Mathrubhumi
The Great Indian Politics | Mathrubhumi
സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍, അവലോകനങ്ങള്‍
Não deixe de visitar o site do podcast e apoiar quem o produz: www.spreaker.com
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
നിയമസഭയിലും മൻകി ബാത്തോ? | Conflict in Kerala Niyama Sabha 16.03.2023 17:26
നിയമസഭ ഇടവേളയ്ക്ക് ശേഷം സംഘര്‍ഷവേദിയായി. പോര്‍വിളിയും പിടിവലിയും പരിക്കും ആശൂപത്രിവാസവും കണ്ടു. കുറ്റം ആരുടേതെന്നതില്‍ ഇരുപക്ഷവും ആരോപണം തുടരുന്നു. അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് പോലും നിരാകരിക്കപ്പെടുന്നു. ഒന്നല്ല നാലെണ്ണം. ബ്രഹ്മപുരം കത്തിയതില്‍ ചട്ടം 300 പ്രകാരമുള്ള മറുപടിയായതിനാല്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനുള്ള അവസരം ആര്‍ക്കും ലഭിക്കില്ല. അതോടെ ഇതെന്താ ആകാശവാണിയായോ എന്നായി പ്രതിപക്ഷം...
കറുപ്പിനോട് കലിപ്പ് | CM Pinarayi Vijayan 21.02.2023 15:30
കറുപ്പണിഞ്ഞവരാണോ കറുപ്പ് നിറമാണോ പ്രശ്നം അതോ കരിങ്കൊടി പ്രതിഷേധമോ. എല്ലാം പ്രശ്നമാണെന്ന തരത്തിലാണ് പോലീസ് നടപടി. കോവിഡ് കാലത്ത് സ്വര്‍ണ്ണക്കടത്ത് വിവാദം ആളിക്കത്തിയപ്പോള്‍ കറുത്ത മാസ്‌കിന് പോലും രക്ഷയില്ലായിരുന്നു. ഇപ്പോള്‍ ഇന്ധന സെസ് അടിച്ചേല്‍പിച്ചതോടെ പ്രതിപക്ഷം വീണ്ടും തെരുവിലിറങ്ങി. ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ യാത്രയും കരിങ്കൊടി പ്രതിഷേധവും കേരളത്തില്‍ വീണ്ടും തുടരുന്നു. പ്രതിഷേധത്തോടാണ...
മിന്നും വിജയം,ഗുജറാത്തില്‍ ബിജെപിക്ക് ഏഴാം ഊഴം; ഹിമാചലില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് | Gujarat, Himachal Assembly Election ResultsAnalysis 08.12.2022 21:45
ഗുജറാത്തില്‍ പ്രവചനങ്ങള്‍ക്കുപ്പുറം മോദി തരംഗം ആഞ്ഞുവീശിയപ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 158 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ബിജെപി സ്വന്തമാക്കി. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ ഏഴ് തവണ തുടര്‍ച്ചയായ വിജയം എന്ന റെക്കോഡിനൊപ്പം ഇനി ഗുജറാത്ത് ബിജെപി സര്‍ക്കാരുകളും. ഹിമാചലിലും എക്സിറ്റ് പോളുകള്‍ വാശിയേറിയ മത്സരം പ്രവചിച്ചെങ്കില്‍ അതിനെ കവച്ചുവെച്ച് കോണ്‍ഗ്രസ് ബിജെപിയെ ഞെട്ടിച്ചു. ഭൂരിപക്ഷം ഉറപ...
പിഴക്കാത്ത ടൈമിങ്; ഒരു മുഴം മുന്നെ എന്നും നിതീഷ് | Bihar Political Crisis 11.11.2022 17:19
അധികാരത്തിന്റെ മറുപേരാണ് നിതീഷ് കുമാര്‍. ഇന്ത്യയില്‍ ഇതുപോലെ അധികാര രാഷ്ട്രീയത്തിനൊപ്പം മാത്രം ഇരിപ്പിടം കിട്ടിയ മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടാകില്ല. അധികാരത്തില്‍ നിന്ന് അധികാരത്തിലേക്കുള്ള യാത്രയില്‍ യുപിയില്‍ ജാട്ട് രാഷ്ട്രീയം പയറ്റിയ അന്തരിച്ച അജിത് സിങ്ങിന് പോലും നിതീഷിന്റെ അത്ര മികച്ച ടൈമിങ് ഉണ്ടായില്ല സോഷ്യലിസ്റ്റ് ആദര്‍ശത്തില്‍ ജനതാദളിലൂടെ തുടങ്ങിയ പഴയ ജെ.പിയുടേയും വി.പി സിങ്ങിന്റെയും ശിഷ്...
വീഴ്ചയും തിരുത്തലും; ശ്രീറാം വെങ്കിട്ടരാമന്‍ വിവാദം പറയുന്നതെന്ത് | Sriram Venkitaraman controversy 11.11.2022 16:09
കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രത്യേകിച്ച് യുവതലമുറയ്ക്കിടയില്‍ ഹീറോ പരിവേഷമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്. അവിടെ നിന്നാണ് അയാള്‍ കൊലയാളി എന്ന വിശേഷണത്തിലേക്ക് അധഃപതിച്ചത്. ഒരു കലക്ടര്‍ മദ്യപിച്ച് അമിത വേഗതയില്‍ വാഹനം ഓടിച്ച് ഒരാളെ കൊലപ്പെടുത്തിയെന്ന കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. തന്റെ പദവും സ്വാധീവും ഉപയോഗിച്ച് ചെയ്ത കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ പതിനെട്ട് അടവും പഴറ്റിയെന്ന ആരോപണം...
സ്വര്‍ണക്കേസില്‍ പ്രതിരോധത്തില്‍ ആര് | Gold Smuggling Case 11.11.2022 17:42
അശ്വത്ഥാമാവ് വെറും ഒരു ആനയെന്ന് ശിവശങ്കര്‍. എച്ച്.ആര്‍.ഡി.എസില്‍ ജോലിക്ക് കയറിയ സ്വപ്ന അതോടെ ഇടവേളയ്ക്ക് ശേഷം മൗനം ഭഞ്ജിച്ചു. വിഷയംകിട്ടാന്‍ കാത്തിരുന്ന പ്രതിപക്ഷം തൃക്കാക്കര കടന്ന ആത്മവിശ്വാസത്തില്‍ വീണുകിട്ടിയ അവസരം മുതലാക്കാന്‍ തുനിഞ്ഞിറങ്ങി. പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയ ഇ.പിയുടെ വാക്കുകള്‍ സെല്‍ഫ് ഗോളായി. കറുപ്പിനോടും കലിപ്പായി. പോലീസ് കറുപ്പ് തേടി അലഞ്ഞു. ഒടുവില്‍ വിലക്കില്ലാത്ത കാര്യം മ...
പകരം വീട്ടി ബിജെപി: ക്ലൈമാക്‌സ് ട്വിസ്റ്റ് അമിത് ഷാ വക | Reasons Behind The Fall of Uddhav Thackeray 09.11.2022 14:49
പകരത്തിന് പകരം. 2019 ല്‍ പവാറിന്റെ ഗെയിം പ്ലാനിലുണ്ടായ തിരിച്ചടിക്കും നാണക്കേടിനും ബിജെപി അതിലും വലിയ ഗെയിം പ്ലാനിലൂടെ എതിരാളികളെ മലര്‍ത്തിയടിച്ചിരിക്കുന്നു. പക പലിശ തീര്‍ത്ത് വീട്ടിയപ്പോള്‍ ഉദ്ധവിന് കൈയ്യിരുന്ന പാര്‍ട്ടി പോലും കൈവിടുന്ന സ്ഥിതിയാണ്. പരീക്കറെ ഗോവയില്‍ ഒറ്റ രാത്രി കൊണ്ട് വാഴിച്ചതുപോലെ ജ്യോതിരാദിത്യയെ അടര്‍ത്തിയെടുത്തതുപോലെ ഒരു പിഴവിനും ഇടകൊടുക്കാതെ ഉദ്ധവ് സര്‍ക്കാരിനെ ബിജെപിയും അമി...
ബിജെപി തരംഗം, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് പഞ്ചാബ് തൂത്തുവാരി എഎപി | Election Analysis 09.11.2022 37:42
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്,മണിപ്പൂര്‍, ഗോവ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിശകലനവുമായി മനു കുര്യന്‍. എഡിറ്റ്: ദിലീപ് ടി.ജി
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos