MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

News ML ↓ 409 episódios

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

Não deixe de visitar o site do podcast e apoiar quem o produz: mediaoneonline.com

Autor

MediaOne Podcasts

Categoria

News

Site do podcast

mediaoneonline.com

Último episódio

27 de abr de 2025

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 09.11.2024

അലിഗഢ് സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന പഴയ വിധി അസാധുവാക്കിക്കൊണ്ട് ന്യൂനപക്ഷ പദവിക്ക് സുപ്രിംകോടതി ഭരണഘടനാ പരിരക്ഷ ഉറപ്പിച്ചതാണ് പ്രധാനവാർത്ത. മലയാള മനോരമയിലും മാധ്യമത്തിലും അതാണ് ലീഡ്. നവകേരളയാത്രക്കിടെ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ മർദിച്ച സംഭവത്തിൽ തുടരന്വേഷണം നടത്താൻ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതാണ് മാതൃഭൂമിയിലെ ലീഡ് വാർത്ത. ഐഎഎസ് ഉദ്യോഗസ്ഥരെ മതംതിരിച്ച് വാട്ട്സ്ആപ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 08.11.2024

കോടതിയിൽ നിന്നാണ് ഇന്നത്തെ പ്രാധാനവാർത്തകൾ. സുപ്രിംകോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നുമുണ്ട്. സർക്കാർ ജോലിയിൽ നിയമനപ്രക്രിയ ആരംഭിച്ചശേഷം യോഗ്യതാ മാനദണ്ഡം മാറ്റരുത് എന്ന ഉത്തരവാണ് സുപ്രിംകോടതിയിൽ നിന്ന് വന്ന വാർത്ത. മാധ്യമം അതാണ് ലീഡ് വാർത്തയായി കണ്ടത്. മാധ്യമസ്വാതന്ത്ര്യം മൗലികാവകാശമാണെന്നും അത് നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞതാണ് മാതൃഭൂമി ലീഡ് വാർത്തയാക്കിയത്. പാലക്കാട്ടെ നേതാക്കളുടെ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 07.11.2024

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതാണ് പത്രങ്ങളുടെ ഒന്നാംപേജിനെ അലങ്കരിക്കാൻ ഉപയോഗിച്ച വാർത്ത. തലക്കെട്ട് മത്സരത്തിന്റെ പ്രതീതി ഉണർത്തിയാണ് ആ വാർത്തയുടെ വിന്യാസമത്സരം. ട്രംപൻജയം എന്ന് മാതൃഭൂമി. ട്രംഭവം എന്ന് മനോരമ. ട്രംപോളം എന്ന് മാധ്യമം. ട്രംപ്കാർഡ് എന്ന് മംഗളം. ട്രംപാധിപത്യം എന്ന് കൗമുദി. ട്രംപിന് രണ്ടാമൂഴം എന്ന തലക്കെട്ടോടെ ദീപിക ഹൈപ്പിൽ നിന്ന് ഇറങ്ങുകയാണ്. വീണ്ടും ട്രം...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 06.11.2024

ഉത്തർപ്രദേശിൽ മദ്രസകൾ പ്രവർത്തിക്കുന്നത് ഭരണഘടനാപരമാണെന്നും മദ്രസകൾ നടത്തുന്നതിന് അനുമതി കൊടുത്തുകൊണ്ട് 2004ൽ കൊണ്ടുവന്ന മദ്രസാവിദ്യാഭ്യാസ നിയമം നിലനിൽക്കുമെന്നും സുപ്രീംകോടതി വിധിച്ചതാണ് ഇന്നത്തെ പ്രധാനവാർത്ത. സംഭ്രമജനകമെന്നോ, സ്‌തോഭജനകമെന്നോ ഒക്കെപ്പറയാവുന്ന ഒരുവാർത്ത മാതൃഭൂമി, മനോരമ പത്രങ്ങളിൽ ഒന്നാം പേജിലുണ്ട്. പാലക്കാട് കോൺഗ്രസിന്റെ വനിതാനേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽമുറികളിൽ അർദ്ധരാത്രി പൊലീ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 05.11.2024

പലതാണിന്ന് പ്രധാനവാർത്തകൾ. പത്രങ്ങൾ ഒരേപോലെ പ്രാധാന്യം കൽപിച്ച ഒറ്റ വാർത്ത ഇല്ല എന്ന് തന്നെ പറയാം. സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കേന്ദ്രം പുതിയ നിബന്ധനകൾ വയ്ക്കുന്നു എന്ന വാർത്തയാണ് മലയാളമനോരമയുടെ ലീഡ് വാർത്ത. രാഷ്ട്രീയവാർത്തയാണ് മാതൃഭൂമിക്ക് മുഖ്യം. സിപിഎം ലൈൻ മാറ്റി കോൺഗ്രസ് അകലം പാലിക്കുന്നു എന്ന്. ഇത് യെച്ചൂരി ലൈനിൽ നിന്ന് കാരാട്ട് ലൈനിലേക്കുള്ള മാറ്റമാണ് എന്ന് മാതൃഭൂമി. കേരള ബിജെപിയിലെ പോർ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 02.11.2024

കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം വരുന്നു എന്ന വാർത്തയ്ക്കാണ് ഇന്ന് പത്രങ്ങൾ പ്രാധാന്യം കൽപ്പിച്ചുകാണുന്നത്. വിഴിഞ്ഞം പദ്ധതിക്കായി നൽകിയ കേന്ദ്ര ഫണ്ട് വായ്പ്പയായി കണക്കാക്കി തിരിച്ചടക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട വാർത്തയുമുണ്ട്. എഴുത്തച്ഛൻ പുരസ്കാരം എൻ.എസ് മാധവന് കൊടുക്കുന്നതുമുണ്ട്. അങ്ങനെ അനവധിയാണ് വാർത്തകൾ. | Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 01.11.2024

രാജ്യത്ത് ഒറ്റവ്യക്തി നിയമവും ഒറ്റത്തെരഞ്ഞെടുപ്പും ഏർപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതാണ് ഇന്നത്തെ പ്രധാനവാർത്ത. മലയാള മനോരമയിലും മാധ്യമത്തിലും ലീഡ് വാർത്ത അതാണ്. പുതിയ ശമ്പളകമ്മീഷൻ വരാനുള്ള സമയമായി എന്നോർമിപ്പിക്കുന്നതാണ് മാതൃഭൂമിയുടെ പ്രധാനവാർത്ത. യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ കാലം ചെയ്ത വാർത്ത എല്ലാ പത്രങ്ങളിലും പ്രാധാന്യത്തോടെ വിന്യസിച...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 31.10.2024

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പിന്നെയും പ്രധാനവാര്‍ത്തയായി തിരിച്ചെത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറമെന്ന് സംസ്ഥാന സര്‍ക്കാറിനോട് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടതാണ് മാധ്യമത്തിലെ പ്രധാനവാര്‍ത്ത. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അടക്കം മൂന്ന് കേസുകളില്‍ വിവരം വിലക്കുന്നതിനെതിരെ വിവരാവകാശ കമ്മീഷന്‍ ഉത്തരവിറക്കി എന്നതാണ് മാതൃഭൂമിയുടെ പ്രധാനവാര്‍ത്ത. കണ്ണൂര്‍ എഡിഎമ്മിന്റെ ആത്മഹത്യാക്കേസില്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 30.10.2024

കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻപ്രസിഡന്റ് പി.പി ദിവ്യ പൊലീസിൽ കീഴടങ്ങി അറസ്റ്റ് വരിച്ചതും നീലേശ്വരം വെടിക്കെട്ട് അപകടത്തിന്റെ വിശദാംശങ്ങളുമാണ് പത്രങ്ങൾ ഒന്നാം പേജിൽ പ്രധാനമായി വിന്യസിച്ചിട്ടുളളത്. കേരളാ ഹൈക്കോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാരെ നിയമിച്ച വാർത്ത പ്രധാന്യത്തോടെ കൊടുത്തിട്ടുണ്ട്. കൂറുമാറ്റാൻ എൻസിപി എംഎൽഎ തോമസ് കെ തോമസ് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം ആ പാർട്ടി അന്വേഷിക്കുമെന്ന വാർത്തയുണ്ട്. വിമാന...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 29.10.2024

സെൻസസ് ആരംഭിക്കുന്നുവെന്ന അറിയിപ്പാണ് ഇന്നത്തെ പ്രധാനവാർത്ത. ജാതി സെൻസസ് ഉണ്ടാകില്ലെന്നും. പൂരം കലങ്ങിയിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്ന മുഖ്യമന്ത്രി സിപിഐയെ തളയ്ക്കാൻ ശ്രമിക്കുന്നതുമുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 28.10.2024

തൃശൂർ പൂരം കലങ്ങിയിട്ടില്ല, വെടിക്കെട്ട് അൽപ്പം താമസിച്ചതേയുളളൂ എന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതിനെ തുടർന്ന് മുന്നണി കലങ്ങിയതാണ് ഇന്നത്തെ പ്രധാന വാർത്ത. അതോടെ വലതു കമ്മ്യൂണിസ്റ്റ് പാർട്ടി ഇടഞ്ഞു. പുതിയ പാർട്ടിയുമായി ഇളയദളപതി വിജയ് സ്റ്റേജിൽ എത്തിയതാണ് തമിഴ്‌നാട്ടിൽ നിന്നുളള പ്രധാനവാർത്ത. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 27.10.2024

അന്വേഷണങ്ങള്‍ വഴിമുട്ടിയതാണ് ഇന്നത്തെ പ്രാധാനവാര്‍ത്ത. പൂരം കലക്കല്‍ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടിയെന്ന് മലയാള മനോരമ. പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസംഗവുമുണ്ട്. വിമാനങ്ങള്‍ക്ക് നേരെ അടിക്കടിയുണ്ടാകുന്ന ബോംബ് ഭീഷണിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വിവരംകിട്ടാതെ കുഴങ്ങിയെന്ന് മാതൃഭൂമി | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 26.10.2024

നിയമസഭാ ലോബിയിൽ നിന്ന് മുഖ്യമന്ത്രിയുടെ കാബിൻ വഴി പറന്നുവന്ന കോഴക്കഥയുടെ കാറ്റും പിശറുമാണിന്നും പ്രധാനം. രണ്ട് എൽഡിഎഫ് എംഎൽഎമാരെ കാലുമാറ്റാൻ മറ്റൊരു എൽഡിഎഫ് എംഎൽഎ നൂറുകോടി വാഗ്ദാനം ചെയ്‌തെന്ന കഥ. കണ്ണൂരിൽ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് ഒളിവുജീവിതം തുടരുന്നതിന്റെ കഥ തുടരുന്നുണ്ട്. ഇഷ്ട നിയമനങ്ങൾ ഇഷ്ടം പോലെ തുടരുന്നതിനാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾക്ക് തൊഴിലില്ലാതായ കൗതുകമാണ് മാതൃഭൂമിയുടെ പ്രധാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 25.10.2024

സംഭ്രമജനകവും അതേസമയം അവിശ്വസനീയവുമായ വാര്‍ത്തകൊണ്ടുവന്ന് ഞെട്ടിക്കുന്നുണ്ട് ഇന്ന് മലയാള മനോരമ. എല്‍ഡിഎഫ് മന്ത്രിസഭയെ പിന്തുണയ്ക്കുന്ന രണ്ട് എംഎല്‍എമാരെ കൂറുമാറ്റാന്‍ മറ്റൊരു എല്‍ഡിഎഫ് എംഎല്‍എ നൂറുകോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് കഥ. നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കേസില്‍ പി.പി ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച കേസിന്റെ വിവരങ്ങളുമുണ്ട്. ഗവര്‍ണര്‍ അപ്രതീക്ഷിതമായ നീക്കത്തിലൂടെ വിസി...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 24.10.2024

പ്രിയങ്കാ ​ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയ കൗതുകങ്ങളും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി ദിവ്യയെ ഇനിയും പൊലീസിന് കാണാൻ കഴിയാത്തതിൻ്റെ വിശേഷങ്ങളുമാണിന്ന് ഏറെ പത്രങ്ങളിലും. ബ്രിക്സ് ഉച്ചകോടിയും തുർക്കിയിലെ തീവ്രവാ​ദി ആക്രമണവും അന്താരാഷ്ട്ര വാർത്തകളിൽ പ്രാധാന്യം നേടി. സവിശേഷമായൊരു വാർത്ത മനോരമയിലുണ്ട്. സ്വന്തമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ സ്വന...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | C Dawood | MediaOne Podcast 20.10.2024

​ദിവ്യയിൽ കുരുങ്ങി പാർട്ടി, ഭാര്യയുടെ പണ്ടം പണയം വെക്കുന്നവർ സൂക്ഷിക്കുക, ജാതി സെൻസസ് എന്ന എക്സ് റേ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast| Amazon Music|MediaOne Podcast അവതരണം- സി. ദാവൂദ്, മാനേജിങ് എ‍ഡിറ്റർ, മീഡിയവൺ

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 19.10.2024

കണ്ണൂരിലെ എഡിഎമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചതിനെക്കുറിച്ചും കലക്ടര്‍ നിസ്സംഗത പാലിച്ചതിനെക്കുറിച്ചുമെല്ലാം വിവാദങ്ങള്‍ ഉയര്‍ത്തുകയാണിന്ന് പത്രങ്ങള്‍. പാലക്കാട്ടും ചേലക്കരയിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായിട്ടുണ്ട്. സിപിഎമ്മില്‍ നിന്നൊരാളും കോണ്‍ഗ്രസില്‍ നിന്നൊരാളും....

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 18.10.2024

എ‍‍‍ഡിഎമ്മിന്റെ ആത്മഹത്യക്ക് കാരണക്കാരിയായെന്ന ആക്ഷേപം ശരിവെച്ചുകൊണ്ട് സി.പി.എം പി. ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതാണ് പ്രധാന വാർത്ത. ദിവ്യക്കെതിരെ കേസെടുത്തതുമുണ്ട്. കോൺ​ഗ്രസിൽ നിന്ന് ഇടത്തോട്ട് ചാടിയ ഡോ. പി സരിനെ ഇടതുപക്ഷ ജനാധിപത്യമുന്നണി പാലക്കാട് സ്ഥാനാർഥിയാക്കാൻ ഒരുങ്ങുന്നുണ്ട്. ഹമാസ് നേതാവ് യഹിയാ സിൻവാറിനെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെടുന്നതാണ് അന്താ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 17.10.2024

കണ്ണൂരിലെ എഡിഎമ്മിന്റെ ആത്മഹത്യയുടെ അലയൊലികളും അനുബന്ധവാർത്തകളും തന്നെയാണ് ഇന്ന് പ്രധാനം. എല്ലാത്തിനും കാരണമായ പെട്രോൾ പമ്പ് ആരാണ് സ്ഥാപിക്കുന്നത് എന്ന ചോദ്യമുയർന്നിട്ടുണ്ട്. കൈക്കൂലി കൊടുത്തു എന്ന് പറയുന്ന പ്രശാന്തൻ തന്നെയാണോ? ഈ ചോദ്യത്തിന്റെ ഉത്തരം സി.പി.എമ്മിനെ കുഴയ്ക്കുമെന്നാണ് വാർത്തകൾ തരുന്ന സൂചനകൾ. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തോടെ കോൺഗ്രസിലെ പതിവ് കലാപരിപാടികൾ അരങ്ങേറിത്തുടങ്ങി. പാല...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 16.10.2024

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അനവസരത്തിലുളള ആക്ഷേപം എ.ഡി.എമ്മിനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവമാണ് കേരളത്തിൽ നിന്നുളള പ്രധാനവാർത്ത. ഉദ്യോഗസ്ഥർ സംഘടിപ്പിച്ച യോഗത്തിലേക്ക് ക്ഷണമില്ലാതെ കയറിച്ചെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ആക്ഷേപിച്ചത്. അതുകൊണ്ടാവാം ദേശാഭിമാനി ഒതുക്കത്തിലാണ് ആ വാർത്ത കൈകാര്യം ചെയ്തത്. കണ്ണൂർ മുൻ എ.ഡി.എം നവീൻബാബു മരിച്ചനിലയിൽ എന്ന്. ആക്ഷേപരംഗത്തിന്റെ ചിത്രത്തോടൊപ്പം 'ക്ഷണിക്ക...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 15.10.2024

കാനഡയുമായുളള നയതന്ത്രബന്ധം തകർന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കം ആറ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയെന്ന് കാനഡ അറിയിച്ചു. രാജ്യം അതേനാണയത്തിൽ തിരിച്ചടിച്ചു. ഇതാണ് ഏതാണ്ട് എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ വിന്യസിച്ച വാർത്ത. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന കുറ്റകൃത്യങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി പറയുന്നു. മുണ്ടക്കൈ ഉരുൾപൊട്ടലിൽ സഹായം വേണമെന്ന് നിയമസഭ ഒരേസ്വരത്തിൽ കേന...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 14.10.2024

മദ്രസാബോർഡുകൾ പിരിച്ചുവിടണമെന്നും മദ്രസകൾക്ക് സർക്കാർ സഹായം നൽകരുതെന്നും ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശിക്കുന്നു. ദേശീയതലത്തിൽ അതാണ് ഇന്നത്തെ പ്രധാനവാർത്ത. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് നൽകാത്ത സേവനത്തിന് പണം പറ്റിയെന്ന കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്ത വാർത്തയുണ്ട്. ഓൺലൈൻ അപേക്ഷകരെ വില്ലേജ് ഓഫിസുകളിലേക്ക് വിളിച്ചുവരുത്തുന്ന നടപടി അവസാനിപ്പിക്കാൻ റവന്യുവകുപ്പ് നടപടിയെടുക്കു...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 12.10.2024

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ജപ്പാനിലെ അണുബോംബിനെ അതിജീവിച്ചവരുടെ സന്നദ്ധസംഘടനയ്ക്ക് നൽകുന്നതാണ് ലോകത്തിലെ പ്രധാനവാർത്ത. ലോകം മറ്റൊരു ആണവയുദ്ധത്തെ ഭീതിയോടെ പ്രതീക്ഷിക്കുമ്പോൾ, വൻ ശക്തിരാജ്യങ്ങളിൽ പലതും ആണവായുധനയം തിരുത്തിക്കൊണ്ടിരിക്കുമ്പോൾ, ഈ വാർത്ത ഒരോർമപ്പെടുത്തലുമാണ്. ടാറ്റാ ട്രസ്റ്റിന്റെ ചെയർമാനായി വ്യവസായ സാമ്രാജ്യത്തിന്റെ തലപ്പത്ത് നോയൽ നവൽ ടാറ്റ വരുന്നതാണ് ഇന്ത്യൻ വാർത്ത. രണ്ടരമണിക്കൂർ ആക...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 11.10.2024

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലും അതിനൊക്കെ അടിസ്ഥാനമായി പൊലീസിന്റെ വെബ്സെെറ്റിലും ഉണ്ടെന്ന് പറയപ്പെടുന്ന അറബിപ്പൊന്നിന്റെ കണക്ക് തിരയുന്ന ​ഗവർണറാണിന്ന് വാർത്താതാരം. ആ കണക്ക് ചോദിച്ചപ്പോഴേക്ക് വെബ്സെെറ്റ് ക്ലീനാക്കിയ കേരളാപെലീസാണ് താരത്തെ വെല്ലും മിടുക്കന്മാർ. ആ കഥയാണ് പത്രങ്ങളുടെ ആകർഷണം. മുണ്ടക്കെെ ദുരിതബാധിതരെ സഹായിക്കാൻ എന്തെങ്കിലുമൊന്ന് ചെയ്യൂ എന്ന് ഹെെക്കോടതി കേന്ദ്രസർക്കാറിനോട്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 10.10.2024

രത്തൻ ടാറ്റയുടെ വിയോഗമാണ് ഇന്ന് രാജ്യത്ത് എല്ലായിടത്തേയുംപോലെ മലയാളത്തിലേയും പത്രങ്ങളിലെ മുഖ്യവാർത്ത. 'ടാറ്റാ രത്തൻ' എന്ന് മനോരമ, 'അനശ്വരം ഈ രത്നം' എന്ന് മാതൃഭൂമി, 'രത്തൻ ടാറ്റ വിടവാങ്ങി'യെന്ന് മാധ്യമം, 'രത്തൻ ടാറ്റയ്ക്ക് വിട' എന്ന് ദീപിക. എന്തുകൊണ്ടെന്നറിയില്ല, കേരള കൗമുദിയിൽ അത് കണ്ടില്ല. മംഗളത്തിലും ആ വാർത്തയില്ല. മലപ്പുറത്ത് വന്നെന്ന് പറയപ്പെടുന്ന കള്ളക്കടത്തുപണത്തിന്റേയും അതുകൊണ്ട് നടന്നെന്...

Ouça o podcast Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos