SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Não deixe de visitar o site do podcast e apoiar quem o produz: www.sbs.com.au
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
വിക്ടോറിയയിൽ ആയിരത്തിലേറെ സർക്കാർ ജീവനക്കാർക്ക് ജോലി നഷ്ടമാകും; നടപടി ചെലവ് കുറയ്ക്കാനെന്ന് സർക്കാർ 04.12.2025 4:37
2025 ഡിസംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഇന്ത്യൻ e-വിസകൾക്ക് കാലതാമസം; പ്രതിസന്ധിയിലായി യാത്രക്കാർ 04.12.2025 9:14
ഇന്ത്യയിലേക്കുള്ള ഇ-വിസകൾക്ക് അസാധാരണമായ കാലതാമസം നേരിടുന്നത് അവധിക്കാല യാത്രക്കൊരുങ്ങുന്ന പലരെയും പ്രതിസന്ധിയിലാക്കുകയാണ്. വിസ ലഭിച്ചതിന് ശേഷം മാത്രമേ യാത്ര പ്ലാനുകൾക്ക് അന്തിമ രൂപം നൽകാവൂ എന്നാണ് ഇന്ത്യൻ അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും..
സെന്റർലിങ്കിൽ നിന്ന് പണം തിരിച്ചുകിട്ടാനുള്ളത് 44,000ഓളം പേർക്ക്; പണം കിട്ടും മുമ്പ് 2,700 പേർ മരിച്ചെന്നും വെളിപ്പെടുത്തൽ 03.12.2025 4:01
2025 ഡിസംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
1 AUD = INR 59.30: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ - ആർക്കൊക്കെ ഗുണവും ദോഷവുമാകും... 03.12.2025 7:59
ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ് നേരിട്ടതോടെ, ഒരു ഓസ്ട്രേലിയൻ ഡോളർ ചരിത്രത്തിൽ ആദ്യമായി 59 രൂപ എന്ന നിരക്കിലേക്ക് എത്തി. എന്താണ് രൂപയുടെ മൂല്യത്തിൽ സംഭവിക്കുന്നതെന്നും, ഓസ്ട്രേലിയൻ ഡോളറും രൂപയുമായുള്ള വിനിമയ നിരക്കിന്റെ ചരിത്രവും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
കോക്ക്ടെയിലും സ്മാർട്ട് കാഷ്വലും തമ്മിലെ വ്യത്യാസമറിയാമോ? ഓസ്ട്രേലിയയിലെ ഔപചാരിക വസ്ത്രധാരണ രീതികൾ... 03.12.2025 11:07
നിങ്ങൾ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ ക്ഷണക്കത്തിൽ "കോക്ക്ടെയിൽ അറ്റയർ" എന്ന ഡ്രസ് കോഡ് കണ്ടാൽ, എങ്ങനെ തയ്യാറെടുക്കും? ഓസ്ട്രേലിയയിൽ നിരവധി വ്യത്യസ്ത ഡ്രസ് കോഡുകളുണ്ട്. അവയെക്കുറിച്ച് വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...
ഓസട്രേലിയയിലെ ഉന്നത സർക്കാർ നിയമനങ്ങളിൽ സ്വജനപക്ഷപാതിത്വമെന്ന് കണ്ടെത്തൽ; പുതിയ മാർഗ്ഗരേഖ കൊണ്ടുവരും 02.12.2025 4:38
2025 ഡിസംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
പലിശ കുറഞ്ഞിട്ടും ഒരു കാര്യവുമില്ല; വീടുവില ഉയർന്നത് അതിലും വേഗത്തിൽ... 02.12.2025 8:42
ഓസ്ട്രേലിയയിലെ ബാങ്കിംഗ് പലിശ നിരക്ക് ഈ വർഷം മൂന്നു തവണ കുറച്ചെങ്കിലും, വീടു വാങ്ങാൻ ശ്രമിക്കുന്നവർക്ക് അതിന്റെ ഒരു ഗുണവുമുമ്ടായില്ലെന്ന് റിപ്പോർട്ട്. പ്രമുഖ പ്രോപ്പർട്ടി ഗവേഷണ സ്ഥാപനമായ കോട്ടാലിറ്റിയുടെ റിപ്പോർട്ട് പ്രകാരം, പലിശ കുറവിലൂടെയുണ്ടായ നേട്ടത്തേക്കാൾ അധികമാണ് ഈ കാലയളവിൽ രാജ്യത്തെ വീടുവിലയിലുണ്ടായിരിക്കുന്ന വർദ്ധനവ്. അതേക്കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
സാത്താൻ സേവയുടെ പേരിൽ കുട്ടികളെ പീഡിപ്പിച്ചു; അന്താരാഷ്ട്ര സംഘത്തിലെ 4 പേർ അറസ്റ്റിൽ 01.12.2025 3:45
2025 ഡിസംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
കേരളത്തിലേക്ക് പോകുമ്പോൾ ട്രാവൽ വാക്സിനെടുക്കണോ? അവധിക്കാല യാത്രയ്ക്കൊരുങ്ങുമ്പോൾ... 01.12.2025 14:18
ഓസ്ട്രേലിയയിൽ നിന്നും കേരളത്തിലേക്ക് അവധിക്കാല യാത്രകൾ പോകുമ്പോൾ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പലർക്കും ഒട്ടേറെ ആശങ്കകൾ ഉണ്ടാകാറുണ്ട്. കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോൾ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നും എതൊക്കെ യാത്രാ വാക്സിനുകൾ എടുക്കണമെന്നും കാൻബറയിൽ ജി.പിയായി പ്രവർത്തിക്കുന്ന ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്ട്രേലിയ പോയവാരം: ലൈഫ് ഇൻഷൂറൻസിന് ജനിതക പരിശോധന ബാധകമാക്കില്ല; പരിസ്ഥിതി സംരക്ഷണ ബിൽ പാസ്സായി 29.11.2025 8:57
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
സിഡ്‌നിയിൽ വീണ്ടും വെടിവെയ്പ്പ്: യുവാവ് കൊല്ലപ്പെട്ടു; രണ്ട് പേർ പിടിയിൽ 28.11.2025 3:54
2025 നവംബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
‘ഇപ്പോൾ ഒരു ഗ്യാരന്റിയുമില്ല’: മിനിമം വേജ് കൊണ്ടുവരുന്നതിൽ പ്രതീക്ഷയോടെ ഭക്ഷണ ഡെലിവറി ജീവനക്കാർ 28.11.2025 7:10
ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്ന ഒട്ടേറെ മലയാളികളും രാജ്യാന്തര വിദ്യാർത്ഥികളുമൊക്കെ ആദ്യം ചെയ്യുന്ന ജോലികളിലൊന്നാണ് ഭക്ഷണ വിതരണം. എന്നാൽ, പലപ്പോഴും മിനിമം വേജസ് പോലും ലഭിക്കാത്ത ഈ തൊഴിൽ മേഖലയിലെ വെല്ലുവിളികൾ എന്തൊക്കെയാണ്. ഈ മേഖലയിൽ ജോലി ചെയ്യുന്ന ചിലരുടെ അഭിപ്രായങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
ഷോപ്പിംഗ് ചെയ്യുന്നത് 'Ghost Store'ൽ നിന്നാണോ? അറിയാം ഓഫർ ദിനങ്ങളിലെ ചതിക്കുഴികൾ... 28.11.2025 6:00
വിപണി സജീവമാകുന്ന ബ്ലാക്ക് ഫ്രൈഡേ പോലുള്ള ഓഫർ ദിനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകളെ കുറിച്ച് ഓസ്ട്രേലിയൻ കോംപറ്റീഷൻ ആന്റ് കൺസ്യൂമർ കമ്മീഷൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. GHOST STORE പോലുള്ള തട്ടിപ്പുകളെ കുറിച്ച് വിശദമായി അറിയാം...
പണപ്പെരുപ്പം കൂടിയത് വിനയായി: ഓസ്‌ട്രേലിയയിൽ വീണ്ടും പലിശ നിരക്ക് ഉയരാൻ സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദ്ധർ 27.11.2025 5:19
2025 നവംബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
From black tie to casual: How to decode dress codes - 'ബ്ലാക്ക് ടൈ' പരിപാടിക്ക് ജീൻസിട്ട് പോയിട്ടുണ്ടോ? ഓസ്ട്രേലിയയിലെ ഔപചാരിക ഡ്രസ് കോഡുകൾ അറിയാം... 27.11.2025 11:07
You’ve received an invitation that reads “Dress code: Cocktail attire”. What is this ‘code’? And more importantly, what will you wear? In this episode, we demystify the most common dress codes so that you can feel comfortable at any event. - നിങ്ങൾ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ ക്ഷണക്കത്തിൽ "കോക്ക്ടെയിൽ അറ്റയർ" എന്ന ഡ്രസ് കോഡ് കണ്ടാൽ, എങ്ങനെ തയ്യാറെടുക്കും? ഓസ്ട്രേലിയയിൽ നിരവധി വ്യത്യസ്ത ഡ്രസ് കോ...
ഓസ്ട്രേലിയയിൽ കുടിയേറി ജീവിക്കുമ്പോൾ ജീവിതശൈലീ രോഗങ്ങൾ ചെറുക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം... 27.11.2025 13:38
ഓസ്‌ട്രേലിയയിലേക്ക് കുടിയേറി പാർത്ത ശേഷം ഭക്ഷണ രീതികളിൽ നമുക്ക് ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതൊക്കെ ഒരു പരിധിവരെ മലയാളികളിൽ ജീവിത ശൈലി രോഗങ്ങങ്ങൾ വരാനും കാരണമാകാറുണ്ട്. ഓസ്‌ട്രേലിയയിൽ കുടിയേറിപ്പാർത്ത മലയാളികൾ ജീവിത ശൈലി രോഗങ്ങൾ വരാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് ന്യൂ സൗത്ത് വെയിൽസിൽ കൺസൽട്ടൻറ് എൻഡോക്രൈനോളജിസ്റ് ആയ ഡോക്ടർ ധന്യ സഞ്ജീവ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
ഓസ്ട്രേലിയയിലെ വാർഷിക നാണയപ്പെരുപ്പം വീണ്ടും കൂടി; ഒക്ടോബറിലെ നിരക്ക് 3.8 ശതമാനമായി 26.11.2025 4:04
2025 നവംബർ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
പാട്ടുവഴിയിലെ പുതിയ ക്വീൻ: ലോകയിലെ ഹിറ്റ് ഗാനത്തിനു പിന്നാലെ, പുരസ്കാരനേട്ടവുമായി സേബ ടോമി 26.11.2025 16:08
ലോക എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിന്റെ അലയൊലികൾ മായും മുമ്പ്, കേരളത്തിലെ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സേബ ടോമി. പുരസ്കാരം നേടിയതിന് തൊട്ടുപിന്നാലെ ഓസ്ട്രേലിയയിലേക്കെത്തിയ സേബ, എസ് ബിഎസ് മലയാളവുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....
പാർലമെന്റിൽ ബുർഖ ധരിച്ചെത്തിയ സെനറ്റർ പോളിൻ ഹാൻസനെ ഏഴു ദിവസത്തേക്ക് സസ്പെന്റ് ചെയ്തു 25.11.2025 4:19
2025 നവംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Uber Eats, DoorDash വിതരണക്കാരുടെ വരുമാനം 25% കൂടും; ഡെലിവറി ചാർജ്ജിൽ നേരിയ വർദ്ധനവുണ്ടാകുമെന്ന് കമ്പനികൾ 25.11.2025 5:56
ഓസ്ട്രേലയിയിലെ ഭക്ഷണ വിതരണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിന്, തൊഴിലാളി യൂണിയനും, പ്രമുഖ ഭക്ഷണ ഡെലിവറി കമ്പനികളുമായി ധാരണയായി. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
തലസ്ഥാന നഗരങ്ങളിൽ വീട്ടുവാടകയ്ക്കായി വേണ്ടത് വരുമാനത്തിൻറെ മൂന്നിലൊന്ന്; ഏറ്റവും രൂക്ഷം പെർത്തിൽ 24.11.2025 4:03
2025 നവംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
വ്യാജ AI ഉള്ളടക്കം ഷെയർ ചെയ്യുന്നവർക്കെതിരെ നടപടി വേണം; പാർലമെൻറിൽ സ്വകാര്യ ബിൽ 24.11.2025 3:56
സ്വതന്ത്ര എംപി ഡേവിഡ് പോകോക്കാണ് അനുവാദമില്ലാതെ സൃഷ്ടിക്കപ്പെടുന്ന AI കണ്ടൻറുകളെ നിയന്ത്രിക്കാൻ ബിൽ കൊണ്ടുവന്നത്. My face My rights എന്ന പേരിലാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നത്. കേൾക്കാം വിശദാംശങ്ങൾ...
'ഫിന' ആശങ്കയൊഴിഞ്ഞ് ഡാർവിൻ; അര നൂറ്റാണ്ടുമുൻപ് നഗരത്തെ തകർത്തെറിഞ്ഞ ട്രേസിയുടെ ചരിത്രമോർത്ത് മലയാളി... 24.11.2025 12:27
1974ൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റ് ഡാർവിൻ നഗരത്തെ തകർത്തെറിഞ്ഞിരുന്നു. 50 വർഷം മുൻപുണ്ടായ ചുഴലിക്കാറ്റിൻറെ ഓർമ്മകളും, തുടര്‍ന്ന് ജീവിതം കെട്ടിപ്പടുത്തതിനെക്കുറിച്ചുമൊക്കെ അര നൂറ്റാണ്ടിലേറെയായി ഡാർവിനിൽ താമസിക്കുന്ന മലയാളിയായ സെബാസ്റ്റ്യന്‍ ജേക്കബ് കാട്ടാമ്പള്ളില്‍ വിശദീകരിക്കുന്നു. എസ് ബി എസിന്റെ 50ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയന്‍ മലയാളികളുടെ കഴിഞ്ഞ അര നൂറ്റാണ്ടിലെ ജീവിതകഥ പരിശോധിക...
ഓസ്ട്രേലിയ പോയവാരം: രാജ്യത്ത് എൻട്രി ലെവൽ ജോലികൾ കുറയുന്നുവെന്ന് റിപ്പോർട്ട് 22.11.2025 7:30
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
പവർ ബാങ്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം; തീരുമാനവുമായി പ്രധാന വിമാന കമ്പനികൾ 21.11.2025 4:04
2025 നവംബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos