഡ് പ്രതിരോധത്തിൽ ഡൽഹി...

ഒരു ജൊരാസങ്കോ പകൽ 08.05.2020

ടാഗോർ തോണിയിൽ നിന്നുമിറങ്ങി വയൽ വരമ്പത്തുകൂടി നടക്കുകയായിരുന്നു 1900 ലെ ആഷാഢമാസത്തിൽ . ആദ്യമഴ പെയ്യാൻ തയ്യാറായി നിന്നപ്പോഴാണ് ആ പെൺകുട്ടി കുടിലിൽ നിന്നും പുറത്തു വന്നത് ...അങ്ങനെ രബീന്ദ്രസംഗീതത്തിലെ എക്കാലത്തെയും നല്ല ഒരു ഗാനം പിറന്നു . ദില്ലി-ദാലിയുടെ ഈ ലക്കം ഗുരുദേവ് ടാഗോറിനുള്ള സ്‌നേഹോപഹാരമാണ്‌ ...ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ പിറന്നാൾ . 1997 ൽ ടാഗോർ ഭവനമായ ജൊരാസങ്കോ  സന്ദർശിച്ചപ്പോൾ ഗായ...

എന്താണ് നമ്മുടെ കേരളചരിത്ര ക്ലാസ് റൂമിൽ നഷ്ടപ്പെടുന്നത് ? 07.05.2020

എന്താണ് കുട്ടികൾക്ക് നമ്മുടെ  കേരളചരിത്ര ക്ലാസ് റൂമിൽ നഷ്ടപ്പെടുന്നത് ? ഈ ചോദ്യം ചോദിച്ചത് ചരിത്രകാരിയും എഴുത്തുകാരിയും സ്ത്രീപക്ഷ പ്രവർത്തകയുമായ പ്രൊഫസ്സർ ജെ . ദേവികയോടാണ്. എങ്ങനെ ഭാവനാപൂർണമാക്കാം നമ്മുടെ  ചരിത്ര ക്ലാസ്സ്മുറികൾ..സൂക്ഷ്മതയോടെ , അനുഭവവെളിച്ചത്തിൽ ദേവിക സംസാരിക്കുന്നു .

ചിലർക്ക് കോവിഡ് കാലം എത്രയോ പരിചിതം 06.05.2020

ലോകത്തിന് മരണം ഇന്ന് അയൽപ്പക്കം പോലെ പരിചിതം . എന്നാൽ ഒരു പാർക്കിൻസൺസ് രോഗി പറഞ്ഞതു കേൾക്കൂ . അദ്ദേഹം പറയുന്നത് നാം ഇന്നനുഭവിക്കുന്നത് അദ്ദേഹം 12 വർഷങ്ങളായി അനുഭവിക്കുന്നതാണ് ..അനിശ്ചിതത്വം നൽകുന്ന രഹസ്യലോകങ്ങൾ ... നിങ്ങൾക്ക് സഞ്ചരിക്കണോ ? പാർക്കിൻസൺസ് അതിന് അനുവദിക്കില്ല ..വെറുതേ അനങ്ങാതെ  ഒന്നിരിക്കാൻ ആഗ്രഹിച്ചാൽ അതിനും അനുവദിക്കില്ല . നിങ്ങൾക്ക് ചിന്തിക്കണോ ? അനുവദിക്കില്ല ..ഒന്നും ചിന്തിക...

കോറോണയും കലാലോകവും 05.05.2020

കൊറോണയുടെ കാലത്തെ കലാ പ്രവർത്തനത്തെ കുറിച്ച് റിയാസ് കോമുവുമായി അഭിമുഖം ഇന്ത്യൻ  കലാരംഗത്തിൻ്റെ കോവിഡ് കാലാവസ്ഥ. ഇന്ത്യൻ കലാമേഖല നെഹ്റുവിയൻ കാലത്തും  ശേഷവും, ഇന്ത്യൻ ഭരണഘടനയും കലയും, കമ്മ്യൂണിസ്റ്റ് നേതാവ് പി സി ജോഷിക്കും  ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിന പരേഡും, കൊച്ചിയിലെ പൗരബോധം ഏറ്റെടുത്ത  ബിനാലെ, കേരളത്തിൻ്റെ പൊതുബോധവും കലയുടെ അതിജീവനവും.. റിയാസ് വിവിധ  വിഷയങ്ങളെ കുറിച്...

ഒരു പാട്ട് , മൂന്നു ജീവിതകാലങ്ങളിൽ 04.05.2020

അനാസക്തി എന്നു പേരുള്ള ആശ്രമത്തിലെ   ഒരു ദേവദാരു മരത്തിനു കീഴിൽ സ്‌നേഹിതയുടെ മടിയിൽ തലവെച്ചു കിടന്ന് അവളുടെ മുഖത്തേക്കു നോക്കി ഒരു യുവാവ് പാടിയപ്പോഴാണ് 'മൃഗനയന രസിക മോഹിനി' എന്ന ഗാനം ഞാൻ ആദ്യം കേട്ടത് ...പിന്നീട് ആ ഗാനം ജീവിതത്തിൽ ഒരു അവിഭാജ്യ ഭാഗമായി മാറി . പണ്ഡിറ്റ് സത്യശീൽ ദേശ്പാണ്ഡേ ആ ഗാനത്തെ കുറിച്ച് ഒരിക്കൽ വിശദമായി എന്നോട് സംസാരിച്ചു . പിന്നീട് ഒരിക്കൽ  ആ ഗാനം നാഗ്പൂരിൽ വെച്ച...

സത്യജിത് റേ എഴുതിയ  ഇന്ത്യ 03.05.2020

സത്യജിത് റേ : ജന്മശതാബ്ദി ചിന്തകൾ " ചിലരുടെ കല അവരുടെ കാലത്തിന്റെയും സ്ഥലത്തിന്റെയും പരിധികളിൽ മാത്രമായി ഒതുങ്ങുമ്പോൾ മറ്റുചിലരുടേത് മാറുന്ന കാലത്തിനും സ്ഥലത്തിനുമൊപ്പം, വ്യക്തിപരമായി നമ്മുടെ സംവേദനക്ഷമതയ്ക്കും ജീവിതാനുഭവങ്ങൾക്കുമൊപ്പം കൂടുതൽ സങ്കീർണവും എപ്പോഴും സമകാലികവുമായി നമ്മോടൊപ്പം സഞ്ചരിക്കുന്നു, വളരുന്നു. അങ്ങിനെ നോക്കുമ്പോൾ സത്യജിത് റായ് ഇപ്പറഞ്ഞ രണ്ടാം ഗണത്തില്പെടുന്ന കലാകാരനാണ്. നമുക്കെ...

Ascultă podcastul Dilli Dali în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice