MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

News ML ↓ 409 episódios

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

Não deixe de visitar o site do podcast e apoiar quem o produz: mediaoneonline.com

Autor

MediaOne Podcasts

Categoria

News

Site do podcast

mediaoneonline.com

Último episódio

27 de abr de 2025

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 13.08.2024

കെട്ടിടനിർമ്മാണ പെർമിറ്റ് ചട്ടങ്ങളിൽ വലിയ ഇളവുകൾ നൽകിയതാണ് ഇന്നത്തെ ഏറ്റവും പ്രധാനവാർത്ത. മാധ്യമം, മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി, മംഗളം പത്രങ്ങളിലൊക്കെ അതാണ് മുഖ്യവിഭവം. ദീപിക സെബി മേധാവിക്കെതിരെ ഹിൻഡൻബർഗ് കൊണ്ടുവന്ന റിപ്പോർട്ടിനൊപ്പമാണ്. ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലയിലെ കടങ്ങൾ കേരളബാങ്ക് എഴുതി തളളിയതാണ് ദേശാഭിമാനി ലീഡാക്കിയത്. നെല്ല് സംഭരണത്തിന്റെ ധനവിനിയോഗ റിപ്പോർട്ട് സംസ്ഥാനം ഇനിയും കേന്ദ്ര...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 12.08.2024

ഓരോ പത്രത്തിനും ഓരോ ലീഡാണ്. കേരളത്തിൽ ആന്റിബയോട്ടിക് മരുന്നുകളുടെ വിൽപ്പനയിൽ വൻകുറവുണ്ടായ വിവരമാണ് മനോരമയിൽ. സഹകരണസംഘങ്ങളിൽ ബാങ്കിങ് വരുന്നുവെന്ന് മാതൃഭൂമി. സ്വതന്ത്രവ്യാപാര കരാറുകളുടെ പ്രത്യാഘാതം കേരളം പഠിക്കുന്നുവെന്ന് ദീപിക. വയനാട് പുനരധിവാസ റിപ്പോർട്ട് പത്തുദിവസത്തിനകം കേന്ദ്രത്തിന് നൽകുമെന്ന് കൗമുദി. സെബി മേധാവിയുടെ രാജിക്ക് മുറവിളിയെന്ന് മാധ്യമം. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podc...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 11.08.2024

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശവും, ആശുപത്രികളിലും ക്യാമ്പുകളിലും കഴിയുന്ന ദുരന്തബാധിതരെയും സന്ദർശിച്ചതാണ് ഇന്ന് എല്ലാ പത്രങ്ങളുടെയും മുഖ്യവാർത്ത. സെബി (സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മേധാവിക്ക് എതിരെയുള്ള ഹിഡൻബർ​ഗ് റിപ്പോർട്ടുണ്ട്. കേരളം ഇനിയും അതിതീവ്ര മഴയിലേക്ക് പോയേക്കാമെന്ന മുന്നറിയിപ്പുണ്ട്. ബാങ്കുകൾക്ക് പലിശ സ്വയം നിശ്ചയിക്കാമെന്ന റിസർവ് ബാങ്ക് തീരു...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 10.08.2024

ആ വലിയ ദുരന്തത്തിന്റെ പ്രകമ്പനങ്ങൾ അടങ്ങുന്നില്ല. ഇന്നലെ വയനാട്ടിലെയും സമീപജില്ലകളിലെയും ഭൂമിക്കടിയിൽ നിന്നുകേട്ട മുഴക്കങ്ങൾ ആശങ്കയുയർത്തി.ആ ആശങ്ക ഇന്ന് പത്രങ്ങളിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തസ്ഥലം സന്ദർശിക്കുന്ന ദിവസമാണിന്ന്. മരിച്ചവരിൽ 170 പേരുടെ ചിത്രവും കാണാതായെന്ന് സർക്കാർ പ്രഖ്യാപിച്ച 133 പേരുടെ വിലാസവും ഇന്ന് മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുവാർത്തകളും കറങ്ങിത്തിരിഞ്ഞ് ഇതിലേക...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 09.08.2024

പാരീസ് മെഡൽപ്പാടത്തെ ഇന്ത്യൻ കൊയ്ത്താണ് ഇന്നത്തെ പത്ര വിഭവം. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി നേടിയതും ഹോക്കിയിൽ ശ്രീജേഷിന്റെ നേത‍ൃത്വത്തിലുള്ള ടീം വെങ്കലം നേടിയതും പത്രങ്ങൾ ആഘോഷിക്കുന്നു. ശ്രീദേശ് എന്നാണ് മനോരമയുടെ തലക്കെട്ട്. നീരജതം എന്ന് മാധ്യമം. മെഡൽത്തട്ടിൽ മാതൃഭൂമി. വയോധികന്റെ സമ്പാദ്യം തട്ടാൻ ക്വട്ടേഷൻ കൊലപാതകം സംഭ്രമജനകമായ ഒരു വലിയ വാ‍ർത്തയുമുണ്ട് മാതൃഭൂമിയിൽ. വഖഫ് ബിൽ സംയുക്ത പാർലിമെന്ററ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 07.08.2024

ബം​ഗ്ലാദേശിലെ പ്രക്ഷോഭാനന്തരമുള്ള രാഷ്ട്രീയനീക്കങ്ങളാണ് ഇന്നത്തെ പത്രങ്ങളിലെ പ്രധാനവിഭവങ്ങൾ. നൊബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനസ് താല്‌‍ക്കാലിക പ്രധാനമന്ത്രിയായതും, ബ്രിട്ടനിൽ രാഷ്ട്രീയാഭയം കിട്ടാതെ ശെെഖ് ഹസീന ഇന്ത്യയിൽ തുടരുന്നതും ഖാലിദ സിയ തടവിൽ നിന്ന് പുറത്തിറങ്ങിയതുമെല്ലാം വാർത്തകളാണ്. അനിശ്ചിതത്വം എന്ന് മാതൃഭൂമി, അഭയമില്ലാ എന്ന് മാധ്യമം, മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയെന്ന് മനോരമ. ഉരുൾപൊട്ടലി...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 06.08.2024

ബംഗ്ലാദേശിലെ വിദ്യാർത്ഥിപ്രക്ഷോഭത്തിന്‍റെ നാടകീയമായ പരിണതിയാണ് ഇന്നത്തെ പത്രങ്ങളിലെ പ്രധാനവാർത്ത. പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് നാടുവിട്ടു. ഭരണം പട്ടാളം പിടിച്ചു. ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് പട്ടാളമേധാവി പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിരംഗങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതേയുള്ളൂ. വിദ്യഭ്യാസ രംഗത്തെ ഖാദർകമ്മിറ്റി ശുപാർശകള്‍, ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ നിന്ന് തേങ്ങലുകള്‍ ഇപ്പോഴും ഉയരുന്നുണ്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 05.08.2024

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരിച്ചറിയാനാകാത്ത അവസ്ഥയിലായ എട്ട് മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്കരിച്ച വാർത്തയാണ് ഇന്ന് പത്രങ്ങളില്‍ പ്രധാന വാർത്തയായി വിന്യസിച്ചിട്ടുള്ളത്. മറ്റുവാർത്തകളുമുണ്ട്.. സ്കൂള്‍ ഏകീകരണത്തില്‍ - ദേശീയ ഘടന കേരളം തള്ളിയെന്ന് മാതൃഭൂമി. മണ്ണെടുപ്പ് കാര്യത്തില്‍ സുപ്രിംകോടതിയെ തള്ളി കേന്ദ്രം വിജ്ഞാപനം ഇറക്കിയെന്ന് മനോരമ. പശ്ചിമേഷ്യയില്‍ യുദ്ധഭീതിയെന്ന് മാധ്യമവും ദീപികയും| കേൾക്കാം....

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 04.08.2024

ഉരുൾപ്പൊട്ടലിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ തയ്യാറാക്കുന്ന പദ്ധതികളാണ് ഇന്നും വാർത്തയിൽ പ്രധാനം. അനുയോജ്യമായ സ്ഥലം കണ്ടെത്തി ടൗൺഷിപ്പ് നിർമ്മിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പത്രങ്ങൾക്ക് ലീഡ് വാർത്തയായി. അതോടൊപ്പം തന്നെ വീട് നിർമ്മിച്ച് കൊടുക്കാമെന്ന വാഗ്ദാനങ്ങളും. 485 വീടുകളാണ് ഇതുവരെ വാഗ്ദാനം ചെയ്യപ്പെട്ടത്. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | A...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 03.08.2024

ആ ദുരന്തമലകളിൽ ജീവന്റെ തുടിപ്പ് തേടുന്നതിന്റെയും കൊടുങ്കാട്ടിലും മലവെളളത്തിലും കണ്ടെത്തിയ ചേതനയറ്റ ശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെയും വർത്തമാനങ്ങൾ തന്നെയാണിന്നും പ്രധാനമായിട്ടുളളത്. മറ്റുവാർത്തകളും എത്തിനോക്കുന്നുണ്ട് ഒന്നാംപേജിലേക്ക്. |കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 02.08.2024

മുണ്ടക്കെെ, ചുരൽമല- ദുരന്തമലകളിലെ വിവരങ്ങൾ പുറംലോകത്തെ അറിയിക്കുന്നതിൽ തന്നെയാണ് ഇന്നും പത്രങ്ങളുടെ പ്രധാനശ്രദ്ധ. അതിനാൽ അവിടെനിന്നുതന്നെയാണ് പ്രധാനവാർത്തകൾ. 289മരണമാണ് സ്ഥിരീകരിച്ചെതെങ്കിലും കാണാതായവർ 277 ഉണ്ട്. തെരച്ചിൽ ഇന്നും തുടരുകയാണ്. ചൂരൽ മലയിൽ നിന്ന് അക്കരയ്ക്ക് പോകാൻ ബെയ്‌ലി പാലം യാഥാർഥ്യമായി കഴിഞ്ഞു. | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 31.07.2024

ഉരുൾപൊട്ടലിന്റെ ഭീകരത മുഴുവൻ ആവാഹിച്ചാണ് ഇന്ന് പത്രങ്ങൾ എത്തിയത്. ഒറ്റവാചകം കൊണ്ട് അത് പുറത്തേക്കെടുക്കാനും കഴിഞ്ഞു. അഞ്ച് പത്രങ്ങളുടെ തലക്കെട്ട് ഒരൊറ്റ വാചകമാണ്- ഉളളുപൊട്ടി! മലയാള മനോരമയും മാതൃഭൂമിയും ദീപികയും ദേശാഭിമാനിയും ജന്മഭൂമിയും ഉളളുപൊട്ടി എന്ന് തലക്കെട്ടിട്ടപ്പോൾ ചന്ദ്രിക ഉളളുപൊട്ടൽ എന്നാണ്. ഉളളുടഞ്ഞ് നാട് എന്ന് സുപ്രഭാതം, കരൾപൊട്ടിയെന്ന് സിറാജ്, കണ്ണീർനാടെന്ന് കേരളകൗമുദി, ഹൃദയം പിടയുന്നു...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 30.07.2024

ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ചമച്ച പത്മവ്യൂഹ പ്രസംഗത്തിന്റെ വാർത്ത ഏതാണ്ടെല്ലാ പത്രങ്ങളും ഒന്നാം പേജിൽ തന്നെ വിന്യസിച്ചിട്ടുണ്ട്. മാധ്യമത്തിന്റെ ലീഡ് വാർത്ത തന്നെ അതാണ്. മനോരമയുടെ ലീഡ് സഹകരണനിയമ ഭേദഗതിയാണ്. അതനുസരിച്ച് വായ്പക്ക് കർശന വ്യവസ്ഥകൾ ആയിരിക്കുമെന്നതാണ്. ഇന്നലത്തെ മനോരമയുടെ ലീഡ് ആണവനിലയമായിരുന്നല്ലോ. കേരളത്തിൽ ആണവനിലയം വരുമെന്ന വാർത്ത മാതൃഭൂമിയൊന്ന് തിരുത്തിയിട്ടുണ്ട്. വരില്ലെന...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 29.07.2024

വെങ്കലത്തിളക്കത്തോടെയാണ് ഇന്ന് പത്രങ്ങൾ പുറത്തുവന്നത്. പാരീസ് ഒളിംപിക്‌സിൽ ഇന്ത്യക്കുവേണ്ടി മനുഭാകർ നേടിയ മെഡലാണിന്നത്തെ ആഘോഷം. വെങ്കലം. അതാണ് എല്ലാവരുടെയും ഒന്നാംപേജിന്റെ ആദ്യപകുതി. ബാക്കിയുളളതിൽ ഒരു പ്രത്യേക വിഭവമുളളത് മലയാള മനോരമയിലാണ്. ആണവനിലയം. കേരളത്തിലും ആണവനിലയം എന്നൊരു സൂചന. ഡൽഹി സിവിൽ സർവീസ് കോച്ചിങ് സെന്ററിലെ വിദ്യാർഥികളുടെ ദാരുണമരണവും ഉത്തരകന്നട ഗംഗാവലി പുഴയിലെ അർജുനന് വേണ്ടിയുളള തിരച്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 28.07.2024

നീതി ആയോഗ് യോഗത്തിൽ നിന്ന് മമതാബാനർജി ഇറങ്ങിപ്പോയതും അതിർത്തിക്കപ്പുറത്തു നിന്ന് പാക്ക് സേനയുടെ ഒത്താശയോടെ നുഴഞ്ഞുകയറ്റക്കാർ ആക്രമണം നടത്തിയതുമാണ് പത്രങ്ങൾ കാര്യമായി വിന്യസിച്ചിട്ടുളള വാർത്തകൾ. മാതൃഭൂമിക്ക് തുല്യപ്രാധാന്യമുളള രണ്ട് വാർത്തകളുണ്ട്. ഒന്ന് പാക്ക് ആക്രമണമാണ്. എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്ക് വേണമെന്ന് നബാർഡ് നിർദേശിച്ചതാണ് മറ്റൊന്ന്.ഗംഗാവലി പുഴയിലെ തിരച്ചിൽ പന്ത്രണ്ടാം ദിവസവും പാഴ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 27.07.2024

ഒളിംപിക്‌സിന്റെ ഓളങ്ങളാണ് പത്രങ്ങളിൽ. പാരീസിലെ സെൻ നദിയിലെ ഉദ്ഘാടനാരവങ്ങൾ കണ്ടപ്പോൾ പുന്നമടക്കായലും വള്ളംകളിയുമാണ് ഉപമ വന്നത് മാധ്യമത്തിന്. ഒഴുകി ഒളിംപിക്‌സ് എന്നാണ് മാധ്യമത്തിന്റെ ലീഗ് വാർത്ത. വാങ്ങുന്നതിന്റെ ദീർഘകാലകരാർ പുനഃസ്ഥാപിക്കാനാകാത്തതിനാൽ വൈദ്യുതിനിരക്ക് കൂടാനുള്ള സാധ്യതയാണ് മനോരമയുടെ ലീഡ്- ഷോക്ക് വീണ്ടും. അകത്തെ ആദ്യപേജിലാണ് മനോരമയുടെ ഒളിംപിക്‌സ്. ഒളിംപിക്‌സിലെ പ്രതാക്ഷയാണ് മാതൃഭൂമിക്ക്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 26.07.2024

രണ്ടുഭാവങ്ങള്‍..അതായത് സന്തോഷവും സങ്കടവും ഒരേസമയത്ത് മുഖത്ത് വിരിയുന്ന ഏകലോചനാവസ്ഥയിലാണിന്ന് പത്രങ്ങള്‍. പാരീസ് ഒളിമ്പിക്‌സ് ആരംഭത്തിന്റെ ആരവങ്ങളുണ്ട്. രേഖാചിത്രകാരന്മാര്‍ ആര്‍മാദിക്കുകയാണ് പാരീസ് വരകള്‍കൊണ്ട്. അതേസമയം, പത്താംനാളും അര്‍ജുനെ കണ്ടെത്താനായില്ലെന്ന സങ്കടവാര്‍ത്തയുമുണ്ട്. ഇതിനും പുറമെയാണ് പത്രങ്ങളുടെ ലീഡ് വാര്‍ത്തകള്‍. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ ആളെ ചേര്‍ക്കാനാവുന്നില്ലെന്ന് മനോ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 25.07.2024

പ്രധാന വാർത്തകൾ ഒന്നിലേറെയുണ്ട് ഇന്ന്. ഷിരൂരിൽ അർജുന്റെ ലോറി ​ഗം​ഗാവാലി പുഴയിൽ കണ്ടെത്തിയെന്ന വിവരമുണ്ട്. മലയാള മനോരമ അതാണ് പരമപ്രധാന വാർത്തയായി വിന്യസിച്ചിട്ടുള്ളത്. കെട്ടിട നിർമാണ ഫീസ് കുറച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ തീരുമാനമാണ് മാധ്യമം, മാതൃഭൂമി, ദീപിക, കേരളകൗമുദി, മം​ഗളം തുടങ്ങിയ പത്രങ്ങളുടെ ലീഡ്. ദേശാഭിമാനിയൊഴികെ ഏതാണ്ടെല്ലാ പത്രങ്ങളും ഫീസ് കുറയ്ക്കലിനെ തെറ്റുതിരുത്തൽ നടപടിയായിട്ടാണ് എടുത്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 24.07.2024

ബജറ്റ് തന്നെയാണ് ഇന്നത്തെ പ്രധാന വിഭവം. അതുകൊണ്ട് പരമാവധി അലങ്കരിച്ചിട്ടുണ്ട് മുഖപ്പേജുകൾ. കാർട്ടൂണുകളാണ് പായസം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നേട്ടങ്ങൾ അമ്പുകളായി എയ്തുവിടുന്ന നിർമ്മലാ സീതാരാമനാണ് മനോരമയുടെ മുഖചിത്രം. പ്യാരീസ് എന്ന് മേൽക്കുറിപ്പ്-ഒളിമ്പിക്‌സ് പശ്ചാത്തലം. എന്നാൽ എ ഫോർ ആന്ധ്ര, ബി ഫോർ ബീഹാർ എന്നാണ് തലക്കെട്ട്. കരിങ്കാളിപ്പാട്ടിനെ ഓർമ്മിപ്പിക്കുന്ന ആർദ്രവും രൗദ്രവുമാണ് മാധ്യമത്തിന...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast 23.07.2024

ഇന്ന് ലീഡ് വാർത്തയായി തെരഞ്ഞെടുക്കപ്പെട്ടവ പലതാണ്. ഉത്തരേന്ത്യയിലെ കാവഡ് യാത്രയുടെ പാതയോരത്തെ ഹോട്ടലുകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് പൊലീസിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത് അതിലൊന്നാണ്. അർജുന്റെ ലോറി കരയിൽ കാണാത്തതിനാൽ തെരച്ചിൽ തുടരുമെന്നതും പ്രധാനമാണ്. ഇന്നുളളതിൽ ഏറ്റവും പ്രധാനപ്പെട്ട വാർത്ത അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചിരുന്ന 14കാരൻ രോഗവിമുക്തനായി ആശുപത്രി വിട്ടു എന്നത...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 22.07.2024

ദുരന്തഛായയാണിന്ന് പത്രങ്ങളുടെ മുഖത്ത്. സങ്കടകരമായ വാർത്തകളാണ് പ്രധാനസ്ഥാനത്ത്. നിപ്പ ബാധിച്ച പതിനാലുകാരൻ മരിച്ചത്. മണ്ണിടിച്ചിലിൽപ്പെട്ട ലോറിയും ഡ്രൈവർ അർജുനും കരയിൽ ഇല്ലെന്ന് രക്ഷാപ്രവർത്തകർ തറപ്പിച്ച് പറയുന്നത്. ഇനി തിരച്ചിൽ പുഴയിലാണ് എന്ന വിവരം... അതുരണ്ടും മതിയല്ലോ ഒരു നാടിനെ ദുഃഖത്തിലാഴ്ത്താൻ. മറ്റു വാർത്തകളുമുണ്ട്. വിദേശത്ത് നിന്നുളള ഏറ്റവും പ്രധാനപ്പെട്ട വാർത്ത ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 21.07.2024

വീണ്ടും വന്ന നിപയാണ് പത്രങ്ങളെ ഇന്ന് പ്രകോപിപിച്ചത് എന്ന് പറയാം. ആ നാലക്ഷരങ്ങളാണ് ഇന്ന് ഏതാണ്ടെല്ലാ പത്രങ്ങളുടെയും മുഖ്യതലക്കെട്ട്- 'വീണ്ടും നിപ'. മാധ്യമത്തിൽ തലക്കെട്ടിൽ വ്യത്യാസമുണ്ട്. മലപ്പുറത്ത് നിപ എന്നാണ് മനോരമക്കും ദേശാഭിമാനിക്കും നിപ ലീഡുവാർത്തയല്ല. വീടുകൾക്ക് റാങ്കിങ് വരുന്നതാണ് മനോരമയിൽ. മണ്ണിടിച്ചിലിൽപെട്ടുപോയ അ‍ർജുനെ തിരയുന്നതാണ് ദേശാഭിമാനിയിൽ. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ |...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 20.07.2024

കംപ്യൂട്ടറുകളിലെ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസിന് സൈബർ സുരക്ഷയൊരുക്കുന്ന സംവിധാനം താളം തെറ്റിയതോടെ ലോകം തകിടംമറിഞ്ഞതാണ് ഇന്നത്തെ പ്രധാനവാർത്ത. തലക്കെട്ട് മത്സരമാണ് പത്രങ്ങൾ തമ്മിൽ. അടിച്ചുപോയി ഗയ്‌സ് -എന്ന് മനോരമ. ചതിച്ചു എന്ന് മാതൃഭൂമി. വിൻഡോസിൽ അടഞ്ഞ് ലോകം എന്ന് മാധ്യമം. കംപ്യൂട്ടർ കൂട്ടമരണം-എന്നാണ് കേരളകൗമുദി. മൈക്രോസോഫ്റ്റിന് ബ്ലുഡെത്ത് എന്ന് ദീപിക. ആന്റിവൈറസ് അറ്റാക്ക്-എന്ന് മംഗളം. ജാലകപ്പൂ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 19.07.2024

നീറ്റ് പരീക്ഷാഅട്ടിമറിക്കേസിൽ സുപ്രീംകോടതി കർക്കശമായി ഇടപെട്ടതിന്റെ വിവരങ്ങളാണ് ഇന്നത്തെ പത്രങ്ങളിലെ പ്രധാനവിഭവം. മാർക്ക് നോക്കി പിടിക്കും എന്നാണ് മാതൃഭൂമിയുടെ തലക്കെട്ട്. പരിശോധന, ഇഴകീറി എന്ന് മനോരമ, മാർക്ക് പുറത്ത് വിടൂ എന്ന് മാധ്യമം. പരീക്ഷാകേന്ദ്രം തിരിച്ച് ഫലം വേണമെന്ന സുപ്രീംകോടതിയുടെ നിർദേശം അങ്ങനെതന്നെ തലക്കെട്ടാക്കി ദീപിക. മാർക്ക് അറിയണം മറയില്ലാതെ എന്ന് മംഗളം. കേരളകൗമുദിക്ക് ഇതല്ല, പ്രധാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast 18.07.2024

പലതാണിന്ന് പത്രങ്ങൾക്ക് പ്രധാന വാർത്തകൾ... വയനാട് പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണം സംബന്ധിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതാണ് മനോരമയുടെ ലീഡ് വാർത്ത. വി.സിക്കും ഉത്തരവാദിത്തമുണ്ട് എന്ന തലക്കെട്ടിൽ മാതൃഭൂമിയുടെ ഒന്നാം പേജിലും ആ വാർത്തയുണ്ട്. കേരളത്തിൽ ഹെെഡ്രജൻ ഉത്പാദനം ആരംഭിക്കുന്നുവെന്നതാണ് മാതൃഭൂമിയുടെ ലീഡ്. യു.പി ബി.ജെ.പിയിലെ തമ്മിലടിയാണ് മാധ്യമത്തിന് ലീഡ്. കർണാടക...

Ouça o podcast Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos