Manorama News

Nere Chovve

News EN ↓ 34 episódios

ഒന്നര പതിറ്റാണ്ടിലധികമായി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള അഭിമുഖം. ജീവിതത്തിന്‍റെ പല തലങ്ങളിലുള്ള പ്രമുഖരുമായുള്ള സംഭാഷണങ്ങള്‍.https://www.manoramanews.com/weekly-programs/nere-chovve.html

Não deixe de visitar o site do podcast e apoiar quem o produz: www.manoramanews.com

Autor

Manorama News

Categoria

News

Site do podcast

www.manoramanews.com

Último episódio

13 de set de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

നായിന്‍റെ മോനേ എന്നു വിളിച്ചു, താങ്ക് യൂ പറഞ്ഞു | Nere Chovve 13.09.2026

മുഖത്ത് ഒരു ചിരിയോടെ വളരെ ഗൗരവമായ കാര്യങ്ങള്‍ പറയുന്നൊരാള്‍. അധ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍. വിഷയം മതമായാലും മതേതരമായാലും രാഷ്ട്രീയമായാലും അദ്ദേഹത്തിന്‍റെ ലളിതനര്‍മം മര്‍മഭേദിതമാകും. ഭാഷ തെളിമലയാളം. നിലപാടുകള്‍ക്ക് അതിലേറെ തെളിച്ചം. നേരെ ചൊവ്വേ കാര്യങ്ങള്‍ പറഞ്ഞ് ശീലമുള്ള എം.എന്‍.കാരശ്ശേരി നേരെ ചൊവ്വേയില്‍. A man who discusses serious matters...

അഞ്ചുവര്‍ഷമായി ചിരിച്ചിട്ട് എന്നു പറഞ്ഞ മനുഷ്യന്‍ | Jayaraj Warrier | Nere Chovve 16.08.2026

തൃശൂരിന്‍റെ ബ്രാന്‍ഡ് അംബാസഡറാണ് ജയരാജ് വാര്യര്‍. തൃശൂരിനെ കുറിച്ച് പറയാന്‍ അദ്ദേഹത്തിന് നൂറ് നാവാണ്. തൃശൂര്‍ക്കാരന്‍റെ പ്രതികരണങ്ങള്‍ അതിന് പിന്നിലെ കാരണങ്ങള്‍, രസങ്ങള്‍കൂടി പങ്കുവയ്ക്കുന്നു നേരെ ചൊവ്വേ രണ്ടാം ഭാഗത്തില്‍ ശ്രീ ജയരാജ് വാര്യര്‍.  Jayaraj Warrier on Nere Chovve Part 2. See omnystudio.com/listener for privacy information.

ഒരു രാഷ്ട്രീയ നേതാവ് ചോദിച്ചു; നര്‍മം പറയാന്‍ എന്താണ് വഴി? ​| Nere Chovve 15.08.2026

അനുകരണകലയെ അനുകരിക്കാതെ സ്വന്തമായി മാതൃക തീര്‍ത്തൊരു,... ചൂട്ട് കാട്ടി വേദിയില്‍ ആംഗ്യാഭിനയം കൊണ്ടും വാക്കുകള്‍കൊണ്ടും ഒരു ഷാള്‍ കൊണ്ടും പൂരം തീര്‍ത്ത തൃശൂര്‍കാരനെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസിലാകും അത് ജയരാജ് വാര്യര്‍ അല്ലാതെ ആര് എന്ന്. സ്റ്റാന്‍റ് അപ്പ് കൊമേഡിയന്മാരുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെയും കാലത്ത് ഒരു കാരിക...

'സ്ത്രീയും പുരുഷനും ഒന്നുപോലെയല്ല, വിശ്വസിക്കുന്നത് പറയും' | P.M.A Salam | Nere Chovve 10.07.2026

യുഡിഎഫില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും മധ്യസ്ഥന്‍റെ റോളിലായിരുന്നു ലീഗ്. ഇപ്പോള്‍ മുസ്​ലിം ലീഗിന് മറ്റൊരു റോള്‍ വന്നിരിക്കുന്നുവത്രേ. ആക്ഷേപകര്‍ പറയുന്നത് പ്രതിപക്ഷത്തിരുന്നപ്പോള്‍ എതിര്‍ത്തതിനെയൊക്കെ ഭരണപക്ഷത്തെത്തിയപ്പോള്‍ ന്യായീകരിക്കുന്നുവെന്നാണ്. പിഎംശ്രീയും വിഴിഞ്ഞവും പോലുളള പദ്ധതികളെ സംബന്ധിച്ച് കൃത്യമായ ഒരു നിലപാട് ലീഗിനുണ്ടോ? വ്യക്തതക്ക...

‘ഭാര്യ പറഞ്ഞു, നട്ടെല്ലില്ലേ സൈജൂ പ്രതികരിക്ക്’ | നേരെ ചൊവ്വേ 14.06.2026

തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമൊക്കെ അവസരങ്ങള്‍ തേടിവന്നപ്പോള്‍ ഏതാണ്ട് ഒളിച്ചിരിക്കുന്നത് പോലെയായിരുന്നു സൈജു കുറുപ്പ്. അതിനദ്ദേഹത്തിന് രസകരമായ കാരണങ്ങളുമുണ്ട്. മോഹിനിയാട്ടത്തിന് ശേഷം അദ്ദേഹം പുതിയ കഥകള്‍ക്ക് നടുവിലാണ്. ഇനിയങ്ങോട്ടുള്ള പുതിയ തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പുകള്‍ എന്തായിരിക്കും, നേരെ ചൊവ്വേ രണ്ടാം ഭാഗത്തില്‍ സൈജു കുറുപ്പ് സംസാരിക്കുന്നു.  Saiju...

'സൈജു കുറുപ്പ് പാവം ; പക്ഷേ പൊട്ടനല്ല' | നേരെ ചൊവ്വേ 13.06.2026

മൈനിങ് എഞ്ചിനീയറിങ് പഠിച്ചൊരാള്‍ അവിചാരിതമായി സിനിമയിലെത്തുന്നു. ആദ്യസിനിമയില്‍ തന്നെ റോ ക്യാരക്ടര്‍ കിട്ടിയെങ്കിലും പിന്നീട് ഈ നടന്‍റെ പ്രതിഭ കാര്യമായി ഖനനം ചെയ്യപ്പെട്ടില്ല. ഇപ്പോഴദ്ദേഹം പ്രേക്ഷകസമൂഹത്തിന്‍റെ സ്നേഹത്തിന്‍റെ ആഴമറിയുന്നു. ടെലഫോണ്‍ കമ്പനിയില്‍ കണക്ഷന്‍ കൊടുക്കുന്ന ജോലി ചെയ്തയാള്‍ ആജീവനാന്തം പ്രേക്ഷഹൃദയത്തിലേത്ത് കണക്ഷന്‍ എടുത്തതുപോലെ. പിന...

കഞ്ചാവ് നിയമവിധേയമാക്കി ലഹരിമരുന്നിനെ തടയണം: ബിജു പ്രഭാകര്‍ 27.04.2026

കെഎസ്ആര്‍ടിസിയുടേയും വൈദ്യുതി ബോര്‍ഡിന്‍റെയും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന ഒരു ഉദ്യോഗസ്ഥന്‍. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളെ കുറിച്ച് നന്നായി പഠിച്ചിട്ടുളള ഒരാള്‍. അദ്ദേഹം സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ സ്വന്തം മനസാക്ഷി ഒരു പുസ്തകമെഴുതിച്ചു. 'നാം നമ്മെ കൊളളയടിക്കുമ്പോള്‍'. കേരളത്തിന്‍റെ ഭരണയന്ത്രത്തില്‍ കുടിയിരിക്കുന്ന അഴിമത...

'എന്നെ താറടിക്കാന്‍ സൃഷ്ടിച്ച ആസൂത്രിത വിവാദം': നേരെ ചൊവ്വേയില്‍ ബാബു ആന്‍റണി 14.04.2026

നൊസ്റ്റാള്‍ജിയ അഥവാ ഗൃഹാതുരത അതിന് സിനിമയില്‍ ഇപ്പോള്‍ അത്ര സ്വീകാര്യതയൊന്നുമില്ല. എന്നാല്‍ 90's കിഡ്സിന്‍റെ ഗൃഹാതുരതയില്‍ വലിയൊരു സംഭവമായി നിന്ന ഒരു നടന് ഇപ്പോഴും കിട്ടുന്ന കയ്യടി ആരെയും അല്‍ഭുതപ്പെടുത്തും. അദ്ദേഹം ഇപ്പോള്‍ അകലെയാണ് താമസിക്കുന്നത്. ആരവങ്ങളില്‍ നിന്നും പിടിച്ചുകുലുക്കിയ വിവാദങ്ങളില്‍ നിന്നും ഒക്കെ അകലെയായി അമേരിക്കയില്‍. എന്നാല്‍...

‘ആ പിണറായിയെ ഞാന്‍ മറക്കില്ല’; ചാണ്ടി ഉമ്മന്‍ ‘നേരെ ചൊവ്വേ’യില്‍ | Nere Chovve 04.03.2026

ആള്‍ക്കൂട്ടത്തിന് നടുവില്‍ അല്‍ഭുതകരമായി ജീവിതം നയിച്ച ഒരു നേതാവിന്‍റെ പിന്‍ഗാമിയായെത്തിയ മകന്‍.  പാര്‍ട്ടിയുടെ ഉന്നതനേതാവും ഒരു ചേരിയുടെ താക്കോല്‍ സൂക്ഷിപ്പുകാരനുമായിരുന്നു പിതാവെങ്കില്‍ മകനെ ആ ഗ്രൂപ്പിന്‍റെ നേതൃനിരയിലൊന്നും കാണില്ല. തെല്ല് മാറിയാണ് നില്‍പ്പ്. വേറിട്ട ചിലത് പറയുന്നുമുണ്ട്. അതില്‍ കോണ്‍ഗ്രസിലെ എല്ലാ തലമുറക്കാര്‍ക്കുമുളള...

ഞാനും ശ്രേയയുടെ ഫാന്‍, പക്ഷേ അന്നു പറഞ്ഞതു പറഞ്ഞതുതന്നെ ​| Nere Chovve 04.01.2026

സംഗീതാസ്വദനത്തിലെ വൈവിധ്യം കേരളത്തിന് അന്യമാവുകയാണോ?നമ്മുടെ സംഗീതഞ്ജര്‍ സംസ്കാരത്തിനും പുതിയ തലമുറയ്ക്കും തിരിച്ച് കൊടുക്കുന്നതെന്താണ്?എന്താണ് തിരിച്ചുകൊടുക്കേണ്ടത്? ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു ഗായിക ഗായത്രി അശോകന്‍.  Is the diversity of musical appreciation becoming foreign to Kerala? What are our musicians giving back to our culture and the new generation? What should the...

'അന്നു തുടര്‍ച്ചയില്ലാതെ പോയതിനു ഉത്തരവാദി ഞാന്‍ തന്നെ' | Nere Chovve 03.01.2026

പാടിയതൊക്കെ ഹിറ്റായിട്ടും മലയാളി പിന്നണിഗാനരംഗം അത്രയൊന്നും ആഘോഷിക്കാത്ത ഗായിക. എന്നാല്‍ സംഗീതത്തിന് സ്വയം സമര്‍പ്പിച്ച് സംഗീതത്തെ ആഘോഷമാക്കിയ പ്രതിഭ. കേരളത്തിന്‍റെ അതിര്‍ത്തികള്‍ക്കപ്പുറം ഗസലിലും ഹിന്ദുസ്ഥാനിയിലും ഭജനിലും ഒക്കെ സാന്നിധ്യമറിയിച്ച ഗായത്രി അശോക്. നിലപാടുകളിലും സംഗീത്തതിലും വെള്ളം ചേര്‍ക്കാത്ത ഗായത്രി അശോക് നേരെ ചൊവ്വയില്‍. Singer Gayatri Asokan on Nere...

എന്‍റെ പെണ്‍പാട്ടുകളും ബാന്‍ഡ് പൊളിറ്റീഷ്യനും; നേരെ ചൊവ്വേ 24.12.2025

ഉത്സവതുടിത്താളവും മത്സരകളിവള്ളവും ഒക്കെ ചേര്‍ന്ന ഒരു കുട്ടനാടന്‍ ഈണം ആവശ്യപ്പെട്ടപ്പോള്‍ കാലാതിവര്‍ത്തിയായ ഒരു ഗാനം തന്നെ സമ്മാനിച്ച സംഗീതസംവിധായകന്‍. അരങ്ങേറ്റത്തില്‍ തന്നെ വെള്ളിത്തിരയില്‍ അരഡസന്‍ ഹിറ്റുകള്‍ തീര്‍ത്തൊരാള്‍. പിന്നീട് സംഗീതത്തിനൊപ്പം ആത്മീയതയിലും ശ്രുതിയും താളവും കണ്ടെത്തിയ അല്‍ഫോണ്‍സ് ജോസഫ് നേരെ ചൊവ്വയില്‍.   Renowne...

പാട്ടെഴുത്തുകാര്‍ക്കുമാത്രം വേതന വര്‍ധന ഇല്ല; പാട്ടും കവിതയും താരതമ്യം ശരിയല്ല: റഫീക്ക് അഹമ്മദ് ​|NCW Podcast 20.10.2025

കവിത കൊണ്ടും സിനിമാഗാനങ്ങള്‍ കൊണ്ടും മലയാളിയെ ആഴത്തില്‍ തൊട്ടൊരാള്‍. സിനിമയ്​ക്കോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കോ സ്വയം വിട്ടുകൊടുക്കാതെ സൗവര്‍ണ പ്രതിപക്ഷമായിത്തുടരുന്ന ഒരു കലാകാരന്‍. പ്രതികരണങ്ങള്‍ മുഖം നോക്കിയല്ല, സ്വന്തം ആത്മാവിലേക്ക് നോക്കിയാണ്. പാട്ടെഴുത്തിന്‍റെ കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ശ്രീ റഫീക് അഹമ്മദ് ആണ് ഇന്ന് നേരെ ചൊവ്വേയില്‍.   "A person wh...

NSS: തട്ടേക്കയറിക്കഴിഞ്ഞപ്പോള്‍ സതീശന് ഗോവണി വേണ്ടെന്നോ?' ​| Nere Chovve 29.09.2025

തെരഞ്ഞെടുപ്പ് കാലമാവുമ്പോള്‍ നേതാക്കള്‍ക്ക് പൊതുവേ ഭക്തി കൂടും. അകന്ന് നില്‍ക്കുന്നവരെ അടുപ്പിക്കാനും ഭക്തി മാര്‍ഗമാണ് അവലംബിക്കാറ്. ഇപ്പോള്‍ സര്‍ക്കാരിന് പോലും രാഷ്ട്രീയ സര്‍ക്കീട്ടിനേക്കാള്‍ ആത്മീയ സര്‍ക്കീട്ടിലാണ് കാര്യം എന്ന് തോന്നുന്നു. ആ പശ്ചാത്തലത്തിലാണ് ദേവസ്വം മന്ത്രി നേരെ ചൊവ്വയില്‍ എത്തുന്നത്. അയ്യപ്പസംഗമത്തിന്‍റെ പിന്നിലെ രാഷ്ട്രീയവും പിന്ന...

‘ചന്ദനലേപം’ - എം ടി ചോദിച്ചു; ആയുര്‍വേദക്കടയെന്നു.... ​| Nere Chovve | K Jayakumar 19.08.2025

സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ... എന്നൊക്കെയുള്ള കാവ്യാത്മക വരികളെഴുതിയ കെ.ജയകുമാര്‍ പുതിയകാലത്ത് കട്ടച്ചോരകൊണ്ട് ജ്യൂസടിച്ച സോഡാ സര്‍ബത്ത് എന്നൊക്കെ കേള്‍ക്കുമ്പോള്‍ പുതിയകാലത്തെ കവിതയേയും ഗാനങ്ങളെയും വിലയിരുത്തുന്നത് എങ്ങനെയാണ്.. സംവിധായകരേക്കുറിച്ചും സംഗീത സംവിധായകരെക്കുറിച്ചും അദ്ദേഹം പറഞ്ഞ ചിലവിമര്‍ശനങ്ങളുടെ പിന്നിലെന്താണ്. അതേക്കുറിച്ചും മനസുതുറക്കുന്നു നേര...

എന്നും പ്രണയികളായിരിക്കും; കല്യാണം കഴിക്കാതിരുന്നാല്‍ ​​; Nere Chovve 15.08.2025

കവിത കൊണ്ടും പാട്ട് കൊണ്ടും ആസ്വാദകഹൃദയങ്ങളില്‍ വൈരം പതിപ്പിച്ച ഒരാള്‍. കെ ജയകുമാറിന്‍റെ രചനാജീവിതം അന്‍പത് വര്‍ഷത്തിലെത്തുന്നു. അദ്ദേഹം മനസ് തുറക്കുന്നു നേരെ ചൊവ്വയില്‍.   K. Jayakumar on Nere Chovve See omnystudio.com/listener for privacy information.

പ്രതിപക്ഷത്തിനും എന്നെ ഇഷ്ടം; നേമത്തേക്ക് വീണ്ടും? | Nere Chovve 04.08.2025

വേലയില്‍ വിളയുന്ന വിദ്യാഭ്യാസം എന്നത് മഹാത്മാഗാന്ധിയുടെ കാഴ്​ചപ്പാടാണ്. വേലയും വിദ്യാഭ്യാസവും രണ്ട് വകുപ്പുകളാണെങ്കിലും ഒരേ മന്ത്രിക്ക് തന്നെ നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കാഴ്ച​പ്പാട്. ഈ മന്ത്രിയാവട്ടെ, ആശയായാലും ആശുപത്രി ആയാലും സൂംബ ആയാലും പാദപൂജ ആയാലും ഏതൊരു വിവാദത്തിലും സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിരോധിക്കാന്‍ സിലബസ് നോക്കാതെ മുന്നിട്ടിറങ്ങും. ആക്ഷേപങ്...

മരണവീട്ടില്‍ ചെന്നാലും പറയും, നിങ്ങള്‍ ഐക്യത്തില്‍ പോകണം: സണ്ണി ജോസഫ് | Nere Chovve | Sunny Joseph 11.07.2025

ക്രൗഡ് പുള്ളറെന്നും സിംഹമെന്നും ഒക്കെ അനുയായികള്‍ വാഴ്ത്തിയ ഉശിരുള്ള ഒരു നേതാവിന‍്റെ പിന്‍ഗാമിയായി ഒരാള്‍ എത്തുന്നു. തീപ്പൊരി പ്രസംഗം ഇല്ല വാവിട്ട വാക്കുകള്‍ ഇല്ല കൈവിട്ട ആയുധം ഇല്ല എടുത്തു ചാട്ടം ഇല്ല എന്നാലും കുറഞ്ഞുകാലം കൊണ്ട് കൊള്ളാമല്ലോ എന്ന് എല്ലാവരേയും കൊണ്ടും പറയിപ്പിക്കുന്നു. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തിയ സണ്ണി ജോസഫിനെക്കുറിച്ചാണ് പറയുന്നത്. പക്ഷെ വ...

ഞാനും പ്രാക്ടിക്കൽ ആവുന്നു; സ്റ്റാർഡവും ആവശ്യം | Nere Chovve | Roshan Mathew 29.06.2025

ഞാനും പ്രാക്ടിക്കൽ ആവുന്നു; സ്റ്റാർഡവും ആവശ്യം | Nere Chovve | Roshan Mathew   Actor Roshan Mathew joins Manorama News for an exclusive conversation on the Nere Chovve interview series, sharing insights into his journey, roles, and more. #malayalamnewslive #NerilKaanam #manoramanewslive #RoshanMathew #NereChovve #ManoramaNews #ExclusiveInterview #MalayalamCinema #RoshanOnManorama #RoshanMathe...

ചാൻസ് ചോദിക്കാൻ കഴിയുന്നില്ല; കാരണമുണ്ട് | നേരെ ചൊവ്വേ 28.06.2025

സ്വന്തം ഭാഷയില്‍ ചെയ്ത ചിത്രങ്ങള്‍ അന്യഭാഷകളിലും വലിയ വിജയമാകുമ്പോഴാണ് പാന്‍ ഇന്ത്യന്‍  താര പദവി കൈവരുന്നത്. എന്നാല്‍ ഒരു നടനെന്ന നിലയില്‍ മാത്രം അന്യഭാഷകളില്‍ നിന്നുള്ള ക്ഷണം തേടി വരുന്ന ഒരു യുവനടനുണ്ട് മലയാളത്തില്‍. പതിറ്റാണ്ട് പിന്നിട്ട കരിയറില്‍ മികച്ച സിനിമയ്ക്കൊപ്പം റോന്ത് ചുറ്റുന്ന റോഷന്‍ മാത്യു. സിനിമയെക്കുറിച്ച് നാടകത്തെക്കുറിച്ച് ജീവിതത്തെക്ക...

ആണുങ്ങൾക്ക് മുന്നിൽ, സ്ത്രീകളുടെ ടോയ്ലറ്റ് എന്താ മൂലയിൽ? 03.05.2025

ഐഎഎസ് ഏറ്റുമുട്ടൽ വിവാദത്തിലെ നടപടികൾ എൻ. പ്രശാന്തിനെ അറിയിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശാരദ മുരളീധരൻ. Sharda Muraleedharan, who retired as Chief Secretary, stated that the government has no obligation to inform N. Prashanth about the actions taken in the IAS confrontation controversy. See omnystudio.com/listener for privacy information.

സ്ത്രീകളെ പേടിക്കുന്ന സമൂഹം; ഉട്ടോപ്യൻ സദാചാരക്കാരുടെ കളി; നേരേ ചൊവ്വേ 03.05.2025

തൊഴിലിടങ്ങളില്‍ പുരുഷനേയും സ്ത്രീയേയും വേര്‍തിരിച്ച് സാദാചാര കള്ളികളിലാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് പറയാനുണ്ട് മാലാ പാര്‍വതിക്ക്. ഒപ്പം ആക്ഷേപ പൊങ്കാലയില്‍ പിടിച്ചുനില്‍ക്കാന്‍ കരുത്തു നല്‍കിയ ചില കാര്യങ്ങളെക്കുറിച്ചും നേരെ ചൊവ്വേ രണ്ടാം ഭാഗത്തില്‍ മാല പാര്‍വതി പറയുന്നു. Actress Maala Parvathi on Nere Chovve See omnystudio.com/listener for privacy informatio...

തുറിച്ചുനോട്ടവും റേപ്പും ഒന്നല്ല; ചവിട്ടുവാങ്ങുന്നവരെ കൂടെച്ചവിട്ടാന്‍ ഞാനില്ല 25.04.2025

See omnystudio.com/listener for privacy information.

ദിവ്യ ഉണ്ണി ചെയ്യേണ്ടിയിരുന്നത് അതായിരുന്നില്ല, ഞാന്‍ ജീവിച്ചിരിക്കില്ലെന്ന് കരുതിയവരുമുണ്ട്’ | Uma 04.04.2025

കലൂര്‍ സ്റ്റേഡിയത്തിലെ അപകടശേഷം ഉമ തോമസിന്‍റെ ആദ്യ അഭിമുഖം മനോരമ ന്യൂസില്‍. ആരോഗ്യ സ്ഥിതിയെകുറിച്ചും പുതിയ പദ്ധതികളെകുറിച്ചും വിശദീകരിച്ച് ഉമ. ഉമ തോമസിന്റെ അഭിമുഖം കാണാം.   See omnystudio.com/listener for privacy information.

പിരിഞ്ഞു; ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഹാപ്പി | നേരേ ചൊവ്വേ 31.03.2025

ഏറ്റുമാനൂര്‍ക്കാരന്‍ നടന്‍ എസ്​പി പിള്ളയുടെ കൊച്ചുമകളായ മഞ്ജു പിള്ളയ്ക്ക് ഏറ്റുമാനൂരപ്പനെ വിട്ടൊരു കളിയില്ല. ഈ വിശ്വാസത്തിന്‍റെ വഴിയില്‍ മഞ്ജു പിള്ളയെ ഉറപ്പിച്ച് നിര്‍ത്തുന്നത് ചില മുന്‍കാല അനുഭവങ്ങള്‍ കൂടിയാണ്. അതേക്കുറിച്ചും, ഇപ്പോളത്തെ സിനിമയിലെ വയലന്‍സ് സമൂഹത്തിലെ തന്ത വൈബ് അത്തരം വിഷയങ്ങളെക്കുറിച്ചും മഞ്ജു പിള്ള തുറന്നു സംസാരിക്കുന്നു, നേരെ ചൊവ്വേ രണ്ടാം...

Ouça o podcast Nere Chovve no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos