Manorama Online

അയിന് ?! (Ayinu ?!)

Society ML ↓ 84 episódios

ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ? അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ...  ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being compose...

Não deixe de visitar o site do podcast e apoiar quem o produz: bingepods.com

Autor

Manorama Online

Categoria

Society

Site do podcast

bingepods.com

Último episódio

5 de set de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

അവളുടെ കൈപ്പുണ്യം | Ayinu Podcast | Manorama Online Podcast 05.09.2026

അടുക്കള രാഷ്ട്രീയത്തെയും ലിംഗപദവികളെയും പരാമർശിക്കുമ്പോൾ ശ്രദ്ധിക്കണ്ടേ? അടുക്കള ജോലികളും പാരമ്പര്യ ഭക്ഷണ നിർമിതിയും സ്ത്രൈണതയുടെ ഭാഗമായി ചിത്രീകരിക്കുന്നതിനോടുള്ള അഭിപ്രായം എന്താണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'  When mentioning kitchen politics and gender roles, shouldn't one be careful? What is your opinion on portraying kitchen chores and traditional food preparation...

'ഇതൊക്കെ വ്യാജമല്ലേ?' | Ayinu Podcast | Manorama Online Podcast 22.08.2026

പ്രണയബന്ധങ്ങൾ തകരുമ്പോൾ പോക്സോ നിയമം പകപോക്കലിനായി ദുരുപയോഗം ചെയ്യുന്നത് ഈയിടെ വാർത്തയിൽ കണ്ടിരുന്നല്ലോ. അത് യഥാർത്ഥ ഇരകളുടെ പ്രശ്നങ്ങളെ എങ്ങനെയാണു ബാധിക്കുന്നത്? ഇത്തരം ദുരുപയോഗം സ്ത്രീകളുടെ മുന്നേറ്റങ്ങളെയും സാരമായി ബാധിക്കും. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'  We've seen in the news lately how the POCSO Act is being misused for revenge when relationships break up. How does tha...

'ഓഹ്, അവളോ?' | Ayinu Podcast | Manorama Online Podcast 08.08.2026

സ്ത്രീകൾ ശബ്ദമുയർത്തുമ്പോൾ സമൂഹം നടത്തുന്ന സ്ലട്ട് ഷെമിംഗും ആൾക്കൂട്ട വിചാരണയും എന്തിനാണ്? രാമന്തളി കേസിലേതു പോലെ സ്ത്രീകൾ ഉൾപ്പെടുന്ന, ഇരയെ കുറ്റപ്പെടുത്തുന്ന പ്രവണതയും സ്ത്രീകൾ നേരിടുന്ന സൈബർ ആക്രമണങ്ങളും ഇന്നും തുടരുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'   Why does society resort to slut shaming and mob trials when women raise their voices? Like in the Ramanthali case, t...

'ങാഹാ, ഞങ്ങൾ സ്ത്രീകളല്ലേ?' | Ayinu Podcast | Manorama Online Podcast 25.07.2026

നേതൃത്വത്തിൽ സ്ത്രീകളുടെ പരാജയം, കഴിവുകേടോ അതോ വ്യവസ്ഥാപിതമായ വിവേചനമോ? പലപ്പോഴും ഉയരുന്ന ചോദ്യമാണിത്. ഇത് യഥാർത്ഥത്തിൽ അർഹതയുള്ള സ്ത്രീകളുടെ മുന്നോട്ടുള്ള യാത്രയെ ബാധിക്കുകയും 'സ്ത്രീകൾ നേതൃത്വത്തിന് യോഗ്യമല്ല' എന്ന തെറ്റായ ധാരണ ബലപ്പെടുത്തുകയും ചെയ്യുന്നില്ലേ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'  When women in leadership fail, is it due to incompetence or systemic discrimina...

അയ്യോ, വല്ലാത്തൊരമ്മ | Ayinu Podcast | Manorama Online Podcast 11.07.2026

'അമ്മ' എന്ന വാക്ക് കേൾക്കുമ്പോൾ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ചിത്രങ്ങളാണ് തെളിയാറുള്ളത്. എന്നാൽ, എല്ലാ മാതൃബന്ധങ്ങളും അത്ര സുന്ദരമല്ല. മക്കളുടെ മാനസികാരോഗ്യത്തെയും വ്യക്തിത്വത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട് 'ടോക്സിക് മദർ' (Toxic Mother) എന്ന അവസ്ഥ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'  The word 'mother' often brings to mind images of love and affection. However, not all...

ആണോ പെണ്ണോ... | Ayinu Podcast | Manorama Online Podcast 27.06.2026

പണ്ട് ചാരവൃത്തിക്കും അന്താരാഷ്ട്ര സുരക്ഷയ്ക്കും എതിരായ നീക്കമായാണ് 'ഹണി ട്രാപ്പ്' കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ, ഇന്ന് സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള സാമ്പത്തിക ചൂഷണമായും ഇത് മാറിയിട്ടുണ്ട്. ഈ പ്രശ്നം നേരിടുമ്പോൾ, ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില വശങ്ങളില്ലേ?. ഇതൊരു ഫെമിനിസ്റ്റ് വിഷയമായി മാറുന്നത് എങ്ങനെ? ഫെമിനിസം എന്നത് ലിംഗവിവേചനത്തിന് എതിരായ നിലപാടല്ലേ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയി...

ആരാ? എന്താ? | Ayinu Podcast | Manorama Online Podcast 13.06.2026

ദൈനംദിന സംഭാഷണങ്ങളിലും സോഷ്യൽ മീഡിയ ഇടങ്ങളിലും കേൾക്കുന്ന ഏറ്റവും പ്രശ്നമുള്ള പ്രയോഗങ്ങളിൽ ഒന്നാണ് സ്ത്രീകളെ 'ചരക്ക്' എന്ന് വിശേഷിപ്പിക്കുന്നത്. ഒരു വ്യക്തിയെ മനുഷ്യനായി കാണുന്നതിന് പകരം, ഉപയോഗിച്ചു കളയാവുന്ന ഒരു വസ്തുവായി (Commodity) കാണുന്ന പുരുഷാധിപത്യ ചിന്താഗതിയുടെ പ്രതിഫലനമാണ് ഈ പദം. എന്തുകൊണ്ടാണ് സ്ത്രീകളെ ഇത്തരത്തിൽ ഉൽപ്പന്നമായി കാണാൻ സമൂഹം ശീലിച്ചുപോയത്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ...

അയ്യേ, പെണ്ണിന് എന്ത് കഥ? | Ayinu Podcast | Manorama Online Podcast 30.05.2026

എന്താണ് Status Quo Anxiety? നിലവിലുള്ള അനുകൂലമായ അവസ്ഥ മാറിപ്പോകുമോ എന്ന ഭയം ആണധികാരമനോഭാവമുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നുണ്ടോ? നൂറ്റാണ്ടുകളായി കുടുംബത്തിലും സമൂഹത്തിലും അധികാരം പുരുഷന്റെ കയ്യിലായിരുന്നു. സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ ഈ 'പവർ സ്ട്രക്ചർ' തകരുന്നു. അധികാരം പങ്കുവെക്കാൻ ആരും ആഗ്രഹിക്കില്ലല്ലേ? അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !! What is Status Quo Anxiety? Does the f...

അമ്മേ, എൻജോയ് എൻജോയ് | Ayinu Podcast | Manorama Online Podcast 16.05.2026

അമേരിക്കൻ എഴുത്തുകാരിയായ അഡ്രിയാൻ റിച്ച് പറയുന്നത് 'മാതൃത്വം' (Motherhood) എന്നത് ഒരു സ്ത്രീയുടെ വ്യക്തിപരമായ അനുഭവമാണ്, എന്നാൽ 'മാതൃത്വ വ്യവസ്ഥ' (Institution of Motherhood) എന്നത് പുരുഷാധിപത്യം സ്ത്രീയെ നിയന്ത്രിക്കാൻ ഉണ്ടാക്കിയെടുത്ത ഒന്നാണ് എന്നാണ്. അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !! American writer Adrienne Rich states that 'Motherhood' is a woman's personal experience, b...

ആണുങ്ങളെ ബഹുമാനിച്ച് ബുദ്ധിമുട്ടിക്കല്ലേ | Ayinu Podcast | Manorama Online Podcast 02.05.2026

 'എനിക്ക് നിങ്ങളെ ഇഷ്ടമാണ്, പക്ഷേ ഈ കാര്യത്തിൽ എനിക്ക് വിയോജിപ്പുണ്ട്' എന്ന് പറയാൻ കഴിയുന്നിടത്താണ് നല്ല പാർട്ണർഷിപ് ഉണ്ടാകുക. കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' A good partnership is one where you can say, 'I like you, but I disagree with you on this matter.' Listen to the Manorama Online Podcast, 'Ayinu'. See omnystudio.com/listener for privacy information.

എന്റണ്ണൻ സൂപ്പറാ, ഞാൻ അത്ര പോരാട്ടോ... | Ayinu Podcast | Manorama Online Podcast 18.04.2026

പങ്കാളിയെ അമിതമായി മഹത്വവൽക്കരിക്കുന്നത് സ്ത്രീയുടെ വ്യക്തിത്വത്തെ എങ്ങനെ ബാധിക്കുന്നു? കേൾക്കുമ്പോൾ വലിയ സ്നേഹമായി തോന്നുമെങ്കിലും ഇതിന്റെ പിന്നിലെ സാമൂഹിക അന്തർധാര എന്താണ്? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' How does over-glorifying a partner affect a woman's personality? While it might sound like deep love when heard, what is the social undercurrent behind this? Listen to...

'ആൺകുട്ടി പെൺകുട്ടി' | Ayinu Podcast | Manorama Online Podcast 04.04.2026

ആൺകുട്ടികൾക്ക് മാത്രം അമിത പ്രാധാന്യം നൽകുന്ന വികലമായ സാമൂഹിക ബോധത്തെ ചോദ്യം ചെയ്യണോ? ഒരാളുടെ തണലിലല്ല, സ്വന്തം ചിറകിലേറി പറക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിലൂടെ മാത്രമേ യഥാർത്ഥ മാറ്റം സാധ്യമാകൂ. എന്ത് തോന്നുന്നു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Should we also question the flawed social consciousness that continues to give undue importance only to boys born today? True change...

'എനിക്ക് തുണയുണ്ടേ' | Ayinu Podcast | Manorama Online Podcast 21.03.2026

ഇണകളിൽ അധികാരശ്രേണി പ്രവർത്തിക്കുന്നുണ്ടോ? ഒരു പങ്കാളിയോ തുണയോ കൂടെയുള്ളപ്പോൾ മാത്രം ആത്മവിശ്വാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് എന്തുകൊണ്ടാണ്? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Do hierarchies of power operate in relationships? If you only feel confident when you have a partner or companion with you, why is that? What do you think? Listen to the Manorama Online Podcast, 'Ayinu'. Se...

ശ്യോ, ഈ പെണ്ണുങ്ങൾ എന്താ ഇങ്ങനെ? | Ayinu Podcast | Manorama Online Podcast 07.03.2026

സ്ത്രീയുടെ ഒപ്പം നിൽക്കാത്ത സ്ത്രീകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? യഥാർത്ഥത്തിൽ അത് സ്വാഭാവികമായ ഒന്നല്ല, മറിച്ച് നമ്മുടെ സാമൂഹിക വ്യവസ്ഥിതി (Social Construction) ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതാണ്. എന്ത് തോന്നുന്നു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Have you heard of women who don't stand by other women? In reality, it is not a natural phenomenon, but rather something consciously creat...

അയ്യോ, എന്തൊരു ഭാരം | Ayinu Podcast | Manorama Online Podcast 21.02.2026

പുറത്തെ ജോലിയും വീട്ടുജോലിയും ചുമക്കേണ്ടി വരുന്ന ഇരട്ടഭാരം സ്ത്രീകൾ താങ്ങേണ്ടിവരാറുണ്ടോ? അപ്പോൾപിന്നെ വീട്ടിൽ ഇരുന്നേക്കാം എന്ന് ചിന്തിക്കുന്ന ട്രഡീഷണൽ ഭാര്യ എന്ന ട്രെൻഡ് വന്നു തുടങ്ങിയോ? ഇത് സ്ത്രീകളുടെ കുഴപ്പമല്ല, ആൺപെൺ വ്യത്യാസത്തിൽ വീട്ടുജോലികൾ പങ്കിടാൻ തയ്യാറാകാത്ത ചിന്താഗതിയുടെ പ്രശ്നമാണ്. എന്ത് തോന്നുന്നു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Do women have to bear the "double...

മുത്തശ്ശിസിദ്ധാന്തവും മനുഷ്യക്കുട്ടികളും | Ayinu Podcast | Manorama Online Podcast 07.02.2026

പല പ്രൈമേറ്റുകളിൽ നിന്നും വ്യത്യസ്തമായി, മാതാപിതാക്കളായ മനുഷ്യർ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്താൻ മറ്റുള്ളവരുടെ സഹായം കൂടി തേടാറുണ്ട് (അമ്മൂമ്മമാർ, സഹോദരങ്ങൾ, സുഹൃത്തുക്കൾ). ഇതിനെ 'അലോപ്പാരന്റിംഗ്' (Alloparenting) എന്ന് വിളിക്കാം. സ്നേഹത്തിന്റെ ഉറവിടം: മനുഷ്യരിലെ സഹാനുഭൂതിയും (Empathy) കരുതലും വികസിച്ചത് പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലൂടെയല്ല, മറിച്ച് ഒരു സമൂഹത്തിലെ എല്ലാവരും ചേർന്ന് കുഞ്ഞുങ്ങളെ വളർത്ത...

അടിപിടിയുടെ തോത് എത്ര? | Ayinu Podcast | Manorama Online Podcast 24.01.2026

തർക്കങ്ങളും ഇണക്കങ്ങളും ചിലപ്പോഴൊക്കെ യുദ്ധങ്ങളും ഇല്ലാത്ത പങ്കാളികളുണ്ടോ? ഉണ്ടാവുമായിരിക്കും. എന്നാൽ ഈ സംഘർഷങ്ങളുടെ തോത് എത്രവരെയാകാം? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Are there any partners without arguments, reconciliations, and sometimes, even wars? There might be. But how far can these conflicts go? Listen to the Manorama Online Podcast, 'Ayinu'.     See omnystudi...

'എന്നെ കാക്കയ്ക്കും പരുന്തിനും കൊടുക്കാത്ത ഏട്ടൻ' | Ayinu Podcast | Manorama Online Podcast 10.01.2026

'കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ' പൊന്നു പോലെ നോക്കുന്ന പങ്കാളിയുണ്ട് എനിക്ക് എന്ന് ഊറ്റംകൊള്ളുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടോ? ഇത്തരം 'കെയറിങ്' ഇഷ്ടപെടുന്ന അനേകം സ്ത്രീകളിൽ സമൂഹത്തിൽ ഉണ്ടല്ലോ. ഈ കെയറിങ്ങിന്റെ അതിർവരമ്പ് ഏതാണ്? അതിനായി അല്പം ചരിത്രം അറിഞ്ഞാലോ? മനുഷ്യവർഗത്തിൽ പങ്കാളികൾ തമ്മിലുള്ള സ്നേഹവും കരുതലും (Pair-bonding) എങ്ങനെ പരിണമിച്ചു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'....

തേങ്ങ പൊതിക്കാനറിയാമോ? | Ayinu Podcast | Manorama Online Podcast 27.12.2025

കല്യാണപെണ്ണിനോട് എന്തെല്ലാം ചോദിക്കാം? തേങ്ങ പൊതിക്കാൻ അറിയാമോ എന്ന് ചോദിച്ചാലോ? കല്യാണദിവസം അമ്മായിയമ്മയും അമ്മായിയച്ഛനും ചേർന്ന് തേങ്ങാപ്പാരയുമായി പെൺകുട്ടിയെ സമീപിക്കുന്നു. വലിയ തമാശ പോലെ അത്രയും കാഴ്ചക്കാരുടെ മുൻപിൽ നിന്നും ആവശ്യം ഉന്നയിക്കുന്നു. 'തേങ്ങ പൊതിച്ച് കാണിക്കൂ'.. അതും കല്യാണവേഷത്തിൽ, കല്യാണപ്പന്തലിൽ നിൽക്കുന്ന പെണ്ണിനോടാണ് ചോദ്യം. ആ പ്രവർത്തിയിൽ എന്തെങ്കിലും കുഴപ്പം ഉള്ളതായി തോന്നിയ...

എന്നാലും ഗർഭിണിയല്ലേ...! | Ayinu Podcast | Manorama Online Podcast 13.12.2025

'ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ' എന്ന തലക്കെട്ടിൽ നിരവധി കാര്യങ്ങൾ കേട്ടും പറഞ്ഞും ശീലിച്ചവരാണ് നമ്മൾ. ഗർഭിണികൾക്ക് ഒപ്പം ഉള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ശ്രദ്ധ വേണ്ടവയാണ് അല്ലേ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' We are all used to hearing and discussing numerous things under the title, 'Things Pregnant Women Should Know'. But the things that people around pregnant women shou...

ഏയ് ഫെമിനിസ്റ്റാണോ? | Ayinu Podcast | Manorama Online Podcast 29.11.2025

ഫെമിനിസ്റ്റാണോ  ചോദ്യത്തിന് എന്താണ് മറുപടി? ആണെന്നോ അല്ലെന്നോ? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' What is the answer to the question, 'Are you a feminist?' Is it yes, or no? Listen to know. Manorama Online Podcast 'Ayinu'   See omnystudio.com/listener for privacy information.

ങേ? ഇതൊക്കെ എന്ത്? | Ayinu Podcast | Manorama Online Podcast 15.11.2025

ഒരു മനുഷ്യന്റെ ബാഹ്യരൂപം കാഴ്ചക്കാരുടെ ഇഷ്ടത്തിന് അനുസരിച്ച് വർണിക്കാമോ? അത് ശരി അല്ല എന്ന പൊതുബോധം നിർമിക്കുക എന്നത് 'നല്ല' സമൂഹത്തിന്റെയും ആവശ്യമാണ്. അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Should a person's external appearance be described according to the preferences of onlookers? It is also a necessity for a 'good' society to cultivate the public understanding that this is not r...

'എന്റെ മണ്ടിപ്പെണ്ണേ' | Ayinu Podcast | Manorama Online Podcast 01.11.2025

 ചിലയിടത്ത് മണ്ടിയായി അഭിനയിക്കുന്ന പെൺകുട്ടികളെ കണ്ടിട്ടുണ്ടോ? 'അറിവില്ലാത്തവരെ പോലെ പെരുമാറാനും' അല്ലെങ്കിൽ തങ്ങളുടെ നേട്ടങ്ങളെ ചെറുതാക്കി കാണിക്കാനും സ്ത്രീകൾ മുതിരുന്നതിനു ചില സാമൂഹികമായ കാരണങ്ങൾ ഉണ്ടത്രേ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Have you ever seen girls pretending to be dumb in some places? Apparently, there are some social reasons why women tend to 'act ignorant'...

പെങ്ങൾക്കെന്തിനാ മുറി? | Ayinu Podcast | Manorama Online Podcast 18.10.2025

ഒരു സ്ത്രീക്ക് സ്വന്തം വീട്ടിൽ ഒരു മുറി വേണ്ടേ? വിവാഹിതയായി വേറെയൊരു വീട്ടിലേക്ക് പോയാലും സ്വന്തം വീട്ടിലെ മുറിയുടെ പ്രസക്തി എന്താണ്? അവളുടേതായി ഒരു ഇടം ലഭിക്കുക എന്നത് അത്യാവശ്യമല്ലേ? വ്യക്തിപരമായ ഇടം സ്ത്രീകളുടെ ആഢംബരമല്ല, മറിച്ച് ഒരു അത്യാവശ്യമാണ്. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' What does it mean for a woman to truly have space, physically, emotionally, intellectually, in her ow...

'അമ്മേം കുട്ടീം' ആരുടേതാണ്? | Ayinu Podcast | Manorama Online Podcast 04.10.2025

കുഞ്ഞ് ആരുടേതാണ് എന്ന ചോദ്യത്തിന് നിറയെ ഉത്തരങ്ങൾ ഉണ്ടാകും. എന്നാൽ അടിസ്ഥാനപരമായി കുഞ്ഞിന്റെ വളർച്ചയിൽ അമ്മയുടെ സ്ഥാനം പലപ്പോഴും ചർച്ചകൾക്ക് വഴി തുറക്കാറുണ്ട്. കുഞ്ഞിന്റെ ഡയപ്പർ മാറ്റുന്ന അമ്മ സാധാരണയും, അത് ചെയ്യുന്ന അച്ഛൻ അത്ഭുതവുമാകുന്ന കാലം മാറി തുടങ്ങിയോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' here will be many answers to the question, "Whose child is it?" However, fundamentally, the...

Ouça o podcast അയിന് ?! (Ayinu ?!) no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos