SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1246 episódios

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Não deixe de visitar o site do podcast e apoiar quem o produz: www.sbs.com.au

Autor

SBS

Categoria

News

Site do podcast

www.sbs.com.au

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

എന്താണ് ഓട്ടിസം? കുട്ടികളിലെ ഓട്ടിസം ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം? 06.02.2025

അച്ഛനമ്മമാരുടെ വളര്‍ത്തുദോഷമോ ശ്രദ്ധക്കുറവോ കൊണ്ടാണോ കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടാകുന്നത്? ഓട്ടിസമുള്ളവര്‍ ഏതെങ്കിലും ഒരു മേഖലയില്‍ അസാമാന്യ പ്രതിഭകളായിരിക്കുമോ? നല്ലൊരു ഭാഗം പേര്‍ക്കും ഉള്ള സംശയങ്ങളാണ് ഇത്. ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരം തേടുകയാണ് എസ് ബി എസ് മലയാളം. ബ്രിസ്‌ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ. അരുണ്‍ പിള്ളയുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ചൈനീസ് AI ആപ്പായ ഡീപ്പ് സീക്ക് നിരോധിച്ചു; ആപ്പ് ഡിലീറ്റ് ചെയ്യാനും നിര്‍ദ്ദേശം 05.02.2025

2025 ഫെബ്രുവരി അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

റിസര്‍വ് ബാങ്ക് ഈ മാസം പലിശ കുറയ്ക്കുമെന്ന് പ്രതീക്ഷ: നിങ്ങളുടെ ലോണ്‍ തിരിച്ചടവില്‍ എത്ര കുറവുണ്ടാകും? 05.02.2025

ഓസ്‌ട്രേലിയയില്‍ ഈ മാസം ബാങ്കിംഗ് പലിശ നിരക്ക് കുറയാനുള്ള സാധ്യത എത്രത്തോളമാണ്. കുറഞ്ഞാല്‍ ഭവനവായ്പയുള്ളവർക്ക് അത് എത്രത്തോളം ഗുണം ചെയ്യും? ഇക്കാര്യമാണ് എസ് ബി എസ് മലയാളം പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

സര്‍ക്കാര്‍ ഡ്രൈവറെ സ്വകാര്യ യാത്രക്ക് ഉപയോഗിച്ചത് വിവാദമായി: NSW ഗതാഗത മന്ത്രി രാജി വച്ചു 04.02.2025

2025 ഫെബ്രുവരി നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയന്‍ ഓഫ് റോഡ് യാത്രകള്‍ ആസ്വദിച്ചിട്ടുണ്ടോ? ഇത്തരം യാത്ര പോകുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍... 04.02.2025

ഓഫ് റോഡ് യാത്രകള്‍ക്ക് ഏറെ സാധ്യതകളുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. ഇത്തരം യാത്രകള്‍ പതിവാക്കിയ നിരവധി മലയാളി കൂട്ടായ്മകള്‍ ഓസ്‌ട്രേലിയയിലുണ്ട്. ഓഫ് റോഡ് യാത്രകള്‍ പോകുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ന്യാകാസിലിലെ ക്ലബ് നയണ്‍ മലയാളി ഓഫ് റോഡ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ശ്രീനാഥ് ഭാസ്‌കരന്‍ അതേക്കുറിച്ച് സംസാരിക്കുന്നു. കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും...

ഹോം ലോൺ പലിശ നിരക്ക് കുറച്ച് NAB; മറ്റ് ബാങ്കുകള്‍ക്ക് മേലും സമ്മര്‍ദ്ദം 03.02.2025

2025 ഫെബ്രുവരി 3ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Important tips for cycling in Australia - ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ആദ്യരാജ്യം: ഓസ്‌ട്രേലിയയില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ അറിയേണ്ട മറ്റു ചില നിയമങ്ങളുമുണ്ട്... 03.02.2025

Riding a bicycle is a common and affordable form of transport in Australia, with people cycling for sport, recreation and to commute. Cycling also comes with some rules to keep all road users safe. - ഓസ്‌ട്രേലിയയില്‍ പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ് സൈക്കിളിംഗ്. എന്നാല്‍ ഇവിടെ സൈക്കിള്‍ സവാരിക്കിറങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പല നിയമവശങ്ങളുമുണ്ട്. അവയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡി...

സ്റ്റുഡന്റ് ലോണ്‍ ഭാരം കുറയ്ക്കാൻ എന്തു ചെയ്യാം: രാജ്യാന്തര വിദ്യാർത്ഥികൾ പിന്തുടരുന്ന മാര്‍ഗ്ഗങ്ങള്‍ ഇവ 02.02.2025

വലിയ തുക വായ്പയെടുത്താണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഓസ്‌ട്രേലിയയിലേക്ക് പഠിക്കാനെത്തുന്നത്. ഈ വായ്പാ ഭാരം കുറയ്ക്കാന്‍ എന്താണ് ചെയ്യാവുന്നത്? ഓസ്‌ട്രേലിയയിലുള്ള വിവിധ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.

രക്താർബുദ ബാധിതർ കൂടുന്നു; ജൂത വിരുദ്ധത തടയാൻ സർക്കാരിനാവുന്നില്ലന്നു പ്രതിപക്ഷം: ഓസ്ട്രേലിയ പോയ വാരം 01.02.2025

ഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ....

ഓസ്‌ട്രേലിയയിൽ ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോർഡിൽ; അടിയന്തര സഹായം വർധിപ്പിക്കണമെന്നും ആവശ്യം 31.01.2025

2025 ജനുവരി 31ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

പെര്‍ത്തിലും അഡ്‌ലൈഡിലും വീടുവില വീണ്ടും കൂടുമെന്ന് റിപ്പോര്‍ട്ട്: നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം... 31.01.2025

2025ൽ പെർത്ത്, അഡ്ലൈഡ് നഗരങ്ങളിൽ വീട് വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ഭവന വിപണിയുമായി ബന്ധപ്പെട്ട് ഈ നഗരങ്ങളിൽ നിലവിലുള്ള സാഹചര്യങ്ങളും, നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റിയും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

സിഡ്നിയിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാരവൻ: ഭീകരപ്രവർത്തനമെന്ന് പ്രധാനമന്ത്രിയും പ്രീമിയറും 30.01.2025

2025 ജനുവരി 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

കുട്ടികളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ടോ? മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് 30.01.2025

കുട്ടികളുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ദുരുപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഓസ്ട്രേലിയൻ ഫെഡറൽ പോലീസിൻറെ മുന്നറിയിപ്പ്. ഈ വിഷയത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

നാണയപ്പെരുപ്പം വീണ്ടും കുറഞ്ഞു; പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ കൂടുതല്‍ ശക്തമാകുന്നു 29.01.2025

2025 ജനുവരി 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

കുട്ടികളെ നോക്കാന്‍ വര്‍ക്ക് ഫ്രം ഹോം ആവശ്യപ്പെടാമോ? ഓസ്‌ട്രേലിയന്‍ തൊഴിലിടങ്ങളിലെ അവകാശങ്ങള്‍ അറിയാം... 29.01.2025

ഓസ്ട്രേലിയൻ തൊഴിലിടങ്ങളിൽ വർക്ക് ഫ്രം ഹോമടക്കമുള്ള ഫ്ലക്സിബിൾ വർക്ക് അറേഞ്ച്മെൻറിന് ആർക്കൊക്കെ അവകാശമുണ്ടെന്നും, എങ്ങനെയാണ് ഇതിനായി അപേക്ഷിക്കേണ്ടതെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയയില്‍ റോഡപകടങ്ങളില്‍ മരണനിരക്ക് കൂടുന്നു; റിപ്പോര്‍ട്ട് ചെയ്തത് 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്‌ 28.01.2025

2025 ജനുവരി 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

OSCE പരീക്ഷയില്ലാതെ ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ് രജിസ്‌ട്രേഷന്‍; ഒട്ടേറെ മലയാളികള്‍ക്കും അവസരം ലഭിക്കും 28.01.2025

വിദേശത്തു നിന്നുള്ള നഴ്‌സുമാര്‍ക്ക് OSCE പരീക്ഷ പോലുള്ള കടമ്പകളില്ലാതെ, ആറു മാസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നല്‍കാന്‍ ഓസ്‌ട്രേലിയ പുതിയ പദ്ധതി കൊണ്ടുവരുന്നു. ഓസ്‌ട്രേലിയയിലേക്ക് വരാന്‍ ശ്രമിക്കുന്ന ഒട്ടേറെ മലയാളി നഴ്‌സുമാര്‍ക്ക് ഗുണകരമാകുന്ന ഈ പദ്ധതിയെക്കുറിച്ചാണ് എസ് ബി എസ് മലയാളം ഇവിടെ വിശദീകരിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

ഓസ്ട്രേലിയുടെ പലയിടത്തും കൊടും ചൂട് തുടരും; വരണ്ട കാറ്റിൽ കാട്ടുതീ സാധ്യതയും 27.01.2025

2025 ജനുവരി 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

സ്റ്റുഡന്റ് ലോണ്‍ പെട്ടെന്ന് എങ്ങനെ അടച്ചുതീര്‍ക്കാം: ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്നവര്‍ പിന്തുടരുന്ന മാര്‍ഗ്ഗങ്ങള്‍ 27.01.2025

വലിയ തുക വായ്പയെടുത്താണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഓസ്‌ട്രേലിയയിലേക്ക് പഠിക്കാനെത്തുന്നത്. ഈ വായ്പാ ഭാരം കുറയ്ക്കാന്‍ എന്താണ് ചെയ്യാവുന്നത്? ഓസ്‌ട്രേലിയയിലുള്ള വിവിധ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.

ഓസ്ട്രേലിയ ഡേയുടെ തീയതി മാറ്റണോ? രണ്ടാം തലമുറ മലയാളികളുടെ നിലപാടുകൾ 26.01.2025

രാജ്യമെങ്ങും ഓസ്ട്രേലിയ ദിനം ആഘോഷിക്കുമ്പോൾ ചിലരൊക്കെ ഈ ദിവസത്തെ വിലാപദിനമായാണ് കണക്കാക്കുന്നത്. കുടിയേറ്റ മലയാളികളിലെ രണ്ടാം തലമുറ ഓസ്ട്രേലിയ ദിനത്തെ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്ത്യയ്ക്ക് ആദരം, ഓസ്‌ട്രേലിയയില്‍ നിന്ന്: 13 നൃത്തരൂപങ്ങളിലൂടെ 'വന്ദേമാതര'ത്തിന് ദൃശ്യാവിഷ്‌കാരം 25.01.2025

ഓസ്‌ട്രേലിയ ഡേയും, ഇന്ത്യന്‍ റിപ്പബ്ലിക് ദിനവുമാണ് ജനുവരി 26. ജന്മനാടിന് ആദരവുമായി, സിഡ്‌നിയിലെ 50ലേറെ ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് ചേര്‍ന്ന് ഇന്ത്യന്‍ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ദൃശ്യാവിഷ്‌കാരം പുറത്തിറക്കി. 13 ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ ഉള്‍പ്പെടുത്തി S S സ്റ്റുഡിയോ പുറത്തിറക്കിയ ഈ വീഡിയോയെക്കുറിച്ച് അതിന് പിന്നില്‍ പ്രവര്‍ത്തിച്ച നിഷ മന്നത്തും, സാജന്‍ രാജും വിശദീകരിക്കുന്നത് കേള്‍ക്കാം...

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വ്യാജ വാർത്തകളുണ്ടാകുമെന്ന് മുന്നറിയിപ്പ്, ഓസ്ട്രേലിയ ദിന വിവാദങ്ങൾ: ഓസ്ട്രേലിയ പോയ വാരം 25.01.2025

ഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ....

ജീവനക്കാരുടെ സമരം: ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിൽ സർവീസുകൾ വൈകി 24.01.2025

2025 ജനുവരി 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

What does January 26 mean to Indigenous Australians? - 'സ്വത്വവും മണ്ണും നഷ്ടമായ ദിനം': ജനുവരി 26 ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗക്കാര്‍ക്ക് എന്തുകൊണ് വിലാപദിനമാകുന്നു 24.01.2025

In Australia, January 26 is the national day, but the date is contentious. Many migrants who are new to Australia want to celebrate their new home, but it’s important to understand the full story behind the day. - ജനുവരി 26 നിങ്ങള്‍ക്ക് എന്താണ്? ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവര്‍ക്ക് ഈ ദിനത്തിന് ഒന്നിലേറെ അര്‍ത്ഥങ്ങളുണ്ടാകും. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സഹസ്രാബ്ദങ്ങളായി ജീവിച്ചുവരുന്...

സിഡ്‌നിയിലെ ജൂതവിരുദ്ധ അതിക്രമം: ഒരാള്‍ കൂടി അറസ്റ്റില്‍; കൂടുതല്‍ പേര്‍ പിടിയിലാകാമെന്ന് സര്‍ക്കാര്‍ 23.01.2025

2025 ജനുവരി 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Ouça o podcast SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos