Madhyamam

Madhyamam

News ML ↓ 650 episódios

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Não deixe de visitar o site do podcast e apoiar quem o produz: www.madhyamam.com

Autor

Madhyamam

Categoria

News

Site do podcast

www.madhyamam.com

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

സൈബർ കുറ്റങ്ങൾ മുതൽ അധികൃത ‘വീഴ്ച’ വരെ | Madhyamam Editorial 10.11.2025

സൈബർ കുറ്റകൃത്യങ്ങൾ വോട്ടുതട്ടിപ്പ് മുതൽ ക്രിപ്റ്റോ കറൻസി തട്ടിപ്പ്, ഓൺലൈൻ ബാലപീഡനം, ബാങ്ക് തട്ടിപ്പ്, വ്യാജവിവരങ്ങളും വരെ ഗുരുതരാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

കുരക്കുന്നവർ കുരക്കട്ടെ-നീതിപീഠമേ മുന്നോട്ട് 08.11.2025

ഇന്ത്യയിൽ ഓരോ വർഷവും നായ്ക്കളുടെ ആക്രമണവും പേവിഷബാധ മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കംചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാറുകളോട് ഉത്തരവിട്ട ഇന്ത്യൻ പരമോന്നത നീതിപീഠത്തിന്‍റെ ഇടപെടലിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.

സ​മ്മ​തി​ദാ​യ​ക പ​ട്ടി​കക​ളി​ലെ അ​ട്ടി​മ​റി | Madhyamam Editorial 07.11.2025

വോട്ടർ പട്ടികയിലെ തിരിമറിയുമായി ബന്ധപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ സ​ർ​ക്കാ​റി​ന് നി​യ​ന്ത്രി​ക്കാ​വു​ന്ന അ​വ​സ്ഥാ​വി​ശേ​ഷം ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ടി​വേ​രി​ന് ക​ത്തി​വെ​ക്കു​ന്ന​താണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..

മംദാനി ന്യൂയോർക് മേയറാവുമ്പോൾ 06.11.2025

പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്റെയും അമേരിക്കൻ വലതുപക്ഷത്തിന്റെയും പ്രചണ്ഡമായ എതിർപ്പുകളെ തൂത്തെറിഞ്ഞ് ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിൽ നേടിയ തിളക്കമാർന്ന വിജയത്തെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

നീതിക്കായി അവർ ഇനിയെത്രനാൾ കാത്തിരിക്കണം? 05.11.2025

2020 ഫെബ്രുവരിയിലെ ഡൽഹി കലാപം സംഘ്പരിവാറിന്റെ ഏകപക്ഷീയമായ ഒരു വംശീയ ഉന്മൂലനമായിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും, ഇരകൾ പ്രതികളാക്കപ്പെട്ട് ജയിലഴികൾക്കുള്ളിൽ കഴിയുമ്പോൾ, വേട്ടക്ക് നേതൃത്വം നൽകിയവർ ഭരണസിരാ കേന്ദ്രങ്ങളിലടക്കം വിരാജിക്കുന്നു. നാടിന്റെ ഒരുമക്കും ഭരണഘടനയുടെ അന്തസ്സിനും വേണ്ടി വാദിച്ച ചെറുപ്പക്കാർ കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയാക്കപ്പെടുന്നത് ഇനിയുമെ​ത്രനാൾ തുടരുമെന്ന് ‘മാധ്യമം’ എഡിറ്റ...

ഉദിച്ചത് ആത്മാഭിമാനത്തിന്റെ തിങ്കൾ 04.11.2025

ലോകകിരീടം സ്വന്തമാക്കിയ ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീമിനെയും സപ്പോർട്ടിങ് സ്റ്റാഫിനെയും അഭിനന്ദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ധ​ന​കാ​ര്യ ഫെ​ഡ​റ​ലി​സം അ​പ​ക​ട​ത്തി​ൽ 03.11.2025

പി.​എം ശ്രീ ​ഇ​നി തു​ട​രു​ന്നി​ല്ലെ​ങ്കി​ൽ​പോ​ലും സം​സ്ഥാ​ന​ങ്ങ​ളെ ശ്വാ​സം​മു​ട്ടി​ക്കു​ന്ന യൂ​നി​യ​ൻ സ​ർ​ക്കാ​റി​ന്റെ രീ​തി​ക്കെ​തി​രെ രാ​ഷ്ട്രീ​യ​വും നി​യ​മ​പ​ര​വു​മാ​യ പോ​രാ​ട്ടം ആ​വ​ശ്യ​മാ​യി​രി​ക്കു​ന്നു

വ്യാപാരയുദ്ധത്തിന് അന്ത്യമാകുമോ? 01.11.2025

ലോക സാമ്പത്തിക രംഗത്തെ പിടിച്ചുലച്ച തീരുവ യുദ്ധത്തിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും തമ്മിലെ കൂടികാഴ്ചയിലൂടെ താൽക്കാലികമായി ശമനമാവുന്നത് ആശ്വാസമാണ്. എന്നാൽ, ചൈനയുമായുള്ള ചർച്ചക്കുമുമ്പ്, തങ്ങളുടെ ആണവായുധങ്ങൾ മിനുക്കിയെടുക്കാൻ പെന്റഗണിനോട് ആവശ്യപ്പെട്ടുവെന്ന ട്രംപിന്റെ വെളിപ്പെടുത്തൽ മറ്റു ചില സങ്കീർണതകളിലേക്ക് ആഗോള രാഷ്ട്രീയത്തെ നയിക്കുമെന്ന് ഭയക്കേണ്ടിയിരിക്കുന്...

വെൽഫെയറോ വോട്ട് ഫെയറോ? തെരഞ്ഞെടുപ്പുകാലത്തെ ഉത്സവബത്തകൾ | Madhyamam Editorial 31.10.2025

തെരഞ്ഞെടുപ്പുകാല ധനസഹായവും വികസനപ്രഖ്യാപനങ്ങളും അധികാര തുടർച്ചയുടെ പ്രധാന ആയുധങ്ങളാക്കി മാറ്റിയിരിക്കുന്നു ഭരണവർഗമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

സുപ്രീം കോടതിക്ക് പുതിയ സാരഥി വരുമ്പോൾ 30.10.2025

രാജ്യത്തിന്‍റെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനാകുന്ന ജസ്റ്റിസ് സൂര്യകാന്തിന് സുപ്രീംകോടതിയിൽ കെട്ടികിടക്കുന്ന കേസുകളിൽ മാറ്റം വരുത്താൻ എന്തെങ്കിലും നിർണായക സംഭാവന ചെയ്യാൻ കഴിയട്ടേയെന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

സ​മ്മ​തി​ദാ​യ​ക പ​ട്ടി​ക പു​തു​ക്കു​മ്പോ​ൾ | Madhyamam Editorial 29.10.2025

എസ്.ഐ.ആർ രണ്ടാം ഘട്ടം കേരളമടക്കം സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ത്താ​ൻ പ്രഖ്യാപനം വന്നിരിക്കെ, ഭ​ര​ണ​ഘ​ട​ന​യോ​ടും മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ​ത്തോ​ടും പ്ര​തി​ബ​ദ്ധ​ത​യു​ള്ളവർ പുലർത്തുന്ന ജാ​ഗ്ര​ത മാ​ത്ര​മാ​ണ് ര​ക്ഷാ​മാ​ർ​ഗമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഇടതല്ല; ജനാധിപത്യമില്ല; മുന്നണിയുമല്ല | Madhyamam Editorial 27.10.2025

‘പി.എം ശ്രീ’ എന്ന വിദ്യാഭ്യാസ കാവിവത്കരണ പദ്ധതിയിൽ ഒപ്പിട്ട് യൂനിയൻ സർക്കാറിനോട് രാജിയായതിനുപിന്നിലെ നിർബന്ധിതാവസ്ഥ ശരിക്കും എന്തായിരുന്നു എന്ന ചോദ്യമുയർത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..

നാ​ലുകാ​ശി​നു​വേ​ണ്ടി ഹി​ന്ദു​ത്വ​യോ​ട് രാ​ജി​യാ​വ​രു​ത് 25.10.2025

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും കാ​വി​വ​ത്ക​രി​ക്കാ​നു​ള്ള മോ​ദി സ​ർ​ക്കാ​റി​ന്റെ പ​ദ്ധ​തി​യാ​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ രൂ​പം ന​ൽ​കി​യ പി.​എം ശ്രീ​യി​ൽ കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ കേ​ര​ള​മി​പ്പോ​ൾ ത​യാ​റാ​യി​രി​ക്കു​ക​യാ​ണ്. കേവ​ലം ഫ​ണ്ടി​ന്റെ പേ​രി​ൽ കാവിവൽകൃത ​പാ​ഠ്യ​പ​ദ്ധ​തി​യോ​ട് രാ​ജി​യാ​യാ​ൽ അ​ത് ആ​ത്യ​ന്തി​ക​മാ​യി ബാ​ധി​ക്കു​ക കേ​ര​ള​ത്തി​ന്റെ വി​...

ബഹുമാന്യ മന്ത്രീ, ഒരു ദിവസം കട്ടിപ്പാറയിൽ തങ്ങാമോ? | Madhyamam Editorial 24.10.2025

കോഴിക്കോട് താമരശ്ശേരിയിലെ ​ഫ്രഷ് കട്ട് പ്ലാന്റിനെതിരായ സമരത്തിന് നേർക്കുണ്ടായ പൊലീസ് നടപടിയും അക്രമ സംഭവങ്ങളുമടക്കം കാര്യങ്ങളെ ഇത്രത്തോളം വഷളാക്കിയതിൽ മന്ത്രിയുൾപ്പെടെ ഉന്നതർതന്നെയാണ് മുഖ്യപ്രതികളെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

പി.എം ശ്രീയും കേന്ദ്ര ഫണ്ടും: സർക്കാർ വസ്തുതപത്രം ഇറക്കണം 23.10.2025

ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ച് കേന്ദ്ര സർക്കാറിന്‍റെ വിവാദ പി.എം ശ്രീ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ 1500 കോടിയുടെ ഫണ്ട് നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പദ്ധതിയെ അനുകൂലിക്കുന്ന കേരള സർക്കാറിന്‍റെ നിലപാടും എതിർക്കുന്ന സി.പി.ഐ നിലപാടും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ലയിപ്പിച്ച് ലയിപ്പിച്ച് ബാങ്കുകളെ ഇല്ലാതാക്കുമ്പോൾ 21.10.2025

ദേശസാത്കരണത്തിൽനിന്ന് സ്വകാര്യവത്കരണത്തിലേക്കും അതും കടന്ന് വിദേശവത്കരണത്തിലേക്കുമാണ് ബാങ്കിങ് മേഖലയുടെ പോക്ക്. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥക്കു മാത്രമല്ല, സാധാരണക്കാർക്കുകൂടി ദോഷകരമായ അവസ്ഥയിലേക്കാവും കാര്യങ്ങൾ എത്തിക്കുക

അ​മേ​രി​ക്ക​യി​ലെ രാ​ജ​വി​രു​ദ്ധ റാ​ലി​ക​ൾ 21.10.2025

രാ​ജ്യം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ കൂ​പ്പു​കു​ത്തു​മ്പോ​ൾ അ​ത്​ ശ​രി​പ്പെ​ടു​ത്തു​ന്ന​തി​നു പ​ക​രം വം​ശീ​യ​ത​യി​ലു​റ​ച്ച സ്വേ​ച്ഛാ​വാ​ഴ്​​ച അ​ര​ക്കി​ട്ടു​റ​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളി​ലാ​ണ്​ ട്രം​പി​ന്​ താ​ൽ​പ​ര്യം

തട്ടമിട്ട തലയല്ല പ്രശ്നം; കാരുണ്യം വറ്റിയ ഹൃദയമാണ് 20.10.2025

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിനിക്ക് തട്ടമിട്ടതിന്‍റെ പേരിൽ മാനസിക പീഡനം നേരിടേണ്ടിവന്നതിലൂടെ, സ്കൂൾ അധികൃതർ സമൂഹത്തിന് നൽകിയത് ഹൃദയശൂന്യതയുടെയും സങ്കുചിത മനോഭാവത്തിന്റെയും പാഠമാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..

കണ്ണൻ ഗോപിനാഥ​ന്റെ രാഷ്ട്രീയ ​പ്രവേശനം 18.10.2025

നിലപാടുകളും പ്രവർത്തനങ്ങളുംകൊണ്ട് ശ്രദ്ധേയനായ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ ദിവസമാണ് കോൺഗ്രസിലൂടെ തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ജനാധിപത്യം അട്ടിമറിക്കുന്ന സർക്കാർ നിലപാടുകളോട് നിരന്തരം കലഹിച്ചുകൊണ്ടായിരുന്നു ആറു വർഷം മുമ്പ് അദ്ദേഹം ഐ.എ.എസ് രാജിവെച്ച് ജനങ്ങൾക്കിടയിലേക്കിറങ്ങിയത്.

ആത്മാഭിമാനം കുളംതോണ്ടുന്ന കൊളീജിയം | Madhyamam Editorial 17.10.2025

മധ്യപ്രദേശ് ഹൈകോടതിയിലെ മലയാളി ജഡ്ജി ജസ്റ്റിസ് അതുൽ ശ്രീധരനെ സ്ഥാനക്കയറ്റ അവസരങ്ങൾ നഷ്ടപ്പെടും വിധം സ്ഥലംമാറ്റാനുള്ള നീക്കം, കലാപാഹ്വാനം മുഴക്കുന്നവർക്കെതിരെയും വിദ്വേഷ പ്രാസംഗികർക്കെതിരെയും ചെറുവിരലനക്കുന്നത് ന്യായാധിപന്മാരാണെങ്കിൽപ്പോലും വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേ​ശമാണ് നൽകുന്നതെന്ന് പറ‍യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

മുനമ്പം: ഹൈകോടതി വിധി ഉയർത്തുന്ന പ്രശ്നങ്ങൾ 16.10.2025

മുനമ്പം കേസിൽ കേരള വഖഫ് ബോർഡിനെക്കുറിച്ച് ഹൈകോടതി നടത്തിയ പരാമർശങ്ങൾ പലതും ബോർഡ് ഭൂമി പിടിച്ചടക്കാൻ ശ്രമിച്ചു എന്നു വരുത്തിത്തീർക്കും വിധമാണെന്ന് പറയുകയാണ് ഇന്നത്തെ എഡി​റ്റോറിയൽ

താലിബാൻ ബന്ധം വിളക്കിച്ചേർക്കുന്ന ഇന്ത്യ 14.10.2025

ശത്രുവിന്റെ ശത്രു മിത്രം എന്ന ചാണക്യസൂത്രം മുറുകെപ്പിടിച്ച്, പാകിസ്താന്റെ ശത്രുവായ അഫ്ഗാനിലെ താലിബാനെ ചേർത്തുപിടിക്കുകയാണ് ഇന്ത്യയുടെ നയതന്ത്രമെന്ന് ഏറക്കുറെ വ്യക്തമാണ്

ശ​ബ​രി​മ​ല​യി​ൽ സ​ർ​ക്കാ​ർ സ​മാ​ധാ​നം പ​റ​യ​ണം 14.10.2025

ദേ​വ​സ്വം ബോ​ർ​ഡി​നെ മു​ന്നി​ൽ​നി​ർ​ത്തി അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തി​യ സ​ർ​ക്കാ​ർ ദേ​വ​സ്വം ബോ​ർ​ഡും ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ട്ടു​നി​ന്നു ന​ട​ത്തി​യ വ​ൻ​ത​ട്ടി​പ്പ്​ അ​​ന്വേ​ഷി​ക്കു​ന്ന​തി​ൽ അ​ത്ര​യൊ​ന്നും ആ​വേ​ശം കാ​ണി​ക്കു​ന്നി​ല്ല

വംശീയത എന്നുമുതലാണ് സമാധാന പ്രവർത്തനമായത്? | Madhyamam Editorial 13.10.2025

ട്രംപിന് നൽകിയില്ലെങ്കിലും ‘സമാധാന’ക്കാര്യത്തിൽ ട്രംപിനോട് പൂർണമായി യോജിക്കുന്ന വെനിസ്വേല പ്രതിപക്ഷ നേതാവ് മറിയ കൊറീന മച്ചാദോക്ക് സമാധാന നൊബേൽ നൽകിയതിൽ വിമർശനമുന്നയിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

അധിക്ഷേപ വാക്കുകളാൽ നിറംകെട്ട രാഷ്ട്രീയ പ്രബുദ്ധത 11.10.2025

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഒരു സാമാജികനെ പരോക്ഷമായി പരാമർശിച്ച് നടത്തിയ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. രാഷ്ട്രീയ വിമർശനങ്ങളെ മതത്തിന്റെയും ജാതിയുടേയുമെല്ലാം പിരിവുകൾചേർത്ത് തിരിച്ചധിക്ഷേപിക്കുന്ന സംഘ്പരിവാർ സമീപനത്തെ ചില സന്ദർഭങ്ങളിലെങ്കിലും ഇടതുപക്ഷം കടംകൊള്ളുന്നു​വെന്നത് ഒട്ടും ശുഭകരമല്ലെന്ന് മാധ്യമം എഡിറ്റോറിയൽ ചൂണ്ടികാണിക്കുന്നു.

Ouça o podcast Madhyamam no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos