മണി|Mani, വാതുക്കോടം|Vathukkodam
കേരളസംഗീതം
ഇന്റെ ഇഷ്ട സംഗീതം(കളംപാട്ട്,സോപാനസംഗീതം,കഥകളിസംഗീതം)
Não deixe de visitar o site do podcast e apoiar quem o produz: www.podomatic.com
Autor
മണി|Mani, വാതുക്കോടം|Vathukkodam
Categoria
Site do podcast
Último episódio
24 de jun de 2025
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
Episode 2: "പരമേശപാഹി" 24.06.2025 17:58
കിരാതം - രംഗം 2 - അർജ്ജുനൻ്റെ പദം കോട്ടക്കൽ P.D. നമ്പൂതിരി -തോടി പല്ലവി: "പരമേശ പാഹി പാഹി മാം സന്തതം സ്വാമിൻ ഹരപുരനാശന ദൈവമേ" "പരിതാപം വൈരിവീരർ ചെയ്യുന്നതെല്ലാം പരിചിൽ കളഞ്ഞേറ്റം പരമകരുണയാൽ പുരുഹൂതാനുജാദിഭുവനവന്ദ്യ പോറ്റി" "ദുഷ്ടബുദ്ധികൾ നൂറ്റുവർ ദുഷ്ടരാം ധൃതരാഷ്ട്രപുത്രരാമവർകൾ കഷ്ടം ഹാ ചതികാട്ടി ഞങ്ങളെയേവം നാട്ടിൽ നിന്നുടൻ കാട്ടിൽ വാഴിച്ചു മട്ടലർശരനഷ്ടികര ഹര ജയ ജയ" "കൈലാസാചലവാസ ഹേ ശൈലജാകാന്ത കാല...
Episode 1: വേട്ടക്കരൻപാട്ട് 24.06.2025 12:59
കളം പാട്ട്
"ഋതുപർണ്ണാ ധരണീപാലാ" 03.11.2014 10:33
ഉണ്ണായിവാര്യരാൽ വിരചിതമായ നളചരിതത്തിലെ മൂന്നാംദിവസത്തെ കഥയിൽ ബാഹുകന്റെ പദം. കാർക്കോടകദംശനമേറ്റ് ബാഹുകവേഷധാരിയായി തീർന്ന നളൻ കാർക്കോടകന്റെ നിർദ്ദേശപ്രകാരം അയോദ്ധ്യയിലെത്തി സൂര്യവംശരാജാവായ ഋതുപർണ്ണനെ കണ്ട് ആശ്രയം ചോദിക്കുന്നതായ പദമാണിത്. കുറുപ്പാശാന്റെ മറ്റൊരു അമൃതസംഗീതം. ശിങ്കിടി പാടുന്നത് കലാ:ഹൈദർ അലി. *ആദ്യ പാടലിൽ 'ഋതുപർണ്ണ' എന്നു കഴിഞ്ഞുള്ള നിർത്തലും, രണ്ടാം ആവർത്തനത്തിൽ ‘ഋതുപർണ്ണാ…’എന്നു നീട്ടല...
ശങ്കര ജയ ഭഗവൻ(കഥകളിപ്പദം) 20.07.2012 4:14
ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം ആട്ടക്കഥയിൽ നിന്നും. ശിവജടയിൽ നിന്നും ഉത്ഭവിച്ച വീരഭദ്രൻ ഭദ്രകാളിയോടും ഭൂതഗണങ്ങളോടും ചേർന്ന് ശ്രീപരമേശ്വരനെ വണങ്ങി പറയുന്ന പദം. പൊന്നാനി ഗായകൻ-കോട്ട:പി.ഡി.നമ്പൂതിരി. അസൽ അരങ്ങുപാട്ട്. വായുബലത്തോടെയുള്ള ആലാപനം.
കൊണ്ടൽ വേണീ(കഥകളിപ്പദം) 06.07.2012 1:17
ഇരയിമ്മൻ തമ്പിയാൽ രചിതമായ ദക്ഷയാഗം ആട്ടക്കഥയിൽ നിന്നും. അപമാനിതയായി മടങ്ങിയെത്തി പരിഭവമറിയിക്കുന്ന സതിയോടുള്ള ശിവന്റെ പദം. പൊന്നാനി ഗായകൻ-കോട്ട:പി.ഡി.നമ്പൂതിരി. ശിങ്കിടി ഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി. 'കണ്ഠഛിന്ദനം' എന്നിടത്ത് ഊന്നൽ, 'ചക്ഷുശ്രവണൻ' എന്ന് തനതുരീതിയിലുള്ള ചൊല്ലിവട്ടംതല്ലൽ ഇങ്ങിനെ നല്ലൊരു അരങ്ങുപാട്ട്.
തിങ്കൾമൗലെ 22.06.2012 3:23
ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം ആട്ടക്കഥയിൽ നിന്നും. ദക്ഷന്റെ യാഗശാലയിൽ നിന്നും അപമാനിതയായി തിരിച്ചെത്തിയ സതിയുടെ ശിവനോടുള്ള പദം. പൊന്നാനി ഗായകൻ-കോട്ട:പി.ഡി.നമ്പൂതിരി ശിങ്കിടി ഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി 'ദക്ഷനെ', 'കൊല്ലുവാൻ' തുടങ്ങിയ സ്ഥലങ്ങളിൽ ഊന്നൽനൽകികൊണ്ട് നല്ലൊരു അരങ്ങുപാട്ട്.
ദക്ഷ-സതീ സംവാദം(ദക്ഷയാഗം) 04.06.2012 5:15
ക്ഷണിക്കാതെ യാഗശാലയിലെത്തിയ പുത്രിയായ സതിയോട് ദക്ഷൻ പറയുന്നതായ 'യാഗശാലയിൽനിന്നപോക ജവാൽ' എന്ന പദവും, സതിയുടെ മറുപടിയായുള്ള 'അഷ്ടമൂർത്തിയേ' എന്ന പദവും. പൊന്നാനിഗായകൻ-കോട്ട:പി.ഡി.നമ്പൂതിരി ശിങ്കിടി-പാലനാട് ദിവാകരൻ
ദക്ഷയാഗം തപസ്സ് 28.05.2012 28:21
ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം ആട്ടക്കഥയിലെ സതിയുടെ തപസ്സിനെ തുടർന്ന് വടുവേഷധാരിയായി അവളെ പരീക്ഷിക്കുവാനായെത്തുന്ന ശ്രീപരമേശ്വരന്റേയും സതീദേവിയുടേയും സംവാദമായുള്ള പദങ്ങൾ പൊന്നാനിഗായകൻ-കലാ:ഗംഗാധരൻ ശിങ്കിടിഗായകൻ-കലാനി:ഉണ്ണികൃഷ്ണൻ
ശ്രീനീലകണ്ഠ 21.05.2012 4:33
ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം ആട്ടക്കഥയിലെ സതിയുടെ തപസ്സ്പദം. രാഗം-നീലാമ്പരി പൊന്നാനിഗായകൻ-കലാ:ഗംഗാധരൻ ശിങ്കിടിഗായകൻ-കലാനി:ഉണ്ണികൃഷ്ണൻ
ജയജയ ജനാർദ്ദന (ദുര്യോധനവധം) 15.05.2012 9:41
വയസ്ക്കര മൂസിന്റെ ദുര്യോധനവധം ആട്ടക്കഥയിൽനിന്നും. തങ്ങളുടെ ദൂതനായി കൗരവസഭയിലേയ്ക്ക് പോകാനൊരുങ്ങുന്ന ശ്രീകൃഷ്ണനോട് ധർമ്മപുത്രൻ പറയുന്നതായ പദം പൊന്നാനി ഗായകൻ-കലാ:ഗംഗാധരൻ ശിങ്കിടി ഗായകൻ-കലാ:ശ്രീകുമാർ
"എന്നാര്യപുത്ര"(ബാലിവധം) 08.05.2012 4:46
കൊട്ടാരക്കര തമ്പുരാന്റെ 'ബാലിവധം' ആട്ടക്കഥയിൽ സീതയുടെ പദം കലാ:ഗംഗാധരനും കലാ:മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും ചേർന്ന് ആലപിച്ചത്.
മാരീച നിശാചരപുംഗവ 15.03.2012 9:42
ബാലിവധം രണ്ടാംരംഗത്തിന്റെ അവതരണശ്ലോകവും തുടർന്ന് മാരീചനോടായുള്ള രാവണന്റെ 'മാരീച നിശാചരപുംഗവ' എന്ന പദവും. പൊന്നാനി ഗായകൻ-കലാമണ്ഡലം ഗംഗാധരൻ ശിങ്കിടി ഗായകൻ-കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി പാടിരാഗത്തിലും, ചെമ്പടതാളത്തിലും ഉളളതും ചൊല്ലിയാട്ടപ്രധാനവുമായ ഈ പദം വീരസത്തിനെ സ്ഫുരിപ്പിക്കുന്ന രീതിയിൽ വായുബലത്തോടെയും ഭംഗിയായും ആശന്മാർ പാടിയിരിക്കുന്നു. ഗംഭീരമായ അരങ്ങുപാട്ടിനൊപ്പം ഷാരഡിയാശാന്റെ അലർച്...
"ആയതെനിക്കു"(കഥകളി-കീചകവധം) 17.02.2012 0:47
കീചകവധം ആട്ടക്കഥയിലെ സൈരണ്ഡ്രിയോടുള്ള സുദേഷ്ണയുടെ പദം പൊന്നാനി ഗായകൻ-കലാ:നീലകണ്ഠൻ നമ്പീശൻ ശിങ്കിടി ഗായകൻ-കലാ:ഉണ്ണികൃഷ്ണക്കുറുപ്പ്
"കേകയഭൂപതികന്യേ"(കഥകളി-കീചകവധം) 03.02.2012 12:40
കീചകവധം ആട്ടക്കഥയിലെ സുദേഷ്ണയോടുള്ള സൈരന്ധ്രിയുടെ പദം പൊന്നാനി ഗായകൻ-കലാ:നീലകണ്ഠൻ നമ്പീശൻ ശിങ്കിടി ഗായകൻ-കലാ:ഉണ്ണികൃഷ്ണക്കുറുപ്പ്
"ശശിമുഖി"(കഥകളി-കീചകവധം) 15.01.2012 11:35
കീചകവധം ആട്ടക്കഥയിലെ സൈരണ്ഡ്രിയോടുള്ള സുദേഷ്ണയുടെ പദം പൊന്നാനി ഗായകൻ-കലാ:നീലകണ്ഠൻ നമ്പീശൻ ശിങ്കിടി ഗായകൻ-കലാ:ഉണ്ണികൃഷ്ണക്കുറുപ്പ്
"പാർഷതീ മമ സഖീ"(ദുര്യോധനവധം) 25.12.2011 6:40
ദുര്യോധനവധത്തിലെ ശ്രീകൃഷ്ണന്റെ പാഞ്ചാലിയോടുള്ള പദം പ്രധാനഗായകൻ-കലാമണ്ഡലം വെണ്മണിഹരിദാസ് സഹഗായകൻ-കലാമണ്ഡലം ശിവദാസ്
"ബഹുചതിയാലെ" (ദുര്യോധനവധം) 05.12.2011 3:12
ദുര്യോധനവധത്തിലെ പാഞ്ചാലിയുടെ ശാപപദം പ്രധാനഗായകൻ-കലാമണ്ഡലം വെണ്മണിഹരിദാസ് സഹഗായകൻ-കലാമണ്ഡലം ശിവദാസ്
"ഹാ ഹാ കൃഷ്ണാ" (ദുര്യോധനവധം) 25.11.2011 2:40
ദുര്യോധനവധത്തിലെ പാഞ്ചാലിയുടെ വിലാപപദം പ്രധാനഗായകൻ-കലാമണ്ഡലം വെണ്മണിഹരിദാസ് സഹഗായകൻ-കലാമണ്ഡലം ശിവദാസ്
ചൂത് (ദുര്യോധനവധം) 04.11.2011 13:23
ദുര്യോധനവധം കഥയിലെ ചൂത് രംഗത്തിലെ പദങ്ങൾ പ്രധാനഗായകൻ-കലാമണ്ഡലം വെണ്മണിഹരിദാസ് സഹഗായകൻ-കലാമണ്ഡലം ശിവദാസ്
ദണ്ഡകം(കിരാതം) 24.10.2011 2:33
കിരാതം കഥയിലെ ദണ്ഡകം. പ്രധാനഗായകൻ-കലാമണ്ഡലം വെണ്മണിഹരിദാസ് സഹഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി
'വിജയ വിജയീഭവ' (കഥകളിപ്പദം) 24.09.2011 5:42
കോട്ടയത്തുതമ്പുരാൻ രചിച്ച 'നിവാതകവചകാലകേയവധം' ആട്ടക്കഥയിൽ അർജ്ജുനനോടുള്ള ഇന്ദ്രാണിയുടെ പദം പൊന്നാനി ഗായകന്‍: കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ശിങ്കിടി ഗായകൻ: കനാനിലയം രാജീവൻ
"വണ്ടാർകുഴലീ ബാലേ"(ബാലിവധം) 24.09.2011 8:35
കൊട്ടാരക്കര തമ്പുരാന്റെ 'ബാലിവധം' ആട്ടക്കഥയിൽ സീതയോടുള്ള ശ്രീരാമന്റെ പദം കലാ:ഗംഗാധരനും കലാ:മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും ചേർന്ന് ആലപിച്ചിരിക്കുന്നു.
'വല്ലഭ ശൃണു' (കഥകളിപ്പദം) 18.09.2011 13:35
ഇരയിമ്മൻ തമ്പി രചിച്ച 'ഉത്തരാസ്വയംവരം' കഥയിൽ ബൃഹന്ദളയോടുള്ള സൈരന്ധ്രിയുടെ പദം പൊന്നാനി ഗായകന്‍: കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ശിങ്കിടി ഗായകൻ: നെടുംബുള്ളി രാംമോഹൻ
'കുശികസുതാ' (കഥകളിപ്പദം) 12.09.2011 7:08
കൊട്ടാരക്കര തമ്പുരാന്റെ 'സീതാസ്വയംവരം' ആട്ടക്കഥയിലെ ശ്രീരാമന്റെ പദം. ശൈവചാപം എടുക്കുവാൻ പുറപ്പെടുമ്പോൾ വിശ്വാമിത്രനേയും പാർവ്വതിപരമേശ്വരന്മാരേയും വന്ദിക്കുന്നതായ പദമാണിത്. പൊന്നാനി ഗായകന്‍: കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ശിങ്കിടി ഗായകൻ: കലാമണ്ഡലം സുധീഷ്
'പേശലാനനേ' (കഥകളിപ്പദം) 06.09.2011 9:13
ബാണയുദ്ധം കഥയിലെ ചിത്രലേഘയുടെ പദം പ്രധാനഗായകൻ-കലാ:ഗംഗാധരൻ സഹഗായകൻ-കോട്ട:പി.ഡി.നമ്പൂതിരി
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos