SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1246 episódios

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Não deixe de visitar o site do podcast e apoiar quem o produz: www.sbs.com.au

Autor

SBS

Categoria

News

Site do podcast

www.sbs.com.au

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ജീവിതച്ചെലവ് കുറയ്ക്കുമെന്ന് സര്‍ക്കാര്‍: തെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റില്‍ എന്തു പ്രതീക്ഷിക്കാം? 20.03.2025

മാര്‍ച്ച് 25 ചൊവ്വാഴ്ച ആന്തണി അല്‍ബനീസി സര്‍ക്കാരിന്റെ നാലാമത്തെ പൊതു ബജറ്റ് അവതരിപ്പിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, ബജറ്റില്‍ എന്തെല്ലാം പ്രതീക്ഷിക്കാം? വിശദമായി കേള്‍ക്കാം...

ഓസ്‌ട്രേലിയയില്‍ നിന്ന് ആറര ബില്യണ്‍ ഡോളറിന്റെ സൈനിക റഡാര്‍ വാങ്ങുമെന്ന് കാനഡ; നടപടി അമേരിക്കയുമായുള്ള ഭിന്നതയ്ക്കിടെ 19.03.2025

2025 മാര്‍ച്ച് 19 ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

50 വര്‍ഷം മുമ്പ് എങ്ങനെയായിരുന്നു ഓസ്‌ട്രേലിയയിലെ റമദാന്‍: ഒരു ആദ്യകാല മലയാളിയുടെ ഓര്‍മ്മകള്‍ 19.03.2025

ഓസ്‌ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റം സജീവമായി തുടങ്ങിയ 1970കളില്‍ എങ്ങനെയായിരുന്നു ഇവിടത്തെ റമദാന്‍ മാസാചരണം? ആ സമയത്ത് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സിഡ്‌നി സ്വദേശി അബ്ബാസ് ചേലാട്ട് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ക്രിമിനലുകളുടെ പൗരത്വം റദ്ദാക്കുന്നതിന് റഫറണ്ടം നടത്തുമെന്ന് പീറ്റര്‍ ഡറ്റന്‍; പ്രതിപക്ഷത്തിന് നയദാരിദ്ര്യമെന്ന് പ്രധാനമന്ത്രി 18.03.2025

2025 മാര്‍ച്ച് 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Want to help shape Australia’s future? Here’s how to enrol to vote - വോട്ട് ചെയ്തില്ലെങ്കില്‍ പിഴ കിട്ടുന്ന രാജ്യം: ഓസ്‌ട്രേലിയയില്‍ വോട്ടര്‍ പട്ടികയില്‍ എങ്ങനെ പേരു ചേര്‍ക്കാം? 18.03.2025

With another federal election due this year, there are steps you will need to take before casting your vote for the first time. Plenty of resources are available to help you enrol to vote and have your say in shaping our nation. - ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. 18 വയസ് തികഞ്ഞ പൗരന്‍മാര്‍ വോട്ട് ചെയ്യുന്നത് നിര്‍ബന്ധിതമാക്കിയ രാജ്യമാണ് ഓസ്‌ട്രേ...

ആൽഫ്രഡ് പുനരധിവാസത്തിന് 1.2ബില്യൺ ഡോളർ; വരാൻ പോകുന്നത് കമ്മി ബജറ്റെന്ന് ലേബർ സർക്കാർ 17.03.2025

2025 മാർച്ച് 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

പഴമയുടെ രുചിയുമായി ഒരു മലബാർ ഇഫ്‌താർ വിഭവം; പനിനീർ പെട്ടി 17.03.2025

റമദാൻ മാസത്തിൽ നോമ്പ് തുറക്കുന്നതിനായി രുചിയൂറുന്ന കുറെ വിഭവങ്ങൾ തയ്യാറാക്കാറുണ്ട്.മധുരം ഇഷ്ടമുള്ളവർക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു നോമ്പ് തുറ പലഹാരമാണ് പനിനീർ പെട്ടി.അത് തയ്യാറാക്കുന്നതെങ്ങിനെയെന്ന് സിഡ്നിയിലുള്ള ആസിയ ഫൈസൽ വിശദീകരിക്കുന്നത് കേൾക്കാം

നഴ്സുമാർക്കും മിഡ്‌വൈഫുമാർക്കും കൂടുതൽ അധികാരങ്ങൾ നൽകണമെന്ന് ആവശ്യം; ഇസ്ലാമോഫോബിയ ആക്രമണങ്ങൾ കൂടുന്നു: ഓസ്ട്രേലിയ പോയവാരം 15.03.2025

ഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം...

അമേരിക്കയ്ക്കെതിരെ വിമർശനം കടുപ്പിച്ച് ഓസ്ട്രേലിയ; 'സുഹൃത്തിന് ചേർന്ന പണി'യല്ലെന്ന് പ്രധാനമന്ത്രി 14.03.2025

2025 മാർച്ച് 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Cultural burning: using fire to protect from fire and revive Country - തീയെ തീകൊണ്ട് തോല്‍പ്പിക്കുന്നവര്‍: അഗ്നിശമന രംഗത്തെ ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ അറിവുകള്‍... 14.03.2025

Did you know that Indigenous Australians have been using fire to care for the land for tens of thousands of years? Evidence show that cultural burning practices not only help reduces the intensity and frequency of wildfires but also plays a vital role in maintaining healthy ecosystems. Experts share insights on the latest evidence behind this ancient practice. - കാട്ടുതീയുടെ ആഘാതം കുറയ്ക്കാനും, ഭൂ...

വിവിധ സംസ്ഥാനങ്ങളില്‍ ജൂലൈ മുതല്‍ വൈദ്യുതി നിരക്ക് കൂടും; വര്‍ദ്ധനവ് 9 ശതമാനം വരെ 13.03.2025

2025 മാര്‍ച്ച് 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം

'സ്വദേശി' നയവുമായി ഓസ്‌ട്രേലിയ; നഷ്ടത്തില്‍ സൂപ്പറാന്വേഷന്‍: അമേരിക്കന്‍ താരിഫ് എങ്ങനെയൊക്കെ ബാധിക്കും? 13.03.2025

അലുമിനിയത്തിന്റെയും സ്റ്റീലിന്റെയും ഇറക്കുമതി തീരുവയില്‍ ഇളവു നല്‍കാന്‍ വിസമ്മതിച്ച അമേരിക്കയുടെ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടത്തിയത്. ഓസ്‌ട്രേലിയന്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എങ്ങനെയൊക്കെയാകും ഈ തീരുവ ഓസ്‌ട്രേലിയന്‍ സാമ്പത്തിക രംഗത്തെ ബാധിക്കുക? ഇക്കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം

ഇറക്കുമതി തീരുവയില്‍ ഓസ്‌ട്രേലിയയ്ക്ക് ഇളവില്ല: അമേരിക്കയുടെ നടപടി നീതികേടെന്ന് ആന്തണി അല്‍ബനീസി 12.03.2025

2025 മാര്‍ച്ച് 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍, എന്നാല്‍ ഇതതല്ല: എന്താണ് വെര്‍ച്വല്‍ ഓട്ടിസം എന്നറിയാം 12.03.2025

കുട്ടികളിലെ ഓട്ടിസം ലക്ഷണങ്ങള്‍ എപ്പോഴും ഓട്ടിസത്തിന്റെ മാത്രം സൂചനയാകണമെന്നില്ല. അമിതമായി സ്‌ക്രീന്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ സമാനമായ ലക്ഷണങ്ങളുള്ള വെര്‍ച്വല്‍ ഓട്ടിസം ഉണ്ടാകാം. എന്താണ് വെര്‍ച്വല്‍ ഓട്ടിസമെന്നും, അതിനെ എങ്ങനെ മറികടക്കാമെന്നുമെല്ലാം വിശദീകരിക്കുകയാണ് സിഡ്‌നിയില്‍ സൈക്കോളജിസ്റ്റായ മരിയ അൽഫോൺസ്.

അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് ആശങ്ക: ഓസ്‌ട്രേലിയന്‍ ഓഹരിവിപണി ഇടിഞ്ഞു; 50 ബില്യണ്‍ നഷ്ടം 11.03.2025

2025 മാര്‍ച്ച് 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

How can government payments support you? - നിങ്ങള്‍ക്ക് എന്തെല്ലാം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടും? ഓസ്‌ട്രേലിയയിലെ പുതിയ കുടിയേറ്റക്കാര്‍ അറിയേണ്ട കാര്യങ്ങള്‍ 11.03.2025

The Australian government has a social security system that provides a range of income support to those who are eligible . In fact, most people will receive a government payment at some stage in their lives. Strict rules determine who can receive these payments and how much they are paid. In this episode of Australia Explained we break down some of the most common government payments you may be en...

Community Announcement: സ്തനാര്‍ബുദ ബോധവത്കരണവുമായി സിഡ്മലും പിങ്ക് സാരിയും 11.03.2025

അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി സിഡ്‌നി മലയാളി അസോസിയേഷനും പിങ്ക് സാരിയും ചേര്‍ന്ന് സ്തനാര്‍ബുദ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. അതിന്റെ വിശദാംശങ്ങള്‍ സിഡ്മല്‍ ജോയിന്റ് സെക്രട്ടറി സംഗീത കാര്‍ത്തികേയന്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം.

സെന്റർലിങ്ക് സഹായങ്ങൾ വർധിപ്പിക്കുന്നു; മാർച്ച് 20 മുതൽ നടപ്പിലാകും 10.03.2025

2025 മാര്‍ച്ച് പത്തിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം

ഉറക്കമരുന്ന് നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി: ഇന്ത്യന്‍ വംശജന് 40 വര്‍ഷം തടവ് - വിധിയുടെ വിശദാംശങ്ങള്‍ 10.03.2025

കൊറിയന്‍ വംശജരായ പെണ്‍കുട്ടികളെ ഉറക്കമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ചതിനും, അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചതിനും ഇന്ത്യന്‍ വംശജനെ കൊടതി 40 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി എന്ന സംഘടനയുടെ ഓസ്‌ട്രേലിയയിലെ സ്ഥാപകനും, ഇന്ത്യന്‍ സമൂഹത്തിലെ നിരവധി സംഘടനകളുടെ നേതാവുമായിരുന്ന ബാലേഷ് ധന്‍കറിനെയാണ് കോടതി ശിക്ഷിച്ചത്. വിധിപ്പകര്‍പ്പിലെ വിശദാംശങ്ങള്‍ കേള്‍ക്കാം...

'പേടിച്ചരണ്ട രാത്രി; കറണ്ട് പോയിട്ട് മൂന്ന് ദിവസം': ആല്‍ഫ്രഡ് കടന്നുപോയെങ്കിലും മഴയും പ്രളയവും തുടരുന്നു 10.03.2025

ആല്‍ഫ്രഡ് ചുഴലിക്കാറ്റ്, ശക്തി കുറഞ്ഞാണ് കരയിലേക്ക് എത്തിയതെങ്കിലും പല ഭാഗത്തും വ്യാപകമായ നാശനഷ്ടങ്ങള്‍ തുടരുകയാണ്. മൂന്നു ലക്ഷത്തോളം വീടുകളിലും കെട്ടിടങ്ങളിലും വെള്ളിയാഴ്ച മുതല്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്. പേടിച്ചരണ്ട് കഴിഞ്ഞ രാത്രിയെക്കുറിച്ചും, മൂന്ന് ദിവസമായി വൈദ്യുതി ഇല്ലാത്തതിനെക്കുറിച്ചുമെല്ലാം ഈ മേഖലയിലുള്ള മലയാളികള്‍ വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില് നിന്ന്...

ഓസ്ട്രേലിയയിൽ സാമ്പത്തിക അസമത്വം വർദ്ധിക്കുന്നു; ആൽഫ്രഡിനെ നേരിടാൻ സൈന്യവും: ഓസ്ട്രേലിയ പോയവാരം 07.03.2025

ഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം...

ആൽഫ്രഡ് ചുഴലിക്കാറ്റിൻറെ ശക്തികുറയുമെന്ന് കാലാവസ്ഥാ വകുപ്പ്; ശനിയാഴ്ചയോടെ കാറ്റ് കരതൊടും 07.03.2025

2025 മാര്‍ച്ച് ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം

ബാങ്ക് ജോലി ഉപേക്ഷിച്ച് ട്രെയിൻ ഡ്രൈവറായ ഓസ്‌ട്രേലിയൻ മലയാളി വനിത 07.03.2025

നാളെ അന്താരാഷ്ട്ര വനിതാ ദിനമാണ് ഡ്രൈവിങ്ങിനോടുള്ള പാഷൻ കാരണം ട്രെയിൻ ഡ്രൈവറായ മലയാളി വനിതയുടെ കഥ കേൾക്കാം മുകളിലെ പ്ലെയിൽ നിന്നും....

ആശങ്കയോടെ കാത്തിരിപ്പ് തുടരുന്നു; ആൽഫ്രഡ് ഭീതിയിൽ വീടൊഴിഞ്ഞവരിൽ മലയാളികളും 07.03.2025

ആൽഫ്രഡ് ചുഴലിക്കാറ്റിൻറെ ഭീക്ഷണിയെ തുടർന്ന് മാറിതാമസിക്കുന്നവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. ബ്രിസ്ബെനിലും സമീപ പ്രദേശങ്ങളിലും നിലവിലുളള സാഹചര്യം ചില മലയാളികൾ പങ്കുവെയ്ക്കുന്നത് കേൾക്കാം.

ഓസ്‌ട്രേലിയ പ്രതിരോധ ബജറ്റ് കൂട്ടണമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍; താരിഫ് ഇളവിന്റെ കാര്യത്തില്‍ തീരുമാനമായില്ല 06.03.2025

2025 മാര്‍ച്ച് ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം

Ouça o podcast SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos