Ascension
The Bible in a Year - Malayalam
If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning s...
Author
Ascension
Category
Podcast website
Latest episode
Dec 30, 2025
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ദിവസം 195: പ്രാർത്ഥന ദാമ്പത്യത്തിൻ്റെ ശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil) 13.07.2025 26:40
ഇസ്രായേൽ രാജാവും സിറിയാരാജാവും ഒരുമിച്ച് യുദായ്ക്കെതിരെ യുദ്ധത്തിന് വരുന്നതും ഏശയ്യാ യുദാരാജാവിന് ദൈവത്തിൻ്റെ സന്ദേശം കൈമാറുന്നതും ഏശയ്യായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. തൻ്റെ ദാമ്പത്യത്തിൻ്റെ ആരംഭ ദിവസത്തിൽ തോബിയാസും സാറായും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്ന മനോഹരമായ പ്രാർത്ഥന തോബിത്തിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. നമ്മളെ ഭയപ്പെടുത്തുന്ന ഒരു സാഹചര്യത്തിലും പതറി പോകാതെ ദൈവത്തെ മാത്രം ഭയപ്...
ദിവസം 194: തോബിയാസിൻ്റെ സഹയാത്രികൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 12.07.2025 26:04
ദൈവം ഇസ്രായേലിനെ കൃഷിക്കാരൻ നിർമ്മിച്ച വിശിഷ്ടമായ മുന്തിരിത്തോപ്പിനോട് ഉപമിക്കുന്നതും കാട്ടുമുന്തിരി പുറപ്പെടുവിച്ചതിനെത്തുടർന്ന് ദൈവം മുന്തിരിത്തോപ്പിനോട് ചെയ്യാൻ പോകുന്നത് എന്തെന്നും ഇസ്രായേലിനെ ഭരിക്കുന്നത് ഉസിയാ രാജാവല്ല ദൈവമാണ് എന്നും ഏശയ്യായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. തോബിയാസ് റഫായേലിൻ്റെ സഹായത്തോടെ സാറായെ വിവാഹം ചെയ്യുന്നതും തോബിത്തിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. തകർച്ചയും ദുഃ...
ദിവസം 193: പ്രാർത്ഥനയുടെ ശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil) 11.07.2025 24:37
ഏശയ്യായുടെ പുസ്തകത്തിൽ മൂന്ന് ആക്ഷേപങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഒന്ന്, അവർ ദൈവത്തിനെതിരെ തിരിഞ്ഞു എന്നതും രണ്ട്, അവർ പാവപ്പെട്ടവരെ കൊള്ളയടിച്ചതും മൂന്ന്, സ്ത്രീകൾക്കെതിരെയും ആണ്. മനുഷ്യരാൽ നിന്ദിക്കപ്പെട്ട സമയത്ത് രണ്ടു വ്യക്തികളും, തോബിത്തും സാറായും പ്രാർത്ഥനയിലൂടെ തങ്ങളുടെ ജീവിതത്തിൻ്റെ പരിഹാരം കണ്ടെത്തുന്നതും അവർക്ക് മറുപടി നൽകാൻ ദൈവദൂതൻ അയക്കപ്പെടുന്നതും, തോബിത് തൻ്റെ മകനു നൽകുന്ന നിർദ്ദേശങ്ങളു...
ദിവസം 192: ഏശയ്യായുടെ പ്രവചനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 10.07.2025 29:12
യൂദായിലെ ജനങ്ങൾക്ക് പ്രവാസത്തിലേക്ക് പോകാതിരിക്കാൻ ഏശയ്യാ പ്രവാചകൻ നൽകുന്ന മുന്നറിയിപ്പുകളും താക്കീതുകളും ഏശയ്യായുടെ പുസ്തകത്തിൽ നിന്നും, സത്യത്തിൻ്റെയും നീതിയുടെയും പാതകളിൽ മാത്രം സഞ്ചരിച്ച് കാരുണ്യപ്രവർത്തികളിൽ മുഴുകി ജീവിച്ച തോബിത്തിൻ്റെ ജീവിതം വിവരിക്കുന്ന ഭാഗം തോബിത്തിൻ്റെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. ദൈവം നൽകിയ പ്രമാണങ്ങളെ ജീവനേക്കാൾ വിലയുള്ളതായി കരുതി ദൈവത്തെ വിശ്വസ്തതയോടെ സേവിക്ക...
ദിവസം 191: ജറുസലേമിൻ്റെ പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 09.07.2025 26:03
ബാബിലോൺരാജാവായ നബുക്കദ്നേസർ ജറുസലേം കീഴടക്കുകയും കർത്താവിൻ്റെ ആലയവും രാജകൊട്ടാരവും തകർത്ത് ശേഷിച്ച ജനങ്ങളെ പ്രവാസികളായി ബാബിലോണിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ചരിത്രം ഇന്ന് നാം ശ്രവിക്കുന്നു. വിശുദ്ധഗ്രന്ഥ വായനകൾ വഴി ഞങ്ങൾക്ക് ലഭിക്കുന്ന തിരിച്ചറിവുകൾ ഞങ്ങളുടെ ജീവിതമാണ്, ഞങ്ങളുടെ ജീവിതത്തിൻ്റെ മുൻമാതൃകകളും ഞങ്ങളുടെ ജീവിതത്തിന് നൽകപ്പെടുന്ന പാഠങ്ങളുമാണെന്ന് മനസ്സിലാക്കാനും അതിനെയൊന്നും നിസ്സാരമാ...
ദിവസം 190: ജോസിയായുടെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 08.07.2025 23:27
യൂദാരാജ്യം പ്രവാസത്തിലേക്ക് പോകുന്നതിനു തൊട്ടുമുമ്പുള്ള രാജാക്കന്മാരെക്കുറിച്ചുള്ള ഇന്നത്തെ വായനകളിൽ അസ്സീറിയായ്ക്കെതിരെ യുദ്ധത്തിന് പോകുന്ന നെക്കോ ഇസ്രായേലിനെ കടക്കാൻ ശ്രമിക്കുമ്പോൾ മെഗിദോയിൽ വച്ച് ജോസിയാ തടുക്കുന്നതും ജോസിയാ മരണമടയുന്നതും നമ്മൾ ശ്രവിക്കുന്നു. ജീവിതത്തിൻ്റെ തിന്മ നിറഞ്ഞ വഴികളിൽനിന്ന് ദൈവപ്രമാണങ്ങളിലേക്ക് മടങ്ങിവരാനുള്ള വിവേകത്തിൻ്റെ ഒരു ഹൃദയം ഞങ്ങൾക്ക് തരണമേ എന്ന് പ്രാർത്ഥിക്കാൻ...
ദിവസം 189: ദൈവത്തിൽ ആശ്രയിച്ച ജോസിയാ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 07.07.2025 26:43
കർത്താവിനെ ഒന്നാം സ്ഥാനത്ത് ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ദൈവത്തിൽ പൂർണ്ണമായും ആശ്രയിച്ച ജോസിയായെ ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. ദൈവത്തെ ആരാധിക്കുന്ന ചെറുപ്പക്കാരിലൂടെ പൂർവകാലത്തിൻ്റെ തിന്മകളെ തുടച്ചുമാറ്റാൻ ദൈവത്തിനു കഴിയും എന്നതിൻ്റെ അടയാളവും സൂചനയുമാണ് ജോസിയാ. തിന്മയെ വെറുക്കാനും വിശുദ്ധിയെ സ്നേഹിക്കാനുമുള്ള ജ്ഞാനവും ബോധ്യവും ലഭിക്കാൻ ദൈവത്തോട് നമ്മൾ പ്രത്യേകം പ്രാർത്ഥിക്കണം എന്ന് ഡാനിയേൽ അച്ചൻ...
ദിവസം 188: നിയമഗ്രന്ഥം കണ്ടെത്തുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 06.07.2025 24:29
ജോസിയായുടെ ഭരണകാലത്ത് കർത്താവിൻ്റെ ആലയത്തിൽ നിന്ന് നിയമ ഗ്രന്ഥം കണ്ടെത്തുന്നതിനെത്തുടർന്നുള്ള സംഭവങ്ങൾ രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, തിന്മയിൽ മുഴുകി ഭരണം നടത്തിയ മനാസ്സേ അവസാനകാലത്ത് ദൈവത്തിൻ്റെ മുമ്പിൽ എളിമപ്പെടുകയും ചെയ്യുന്ന ചരിത്രം ദിനവൃത്താന്തപുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. വിഗ്രഹാരാധനയിലൂടെയും അശുദ്ധിയിലൂടെയും ദൈവിക പദ്ധതികൾ തകർത്തുകളയുന്നവരായി മാറാതെ ദൈവത്തെ സ്നേഹിക്കാനുള്ള കൃ...
ദിവസം 187: തിന്മയിൽ മുഴുകിയ മനാസ്സെ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 05.07.2025 26:19
മനാസ്സെരാജാവിൻ്റെ പ്രവർത്തികളും തുടർന്ന് ആമോൻരാജാവ് ആകുന്നതും പിന്നീട് സെന്നാക്കെരിബിൻ്റെ ആക്രമണവും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. ഒന്നിൻ്റെയും മഹത്വം നമ്മൾ എടുക്കാതിരിക്കുന്നത് നമുക്ക് സുരക്ഷിതത്വം നൽകുമെന്നും, നമ്മുടെ പ്രൗഢിയും മേന്മയും സമ്പാദ്യവും മഹത്വവും എല്ലാം മറ്റുള്ളവരെ കാണിച്ചുകൊടുത്ത് സാത്താൻ നമ്മുടെമേൽ കണ്ണുവെക്കുന്നതിനിടയാകാതെ എല്ലാറ്റിൻ്റെയും മഹത്വം ദൈവത്തിനു നൽകി, എല്ലാ കാര്യങ്ങ...
ദിവസം 186: ഹെസക്കിയായുടെ രോഗശാന്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil) 04.07.2025 21:10
ഹെസക്കിയായുടെ അവസാന നാളുകളിലെ രോഗാവസ്ഥയിൽ കർത്താവിനോട് പ്രാർത്ഥിക്കുന്നതും രോഗശാന്തി നേടുന്നതും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. മരണത്തിലേക്ക് നമ്മൾ അടുത്തു കൊണ്ടിരിക്കുകയാണെന്ന് ഒരോ പുലരിയിലും ചിന്തിക്കാനും, ഓരോ രാത്രിയിലും അതോർത്ത് ശാന്തമായി ഉറങ്ങാനും, മരണത്തിൻ്റെ മണിനാദം മുഴങ്ങുകയും മരണരഥം എത്തുകയും ചെയ്യുമ്പോൾ സന്തോഷത്തോടെ നമ്മുടെ ജന്മഗൃഹത്തിലേക്ക് മടങ്ങിപോകാനുമുള്ള കൃപയ്ക്കായി കർത്താവിനോട്...
ദിവസം 185: ഹെസക്കിയായുടെ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil) 03.07.2025 24:46
അസ്സീറിയാ സൈന്യത്തിൻ്റെ ആക്രമണത്തിൽ രക്ഷനേടുന്നതിനായി ഏശയ്യാ പ്രവാചകൻ്റെ ഉപദേശപ്രകാരം പ്രാർത്ഥിക്കുന്ന ഹെസക്കിയാ രാജാവിനെ കർത്താവ് ദൂതനെ അയച്ചു സഹായിക്കുന്നതും, വർഷങ്ങൾക്കുശേഷമുള്ള പെസഹാ ആചരണവും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. നമ്മുടെ സ്വന്തം ശക്തിയെ ആശ്രയിക്കാതെ നമ്മൾ ദൈവത്തിൽ ആശ്രയിക്കുന്ന സമയത്ത് അനേകകോടി ദൂതന്മാർ നമുക്ക് വേണ്ടി യുദ്ധം ചെയ്യാൻ ഇറങ്ങി വരികയാണെന്നും നമ്മൾ ഭയപ്പെടേണ്ടതില്ലെന്ന...
ദിവസം 184: കർത്താവിൽ ആശ്രയിച്ച ഹെസക്കിയാ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 02.07.2025 27:38
കനത്ത കൂരിരുട്ടിന് നടുവിൽ കത്തിച്ചുവെച്ച ഒരു കൈവിളക്കായി മാറിയ യൂദായിലെ ഹെസക്കിയാ രാജാവിൻ്റെ ജീവിതം ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. ലോകവും പിശാചും ദുഷ്ടമനുഷ്യരുമെല്ലാം നമ്മളെ വെല്ലുവിളിക്കുകയും തകർക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ നമ്മൾ ആരെ തിരഞ്ഞെടുക്കും; ദൈവത്തെയോ ലോകത്തെയോ എന്നതാണ് ഒരു വ്യക്തിയുടെ വരാൻ പോകുന്ന ജീവിതത്തെയും ഭാവിയെയും നിർണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് ഈ വായനയിലൂടെ...
Intro to 'Exile- പ്രവാസം' | Fr. Daniel & Fr. Wilson 02.07.2025 39:54
'പ്രവാസം' കാലഘട്ടത്തിലേക്ക് സ്വാഗതം! നമ്മുടെ Great Adventure Bible Timeline- ലെ എട്ടാമത്തെ കാലഘട്ടം ഫാ. ഡാനിയേലും ഫാ. വിൽസണും ചേർന്ന് നമ്മെ പരിചയപ്പെടുത്തുന്നു. തെക്കൻ രാജ്യമായ യൂദായുടെ പതനത്തെയും ബാബിലോണിലേക്കുള്ള പ്രവാസത്തെയും കുറിച്ച് ഇവിടെ അവർ വിവരിക്കുന്നു. യൂദായുടെ പ്രവാസകാലജീവിതം അവരുടെ ആത്മീയ സ്ഥിതിയെ എങ്ങനെയെല്ലാം ബാധിച്ചുവെന്നും ആത്യന്തികമായി അവരുടെ അവിശ്വസ്തതയിൽ നിന്നുള്ള വീണ്ടെടുപ്പും...
ദിവസം 183: സമരിയായുടെ പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 01.07.2025 26:48
ഹോസിയാ രാജാവിൻ്റെ കാലത്ത് അസ്സീറിയാ രാജാവ് സമരിയാ പിടിച്ചടക്കുകയും ഇസ്രായേൽ ജനതയെ അസ്സീറിയായിലേക്ക് നാടുകടത്തുകയും ചെയ്യുന്ന സംഭവങ്ങൾ രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. കർത്താവ് നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്; നീതി പ്രവർത്തിക്കുക, കരുണ കാണിക്കുക, ദൈവത്തിൻ്റെ സന്നിധിയിൽ വിനീതനായി ചരിക്കുക, എന്ന മിക്കായുടെ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, ഇസ്രായേലിനു സംഭവിച്ച ദുരന്തം നമുക്ക് സംഭവിക്കാതി...
ദിവസം 182: ആഹാസിൻ്റെ ദൈവനിഷേധം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 30.06.2025 27:06
യൂദാ രാജാവായ ആഹാസ് ദൈവത്തെ ആശ്രയിക്കുന്നതിനു പകരം അസ്സീറിയാ രാജാവിൻ്റെ സഹായം തേടുകയും അസ്സീറിയൻ രാജാവിനെ പ്രസാദിപ്പിക്കാൻ ദേവാലയത്തിലെ നിർമ്മിതികൾക്ക് ഭേദം വരുത്തുകയും ചെയ്യുന്നു. വിശുദ്ധിയുള്ള ഒരു ജീവിതം നയിച്ച് അങ്ങയുടെ പ്രമാണങ്ങളെല്ലാം പാലിച്ച്, അങ്ങയുടെ മക്കളായിട്ട്, വലിയ കൃപാവരത്തിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നു പ്രാർത്ഥിക്കാൻ അനുതപിച്ചില്ലെങ്കിൽ ശിക്ഷ പടിവാതിൽക്കൽ എത്തിയിരിക്കുന്നു, അനു...
ദിവസം 181: കർത്താവിൽ സമ്പൂർണ്ണ സമർപ്പണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 29.06.2025 29:03
യൂദായിലെയും ഇസ്രായേലിലെയും ഏതാനും രാജാക്കന്മാരുടെ ഭരണകാല വിവരണം രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, യോനാ പ്രവാചകനെ കർത്താവ് നിനെവേയിലേക്കുള്ള ദൗത്യത്തിന് അയക്കുമ്പോൾ യോനാ നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും യോനായുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. യോനായെപ്പോലെ മുൻവിധികളുമായി ജീവിക്കാതെ കർത്താവിനു സമ്പൂർണമായി സമർപ്പിക്കാൻ മോശയെപ്പോലെ സർവ്വ സന്നദ്ധനായ, ദൈവത്തിന് എന്തും വിട്ടു കൊടുക്കാൻ സദാ...
ദിവസം 180: ആമോസിൻ്റെ മധ്യസ്ഥ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil) 28.06.2025 32:38
ഇസ്രയേലിലെയും യൂദായിലെയും സമകാലീനരായ രാജാക്കന്മാരുടെ ഭരണകാലവും അവർ തമ്മിലുള്ള ഏറ്റുമുട്ടലുകളും എലീഷാ പ്രവാചകൻ്റെ മരണവും രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, ആമോസ് പ്രവാചകൻ്റെ പുസ്തകത്തിൽ നിന്ന് ഇസ്രയേലിൻ്റെ നാശത്തെക്കുറിച്ചും പുനരുദ്ധാരണത്തെക്കുറിച്ചുമുള്ള പ്രവചനങ്ങളും ആമോസിൻ്റെ മധ്യസ്ഥ പ്രാർത്ഥനയും നാം വായിക്കുന്നു. ദൈവം സംസാരിക്കുന്ന സന്ദർഭങ്ങളെ വിലമതിക്കാനും ആര് എതിരുനിന്നാലും ദൈവം ഏൽപ്പിച്ച നി...
ദിവസം 179: അനുതപിച്ചു കർത്താവിലേക്കു തിരിയുക - The Bible in a Year മലയാളം (with Fr. Daniel Poovannathil) 27.06.2025 29:47
അഹസിയായുടെ മരണശേഷം അത്താലിയ യൂദാരാജ്ഞിയാകുന്നതും തുടർന്ന് യോവാഷ് രാജാവാകുന്നതും, ആമോസ് പ്രവാചകനിലൂടെ ഇസ്രയേലിനുള്ള മുന്നറിയിപ്പുകളും അനുതപിച്ചു കർത്താവിങ്കലേക്കു തിരിയാനുള്ള ആഹ്വാനവും നാം ശ്രവിക്കുന്നു. നമ്മുടെ ജീവിതത്തിൽ ആരും കാണാതെയും ആരും അറിയാതെയും നാം വിശ്വസ്തതയോടെ നിർവഹിക്കുന്ന നമ്മുടെ ഉത്തരവാദിത്വങ്ങൾ ദൈവത്തിൻ്റെ കണ്ണുകൾ നമ്മെ തേടിയെത്തുന്നതിന് ഇടയാക്കുമെന്നും ചെറിയ കാര്യങ്ങളിലെ വിശ്വസ്തത ദ...
ദിവസം 178: ദൈവത്തിൻ്റെ മുന്നറിയിപ്പുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 26.06.2025 27:46
ഏലിയായിലൂടെ ദൈവം പ്രവചിച്ച പ്രകാരം ഇസ്രായേൽ - യൂദാ രാജകുടുംബങ്ങളെ യേഹു സംഹരിക്കുന്ന വിവരണങ്ങളും ആമോസ് പ്രവാചകനിലൂടെ ഇസ്രായേലിനു നൽകുന്ന മുന്നറിയിപ്പുകളും ഇന്ന് നാം ശ്രവിക്കുന്നു. നമ്മുടെ ഹൃദയത്തിൽ നിന്ന് ദൈവത്തിന് ഹിതകരമല്ലാത്ത കാര്യങ്ങൾ പൂർണമായും നീക്കിക്കളഞ്ഞ് നമ്മളെ സമ്പൂർണമായി ദൈവത്തിന് സമർപ്പിക്കുമ്പോൾ നമ്മിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കും. ദൈവം പ്രവാചകന്മാരിലൂടെ നമ്മുടെ ജീവിതത്തിന് വേണ്ട നിർദ്ദേ...
ദിവസം 177: ഇസ്രായേലേ മടങ്ങിവരുക - The Bible in a Year മലയാളം (with Fr. Daniel Poovannathil) 25.06.2025 29:52
ഇസ്രായേലിൻ്റെ രാജാവായി യേഹു അഭിഷേകം ചെയ്യപ്പെടുന്നതും യോറാമും അഹാസിയായും ജെസെബെലും വധിക്കപ്പെടുന്നതും രാജാക്കന്മാരുടെ പുസ്തകത്തിൽനിന്നും, ഇസ്രയേലിൻ്റെ കർത്താവിങ്കലേക്കുള്ള മടങ്ങിവരവിനായുള്ള പ്രവാചകവചനങ്ങൾ ഹോസിയായുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. മനുഷ്യൻ്റെ യഥാർത്ഥശത്രു പാപമാണെന്നും പാപത്തെക്കുറിച്ച് അനുതപിച്ച് പാപത്തിൻ്റെ അനന്തരഫലങ്ങൾ ഒഴിവാക്കാൻ യേശുവിലേക്ക് തിരിയാനുള്ള ഹൃദയത്തിൻ്റെ തുറവി...
ദിവസം 176: ദൈവഹൃദയത്തിൻ്റെ വേദന - The Bible in a Year മലയാളം (with Fr. Daniel Poovannathil) 24.06.2025 27:05
എലീഷ താൻ പുനർജീവിപ്പിച്ച കുട്ടിയുടെ അമ്മയോട് നാട്ടിൽ ഏഴുവർഷം ക്ഷാമം ഉണ്ടാകുന്നതിനെക്കുറിച്ചു പറയുന്നതും ഹസായേൽ രാജാവാകുന്നതിനെക്കുറിച്ചും രാജാക്കന്മാരുടെ പുസ്തകത്തിൽ വായിക്കുമ്പോൾ ഹോസിയായുടെ പുസ്തകത്തിൽ ദൈവവുമായുള്ള ഉടമ്പടിബന്ധത്തെ ഓർമ്മിപ്പിക്കുന്നതും വായിക്കുന്നു. ദൈവത്തെ വിട്ടുപേക്ഷിച്ച് എത്ര അകന്നു പോയാലും മനുഷ്യനെ തേടിയെത്തുന്ന, സ്വന്തം ജനത്തെ തേടിയെത്തുന്ന ദൈവത്തിൻ്റെ മഹാസ്നേഹമാണ് ഹോസിയായുടെ...
ദിവസം 175: പ്രവാചക ദൗത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 23.06.2025 32:00
ആരാം രാജാവ് ഇസ്രയേലിനെ ആക്രമിച്ചപ്പോൾ എലീഷാ പ്രവാചകൻ നൽകിയ മുന്നറിയിപ്പുകൾക്കനുസരിച്ചു സൈന്യത്തെ നീക്കി ആരാംകാരെ തോല്പിക്കുന്ന ചരിത്രവും രൂക്ഷമായ ക്ഷാമത്താൽ ഇസ്രായേല്യർ വലയുകയും ചെയ്യുന്ന വിവരണങ്ങളും ഇന്ന് നാം ശ്രവിക്കുന്നു. സുവിശേഷത്തിൻ്റെ നല്ല വെളിച്ചം ലോകം മുഴുവനിലും പകർന്നു കൊടുക്കാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും സുവിശേഷം പങ്കുവെക്കാനുള്ള ഒരു ദാഹം പരിശുദ്ധാത്മാവിലൂടെ ഞങ്ങളിലേക്ക് വർഷിക്...
ദിവസം 174: നാമാനെ സുഖപ്പെടുത്തുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) 22.06.2025 27:41
കുഷ്ഠരോഗിയായ നാമാനെ എലീഷാ സുഖപ്പെടുത്തുന്നതും തുടർന്ന് എലീഷായുടെ ഭൃത്യൻ ഗഹസി കുഷ്ഠരോഗബാധിതനാകുന്നതും രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. കർത്താവിൽ നിന്നകന്ന് അവിശ്വസ്തതയിലും വിഗ്രഹാരാധനയിലും കഴിഞ്ഞ ഇസ്രായേൽ ജനതയെ ദൈവത്തിലേക്ക് മടങ്ങി വരുവാനുള്ള ആഹ്വാനവുമായി വന്ന ഹോസിയാ പ്രവാചകൻ്റെ ജീവിതവും ഇന്ന് നാം വായിക്കുന്നു. വിശുദ്ധ കുർബാനയെന്ന സ്നാനത്തിലൂടെ നവീകരിക്കപ്പെട്ട്, വചനത്താൽ കഴുക...
ദിവസം 173: എലീഷായുടെ അദ്‌ഭുതങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) 21.06.2025 24:49
എലീഷാ പ്രവർത്തിച്ച ഏതാനും അദ്‌ഭുതങ്ങൾ വിവരിക്കുന്ന വചനഭാഗമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്ന് നാം ശ്രവിക്കുന്നത്. കർത്താവിനോടു അവിശ്വസ്തനായിരുന്ന ആഹാസ് രാജാവിൻ്റെ ഭരണകാലവിവരണവും നാം വായിക്കുന്നു. ലോകം നമ്മളിൽ നിന്ന് കാണേണ്ടത് നമ്മളെയല്ല ദൈവത്തെയാണെന്നും നമ്മുടെ ജീവിതത്തിലെ തകർച്ചകളും സങ്കടങ്ങളുമെല്ലാം ദൈവത്തിലേക്ക് തിരിയാനുള്ള ക്ഷണമാണെന്നും നമ്മൾ ദൈവത്തെ തള്ളിക്കളഞ്ഞാലും ദൈവം നമ്മെ കാത്തിരിക്കു...
ദിവസം 172: ഉസിയായുടെ അഹങ്കാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil) 20.06.2025 23:26
യൂദാ രാജാവുമൊത്ത് മോവാബിനെതിരെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിൻ്റെ വിവരണം രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, സഖറിയാ പ്രവാചകൻ്റെ കാലത്ത് ദൈവവഴിയിൽ സഞ്ചരിച്ച ഉസിയാ രാജാവ്, പിന്നീട് വിശുദ്ധസ്ഥലത്ത് ധൂപാർപ്പണത്തിനുപോലും തുനിഞ്ഞ് അഹങ്കാരപ്രമത്തനായി കുഷ്ഠരോഗിയായി മാറിയ ചരിത്രം ദിനവൃത്താന്തപുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. നമുക്കുള്ളതെല്ലാം ദൈവത്തിൻ്റെ ദാനമാണെന്നും സർവ്വ മഹത്വവും അവിടത്തെപാദങ്ങളിൽ അർപ്...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.